Sunday, May 23, 2010

എന്റെ പാറുകുട്ടീ….. നോവല്‍….ഭാഗം 39


മുപ്പെത്തിയെട്ടാം ഭാഗത്തിന്റെ തുടര്‍ച്ച
http://jp-smriti.blogspot.com/2010/05/38.html

എയര്‍പോര്‍ട്ടില്‍ നിന്ന് വരുന്ന വഴി ഉണ്ണി പാര്‍വ്വതിയുടെ വീട്ടില്‍ കയറിയതായിരുന്നു. കടി കിട്ടിയതോടെ രക്തം വന്നതിനാല്‍ അവിടെ നിന്നും ഉടന്‍ രക്ഷപ്പെട്ടു.

വീട്ടിലെത്തി കുളികഴിഞ്ഞ്, രക്തം നില്‍ക്കാതെ വന്നപ്പോള്‍ കുട്ടിവൈദ്യരുടെ വീറ്റ്ടില്‍ പോയി മരുന്ന് വെച്ച് കെട്ടി.

പാര്‍വ്വതി ഓഫീസില്‍ പോയിത്തുടങ്ങിയ വിവരം ഉണ്ണി അറിഞ്ഞിരുന്നില്ലാ. എത്രനാളുണ്ടാകുമോ എന്നറിയാത്തതിനാല്‍ ശങ്കരേട്ടന്‍ പറഞ്ഞതുമില്ലാ.

പാര്‍വ്വതി ഓഫീസില്‍ എത്തുന്നതിന്‍ മുന്‍പ് ശങ്കരേട്ടനെ വീട്ടിലേക്ക് വിളിക്കപ്പെട്ടു. ശങ്കരേട്ടന്‍ വീട്ടിലെത്തിയപ്പോള്‍ കൈവിരലില്‍ ഒരു കെട്ടുമായിരിക്കുന്ന ഉണ്ണി സാറിനേയാണ്‍.

“എന്താ സാറെ വിരലില്‍ ഒരു കെട്ട്..?”
അത് ഒരു പെണ്‍കുട്ടി കടിച്ചതാ…

“ആരാ സാറെ പാര്‍വ്വതിയാണോ..?
അതേ ശങ്കരേട്ടാ, അവളല്ലാതെ ആരാ ധൈര്യപ്പെടുക എന്നെ കടിക്കാന്‍ ഈ ഭൂമിയില്‍..

“അമ്പടീ കള്ളീ – നീ കൊള്ളാമല്ലോടീ. ശങ്കരേട്ടന്‍ ഉണ്ണിയെ ഫയലുകള്‍ ഏല്പിച്ചിട്ട് യാത്രയായി..”

ഓഫീസിലെത്തിയ ശങ്കരേട്ടന്‍ നേരെ പാര്‍വ്വതിയുടെ കേബിനിലെത്തി കുശലം ചോദിച്ചു.

“എന്താ പാര്‍വ്വതീ വിശേഷങ്ങള്‍..?
എനിക്കെന്ത് വിശേഷങ്ങള്‍ ശങ്കരേട്ടാ…

“മഴയെ കാത്ത് കിടക്കുന്ന വേഴാമ്പലിനെ പോലെയല്ലേ ഞാന്‍… എന്റെ ഉണ്ണ്യേട്ടന്‍ വരാം വരാം പറഞ്ഞിട്ട് എത്ര കാലമായി. അത് തന്നെ എന്റെ വിശേഷങ്ങള്‍…”

“അമ്പടീ സൂത്രക്കാരീ… ശങ്കരന്‍ ഉള്ളില്‍ പറഞ്ഞു.. നീ കൊള്ളാമല്ലോ ? ഒരാളുടെ വിരല്‍ കടിച്ച് മുറിച്ചിട്ട് ഒന്നും അറിയാത്തയാളെപ്പോലിരിക്കുന്നു. ഇത്ര സാമര്‍ഥ്യമോ. എന്നെ ശരിക്കും അറിയില്ലാ അവള്‍ക്ക്. ശങ്കരന്‍ കോപം കൊണ്ട് ജ്വലിച്ചു…….”

