ഉണ്ണ്യേട്ടനുള്ളതെല്ലേ ഇതെല്ലാം…!!
“എടാ മരങ്ങോടാ………. ണിറ്റ്
പോയി നാലുപെണ്ണുങ്ങളെ പണിക്ക് ഏര്‍പ്പാടാക്കണം. പുഞ്ചപ്പാടത്ത് കള പറിക്കണം.. അടിയറ
പടവില്‍ വളമിടണം.. നാല് കെട്ട് മുള്ള് പറയന്മാരോട് കിഴക്കെ കൊളത്തില് ഇടീപ്പിക്കണം.
അല്ലെങ്കില്‍ കള്ളന്മാര് വലവീശിയും ചൂണ്ടലിട്ടും ഉള്ള മീനെല്ലാം കക്കും. തെണ്ടികള്.
നേരം വെളുത്തിട്ടും ചുരുണ്ട് കിടക്കുന്ന ഉണ്ണിയെ കണ്ടിട്ട് അവന്റെ
അമ്മ അലറി.
“എടാ കുരുത്തം കെട്ടവനേ…….. നേരം എത്രയായീന്നാ വിചാരിക്കണ് നീ…
പോത്തിനെ പോലെ കൂര്‍ക്കം വലിച്ച് കിടക്കുന്നു.. നാണമില്ലാത്തവന്… എണീച്ച് മോറ് കഴുകി
വാടാ ചെക്കാ. പാടത്ത് പണിക്ക് പെണ്ണുങ്ങളെ വിളിക്കണം…”
“മറ്റൊരുത്തവന്‍ ഉണ്ട്.. തെണ്ടിത്തിന്ന ചിത്രവും വരച്ച് ചുരുട്ടും
കഞ്ചാവും വലിച്ച് ഊരുചുറ്റുന്നവന്.. ഒരു പെണ്‍കുട്ടിയെ തന്നില്ല ദൈവം തമ്പുരാന്..
ഇവറ്റകളില്‍ ഒന്നിനെ കെട്ടിക്കാന്നുവെച്ചാല്‍ – മൂത്തവന് പെണ്ണിനെ കിട്ടിയെന്ന് വരും,
രണ്ടാമത്തവന് ആരും കൊടുക്കില്ല.“
“ഇങ്ങിനെയും ഉണ്ടോ ദൈവമേ പിള്ളേര്. വയസ്സ് മുപ്പത് കഴിഞ്ഞു ഉണ്ണിക്ക്.
ഒരിടത്തും ഒരു കൊല്ലം തികച്ച് നില്‍ക്കില്ല പണിക്ക്. എത്ര നല്ല പണിയാ ഈ ചെക്കന് കിട്ടുക..
അവസാനം മദിരാശിയില്‍ പോയി ഒരു പഞ്ചാബിയുടെ ആപ്പീസിലായിരുന്നു പണി.. ആ തലേക്കെട്ടുകാരന്‍
കൊറെ പറഞ്ഞത്രെ ഇവനോട് നാട്ടിലേക്ക് പോണ്ടായെന്ന്.
എന്നിട്ടും പ്രമാണി വന്നു, അവന്
പെറ്റ തള്ളയെ കാണാണ്ട് നില്ക്കാന് പറ്റില്ലത്രെ.. നൊണയന്‍…….കണ്ടില്ലേ ഉടുത്ത മുണ്ട്
ഊരി പുതച്ച് കെടക്കുന്നത്…”
നങ്ങേലി ഒരു മൊന്ത വെള്ളമെടുത്ത് ഉണ്ണിയുടെ തലേലൊഴിച്ചു.. തള്ളയെ
പിരാകി അവന് ചാടിയെണീറ്റു.
ഉണ്ണി പാളയില്‍ നിന്ന് ഉമിക്കരി എടുത്ത് പല്ല് തേച്ച്, പച്ചോലയില്‍
നിന്ന് ഈര്‍ക്കിലി വലിച്ച് നാവ് വടിച്ച് ഒരു പാള വെള്ളം കോരി കൊല്‍ക്കുഴിഞ്ഞ് നീട്ടിത്തുപ്പി.
