Sunday, August 24, 2014

മരുമകളും വടോപ്പുളി നാരങ്ങാച്ചാറും

ഇന്ന് ഗംഗന്‍ മകള്‍ ഗ്രീഷ്മയുടെ കല്യാണമായിരുന്നു.. കല്യാണം കഴിഞ്ഞ് സദ്യയുണ്ണാന്‍ പണ്ടത്തെ സിനിമാ തിയേറ്ററില്‍ ടിക്കെറ്റുടെത്ത് ഇടിച്ച് കയറുന്നപോലെ ഒരു അഭ്യാസത്തിലൂടെ ഡൈനിങ്ങ് ഹോളില്‍ ഒരിടത്ത് ഇരിക്കാന്‍ ഇടം കിട്ടി.


ഇഞ്ചിമ്പുളിയും, വടോപ്പുളി നാരങ്ങ അച്ചാറും, കണ്ണിമാങ്ങ അച്ചാറും കണ്‍ടപ്പോള്‍ ഞാന്‍ ഏറെ ആഹ്ലാദിച്ചു.. എന്റെ വീട്ടില്‍ ഞാന്‍ എന്റെ പെണ്ണിനോടും പിന്നീട് മരുമകളോടും കെഞ്ചി വടോപ്പുളി നാരങ്ങാച്ചാര്‍ ഇട്ടു തരാന്‍. 

മരുമകള്‍ മൈന്‍ഡ് ചെയ്തില്ല.

ഇന്ന് ഞാന്‍ വടോപ്പുളി നാരങ്ങാ അച്ചാര്‍ നക്കുമ്പോള്‍ ഓളെ ഓര്‍ത്തു.. വൈകിട്ട് വീട്ടില്‍ വന്നു കയറിയതിന് ശേഷം രാത്രി ഊണിന്നിരിക്കുമ്പോള്‍ അവളോട് ഞാനത് പറയുകയും ചെയ്തു.


ഞാന്‍ അവളെ ഓര്‍ത്തെന്ന് അറിഞ്ഞ് അവള്‍ സന്തോഷിച്ചത്രെ..?!!

4 comments:

ജെ പി വെട്ടിയാട്ടില്‍ said...

ഇഞ്ചിമ്പുളിയും, വടോപ്പുളി നാരങ്ങ അച്ചാറും, കണ്ണിമാങ്ങ അച്ചാറും കണ്ടപ്പോള് ഞാന് ഏറെ ആഹ്ലാദിച്ചു..

എന്റെ വീട്ടില് ഞാന് എന്റെ പെണ്ണിനോടും പിന്നീട് മരുമകളോടും കെഞ്ചി വടോപ്പുളി നാരങ്ങാച്ചാര് ഇട്ടു തരാന്. മരുമകള് മൈന്ഡ് ചെയ്തില്ല.

ajith said...

സന്തോഷിക്കട്ടെ, അല്ലേ!!

Vishnulal Uc said...

മരുമകൾ മൈന്ഡ് ചെയ്തില്ലേലും ആരേലും മൈന്ഡ് ചെയ്തല്ലോ!

Muralee Mukundan , ബിലാത്തിപട്ടണം said...

നാരങ്ങ അച്ചാറും പിന്നെ പ്രഥമനും...ഹായ്