Wednesday, May 19, 2010

എന്റെ പാറുകുട്ടീ….. നോവല്‍ - ഭാഗം 38


മുപ്പത്തി ഏഴാം ഭാഗത്തിന്റെ തുടര്‍ച്ച.
http://jp-smriti.blogspot.com/2010/05/37.html

ഉണ്ണിയുടേയും നിര്‍മ്മലയുടേയും ഓഫീസിനിടയില്‍ അടഞ്ഞ് കിടന്നിരുന്ന ഒരു മുറി വൃത്തിയാക്കി അവിടെയായിരുന്നു പാര്‍വ്വതിയുടെ താല്‍ക്കാലിക ഓഫീസ് തയ്യാറാക്കിയിരുന്നത്. അത് ആദ്യം ഓഫീസേര്‍സ് മീറ്റിങ്ങ് റൂമായിരുന്നതിനാല്‍ ശീതീകരിച്ചതായിരുന്നു.

“പാര്‍വ്വതിക്ക് ഇരിപ്പിടം നന്നേ ബോധിച്ചു. ഉണ്ണ്യേട്ടന്റെ മുറിയിലുള്ള ദേവതകളെ തൊഴുത് ജോലിയില്‍ പ്രവേശിച്ചു. തട്ടില്‍ നിന്ന് ഒരു നുള്ള ഭസ്മമെടുത്ത് നെറ്റിയില്‍ ചാര്‍ത്തി.”

പാര്‍വ്വതി ഉണ്ണിയെപ്പോലെ വളരെ സ്ട്രിക്റ്റ് ഓഫീസറാകാന്‍ തീരുമാനിച്ചു. ശങ്കരേട്ടനോടൊഴികെ ആരോടും അടുപ്പം കാണിച്ചില്ല.

ആദ്യ ദിവസം കാര്യമായി ഒന്നും ചെയ്തില്ല. ഉച്ചയൂണിന്റെ സമയം അടുത്തതിനാല്‍ സ്വാമിയുടെ ഹോട്ടലില്‍നിന്ന് ഭക്ഷണമെത്തിക്കാമെന്ന് ശങ്കരേട്ടന്‍ അറിയിച്ചു.

“വേണ്ട ശങ്കരേട്ടാ, എനിക്ക് വിശപ്പില്ല. ഞാന്‍ നേരത്തെ വീട്ടില്‍ പൊയ്കോളാം. നാളെത്തൊട്ട് ഞാന്‍ വീട്ടില്‍ നിന്ന് ഭക്ഷണം കൊണ്ട് വന്നോളാം..”

“നല്ല കാര്യമായി…. അത് പറ്റില്ല മോളെ…… സാറെങ്ങാനും മോളെ ഉച്ചക്ക് പട്ടിണിക്കിട്ടുവെന്നറിഞ്ഞാല്‍ എന്നെ കൈവെക്കാനും മടിക്കില്ല.
ഇന്നേവരെ ആ കൈകള്‍ എന്റെ മേല്‍ പതിഞ്ഞിട്ടില്ല..”

“ഉണ്ണ്യേട്ടന്‍ സ്റ്റാഫിനെ തല്ലുമോ?”
തല്ലുമോ എന്നോ
സാറിന്‍ ദ്വേഷ്യം വന്നാല്‍ എല്ലാത്തിനേയും ചുട്ട് പൊരിക്കും. സാറിന്റെ കൈയ്യില്‍ നിന്ന് തല്ല് വാങ്ങിക്കാത്തവര്‍ ഇവിടെ ആരുമില്ല…

“പെണ്ണുങ്ങളെയും അടിക്കുമോ..”
എല്ലാത്തിനും കിട്ടും…….
“പണ്ട് നിര്‍മ്മലക്ക് കിട്ടിയ അടി………….”
എനിക്കാലോചിക്കാനെ വയ്യ. അന്ന് ഞാന്‍ അരികത്തില്ലായിരുന്നെങ്കില്‍ ഇന്ന്‍ അവള്‍ ഈ ഭൂമിയില്‍ ഇല്ലാ….


“എന്തായിരുന്നു കാരണം ശങ്കരേട്ടാ………?”
അതൊന്നും മോള്‍ അറിയേണ്ട….

“അറിഞ്ഞ് വെക്കുന്നത് നല്ലതല്ലേ എന്നാലോചിച്ചാ. എനിക്കും അതനുസരിച്ച് പെരുമാറാമല്ലോ..”

