Friday, October 7, 2022

ദൈവദൂതൻ

 ദൈവദൂതൻ 

തൃശൂർ നഗരമദ്ധ്യത്തിൽ ജീവിക്കുന്ന എനിക്ക് ചിലപ്പോൾ ഒരു  ഓട്ടോ കിട്ടില്ല . ഞാൻ ഒരു   രോഗിയാണ് . 75 കഴിഞ്ഞ 

മിക്കവരും  രോഗികൾ തന്നെ .എനിക്ക് 5 കൊല്ലം മുൻപ് വരെ രക്ത സമ്മർദ്ദം 80 / 120  ആയിരുന്നു . പെരിഫെറൽ ന്യൂറോപ്പതി ചികത്സക്ക് വേണ്ടി ഒരു ആയുർവ്വേദ ആശുപാത്രിയിൽ ചികിത്സ തേടി അഡ്മിറ്റ് ആയി . ആദ്യദിവസം കാലത്ത് പെൺകുട്ടികൾ ആയ ജൂനിയർ ഡോക്ടർമാർ വന്ന്  രക്തസമ്മർദ്ദം അളന്നു . അപ്പോൾ 80 / 120  ആയിരിക്കുന്നു . ഞാൻ അവിടെ ഏതാണ്ട് 21 ദിവസം കിടന്നു. അന്നൊക്കെയും കാലത്ത് എന്റെ ബിപി മേൽ പറഞ്ഞ 80 / 120 തന്നെ .

ന്യൂറോപ്പതക്ക് എന്നെ ഏതാണ്ട് അഞ്ചുകൊചികിത്സാ ല്ലം ചികിത്സിച്ചിരുന്നത് തൃശൂരിലെ എന്റെ കൂട്ടുകാരന്റെ വൻ കിട ആശുപത്രിയിൽ ആയിരുന്നു . 

ചികിത്സ കാലയളവിൽ ഞാൻ ഡോക്ടർമാരുമായി  അടുത്ത് ഇടപഴുകുക സാധാരണമാണ് . അതിൽ ഇനി പെണ്ണാണ് എന്നെ ചികിത്സിക്കാൻ നിയോഗിക്കപ്പെടുക എങ്കിൽ എന്റെ സ്വന്തം പെണ്ണിന്റെ  നെറ്റി  ചുളിയുക നിത്യസംഭവമാണ് . അതിന് എന്നെ കുറ്റപ്പെടുത്തിയിട്ട് കാര്യമില്ല . ആരോഗ്യമുള്ള ഏതൊരു പുരുഷനും സൗന്ദര്യമുള്ള ഏതൊരു  സ്ത്രീയെയും മോഹിച്ചുപോകും . അതാണ് ജീവശാസ്ത്രം .

5 കൊല്ലം ചികിത്സ കഴിഞ്ഞിട്ട് രോഗം ഭേദം മാറിയതുമില്ല , കാലിന്റെ കണ്ണിയിൽ നീരും വേദനയും . പാരസെറ്റാമോളിനേക്കാളും വീര്യമുള്ള മരുന്നുകൾ എനിക്ക് നൽകപ്പെട്ടു . വായിലിട്ടാൽ അലിഞ്ഞ് പോകുന്ന തരം എന്തോ വേദന സംഹാരി . 

അന്നെനിക്ക് കിഡ്‌നി ശാസ്ത്രം അറിഞ്ഞിരുന്നില്ല . കിഡ്‌നി സേഫ് മരുന്ന് ഞാൻ ചോദിച്ച് വാങ്ങിയിരുന്നില്ല .  എനിക്ക് അതിന്റെ അവബോധം യിരുന്നില്ല . 

ഞാൻ മറ്റൊരു ആശുപത്രിയിൽ സുജയ് നാഥൻ ഡോക്ടറുടെ പേഷ്യന്റ് ആയിരുന്നു . അദ്ദേഹം എനിക്ക് ഇപ്പോഴും ഗ്ലോക്കോമ സേഫ് മരുന്നുകൾ നൽകുമായിരുന്നു . എനിക്ക് നിർദ്ദേശിക്കപ്പെടുന്ന മരുന്നുകൾ കിഡ്‌നി സേഫ് എന്നും കൂടി പറയും'.

നമ്മൾ കാലിലെ നീരിലേക്ക് മടങ്ങാം . നീര് മാറ്റി തരാൻ എന്റെ ന്യൂറോളജിസ്റ് ഡോക്ടർക്ക് കഴിഞ്ഞില്ല . അദ്ദേഹം പറഞ്ഞു അഞ്ചുകൊല്ലം ചികിത്സക്ക് ശേഷം മരുന്ന് നിർത്തിയാൽ വേദന കൂടും . നീര് എങ്ങിനെ കുറക്കാം എന്നതിന് അദ്ദേഹത്തിന് നോ ഐഡിയ . 

അങ്ങിനെയാണ് ഞാൻ ആയുർവ്വേദത്തിനെ അഭയം പ്രാപിച്ചത് . വെറും 3  ആഴ്ച യിലെ   ചികിത്സ കൊണ്ട് എനിക്ക് അനായാസം എണീറ്റ് നടക്കാനും കാറോടിക്കാനും സാധിച്ചു . 

ക്ലച്ച് ചവിട്ടാൻ നന്നേ വിഷ മിച്ചിരുന്നു . ഒരു ഓട്ടോമാറ്റിക് കാറ് വാങ്ങാനുള്ള ഫിലൂ സ്‌ ഉണ്ടായിരുന്നിട്ടും ഞാൻ വാങ്ങിയില്ല.  മകളുടെ കല്യാണത്തതിന് കാശ് സ്വരൂപിക്കുന്ന കാലമായിരുന്നു . 

