Friday, August 31, 2012

പമ്മിയുടെ മൌനം

പമ്മിയുടെ മൌനം [short story]
========================

എന്താ ഇന്നൊരു മൌനം?
“യേയ് ഒന്നുമില്ല.“
അത് കള്ളം

പ്രതാപനും പദ്മിനിയും എന്നും ചാറ്റ് റൂമില് കണ്ടുമുട്ടുന്നവര്.

“തെളിച്ച് പറയൂ പമ്മിനി കാര്യം, ഞാന് നിന്നെ കാണാന് തുടങ്ങിയിട്ട് നാള് കുറെ ആയല്ലോ..”
“ഒന്നുമില്ലെന്ന് പറഞ്ഞില്ലേ പ്രതാപേട്ടാ…”

“അങ്ങിനെ പറഞ്ഞൊഴിയാതെ.. വിഷയത്തിലേക്ക് വരൂ…”
“എനിക്കതെങ്ങിനെയാ ഇപ്പോള് പറയുക.. നമ്മള് മനസ്സിലുള്ളതെല്ലാം പറയാറില്ലല്ലോ..?”

“പമ്മിക്ക് വിഡിയോ ചാറ്റ് റൂമിലേക്ക് വരാമോ..?”
“വരാം….”
“എന്നാല് സ്കൈപ്പിലെത്തൂ ഉടന്…”

പ്രതാ‍പനും പമ്മിയും ജീവിതത്തിലാദ്യമായി പരസ്പരം കണ്ടു.

“പ്രതാപേട്ടന് ഫോട്ടോയിലുള്ള അതേപോലെ തന്നെ….”
“എനിക്കെന്ത് മാറ്റം വരാനാ..”

“പമ്മി എന്നേക്കാളും പ്രായം കുറഞ്ഞതാണല്ലേ..? അല്പം നിറക്കുറവുള്ളത് പോലെ തോന്നുന്നു. അല്ലെങ്കിലും ഈ ബാഹ്യമായ സൌന്ദര്യത്തിലെന്ത് കാര്യം… അല്ലേ…എന്താ മുഖത്തൊരു ആഹ്ലാദക്കുറവ്..?”

“എനിക്ക് ഇന്നെലെ നാം പിരിഞ്ഞതില് പിന്നെ കലശലായ തലവേദന…തീരെ മാറുന്നില്ല..”
“മൈഗ്രേനായിരിക്കാം…”

“യേയ് മൈഗ്രേനൊന്നുമല്ല എന്റെ പ്രതാപേട്ടാ….”
“വീ‍ട് കൃത്യമായി പറഞ്ഞാല് ഞാന് മരുന്നങ്ങോട്ടെത്തിക്കാം, എന്റെ പണിക്കാര് പോകാറാകുന്നതേ ഉള്ളൂ…”

“അതിന് ഈ മരുന്ന് മറ്റുള്ളവരുടെ പക്കല് കൊടുത്തയക്കാന് പറ്റുന്നതല്ല…”
“പിന്നെ…?

പമ്മി ഒന്നും മിണ്ടാതെ തല താഴ്ത്തി ഇരുന്നു. നേരില് കണ്ടത് നടാടെയായിരുന്നതിനാല് ഒന്നും ഊഹിച്ചെടുക്കാനും പറ്റിയില്ല.

“പമ്മി ഒരു കാര്യം ചെയ്യൂ മുറിയിലെ വെട്ടം കുറച്ച് കൂട്ടി മുഖം ശരിക്ക് കാണിക്കൂ…”

“ഞാന് അന്‍ച് മിനുട്ടില് വരാം പ്രതാപേട്ടാ, ഒരു ടേബിള് ലാമ്പ് സംഘടിപ്പിക്കാം…”

താമസിയാതെ പമ്മിയുടെ മുഖം മോണിട്ടറില് തെളിഞ്ഞു. എന്തോ ഒരു വിഷാദം മുഖത്തുണ്ട്. നേരിയ നൈറ്റ് ഗൌണില് അവളുടെ മാറിടം ഒരു നിഴല് പോലെ കാണാമായിരുന്നു.

“ഇനി പറയൂ പമ്മീ…ഈ തലവേദനയെ എങ്ങിനെ മറികടക്കാം…”
“ഞാന് പറയാം… ഇങ്ങോട്ട് വരാമോ…?”

“അങ്ങോട്ടോ… ഈ രാത്രിയിലോ…?”

പ്രതാപന് ഒട്ടും പ്രതീക്ഷിക്കാത്തതായിരുന്നു ആ ചോദ്യം. അയാള് അല്പനേരത്തേക്ക് ഇടിവെട്ടേറ്റത് പോലെയായി.

{ബാക്കി നാളെ പറയാം}

ശുഭരാത്രി



Tuesday, August 21, 2012

തുമ്പയുടെ പരിഭവം


"തുമ്പപ്പൂ ചൊല്ലിടാന്‍”


"എന്നെ ആര്‍ക്കും വേണ്ടാതായി അല്ലേ..?"

ജൈവ വളമില്ലാതെ, എന്‍ഡോസള്‍ഫാനില്ലാതെ,കീടനാശിനികളില്ലാതെ പൂത്തുലഞ്ഞ് നില്‍ക്കുന്ന എന്നെ ഇപ്പോള്‍ ആര്‍ക്കും വേണ്ടാതായി.

"വരും ഒരു നാള്‍ നിങ്ങള്‍ എന്നെത്തേടി... ഞാന്‍ നിങ്ങളെ സസന്തോഷം വരവേല്‍ക്കും....”

Friday, August 17, 2012

പാവ് ബാജി

paav baaji [സ്റ്റോറി]
======

ഞാനും ബ്ലോഗര്‍ കുട്ടന്‍ മേനോനും ഇന്ന് രാവിലെ തണുപ്പും പിടിച്ച് കൂര്‍ക്കഞ്ചേരിയിലെ ചായക്കടയില്‍ നിന്ന് ചായ കുടിക്കുമ്പോള്‍ അയാള്‍ പണ്ട് ബോംബെയില്‍ പാവ് ബാജി കഴിച്ചിരുന്ന കഥ പങ്ക് വെച്ചു.

പിന്നെ അവിടുത്തെ പെണ്ണുങ്ങള്‍ ബീറടിക്കാന്‍ വരുന്നതുമെല്ലാം. ഞാന്‍ അത് കേട്ടിരുന്ന സമയം എന്റെ മനസ്സെങ്ങോട്ടോ പാഞ്ഞു.

"peTTennorO എന്റെ ചുമലില്‍ തട്ടി”
അപ്പോളാണ് ഞാന്‍ നിദ്രയിലെ
ആലോചനയില്‍ നിന്നുണര്‍ന്നത്.

എനിക്കും ഉണ്ടായിരുന്നു ഇതുപോലെ അയവിറക്കാനൊരു കാലം. ഞാന്‍ ബോംബെയിലെ ചര്‍ച്ച് ഗേറ്റില്‍ നിന്ന് ബാന്ദ്രയില്‍ വണ്ടി ഇറങ്ങുകയു പോയിരുന്നതും ആയ കാലം.

എനിക്ക് പാവ് ബാജി വാങ്ങിത്തന്നിരുന്ന അവളെ ഓര്‍മ്മ വന്നു. ആദ്യമൊകെ എനിക്കവളുടെ അടുത്ത് ഒട്ടിയുരുമ്മി ഇരിക്കാന്‍ തന്നെ പേടിയായിരുന്നു. പേടിയോ അതോ നാണമോ എന്നോര്‍മ്മയില്ല.

പാലിഹില്ലിലെ എന്റെ ഫ്ലാറ്റില്‍ നിന്നും അധികദൂരത്തായിരുന്നില്ല അവളുടെ വാസസ്ഥലം. എനിക്കങ്ങോട്ട് പോകാന്‍ പേടിയായിരുന്നു. ഓഫീസ് വിട്ടുകഴിഞ്ഞാല്‍ പലപ്പോഴും ഞങ്ങള്‍ക്ക് ഒരേ ട്രെയിന്‍ കിട്ടുമായിരുന്നില്ല. കാറില്‍ പോകുന്നതിനേക്കാളും വേഗത്തില്‍ ട്രെയിനില്‍ എത്താം.

കുട്ടന്‍ മേനോന്‍ വീണ്ടും വാചാലനായി. രസത്തില്‍ പരിപ്പുവടയിട്ട് ഊണിനോടൊപ്പം കഴിക്കുന്ന ഒരാളെപ്പറ്റി അയാള്‍ പറഞ്ഞു.

അപ്പോളാണെനിക്ക് ഓര്‍മ്മ വന്നത്...പണ്ട് ഞാന്‍ തിരുവനന്തപുരം ചാല ബസാറിലുള്ള ഗാന്ധി ഹോട്ടലില്‍ താമസിക്കുമ്പോള്‍ ഉച്ചയൂണിന് ഉഴുന്നുവട കിട്ടുന്ന കാര്യം ഓര്‍മ്മിച്ചത്.

തിരുവനന്തപുരത്ത് എവിടെ കറങ്ങിയാലും ഉച്ചയൂണിന് ഞാന്‍ ചാല ബസാറില്‍ ഓടിയെത്തും. ഞാന്‍ ഒരു കുറുമ്പനാണെങ്കിലും അവിടുത്തെ പോറ്റിമാര്‍ക്കെന്നെ ഇഷ്ടമായിരുന്നു. ഞാന്‍ അവിടെത്തന്നെ ആണ് താമസിച്ചിരുന്നത്.

കാലത്ത് ബെഡ് കോഫി കഴിഞ്ഞാല്‍, കുളിയും തേവരവും കഴിഞ്ഞാല്‍ പിന്നെ വലിയ ഒരു തീറ്റ തന്നെ ആണ് പ്രാതലിന്. അവിടുത്തെ അധികം വലുപ്പമില്ലാത്ത വാഴക്കാ അപ്പം, നാല് ഊത്തപ്പം, പിന്നെ ഇഡ്ഡലിയും വടയും ഇതെല്ലാം അകത്താക്കിയായിരിക്കും പണിക്ക് പുറപ്പെടുക.

