രണ്ടാം ഭാഗത്തിന്റെ തുടര്‍ച്ച
പ്രകാശ് വളരെ വൈകിയാണ് സെക്കന്തരാബാദിലുള്ള വീട്ടിലെത്തിയത്. ചേതന പ്രകാശിനെ ബസ് സ്റ്റോപ്പില്‍ ഇറക്കുന്നതിനു പകരം ,ഡ്രൈവറോട് നേരെ സെക്കന്തരാബാദിലേക്ക് വണ്ടിവിടാന്‍ നിറ്ദ്ദേശം നല്‍കിയിരുന്നു.
പോകുന്ന വഴിക്കു ഹുസൈന് സാഗറിന്റെ മുന്നില്‍ വണ്ടി നിര്‍ത്തി, അല്‍പ്പനേരം കാറ്റുകൊണ്ടു.
അവിടെ നിന്നു ചേതന പുഴുങ്ങിയ ചോളവും, മുളകു ബജ്ജിയും ചനാമസാലയും- രണ്ടു കൊക്കകോളയും വാങ്ങി പ്രകാശിനോടൊത്ത് ബഞ്ചില്‍ വന്നിരുന്നു.
ചേതന തുരുതുരെ സംസാരിച്ച് കൊണ്ടിരുന്നു. സന്ധ്യയാകും വരെ അവര്‍ അവിടെ ഇരുന്നു.വീട്ടിലെത്താന്‍ വൈകുമെന്ന ഭയത്താല്‍ പ്രകാശ് നന്നേ പരവശനായിരുന്നു.തന്നെയുമല്ല ബാഹ്യക്രീടകളിലൊന്നും പ്രകാശിനു രസിക്കാനായില്ല.
പ്രകാശ് - തും ഏക് ലട്കാ ഹൈ നാ, ഇതനാ പരേശാന്‍ ക്യൊം?
(നീ ഒരാണ്‍കുട്ടിയല്ലേ? എന്താ ഇത്ര ബുദ്ധിമുട്ട് നിനക്ക്)
വരൂ- നമുക്കല്പ്പം നടക്കാം.എത്ര സുഗന്ധമുള്ള മന്ദമാരുതന് . ഈ സാഗറിന്റെ മറുകരയിലാണ് നീ സന്ദറ്ശിച്ച എന്റെ വസതി.
നീ എന്റെ പിതാജിയെ കണ്ടിട്ടില്ലല്ലൊ?
"ഇല്ല.അവിടെ ഉണ്ടായിരുന്നില്ലല്ലോ നിന്റെ പിതാജി."
അതു ശരി, നീ ആളു കൊള്ളാമല്ലേ?
"ഇല്ലാത്ത ആളെ ഞാനെങ്ങിനെ കാണും."
നീ എന്നോട് ചോദിക്കാതിരുന്നത് എന്നെ വേദനിപ്പിച്ചു.
"ഞാന്‍ എങ്ങിനെയെങ്കിലും അവിടുന്ന് രക്ഷപ്പെടാനിരിക്കയായിരുന്നു. ഇനി പിതാജിയെ ചോദിച്ച്, അദ്ദേഹം വരുന്നത് വരെ അവിടെ ഇരിക്കേണ്ടി വന്നാല്‍ എന്റെ ഗതി എന്തായിരുന്നിരിക്കണം. എനിക്കാലോചിക്കാന്‍ വയ്യാ."
"ചേതനാ മുജേ ജാനാ ഹൈ. അന്തേരാ ഹോത്താ ഹൈ. മേര ബാബി അക്കേലാ ഘര്‍ മേ."
മാലൂം ഹൈ ദോസ്ത്. ഫിക്കര് മത്ത് കരോ. മേ തുംകോ ഘര്‍ ചോടേഗാ ജല്ദീ സേ.
ചേതന പ്രകാശിനേയും കൊണ്ട് പിന്നേയും ബെഞ്ചില്‍ വന്നിരുന്നു. ഹുസൈന് സാഗറിലെ സന്ധ്യനേരത്തെ കാറ്റ് അവരെ തണുപ്പിച്ചു. ചേതന പ്രകാശിനോട് ചേര്‍ന്നിരുന്ന്, തോളില്‍ കൈ വെച്ച്, പിന്നീട് കെട്ടിപ്പിടിച്ചും കൊണ്ടിരുന്നു.
