Thursday, January 11, 2018

കൈപ്പുണ്യം എന്നത് എല്ലാവർക്കും കിട്ടില്ല

കൈപ്പുണ്യം എന്നത് എല്ലാവർക്കും കിട്ടില്ല . അത് ഈശ്വരന്റെ വരദാനമാണ് . ഞാൻ ഇവിടെ പറയാൻ പോകുന്നത്  ചികിത്സിക്കുന്ന ഹെജി ഡോക്ടരെപ്പറ്റിയാണ് .

ഞാൻ കഴിഞ്ഞ ഏതാണ്ട്  കൊല്ലമായി ഫിസ്റ്റുല അസുഖക്കാരനാണ് . ഗൾഫിൽ നിന്നും സർജറി കഴിഞ്ഞു. അന്നേ  അവിടുത്തെ ഡോക്ടർ എന്നോട് പറഞ്ഞിരുന്നു , ഇത് വീണ്ടും വീണ്ടും വരുമെന്ന് . എന്നാലും മൂന്നു നാല് കൊല്ലം മരുന്നൊന്നും സേവിച്ചില്ല .

താമസിയാതെ വീണ്ടും രോഗം വന്നു. അപ്പോൾ നാട്ടിലേക്ക് വിവരം അറിയിച്ചപ്പോൾ കൊടകരയിലുള്ള ഹെബി എന്ന പെൺകുട്ടി എനിക്ക് ഹോമിയോ മരുന്ന് ഒമാനിൽ എത്തിച്ച് തന്നു. അങ്ങിനെ ഞാൻ ഹോമിയോ മരുന്നിൽ സൗഖ്യം പ്രാപിച്ച് തുടങ്ങി . പക്ഷെ അവിടെയും പൂർണ്ണമായി സുഖപ്പെട്ടില്ല . ഒരു മാസം കഴിച്ചാൽ കുറച്ച് നാൾ സുഖപ്പെടും , വീണ്ടും വന്നാൽ പിന്നെയും കഴിക്കും .

ഞാൻ സ്വദേശമായ കുന്നംകുളം ചെറുവത്താനിയിൽ നിന്നും തൃശൂരിലേക്ക് താമസം മാറ്റിയപ്പോൾ കൊക്കാലയിലുള്ള ഒരു ഡോക്ടറെ കണ്ടു. അദ്ദേഹത്തിന് എന്റെ അസുഖം മാറ്റാൻ കഴിഞ്ഞില്ല . അസുഖം കൂടിയപ്പോൾ ഞാൻ സർക്കാർ ആശുപത്രിയെ ശരണം പ്രാപിച്ചു . അവിടുത്തെ ഡോക്ടർമാർ വിദ്യാഭ്യാസ സമ്പന്നന്മാർ ആണ്, അതിനാൽ എനിക്ക് ശരിയായ ചികിത്സ കിട്ടി. സ്ഥിരമായി  ഒരു ഡോക്ടറെ കാണാമെന്ന് വെച്ചാൽ നടക്കില്ല , അവരെ എപ്പോഴാണ് ട്രാൻസ്ഫർ ചെയ്യുക എന്ന്  രോഗികൾക്ക് അറിയാനുള്ള ഒരു സംവിധാനവും ഇല്ല .

ഏതായാലും ഒരു നല്ല ഡോക്ടറെ എനിക്ക് തിരഞ്ഞെടുക്കുവാൻ സാധിച്ചു . ആ ഡോക്റ്ററുടെ ചികിത്സയിൽ  എന്റെ രോഗം കൺട്രോൾഡ് ആയി . ഞാൻ സന്തോഷവാനായി .

അങ്ങിനെ ഒരു ദിവസം ഞാൻ മരുന്ന് വാങ്ങാൻ ചെന്നപ്പോൾ ആണ്  അറിയുന്നത് എന്റെ ഡോക്ടറുടെ സ്ഥലം മാറ്റം . എന്തിന് പറേണ് അവിടെ ഒരു മാസത്തിനുള്ളിൽ എനിക്ക് കാണേണ്ട പുതിയ ഡോക്ടറെ സ്ഥലം മാറ്റിയിരിക്കുന്നു . ഞാൻ ആശുപത്രിയിൽ ഇരുന്ന് കുറെ കരഞ്ഞു . ആരോട് പറയാൻ എന്റെ ദുഃഖം . എല്ലാം വിധിയെന്നോർത്ത് സമാധാനിക്കുക തന്നെ .