എന്നിട്ട് ഒന്നരമണിയാകുമ്പോളെക്കും ഉച്ചശാപ്പാടിന് ഓടിയെത്തും. ചൂടുചോറിനോടൊപ്പം കാലത്തെ ഉഴുന്നുവടയിട്ട സാമ്പാര്‍... ആഹാ... അങ്ങിനെ ഒരു ഊണ് ഉണ്ട കാലം മറന്നു എന്റെ കുട്ടന്‍ മേനോനെ..

“എന്റെ പ്രകാശേട്ടാ.... ഈ തൃശ്ശൂരങ്ങാടിയിലൊന്നും ഒരു ലൈഫ് ഇല്ലാ, നമ്മുടെ ഓഫീസിനൊരു ബ്രാഞ്ച് ചര്‍ച്ച് ഗേറ്റില്‍ തുറക്കാം. നമുക്കങ്ങൊട്ട് ചേക്കാറാം... അപ്പോ പ്രകശേട്ടന് പ്രകാശേട്ടന്റെ കാതല്‍ ആ ഗോവന്‍ ഗേളിനെയും കാണാം. എനിക്കെന്റെ ആ പബ്ബ് ഗേളിനേയും....”

“എന്തൂട്ടാ എനെ മേന്‍ നേ നീ പറേണ്... ആ ഗോവന്‍ പെണ്ണെല്ലാം ഇപ്പോള്‍ പെറ്റ് പെറ്റ് മക്കളും മരുമക്കളും ആയി ചെലപ്പോള്‍ ഇപ്പോ ചത്തുപോയിട്ടുണ്ടാകും. നമ്മുക്കെന്നെ ഇപ്പോള്‍ പ്രായം എത്രയായീന്നാ താന്‍ വിചാരിക്കണേ..”

പ്രകാശേട്ടനും കുട്ടന്‍ മേനോനും തോളില്‍ കയ്യിട്ട് ഒരു ബീഡിയും കത്തിച്ച് ഓഫീസിലേക്ക് ചേക്കേറി.. ഉച്ചയൂണിനുള്ള ബെല്ലടിയും കാത്ത്.....

Wednesday, August 8, 2012

തൃശ്ശൂരില്‍ ഒരു ബ്ലോഗ് മീറ്റ്

തൃശ്ശൂരില്‍ ഒരു ബ്ലോഗ് മീറ്റ് സംഘടിപ്പിക്കണം എന്നുണ്ട്. എല്ലാ ബ്ലോഗേര്‍സും ദയവായി ഇതിനെ പറ്റി ചിന്തിക്കുക.

ഇതിനാവശ്യമായ വെന്യു, ചാനല്‍ & പത്രം കവറേജ് തുടങ്ങിയ കാര്യങ്ങളില്‍ എനിക്ക് സഹായിക്കാനാകും.

ഞാനും കുട്ടന്‍ മേനോനും [http://kuttamenon.blogspot.in/] തൃശ്ശൂരില്‍ ഒരേ ഓഫീസില്‍ ജോലി ചെയ്യുന്നു. ചെറിയ മീറ്റിങ്ങുകള്‍ ഞങ്ങളുടെ ഓഫീസിലോ എന്റെ വസതിയിലോ നടത്താകുന്നതാണ്.

ഞാന്‍ ഉദ്ദേശിക്കുന്ന മീറ്റ് കേരളത്തിലെ എല്ലാ ബ്ലോഗേര്‍സിനും പങ്കെടുക്കാകുന്ന രീതിയിലുള്ള ഒന്നാണ്. പറൂരിലും, എറണാംകുളത്തും, കണ്ണൂരുമെല്ലാം നടന്ന പോലെ.

പതിനാറാം അടിയന്തിരത്തിന് അവള്‍ക്ക് പട്ടുപാവാട


എന്തിന്റെ കേടാ ഈ പെണ്ണിന്, ആനന്ദവല്ലിക്ക് ഓരോ കല്യാണത്തിനും പുതിയ സാരി വേണം. ഉണ്ണി അവളെ പലപ്പോഴും ചില കല്യാണക്കുറി കാണിക്കറില്ല.

അങ്ങിനെ ഒരു ദിവസം ലക്ഷ്മിക്കുട്ടിയുടെ വിവാഹ നിശ്ചയം വന്നു. നിശ്ചയമായാലും വേണം ആനന്ദവല്ലിക്ക് പുതിയ സാരി. ഉണ്ണി കരുതിക്കൂട്ടി അവളോട് ലക്ഷ്മിക്കുട്ടിയുടെ കല്ല്യാണം കുറിക്കല്‍ പറഞ്ഞില

്ല, ഉണ്ണി പോകുകയും ചെയ്തു.

ലക്ഷ്മിക്കുട്ടീന്ന് പറഞ്ഞാല്‍ ആരാണെന്ന് കേട്ടാല്‍ നിങ്ങള്‍ ഞെട്ടിയേക്കും, അവള്‍ ഇവളുടെ ആങ്ങിളയുടെ ഒരേ ഒരു മോള്‍.

കേക്കണോ പിന്നെയുണ്ടായ അങ്കം വീട്ടില്‍..!!!!!!!!!!!

“പിന്നേയ് നിങ്ങള്‍ കളിച്ച് കളിച്ച് എന്റെ തലേക്കേറിയിരിക്കുണൂ.ഞാന്‍ നിങ്ങളെ ഡൈവേര്‍സ് ചെയ്യാന്‍ പോകയാണ്”

ആ‍നന്ദവല്ലി അലറിപ്പൊളിച്ചു, ഉണ്ണി വിട്ടില്ല.

“നീ പൊവ്വണെങ്കില്‍ പൊയ്കോടീ............... “
“എന്നാലും ങ്ങള് ചെയ്റ്റല്ലോ എന്നോട് ഈ കൊടുംചതി. ദുഷ്ടാ......”

നാലുദിവസം കഴിഞ്ഞാല്‍ ലക്ഷ്മിക്കുട്ടിയുടെ കല്യാണമാണ്. ആനന്ദവല്ലിക്ക് കല്യാണത്തിന് വേണമത്രെ 2 പട്ടുസാരി, അതും കോയമ്പത്തൂര്‍ പോത്തീസില്‍ നിന്നോ, പീഎസ്സാറില്‍ നിന്നോ. തൃശ്ശിവപേരൂരില്‍ ഉള്ള സില്‍ക്ക് കടകളില്‍ നിന്നൊന്നും പോരാത്രെ.

ആനന്ദവല്ലി അവളുടെ കെട്ട്യോനെ കുണ്ടും കുഴിയും നിറഞ്ഞ തൃശ്ശൂര്‍ പാലക്കാട്ട് റോഡിലൂടെ വണ്ടിയോടിച്ച് കോയമ്പത്തൂരെത്തി. വാങ്ങി പന്ത്രണ്ടായിരം രൂപയുടെ രണ്ട് പട്ടുസാരി, ഒന്ന് കല്യാണത്തിനും മറ്റൊന്ന് റിസപ്ഷനും.

“ഇങ്ങിനെയും ഉണ്ടോ പെണ്ണുങ്ങള്‍ ലോകത്ത്... യേയ് കാണുകയില്ല, ഇവള്‍ക്ക് മാത്രമേ ഇങ്ങിനെ ഒരു അസുഖം ഉള്ളൂ.... ഇനി വീട്ടില്‍ പണിയെടുക്കുന്ന പെണ്ണിന്റെ മോളുടെ കല്യാണം കൂടാന്‍ പോകുകയാണെങ്കിലും വേണം പുതിയ സാരി..”

"അതേ സമയം അവളോര്‍ക്കുന്നില്ല, അവളുടെ കെട്ടിയോന്‍ ഉള്ളത് അലക്കിത്തേച്ച് ഉടുത്തിട്ടാണ് കല്യാണത്തിനും അടിയന്തിരങ്ങള്‍ക്കും പോകണത്. ഇനി അയാളും കൂടി പുതിയ കോട്ടും സൂട്ടും വേണമെന്ന് നിര്‍ബ്ബന്ധിച്ചാലെന്തായിരിക്കും സ്ഥിതി. കുടുംബം കുളം തോണ്ടാന്‍ വേറെ ഒന്നും വേണ്ട...”

“എടീ ആനന്ദവല്ലീ.............. നിന്നെക്കൊണ്ട് തോറ്റുവല്ലോ ഞാന്‍. ഇനി അയലത്തെ കുട്ട്യേട്ടന്‍ വയ്യാണ്ട് കെടക്കണണ്ട്< അങ്ങേരടെ പുലയടിയന്തിരത്തിന് നിനക്ക് പുതിയ സാരി വേണ്ടോടീ.... “

“പിന്നേ എന്താ സംശയം, കുട്ട്യേട്ടന്റെ പുലയടിയന്തിരത്തിന് എനിക്ക് പട്ടൂസാരി വേണ്ട, നല്ലൊരു കരാല്‍ കട കസവു സെറ്റ്മുണ്ട് മതി”

ഉണ്ണിച്ചെക്കന്‍ ആനന്ദവല്ലിക്ക് ഒന്നിനുപകരം രണ്ട് സെറ്റുമുണ്ട് വാങ്ങിവന്നു, ഒന്നിന് കരിംചുമപ്പൂലൈനും, മറ്റൊന്നിന്ന് ബോട്ടില്‍ റെഡ് ലൈനും, ലൈനുകളിലിരുവശവും കസവു ബോര്‍ഡറും.

ആനന്ദവല്ലി സെറ്റുമുണ്ടുകള്‍ കണ്ട് ആനന്ദിച്ചു.