അവള്‍ മേശപ്പുറത്ത് ചായ വെക്കുമ്പോള്‍ വലിയ കഴുത്തുള്ള ബ്ലൌസ് പുറത്തേക്ക് കാണുംവിധം സാറിന്റെ ശ്രദ്ധതിരിച്ച്, സാരിത്തലപ്പ് മേശപ്പുറത്തേക്ക് വീഴ്ത്തിയതോ മറ്റോ ആയിരുന്നു കാരണം…
എനിക്കതാലോചിക്കാനേ വയ്യ. ബാക്കി അവളോട് തന്നെ ചോദിച്ചോളൂ…

“എനിക്ക് ഭക്ഷണം ഏതായാലും വേണ്ട. ശങ്കരേട്ടന്‍ പോയി കഴിച്ചോളൂ….”

അത് ശരിയാവില്ലാ കുട്ടീ………

“ഞാന്‍ എന്തെങ്കിലും കഴിച്ചേ പറ്റൂ എന്നുണ്ടെങ്കില്‍ ശങ്കരേട്ടന്റെ പാത്രത്തില്‍ നിന്ന് ഒരു ഓഹരി തന്നോളൂ…“

ശങ്കരേട്ടന്റെ കണ്ണ് നിറഞ്ഞ് പോയി പാര്‍വ്വതിയുടെ വാക്ക് കേട്ടിട്ട്.

“എന്നാ വരൂ മോളേ. ഉള്ളത് കൊണ്ട് തൃപ്തിപ്പെടാം..”

ശങ്കരേട്ടന്റെ പാത്രത്തില്‍ നിന്ന് ഒരു ഓഹരി പാര്‍വ്വതിക്ക് കൊടുത്തു. ഒരഛന്‍ മകളെ ഊട്ടുന്നത് പോലെ തോന്നി പാര്‍വ്വതിക്ക്….

ഇനി മോള്‍ പോയി അല്പം വിശ്രമിച്ചോളൂ…..

“ആ പാത്രം ഇങ്ങോട്ട് തന്നോളൂ…….ഞാന്‍ കഴുകിവെച്ചോളാം ശങ്കരേട്ടാ..”

വേണ്ട മോളെ. അതൊന്നും ഉണ്ണിസാറിന്‍ ഇഷ്ടമുള്ള കാര്യങ്ങളല്ല..
ഇത് തന്നെ സാറ് അറിഞ്ഞാല്‍ എന്തൊക്കെയാ ഉണ്ടാകുക എന്നറിയില്ല.

കുറച്ച് കാലം കൂടി ഇവിടെ പണിയെടുക്കണമെന്നുണ്ട്. പിള്ളേര്‍ ഒരു വഴിക്കാകും വരെ. അത് വരെ സല്പേര്‍ നിലനിര്‍ത്തി പിരിയണം..

“പിരിയുകയോ..? അതിനൊന്നും ഈ പാര്‍വ്വതി സമ്മതിക്കില്ല.. ആരൊക്ക് പിരിഞ്ഞാലും ശങ്കരേട്ടനെ വയസ്സാകും വരെയോ അതോ പണിയെടുക്കാന്‍ വയ്യാത്ത ഒരു അവസ്ഥ വരും വരെയോ ഇവിടെ നിന്ന് പിരിയാന്‍ സമ്മതിക്കില്ല…”

ശങ്കരേട്ടനോട് ഉണ്ണ്യേട്ടനുള്ള സ്നേഹവും ബഹുമാനവും ഞാനും കുറച്ചൊക്കെ മനസ്സിലാക്കിയിട്ടുണ്ട്.

“ഈ സ്ഥാപനത്തില്‍ എനിക്ക് ഏറ്റവും വലിയ തുണ ശങ്കരേട്ടനായിരിക്കും. എനിക്ക് ഉണ്ണ്യേട്ടനെ പേടിയാ. സംഗതി ആള്‍ എന്റെ എല്ലാമാണെങ്കിലും ആളുടെ തനിസ്വഭാവം എനിക്ക് മാത്രമല്ലേ അറിയൂ…….”

എല്ലാര്‍ക്കുമറിയാം മോളേ നിന്റെ ഉണ്ണ്യേട്ടന്റെ സ്വഭാവം. അന്ന് നിര്‍മ്മലയെ തല്ലിച്ചതക്കുന്നത് ഞാന്‍ നേരില്‍ കണ്ടതാണ്‍. ഒരഛനും കണ്ട് നില്‍ക്കാനാവില്ലായിരുന്നു ആ സംഭവം……

“എന്നിട്ടെന്താ നിര്‍മ്മലച്ചേച്ചി ഇവിടെ നിന്ന് ജോലി രാജിവെച്ച് പോകാഞ്ഞേ ശങ്കരേട്ടാ ..?”