നമ്മൾ ജനിക്കുമ്പോൾ ദൈവം തമ്പുരാൻ ഡിസൈൻ ചെയ്ത് വെക്കും നമ്മുടെ ജീവിത ചക്രം . ഭഗവാനോട്  കൂടുതൽ  അടുക്കുമ്പോൾ ചിലപ്പോൾ  നമ്മുടെ അസുഖത്തിന് തീവ്രത കുറയും . എനിക്ക് വയസ്സ് 70  കഴിഞ്ഞു - ജരാനര ബാധിക്കുമ്പോൾ ഇതൊക്കെ സംഭവിക്കാം .

അങ്ങിനെ കിഴക്കൻ പാട്ടുകാര ആശുപത്രിയിൽ മേൽ പറഞ്ഞ ഡോക്ടർ പുതിയതായി  ചാർജ്ജ് എടുത്തു . എന്റെ ഭാഗ്യമെന്ന് പറയട്ടെ എന്റെ അസുഖം തീർത്തും മാറിയതായിരുന്നു . അങ്ങിനെ ഇരിക്കെ ഒരു ദിവസം എനിക്ക് ഡോക്ടറെ കാണേണ്ട അത്യാവശ്യം ഉണ്ടായിരുന്നു . തീരെ വയ്യായിരുന്നു , കൂടെ വരാൻ ആരും ഇല്ല . ഫോൺ നമ്പർ ഉണ്ടായിരുന്നെങ്കിൽ  ഫോണിൽ രോഗവിവരം പറഞ്ഞ് മരുന്ന് വാങ്ങാമായിരുന്നു .

എന്റെ ഡോക്ടർ ഒരു കൊച്ചുപെണ്കുട്ടിയാണ്, അതിനാൽ ഞാൻ ഫോൺ നമ്പർ ചോദിച്ചില്ല - ചോദിച്ച് കിട്ടിയില്ലെങ്കിൽ അത് പിന്നീട എനിക്ക് വിഷമമാകും . അങ്ങിനെ ഞാൻ തീർത്തും വിഷമിച്ച അവസ്ഥയിൽ തൽക്കാലം എന്തെങ്കിലും മരുന്ന് വാങ്ങിക്കാമെന്ന് വിചാരിച്ച് എന്റെ വീടിന്റെ അടുത്തുള്ള പൂത്തോൾ ആശുപത്രിയിൽ പോയി .

എന്റെ കണ്ണുകൾക്ക് വിശ്വസിക്കാനായില്ല - അവിടെ ചെന്നപ്പോൾ ഞാൻ കണ്ടത് എന്നെ നോക്കുന്ന ഹെജി ഡോക്ടർ. ഞാൻ ഈശ്വരനെ സ്തുതിച്ചു , ഞാൻ എന്നും കാണുന്ന എന്റെ അച്ചൻ തേവരോട് നന്ദി പറഞ്ഞു . കൂർക്കഞ്ചേരിയിലെ തങ്കമണി കയറ്റത്തുള്ള മഹാ ക്ഷേത്രമാണ് "അച്ഛൻ തേവർ ശിവ ക്ഷേത്രം .

കൊക്കാലയിലുള്ള എന്റെ വീട്ടിന്നടുത്താണ് പൂത്തോൾ സർക്കാർ ഹോമിയോ ആശുപത്രി . പുതിയ ആശുപത്രിയായതിനാൽ , തീരെ അസ്വസ്ഥത തോന്നില്ല കാത്തിരിക്കാൻ . ധാരാളം കസേരകളും , വിശാലമായ ലോബിയും, ഫാർമസിയും , കുടിവെള്ളവും ,ടോയലറ്റ്  സൗകര്യവും ഒക്കെ ഉണ്ട് ഇവിടെ .

കിഴക്കുംപാട്ടുകരയിലെ പോലെ മുതിർന്ന പൗരന്മാർക്കുള്ള പരിഗണന ഇവിടെ ഇല്ല .  അതൊഴിച്ചാൽ പൂത്തോൾ സ്വർഗം തന്നെ . ഞാൻ ഇന്നും പോയി ഹെജി ഡോക്ടറെ കണ്ടു . അതിനിടക്ക് ഒരു ദിവസം പോയപ്പോൾ ഡോക്ടർക്ക് ചിക്കൻപോക്സ് ആണെന്ന് പറഞ്ഞു . ഞാൻ അച്ഛൻ തേവരോട് ഡോക്ടറുടെ ആയുരാരോഗ്യ സൗഖ്യത്തിന് വേണ്ടി മനമുരുകി പ്രാർത്ഥിച്ചു .

