രാക്കമ്മേ എന്താ വിശേഷം......?
നീ നാളെ പോകുന്നുണ്ടോ എറണാകുളത്ത് ............
ഹൂം .......
മറ്റന്നാള്‍ പോയ പോരെ എന്റെ പെണ്‍കുട്ടീ ..............
അയ്യോ പറ്റില്ല.... എനിക്ക് കുട്ട്യോളെ പടിപ്പിക്കാനുള്ള ദിവസമാ തിങ്കളാഴ്ച്ച .... അപ്പൊ കാലത്ത് നിന്ന് ഇവിടെ നിന്ന് പോയാല്‍ അവിടെ സമയത്ത് എത്തില്ല.... അത് കഴിഞ്ഞു എനിക്ക് പത്ത് മണിക്ക് ഓഫീസില്‍ എത്തണം....ആഴ്ചയില്‍ മൂന്നു ക്ലാസ്സ് ആണുള്ളത്.... പല സ്ഥലത്തുനിന്നും വരുന്ന കുട്ടികളല്ലേ ..... പഠിപ്പിക്കാനും .... പഠിക്കാനും എളുപ്പമുള്ള സബ്ജക്റ്റ് അല്ല ഈ.... ഇന്റെരിയര്‍ ടെകോറേഷന് എന്ന സിലബസ് ആണ്.... അവരെ എന്നെ പോലെ ഉള്ള ആര്‍കിടെക്ട് തന്നെ പഠിപ്പിക്കണം കുട്ടികള്‍ എട്ടു മണിക്ക് കോളേജില്‍ എത്തും....
അതിനാല്‍ എനിക്ക് നാളെ തന്നെ പോകണം.....
എനിക്ക് സ്വന്തം വീടാകട്ടെ, ഡാഡിയേയും അമ്മയെയും ഒക്കെ കൊണ്ടോയി പാര്‍പ്പിക്കാന്‍.... അതുവരെ ഞാന്‍ ഇങ്ങനെ വന്നു പോകാം....
നീയെന്താ നിന്റെ കെട്ട്യോനെ കൊണ്ടുവരാഞ്ഞേ.....
നീയില്ലെങ്കില്‍ അവന്റെ കാര്യമെല്ലാം ആരാ നോക്കാ...
അതെല്ലാം സംഗീതച്ചേച്ചിയും അമ്മയും നോക്ക്യോളും... പിന്നെ അമ്പിളി ചേച്ചിയും ഉണ്ടല്ലോ അവിടെ......
പ്രശ്നമൊന്നും ഇല്ല. ഞാന്‍ വിളിച്ചതാ.... പക്ഷെ പണി കൂടുതലുള്ള കാരണമാ വരാഞ്ഞേ...
പിന്നെ ഇവിടെ ജയേഷ് ഉണ്ടെങ്കില്‍ വരുമായിരുന്നു....
അടുത്ത ആഴ്ച ജയേഷ് വരുന്നുണ്ടെല് ഞാന്‍ പ്രവീണിനെയും കൂട്ടി വരാം.... എന്നാല്‍ പാറുവിനെയും കൊണ്ടുവന്നോ.... അവിടെ മൂന്നു കുട്ട്യോളുണ്ടല്ലോ.... ഒരെണ്ണത്തിനെ നിനക്കു കൂട്ടായിരുന്നല്ലോ.....
നിന്റെ കെട്ട്യോന്റെ ഭക്ഷണ കാര്യങ്ങളൊക്കെ എങ്ങിനാ.....
ഓന് ആള് ഒരു പാവമാ എന്നാ തോന്നുന്നേ....ഓനെ നല്ലോണം നോക്ക്യോളണം കേട്ടോ....