ഓഫീസിലെത്തിയ ശങ്കരന്‍ രണ്ട് കൈകളും താടിയില്‍ കൊടുത്ത് ആലോചനാമഗ്നയായി ഇരുന്നു. ആ ഇരുപ്പില്‍ അദ്ദേഹത്തെ ഇത് വരെ ഒരു ജീവനക്കാരും കണ്ടിട്ടില്ല. അത്രയും ദയനീയമായിരുന്നു ആ ഇരിപ്പ്.

കാപ്പിയുമായി പ്യൂണ്‍ അകത്ത് വന്നതും കാപ്പി മേശപ്പുറത്ത് വെച്ച് പോയതൊന്നും ആ പാവം അറിഞ്ഞിരുന്നില്ല.
പത്ത് മിനിട്ട് കഴിഞ്ഞ് കപ്പെടുക്കാന്‍ വന്ന പ്യൂണ്‍ അതേ ഇരുപ്പില്‍ ഇരുന്നിരുന്ന സാറിനെ കണ്ട് വിഷമിച്ചു.

“സാറെ കാപ്പി കുടിച്ചില്ലേ…?
അപ്പോഴാണ്‍ പരിസരബോധം വന്നത് ശങ്കരന്‍.

“നാരായണാ നീ പോയി പാര്‍വ്വതിയെ ഇങ്ങോട്ട് വിളിച്ചോണ്ട് വരൂ…”
ശരി സാര്‍

“പാര്‍വ്വതി മേഡത്തിനെ ശങ്കരന്‍ സാറ് വിളിക്കുന്നു…”
ശരി നീ പൊയ്കോ, ഞാന്‍ പിന്നീട് പൊയ്കോളാം…

“മേ ഐ കം സാറ് ?..”
പാര്‍വ്വതി ഉപചാരപൂര്‍വ്വം കതക് തുറന്ന് ചോദിച്ചു.

“വരൂ പാര്‍വ്വതീ……”

പാര്‍വ്വതി എന്നോട് ചെയ്തത് ഒട്ടും ശരിയായില്ല.
“എന്തുണ്ടായി ശങ്കരേട്ടാ…”

ഞാന്‍ വിശേഷങ്ങള്‍ ചോദിച്ചപ്പോള്‍ പ്രത്യേകിച്ചൊന്നും പറഞ്ഞില്ലല്ലോ പാര്‍വ്വതീ……

“പാര്‍വ്വതി എന്നോട് കള്ളം പറഞ്ഞു. തന്തയുടെ പ്രായമുള്ള എന്നോട് വേണമായിരുന്നോ ഇതൊക്കെ..”

പാര്‍വ്വതിക്ക് ഒന്നും മനസ്സിലായില്ല.
“സാറ് എന്താണ്‍ ഉദ്ദേശിക്കുന്നതെന്ന് എനിക്ക് മനസ്സിലായില്ല…”

“എന്നെ ഉണ്ണിസാറ് വീട്ടിലേക്ക് വിളിപ്പിച്ചിരുന്നു. ഞാന്‍ ഫയലുകള്‍ കൊണ്ട് കൊടുത്തു.”
അത് കള്ളം… എനിക്കത് വിശ്വസിക്കാന്‍ പറ്റില്ല. ഉണ്ണ്യേട്ടന്‍ വന്നാല്‍ എന്നെ കാണാണ്ട് ആരേയും കാണില്ല.

“പാര്‍വ്വതീ….. ശങ്കരന്റെ ശബ്ദം അല്പം ഉയര്‍ന്നോ എന്ന് സംശയിച്ചു അദ്ദേഹം തന്നെ…”

പാര്‍വ്വതി ഉണ്ണിസാറിന്റെ വിരല്‍ കടിച്ചുമുറിച്ചു അല്ലേ? എന്നിട്ട് ഒരു വിശേഷവുമില്ലാ എന്നെന്നോട് പറഞ്ഞു. ഇത് എന്നോട് വേണ്ടായിരുന്നു..

“ശങ്കരേട്ടാ - ഒരു അലര്‍ച്ചയോടെ പാര്‍വ്വതി ബോധരഹിതയായി നിലത്ത് വീണു. ഭാഗ്യം കൊണ്ട് നിലത്ത് തലയടിക്കാതെ കേടുപാടുകളൊന്നുമില്ലാതെ രക്ഷപ്പെട്ടു.”

ശങ്കരന്‍ ഹസാര്‍ഡ് സൈറണ്‍ മുഴക്കി. ഓഫീസിലുള്ളവരെല്ലാം ശങ്കരന്റെ ഓഫീസില്‍ ബോധരഹിതയായി കിടക്കുന്ന പാര്‍വ്വതിയേയാണ്‍ കണ്ടത്.