ഇതൊന്നും പരിചയമില്ലാത്ത പ്രകാശിന് ഇതൊക്കെ ഒരു ബുദ്ധിമുട്ടായി തോന്നി. പ്രകാശ് കുതറി മാറാന്‍ ശ്രമിച്ചിട്ടും അവള് ഒഴിഞ്ഞില്ല.
"എന്തൊക്കെയാ ചേതനാ നീ കാണിക്കുന്നത്. അതും ഈ പബ്ലിക്ക് ഏരിയായില്‍.?
ഇതൊന്നും പാടില്ലാത്തതൊന്നും അല്ല എന്റെ പ്രകാശ്, നീ നോക്കിയേ രണ്ടാമത്തെ ബെഞ്ചിലിരിക്കുന്നവര്‍ എന്താ കാണിക്കുന്നതെന്ന്. എനിക്ക് നീ മാത്രമല്ലേ ഉള്ളൂ. ഞാന്‍ നിന്നെ എങ്ങോട്ടും വിടില്ല. എന്റെ വീട്ടിലേക്ക് തിരിച്ച് വന്നുകൂടെ നിനക്ക്. എന്റെ മാതാജിയെ പോലെ സ്നേഹമുള്ള ഒരാളെ നീ കണ്ടിട്ടുണ്ടോ.
ഞാന്‍ വീട്ടില്‍ അവരോട് പറഞ്ഞ വിവരമനുസരിച്ച്, നിന്നെ കാണാതെ പോലും അവര്‍ ഇഷ്ടപ്പെട്ടു. എന്റെ പിതാജി നിന്നെ കണ്ടാല്‍ കെട്ടിപ്പിടിച്ച് ഉമ്മ വെക്കും. അത്രക്ക് ഇഷ്ടമായിരിക്കുണൂ നിന്നെ പ്രകാശ്.
പ്രകാശ് കുതറി ഓടാന്‍ നോക്കി. ചേതന വിട്ടില്ല അവനെ. ഇരിക്കൂ കുറച്ച് സമയം കൂടി പ്രകാശ്. ഞാന്‍ നിന്നെ വീട്ടില്‍ കൊണ്ട് വിടാമെന്ന് പറഞ്ഞില്ലേ. നീയിപ്പോള്‍ പോയാല്‍, അടുത്ത ബസ് സ്റ്റോപ്പ് വരെ നടന്ന്, ബസ്സ് പിടിച്ച്, ബൈബിള്‍ ഹൌസിന്റെ മുന്നിലോ, കല്പന തിയേറ്ററിന്റെ അടുത്തോ ബസ്സിറങ്ങി, കാല് നാഴികയോളം നടന്ന് വീട്ടിലെത്തുമ്പോളെക്കും നേരം കുറേയാകും.
അതിനേക്കാളും എത്രയോ വേഗത്തില്‍ നമുക്ക് കാറില്‍ പോകാമല്ലോ? എനിക്കാണെങ്കില്‍ നിന്റെ ബ്രദറിനെ കാണുകയും ചെയ്യാം.
"നഹി യാര്, മേ അക്കേലാ ജായേഗാ. മേരാ ബായീ കോ അബീ മത് മിലോ"
ഈ പെണ്ണിനെ കൊണ്ട് തോറ്റല്ലോ ഭഗവാനേ. ചേച്ചിയെ സഹിക്കാം. ഏട്ടനങ്ങാനും ഈ പെണ്ണിന്റെ കയ്യിലിരിപ്പ് അറിഞ്ഞാലെന്നെ ഉടനെ നാട്ടിലേക്ക് കെട്ടിയെടുപ്പിക്കും.
പ്രകാശ് ചേതനയുടെ കണ്ണുവെട്ടിച്ച് ഓടി ബസ്സില്‍ കയറി. ബൈബില്‍ ഹൌസില്‍ വണ്ടിയിറങ്ങി, ഒരു റിക്ഷ പിടിച്ച് വേഗം തന്നെ വീട്ടിലെത്തി.
ഏട്ടനെ കണ്ടതും ചങ്കിടിച്ചു.
"എന്താ നീ ഇത്ര നേരം വൈകിയത്, എവിടാരുന്നു ഇത്രയും നേരം...?"
പെട്ടെന്ന് ഏട്ടത്തി മുറിയില്‍ പ്രവേശിച്ചതിനാല്‍ രക്ഷപ്പെട്ടു.