ഇടക്ക് ജലദോഷം വരുന്ന പ്രകൃതമാ...മഴയത്ത് പോകുമ്പൊള്‍ തൊപ്പി ഇടാന്‍ പറയണം.... തല നല്ലോണം തോര്‍ത്തി രാസ്നാദി പൊടി ഇട്ടു കൊടുക്കണം.... ഓന്റെ കാര്യത്തില്‍ നിനക്ക് ശ്രദ്ധ വേണം.....
ഓന്റെ ഭക്ഷണ കാര്യങ്ങളൊക്കെ എങ്ങിനെ...?.
ഇറച്ചീം മീനും ആണിഷ്ടം.... പച്ചക്കറി തീരെ ഇഷ്ടമില്ല...
ഹൂം....കള്ളും വെള്ളമടി പരിപാടിയൊന്നുമില്ലല്ലോ ഓന്....
ഏയ്, അങ്ങിനെയുള്ള ദുശ്ശീലങ്ങലളൊന്നും ഇല്ല....കൊച്ചിക്കാരൊക്കെ നല്ലോണം മോന്തുന്നവരാ എന്നാ ചിലരൊക്കെ പറേണത്....
അതിന് ഇവരൊന്നും കൊച്ചിക്കാരല്ലല്ലോ..... ഇവിടെയിന്നു കുടിയേറിപാര്ത്തവരാ ....
പാവങ്ങളാ....അവിടെ ആര്‍ക്കും ഒരു ചീത്ത സ്വഭാവവും ഇല്ല.... നോ സ്മോക്കിം ഓര് ഡ്രിങ്കിംഗ്...വെരി ക്ലീന്‍ ബോയ്സ്....
പാറൂന്റമ്മ ഇപ്പോള്‍ പണിക്കു പോണുണ്ടെന്നു കേട്ടല്ലോ.... ശരിയനോടീ രാക്കമ്മേ........
ഉവ്വ് ഞങ്ങള്‍ രണ്ടുപേരും ഒരേ ബസ്സിലാ യാത്ര... പാറൂനെ അമ്മയും സംഗീതെച്ചിയും കൂടി നോക്ക്യോളും... പിന്നവിടെ അച്ചനും ഉണ്ടല്ലോ.... നോ പ്രോബ്ലംസ് ദേര്‍....
നിന്റെ അമ്മായി അമ്മ എങ്ങിനാടീ....? ഈ ടി വി സീരിയലില്‍ ഉള്ളത് പോലൊന്നും അല്ലല്ലോ....കൊറേ കഴിഞ്ഞാല്‍ നീയും ഒരു അമ്മായി അമ്മയാകുമല്ലേ....
എന്റെ അമ്മായി അമ്മ.... എന്റെ പെറ്റമ്മയെ പോലെ തന്നെ.... അവിടെ എന്നെയാ കൂടുതല്‍ സ്നേഹം.... എനിക്ക് അവിടുത്തെ അമ്മയെ എന്റെ അമ്മയെ പോലെ തന്നെ ഇഷ്ടമാ.... എന്നെ നല്ലോണം സ്നേഹിക്കും....അവിടെ ഉള്ള മൂന്നു കുട്ട്യോളെ പോലെ..... എനിക്കവിടെ ഒരു പ്രശ്നോം ഇല്ല....അയാം എ ലക്കി ഗേള്‍ .......
നിനക്കു ഇങ്ങോട്ട് വരുമ്പോള്‍ നിന്റെ അമ്മായി അമ്മയെയും കൂട്ടാമായിരുന്നല്ലോ...അവര്‍ക്കും ഒരു ചേഞ്ചാകുമായിരുന്നില്ലേ...
ഹൂം .... അടുത്ത പ്രാവശ്യം വരുമ്പോള്‍ പറഞ്ഞു നോക്കാം.....
കൊച്ചീല് ഇവിടുത്തെക്കാളും ശമ്പളം കൂടുതല്‍ കിട്ടൂലെ.... നീയെന്താ ഈ കാശൊക്കെ ചെയ്യണേ....ശമ്പളം കിട്ടുന്ന ദിവസം അവിടുത്തെ അമ്മയെ കുറച്ചു പണം ഏല്പിക്കുന്നുണ്ടോ മോളെ നീ....ബാക്കീ കാശൊക്കെ എന്താ ചെയ്യണേ കുട്ടീ നീയ്...