“മേഡത്തിനെ ആശുപത്രിയില്‍ കൊണ്ട് പോകണോ സാര്‍ ?..”

പെണ്‍ ജീവനക്കാര്‍ വന്‍ന് പാര്‍വ്വതിയെ പൊക്കിയെടുത്ത് ഗസ്റ്റ് ലോഞ്ചിലെ സോഫയില്‍ കൊണ്ട് കിടത്തി. മുഖത്ത് വെള്ളം തെളിച്ചു.

“കണ്ണ് തുറന്ന പാര്‍വ്വതി നടന്ന സംഭവങ്ങളൊക്കെ ശങ്കരേട്ടനെ പറഞ്ഞ് മനസ്സിലാക്കി. പാവം അവര്‍ രണ്ടും നിഷ്കളങ്കര്‍.“

“ ശങ്കരേട്ടന്‍ മുള്‍മുനയില്‍. ഉണ്ണി ഇതെല്ലാം അറിഞ്ഞാല്‍ പിന്നെയുണ്ടാകുന്ന അങ്കം ചില്ലറയൊന്നുമല്ല. അത് ശങ്കരേട്ടനറിയാം. കളിക്കുന്നത് ഉണ്ണിസാറിന്റെ എല്ലാമെല്ലാമായ പെണ്‍കുട്ടിയോടാണെന്ന കാര്യം ശങ്കരേട്ടന്‍ ഓര്‍മ്മയുണ്ടായിരുന്നില്ലാ…”

ശങ്കരേട്ടന്‍ ആകെ ആശയക്കുഴപ്പത്തിലായി. ഇനിയെന്ത് ചെയ്യും. പാര്‍വ്വതിയോട് മാപ്പപേക്ഷിക്കുക തന്നെ. അദ്ദേഹം പാര്‍വ്വതിയുടെ കാല് പിടിച്ച് അപേക്ഷിച്ചു..

“എന്നോട് പൊറുത്ത് ദയവുണ്ടാകണേ..?”

അതിന്‍ ശങ്കരേട്ടന്‍ തെറ്റൊന്നും ചെയ്തില്ലല്ലോ..?
“ഞാന്‍ അനാവശ്യമായി നിങ്ങളുടെ കുടുംബകാര്യങ്ങളില് ഇടപെട്ടു. ഉണ്ണിസാറിനോട് ഒന്നും ഇതേപ്പറ്റി പറയരുത്. അദ്ദേഹം എന്നെ വെച്ചിരിക്കില്ല. ഞാന്‍ എന്ത് പ്രായഛിത്തം വേണമെങ്കിലും ചെയ്യാം. ഞാന്‍ എന്ത് സഹായം വേണമെങ്കിലും പാര്‍വ്വതിക്ക് ചെയ്യാം..”

ശരി ശങ്കരേട്ടാ… എനിക്കൊരു സഹായം ചെയ്യേണ്ടി വരും. ഞാന്‍ ആവശ്യപ്പെടും താമസിയാതെ. പാര്‍വ്വതി നെടുവീറ്പ്പിട്ടു.

“നിര്‍മ്മലക്കെതിരെ ഒരു തുരുപ്പുചീട്ടായി ഈ വൃദ്ധനെ ഉപയോഗിക്കാം. പാര്‍വ്വതിയുടെ ഉള്ളില്‍ പ്രതികാരത്തിന്റെ തീച്ചൂള ആളിക്കത്തി.. സംഗതി നിര്‍മ്മലചേച്ചി ഞാന്‍ അറിഞ്ഞിടത്തോളം എനിക്കെതിരെ ഒന്നും പ്രയോഗിച്ചിട്ടില്ലെങ്കിലും അവരെ ഉണ്ണിയേട്ടനില്‍ നിന്ന് അകറ്റുക എന്റെ ഒരു വാശിയാണ്‍. അല്ലെങ്കില്‍ അത് എന്റെ നിലനില്പിനെ സാരമായി ബാധിച്ചേക്കാം……”

“ശങ്കരേട്ടനെക്കൊണ്ട് മുതലെടുപ്പിക്കാം…“

പാര്‍വ്വതിക്ക് ഉണ്ണിയെ കാണാന്‍ തിരക്കായി. കൂട്ടിക്കൊണ്ട് പോകാതെ എങ്ങിനെ തറവാട്ടിലേക്ക് കയറിച്ചെല്ലും. പാര്‍വ്വതി അമ്മയെ കാര്യം ധരിപ്പിച്ചു. വിരലില്‍ കടിച്ച കാര്യം അമ്മയില്‍ നിന്നും മറച്ചുവെച്ചു.

