Thursday, March 5, 2015

വാട്ട് ഏന്‍ ഐഡിയാ സേട്ട്ജീ

MEMOIR

ഞാന്‍ ഇന്നെന്റെ ഈവനിങ്ങ് സവാരിക്ക് ട്രാക്ക് മാറിയിരുന്നു. അപ്പോള്‍ വഴിയില്‍ കണ്ട രണ്ട് വയസ്സന്മാരായ എന്റെ കൂട്ടുകാര്‍ കുശലം പറയാനായി എന്നെ പിടിച്ച് നിര്‍ത്തി. കൂട്ടുകാരില്‍ താടിയുള്ള മേനോന്‍ ചേട്ടനും മറ്റേ ചേട്ടനും എന്റെ പഴയ കാല സുഹൃത്തുക്കളാണെങ്കിലും എന്നും കാണാറില്ല. 

മേനോന്‍ ചേട്ടനാണ് എന്റെ ആര്‍ക്കിറ്റെക്റ്റായ മകള്‍ക്ക് ഒരു സ്ഥിരം ജോലി തരപ്പെടുത്തിക്കൊടുത്തത്.. എന്നാല്‍ ആ പെണ്‍കുട്ടി അതൊക്കെ മറന്നെന്ന് തോന്നുന്നു.. മേനോന്‍ സാറിന്റെ വീട്ടില്‍ പോകുകയോ സുഖവിവരങ്ങള്‍ തിരക്കുകയോ ചെയ്യാറില്ലെന്നാണ് എന്റെ അറിവ്. മലയാളികളായ നമ്മള്‍ ഇങ്ങിനെയൊക്കെയാണ്. ഞാന്‍ കുറെ പേരെ സൌജന്യമായി  ഗള്‍ഫിലേക്ക് കൊണ്ട് പോയിട്ടുണ്ട്. പലരും എന്നെക്കാളും വലിയ പണക്കാരായി നാട്ടില്‍ വിലസുന്നുണ്ട്. എന്നെ കാണാന്‍ വരികയോ ഫോണ്‍ ചെയ്യുകയോ ഒന്നും ചെയ്യാറില്ല. 


ഇന്നെലെ ഞാന്‍ നടക്കാന്‍ പോകുമ്പോള്‍ ഒരു ഓട്ടോ എന്നെ ഇടിക്കാനെന്നോണം അരികില്‍ വന്ന് സഡ്ഡന്‍ ബ്രേക്ക് ഇട്ട് നിര്‍ത്തി. നോക്കിയപ്പോള്‍ അവന്റെ അമ്മയെ ഒരു കുക്ക് ആയി ഞാന്‍ ഗള്‍ഫിലേക്ക് കൊണ്ടുപോയിരുന്നു, കാലാന്തരത്തില്‍ അവനും ഗള്‍ഫിലെത്തി. പക്ഷെ അവന്റെ കയിലിരുപ്പ് കാരണം അവന് അവിടെ പിടിച്ച് നില്‍ക്കാന്‍ പറ്റിയില്ല. അവന്റെ അമ്മ എനിക്ക് ഒരു നന്ദി പോലും പറയുകയോ ഇന്നേ വരെ എന്റെ വീട്ടിലേക്ക് വരികയോ ചെയ്തില്ല... 

ഞാന്‍ ഈ അവസരത്തില്‍ ഓര്‍ക്കുന്നത് യുദ്ധക്കളത്തില്‍ അര്‍ജ്ജുനനോട് ഭഗവാന്‍ കൃഷ്ണന്‍ പറഞ്ഞ വാക്കുകളാണ്.. “കര്‍മ്മണ്യേ വാധികാ‍രസ്ഥേ... മാ ഫലേഷു കദാചനാ...”  പ്രതിഫലേഛയിലാതെ കര്‍മ്മം ചെയ്യുക........... ചെയ്തുകൊണ്ടേയിരിക്കുക. അപ്പോള്‍ നമുക്ക് ദു:ഖിക്കാനൊന്നുമില്ല.... 


പ്രിയപ്പെട്ട മേനോന്‍ ചേട്ടാ... താങ്കള്‍ ചെയ്ത ഉപകാരം ഞാന്‍ മറക്കില്ല.. എന്റെ മകള്‍ അവിവേകം ചെയ്തിട്ടുണ്ടെങ്കില്‍ ദയവായി ക്ഷമിക്കേണമേ... മേനോന്‍ ചേട്ടനും ഞാനും സമപ്രായക്കാരാണ്.. ഇപ്പോള്‍ നാട്ടുകാരും. അദ്ദേഹം ആമ്പല്ലൂര്‍ക്കാരനും ഞാന്‍ കുന്നംകുളത്തുകാരനും ആണ്.. ജീവിതത്തിന്റെ പാച്ചലില്‍ ഞങ്ങള്‍ രണ്ട്പേരും ഇപ്പോള്‍ തൃശ്ശൂര്‍ക്കാരായി. 