"വൈകുമെന്ന് ഉണ്ണി എന്നോട് പറഞ്ഞിരുന്നു.."
നീയാ ആ ചെക്കനെ ചീത്തയാക്കുന്നത് അല്ലേ.."
അവനൊരു ആണ് കുട്ടിയല്ലേ, ഇടക്കും തലക്കുമൊക്കെ നേരം വൈകിയെന്നു വരും. നിങ്ങളും ഇങ്ങിനെ ഒക്കെ ആയിരുന്നല്ലോ കോളേജില്‍, അല്ലെങ്കില്‍ നമ്മള്.
ചേച്ചിയുടെ വായിലിരിക്കുന്നത് കേട്ട് ഏട്ടന് മന്ദഹസിച്ചു.
"നീ അകത്തേക്ക് പൊയ്കോ മോനേ"
ഉണ്ണി അകത്ത് പ്രവേശിച്ചപ്പോള്‍ ഏട്ടത്തി ചെറിയ രൂപത്തില്‍ കാര്യങ്ങളൊക്കെ ഏട്ടനെ ബോധിപ്പിച്ചു.
അപ്പോ അങ്ങിനെയൊക്കെയാ കാര്യങ്ങള്‍ അല്ലേ സുന്ദരീ. നീ അവന്റെ പഠിപ്പിന്റെ കാര്യാത്തിലൊക്കെ ശ്രദ്ധിക്കണം. നാട്ടിലെ കോളേജിലൊന്നും സീറ്റ് കിട്ടാണ്ടല്ല അവനെ ഇവിടെ ഹൈദരാബാദിലെ കോളേജില്‍ ചേര്‍ത്തിയത്.നാട്ടിലാണെങ്കില്‍ അവന്റെ തന്ത വിദേശത്തും പിന്നെ അമ്മ അദ്ധ്യാപികയും. അവര്‍ക്കൊന്നും ഇവന്റെ വിദ്യാഭ്യാസത്തില്‍ ശ്രദ്ധിക്കാന്‍ സമയമില്ല. അതിനാലാണ് ഇവിടെ നിര്‍ത്തി പഠിപ്പിക്കാമെന്ന് അവര്‍ കരുതിയത്. അവന് കോളേജ് ഹോസ്റ്റലില്‍ അഡ്മിഷന് ലഭിക്കാതെയും അല്ല.
അവന്റെ പിതാവിന് അവനില്‍ വലിയ വലിയ സ്വപ്നങ്ങളാണ്. ലണ്ടനില്‍ പ്രശസ്ത വിദ്യാലയത്തില്‍ ബിസിനസ്സ് മേനേജ്മെന്റിന് വിടണമെന്നൊക്കെ. എന്നിലാണ് അദ്ദേഹത്തിന്റെ താല്പര്യങ്ങളൊക്കെ നിക്ഷേപിച്ചിരിക്കുന്നത്. കേമ്പസ് പ്രണയമൊക്കെ ഒരു പരിധി വരെ കൊള്ളാം. അതിരു കടന്നാല്‍ എല്ലാം ആപല്‍ക്കരമാണ്. ഇപ്പോള്‍ പഠിപ്പില്‍ ശ്രദ്ധ കേന്ദ്രീകരിക്കട്ടെ. നിനക്ക് അവനെ പറഞ്ഞ് മനസ്സിലാക്കാന്‍ പറ്റില്ലെങ്കില്‍, ഞാന്‍ ഇടപെടാം.
"എല്ലാം നിങ്ങളുടെ ഇഷ്ടം. പക്ഷെ ഒരു കാര്യം മനസ്സിലാക്കണം. നിങ്ങള്‍ക്കെപ്പോഴും ടൂര്‍ ആണ്. ഇന്നാള് റഷ്യയില്‍ പോയി വന്നത് ഒരു മാസം കഴിഞ്ഞാണ്. എനിക്ക് ഒരു അന്തിത്തുണക്കുള്ളതാ ആ കുട്ടി. എന്നെ അവനില്‍ നിന്നകറ്റല്ലേ. അങ്ങിനെയാണെങ്കില്‍ ഞാന്‍ നാട്ടിലേക്ക് പോകും."