“യാത്രാക്ഷീണം കാണും മോളേ. നാളെ വന്ന് നിന്നെ കൂട്ടിക്കൊണ്ട് പോകും. നീ സമാധാനമായിരിക്കും…”

അമ്മക്കങ്ങിനെ പറയാം. കാലത്ത് വന്നിട്ട് ഇത്ര നേരമായിട്ടും എന്നെ കാണാനെത്തിയില്ലല്ലോ. എന്റെ വീടല്ലേ അമ്മേ. ആരോടും മിണ്ടാതെ അങ്ങോട്ട് കയറിചെന്നാലോ. ഏതായാലും ഈ തൃസന്ധ്യാനേരത്ത് നടക്കുന്ന കാര്യമല്ല..

“എനിക്കെന്ത് തന്നെയായാലും ഇന്ന് ഉറക്കം വരില്ല. ഉറങ്ങാതിരുന്നാല്‍ നളെ എണീറ്റ് ഓഫീസില്‍ പോകാനും പറ്റില്ല. കപ്ലിയങ്ങാട് ഭഗവതിയെ മനസ്സില്‍ ധ്യാനിച്ച് കിടക്കാം…”

പാര്‍വ്വതിയെ ഓഫീസിലേക്ക് കൊണ്ട് പോകാന്‍ വാഹനം കൃത്യസമയത്ത് എത്തിയിരുന്നെങ്കിലും, അവള്‍ തയ്യാറായിരുന്നില്ല. ഓഫീസി പോകണോ പോകേണ്ടയോ എന്ന സന്ദേഹവും. അതോ ഈ വാഹനത്തില്‍ തറവാട്ടിലേക്ക് പോയാലോ എന്നൊക്കെയുള്ള ഒരു തോന്നല്‍.

തല്‍ക്കാലം ശങ്കരേട്ടനെ ബുദ്ധിമുട്ടിക്കാന്‍ തന്നെ തീരുമാനിച്ചു. പാര്‍വ്വതി ഉറങ്ങിക്കിടന്ന അതേ വേഷത്തില്‍ തന്നെ വാഹനത്തിന്റെ അടുത്തെത്തി.

“എനിക്ക് തീരെ സുഖമില്ല. ശരീരമാകെ പ്രത്യേകിച്ച് തലയിലാകെ വേദന. ഞാനിന്ന് ഓഫീസില്‍ വരുന്നില്ല.”


ഡ്രൈവര്‍ തിരിച്ച് പോയി. ശങ്കരേട്ടനെ വിവരം ധരിപ്പിച്ചു.

“ശങ്കരന്‍ ആധിയായി. സംഭവം ഉണ്ണിസാറ് അറിഞ്ഞാലുണ്ടാകുന്ന സംഭവ വികാസങ്ങള്.
ജോലി പോകുന്നതില്‍ എനിക്ക് പ്രശ്നമില്ല. സ്റ്റാഫിന്റെ മുന്നില്‍ വെച്ച് അധിക്ഷേപിച്ച് ഒരു പക്ഷെ എറ്റ്നെ കരണക്കുറ്റിക്കടിച്ചാല്‍..?! “

എന്റെ ഭഗവതീ……. സാറിന്‍ അപ്രിയമായി ഒന്നും സംഭവിക്കല്ലേ. ഞാനൊന്നും കരുതിക്കൂട്ടി ചെയ്തതല്ലല്ലോ. എല്ലാം അങ്ങിനെ വന്ന് പോയതല്ലേ..

ഞാന്‍ അവിടെ ഒരു ചുറ്റ് വിളക്ക് കഴിച്ചോളാം. എല്ലാ ദു:ഖങ്ങളും വിഷമങ്ങളും അമ്മയുടെ തിരുനടയില്‍ സമര്‍പ്പിച്ചു.