മുണ്ടും ബനിയനും ഊരി ആള് മറയില്‍ വെച്ച് നാലുപാള വെള്ളം കോരി തലയിലൊഴിച്ച്, തലയും
മേലും തോര്‍ത്തി തള്ളയുടെ മുന്നിലെത്തി.
“അമ്മേ എനിക്ക് ചായയും പലഹാരം തായോ………..”
“ഇവിടെ ആരാ ഉള്ളത് അടുക്കളേല് നെനക്ക് വേണ്ടതൊക്കെ ഉണ്ടാക്കാന്‍..
നീ പോയി രണ്ട് നാളികേരം ചിരകി വെക്ക്. ഞാന്‍ വന്ന് പത്തിരി ചുട്ട് തരാം.. “
ഉണ്ണി പിറുപിറുത്ത് നാളികേരം പൊതിക്കാന്‍ തുടങ്ങി.. ഒരു കൊരണ്ടിത്തള്ളയുണ്ട്
ഇവിടെ.. പെറ്റ സന്തതികളൊട് ഒരു ഇഷ്ടവും ഇല്ല. തെക്കേലെ ചീരായിമ്മായിയുടെ പിള്ളേരെ ആ
തള്ളക്ക് എന്തുസ്നേഹമാണെന്നോ. അവിടെ എന്നും പുട്ടും കടലയും പപ്പടവും, അല്ലെങ്കില്‍
പത്തിരിയും കോഴിക്കറിയും.. ഇവിടെ ഒരു കോഴിയെ കൊന്ന് തിന്നിട്ട് ഒരു മാസമായി.. ഇനി കോഴിക്കറി
വേണമെന്ന് പറഞ്ഞാല്‍ ഈ ഞാന്‍ തന്നെ അതിനെ ഓടിച്ചിട്ട് പിടിക്കണം, തൊലി പൊളിക്കണം, നുറുക്കണം.
എല്ലാം ശരിയായാല്‍ മൂപ്പിലോത്തി ഉപ്പും മുളകും ചേര്‍ത്ത് വേവിച്ചുതരും. അതിലും ഭേദം
കഴിക്കാതിരിക്കലാണ്.
ഒരു നാളികേരം പകുതി പൊളിച്ച് ഉണ്ണി അതവിടെ ഇട്ട് തെക്കേലെ ചീരായിമ്മായിയുടെ
ഉമ്മറത്ത് കയറി ഇരുന്നു.
“എന്താ ഉണ്ണ്യേ വിശേഷിച്ച് കാലത്ത് തന്നെ. ഇവിടെ പിള്ളേരൊക്കെ പണിക്ക്
പോയി…”
“എന്താ അന്റെ മോന്തക്ക് ഒരു
തെളിച്ചമില്ലാത്തത് ചെക്കാ……… എന്താ കാലത്ത് പലഹാരം ഉണ്ടാക്ക്യേ അമ്മ…?..”
ഉണ്ണി തല കുമ്പിട്ട് കരയാന്‍ തുടങ്ങി.
“പാവം ചീരായിയമ്മായിക്ക് സഹിച്ചില്ല.. ഉണ്ണിയുടെ വീട്ടിലെ പണിക്കാരായിരുന്നു
അവര്‍ ഒരുകാലത്ത്. പിള്ളേരെല്ലാം നല്ല മിടുക്കന്മാരായിരുന്നു. അവര്‍ അദ്ധ്വാനിച്ച്
കുടുംബം പോറ്റി. നിലം വാങ്ങി. നെല്ല് വിറ്റുപണമുണ്ടാക്കി. വീട് ഓടിട്ടു. എല്ലാരും കല്യാണം
കഴിച്ചു സുഖമായി കഴിയണ്.”
“ചീരായിയുടെ ഇളയ സന്താനവും ഉണ്ണിയും സമപ്രായക്കാര്‍. ഈ ഉണ്ണിയും
അവന്റെ അനിയനും കഴിഞ്ഞുകൂടാനുള്ള വകയുണ്ട്. പറഞ്ഞിട്ടെന്താ കാര്യം തല തിരിഞ്ഞ് പോയി
അവറ്റകള്‍ക്ക്..”