"ഇതെന്താ ചേട്ടാ ഒന്നിനുപകരം രണ്ടെണ്ണം....?”

"എടീ മണുങ്ങൂസേ ചുമപ്പ് ലൈനുള്ളത് കുട്ട്യേട്ടനും പച്ചലൈനുള്ളത് നിന്റെ കെട്ട്യോന്റെ പതിനാറടിയന്തിരത്തിനും... നിഴലിലിരിക്കുന്ന നിനക്ക് കസവുമുണ്ട് വാങ്ങിക്കാന്‍ പോകാന്‍ പറ്റില്ലല്ലോ...?”

ആനന്ദവല്ലി നിര്‍വ്വികാരിയായി ചുമരും ചാരി ഇരുന്ന് തേങ്ങി

Sunday, August 5, 2012

സെക്കന്തരാബാദിലെ പുകച്ചുരുളുകള്‍

ഛോട്ടാ കഹാനി

അന്നവിടെ രാത്രികള് തണുപ്പുള്ളതായിരുന്നു. ചന്ദ്രേട്ടനുള്ളതിനാല് പുകവലിക്കാന് കഴിയുമായിരുന്നില്ല വീട്ടില്. പകല് സമയം കോളേജില് പുകവിടാം, പിന്നെ യാത്രാ വേളയിലും.
കാലത്ത് ടോയ് ലറ്റില് പോകുമ്പോള് പ്രശ്നമായിരുന്നു. അയലത്തെ അംബികയോട് പറഞ്ഞപ്പോള് അവളുടെ ടോയ് ല്റ്റ് ഉപയോഗിക്കാന് കഴിഞ്ഞു. വൈകുന്നേരത്തെ ശാപ്പാട് കഴിഞ്ഞാല് ഒരു പുകവി
ടുന്നതിന് അവളെ മണിയടിച്ചുവെങ്കിലും നടന്നില്ല.

അവളുടെ മട്ടുപ്പാവില് ഒരു ദിവസം ഞാന് പുകവിടാന് കയറിയത് അവളുടെ തന്തപ്പിടീസ് കണ്ടോ എന്ന സംശയത്താല് അവളെന്നെ എന്റെ രാത്രിസഞ്ചാരത്തില് കൈ കടത്തി.

അംബികയുടെ പിതാവ് മിസ്റ്റര് റാവുവിനെ ചന്ദ്രേട്ടന് വലിയ ബഹുമാനവും മതിപ്പും ആണ്, ഞാന് ഇടക്ക് അവിടെ റാവുവിനെ കാണാന് പോകുന്നതില് ഏട്ടന് എതിര്പ്പുണ്ടായിരുന്നില്ല. പക്ഷെ പാവം ഏട്ടനറിയുമോ ഞാന് അവിടെ പോയിരുന്നത് അംബികയെ ലൈനടിക്കാനാണെന്ന്.

അംബിക ആദ്യമൊന്നും എന്നോട് മിണ്ടിയിരുന്നില്ല, അവള്ക്ക് തെലുങ്ക് മാത്രമേ അറിയാമായിരുന്നുള്ളൂ… അവളുടെ ഭാഷാസ്വാധീനം ഒന്ന് മെച്ചപ്പെടട്ടേ എന്ന് വിചാരിച്ച് റാവുവിന്റെ ശ്രീമയ്തി ചിലതെല്ലാം കണ്ണടച്ചു. എന്നില് നിന്ന് അവള് ആംഗലേയം അഭ്യസിച്ചു, പ്രത്യുപകാരമെന്ന നിലയില് അവള് എന്നെ മറ്റുചിലതെല്ലാം പഠിപ്പിച്ചു.

സംഗതികളുടെ കിടപ്പുവശം ഇങ്ങിനെയൊക്കെ ആണെങ്കിലും ഏട്ടത്തി എന്നെ വൈകിട്ട് റാവുവിന്റെ വീട്ടിലേക്ക് വിടില്ല. എന്റെ പുകവലി ഏട്ടത്തി പലതവണ വിലക്കിയതാണെങ്കിലും എനിക്കതില് നിന്ട്ട് മോചനം കിട്ടിയില്ല.

ഏട്ടത്തി അറിഞ്ഞോ അറിയാതെയോ ഒരു ദിവസം ഭക്ഷണം കഴിഞ്ഞപ്പോള് എന്നോട് പറഞ്ഞു, ഈ കിച്ചന് ഗാര്ബേജെല്ലാം വെളിയില് കൊണ്ട്പോയി കളയാന്. ഞാന് അത് കേട്ടതും ഗാര്ബേജെടുത്ത് വീട്ടിന് വെളിയില് കടന്ന് സംഗതി നടത്തിയിട്ട് നേരെ മാര്വാഡിയുടെ കടയില് പോയി ഒരു ചാര്മിനാര് സിഗരറ്റ് വാങ്ങി പുകച്ചുരുകള് കൊണ്ട് എന്റെ ആത്മാവിന് തിരികൊളുത്തി.

അതൊരു പതിവാക്കിയെങ്കിലും അധികനാള് നീണ്ടില്ല. പുകവലി തുടരാന് അംബിക എനിക്കൊരു സൂത്രം പറഞ്ഞുതന്നു.

[സൂത്രം നാളെ പറയാം]

Saturday, August 4, 2012

മെയ്ഡ് ഇന്‍ ഇംഗ്ലണ്ട്



കുറച്ച് നാളായി സേതുലക്ഷ്മിയുടെ ആതിഥ്യം സ്വീകരിച്ച് ഇങ്ങനെ കഴിയുകയാണ്. സുഖമായ ഭക്ഷണവും കഴിച്ച് അവളുടെ പുത്രിയും എന്റെ പേരക്കുട്ടിയുമായ കുട്ടിമാളുവിനെ താലോലിച്ചുംകൊണ്ട് ദിവസങ്ങള്‍ കൊഴിഞ്ഞുപോകുന്നു.

വൈകിട്ട് നല്ല ചപ്പാത്തി കിട്ടും. ഇന്നെലെ എനിക്ക് തോന്നി ചിലത്, ഞാനും സുബുച്ചേച്ചിയും കൂടി സെക്കന്തരാബാദില്‍ ചപ്പാത്തി ഉണ്ടാക്കിയിരുന്നത്. ചപ്പാത്തിക്ക് കൂട്ടുകറിയുടെ കൂടെ കഴിക്കാന്‍ ഉണ്ടാക്കിയിരുന്ന വിഭവമാണ് ഈ “മെയ്ഡ് ഇന്‍ ഇംഗ്ലണ്ട്”
സംഗതി വെരി സിമ്പിള്‍.., സബോള ഉള്ളി, തക്കാളി, പുതിനയില, ലെമണ്‍. --‘ ഇവയുടെ ഒരു പ്രയോഗമാണ്.

[this post will b continued tomorrow, i am feeling sleepy now]

Friday, August 3, 2012

ഈ അകത്തളങ്ങളില്‍ ഞാന്‍ സജീവമായിരുന്നു


ഞാന്‍ ഈ അകത്തളങ്ങളില്‍ സജീവമായിരുന്നു പണ്ട് പണ്ട്... [1948-1958] ഫ്ലൊറും ഫര്‍ണീച്ചറുകളും അതേ പോലെ തോന്നുന്നു. പുറമേ നിന്ന് നോക്കുമ്പൊള്‍ ചില മാറ്റങ്ങ്ങ്ങള്‍ തോന്നുന്നു. കൊളംബോയിലെ മറദാന തീവണ്ടി ആപ്പീസിന്റെ മുന്നിലാണ് ഈ സ്ഥാപനം.

ഞാന്‍ ഡബ്ബിള്‍ ഡക്കര്‍ ബസ്സില്‍ കയറിയതും ട്രാമില്‍ സവാരി ചെയ്തതും, എലിഫിസ്റ്റണ്‍ തിയേറ്ററില്‍ വീരപാണ്ഡ്യകട്ടബൊമ്മന്‍ സിനിമ കണ്ടതും എന്റെ ഓര്‍മ്മയില്‍ വരുന്നു.

ബുഹാരി ബിരിയാണി പ്രസിദ്ധമാണ് കൊളംബൊയിലും മദിരാശിയിലും... ഇതിന്റെ കണ്ടുപിടുത്തം കൊളംബൊയിലെ ഹോട്ടല്‍ ഡി ബുഹാരിയില്‍ നിന്നായിരുന്നാണെന്നാണ് എന്റെ ഓര്‍മ്മ. ബുഹാരി കൃഷ്ണനെന്നും, ഗോള്‍ഫേസ് കൃഷ്ണനെന്നും എന്റെ അഛനെ വിളിച്ചിരുന്നു. ഈ രണ്ട് ഹോട്ടലുകളും ഒരിക്കല്‍ മേനേജ് ചെയ്തിരുന്നത് എന്റെ പിതാവാണ് എന്ന് പഴമക്കാര്‍ പറയുന്നു.

വീണാജിയോട് പേശിയത്

വീണാജിയോട് പേശിയത് ഇങ്കൈ പോടമുടിയാത്. വേറെ എതാവത് ശൊല്ലലാം. ഞാന് കോയമ്പത്തൂര് പല തവണവന്നെങ്കിലും യാത്ര തികച്ചും ഡ്രൈ ആയിരുന്നു. വര്ത്തമാനം പറയാന്‍ ആരുമില്ല, കറങ്ങിനടക്കാന് ഇടമില്ല. എന്റെ വാസസ്ഥലത്ത് നല്ല ഒരു നല്ല ബാറുപോലുമില്ല, ഇനി അഥവാ വെള്ളമടി സ്ഥലം തേടി പോകണമെങ്കില് പണികുറേ ഉണ്ട്. ഇപ്പോള്‍ താമസിക്കുന്ന രാമനാഥപുരം പുലിയകുളത്ത് നിന്ന് ഒരു ബസ്സ് പിടിച്ച് അപ്പ് ടൌണില്‍ ഇറങ്ങണം. ടൌണ്‍ കൃത്യമായി പരിചയമില്ലെങ്കിലും ഏതാണ്ട് പോത്തീസ് പോലുള്ള വലിയ തിരക്കുള്ള തുണിക്കടയുടെ അടുത്ത് ഇറങ്ങി അങ്ങിനെ മാനവും മാളോരേയും നോക്കി നടക്കും..