അതാണ്‍ ഉണ്ണിസാറിന്റെ ബിസിനസ്സ് തന്ത്രവും വിജയരഹസ്യവും. നമ്മുടെ സ്ഥാപനത്തിന്റെ അത്ര വിറ്റുവരവ് സമാനമായി ബിസിനസ്സ് ചെയ്യുന്ന മറ്റാര്‍ക്കുമില്ലല്ലോ..?
പിന്നെ ഇത്രമാത്രം ശമ്പളം കൊടുക്കുന്ന ഏതെങ്കിലും സ്ഥാപനം നമ്മുടെ മലയാളനാട്ടിലുണ്ടോ..? ഓരോ തൊഴിലാളിക്കും മുതലാളിയോടുള്ള കൂറ് അത്രമാത്രമാണ്‍. എനിക്കതൊന്നും മോള്‍ക്ക് വിവരിച്ച് തരാന്‍ പ്രയാസമാണ്‍. മോള്‍ക്ക് എല്ലാം വഴിയെ ബോധ്യമാകും..

അങ്ങിനെയുള്ള ഈ സ്ഥാപനത്തില്‍ നിന്ന് ആര് പിരിഞ്ഞ് പോകും സ്വമേധയാ. ഇവിടുത്തെ ഓഫീസ് ഡിസിപ്ലിന്‍ അത്ര മാത്രം സ്ട്രിക് ആണെങ്കിലും എല്ലാ സ്റ്റാഫും അതൊക്കെ പൊരുത്തപ്പെട്ടിരിക്കുന്നു.
മാസത്തില്‍ ലീവെടുക്കാതെ എല്ലാ ദിവസവും വരുന്ന സ്റ്റാഫിന്‍ രണ്ട് ദിവസത്തെ അഡീഷണല്‍ സാലറി കൊടുക്കും. പിന്നെ ബോണസ് കൊടുക്കുന്ന സമയത്ത് പ്രത്യേക പരിഗണനയും. അവിവാഹിതര്‍ക്ക് വിവാഹ വേളയില്‍ പ്രത്യേക ഗിഫ്റ്റുകള്‍ എല്ലാം സാറ് ചെയ്യുന്നു.

മാതാപിതാക്കള്‍ക്ക് അസുഖം വരുമ്പോള്‍ സാറിന്റെ കൂട്ടുകാരന്റെ ആശുപത്രിയില്‍ നിന്ന് പ്രത്യേക ശുശ്രൂഷ ലഭിക്കുന്നു. അങ്ങിനെ പലതും. എല്ലാ കമ്പനി ഉടമകളെപ്പോലെ ലാഭം മൊത്തം എടുക്കുന്നില്ലല്ലോ..?

സാറിന്റെ ഇംഗ്ലണ്ടിലെ പഠിപ്പ് കഴിഞ്ഞതിന്‍ ശേഷമായിരുന്നു നമ്മുടെ ബിസിനസ്സിന്‍ നേട്ടം കൈവരിച്ചതും തൊഴിലാളികള്‍ കൂടുതല്‍ വേതനം നല്‍കി വന്നതും. ഞാഞന്നെ പലവട്ടം ഇവിടെ നിന്ന് പിരിയാന്‍ തുനിഞ്ഞതാണ്‍.
അത്രമാത്രം ബുദ്ധിമുട്ടായിരുന്നു ഇവിടെത്തെ ഓഫീസ് ഡിസിപ്ലിന്‍..

നിര്‍മ്മലച്ചേച്ചിയല്ല ഒരു ചേച്ചിമാരും തല്ലിക്കളഞ്ഞാലും ഇവിടെനിന്ന് പോകില്ലാ.

പിന്നെ വേറൊരു കാര്യം സാറിന്‍ ആരേയും ദ്വേഷ്യമില്ലാ എന്നതാണ്‍ മറ്റൊരു പ്രധാന കാര്യം. എല്ലാവരേയും സ്നേഹമാണ്‍. ആ തോട്ടക്കാ‍രനോട് ചോദിക്കൂ സാറിന്റെ വിശേഷങ്ങള്‍…
തോട്ടക്കാരന്‍ ഒരു പൂവുപോലും അനുവാദമില്ലാതെ വീട്ടില്‍ കൊണ്ട് പോകാനോ മറ്റുള്ളവര്‍ക്ക് നല്‍കുവാനോ പാടില്ല എന്നത് മറ്റൊരു രഹസ്യം.

താഴെക്കിടയിലുള്ള ജീവനക്കാരോടുപോലും എത്ര മാന്യമായാണോ സാറ് പെരുമാറുന്നത് എന്ന് ശ്രദ്ധിച്ചിട്ടുണ്ടോ പാര്‍വ്വതി. ഇല്ലെങ്കില്‍ കണ്ട് പഠിക്കൂ. സാറിന്റെ കൈയ്യില്‍ നിന്ന് പഠിക്കേണ്ട കുറേ പാഠങ്ങളുണ്ട്.