ചീരായി ഉണ്ണിയെ അടുത്ത് വിളിച്ചു.
“മോനൊന്നും കഴിച്ചില്ലെങ്കില്‍ അമ്മായി ഇതാ ഇപ്പോ എന്തെങ്കിലും
തരാം. കേറി ഇരിക്ക്..”
ഉണ്ണി അവിടെ ഇന്ന് ഓട്ടില്‍ ചുട്ട അടയും ചക്കരക്കാപ്പിയും കഴിച്ച്
വടക്കോട്ടേക്കിറങ്ങി… കുട്ടാപ്പുവിന്റെ കടയില്‍ നിന്നും ആപ്പിള്‍ ഫോട്ടോ ബീഡി വാങ്ങി
വലിച്ച് കോതകുളത്തിന്റെ വക്കില്‍ തൂറാന്‍ ഇരുന്നു..
കോതകുളത്തിലിറങ്ങി കഴുകിയ ശേഷം പുഞ്ചപ്പാടം ലക്ഷ്യമാക്കി നടന്നു..
പതാരത്തിലെ തറയില്‍ കേറി നടന്നു.. വറീതേട്ടന്റെ വീടും കടന്ന് തോട് ചാടിക്കടന്ന് പാറൂട്ടിയുടെ
കുടിലിലെത്തി.
പാറൂട്ടി കാലത്തെ കഞ്ഞി കുടിച്ച് ചുമരും ചാരി ഇരിപ്പായിരുന്നു.
ഉണ്ണി അവളുടെ വീട്ടുമുറ്റത്തെത്തിയിട്ടും അവള് അവനെ കണ്ടിരുന്നില്ല.
ഉണ്ണി അവിടെ തന്നെ നിന്നു. അയാള്‍ അയാളെ തന്നെ ശപിച്ചു. എല്ലാം
കൊണ്ടൊരു നശിച്ച ദിവസമാണ് ഇന്ന്.. കാലത്ത് തള്ളയുമായുള്ള പോരാട്ടം. അയാള്‍ക്ക് എല്ലാമാലോചിച്ച്
തല പുണ്ണായിരുന്നു. ഇനി ഇവള് അവളുടെ വായീത്തോന്നിയതെല്ലാം പറഞ്ഞാല്‍ അയാളുടെ ക്ഷമ
കെടും.
ഉണ്ണി തിരിഞ്ഞ് നടക്കാന്‍ ഭാവിച്ചു.
“അയ്യോ ഉണ്ണ്യേട്ടാ ഞാന്‍ കണ്ടില്ല. എന്താ വന്നതും തിരിഞ്ഞു നടന്നേ…?
കേറി ഇരിക്കാനൊന്നും പറേണ്ട കാര്യം ഉണ്ടോ…?”
ഉണ്ണി പാറൂട്ടിയുടെ ഉമ്മറത്ത് അവളുടെ അരികില്‍ ചുമരും ചാരിയിരുന്നു.
“എന്താ ഉണ്ണ്യേട്ടനൊരു ഒരു ഉശിരും ഉന്മേഷവും ഇല്ലാത്തേ.. കാലത്ത്
ആരോടെങ്കിലും ചൊറി വര്‍ത്റ്റമാനം പറഞ്ഞോ…?”
ഉണ്ണി അത് കേട്ടതും കാലും നീട്ടിയിരുന്നിരുന്ന പാറൂട്ടിയുടെ മടിയില്‍
തലയും വെച്ച് കിടന്നു.. അയാള്‍ അവളുടെ കൈ പിടിച്ച് തലോടി. ഒരു രസത്തിന് മണത്തുനോക്കിയപ്പോള്‍
സാമ്പാറിന്റെ മണം.
ഉണ്ണിയുടെ വീട്ടില്‍ എന്നും കുറച്ച് നാളായി ഉണക്കച്ചെമ്മീന്‍ കറിയാണ്..
അവന്റെ തള്ളക്ക് ആരോഗ്യക്കുറവുള്ളതിനാല്‍ അവര്‍ക്കതാ എളുപ്പം. മദിരാശിയില്‍ നിന്നും
വന്നതിനുശേഷം അയാള്‍ ശരിക്കും ഒരു ഊണ് ഉണ്ടിട്ടില്ല.