കാഴ്ചകണ്ട് ഇങ്ങിനെ കറങ്ങിനടക്കാന്‍ രസമാണ് കൂട്ടിനൊരാളുണ്ടായിരുന്നെങ്കില്‍...>> കുട്ടിമാളു വലിയ പെണ്ണായാല്‍ അവളെ കൂട്ടാം. ഇപ്പോള്‍ തല്‍ക്കാലം ഒറ്റയാനായി ഊരുശുറ്റാം. അവിടെയും ഇവിടെയും നോക്കി, നല്ലൊരു ബാറ് കണ്ടെത്താന്‍ പ്റ്റിയില്ല രണ്ട് ചില്‍ഡ് ഫോസ്റ്റര്‍ അകത്താക്കാന്‍.....> അങ്ങിനെ നടന്ന് കൊണ്ടിരുന്നപ്പോള്‍ ഒരു വഴിപോക്കനോട് അന്വേഷിച്ചപ്പോള്‍ ഒരിടം കണ്ടു. എനിക്ക് ചിരി വന്നു. ഒരു ചിന്ന കുളിമുറി പോലെ ഒരു മുറി, വലിയ മുറ്റം, മുറ്റം നിറയെ മേശയും കസേരകളും, അവിടെ ഇരുന്ന് കുടിക്കാം.


വൃത്തിയും വെടിപ്പും ഉണ്ടെങ്കില്‍ അവിടെ ഇരിക്കാമായിരുന്നു. ബട്ട് ഇറ്റ് വാസ് എ ഡര്‍ട്ടി പ്ലേസ്.


[എന്റെ ലാപ്പ് കൂടെ കൊണ്ട് വന്നില്ല, ഉപയോഗിക്കുന്നത് സേതുലക്ഷ്മിയുടെ യന്ത്രം ആണ്. ഇതില്‍ മുഴുവന്‍ വൈറസ്. പിന്നീടെഴുതാം ബാക്കിയുള്ളത്]


Wednesday, July 18, 2012

നീ ഇക്കുറി വന്നില്ലേ..

"എന്തുവാടാ മേല്‍പ്പോട്ട് നോക്കി നിക്കണേ..?”
“ചോദിച്ചത് കേട്ടില്ലോടാ..?”
"കേട്ടു”
"പിന്നെന്താ ഒന്നും മിണ്ടാത്തെ?
അല്ലെങ്കില്‍ എല്ലാ കൊല്ലവും മഴചാറുമ്പോളേക്കും നീ മുറ്റമെല്ലാം മുളച്ചുപൊന്തുമായിരുന്നല്ലോ..? തിരുവാതിര ഞാറ്റുവേല പെഴച്ചുവെങ്കിലും നിനക്കതിലെന്തുകാര്യം..?

ഈ മഴക്കാലത്ത് ഇവിടുത്തെ കൃഷ്ണനും കൂട്ടര്‍ക്ക് നിന്റെ ഇല ധാരാളം കൊടുക്കാറുണ്ട്. അവരൊക്ക് വിചാരിക്കുന്നു ഞാന്‍ നിന്നെ വന്ന് നുള്ളാണ്ടാണെന്ന്. അവര്‍ക്കറിയോ ഈ കാര്യം.ഞാന്‍ പറമ്പ് നനച്ചിട്ടൊന്നും കാര്യമില്ലല്ലോ..? നിനക്ക് സ്വയം തോന്നണ്ടേ. ഇനി നീ വന്നാല്‍ തന്നെ ഒരു കൊല്ലമാകുമ്പോളേക്കും മരിക്കും, പിന്നെ ജീവിക്കുന്നത് അടുത്ത ഞാറ്റുവേലക്ക്. ഈ പരിപാടി ഇനിയെങ്കിലും നിര്‍ത്തിക്കൂടേ.

വേഗം തന്നെ മുളച്ചോണം, പറമ്പ് നിറയെ. അല്ലെങ്കില്‍ എന്റെ കോ‍ലം മാറും.. കേട്ടോടാ.........തുളസിച്ചെക്കാ‍...

“കേട്ടൂ തമ്പ്രാനേ... ഞാന്‍ നാളെത്തന്നെ പൊങ്ങിവരാം......!!

Wednesday, July 11, 2012

ദൈവനിയോഗം പോലെ ഒരു മാലാഖ



മഴക്കാലമായതോടെ പല അസുഖങ്ങള്‍ക്കും മൂര്‍ച്ച കൂടിയെന്ന് പറയാം. ഒരിക്കലും പൂര്‍ണ്ണമായും ഭേദമാകാതെയുള്ള വാതം പോലെയുള്ള ഒരു ഞരമ്പ് രോഗം. അലോപ്പതി ഡോക്ടര്‍ വിലയിരുത്തി അത് പരസ്തീസിയ എന്ന അസുഖമാണെന്ന്. പക്ഷെ ഒരു കൊല്ലം ചികിത്സിച്ചിട്ടും അദ്ദേഹത്തിന് അസുഖം ഭേദമാക്കാന്‍ പറ്റിയില്ല. അപ്പോള്‍ അയാളെ വിട്ടു.

ഇപ്പോള്‍ 6 മാസമായി ഹോമിയോ ചികിത്സയാണ്. അങ്ങിനെ നടാടെ കേരള സര്‍ക്കാറിന്റെ സൌജന്യ ചികിത്സ എനിക്ക് ഒരു നിമിത്തമായി ലഭിച്ചുവെന്ന് പറയാം.

ഇത്രയും നല്ലൊരു അന്ത:രീക്ഷമാണ് സര്‍ക്കാര്‍ ആശുപത്രി എന്ന് ഞാന്‍ ഉദ്ദേശിച്ചില്ല. വളരെ നല്ല ഡോക്ടര്‍മാരും പരിചാരകരും. ഓപി യില്‍ നമുക്കിഷ്ടമുള്ള ഡോ‍ക്ടര്‍മാരെ കാണാം. അങ്ങിനെ ഞാന്‍ ഒരു മാഡത്തിന്റെ പേഷ്യന്റായി.

അവിടെ മേഡത്തിനെ കാ‍ണണമെങ്കില്‍ കൂടിയാല്‍ അരമണിക്കൂര്‍ Q നില്‍ക്കേണ്ട കാര്യമേ ഉള്ളൂ... പക്ഷെ മരുന്ന് വാങ്ങണമെങ്കില്‍ ഒന്നു രണ്ട് മണിക്കൂര്‍ നില്‍ക്കണം. വയസ്സന്മാര്‍ക്കും അധികം നേരം ഒരേ ഇരുപ്പില്‍ നില്‍ക്കാന്‍ പറ്റാത്ത എന്നെപ്പോലുള്ളവര്‍ക്കും ഈ പ്രക്രിയ ബുദ്ധിമുട്ട് പിടിച്ച പണിയാണ്.

പക്ഷെ നിവൃത്തിയില്ലല്ലോ.. സഹിക്കുക തന്നെ.. പുറത്തെ ഹോമിയോ ഡോക്ടര്‍മാര്‍ മുഴത്തിന് മുഴം ഉണ്ട്. ഞാന്‍ ആദ്യം അങ്ങിനെ ഒരു സ്ഥലത്തായിരുന്നു ചികിത്സ. പക്ഷെ എന്തോ എന്റെ കഷ്ടകാലത്തിന് എനിക്ക് ഫലിച്ചില്ല. എന്റെ ഭാര്യയും മകളും മരുമകളും എന്തിനുപറേണൂ ഇപ്പോള്‍ പേരക്കുട്ടികള്‍ക്കും അവിടുത്തെ മരുന്നുകൊണ്ട് സുഖം പ്രാപിക്കുന്നു.

ഒരു പക്ഷെ എന്റെ ഈ പിടികിട്ടാ അസുഖമായിരിക്കാം, പ്രോപ്പര്‍ ഡയഗ്നോസിസ് ലഭിക്കാഞ്ഞിട്ടായിരിക്കാം ഒരു പക്ഷെ എനിക്ക് അവിടുത്തെ മരുന്നുകള്‍ ഫലിക്കാഞ്ഞെ? ഞാന്‍ പലപ്പോഴും അവിടെ കുട്ടികളെ കൊണ്ട് പോകുമ്പോള്‍ ഡോക്ടര്‍ എന്നോട് കുശലം ചോദിക്കാറുണ്ട്...” സുഖമാണല്ലോ ജേപീ... ആരോഗ്യം എങ്ങിനെയുണ്ട്...?

“സുഖമായിരിക്കുന്നു ഡോക്ടര്‍...”
ഞാന്‍ പറഞ്ഞത് കള്ളമാണെങ്കിലും, എനിക്കങ്ങനെയേ ഡോക്ടറോട് പറയാന്‍ പറ്റൂ. കാരണം ഞങ്ങള്‍ തമ്മിലുള്ള ബന്ധം അത്രയേറെ വിലപ്പെട്ടതാണ്. എന്റെ മൊത്തം കുടുംബത്തെ പരിപാലിക്കുന്ന ഡോക്ടറാണ് അദ്ദേഹം.