ഹെജി ഡോക്ടറുടെ കൈപ്പുണ്യത്താൽ ഞാൻ സംതൃപ്തനാണ് . ഡോക്ടർക്കും  കുടുംബത്തിനും അച്ഛൻ തേവർ എല്ലാ സൗഭാഗ്യങ്ങളും പ്രദാനം ചെയ്യട്ടെ .

3 comments:

ജെ പി വെട്ടിയാട്ടില്‍ said...

എന്റെ കണ്ണുകൾക്ക് വിശ്വസിക്കാനായില്ല - അവിടെ ചെന്നപ്പോൾ ഞാൻ കണ്ടത് എന്നെ നോക്കുന്ന ഹെജി ഡോക്ടർ. ഞാൻ ഈശ്വരനെ സ്തുതിച്ചു , ഞാൻ എന്നും കാണുന്ന എന്റെ അച്ചൻ തേവരോട് നന്ദി പറഞ്ഞു . കൂർക്കഞ്ചേരിയിലെ തങ്കമണി കയറ്റത്തുള്ള മഹാ ക്ഷേത്രമാണ് "അച്ഛൻ തേവർ ശിവ ക്ഷേത്രം .

Muralee Mukundan , ബിലാത്തിപട്ടണം said...

ശരിയാണ് ..
ഭാഗ്യം കടാക്ഷിച്ചവരെ മാത്രമേ കൈപ്പുണ്യം തേടിയെത്തുകയുള്ളൂ

ജെ പി വെട്ടിയാട്ടില്‍ said...

ഇപ്പോൾ മൂന്നുനാല് മാസങ്ങളായി മരുന്നുകളൊന്നും കഴിക്കുന്നില്ല . രോഗം പൂർണമായും മാറി. വീണ്ടും ഡോക്ടറെ കണ്ടു, എന്തെങ്കിലും പ്രിവന്റീവ് മെഡിസിൻസ് ഉണ്ടെങ്കിൽ വാങ്ങികഴിക്കാൻ, പക്ഷെ ഡോക്ടർ പറഞ്ഞു,ഇനി ഒന്നും വേണ്ടെന്ന്. എനിക്ക് കുറച്ച് മൾട്ടിവൈറ്റമിൻസ് തന്നു.

പിന്നെ എനിക്ക് തടി കൂടിയിട്ടുണ്ടെന്നും അതിന് വളരെ സിമ്പിൾ ആയ ചികിത്സ ഉപദേശിച്ച് തന്നു. ചൂട് വെള്ളത്തിൽ ചെറുനാരങ്ങയുടെ പ്രയോഗം - കഴിച്ച് തുടങ്ങി ഉദ്ദേശിച്ച ഫലം കിട്ടുമെന്ന് തീർച്ചയാണ് .

എല്ലാം കൊണ്ടും ഞാൻ സന്തോഷവാനാണ് .

എന്റെ കാഴ്ചപ്പാടിൽ എല്ലാ ഡോക്ടർമാരും ദൈവ തുല്യരാണ് - ഹെജി ഡോക്ടർ ഉൾപ്പെടെ എന്നെ ചികിത്സിക്കുന്ന മൂന്നു നാലുപേരുണ്ട് . അവർ എല്ലാവരും എന്നോട് വളരെ നന്നായി പെരുമാറുന്നുണ്ട് . ഒരു ഡോക്ടർ ഒഴിച്ച് മറ്റെല്ലാവരും ഫോൺ നമ്പർ തന്നിട്ടുണ്ട് . വളരെ അത്യാവശ്യം ഉണ്ടെങ്കിൽ മാത്രമേ ഞാൻ അവരെ ഫോണിൽ വിളിക്കൂ .

എന്റെ ഡോകടമാരെല്ലാം എനിക്ക് പ്രത്യേക പരിഗണന നല്കുന്നതെന്തുകൊണ്ടാണെന്ന് എനിക്ക് മനസ്സിലായിട്ടില്ല ഇതുവരെ.

എല്ലാവരെയും ദൈവം തമ്പുരാൻ അനുഗ്രഹിക്കട്ടെ . സമ്പത്തും ആരോഗ്യവും പ്രദാനം ചെയ്യട്ടെ ..