കൃത്യം 7 മണിക്ക് ഉണ്ണി ഔര്‍ ടാക്സി കാറില്‍ ഓഫീസിലെത്തി. ജീവനക്കാരൊക്കെ എത്തിക്കൊണ്ടിരിക്കുന്നതേ ഉണ്ടായിരുന്നുള്ളൂ. നൈറ്റ് ഡ്യൂട്ടി വാച്ച് മേന്‍ വാതില്‍ തുറന്ന് കൊടുത്തു.

പരിസരമൊക്കെ വൃത്തിയാക്കി വെച്ചിരിക്കുന്നത് കണ്ട് ഉണ്ണിക്ക് സന്തോഷമായി. തോട്ടത്തില്‍ നിറയെ ഡാലിയാപൂക്കളും, വീണ്‍ കിടക്കുന്ന പവിഴമല്ലിപ്പൂക്കളും പാരിജാതവും. ഉണ്ണിയുടെ ഈ പച്ചപ്പ് കണ്ട് ഹൃദയം നിറഞ്ഞു.

ഒരു കൈക്കുമ്പിള്‍ പവിഴമല്ലിപ്പൂക്കളുമായി ഓഫീസിലെത്തി. ഈശ്വരന്മാര്‍ക്ക് വിളക്ക് വെച്ച്, തൊഴുത് പ്രാര്‍ഥിച്ചു.

8 മണിയോട് കൂടി ജീവനക്കാരെത്തി. ഉണ്ണി ആദ്യം പോയത് ഡെസ്പാച്ച് സെക്ഷനിലായിരുന്നു. പിന്നെ സ്റ്റോര്‍, ഗോഡൌണ്‍, എക്കൌണ്ട്സ്, റിസപ്ഷന്‍. അവസാനം ശങ്കരേട്ടന്റെ ഓഫീസിലെത്തി.

“ടേണ്‍ ഓവറില്‍ കുറവുണ്ടല്ലേ. അതൊക്കെ എങ്ങിനെ സംഭവിച്ചു. എന്റെ അഭാവത്തില്‍ അങ്ങിനെ സംഭവിക്കാന്‍ പാടില്ലായിരുന്നു!..”

നമുക്ക് ഇന്ന് 4 മണിക്ക് ഒരു ബിസിനസ്സ് മിറ്റിങ്ങ് കൂടണം. സ്റ്റാഫിനെ അറിയിച്ചോളൂ. ഞാന്‍ എത്തിക്കോളാം. രാധാകൃഷ്ണന്‍ എന്റെ പുതിയ വാഹനം സര്‍വ്വീസ് ചെയ്ത് വെച്ചിട്ടുണ്ടെങ്കില്‍ എന്നെ വന്ന് കാണാന്‍ പറയൂ..

ശങ്കരേട്ടന്‍ ആകെ കണ്‍ഫ്യൂഷനിലായി. തൃശങ്കുസ്വര്‍ഗ്ഗത്തിലും.ഡ്രൈവര്‍ രാധാകൃഷ്ണനെ നേരെ ഉണ്ണിയുടെ കേബിനിലേക്ക് അയച്ചു.

“രാധാകൃഷ്ണന്‍ ഞാന്‍ ഇല്ലാത്ത സമയത്ത് എന്റെ ബെന്‍സ് വണ്ടി തുടക്കുകയും സര്‍വ്വീസ് മുതലായ കാര്യങ്ങളൊക്കെ ചെയ്യാറുണ്ടോ.?”
ഉണ്ട് സാര്‍.

“വണ്ടി പുറത്തേക്ക് എടുക്കാറുണ്ടോ..?
ഇല്ലാ സാര്‍, ഉണ്ട് സാര്‍. രാധാകൃഷ്ണന്‍ പരുങ്ങി.

ഉണ്ണിക്കെന്തോ പന്തികേട് മനസ്സിലായി.
“എടോ താന്‍ പോയി വണ്ടിയുടെ മീറ്റര്‍ റീഡിങ്ങ് എടുത്ത് വരൂ….”
റീഡിങ്ങ് കണ്ടിട്ട് ഉണ്ണിക്ക് ആശ്ചര്യമായി. വണ്ടി ഉപയോഗിച്ചിരിക്കുന്നു. താന്‍ പൊയ്കോളൂ…

എനിക്ക് ചായ വേണം. പെണ്‍കുട്ടികള്‍ ആരെങ്കിലും വന്നിട്ടുണ്ടെങ്കില്‍ ഇങ്ങോട്ടയക്ക്.