എനിക്കുള്ള ചുമ, ജലദോഷം തുടങ്ങിയ ചികിത്സകള്‍ക്കൊക്കെ അദ്ദേഹത്തിനോട് ഫോണില്‍ പറഞ്ഞാല്‍ മതി, എനിക്ക് അവിടെ പോയി ലൈന്‍ നില്‍ക്കേണ്ടി വരില്ല, ഡോക്ടര്‍ മരുന്ന് പൊതിഞ്ഞുവെച്ചിട്ടുണ്ടാകും. രണ്ട് ദിവസത്തിന്നുള്ളില്‍ രോഗം ഭേദമാകുകയും ചെയ്യും. എന്റെ ശരീരം മുഴുവനും അദ്ദേഹത്തിന്നറിയാം.

പക്ഷെ എന്റെ കഷ്ടകാലം - അല്ലാതെയെന്തുപറയാന്‍. എനിക്ക് ഈ അസുഖത്തിനുമാത്രം അദ്ദേഹത്തിന്റെ മരുന്ന് ഫലിച്ചില്ല. ഞാന്‍ എന്നും നടക്കാന്‍ പോകുമ്പോള്‍ അദ്ദേഹത്തെ വിഷ് ചെയ്യാറുണ്ട്. ഞങ്ങള്‍ സമപ്രായക്കാരും ആണ്.

++ 2 ++
അങ്ങിനെ ഞാന്‍ ഇന്നെലെ സര്‍ക്കാര്‍ ആശുപത്രിയില്‍ പോയി. കാലിന്നടിയില്‍ വേദന കൂടുതലാണ്. മറ്റു അസുഖങ്ങള്‍ തലപൊക്കിയിരിക്കുന്നു. ലേഡി ഡോക്ടര്‍ വിശദമായി എന്നെ പരിശോധിച്ചു.

"അസിഡിറ്റിയുടെ ശല്യം ഉണ്ടോ..?”
"ഇപ്പോള്‍ ഇല്ല ഡോക്ടര്‍, പണ്ട് ഉണ്ടായിരുന്നു. ഞാന്‍ ഡയറ്റ് കൊണ്ട് അതിനെ കൊന്നു. ഫ്രൈഡ് ഫിഷ്, മീറ്റ് മുതലായവ എന്റെ ജിവിതത്തില്‍ നിന്ന് അകറ്റി, അതുപോലെ പപ്പടം ബേക്കറി സ്നേക്ക്സ് മുതലായവ. “

വല്ലപ്പോഴും സ്മോള്‍ അടിക്കുമ്പോള്‍ കണ്ടതെല്ലം വലിച്ചുവാരിത്തിന്നും, അപൂര്‍വ്വം ചില സമയങ്ങളില്‍ പിറ്റേ ദിവസം അല്പം പുളിച്ച് തികട്ടല്‍ അനുഭവപ്പെട്ടേക്കാം. അതിന് എനിക്ക് ചില്ലറ പൊടിക്കൈകള്‍ അറിയാം. അത് എടുത്ത് പ്രയോഗിക്കും. പിറ്റേ ദിവസം തൊട്ട് ഞാന്‍ ക്ലീന്‍.

ഡോക്ടര്‍ എനിക്ക് 3 ആഴ്ചത്തെ മരുന്ന് തന്നു. ഞാന്‍ എപ്പോഴും ചോദിക്കും, എത്ര തരം മരുന്നുകളുണ്ട്.
"3 എണ്ണം കുപ്പിയിലും ഒന്ന് പൊതിയിലും കിട്ടും. “

ഫാര്‍മസിയിലെത്തുമ്പോള്‍ നാം കുപ്പി മൂടി തുറന്ന് കൊടുക്കണം. അവര്‍ മരുന്ന് അതിലിട്ട് തരും. ചിലര്‍ക്ക് അവരുടെ ഊഴം എത്തുമ്പോളേ കുപ്പി നാം കരുതണമെന്ന കാര്യം മനസ്സിലാകൂ. സമീപത്തുള്ള കടയില്‍ കാലിക്കുപ്പി കിട്ടും.

എനിക്ക് കാലുവേദന കൂടുതലായിരുന്നു. അതിനാല്‍ കുറച്ച് നേരം നിന്നിട്ട് എനിക്ക് വയ്യാതായി. മണി പന്ത്രണ്ട് കഴിഞ്ഞിരുന്നു. ഞാന്‍ ലൈനില്‍ നിന്ന് ഫാര്‍മസി കൌണ്ടറില്‍ എത്തുമ്പോളേക്കും 1 മണി ആകാറാകും, അപ്പോള്‍ ഫാര്‍മസി അടക്കും, പിന്നെ തുറക്കുക 2 മണിക്ക് തുറക്കും.

കൂടാതെ ഫാര്‍മസി കൌണ്ടര്‍ കെട്ടിടത്തിന് പുറത്താണ്. താല്‍ക്കാലികമായുണ്ടാക്കിയ ഷെഡ്ഡില്‍ നിന്ന് വേണം മരുന്ന് വാങ്ങിക്കാനുള്ള ലൈനിലൂടെ ഉള്ള നില്‍പ്പ്. മഴപെയ്യുന്നുണ്ടായിരുന്നു. ശീതല്‍ അടി കൊള്ളണം. എനിക്കാണെങ്കില്‍ തണുപ്പ് തട്ടിക്കൂടാ. കാലുകള്‍ നനഞ്ഞ് നിന്നാല്‍ വാതം കോച്ചും. മരുന്ന് മറ്റെവിടേയും സുലഭമല്ല.

വീട്ടുകാരിയോട് ഒരിക്കല്‍ എന്റെ കൂടെ വന്ന് ലൈനില്‍ നില്‍ക്കാന്‍ പറഞ്ഞപ്പോള്‍ അവള്‍ അനുസരിച്ചില്ല. മക്കളാണെങ്കില്‍ ആരും അടുത്തില്ല. ഈ പട്ടണത്തില്‍ സഹായിയായി വേറെ ആരും ഇല്ല. നാട്ടിന്‍ പുറത്താണെങ്കില്‍ നൂറുപേരുണ്ടാകും സഹായിക്കാന്‍. അതാണ് നാട്ടിന്‍ പുറവും പട്ടണവും തമ്മിലുള്ള അന്തരം.

വിശപ്പും ദാഹവും ഉണ്ട്. കാലിലെ വേദന കൂടിക്കൂടി വന്നു. മഴക്കാല്‍മായതിനാല്‍ സ്കൂട്ടര്‍ സവാരി വയ്യ. വീട്ടില്‍ നാലുചക്രങ്ങള്‍ രണ്ടെണ്ണം ഉണ്ട്. അതിലൊന്ന് എടുത്തിട്ടാണ് ആശുപത്രിയിലേക്ക് വന്നത്. തിരക്കുള്ള സ്ഥലങ്ങളില്‍ ക്ലച്ച് ചവിട്ടിപ്പിടിക്കാന്‍ ബുദ്ധിമുട്ട് അനുഭപ്പെടാറുണ്ട്. ഓട്ടോയില്‍ പോകാമെന്ന് വെച്ചാല്‍ ശീതലടിച്ച് ഉടുപ്പെല്ലാം നനയും.

ഇവിടെ ലയിനില്‍ നിന്ന് നിന്ന് ഞാന്‍ അവശനായി. നേരെ ശകടത്തില്‍ കയറി വീട്ടിലേക്ക് തിരിച്ചു. ഇവിടെ രണ്ടാഴ്ചയായി എല്ലാ പ്രധാന വീഥികളിലും ട്രാഫിക്ക് സിഗ്നല്‍ സംവിധാനം വന്നതോടെ ഓരോ ജംങ്ഷനിലും കൂടുതല്‍ നില്‍ക്കണം.

അങ്ങിനെ വന്നപ്പോള്‍ ഞാന്‍ കിഴക്കുമ്പാട്ടുകരയില്‍ നിന്ന് ഒരു ഷോട്ട് കട്ടെടുത്ത് വിടാന്‍ തീരുമാനിച്ചു. എതിരേ വന്ന ഒരു ബസ്സിന് സൈഡ് കൊടുക്കുന്നതിന്നിടയില്‍ വണ്ടിയുടെ ഒരു ചക്രം കാനയില്‍ വീണു.

ഞാന്‍ എന്റെ വിധിയെ ശപിച്ചു. ഇനി വണ്ടി കയറ്റണമെങ്കില്‍ ആരെയൊക്കെ വിളിക്കണം, എന്തെല്ലാം പ്രശ്നങ്ങള്‍, പത്തുമിനിട്ടിന്റെ ദൂരമേ ഉള്ളൂ വീട്ടിലേക്ക്, എന്തെങ്കിലും കഴിച്ച് വിശ്രമിച്ച് വീണ്ടും മരുന്നിന്നായി ആശുപത്രിയിലേക്ക് തിരിക്കേണ്ട ഞാന്‍ വഴിയില്‍ കുടുങ്ങി.

“കൃഷ്ണാ ഗുരുവായൂരപ്പാ എന്നെ ഇങ്ങിനെ ശിക്ഷിക്കണോ - എന്ന് പറയണമെന്ന് വിചാരിച്ചുവെങ്കിലും പറഞ്ഞില്ല..”

വലിയതെന്തോ വരാനിരിക്കുകയായിരുന്നിരിക്കാം. അത് ലഘുവായി തീര്‍ത്തുവല്ലോ ഭഗവാന്‍ എന്നാശ്വസിച്ചു.

പലരും വഴിയില്‍ സഹായ ഹസ്തം നീട്ടിയെങ്കിലും കാനയില്‍ വീണ ചക്രത്തിനെ എടുത്ത് പൊന്തിക്കാന്‍ പറ്റിയില്ല. അവസാനം ഞാന്‍ എന്റെ മകനെ വിവരം അറിയിച്ചു. എന്റെ അയല്‍ വാസിയായ ബാലേട്ടനേയും.

അരമണിക്കൂറിന്നുള്ളില്‍ എന്റെ മകനും ബാലേട്ടന്റെ പണിക്കാരും സ്ഥലത്തെത്തി. അവരെ കണ്ടപ്പോളെനിക്ക് ആശ്വാസമായി.