“പാറൂട്ടീ…………”
“എന്താ ഉണ്ണ്യേട്ടാ………..”:
“എന്താ ഉണ്ണ്യേട്ടാ………..”:
“നീയിപ്പോ സാമ്പാറും കൂട്ടി ചോറ് ഉണ്ടതേ ഉള്ളൂ…?”
“യേയ്………. സാമ്പാറ് ഇന്നെലെ ഉച്ചക്കാ കഴിച്ചത്. വൈകുന്നേരം കഞ്ഞിക്ക്
കൂട്ട് അതുതന്നെയായിരുന്നു…”
“എനിക്ക് സാമ്പാറും കൂട്ടി നാല് ഉരുള ചോറ് തിന്നാന്‍ തോന്നുന്നു…”
“അതിനെന്താ പ്രയാസം.. ഞാനിപ്പോള്‍ ഉണ്ടാക്കിത്തരാം. ഉണ്ണ്യേട്ടനിവിടിരിക്ക്..
ഞാന്‍ തല്‍ക്കാലത്തേക്ക് ഒരു ചുടുകാപ്പിയിട്ട് തരാം.”
ചുടുകാപ്പി മൊത്തിക്കുടിച്ചുംകൊണ്ട് ഉമ്മറത്തിരുന്ന ഉണ്ണിക്ക് അവിടെ
ഇരുപ്പുറച്ചില്ല. അയാള്‍ക്ക് അവളുമായി സല്ലപിച്ചിരിക്കാനിഷ്ടം.. പാറൂട്ടി കാലത്തെ കുളിയും
തേവാരവും ഒന്നും കഴിച്ചിരുന്നില്ല അതിനാല്‍ അയാളെ അകത്തേക്ക് ക്ഷണിച്ചില്ല..
ഉണ്ണി കോപ്പയെടുത്ത് അവളുടെ പെരക്കകത്ത് കയറി. പാറൂട്ടിയെ നാറുന്നുണ്ട്,
എന്നാലും വേണ്ടില്ല അവളെയൊന്ന് കെട്ടിപ്പിടിക്കണം..
ഉറിയില്‍ നിന്നും എന്തോ എത്തിച്ചെടുക്കുന്ന അവളുടെ മേനി കണ്ട് അയാള്‍ക്ക്
സഹിച്ചില്ല. പിന്നില്‍ നിന്നും അവളെ കെട്ടിപ്പിടിച്ചു..
കുതറി മാറാതെ… പാറൂട്ടി അങ്ങിനെ തന്നെ നിന്നുകൊടുത്തു.
“എന്നെ നാറും ഉണ്ണ്യേട്ടാ……. ഞാന്‍ കുളിച്ചിട്ടില്ല…”
“നാറിയാലും എന്റെ പാറൂട്ടിയല്ലേ…?!”
ഉണ്ണി പാറൂട്ടിയെ കണ്ടിട്ട് കുറച്ച് നാളായി. ഇനി പെട്ടെന്നയാള്‍
അയാളുടെ വീട്ടിലേക്ക് പോകില്ല..
“പാറൂട്ടി അടുക്കളത്തോട്ടത്തില്‍ നിന്നൊരു വെണ്ടക്ക പറിച്ചെടുത്ത് നാലുകഷണങ്ങളായി നുറുക്കി.. പലവ്യഞ്ജനങ്ങളെടുത്ത്
കലത്തിലിട്ട് വറുത്ത് ഉരലിലിട്ട് ചെറുതായി പൊടിച്ച് നേരെ അമ്മിത്തറയില്‍ പോയി.”
പാറൂട്ടി മസാലയരക്കുന്നത് കണ്ണ് വെട്ടാതെ ഉണ്ണി നോക്കിയിരുന്നു..
അമ്മിക്കല്ല് നീങ്ങുമ്പോള്‍ പാറൂട്ടിയുടെ ശരീരഭാഗങ്ങളുടെ ചാട്ടങ്ങള്‍ അയാള്‍ നോക്കി
രസിച്ചു..
താനൊന്നും കണ്ടില്ലെന്ന മട്ടില്‍ പാറൂട്ടി മസാല അരച്ചുംകൊണ്ടിരുന്നു..