“രാധാകൃഷ്ണന്‍ ജീവനും കൊണ്ടോടി. അയാള്‍ ഭയന്ന് വിറച്ച് റെസ്റ്റ് റൂമില്‍ പോയിരുന്നു..”
ജോലി പോയത് തന്നെ. സാറിന്‍ നുണ പറയുന്നവരേയും മോഷ്ടിക്കുന്നവരേയും വെറുപ്പാണ്‍. എന്നിട്ടെന്തിനാ ഞാന്‍ നുണ പറഞ്ഞത്. മിണ്ടാണ്ട് പോയാലോ? ജോലി പൊയ്ക്ടോട്ടെ”

പക്ഷെ എനിക്കെങ്ങിനെ കുടുംബം പുലര്‍ത്താനാകും. വയ്യാണ്ട് കിടക്കുന്ന രക്ഷിതാക്കള്‍. കല്യാണപ്രായമായ പെങ്ങള്‍. സാറിനോട് കുറ്റങ്ങളെല്ലാം ഏറ്റുപറഞ്ഞാലോ. ജോലി വേറെ കിട്ടാന്‍ പ്രയാസമൊന്നുമില്ലാ. പക്ഷെ ഇതിന്റെ നാലിലൊന്ന് ശമ്പളം പോലും പുറത്തെവിടെയും കിട്ടില്ല. രാധാകൃഷ്ണന് ആലോചിച്ച് ഒരു എത്തും പിടിയും കിട്ടിയില്ല..

ശങ്കരേട്ടനെ തന്നെ ശരണം പ്രാപിക്കാം. ശങ്കരേട്ടന്റെ കേബിനിലേക്ക് പോകുമ്പോള്‍ ഇടനാഴികയില്‍ രാധികയും കൈമളേട്ടനും കൂടി ഉണ്ണിസാറുമായി എന്തോ സംസാരിച്ച് നില്‍ക്കുന്നത് കണ്ടു. ഉണ്ണിസാറിനെ കാണാത്തമാതിരി ഞാന്‍ നടന്ന് നീങ്ങി.

“രാധാകൃഷ്ണാ.. പിന്നില്‍ ഉണ്ണിയുടെ വിളികേട്ട രാധാകൃഷ്ണന്‍ ബോധം കെട്ട് വീണുപോകും എന്ന് കൂടി കരുതി…”
“സാറെ എന്നെ ഒന്നും ചെയ്യല്ലേ. എന്നെ തല്ലല്ലേ. എന്ന് അലറിക്കൊണ്ട് രാധാകൃഷ്ണന്‍ ഊന്നിയുടെ കാല്‍ക്കല്‍ വീണു.
ഞാന്‍ എല്ലാം പറയാം സാറെ. എന്നെ പണിയില്‍ നിന്ന് പിരിച്ച് വിടല്ലേ. ഉണ്ണിയുടെ കാല് പിടിച്ച് കേണപേക്ഷിച്ചു അയാള്‍…”

“എന്താ കൈമളേ ഇയാള്‍ക്ക്. കാലത്ത് മദ്യപിച്ചിട്ടുണ്ടോ?
ഇല്ലാ സാര്‍, നമ്മുടെ സ്ഥാപനത്തില്‍ ആരും മദ്യപിക്കുകയോ പുകവലിക്കുകയോ ചെയ്യില്ലാ.“

“ശരി ഇയാളെയും കൂട്ടി ശങ്കരേട്ടന്റെ കേബിനിലേക്ക് വരിക. ഞാന്‍ അങ്ങോട്ടെത്താം“

രാധാകൃഷ്ണന്‍ അപ്പോഴാണ്‍ ശരിക്കും സമാധാനമായത്. കാര്യങ്ങളറിഞ്ഞ ശങ്കരേട്ടന്‍ ആകെ ടെന്‍ഷനിലായി.
പത്ത് മിനിട്ടിനുള്ളില്‍ ഉണ്ണിയെത്തി. രാധാകൃഷ്ണന്‍ നടന്ന സംഭവങ്ങളൊക്കെ പറഞ്ഞ് കുമ്പസാരം നടത്തി.