വഴിയില്‍ കൂടി പോയ ഒരു കുട്ടി ഒരു വര്‍ക്ക്ഷോപ്പില്‍ നിന്ന് ബ്രേക്ക്ഡൌണ്‍ വാന്‍ അയക്കാമെന്ന് പറഞ്ഞു. ഒരു മണിക്കൂര്‍ കഴിഞ്ഞപ്പോള്‍ വാഹനമെത്തി എന്റെ ശകടത്തെ കരക്കുകയറ്റി, ഞാന്‍ ക്ഷീണിതനായി വീട്ടിലെത്തി.

എന്റെ രോഗം മൂര്‍ഛിച്ചു തുടങ്ങിയിരുന്നു. ഇനി മരുന്ന് പോയി വാങ്ങാനുള്ള എനര്‍ജി എന്നില്‍ അവശേഷിച്ചിരുന്നില്ല. ടൌണില്‍ പോയി ഒരു ഹോമിയോ ഷോപ്പില്‍ പ്രിസ്ക്രിപ്ഷന്‍ കൊടുത്തുവെങ്കിലും അവര്‍ക്ക് അത് മനസ്സിലായില്ല. എനിക്ക് മരുന്ന് കിട്ടിയില്ല. ആ രാത്രി വേദന കടിച്ചമര്‍ത്തി ഞാനിരുന്നു.

എനിക് വേദനിക്കുമ്പോളാണ് ഞാന്‍ സാധാരണ എഴുതാറ്. മനസ്സ് ഒന്നിലും കേന്ദ്രീകരിക്കാന്‍ പറ്റിയില്ല. ഫേസ് ബുക്ക് തുറന്നപ്പോള്‍ പുതിയ സുഹൃത്ത് വിദ്യയെ കണ്ടു. കുശലം പറഞ്ഞു.

എന്നെക്കാളും പ്രശ്നത്തില്‍ അകപ്പെട്ടിരിക്കുന്ന കുട്ടിയായിരുന്നു അവള്‍. എന്റെ ദു:ഖം മറച്ചുവെച്ച് ഞാനവള്‍ക്ക് സാന്ത്വനമേകി.

(this will be completed with one more chapter)

Monday, July 2, 2012

വിളിക്കൂ, അല്ലെങ്കില്‍ ഇവിടെ തന്നെ കുത്തിവരക്കൂ............

പ്രിയ കൂട്ടുകാരേ ബ്ലോഗര്‍മാരേ

നമ്മള്‍ കൂടിയിട്ട് കുറച്ച് നാളായി.തിരുവാതിര ഞാറ്റുവേലക്ക് മഴകുറവ്. സാരമില്ല ഇനിയും സമയം ഉണ്ടല്ലോ? ഇന്നെലെ രാത്രി തകര്‍ത്തു മഴ. പെയ്യട്ടങ്ങിനെ  പെയ്യട്ടെ മഴ. പെയ്ത്  പെയ്ത് മുറ്റം നിറയട്ടെ.തോടും പുഴയും കായലും  എല്ലാം നിറയട്ടെ.

നമുക്ക് കൂടേണ്ടേ കൂട്ടുകാരേ..  വരൂ നമുക്ക് പരലും, പൂട്ടയും, കൊഴുവ,  വെളൂരി മുതലാ‍യവയും   കപ്പയും മത്തിയും കൂട്ടി ആഘോഷിക്കാം. പിന്നെ കൊള്ളിയും പപ്പടവും ചക്കരക്കാപ്പിയും. ഉച്ചയൂണും വൈകിട്ടത്തെ കാപ്പിയും  കഴിഞ്ഞ് മടങ്ങാം.

നമുക്കൊരു  സ്ഥിരം വേദി കാണുന്നത്  വരെ എന്റെ വീട്ടില്‍ തന്നെ  കൂടാം. റാംജി സൌദിയില്‍  നിന്ന് അവധിക്ക് വന്നിട്ടുണോ എന്നറിയില്ല. കുട്ടന്‍ മേനോനെ ഞാന്‍ എന്നും കാണുന്നു. ഡി  പ്രദീപ് കുമാര്‍, മുരളീമേനോന്‍ എന്നിവരെ കണ്ട് കിട്ടാന്‍ പ്രയാസമില്ല. പോരാത്തതിന് കുറുമാന്‍ ലാന്‍ഡ് ചെയ്യുന്നു  അടുത്ത  ദിവസം.

എല്ലാവര്‍ക്കും സൌകര്യമായ ഒരു  ദിവസം കണ്ടെത്താം. എല്ലാവര്‍ക്കും എന്റെ നമ്പര്‍ അറിയാമല്ലോ? വിളിക്കൂ, അല്ലെങ്കില്‍ ഇവിടെ തന്നെ കുത്തിവരക്കൂ............

Thursday, June 28, 2012

ലോഹി നിന്നെ മറക്കാന്‍ വയ്യ

പ്രിയ  ലോഹി  3 വര്‍ഷം പോയതറിഞ്ഞില്ല.  ഇന്ന്  ഓര്‍മ്മ പുതുക്കല്‍  ദിനം. നല്ലവരെയൊക്കെ ആദ്യം വിളിക്കുന്നു  ദൈവം.  എന്റെ പിതാവും അങ്ങിനെ നേരത്തെ  പോയി..


നിന്റെ ഓര്‍മ്മ പുതുക്കല്‍  ദിനത്തില്‍ പണ്ട് അയലത്തെ കുട്ടികള്‍ പാടിയ പാട്ട് ഇവിടെ  വീണ്ടും നിനക്ക് വേണ്ടി പ്രതിഷ്ടിക്കുന്നു.


താഴെ കാണുന്ന ലിങ്കില്‍ ക്ലിക്കുക.
http://jp-smriti.blogspot.in/2009/06/blog-post_28.html



Monday, June 25, 2012

തിരുവാതിര ഞാറ്റുവേല


ജൂണ്‍  ഇരുപത്തിഒന്ന്  കാലത്ത്  ഒന്‍പതേമുക്കാലിന് തിരുവാതിര ഞാ‍റ്റുവേല തുടങ്ങിയെന്ന് പറയുന്നു. ഇപ്പോള്‍  തിരുവാതിര ഞാറ്റുവേല എന്നൊക്കെ ഒരു പറച്ചിലില്‍ ഒതുക്കിയിരിക്കുന്നു.  ഇപ്പോഴത്തെ കാലാവസ്ഥ - പരിസ്ഥിതിയില്‍ വന്ന മാറ്റങ്ങളാല്‍  പണ്ടത്തെ കണക്കുകളൊന്നും ഇന്ന് ഫലിക്കുന്നില്ല.

പണ്ടൊക്കെ അപ്പൂപ്പന്മാര്‍ക്കറിയാം പുഞ്ചപ്പണിക്കുള്ള  വിത്ത്  കുതിര്‍ത്തുവെക്കാനും  കണ്ടം ഉഴുതുമറിക്കാനെല്ലാം അഡ്വാന്‍സായി. ഞാന്‍ എന്റെ ചെറുപ്പത്തില്‍ കാണുമായിരുന്നു എന്റെ അമ്മയുടെ അച്ചന്‍  വൈകിട്ട്  എല്ലാവരും ആഹാരം  കഴിഞ്ഞാല്‍  ഒരു  ദിവസം കയ്യാലപ്പുരയില്‍ വാല്യക്കാരുമൊത്ത്  നെല്‍ വിത്ത്  കൂമ്പാരമാക്കി  വെള്ളം നനച്ച്  മൂടിവെക്കുന്നത് കാ‍ണാം. 

വിത്ത് മുളക്കുന്ന ദിവസം കാലത്ത്  പെരുമഴയും കാണും. ഞാന്‍ ചെറുപ്പത്തില്‍  ഇതെല്ലാം കണ്ട്  ആശ്ചര്യപ്പെടാറുണ്ട്.

ഇപ്പോള്‍ തിരുവാതിര ഞാറ്റുവേല എന്ന വാക്ക്  വെറും പ്രഹസനം മാത്രം. എല്ലാം നാം വരുത്തിവെച്ചത് തന്നെ. പരിസ്ഥിതിക്ക് വന്ന പരുക്ക്!!!

Saturday, June 23, 2012

ഡബ്ബിള്‍ ഡക്കര്‍

എന്റെ പ്രിയ സുഹൃത്ത്  ദിനേശന്റെ ഫേസ്  ബുക്ക്  മെസ്സേജ്  കണ്ടപ്പോള്‍  ഞാന്‍ ഇപ്രകാരം എഴുതി....

ശരിക്കും ഉള്ളതാണോ? ഞാന്‍ ബോംബെയില്‍ നിന്നാണ് അവസാനം ഡബ്ബിള്‍ ഡക്കറില്‍ കയറിയിട്ടുള്ളത്. എന്റെ ബാല്യത്തില്‍ സിലോണിലെ കൊളംബോയിലെ ഇത്തരം ബസ്സ് യാത്ര എനിക്കൊരു പുതിയ അനുഭവമായിരുന്നു. അവിടെ ട്രാമും ഉണ്ടായിരുന്നു. ഡബ്ബിള്‍ ഡക്കര്‍ ബസ്സില്‍ കേറണമെങ്കില്‍ അച്ചന്‍ കാണാതെ പോകണം. ഞാനൊരു അനുഭവകഥയായി ബ്ലോഗിലെഴുതാം. എന്റെ ഓര്‍മ്മകളെ ഉണര്‍ത്തിയ ദിനേശന് അഭിനന്ദനങ്ങള്‍.“

എന്റെ ബാല്യകാലം സിലോണിലെ കൊളംബോ‍യിലായിരുന്നു. ഒരു  പാട് ഓര്‍മ്മകള്‍ ആ മ്ഹാനഗരത്തിനെ കുറിച്ചുണ്ട് എനിക്ക്. എന്റെ പിതാവ് ബുഹാരി  ഗ്രൂപ്പ്  ഓഫ്  ഹോട്ടലുകളുടെ ജനറല്‍  മേനേജര്‍ ആയിരുന്നു.  ഭാരതത്തിലും,  സിലോണിലും [ഇപ്പോഴത്തെ ശ്രീലങ്ക] യൂറോ‍പ്പിലും പ്ന്തലിച്ചുകിടന്നിരുന്ന് ശൃംഗലയായിരുന്നെന്ന് അച്ചന്‍  പറയാറുണ്ട്.