"ഉണ്ണിയാണെങ്കില്‍ എന്നെ നല്ലോണം നോക്കിക്കൊള്ളും. എന്റെ ഇഷ്ടാനുഷ്ടാനങ്ങളൊക്കെ അവന് നല്ല വണ്ണം അറിയാം. മാര്‍ക്കറ്റില്‍ പോകാനും, പഴം പച്ചക്കറിയെല്ലാം നോക്കി വാങ്ങാനും, എന്നെ അടുക്കളപ്പണിയില്‍ സഹായിക്കാനും എല്ലാം അവനറിയാം.
നിങ്ങള്‍ക്കറിയാമല്ലോ പണ്ട് എനിക്ക് വയ്യാണ്ടായിട്ട്, നിങ്ങള്‍ക്ക് ലീവ് എടുക്കേണ്ടി വന്നു. എത്ര വീടുകള്‍ തെണ്ടി ഒരു നേരത്തെ ശാപ്പാട് കിട്ടാന്‍. പണമുണ്ടായിട്ട് മാത്രം കാര്യമായില്ലല്ലോ. ബന്ധുക്കളോ സുഹൃത്തുക്കളോ വേണ്ടേ ബുദ്ധിമുട്ടുകള്‍ വരുമ്പോള്‍ സഹായിക്കാന്‍"
"നിങ്ങള്‍ക്കോര്‍മ്മയില്ലേ പണ്ട് എനിക്ക് വസൂരി പിടിച്ചിട്ട്, അതും നിങ്ങള്‍ അന്ന് സിങ്കപ്പൂരിലും. അവനെന്നെ എന്തുമാത്രം കഷ്ടപ്പെട്ടിട്ടായിരുന്നു നോക്കിയത്. അവന് അതില്‍ ഒട്ടും തൃപ്തികേട് തോന്നിയിരുന്നില്ല. എന്റെ വസ്ത്രങ്ങള്‍ പോലും അവനാണ് കഴുകിയിരുന്നത്.എന്നിട്ടും അവന് ഫസ്റ്റ് സെമിസ്റ്ററില്‍ ക്ലാസ്സില്‍ ഒന്നാമനായിരുന്നു"
ഇനി എല്ലാം നിങ്ങളുടെ ഇഷ്ടം.
ചന്ദ്രന് എല്ലാം കേട്ടിട്ട് ആകെ കണ്ഫ്യൂഷന് ആയി.ഒരു ഭാഗത്ത് അനുജന്റെ വിദ്യാഭ്യാസം, മറുഭാഗത്ത് ഭാര്യയുടെ വേവലാതി. ചന്ദ്രന് ഉണ്ണിയെ ഗുണദോഷിക്കാന്‍ ഭാര്യയെ തന്നെ ചുമതലപ്പെടുത്തി.
ചെറിയ തോതില്‍ സുന്ദരി സഹോദരനെ ഉപദേശിച്ചു.
പിറ്റേ ദിവസം ആളെ കണ്ട് കാണാതെ നടിച്ചിരുന്ന പ്രകാശിനെ കണ്ട് ചേതന വിമ്മിട്ടപ്പെട്ടു.
"കാശ് - ക്യാ യാര് കുച് ബോല്‍ത്താ നഹി..?"
പ്രകാശ് ഒന്നും ഉരിയാടിയില്ല.
"നാരാസ് ഹൈ ക്യാ തും?"
നഹി ചേതനാ, മുജേ ടീക് നഹി
"ചേതന പ്രകാശിന്റെ നെറ്റിയില്‍ കൈ വെച്ച് നോക്കി..."
പനിയൊന്നും ഇല്ല.
വാ നമുക്ക് കേന്റീനില്‍ പോയി കാപ്പി കുടിച്ച് ഫ്രഷ് ആയി വരാം.
"നോ ചേതന, ഐ ആം നോട്ട് ഡൂയിങ്ങ് വെല്‍, യു മേ ഗോ ഏന്‍ഡ് കം."
പ്രകാശ് അതും പറഞ്ഞൊഴിഞ്ഞു.
പക്ഷെ ചേതന വിട്ടില്ല. നമുക്ക് ഇന്ന് അല്പം നേരത്തെ എന്റെ വീട്ടിലേക്ക് പോകാം.ഇന്നെത്തെ ലാസ്റ്റ് ലക്ചര്‍ നമുക്ക് വിടാം. തന്നെയുമല്ല, നാളെയും മറ്റന്നാളും അവധിയല്ലേ.
