Sunday, June 15, 2014

പ്രമീള

 ഓര്‍മ്മക്കുറിപ്പ്
===========

 ഓരോദിവസവും ഓരോ റൂട്ടിലാണ് നടത്തം. കാലിലെ വാതം കാരണം  ചുരുങ്ങിയത്  5 കിലോമീറ്ററെങ്കിലും നടന്നില്ലെങ്കില്‍ അന്ന് മൊത്തം സുഖമുണ്ടാവില്ല.. ഇന്നെലെത്തെ നടത്തത്തിന്നിടയില്‍ പ്രമീള ചോദിച്ചു, എന്താ ഇപ്പോള്‍ വായനാസുഖമുള്ളതൊന്നും എഴുതാത്തേ..?

പ്രമീളയുടെ ചോദ്യത്തില്‍ ഒളിഞ്ഞുകിടക്കുന്നതെന്താണെന്ന് എനിക്ക് മനസ്സിലായില്ല. ഞാനും അവളുമായി ഒരു ചിരിയിലൊതുക്കിയ പരിചയം മാത്രമേ ഉള്ളൂ. ഒരിക്കല്‍ ഞാന്‍ നടക്കുമ്പോള്‍ അവളുടെ വീട്ടിലെ ഒരു കുട്ടി എന്റെ ഉടുപ്പില്‍ ചളി തെറിപ്പിച്ചു..

പ്രമീള ക്ഷമാപണം പറയാന്‍ ഗേറ്റ് തുറന്ന് വന്നു.. വസ്ത്രത്തിലെ ചെളി കഴുകി കളഞ്ഞുതരാമെന്നും വീട്ടില്‍ കയറിയിരിക്കാനും പറഞ്ഞു..പക്ഷെ ഞാന്‍ അവളുടെ വീട്ടില്‍ കയറാതെ പോയി.

പിന്നീടൊരിക്കല്‍ അവളെ പാറമേക്കാവ് അമ്പലത്തിലെ വേലക്ക് കണ്ടു. അന്നും അവളെന്നെ നോക്കി ചിരിച്ചു. ഞാന്‍ പോയി പരിചയപ്പെടാനൊരുങ്ങുമ്പോളാണ് മേളം തുടങ്ങാനായി ആളുകള്‍ ഒരുങ്ങുന്നത് കണ്ടത്. അങ്ങോട്ട് പോകുന്നതിന്നിടയില്‍ പ്രമീള എവിടേയോ മിന്നിമറഞ്ഞു..

എന്റെ ഈ മേളക്കമ്പം കാരണം പലതും നഷ്ടപ്പെടാറുണ്ട്.. കഴിഞ്ഞ തൃശ്ശൂര്‍ പൂരത്തിന് കാലന്‍ കുടക്ക് പകരം ആനന്ദവല്ലിയുടെ   കൊച്ചുകുട വാങ്ങി  ട്രൌസറിന്റെ പോക്കറ്റി വെച്ച് പൂരം കാണാന്‍ പോയി.. ശ്രീമൂലസ്ഥാനത്ത് നിന്ന് ഞാന്‍ മേളം അസ്വദിക്കുന്നതിന്നിടയില്‍ ട്രൌസറിന്റെ പോക്കറ്റില്‍ നിന്നും കുട പോയത് ഞാന്‍ അറിഞ്ഞില്ല..

അവിടെ നിന്ന് മഠത്തില്‍ വരവ് കാണാന്‍ പഴയ നടക്കാവില്‍ കൂടി തെക്കേ മഠത്തിലെത്തി. അപ്പോള്‍ ചെറിയ ചാറല്‍ മഴയുണ്ടായിരുന്നുവെങ്കിലും ഞാന്‍ എന്റെ ട്രൌസറിന്റെ പോക്കറ്റില്‍ ചൂടുപിടിച്ച് കിടന്നുറങ്ങുന്ന കുടയെ അന്വേഷിച്ചില്ല.

 അവിടെ നിന്ന് കുറച്ച് മേളമാസ്വദിച്ചപ്പോള്‍ വലിയ ദാഹം. വഴിയില്‍ ഫ്രീ സാംഭരം ഉണ്ടായിരുന്നു. കുടിച്ചില്ല... “ കഴിഞ്ഞ പൂരത്തിന് എല്ലാ സാംഭാര കൌണ്ടറില്‍ നിന്നുമായി 4 ലിറ്റര്‍ സാംഭാരവും 2 ലിറ്റര്‍ ചുക്കുവെള്ളവും ഞാന്‍ സേവിച്ചിരുന്നു..

