എന്റെ എല്ലാ മലയാളി സുഹൃത്തുക്കള്‍ക്കും നല്ലൊരു വിഷു & ഈസ്റ്റര്‍ ദിനം ആശംസിക്കുന്നു.. പടക്കം ഇല്ലാത്ത എന്തൊരു വിഷു, പ്രത്യേകിച്ച് തൃശ്ശൂര്‍ക്കാര്‍ക്ക്. അങ്ങിനെ പടക്കം വാങ്ങാന്‍ പോയപ്പോള്‍ പഴയ സുഹൃത്ത് വേലായുധേട്ടനെ കണ്ടു. വേലയായുധേട്ടന്റെ മകള്‍ ഡോ. പ്രിയ പണ്ട് ഇവിടെ ഉണ്ടായിരുന്നു. ഇപ്പോള്‍ കൊല്ലം കരുനാഗപ്പള്ളിയില്‍ ആണ്. വിഷുവിനെ പറ്റി നാലക്ഷരം എഴുതണമെന്നുണ്ട്. പക്ഷെ അനാരോഗ്യം കാരണം അധിക സമയം ഡാറ്റാപ്രോസസ്സിങ്ങിന് വയ്യ. ദുബായിലെ വനിതയോടും സുനിതാ നായരോടും സഹായം അഭ്യര്‍ഥിച്ചിട്ടുണ്ട്. പിന്നെ നമ്പൂതിരിച്ചേട്ടനോടും. ഇന്ന് തന്നെ അവരുടെ കയ്യില്‍ നിന്ന് ഡാറ്റ കിട്ടിയില്ലെങ്കില്‍ ഞാന്‍ തന്നെ നാളെ കാലത്ത് പ്രോസസ്സ് ചെയ്ത് എന്റെ ബ്ലോഗില്‍ കുത്തി നിറക്കാം.
ഒരു ഗ്ളോക്കോമ നേത്രരോഗിയായ എനിക്ക് കുറച്ച് നാളായി അധികം സ്ട്രെയിന്‍ ചെയ്യാന്‍ വയ്യ കമ്പ്യൂട്ടറിലും, വണ്ടി ഓടിക്കാനും, വെയിലത്ത് നടക്കാനും മറ്റും. അതിനാല്‍ അധിക സമയം നെറ്റില്‍ ഇരിക്കാനും വയ്യ. ഒരു പാട് സംഗതികള്‍ കഥകളായും ജീവിതക്കുറിപ്പായും മനസ്സില്‍ വന്ന് നിറയുന്നു. അതൊന്നും എഴുതി ബ്ളോഗില്‍ പബ്ലീഷ് ചെയ്യാനുള്ള നിവൃത്തി ഇല്ല ഇപ്പോള്‍.
കൂടുതല്‍ നാളെ എഴുതാം.. മസ്കത്തിലെ പാറുകുട്ടിമാരേയും എന്റെ സ്വന്തം പാറുകുട്ടിയേയും ഈ അവസരത്തില്‍ ഓര്‍ക്കുന്നു.
4 comments:
ഒരു ഗ്ളോക്കോമ നേത്രരോഗിയായ എനിക്ക് കുറച്ച് നാളായി അധികം സ്ട്രെയിന്‍ ചെയ്യാന്‍ വയ്യ കമ്പ്യൂട്ടറിലും, വണ്ടി ഓടിക്കാനും, വെയിലത്ത് നടക്കാനും മറ്റും. അതിനാല്‍ അധിക സമയം നെറ്റില്‍ ഇരിക്കാനും വയ്യ. ഒരു പാട് സംഗതികള്‍ കഥകളായും ജീവിതക്കുറിപ്പായും മനസ്സില്‍ വന്ന് നിറയുന്നു. അതൊന്നും എഴുതി ബ്ളോഗില്‍ പബ്ലീഷ് ചെയ്യാനുള്ള നിവൃത്തി ഇല്ല ഇപ്പോള്‍.
വിഷു ആശംസകള്‍
വിഷു&ഈസ്റ്റര്‍ ആശംസകള്‍
പ്രിയ..ജെ പി കുറച്ചു നാളായി നമ്മള് സംസാരിച്ചിട്ടും ബ്ലോഗുകള്‍ വായിച്ചിട്ടും ...എനിക്കും അല്‍പ്പം തിരക്കായി ഒരു സൈറ്റ് മാനെജ്മെന്റ് ,,,,,,ആരോഗ്യം എങ്ങനെ ഉണ്ട് ഇപ്പോള്‍?വിഷു ആശംസകള്‍ താമസിച്ചു പോയതിനു ക്ഷമ...പെസഹാ പെരുനാള് ദുഃഖ വെള്ളിയാഴ്ച ഈസ്റ്റര്‍ ആശംസകള്‍ നേരുന്നു...മുന്‍കൂറായി...ജെ പിയ്ക്കും പ്രിയ കുടുംബത്തിലെ ഏവര്‍ക്കും !!!
Post a Comment