ഇടക്കൊക്കെ നിനക്ക് എന്റെ വീട്ടില്‍ താമസിച്ചുകൂടെ. എന്റെ പിതാജി നിന്നെ കൂട്ടിക്കൊണ്ട് വരാന്‍ പറഞ്ഞിട്ടുണ്ട്.
"നിന്റെ വീട്ടില്‍ താമസിക്കുകയോ? എന്ത് അസംബന്ധമാണ് നീ പറയുന്നത്.എന്നെ ഇവിടുന്ന് കെട്ട് കെട്ടിക്കാനാണോ നിന്റെ ഭാവം ..?"
യേയ് ഒരിക്കലുമല്ല. ഈ ജീവിതം മുഴുവനും പ്രകാശ് എന്നോടൊപ്പം ഉണ്ടാകണമെന്നാണ് എന്റെ ആഗ്രഹം. അതിന് എന്ത് ത്യാഗവും ഞാന്‍ സഹിക്കും.
"ഞാന്‍ അതിന് താലപര്യപ്പെടുന്നില്ലെങ്കിലോ ചേതനാ.."
എന്നാല്‍ ഞാന്‍ ഈ ജീവിതം വേണ്ടെന്ന് വെക്കും...
"ചേതനാ - ഐസാ മത് കഹോ, മേരീ പ്യാര്.."
നീ സുന്ദരിയാണ്. രന്തവ്യാപാരിയായ കോടീശ്വരന്റെ ഏക മകളാണ്.നിന്റെ മാതാപിതാക്കള്‍ക്കനുസരിച്ച ബന്ധം വേണ്ടെ നിനക്ക്. ഞാന്‍ ഒരു ദരിദ്രനാണ്.
"പ്രകാശ് - നിനക്കെന്താ സൌന്ദര്യമില്ലേ, വിദ്യാഭ്യാസമില്ലേ? ക്ലാസ്സില്‍ ഒന്നാമന്. നല്ല ഏട്ടത്തിയും ഏട്ടനും, സംസ്കാരമുള്ളവര്‍..."
"പിന്നെ പണം - അത് ഇന്നുണ്ടാകും, നാളെ ഉണ്ടാകണമെന്നില്ല.
എന്നെ നിരാശയാക്കല്ലേ പ്രകാശ്...
"ചേതനാ പ്ലീസ് ലുക്ക് വീ ആര് ജസ്റ്റ് ടീന്‍സ്. നമുക്ക് ഈ വക കാര്യങ്ങളൊക്കെ സംസാരിക്കാനുള്ള പ്രായമായിട്ടില്ല. അതൊക്കെ കുടുംബക്കാര്‍ക്ക് വിടൂ. നമുക്ക് നല്ല കൂട്ടുകാരായി തുടരാം. എന്നെ വീട്ടില്‍ വരാന്‍ നിര്‍ബന്ധിക്കാനോ, മറ്റൊന്നിന്നും ശ്രമിക്കുകയും അരുത് "
ചേതന ഇതെല്ലാം കേട്ട് കരയാന്‍ തുടങ്ങി.
"ചേതനാ -കം ലെറ്റ് അസ് ഗോ ടു ക്ലാസ്സ്.."
രണ്ട് പേരും കൂടി ക്ലാസ്സില്‍ പ്രവേശിച്ചു. കരഞ്ഞ കണ്ണുകളായി ഇരിക്കുന്ന ചേതനയെ കണ്ട് ലക്ചറര്‍.
"വാട്ട് ഹേപ്പന്ഡ് ടു യു ചേതന..?"
നത്തിങ്ങ് സാര്‍. ഐ ആം അണ് വെല്‍ ടുഡേ.
"ഇഫ് യു വാന്‍ഡ് യു മേ ക്വിറ്റ് ദി ക്ലാസ്സ്"
പ്രകാശ് ആശങ്കാകുലനായി. ഇനി ലക്ചററ് അവളെ വീട്ടില്‍ കൊണ്ട് വിടാന്‍ പറയുമോ"
വിചാരിച്ച പോലെ തന്നെ, വാധ്യാരുടെ ആജ്ഞ പ്രകാരം ചേതനേയും കൊണ്ട് ക്ലാസ്സ് മുറിയില്‍ നിന്ന് പുറത്തെക്കിറങ്ങി.
ചേതന കരഞ്ഞ് കരഞ്ഞ്, അവള്‍ക്ക് സങ്കടം അടക്കാനായില്ല. അവള് അവളുടെ മുഖം പ്രകാശിന്റെ തോളില്‍ അമര്‍ത്തി.