ഈ വയസ്സന്മാര്‍ മെട്രോ ആശുപത്രിയുടെ പുറകിലുള്ള ഗാന്ധിനഗര്‍ വാസികളാണ്. ഞാന്‍ ആണെങ്കില്‍ ബാല്യ ആശുപത്രിക്ക് പുറകിലുള്ള ആലപ്പാട്ട് അവന്യൂവിലും. രണ്ട് കോളനികളും തമ്മിലുള്ള അകലം 100 മീറ്ററില്‍ താഴെ.... 


കൂടെ നില്‍ക്കുന്ന ചന്ദ്രമോഹന്‍ ചേട്ടന്‍ ഒരു ഗള്‍ഫ് പ്രവാസിയും മജീഷ്യനും വാനനിരീക്ഷകനുമാണ്. അദ്ദേഹത്തിന്റെ വീട്ടുപേര്‍ “ആന്‍ഡ്രോമേഡ”... ഗാന്ധിനഗറില്‍ ഞങ്ങളുടെ പ്രായക്കാരായി ഏതാണ് പതിനഞ്ചുപേര്‍ ഉണ്ട്. ഇവര്‍ ഏതെങ്കിലും റോഡരികില്‍ 5 മണി മുതല്‍ 7 വരെ കൂടും... പണ്ടൊക്കെ ഏതെങ്കിലും വീട്ടിലേക്ക് ചേക്കേറി അവിടെ ഇരുന്ന് സോള്ളി ചിലപ്പോള്‍ ഓരോ സ്മോളില്‍ അവസാനിപ്പിച്ച് അവരവരുടെ വീടുകളിലേക്ക് തിരിക്കും.... 


ഞാനിന്ന് അവരോട് പറഞ്ഞു, ഇങ്ങിനെ റോഡില്‍ നിന്ന് സൊള്ളുന്നതിനുപകരം എവിടെയെങ്കിലും ഇരിക്കാനൊരു സങ്കേതം സംഘടിപ്പിക്കണം.. ഒരു കൊച്ചുകെട്ടിടമോ ആരുടെയെങ്കിലും ഔട്ട് ഹൌസോ അങ്ങിനെ എന്തെങ്കിലുമോ... അപ്പോള്‍ സംഗതി കൂടുതല്‍ ലൈവ് ആകും... 


ചേട്ടന്മാര്‍ മറ്റു ചേട്ടന്‍സുമായി ആലോചിച്ച് പറയാമെന്ന് ഏറ്റിട്ടുണ്ട്... എനിക്ക് ഒരു ഔട്ട് ഹൌസ് ഉണ്ട്. ഇപ്പോള്‍ അത് ബാലേട്ടന് കൊടുത്തു, അല്ലെങ്കില്‍ അത് എല്ലാം കൊണ്ട് പറ്റുമായിരുന്നു... ഗാന്ധിനഗറില്‍ ഏതാണ്ട് 60 വീടുണ്ട്... വിസ്തൃതമായ ഡോഡും ഉദ്യാനങ്ങളും മറ്റും ഉണ്ട്.. എവിടെയെങ്കിലും ഒരിടം കണ്ടെത്തണം.. അപ്പോള്‍ ഞങ്ങള്‍ വയസ്സന്മാര്‍ കൂടുതല്‍ ലൈവ് ആകും.. 


മിക്കവരും, ലയണ്‍സ്, റോട്ടറി, അല്ലെങ്കില്‍ പ്രോബസ്സ് ക്ലബ്ബുകളില്‍ മെംബര്‍മാര്‍ ആണ്. അതൊക്കെ മാസത്തില്‍ മൂന്നോ നാലോ മീറ്റിങ്ങുകള്‍ മാത്രം.. അതുകൊണ്ടൊന്നും ഞങ്ങളുടെ കാര്യുഅം ശരിയാവില്ല.. ഏതെങ്കിലും ഒരു മള്‍ട്ടിസ്റ്റോറി കെട്ടിടത്തില്‍ ഒരു പെന്റ് ഹൌസ് കിട്ടാനുണ്ടോ എന്നുനോക്കണം. അല്ലെങ്കില്‍ ഒരു ഫ്ലാറ്റ് വാടകക്കെടുത്ത് അവിടെ ഒരു ക്ലബ്ബ് തുടങ്ങാം... 


