Tuesday, December 4, 2018

കാരോലപ്പം

MEMOIR 

നന്നായി മൊരിഞ്ഞ കാരോലപ്പം തിന്നിട്ട് കാലം കുറെ ആയി. ഞാൻ കഴിഞ്ഞ മുപ്പത് കൊല്ലമായി [ഏകദേശം ] തൃശൂർ ആണ്  താമസം. ഇവിടെ ഈ അപ്പത്തിന് ഉണ്ണിയപ്പം എന്നാണ് പറയുന്നത്. അങ്ങിനെ ഇപ്പോൾ എന്റെ നാവിൽ അങ്ങിനെയാണ് കാരോലപ്പത്തിന് പകരമായി വരാറ്.

ഞാൻ ജന്മം കൊണ്ട് മലബാറിലെ ഞമനേങ്ങാട് ആണെങ്കിലും, വളർന്നത് കുന്നംകുളം ചേരുവത്താ നിയിൽ ആണ് . അവിടെ എന്റെ ചേച്ചി എനിക്ക് കൂടെ കൂടെ കാരോലപ്പം ഉണ്ടാക്കി തരും. ഇവിടെ കടകളിൽ സുലഭമായി കാരോലപ്പം എന്ന ഉണ്ണിയപ്പം ലഭിക്കുമെങ്കിലും അതിലം എണ്ണ  പിഴിഞ്ഞതുപോലെ ഉള്ളതാണ് , അതിനാൽ കഴിക്കാൻ രുചിയില്ല . നല്ല അപ്പത്തിന് നല്ല മൊരിച്ചലും സ്വാദും ഉണ്ടാകും .

എന്റെ ചെറുവത്താനിലയിലെ വീട്ടിൽ ഉണ്ടാക്കുന്ന അപ്പത്തിൽ  നല്ല വിളഞ്ഞ തൊണ്ട്  ഉണങ്ങിയ കൊട്ടത്തേങ്ങ അരി ഞ്ഞ് ചെറിയ കഷണങ്ങളായി ഇടും. ചിലപ്പോൾ കദളി പഴം ചേർക്കാറുണ്ട്. എനിക്ക് പഴം ചേർക്കാത്തതാണ് ഇഷ്ടം.

പിന്നെ ഉരുളിയിൽ നാട്ടിലെ ചക്കിൽ ആട്ടിയ വെളിച്ചെണ്ണയിൽ വിറകടുപ്പിൽ വെച്ചായിരിക്കും അപ്പം വേവിച്ചെടുക്കുക.. അപ്പം ഉണ്ടാക്കുമ്പോൾ ഞാൻ ചേച്ചിയുടെ അടുത്ത് തന്നെ അടുക്കളക്ക് സമീപമുള്ള ഓലപ്പുരയിൽ നിൽപ്പുറപ്പിക്കും . ചുടുക്കനേ  ഉള്ള അപ്പം ഉരുളിയിൽ നിന്ന് കോരി പനമ്പുകൊണ്ടുള്ള അരിപ്പാ കൊട്ടയിൽ  ഇട്ട് വെക്കും എണ്ണ  വാർന്നു പോകാൻ. അതിനുശേഷം കഴിച്ചാൽ ഒട്ടും എണ്ണമയം ഉണ്ടാകില്ല .അങ്ങിനെ എന്റെ ചേച്ചി ഉണ്ടാക്കിത്തന്ന കാരോലപ്പത്തിന്റെ രുചി വേറെ ഒന്ന് തന്നെയാണ് .

പിന്നെ കാരോലപ്പം ഉണ്ടാക്കാൻ ചിലപ്പോൾ പ്രത്യേക തരം  വിത്ത് വിതച്ചുണ്ടാക്കുന്ന നെല്ല്  വീട്ടിലെ ഉരലിൽ കുത്തിയുണ്ടാക്കുന്ന അരിയാണ്  ഉപയോഗിക്കാറ്.

തൃശൂരിലെ അച്ഛൻ തേവർ അമ്പലത്തിൽ മുപ്പെട്ട് വെള്ളിയാഴ്ച ഗണപതിക്ക് ഉണ്ണിയപ്പം നേദിക്കും.. പണ്ടത്തെ കൃഷ്ണൻ തിരുമേനി ഉണ്ടാക്കിയിരുന്ന ഉണ്ണിയപ്പം അടിപൊളിയായിരുന്നു.

ഇപ്പോൾ മാറിമാറി വരുന്ന നമ്പൂതിരിമാർ ആണ്  അവിടുത്തെ ശാന്തിമാർ, അതിനാൽ പണ്ടത്തെ ഉണ്ണിയപ്പത്തിന്റെ സ്വാദ് ഇപ്പോൾ ഇല്ലാ എന്നാണ് എന്റെ തോന്നൽ .

ഈ ബ്ലോഗ് പോസ്റ്റ് മണ്മറഞ്ഞ ഞാൻ ചേച്ചിയെന്ന്  വിളിക്കുന്ന എന്റെ പെറ്റമ്മക്ക് സമർപ്പിക്കുന്നു .

6 comments:

ജെ പി വെട്ടിയാട്ടില്‍ said...

ചേച്ചി ഉണ്ടാക്കുന്ന കാരോലപ്പത്തിന്റെ രുചി ഒന്ന് വേറെ തന്നെ ആണ് .

Unknown said...

Jp..superb!chechi indakiyyrkarolappathinde description vayichappol ende vayyeyil vellam.vannu..enndu rassayitta e kutty ezhdanne😊😊

prakashettante lokam said...

ശൈലുട്ടിയുടേതാണോ ഈ കമന്റ്..?

വീകെ. said...

ഇതിനല്ലെ നെയ്യപ്പം എന്നു പറയുന്നത്.കാരോലപ്പമെന്ന് ഞാൻ ആദ്യമായിട്ട് കേൾക്കുകയാണ്.ഇതിന്റെ ചെറു രൂപമാണ് ഉണ്ണിയപ്പം. ഉണ്ണിയപ്പം ചെറുതും ഉരുണ്ടതും നെയ്യപ്പം പരന്നതുമായിരിക്കും.

Cv Thankappan said...

ഓർമ്മകൾക്കെന്തു മധുരം! ഇപ്പോൾ എളുപ്പത്തിൽ ഉണ്ണിയപ്പമുണ്ടാക്കുന്നരാണ് അധികവും ....
ആശംസകൾ ജെ പി സാർ

Muralee Mukundan , ബിലാത്തിപട്ടണം said...

മ് ടെ ഉണ്ണിയപ്പം ...!