ഞാങ്ങള്ക്കൊന്നും വേണ്ട...
ങ്ഹും, നിങ്ങള്‍ സന്തോഷത്തോടെ ജീവിച്ചു കണ്ടാല്‍ മതി....
നിന്റെ ഏട്ടന് പണ്ടു എനിക്ക് മാസം തോറും എന്തെങ്ങിലും തരാറുണ്ടായിരുന്നു.... ഇപ്പൊ അവന് പ്രാരബ്ദമാ... പുതിയ വീടിനു ഡെപ്പോസിറ്റ് കൊടുക്കാന്‍ കാശില്ലാതെ ഡാഡിയാ കൊടുത്തെ...അല്ലെങ്ങില്‍ ബേങ്കില്‍ നിന്ന് കടം എടുക്കാനുള്ള പ്ലാന്‍ ആയിരുന്നു.... ഡാഡിയുടെ കയ്യിലുണ്ടെങ്കില്‍ മക്കള്‍ക്ക് കൊടുക്കനിഷ്ടമാ....
അമ്മയുടെ കാര്യമൊക്കെ എങ്ങിനെയാ ഇപ്പോള്‍.... ഡാഡിയെക്കൊണ്ടു ശല്യമോന്നുമില്ലല്ലോ.....
എയ് ... ഒരു പ്രശ്നവും ഇല്ല..... ചില നേരത്ത് എന്നെ ചീത്ത വിളിക്കും... കുറെ നാള് മിണ്ടാതിരിക്കും.... അങ്ങിനെയോക്കെയാ....
ഡാഡി അടുത്ത് തന്നെ മയ്യത്താകുമെന്നാ പറേണു.... പാരമ്പര്യമായി വെട്ടിയാടന്മാര്‍ അറുപതു കടക്കാറില്ലത്രേ...
അതൊക്കെ പണ്ടത്തെ കാലത്തല്ലേ....
ജീവിതവും മരണവുമോന്നും നമ്മുടെ കയ്യിലല്ലല്ലോ.... എല്ലാം ഈശ്വര നിശ്ചയം പോലെയല്ലേ വരിക....
ഞാന്‍ പലതും ഓര്‍ത്തു....
നീ പോയി കിടന്നോ. ഡാഡിക്ക് ഇപ്പൊ ഉറക്കം കുറവാ.... എന്തെങ്ങിലും എഴുതിയും വായിച്ചും കൊണ്ടിരിക്കും. ലൈറ്റുകളൊന്നും അണയ്ക്കാത്തതിനാല് ഞാന്‍ വേറെ മുറിയില്‍ പോയി കിടക്കും.എനിക്കുറക്കം വരാറായി....
ഞാന്‍ നേരത്തെ എണീറ്റ് നിനക്കെന്തെങ്ങിലും ഉണ്ടാക്കി വെക്കാം.... അത് കഴിച്ചിട്ടു പോയാല്‍ മതി....
മക്കള്‍ ആരെങ്കിലും കൂടെ ഇല്ലാതെ ജീവിതം ഒരു സുഖം ഇല്ല... മക്കള്‍ക്ക് രക്ഷിതാക്കളുടെ അടുത്ത് എപ്പോഴും ഇരിക്കാന്‍ പറ്റുമോ? ...
അതും ശരിയാ.. രാക്കമ്മ മോള് പോയി കിടന്നോ....
3 months ago
1 comment:
“രാക്കമ്മേ എന്താ വിശേഷം...?”
നല്ല വായനാ സുഖം മാഷേ... ഈ ‘കണ്ടിന്യൂ സൂണ്‍’ എന്നതൊക്കെ ഇനി എന്നാ തുടരുക..???
Post a Comment