കൊക്കാല സെന്ററില്‍ അധികം വാടകയില്ലാത്ത കടമുറികള്‍ ഉണ്ട്. അവിടെ  പറ്റുമോ എന്ന് നോക്കണം.... അവിടെയാണെങ്കില്‍ നഗരത്തിലെ 6 ത്രീസ്റ്റാര്‍ ഹോട്ടലുകള്‍ തൊട്ടടുത്ത്.. ക്ലബ്ബ് മീറ്റ് കഴിഞ്ഞാല്‍ അടുത്ത ഹോട്ടലുകളിലേക്ക് ചേക്കേറാം രണ്ടെണ്ണം വീശാന്‍. 


കൂടതെ ഇപ്പോള്‍ ഗാന്ധി നഗറിന്നടുത്ത് ബീയര്‍ & വൈന്‍ പാര്‍ലറുകളും ഉണ്ട്.. ത്രീസ്റ്റാര്‍ ഹോട്ടലില്‍ 200 രൂപക്ക് ലഭിക്കുന്ന ബീയര്‍ ഇവിടെ 100 രൂപക്ക് കിട്ടും. അപ്പോള്‍ സംഗതി കുശാല്‍. അല്ലെങ്കില്‍ ഏതെങ്കിലും ഒരു ബീയര്‍ പാര്‍ലര്‍ തന്നെ ക്ലബ്ബ് ആക്കാം... 


5 മുതല്‍ 7 വരെ അവിടെ കുടിച്ചുംകൊണ്ടിരിക്കാം.. അപ്പോള്‍ പിന്നെ വെറുതെ വാ‍ടക കൊടുത്ത് കടമുറികള്‍ എടുക്കേണ്ട... അപ്പോള്‍ നാളെ ബീയര്‍ പാര്‍ലറുകളിലേക്ക് പോകാം ചേട്ടന്മാരേ... എല്ലാവര്‍ക്കും കുടിക്കണമെന്നില്ല, 


ഒരു റൌണ്ട് ടേബില്‍ സംഘടിപ്പിക്കാം.... 


വാട്ട് ഏന്‍ ഐഡിയാ സേട്ട്ജീ.................++++++++

2 comments:

ജെ പി വെട്ടിയാട്ടില്‍ said...

അതുകൊണ്ടൊന്നും ഞങ്ങളുടെ കാര്യുഅം ശരിയാവില്ല.. ഏതെങ്കിലും ഒരു മള്‍ട്ടിസ്റ്റോറി കെട്ടിടത്തില്‍ ഒരു പെന്റ് ഹൌസ് കിട്ടാനുണ്ടോ എന്നുനോക്കണം. അല്ലെങ്കില്‍ ഒരു ഫ്ലാറ്റ് വാടകക്കെടുത്ത് അവിടെ ഒരു ക്ലബ്ബ് തുടങ്ങാം...

കൊക്കാല സെന്ററില്‍ അധികം വാടകയില്ലാത്ത കടമുറികള്‍ ഉണ്ട്. അവിടെ പറ്റുമോ എന്ന് നോക്കണം.... അവിടെയാണെങ്കില്‍ നഗരത്തിലെ 6 ത്രീസ്റ്റാര്‍ ഹോട്ടലുകള്‍ തൊട്ടടുത്ത്.. ക്ലബ്ബ് മീറ്റ് കഴിഞ്ഞാല്‍ അടുത്ത ഹോട്ടലുകളിലേക്ക് ചേക്കേറാം രണ്ടെണ്ണം വീശാന്‍.

Rajamony Anedathu said...

ഓര്‍മ്മക്കുറിപ്പുകള്‍ അസ്സലായി.....അവിടെ എവിടെയെങ്കിലും ഒരു സങ്കേതം ..കിട്ടിയെങ്കില്‍ അറിയിക്കണം...എനിക്ക് വല്യ ആശയായിരുന്നു...ജെ പി യുടെ കൂടെ ഇരുന്നു...ഒരു ബീയറും നുണച്ചു കൊണ്ട് പഴയ ഓര്‍മ്മകള്‍ അയവിറക്കാന്‍....ഇനി തൃശിവപേരൂര്‍ ..വരുമ്പോള്‍...ഞാന്‍ വിളിക്കാം..സങ്കേതവും ബീയറും ...അപ്പോഴേക്ക് റെഡി ആക്കണം...