പ്രധാന ഹോട്ടല്‍ കൊളമ്പോയിലെ മറദാന റയില്‍  വേ  സ്റ്റേഷന്റെ മുന്നിലായിരുന്നു.  രണ്ട് നിലകളുള്ള റെസ്റ്റോറന്റ് ആയിരുന്നു.  മുകളിലെത്തെ നില ലക്ഷ്വറി ക്ലാസ്സും  താഴത്തെ  നില എക്കോണമിയും ആയിരുന്നു.

മുകളില്‍  ഒരു ചായക്ക് 20 രൂപയാണെങ്കില്‍  താഴെ  5 രൂപ എന്ന  തോതിലായിരുന്നു  മെനു. ലോകമെമ്പാടും അന്ന് ബുഹാരി ബിരിയാണി  പ്രസിദ്ധമായിരുന്നു.

ഞങ്ങള്‍ അന്ന് താമസിച്ചിരുന്നു  കൊളമ്പോയിലെ  പോഷ് റസിഡന്‍ഷ്യല്‍ ഏരിയ ആയിരുന്ന മൌണ്ട്  പ്ലസ്ന്റിലായിരുന്നു. തുടക്കത്തില്‍  പേരക്കുട്ടികളില്ലാത്ത ഒരു അപ്പൂപ്പന്റെ കൂടെ  ആയിരുന്നു എന്നാണെന്റെ ഓര്‍മ്മ. 

എന്റെ ഓര്‍മ്മകളെ എത്ര വര്‍ഷം പുറകോട്ടോടിക്കാമെന്ന്  നോക്കട്ടെ. എനിക്കിപ്പോള്‍  വയസ്സ് 64. അഞ്ചുവയസ്സിലെ നിമിഷങ്ങള്‍ ഓര്‍മ്മ വരുന്നു. അന്ന്  ഞങ്ങള്‍ താമസിച്ചിരുന്ന വീട്ടിലെ അപ്പൂപ്പന് രണ്ടോ  മൂന്നോ  പെണ്‍കുട്ടികളായിരുന്നു. അതില്‍  താരമ്മ  ചേച്ചിയെ  മാത്രം ഞാന്‍ ഇപ്പോള്‍ ഓര്‍ക്കുന്നു. വിവാഹിതരായ  ഒരു പെണ്‍കുട്ടികള്‍ക്കും മക്കളില്ലാത്തതിനാല്‍  എന്നെ അവര്‍ക്ക് വലിയ  ഇഷ്ടമായിരുന്നു. എന്റെ പെറ്റ് നെയിം ഉണ്ണി.  അവര്‍ എല്ലാവരും എന്നെ  ഉണ്ണി  എന്നാണ് വിളിച്ചിരുന്നത്.

അപ്പൂപ്പന്റെ പേര്  ഒട്ടും ഓര്‍മ്മ വരുന്നില്ല. മൌണ്ട് പ്ലസന്റ് കോളനിയില്‍ ഉള്ള  വില്ലകള്‍  മുഖാമുഖം ആയിരുന്നു.  എല്ലാം 2 നിലകള്‍  ഉള്ളത്. ഞങ്ങളുടെ  വീട്ടുമുറ്റത്ത് കനകാംബരവും പസിഴമല്ലിയും ധാരാളം വിരിഞ്ഞ്  കിടന്നിരുന്നു എപ്പോഴും.

അപ്പൂപ്പന്റെ  ഓഫീസ് മെയിന്‍ റോഡിന്റെ  വക്കിലായിരുന്നു.  അപ്പൂപ്പന് 10  മണിക്ക് വീട്ടില്‍ നിന്ന് ആപ്പിള്‍ ജ്യൂസ് കൊണ്ട് പോകും. ഒരു  ദിവസം ഞാന്‍ ശാഠ്യം പിടിച്ചത്രെ..? “ ഉണ്ണി  കൊണ്ട് പോയിക്കൊടുത്തോളാം അപ്പൂപ്പന് ജ്യൂസ്...” ഉണ്ണിയുടെ ആവശ്യം പരിഗണിക്കാതായപ്പ്ലോള്‍ ഉണ്ണി  കരഞ്ഞുപൊളിച്ചു.  അവസാനം  ആപ്പിള്‍ ജ്യൂസ് ഒരു ഭരണിയിലാക്കി ഉണ്ണിയുടെ ട്രൈ  സൈക്കിളിന്റെ  പുറകില്‍ കെട്ടി  വെച്ചു. താരമ്മ ചേച്ചി കുമ്പിട്ട്  സൈക്കിള്‍ ഉന്തിത്തള്ളി ഓഫീസിലേക്ക് ജ്യൂസ് എത്തിച്ച ക്ഥ ഞാന്‍ ഈ അവസരത്ത്ല് ഓര്‍ക്കുന്നു.

“ഉണ്ണി മഹാ ശാഠ്യക്കാരനും വികൃതിയുമായിരുന്നത്രേ..?”

എന്റെ അച്ചന് അന്ന് ഒരു  ഓസ്റ്റിന്‍ കേംബ്രിഡ്ജ് വേനും, ഒരു പ്ലിമത്ത്  കാറും ഉണ്ടായിരുന്നു. ഈവനിങ്ങില്‍ ഞങ്ങളെ  ആ പ്ലിമത്ത്  കാറില്‍  സവാരിക്ക്  കൊണ്ട്  പോകും.  അതിലെ മ്യൂസിക്ക്  ഹോണ്‍  എനിക്ക്  ഹരമായിരുന്നു.  ഞാനത്  എപ്പോഴും അടിച്ചുകൊണ്ടിരിക്കും.

[കൂടുതല്‍ വിശേഷങ്ങള്‍  തുടര്‍ന്നെഴുതാം]

Friday, June 22, 2012

ഓം നമ:ശ്ശിവായ

നാഗേന്ദ്ര ഹാരായ ത്രിലോചനായ
ഭാസ്മാംകരായ മഹേശ്വരായ
ദിവ്യായ ദേവായ ദിഗംബരായ
തസ്മൈ 'ന' കാരായ നമ:ശിവായ

മന്ദാകിനീ സലില ചന്ദന ചര്‍ച്ചിതായ
നന്ദീശ്വര പ്രഥമ നാഥ മഹേശ്വരായ
മന്ദാര പുഷ്പ ബഹുപുഷ്പ സു പൂജിതായ
തസ്മൈ 'മ' കാരായ നമ:ശിവായ

ശിവായ ഗൌരീ വദനാരവിന്ദ
സൂര്യായ ദക്ഷ ധ്വര നാശനായ
ശ്രീ നീലകന്ടായ വൃഷ ധ്വജായ
തസ്മൈ 'ശി' കാരായ
നമ:ശിവായ

വസിഷ്ട്ട കുംഭോത്ഭവ ഗൌതമാദി
മുനീന്ദ്ര ദേവാര്‍ച്ചിത ശേഖരായ
ചന്ദ്രാര്‍ക്ക വൈശ്വാനര ലോചനായ
തസ്മൈ 'വ' കാരായ നമ:ശിവായ

യക്ഷ സ്വരൂപായ ജടാധരായ
പീനാക ഹസ്തായ സനാതനായ
ദിവ്യായ ദേവായ ദിഗംബരായ
തസ്മൈ 'യ' കാരായ നമ:ശിവായ

ഫലശ്രുതി :-

പഞ്ചാക്ഷരമിതം പുണ്യം
യാ പദേത് ശിവ സന്നിധൌ
ശിവലോക മാപ്നോതി
ശിവേ ന: സഹ മോദതേ

ചാറല്‍ മഴ


ചാറല്‍ മഴ

എനിക്ക് രണ്ട്  മക്കള്‍, അതില്‍ രണ്ടാമത്തെ ആള്‍ രാക്കമ്മ എന്ന പെണ്‍കുട്ടി. ആദ്യത്തെ  ആള്‍ ആണ്‍കുട്ടി.

രാക്കമ്മ ചെറുപ്പത്തില്‍ തടിച്ച് ഉരുണ്ട് അമ്മിക്കല്ലിന്റെ കൊഴ പോലെ തടിച്ചതായിരുന്നു. തടിമൂലം ഇടുങ്ങിയ കഴുത്ത് കണ്ടാല്‍ അവള്‍ക്ക് കഴുത്ത് ഇല്ലായെന്ന് തോന്നുമായിരുന്നു.

ഇവള്‍ ഒരു  കാരണമില്ലാത്തെ  കാലത്ത്  തൊട്ട് വൈകുന്നേരം വരെ ഇങ്ങിനെ കരഞ്ഞുംകൊണ്ടിരിക്കും.  നമ്മളെടുത്ത് ഒക്കത്ത് വെക്കുകയോ, കൂടെ കിടത്തുകയോ ചെയ്താല്‍ അവള്‍  ഉടന്‍  വോള്യും കുറക്കും.

ഇവളുടെ ഈ  ചാറല്‍ മഴപോലെയുള്ള കരച്ചില്‍  നിര്‍ത്താന്‍ ഞാന്‍ പല സൂ‍ത്രങ്ങള്‍  പ്രയോഗിച്ചിട്ടും ഫലം കണ്ടില്ല.