ആ കൊല്ലം എനിക്ക് വെടിക്കെട്ട് കാണാന്‍ പറ്റിയില്ല. അതിസാരം പിടിപെട്ടു.. വില്വാദി ഗുളിക കഴിച്ച് വിശ്രമിച്ചു.. കുടമാറ്റം കാണാന്‍ പോയപ്പോള്‍ വയറിളകുമോ എന്ന് പേടിച്ച് എലൈറ്റ് ഹോട്ടലിന്റെ മട്ടുപ്പാവില്‍ കയറി നിന്നു. ആ ഹോട്ടലില്‍ ഞങ്ങള്‍ പല കളബ്ബുകാര്‍ മീറ്റിങ്ങ് നടത്തുന്നിടമാണ്. അതിനാല്‍ എനിക്ക് സധൈര്യം എതുടോയലറ്റിലും കയറിയിരിക്കാം.

അങ്ങിനെ അങ്ങിനെ എന്റെ നടത്തത്തിന്നിടയില്‍ ഇന്നാണ് പ്രമീളയെ വീണ്ടും കാണുന്നത്. ഞാന്‍ ഒരു മാസത്തില്‍ ചുരുങ്ങിയത് 10 പോസ്റ്റ് മിനിമം എഴുതുന്ന ആളാണ്, എന്നിട്ടും അവളുടെ ചോദ്യത്തിന്റെ അര്‍ഥം  എനിക്ക് ഊഹിക്കാനായില്ല. പ്രമീളയോട് അതിനെ പറ്റി ചോദിക്കണമെങ്കില്‍ ആ വഴിക്ക് പോകണം.

അങ്ങിനെ അവളുടെ റൂട്ടിലേക്ക് പോകാനായി ഞാന്‍ ആദ്യം വടക്കുന്നാഥനില്‍ പോയി തൊഴുത്, നായ്ക്കനാല്‍ വഴി വടക്കോട്ട് നടന്നു.. പോണ വഴിക്ക് ജയാമിസ്സിന്റെ വീട്ടില്‍ കയറേണ്ട ഒരു കാര്യമുണ്ടായിരുന്നു.. അതൊക്കെ മനസ്സില്‍ കുറിച്ച് മേല്പോട്ട് നോക്കി നടക്കുന്നതിന്നിടയില്‍ പെട്ടെന്നൊരു കാറിന്റെ ഹോണ്‍ എന്റെ കര്‍ണ്ണം തകര്‍ത്തു..  

കണ്ണുമിഴിച്ചുനോക്കിയപ്പോള്‍ ആ കാറോടിച്ചിരുന്നത് പ്രമീളയാണെന്ന് മനസ്സിലായി.. ദിവാസ്വപ്നങ്ങള്‍ കണ്ട് ഞാന്‍ ഫൂട്ട്പാത്തില്‍ നിന്നും അറിയാതെ റോഡിലേക്ക്  തെന്നിയതറിഞ്ഞില്ല..

പ്രമീള കാറ് സൈഡാക്കി കുശലം ചോദിച്ചു. എന്നെ അവളുടെ കാറില്‍ കയറ്റി. ഞങ്ങള്‍ ശ്രീഭുവനേശ്വരി ക്ഷേത്രത്തിന്നടുത്തുള്ള ശ്രീകൃഷ്ണ ക്ഷേത്രത്തിലെത്തി.

[to be continued]


3 comments:

ജെ പി വെട്ടിയാട്ടില്‍ said...

ഓരോദിവസവും ഓരോ റൂട്ടിലാണ് നടത്തം. കാലിലെ വാതം കാരണം ചുരുങ്ങിയത് 5 കിലോമീറ്ററെങ്കിലും നടന്നില്ലെങ്കില്‍ അന്ന് മൊത്തം സുഖമുണ്ടാവില്ല.. ഇന്നെലെത്തെ നടത്തത്തിന്നിടയില്‍ പ്രമീള ചോദിച്ചു, എന്താ ഇപ്പോള്‍ വായനാസുഖമുള്ളതൊന്നും എഴുതാത്തേ..?

പ്രമീളയുടെ ചോദ്യത്തില്‍ ഒളിഞ്ഞുകിടക്കുന്നതെന്താണെന്ന് എനിക്ക് മനസ്സിലായില്ല. ഞാനും അവളുമായി ഒരു ചിരിയിലൊതുക്കിയ പരിചയം മാത്രമേ ഉള്ളൂ.

ajith said...

നടപ്പ് നടക്കട്ടെ, എഴുത്തും.

ആശംസകള്‍

Muralee Mukundan , ബിലാത്തിപട്ടണം said...

നടപ്പ് മുടക്കിയാലും എഴുത്ത് മുടക്കരുത് കേട്ടൊ ജയേട്ടാ