"പ്രകാശ് ആകെ ധര്‍മ്മസങ്കടത്തിലായി.ഈ പെണ്‍കുട്ടി എന്നെ നാട് കടത്തിക്കും. ഏട്ടന് ചോദിക്കും നീ പ്രണയിക്കാനോ പഠിക്കാനാണോ ഇവിടെ നില്‍ക്കുന്നതെന്ന്..."
ചേതനാ - അഗര്‍ ഘര്‍ ജാനേ കാ ഹൈ തോ തും അകേലാ ജാവോ, മേ തുമാരാ സാത് നഹി ആയേഗാ.
പ്രകാശ് പോയി അവളുടെ അമ്മക്ക് ഫോണ്‍ ചെയ്തു, വിവരങ്ങളൊക്കെ പറഞ്ഞു.
അമ്മയുടെ പ്രേരണമൂലം ചേതന ക്ലാസ്സില്‍ തന്നെ ഇരുന്നു. പ്രകാശും ചേതനയും കൂടി ഉച്ചഭക്ഷണം കഴിക്കാന്‍ മരത്തണലില്‍ വന്നിരുന്നു. അവര്‍ തമ്മില്‍ കാര്യമായി ഒന്നും സംസാരിച്ചില്ല. ചേതന ഒന്നും കഴിച്ചതേ ഇല്ല. അവള് കൈ കഴുകി വന്നിരുന്നു.
"പ്രകാശിന് എന്റെ വീട്ടിലേക്ക് വരാമോ നാളെ രാവിലെ. ഉച്ചക്ക് ഊണ് കഴിച്ച് തിരിച്ച് പോകാം.."
ഞാന്‍ ശ്രമിക്കാം ചേതനാ, ഏട്ടന്റെ കണ്ണ് വെട്ടിച്ച് അവിടെ നിന്ന് കടക്കാന്‍ പ്രയാസമാ.
‘ഞാന്‍ കാത്തിരിക്കും പ്രകാശ് ‘
പിറ്റേ ദിവസം ബഞ്ചാര ഹിത്സിലെത്തിയ പ്രകാശിനെ കണ്ട് ചേതന സന്തോഷത്താല്‍ തുള്ളിച്ചാടി. പ്രകാശിനെ കെട്ടിപ്പിടിച്ചു തുരുതുരാ ഉമ്മ വെച്ചു.
പ്രകാശിന്റെ ഉള്ളിലെ പുരുഷനെ ഉണര്‍ത്താന്‍ അവള്‍ക്ക് കഴിഞ്ഞു.........
[തുടരും]
3 months ago
8 comments:
“പ്രകാശിന് എന്റെ വീട്ടിലേക്ക് വരാമോ നാളെ രാവിലെ. ഉച്ചക്ക് ഊണ് കഴിച്ച് തിരിച്ച് പോകാം..”
ഞാന്‍ ശ്രമിക്കാം ചേതനാ, ഏട്ടന്റെ കണ്ണ് വെട്ടിച്ച് അവിടെ നിന്ന് കടക്കാന്‍ പ്രയാസമാ.
‘ഞാന്‍ കാത്തിരിക്കും പ്രകാശ് ‘
പിറ്റേ ദിവസം ബഞ്ചാര ഹിത്സിലെത്തിയ പ്രകാശിനെ കണ്ട് ചേതന സന്തോഷത്താല്‍ തുള്ളിച്ചാടി. പ്രകാശിനെ കെട്ടിപ്പിടിച്ചു തുരുതുരാ ഉമ്മ വെച്ചു.
“പ്രകാശിന്റെ ഉള്ളിലെ പുരുഷനെ ഉണര്‍ത്താന്‍ അവള്‍ക്ക് കഴിഞ്ഞു..”
കഥ നന്നായി പോകുന്നു. പ്രകാശും ചേതനയും
ടീനേജ് പ്രേമവും ഏട്ടന്റെ കരുതലും
ഏടത്തിയമ്മയുടെ സ്നേഹവും എല്ലാം നല്ലപോലെ മനസ്സിലാവുന്ന തരത്തില്‍ വിവരിച്ചിരിക്കുന്നു.
Parakashettante kayyoppumaayi...!
Manoharam, Ashamsakal...!!!