മകൾക്ക് സ്വർണ്ണവും കാറും ഗിഫ്റ്റ് ആയി കൊടുത്തു . അവളും അവളുടെ കെട്ട്യോനും രണ്ടു പിള്ളേരും കൂടി ഖമായി ജീവിക്കുന്നു . എഴുപത്തിയഞ്ച് വയസ്സായി എണീറ്റു നടക്കാൻ വയ്യാത്ത എന്നെ ശുശ്രൂഷിക്കാനോ എനിക്കെന്തെങ്കിലും മാസാമാസം തരാനോ ആർക്കിടെക്ട് ആയ അവൾക്ക് കഴിയുന്നില്ല . ബേങ്ക് മേനേജർ ആയ മകനും എനിക്ക് ച തരുന്നില്ല . ഒരു നിവൃത്തിയും ഇല്ലെങ്കിൽ "ജീ  വ  നാം ശം " എന്ന വകുപ്പ് ഉപയോഗിക്കും . മകൻ ഒരു മെഡിക്കൽ ഇഷൂറൻസ് ചെയ്ത് തന്നിരുന്നു . കഴിഞ്ഞ 30 ന് അതിന്റെ കാലാവധി കഴിഞ്ഞിരുന്നു . പുതുക്കിയ വിവരം എനിക്ക് കിട്ടിയിട്ടില്ല , അതിനൊക്ക അവനോട് ഇരക്കേണ്ട ഗതികേടാണ് ഇപ്പോൾ .

മക്കളെ പഠിപ്പിക്കേണ്ടത് രക്ഷിതാക്കളുടെ കടമ ആണ് . ഞാൻ അത് നിർവ്വഹിച്ചു . ഞാൻ കുടുംബ സമേതം ഗൾഫിലെ  ഒമാനിൽ 20 വർഷം ജീവിച്ചു . 

ഞാൻ ഓർക്കുകയാണ് ഞാൻ വൈകീട്ട് 7 മണിക്ക് വീട്ടിൽ എത്തുന്ന നേരം ശ്രീമതിയും കുട്ടികളും ഡ്രസ്സ് ചെയ്ത് ഈവനിങ്ങ് സവാരിക്കായി തയ്യാറായി നിൽക്കുന്നുണ്ടാകും .  ഞാൻ കോട്ടും സൂട്ടും എല്ലാം ഊരി വാർഡ്രോബിൽ തൂക്കിയതിന്ശേഷം ഫ്രഷ് അപ്പായി പിള്ളേരെയും പെൺപിറന്നോത്തിയേയും കൂട്ടി സായാഹ്‌ന സവാരിക്ക് ഇറങ്ങും.

പിള്ളേർക്കും തള്ളക്കും എന്നും ഷവർമ്മ കഴിക്കണം , അതു മോസ്റ്റ് സ്‌പെൻസീവ്  ഗ്രീക്ക് ഷവർമ്മ . അവർ ലെബനീസ് ബ്രഡ്ഡ് ബേസിനു പകരം ചപ്പാത്തി പോലെ മൈദകൊണ്ട് പരത്തിയുണ്ടാക്കിയ ഒന്നിലാണ് ഗ്രിൽഡ് മീറ്റ് ഇട്ട് റോൾ ചെയ്യുക . കൂടെ കഴിക്കാൻ ക്യാരറ്റ് ബീറ്റ്‌റൂട്ട് കേപ്പ്സിക്കം സലാഡും . കുടിക്കാൻ ചിൽഡ് പെപ്സിയും . ഹാ!! അതൊരു  വലിയ അനുഭവവും ഓർമ്മയും ആയിരുന്നു .

[തുടരും ]

2 comments:

ജെ പി വെട്ടിയാട്ടില്‍ said...

പിള്ളേർക്കും തള്ളക്കും എന്നും ഷവർമ്മ കഴിക്കണം , അതു മോസ്റ്റ് സ്‌പെൻസീവ് ഗ്രീക്ക് ഷവർമ്മ . അവർ ലെബനീസ് ബ്രഡ്ഡ് ബേസിനു പകരം ചപ്പാത്തി പോലെ മൈദകൊണ്ട് പരത്തിയുണ്ടാക്കിയ ഒന്നിലാണ് ഗ്രിൽഡ് മീറ്റ് ഇട്ട് റോൾ ചെയ്യുക . കൂടെ കഴിക്കാൻ ക്യാരറ്റ് ബീറ്റ്‌റൂട്ട് കേപ്പ്സിക്കം സലാഡും . കുടിക്കാൻ ചിൽഡ് പെപ്സിയും . ഹാ!! അതൊരു വലിയ അനുഭവവും ഓർമ്മയും ആയിരുന്നു

prakashettante lokam said...

ഏതാണ്ട് 12 കൊല്ലം മുൻപാണ് എനിക്ക് നയുറോളജിസ്റിൻ്റെ ചിക്ത്സ കിട്ടിയിരുന്നത്..
കഴിഞ്ഞ നാലഞ്ച് കൊല്ലമായി ഞാൻ അതെ ആശുപത്രിയിൽ മറ്റൊരു ഡോക്ടറുടെ ചികിത്സയിൽ ആണ്..
He is very good, more over his father in law is a lions club member and we are friends.
In such case I have been given good treatment..
I have WhatsApp interaction with him and he reads my blog..