memoir
കിടക്കാന്‍ നേരത്തൊരു കഷായം കുടിക്കണം. അതുകുടിക്കുമ്പോല്‍ അല്പം മുന്‍പ് റിതുപര്‍ണ്ണയുടെ പിറന്നാളിന് കഴിച്ച ഐസ്ക്രീമിന്റേയും പുഡ്ഡിങ്ങിന്റേയും ഒക്കെ രുചി പോയി നാക്കും വായയും എല്ലാം കയ്പും ചവര്‍പ്പും ഒക്കെ ആകുമെന്ന് ഓര്‍ക്കുമ്പോള്‍ കഷായം കുടിക്കാന്‍ തോന്നുന്നില്ല. പക്ഷെ എന്നും കുടിക്കാതിരുന്നാല്‍ കാലത്ത് സെല്‍ഫ് എടുക്കില്ല ടോയ്ലറ്റില്‍ പോകുമ്പോള്‍.. അപ്പോള്‍ എന്റെ ആയുരാരോഗ്യത്തെ ചൊല്ലി കലഹിച്ച് കഴിക്കുക തന്നെ....
ഇനി ഡസര്‍ട്ടും ഊത്തപ്പവും ഒക്കെ കഴിക്കുന്നതിന് മുന്‍പ് കഷായം കഴിച്ചാലോ എന്ന് ആലോചിക്കണം... എന്റെ പെണ്ണിന്റെ നാത്തൂന്‍സ് ആയുര്‍വ്വേദ ഡോക്ടറാണ്, അവരോട് ചോദിക്കണം.. അവരെയാണെങ്കില്‍ ഇപ്പോള്‍ ഫോണില്‍ വിളിച്ചാല്‍ കിട്ടില്ല..
അപ്പോള്‍ സാബാ ആയുര്‍വ്വേദ ക്ലിനിക്കിലെ ഡോ. രേഷ്മയോട് ചോദിക്കാം നാളെ.. ഇന്ന് ഏതായാലും ഇത് കഴിക്കുക തന്നെ.... ഇനി ആരേയും കിട്ടിയില്ലെങ്കില്‍ നാളെ ഔഷധിയില്‍ പോയി ഡോ. രവീന്ദ്രനെയോ ഡോ.ശ്രീദേവിയേയോ കാണണം. കാലിലെ തരിപ്പും വാതവും ഒന്നും മാറുന്നില്ല അലോപ്പതി മരുന്ന് കഴിച്ച.. എന്തെങ്കിലും കുഴമ്പോ തൈലമോ ഒക്കെ അവരോട് ചോദിച്ച തേച്ച് കുളിക്കണം.
എനിക്കാണെങ്കില്‍ ഈ കുഴമ്പ് തേച്ചിരിക്കാനും കഴുകിക്കളയാനും ഒക്കെ വലിയ മടിയാണ്.. അതിനൊക്കെ എന്റെ പാറുകുട്ടി മിടുക്കിയാണ്, അവളാണെങ്കില്‍ കുറച്ച് ദൂരെയാണ് താമസം.. എന്റെ കെട്ട്യോളാണെങ്കില്‍ അവളെ ഇവിടെ അടുപ്പിക്കുകയും ഇല്ല, അവളൊട്ട് എന്നെ തൈലം തേച്ച് കുളിപ്പുകയും ഇല്ല..
എന്താ ഈ പെണ്ണുമ്പിള്ള ഇങ്ങിനെ.. ഇനി കുട്ടന്‍ മേനോനോട് ചോദിക്കണം അദ്ദേഹത്തിന്റെ പുതിയ സംബന്ധക്കാര്‍ക്ക് ആര്‍ക്കെങ്കിലും ആയുര്‍വ്വേദ മസ്സാജിങ്ങ് അറിയുമോ എന്ന്. എങ്കില്‍ സംഗതി കുശാലായി.