ബ്ലോഗ് വായിക്കാന്‍ ലേശം താമസിച്ചു. ഇതാണാവോ വായിക്കാന്‍ ആവശ്യപ്പെട്ടത്? എന്തായാലും ഇത് 3 ഭാഗവും വായിച്ചു. കഥ ജീവിതഗന്ധി തന്നെ.
ആദ്യഭാഗത്തിലെ ഞാന്‍ രണ്ടാം ഭാഗത്തില്‍ ഏട്ടത്തിയുടെ ഉണ്ണിയായി, ചേതനയുട പ്രകാശായി.....മുഴുവന്‍ 3rd person ല്‍ എഴുത്ുന്നതായിരിക്കും കൂടുതല്‍ വായനാ സുഖം തരിക എന്നു തോന്നുന്നു. ഏടത്തി എന്നതിനു പകരം ' സുന്ദരി ' എന്ന വിശേഷണം ഇത്തിരി അരോചകമായി തോന്നി. ഏടത്തിയും അനുജനുമെന്ന മനോഹരബന്ധത്തിന് അത്തരം പ്രയോഗം ചേരില്ലെന്നു തോന്നി.
അക്ഷരപ്പിശാചുകളും കടന്നു കൂടിയിട്ടുണ്ടല്ലോ.
വായിച്ച് അഭിപ്രായം അറിയിക്കാന്‍ പറഞ്ഞതു കൊണ്ട് ഇതെല്ലാം പറയുന്നെന്നോ ഉള്ളു. ബ്ലോഗ് എഴുത്ത് ഏറെക്കുറെ ആത്മപ്രകാശനമാണല്ലോ. അതിനാല്‍ സാഹിത്യത്തിലൊന്നും വലിയ കാര്യമില്ല. പിന്നെ ബുക്ക് ആക്കുകയാണെങ്കില്‍ എല്ലാം നല്ലവണ്ണം മനസ്സിരുത്തി തിരുത്തണമല്ലോ.
എല്ലാ ബ്ലോഗുകളും മറ്റു ബ്ലോഗ് തിങ്കുകള് കൊടുത്താന്‍ ഉപകാരമായിരുന്നു. ഇപ്പോള്‍ jp-smrithi എന്നു ഗൂഗ്ലി എടുക്കുകയാണ്.
Publish ചെയ്യന്നത് ഏതാണ്?നേവല്‍?
ഒരു കാര്യം കൂടി- profile ല്‍ ഒരു പാവം വയസ്സന് എന്നു കണ്ടു........പ്രായം സമ്മാനിക്കുന്ന അറിവും പാകതയും വലിയ ഒരു മുതല്‍ക്കൂട്ടാണ്. ടോള്‍സ്റ്റോയി അന്നാ കരനീന എഴുതിയത് 82-ാം വയസ്സിലാണെന്ന് വായിച്ചിട്ടുണ്ട്. ....നല്ല നല്ല രചനകള്‍ ഇനിയും ഉണ്ടാകട്ടെ.
സസ്നേഹം
മൈത്രേയി
i meant blog links
പ്രിയ സുഹൃത്ത് മൈത്രേയി
മനോഹരമായ പ്രതികരണങ്ങള്‍ക്ക് നന്ദി. ഒരു എഴുത്തുകാരനെ സംബന്ധിച്ചിടത്തോളം ഇത്തരം വിമര്ശനങ്ങള്ല് സ്വാഗതാര്‍ഹമാണ്.
1. 3rd person എന്ന പ്രകാശില്‍ മാത്രം വേരൂന്നിയാല്‍ കഥക്ക് ശരിയായ രുചി കൈവരുമോ?
2. ഏട്ടനും ഏട്ടത്തിയും ഉണ്ണി തന്നെ. അവര്‍ പ്രകാശ് എന്ന് വിളിക്കില്ല.
3. ഏട്ടത്തിയെ വീട്ടില്‍ വിളിക്കുന്ന ഓമനപ്പേരാണ് സുന്ദരി. മിക്കവാറും ഏട്ടന് മാത്രമാണ് അങ്ങിനെ വിളിക്കാറ്.
4. അക്ഷരപിശാചുക്കളെ പിന്നെ കൈകാര്യം ചെയ്യാമല്ലോ.
