Friday, May 9, 2014

തൃശ്ശൂര്‍ പൂരം 2014

trichur pooram 2014
 ഇന്ന് തൃശ്ശൂര്‍ പൂരം - എല്ലാ ബ്ളോഗ് സുഹൃത്തുക്കള്‍ക്കും പൂരനഗരിയിലേക്ക് സ്വാഗതം.. തൃശ്ശൂര്‍ക്കാര്‍ക്ക് പൂരം ഇന്നെലെ തുടങ്ങി - ഇനി നാളെ ഉച്ചയോട് കൂടി പൂരക്കഞ്ഞി കുടിച്ച് മംഗളം കൊട്ടി പിരിയും അടുത്ത കൊല്ലത്തെ പൂരം സ്വപ്നം കണ്ടും കൊണ്ട്.

 ഞാന്‍ ഇന്നെലെ തൊട്ട് ഈ നിമിഷം വരെ പൂരപ്പറമ്പില്‍ തന്നെ. ഇടക്ക് വീട്ടില്‍ പോയി ഫ്രഷ് ആയി വരും.. ഫോസ്റ്റര്‍ വാങ്ങി വെച്ചിരുന്നു.. ഇക്കൊല്ലം തൃശ്ശൂര്‍ നഗരപരിധി മൊത്തം ഡ്രൈ ആയതിനാല്‍ ഞാന്‍ ആര്‍ക്കും ഫോസ്റ്റര്‍ കൊടുത്ത് സല്‍ക്കരിച്ചില്ല.. കൂട്ടുകാരെല്ലാം മഴയില്‍ കുതിര്‍ന്നതിനാല്‍ എല്ലാവര്‍ക്കും നല്ല സ്ട്രോങ്ങ് എവിടി ചായയും വടയും കൊടുത്തു.

 ജ്യോസ്തന ടീച്ചറേയും ഹരിയേയും ക്ഷണിച്ചിരുന്നു. അവര്‍ വന്നില്ല.. കുറച്ച് കൂട്ടുകാര്‍ക്ക് ഞാന്‍ എന്റെ വീട്ടില്‍ താമസവും ഭക്ഷണവും നല്‍കി. അവര്‍ക്ക് നാളെ പകല്‍ പൂരം കഴിഞ്ഞാല്‍  അമ്പ്ലപ്പറമ്പില്‍ നിന്ന് പൂരക്കഞ്ഞി കൊടുത്ത് പിരിയും..

4 comments:

ജെ പി വെട്ടിയാട്ടില്‍ said...

ഇടക്ക് കിട്ടുന്ന ചെറുതും കനത്തതും ആയ മഴയിലും ഞാന് തൃശ്ശൂര് പൂരം ആസ്വദിച്ചു… എനിക്ക് വയസ്സ് 67. ഓരോ വര്ഷം പൂരം കാണുമ്പോഴും ഞാന് വിചാരിക്കും അടുത്ത പൂരത്തിന് ഞാന് ഉണ്ടാകുമോ എന്ന്.

എനിക്ക് കടുത്ത വാതത്തിന്റെ അസുഖമാണ് കാലുകള്ക്ക് – പ്രത്യേകിച്ച് ഇടത്ത് കാല്പ്പാദത്തിന്. ഈ ജനസഞ്ചയത്തില് അതൊന്ന് കോച്ചുകയോ മരവിക്കുകയോ ചെയ്താല് പോയി എന്റെ ആ ദിനം.

ഇന്നെലെ ഉച്ച തൊട്ട് ഈ നിമിഷം വരെ ഞാന് പൂരപ്പറമ്പില്… ഇടക്ക് വീട്ടില് പോയി ഫ്രഷ് ആയി വരും.

ഇന്ന് 11 മണിക്ക് കാപ്പി കുടിക്കാനും 1 മണിക്ക് ഊണുകഴിക്കാനും വീട്ടിലെത്തി. പൂരപ്പറമ്പില് നിന്നും ഒരു കിലോമീറ്ററില് താഴെയാണ് എന്റെ വീട്.

ആറങ്ങോട്ടുകര മുഹമ്മദ്‌ said...

സന്തോഷത്തിന്‍റെ പൂരം.. മനസ്സ് പൂരം കഴിഞ്ഞിട്ടും ഒഴിയാത്ത പൂരപ്പറമ്പ് ..

Unknown said...

ഇത്തവണ പൂരം കൂടണം എന്ന് ഉറപ്പിച്ചതായിരുന്നു - രണ്ടു സുഹൃത്തുക്കളോട് വരാമെന്ന് ഏറ്റിരുന്നതുമാണ് - പക്ഷേ!

അടുത്ത തവണ തീർച്ചയായും വരും! ജെപിയുടെ ഫൊസ്റ്റെർസ് രണ്ടെണ്ണം അടിച്ചുമാറ്റാൻ പറ്റുമോ എന്നും നോക്കും :-)

വടക്കുംനാഥനെ ജൂലായിൽ വരുമ്പോൾ കാണുന്നുണ്ട് - മേല്പറഞ്ഞ പ്ലാൻ നടത്താൻ ഒന്ന് സ്വാധീനിക്കാനുണ്ടേയ് ;-)

Unknown said...

pooram televisioniloode maathramaanu kaanan saadhikkunnathu.nammde naatile paarkaadi,thevar pooram thudangi palathum miiss aakunnundu.oru pravasiyude lifestyle aayathukondakaam ennu karuthi samaadhaanikkaam.