“വസ്തുതകള്‍ എന്നില്‍ നിന്ന് മറച്ചുവെച്ചുവെച്ച ശങ്കരേട്ടനെ പിന്നെ കണ്ടോളാം എന്ന ഭാവത്തില്‍ ഉണ്ണി കേബിന്റെ വാതില്‍ ശക്തിയോടെ അടച്ച് പുറത്ത് കടന്നു.”

രാധിക ഉണ്ണിക്ക് കുടിക്കാനുള്ള ചായ മേശപ്പുറത്ത് വെച്ച് അവിടെ തന്നെ നിലയുറപ്പിച്ചു.
“മധുരമൊക്കെ പാകമാണോ സാറ്? ‘
ഉണ്ണി ഒന്നും മിണ്ടിയില്ല.

ഉണ്ണിയുമായി അടുക്കാന്‍ പറ്റുമോ എന്ന് രാധിക ശ്രമിച്ചു. മുഴുപ്പുള്ള ശരീരഭാഗങ്ങള്‍ പരമാ‍വധി പുറത്ത് കാണുംവിധം ഉണ്ണിയുടെ മേശപ്പുറം തുടച്ചുകൊണ്ടിരുന്നു അവള്‍.

“രാധികയുടെ മുഖത്തേക്കോ, മേനിയിലോ നോക്കാതെ പൊയ്കോളാന്‍ പറഞ്ഞു ഉണ്ണി.”

കിട്ടിയ അവസരം ശരിക്കും ഉപയോഗിക്കാന്‍ പറ്റിയില്ലല്ലോ എന്ന ഖേദവുമായി രാധിക നടന്നകന്നു. എങ്ങിനെ സാറിനെ കയ്യിലെടുക്കാം എന്ന തോന്നല് മനസ്സില്‍ തേട്ടിത്തേട്ടി വന്നു.

“വിഷാദത്തോടെ സ്റ്റാഫ് റൂമില്‍ ഇരുന്നിരുന്ന രാധികയേ കണ്ട കൈമള്‍ കാര്യം തിരക്കി..”
കൈമളുമായി ചില്ലറ കളികളുള്ള രാധിക കാര്യങ്ങള്‍ വിവരിച്ചു.

“രാധികേ, നിനക്കബ്ബന്ധം പറ്റി. ഉണ്ണിസാറ് അങ്ങിനെയുള്ള പെണ്ണുങ്ങളുടെ മുന്നില്‍ വീഴുന്ന ആളല്ല.“

പണ്ട് ഇതേ പോലെ മേനി കാണിച്ച നിര്‍മ്മലയുടെ കരണക്കുറ്റിക്കടിച്ച സംഭവം വിവരിച്ചു. അടികൊള്ളാതെ രക്ഷെപ്പെട്ടുവല്ലോ മോളേ നീ. നിന്റെ ജന്മാന്തരപുണ്യം. സാറിന്‍ കലികയറിയിരിക്കുന്ന ദിവസമാണിന്ന്. പാത്തും പതുങ്ങിയും നടന്നോണം. ആര്‍ക്കെങ്കിലും അടി ഉറപ്പാണ്‍. ഏതായാലും നീ രക്ഷപ്പെട്ടല്ലോ?

[തുടരും]

അകു:
അക്ഷരപ്പിശാചുക്കള്‍ എന്നെ പിന്തുടരുന്നു. താമസിയാതെ ശരിപ്പെടുത്താം അവരെ. സദയം ക്ഷമിക്കുക.



COPY RIGHT – 2010 - RESERVED






2 comments:

ജെ പി വെട്ടിയാട്ടില്‍ said...

പണ്ട് ഇതേ പോലെ മേനി കാണിച്ച നിര്മ്മലയുടെ കരണക്കുറ്റിക്കടിച്ച സംഭവം വിവരിച്ചു. അടികൊള്ളാതെ രക്ഷെപ്പെട്ടുവല്ലോ മോളേ നീ. നിന്റെ ജന്മാന്തരപുണ്യം. സാറിന് കലികയറിയിരിക്കുന്ന ദിവസമാണിന്ന്. പാത്തും പതുങ്ങിയും നടന്നോണം. ആര്ക്കെങ്കിലും അടി ഉറപ്പാണ്. ഏതായാലും നീ രക്ഷപ്പെട്ടല്ലോ?

Muralee Mukundan , ബിലാത്തിപട്ടണം said...

ഉണ്ണിസാറിന്റോരൊ കാര്യങ്ങള്...