5. ബുക്ക് ആയി പബ്ലീഷ് ചെയ്യാന്‍ പോകുന്ന നോവല്‍ എന്റ്റെ “സ്മ്രിതി’ എന്ന ബ്ലോഗിലെ “എന്റെ പാറുകുട്ടീ...” എന്ന നോവല്‍ ആണ്.
http://jp-smriti.blogspot.com/
6. മറ്റു ബ്ലൊഗുകളുടെ ലിങ്കുകള്‍ മേല്‍ പറഞ്ഞ ലിങ്ക് സന്ദര്‍ശിച്ചാല്‍ ലഭിക്കുന്നതായിരിക്കും. മാര്‍ജിനില്‍ കാണാം..
7. ഞാന്‍ എന്റെ ആദ്യത്തെ നോവല്‍ എഴുതുന്ന സമയം എനിക്ക് ധാരാളം പ്രതികരണങ്ങള്‍ ലഭിച്ചുകൊണ്ടിരുന്നു. അതിനാല്‍ അത് 35 അദ്ധ്യായം വരെ പോയി. അത് ആരും എഡിറ്റ് ചെയ്ത് തന്നിട്ടില്ല. കാനഡയില്‍ നിന്നും കോഴിക്കോട്ട് നിന്നും രണ്ട് ബ്ലൊഗര്‍ സ്കൂള്‍ ടീച്ചേര്‍സ് എഡിറ്റ് ചെയ്ത് തരാമെന്ന് ഏറ്റിരുന്നു. പക്ഷെ സാധിച്ചില്ല.
8. ഇനി ബുക്ക് പബ്ലീഷേര്‍സ് എഡിറ്റ് ചെയ്യുമോ എന്നറിയില്ല..
ഒരിക്കല്‍ കൂടി പ്രിയ സുഹൃത്ത് മൈത്രേയിക്ക് ആശംസകള്‍.
ആദ്യഭാഗം introduction എന്ന നിലയിലാണെങ്കില്‍ ഞാന്‍ അനുവദനീയം തന്നെ. പക്ഷേ കഥയുടെ ഭാഗം തന്നെയെങ്കില്‍ പ്രകാശായി മാറ്റിയല്ലേ പറ്റൂ. പിന്നെ നോവല്‍ ഞാന്‍ വായിച്ചില്ല, സമയം പോല വായിക്കാം. എഡിറ്റ് ചെയ്യുക എന്നാല്‍ എന്താണുദ്ദേശിച്ചത് ആവോ? ഇതുപോലെ കുറ്റം പറയണം എന്നായിരിക്കുമോ? :) അവരവര്‍ തന്നെ എഡിറ്റ് ചെയ്യുന്നതല്ലേ നല്ലത് ? പബ്ലീഷര്‍ ആരാണ്? അവരുടെ ബോര്‍ഡ് അംഗീകരിച്ചെങ്കില്‍ പിന്നെ എന്തിനാണ് എഡിറ്റിംഗ് എന്നു മനസ്സിലാകുന്നില്ല.
മറുപടി ഇവിടെയിടുന്നത് എനിക്ക് കിട്ടും. ഞാന്‍ കമന്റ് ഫോളോ അപ് ആക്റ്റിവേറ്റ് ചെയ്തിട്ടുണ്ട്.
മൈത്രേയീ
എഡിറ്റിങ്ങ് എന്ന് ഞാന്‍ ഉദ്ദേശിച്ചത് കുറ്റം പറയുക എന്നല്ല. അനാവശ്യമായതെല്ലാം വെട്ടിചുരുക്കി, കുത്തും കോമയുമെല്ലാം ഇട്ട്, ആശയത്തിന് ഭംഗം വരുത്താതെ കുട്ടപ്പനായി എടുക്കുക എന്നാണ് ഉദ്ദേശിച്ചത്.
++ പിന്നെ പബ്ലീഷര്‍ ആരാണെന്ന് ഇപ്പോള്‍ ഇവിടെ എഴുതാന്‍ പറ്റില്ല. പ്രിന്റിങ്ങ് തുടങ്ങിയാലെ പറ്റുള്ളൂ.
++ പാറുകുട്ടിയെ വിട്ടോളൂ അത് വളരെ വലുതാണ്. ചേതന 4 പാര്‍ട്ടല്ലേ ആയിട്ടുള്ളൂ. അത് എഡിറ്റ് ചെയ്ത് തന്നാല്‍ ഉപകാരമായിരിക്കും. എഴുത്തുകാരന് തന്നെ എഡിറ്റ് ചെയ്താല്‍ ശരിയാവുകയില്ല.
Post a Comment