അവസാനം ഒരുനാള്‍ എനിക്കൊരുപായം തോന്നി. ഇങ്ങനെ നോണ്‍സ്റ്റോപ്പ്  ചാറല്‍ മഴപോലുള്ള കരച്ചില്‍ തുടര്‍ന്നൊരു നാള്‍ ഒരു  ഈര്‍ക്കിളി എടുത്ത് ചന്തിയില്‍ രണ്ട്  പെട പെടച്ചു.  അതോടെ ഓലപ്പടക്കത്തിന് തീകൊളുത്തിയ  പോലെ ഒരു കൂട്ടപ്പൂരിച്ചലും രണ്ട് മിനുട്ടില്‍ കരച്ചിലും നിന്നു.

“എന്തേ ഇത് ഇപ്പോ ഓര്‍ക്കാന്‍ കാരണം” എന്നൊരു ചോദ്യം വന്നേക്കാം. പാരമ്പര്യം കാത്ത് സൂക്ഷിക്കാന്‍ ഇപ്പോള്‍ ഇവിടെ രാക്കമ്മയുടെ മകള്‍ കുട്ടിമാളു ഉണ്ട്.

ഇവള്‍ക്കും കുറച്ച്  നാളായി ഈ ചാറല്‍ മഴയുടെ സോക്കേട് ഉണ്ട്. “അവള്‍ക്കും ഈ ഈര്‍ക്കിളിപ്രയോഗം“ നടത്തിയാലോ എന്ന് അവളുടെ അച്ചമ്മയായ ബീനാമ്മയോട് ഞാന്‍ കണ്‍സല്‍ട്ട് ചെയ്തു.

“സ്വന്തം മകള്‍ക്ക് കൊടുക്കുന്നപോലെ  പേരക്കുട്ടികള്‍ക്ക്  കൊടുക്കണ്ടാ എന്നാ ബീനാമ്മ പറേണത്...”

“അപ്പോ എന്താ  ചെയ്യാ ഈ മഴയവസാനിപ്പിക്കാന്‍ ഒരു മാര്‍ഗ്ഗം ബീനാമ്മേ...?”

“എനിക്കറിയില്ല...”
“എന്നാ ഞാനൊരു സൂത്രം കാണിച്ചുതരട്ടേ...?”

“എന്തിന്റെ കേടാ മനുഷ്യാ ഈ വയസ്സ് കാലത്ത്       നിങ്ങള്‍ക്ക്...?”
ബീനാമ്മക്ക് ഒരു ഈര്‍ക്കിളിപ്രയോഗം നടത്തി തല്‍ക്കാലം പേരക്കുട്ടിയെ ഒഴിവാക്കി.

“ബീനാമ്മയുടെ കരച്ചില്‍  കേട്ട് കുട്ടിമാളു അന്ധാളിച്ചുനിന്നു, അവളുടെ കരച്ചില്‍  തല്‍ക്കാലത്തേക്ക് നിന്നു...?”

“ചാറല്‍ മഴ വീണ്ടും തുടര്‍ന്നു,ഒരു  പരിഹാരമില്ലാതെ..?!!!”

Sunday, June 17, 2012

മഴക്കാലം

മഴക്കാലമായെന്ന്  പറയാം ഇന്നുമുതല്‍.  കാലത്ത് മുതല്‍ അല്ലെങ്കില്‍ ഇന്നെലെ  പാതിരാമുതല്‍ ഇതാ  ഇപ്പോള്‍ വരെ നല്ല  മഴ. ഇന്ന് ഞായറാഴ്ചയായിട്ടും പുറത്തെവിടേക്കും  ഇറങ്ങാന്‍ സാധിച്ചില്ല.

കഴിഞ്ഞ ദിവസം ഒരു പകല്‍ മഴയുടെ ഫോട്ടോ എടുത്തിരുന്നു. കിട്ടിയാല്‍  ഇവിടെ  പകര്‍ത്താം. ഇന്ന് കാലത്ത്  കറിക്ക്  മീനൊന്നും ഇല്ലെന്ന്  ശ്രീമതി  പറഞ്ഞു, പക്ഷെ തണുത്ത് വിറക്കുന്ന എനിക്ക്  മീന്‍ മാര്‍ക്കറ്റിലേക്ക് പോകാനായില്ല.

പേരക്കുട്ടി കുട്ടിമാളുവിന് മീന്‍  വേണമത്രെ. അവള്‍ക്ക് ചാള  ഇഷ്ടമാണ്. തലേദിവസത്തെ രണ്ട്  കഷ്ണം അവള്‍ക്കായി മാറ്റിവെച്ചു. പിന്നെ എനിക്ക്  വേണ്ടി  വാങ്ങി വെച്ചിട്ടുള്ള കൊഴുവ എല്ലാര്‍ക്കും കൂടി കറി വെച്ചു.  അങ്ങിനെ  ഇന്ന് തോരാതെ പെയ്യുന്ന മഴയില്‍ ഞങ്ങള്‍  സകുടു:ബം ആഘോഷിച്ചു.

വാതരോഗിയായ  എനിക്ക് ചെറുമീനുകള്‍  ധാരാളം കഴിക്കാന്‍ വൈദ്യര്‍ പറഞ്ഞിട്ടൂണ്ട്. അതിനാല്‍ കൊഴുവ,  വെളൂരി, മുള്ളന്‍ എന്നിവ ഞങ്ങളുടെ  ഫ്രീസറില്‍ എപ്പോ‍ഴും സ്റ്റോക്കുണ്ട്.

വരൂ  സുഹൃത്തുക്കളേ എന്റെ വസതിയിലേക്ക്. കൊഴുവയും  വെളൂരിയും മുള്ളനും എല്ലാം കഴിക്കാം.

Sunday, June 10, 2012

അയാള്‍....അതേ അയാള്‍തന്നെ


ഒരു കഥ ഇവിടെ ജനിക്കുന്നു. [short story]


“കുറേ നേരമായല്ലോ ലക്ഷ്മിക്കുട്ടീ പുറകിലോട്ട് തിരിഞ്ഞ് നടക്കുന്നത്..? എന്തിന്റെ കേടാ ഈ കുട്ടിക്ക്.... ഗൂരുവായൂര്‍ അമ്പലനടയില്‍ വെച്ച് ലക്ഷ്മിയുടെ അമ്മ മകളെ ശാസിക്കാന്‍ തുടങ്ങി..“

"അവിടേയും ഇവിടേയും ഒക്കെ ബലിക്കല്ലുകളും പൂജാപാത്രങ്ങളും ഒക്കെ ആണ്... അതിലൊക്കെ കാല് തട്ടി വീഴേണ്ടായെന്ന് വിചാരിച്ചാണ് തള്ള ഇതൊക്കെ പറയുന്നത് ലക്ഷ്മിക്കുട്ടിക്ക് അറിയാമെങ്കിലും അറിയാമെങ്കിലും അവളുടെ ഉള്ളില്‍ ആരോടോ എന്തെന്നില്ലാത്ത മട്ടില്‍ ഗൌരവമായിരുന്നു...”

"ലഷ്മിയുടെ അമ്മയും പരിവാരങ്ങളും ചുറ്റമ്പലം പ്രദക്ഷിണം വെക്കുമ്പോള്‍ ലക്ഷ്മിക്കുട്ടി പിന്നേയും പിന്തിരിഞ്ഞ് ആരേയോ നോക്കിക്കൊണ്ടിരിക്കുന്നതായി അവര്‍ക്കനുഭവപ്പെട്ടു..”

"ഒന്നിങ്ങട്ട് വേഗം നടക്കൂ എന്റെ മോളേ.... നട തുറക്കുമ്പോളേക്കും നമുക്ക് നാലമ്പലത്തിനുള്ളില്‍ പ്രവേശിക്കണം...”

"അമ്മയും കൂട്ടരും നടന്നോളൂ....ഞാന്‍ എത്തിക്കൊള്ളാം...”

"കൃഷ്ണാ ഗുരുവായൂരപ്പാ എന്താ ഈ കേള്‍ക്കണേ... നിക്കൊന്നും മനസ്സിലാവിണില്ലല്ലോ...? എന്താ ഈ പെണ്‍കുട്ടീടെ ഭാവം... ലക്ഷ്മിയുടെ അമ്മ മാധവിയമ്മ പരിതപിച്ചു..”

"ലക്ഷ്മിക്കുട്ടി പറഞ്ഞത് മാധവിയമ്മ അനുസരിച്ചില്ല, അവര്‍ കൂത്തമ്പലത്തിന്റെ ചവിട്ടുപടിയില്‍ ഇരുപ്പുറപ്പിച്ചു..”

"രണ്ടുമൂന്നുവട്ടം ലക്ഷ്മിക്കുട്ടി ചുറ്റമ്പലം വലം ചുറ്റിക്കഴിഞ്ഞിരുന്നു ഇതിന്നകം. അവള്‍ വീണ്ടും വീണ്ടും ചുറ്റിക്കൊണ്ടിരുന്നു അവസാനമില്ലാതെ, ആരേയോ അന്വേഷിക്കുന്ന പോലെയായിരുന്നു മുഖഭാവം...”

"മാധവിയമ്മ അമ്പലത്തിലാണെന്ന കാര്യം മറന്ന് പെണ്‍കുട്ടിയെ ശാസിക്കാനൊരുങ്ങി...”

“എന്താ അമ്മേ... പരിസരബോധം നഷ്ടപ്പെട്ടോ...? അമ്മയും കൂട്ടരും സത്രത്തിലേക്ക് നടന്നോളൂ.. ഞാന്‍ എത്തിക്കോളാം...”

"മനസ്സില്ലാ മനസ്സോടെ മാധവിയമ്മ പിറുപിറുത്തും കൊണ്ട് സത്രത്തിലേക്ക് നടന്ന് നീങ്ങി, ഉള്ളിലൊരു ഭീതിയുമായി...”

[thuTarm]