“പാറൂട്ടിയെ ഈ അവസ്ഥയില്‍ കെട്ടിപ്പിടിച്ചാല്‍ ഒരു പക്ഷെ വികാരാധിനയായി
അവളും തിരിച്ച് പിടിച്ചാല്‍ പിന്നെ മുളകുകൊണ്ടഭിഷേകം ആകും എന്ന് ഭയന്ന് അയാള്‍ അതിന് മുതിര്‍ന്നില്ല..”
പാറൂട്ടി മസാലയരച്ചത് കലത്തിലേക്ക് പകര്‍ന്നു.. സാമ്പാറിന്റെ മണം
അടുക്കളയില്‍ പരന്നു.. കടുക് താളിച്ചെടുക്കുന്നതിന് മുന്‍പ് ഉണ്ണിക്ക് തിരക്കായി..
“ഞാനൊന്ന് കുളിച്ചിട്ട് വരാം ഉണ്ണ്യേട്ടാ……….”
അവള് മുണ്ടും ജാക്കറ്റും മറപ്പുരവാതില്‍ക്കല്‍ തൂക്കി അകത്ത് കടന്നു.
വെള്ളം കോരി തലയിലൊഴിക്കാന്‍ തുടങ്ങിയപ്പോള്‍ വാതില്‍ നീക്കി ഉണ്ണി മറപ്പുരക്കകത്തേക്ക്
എത്തി നോക്കി.
“എന്തിനാ ഉണ്ണ്യേട്ടാ എന്നെ ഇങ്ങിനെയൊക്കെ നോക്കി നില്ക്കണേ… ചോറൂണ് കഴിഞ്ഞാല്‍ ഞാന്‍ തരില്ലേ എല്ലാം. അതുവരെ ക്ഷമിച്ചൂടെ…?! ഉണ്ണ്യേട്ടനുള്ളതെല്ലേ ഇതെല്ലാം…!!
കുറിപ്പ്: ഇതൊരു തുടര്‍ക്കഥയല്ല – എല്ലാം സാങ്കല്പിക കഥാ പാത്രങ്ങളും
ഭാവനയും മാത്രം
4 comments:
:)
ചുമ്മാതല്ല ഉണ്ണ്യേട്ടന് എവിടേം ഉറച്ച് നില്‍ക്കാതെ നാട്ടിലേയ്ക്ക് പോരുന്നത്. മനസ്സിലായി.
ചുടുകാപ്പി മൊത്തിക്കുടിച്ചുംകൊണ്ട് ഉമ്മറത്തിരുന്ന ഉണ്ണിക്ക് അവിടെ ഇരുപ്പുറച്ചില്ല. അയാള്‍ക്ക് അവളുമായി സല്ലപിച്ചിരിക്കാനിഷ്ടം..
പാറൂട്ടി കാലത്തെ കുളിയും തേവാരവും ഒന്നും കഴിച്ചിരുന്നില്ല അതിനാല്‍ അയാളെ അകത്തേക്ക് ക്ഷണിച്ചില്ല..
ഉണ്ണി കോപ്പയെടുത്ത് അവളുടെ പെരക്കകത്ത് കയറി. പാറൂട്ടിയെ നാറുന്നുണ്ട്, എന്നാലും വേണ്ടില്ല അവളെയൊന്ന് കെട്ടിപ്പിടിക്കണം..
ഉറിയില്‍ നിന്നും എന്തോ എത്തിച്ചെടുക്കുന്ന അവളുടെ മേനി കണ്ട് അയാള്‍ക്ക് സഹിച്ചില്ല. പിന്നില്‍ നിന്നും അവളെ കെട്ടിപ്പിടിച്ചു..
കുതറി മാറാതെ… പാറൂട്ടി അങ്ങിനെ തന്നെ നിന്നുകൊടുത്തു.
“എന്നെ നാറും ഉണ്ണ്യേട്ടാ……. ഞാന്‍ കുളിച്ചിട്ടില്ല…”
എന്നാലും കൊരണ്ടി തള്ളാന്ന് വിളിക്കണ്ടായിരുന്നൂ...
Post a Comment