memoir
ഇത്തരം വിഭവങ്ങള്‍ ഉണ്ടാക്കിത്തരാനാരും ഇല്ല എന്റെ വീട്ടില്‍. രണ്ടാള്‍ക്കും വയസ്സായി, ആരോഗ്യം ഇല്ല. പിന്നെ ആരോട് ചോദിക്കും... എനിക്ക് കലത്തില്‍ ചുട്ടെടുക്കുന്ന നാളികേരവും ശര്‍ക്കരയും ഇട്ട അട ഇഷ്ടമാണ്..
നാട്ടില്‍ ഒരിക്കള്‍ പാറുകുട്ടി ചുട്ട് തന്നിരുന്നു, നാലഞ്ചുകൊല്ലം മുന്‍പ്. അതായിരുന്നു അവസാനമായി കിട്ടിയ അട. സുകുവേട്ടന്റെ പെണ്ണിന് ഇതൊക്കെ ഉണ്ടാക്കിത്തരാനുള്ള ഉത്സാഹം ഉള്ളത് സുകുവേട്ടനൊരു ഭാഗ്യവനായ കാരണം മാത്രം...
എനിക്ക് 4 മണിക്ക് ഒരു കാപ്പി ഇട്ട് തരാനും കൂടി എന്റെ പെണ്ണിന് നേരമില്ല. മസ്ക്കത്തില്‍ സുലൈമാനി സ്വയം ഇട്ട് കുടിച്ചതിനാല്‍ നാട്ടില്‍ ചായയുണ്ടാക്കിത്തരാന്‍ എന്റെ പെണ്ണിന് നേരമില്ല. അവളും പറയുന്നു...”എനിക്കും വയസ്സായില്ലേ.. നിങ്ങളെനിക്ക് ചായയുണ്ടാക്കിത്താ.............” ഇങ്ങിനെയാണ് കാര്യം. അതിനാല്‍ അടയും, പത്തിരിയും ഒന്നും ആഗ്രഹിക്കുന്നില്ല. തൃശ്ശൂരിലെ റെസ്റ്റോറന്റുകളില്‍ ഇവയെല്ലാം സുലഭം, പക്ഷെ എന്റെ ആരോഗ്യനില അവയൊന്നും സ്വീകരിക്കില്ല...
ചിലപ്പോള്‍ എനിക്ക് നല്ല ക്രിസ്പിയായ ഉഴുന്നുവട തിന്നാന്‍ തോന്നും. വീട്ടില്‍ കിട്ടാത്തതിനാല്‍ സ്വപ്ന തിയേറ്ററിന്റെ അടുത്തുള്ള സ്വാമീസ് കഫേയില്‍ പോയി കഴിക്കും. അവിടെത്തെ വടക്ക് പ്രത്യേക രുചിയുണ്ട്.
ഇന്ന് ഞാന്‍ പടിഞ്ഞാറെ സ്വരാജ് റൌണ്ടില്‍ തെണ്ടി നടക്കുമ്പോള്‍ ഒരു ചായ കുടിക്കാന്‍ ഒരിടത്ത് കയറി.. . ആ കടയുടെ പേര്...”പരിപ്പുവട”... അത്തരമൊരു പേര് കേട്ടപ്പോള്‍ ഉത്സാഹം തോന്നി. അവിടെ പലതരം വടയും, സ്പാനിഷ് വിഭവങ്ങളും ഉണ്ടായിരുന്നു. വില വളരെ കുറവും.. പരിപ്പുവടയും ഉഴുന്നുവടയും കണ്ടപ്പോള്‍ ചവക്കണമെന്നുതോന്നിയെങ്കിലും കടിച്ചില്ല.,,
ഞാന്‍ 3 പരിപ്പുവടയും 3 ഉഴുന്നുവടയും പാര്‍സലായി വാങ്ങി. വീട്ടിലുള്ള ആനന്ദവല്ലിക്കും, എന്റെ മരുമകള്‍ സേതുവെന്ന് വിളിക്കുന്ന സേതുലക്ഷ്മിക്കും, പിന്നെ പേരക്കുട്ടി കുട്ടിമാളുവിനും. അവരത് 4 മണി കാപ്പിക്ക് കഴിച്ചു.
എനിക്ക് വെളിയന്നൂര്‍ ദേവീക്ഷേത്രത്തിലെ ഗണപതി ഹോമത്തിന്റെ പ്രസാദവും... ഇവിടെ പല അമ്പലങ്ങളില്‍ പല തരത്തിലും രുചിയിലുമാണ് പ്രസാദം.
2 comments:
ഇന്ന് ഞാന്‍ പടിഞ്ഞാറെ സ്വരാജ് റൌണ്ടില്‍ തെണ്ടി നടക്കുമ്പോള്‍ ഒരു ചായ കുടിക്കാന്‍ ഒരിടത്ത് കയറി.. .
ആ കടയുടെ പേര്...”പരിപ്പുവട”... അത്തരമൊരു പേര് കേട്ടപ്പോള്‍ ഉത്സാഹം തോന്നി. അവിടെ പലതരം വടയും, സ്പാനിഷ് വിഭവങ്ങളും ഉണ്ടായിരുന്നു. വില വളരെ കുറവും.. പരിപ്പുവടയും ഉഴുന്നുവടയും കണ്ടപ്പോള്‍ ചവക്കണമെന്നുതോന്നിയെങ്കിലും കടിച്ചില്ല.,,
സ്പാനിഷ് മസാല!!!!!!
Post a Comment