പാറുകുട്ടി റെഡിമെയ്ഡ് കഷായം കഴിപ്പിക്കില്ല. അങ്ങാടിയില്‍ നിന്നും പച്ചമരുന്ന് വാങ്ങി കൊത്തിച്ചീകി, അമ്മിയില്‍ അരച്ചതിന് ശേഷം പുത്തന്‍ കലത്തില്‍ വിറകടുപ്പില്‍ ആണ് കഷായം വെക്കുക.. അവള്‍ അമ്മിയില്‍ കുറുന്തോട്ടി അരക്കുന്നത് കാണാന്‍ തന്നെ എന്ത് രസമാണ്.
കാലത്ത് കുളിച്ച് ദേഹശുദ്ധി വരുത്തിയതിന് ശേഷമേ അവള്‍ അടുക്കളയില്‍ പോലും കയറൂ.. പിന്നെ മരുന്നും മറ്റും ഉണ്ടാകുമ്പോള്‍ അവള്‍ക്ക് ദൈവീക ചൈതന്യം തുളുമ്പുന്ന പോലെ തോന്നും. കുറുന്തോട്ടി അരക്കുന്ന പാറുകുട്ടിയെ കാണാന്‍ ഞാന്‍ ചിലപ്പോള്‍ അമ്മിക്കരികില്‍ നില്‍ക്കും...
അമ്മിക്കുഴ നീക്കുമ്പോള്‍ അവളുടെ മുഴുത്ത ഭാഗങ്ങള്‍ ആടിക്കൊണ്ടിരിക്കുന്നത് കാണാന് രസമാണ്.. ഞാന്‍ അത് നോക്കുമ്പോള്‍ എന്നെ അവിടുന്ന് ഓട്ടിക്കും അവള്‍.. ഏതായാലും നാലുദിവസം കഴിഞ്ഞ് രണ്ടാഴ്ചത്തെ കഷായം കുടിക്കാന്‍ പാറുകുട്ടിയുടെ അടുത്ത് പോകണം.
കുട്ടന്‍ മേനോന്റെ പുതിയ ഇന്നോവ കാറില്‍ എന്നെ അവിടെ കൊണ്ട് വിടാന്‍ പറയണം. കഷായം കുടിക്കുമ്പോഴും കുടി കഴിഞ്ഞാലും വണ്ടി ഓടിക്കാനും ഹെവി വര്‍ക്കുകള്‍ ചെയ്യാനും പാടില്ലാ എന്നാണ് പാറുകുട്ടിയുടെ ഓര്‍ഡര്‍.
പാവം പാറുകുട്ടി - ഇത്രയും സ്നേഹമുള്ളൊരു പെണ്‍കുട്ടിയെ എവിടുന്ന് കിട്ടും..
6 comments:
അമ്മിക്കുഴ നീക്കുമ്പോള്‍ അവളുടെ മുഴുത്ത ഭാഗങ്ങള്‍ ആടിക്കൊണ്ടിരിക്കുന്നത് കാണാന് രസമാണ്.. ഞാന്‍ അത് നോക്കുമ്പോള്‍ എന്നെ അവിടുന്ന് ഓട്ടിക്കും അവള്‍.. ഏതായാലും നാലുദിവസം കഴിഞ്ഞ് രണ്ടാഴ്ചത്തെ കഷായം കുടിക്കാന്‍ പാറുകുട്ടിയുടെ അടുത്ത് പോകണം.
ജെ പി ഭാഗ്യവാന്‍ ...ഇത് പോലെ നല്ല ഒരു പാറുക്കുട്ടി ..ഉള്ളത് .....തുടരുക....നന്നായിട്ടുണ്ട്....ഇനി പാറുക്കുട്ടിയുടെ അടുത്ത പോയതിനു ശേഷമുള്ള കഥയ്ക്കായി കാത്തിരിക്കാം ................
ആയുരാരോഗ്യസൌഖ്യം നേരുന്നു ജെ.പി.സാര്‍.
ആശംസകള്‍
അല്ലാ കുട്ടന്മേണേൻ പുത്തൻ ഇന്നോവ വാങ്ങിയോ..?
Marunnukal ...!
.
Manoharam, Ashamsakal...!!!
പാറുക്കുട്ടി ഒരു നിത്യവിസ്മയം.
Post a Comment