അഛനമ്മമാര്‍ നേരത്തെ പരലോകം പ്രാപിച്ചിട്ടും സ്വന്തം പ്രയത്നത്താല്‍ ഇങ്ങിനെയൊക്കെ ആയിത്തീര്‍ന്നത് തികച്ചും കഠിനപ്രയത്നം കൊണ്ട് തന്നെ. അതിനൊക്കെ ആര് വിലങ്ങ് തടിയായി വന്നാലും അവരെയൊന്നും വെച്ചിരിക്കില്ല.

“മോള്‍ പോയി സാറിന്റെ കേബിനില്‍ പോയി വിശ്രമിച്ചോളൂ……..”

“വേണ്ട ശങ്കരേട്ടാ – എനിക്ക് പേടിയാ. അവിടെങ്ങാനും വൃത്തികേടായാലോ..?”

ഞങ്ങളുടെ വീട്ടില്‍ ബെഡ് ഷീറ്റും തലയിണയുമെല്ലാം ഭംഗിയായി വെക്കുക എന്ന് അവസാനം എഴുന്നേല്‍ക്കുന്ന ആളുടെ ഡ്യൂട്ടിയാണ്‍.
ഒരിക്കല്‍ ഞാനത് ചെയ്യാതിരുന്നതിന്‍ എനിക്ക് കിട്ടിയ അടി ചില്ലറയായിരുന്നില്ല. പിടിക്കാന്‍ വന്ന അമ്മയേയും, പണിക്കാരിത്തിയേയും എല്ലാം തല്ലി. ദ്വേഷ്യം സഹിക്ക വയ്യാഞ്ഞിട്ട് കിടക്കയും തലയിണയും തീയിട്ട് നശിപ്പിച്ചു.

പിന്നീട് ഒരു മാസം എന്നോട് മിണ്ടിയില്ലാ. എല്ലാം ഞാന്‍ സഹിക്കും, പക്ഷെ മിണ്ടാതിരുന്നാല്‍ എന്നെക്കൊണ്ട് സഹിക്കാനാവില്ല ശങ്കരേട്ടാ. പാര്‍വ്വതി കരയാന്‍ തുടങ്ങി….

“അതാ ഞാന്‍ അവിടെ പോയി വിശ്രമിക്കാത്തെ.“

എന്നാ മോള്‍ മോളുടെ ഓഫീസില്‍ പോയി ഇരുന്നോ. ശങ്കരേട്ടന്‍ ഒന്ന് വിശ്രമിക്കട്ടെ.

“പാര്‍വ്വതി 5 മണിയോട് കൂടി വീട്ടിലെത്തി. മാധവിയമ്മക്കും ഭര്‍ത്തവിനും മകളുടെ മാറ്റത്തില്‍ സന്തോഷമായി. പാര്‍വ്വതിയുടെ ഓഫീസിലേക്കുള്ള യാത്രയും മടക്കവും കാണാന്‍ പാര്‍വ്വതിയുടെ കൂട്ടുകാരികള്‍ വീട്ടില്‍ തമ്പടിച്ചിരുന്നു…….”

പാര്‍വ്വതി ഇത്രയും നാള്‍ വീട്ടിലിരുന്നതിനെ കൂട്ടുകാര്‍ ശപിച്ചു. പലരും ഒരു ജോലിക്ക് വേണ്ടി പാര്‍വ്വതിയെ സമീപിച്ചു. കൂടെ പഠിച്ചവരും അക്കൂട്ടത്തിലുണ്ടായിരുന്നു.

പാര്‍വ്വതി ആര്ക്കും ഉറപ്പ് കൊടുത്തില്ലാ. ഓഫീസിലെ എച്ച് ആര്‍ ഡിപ്പാര്‍ട്ട് മെന്റിലേക്ക് അപേക്ഷ അയക്കുവാന്‍ പറഞ്ഞൊഴിഞ്ഞു.

മാധവിയമ്മയെ സോപ്പിടാനും ചിലര്‍ മറന്നില്ല. പാര്‍വ്വതി ജോലിക്ക് പോയിത്തുടങ്ങിയത് തന്നെ നാട്ടില്‍ ഒരു സംസാരവിഷയമായി. അതും കാറില്‍ പോയി വരിക. കുശുമ്പ് പറയാനും ആളുകളേറെ…..\

“പാര്‍വ്വതി കുളി കഴിഞ്ഞ് അയലത്തെ കുട്ടിയെ ലാളിക്കാന്‍ പോയി.. പാര്‍വ്വതി പൂര്‍വ്വാധികം സന്തോഷവതിയായി കണ്ട കുട്ടിയുടെ അമ്മ കാര്യം തിരക്കി. പാര്‍വ്വതിയുടെ കുലുങ്ങിക്കുലുങ്ങിയുള്ള ചിരി കേട്ട് അയല്‍ക്കാരിക്ക് കാര്യം പിടി കിട്ടിയില്ല…”

“ പാ ര്‍ വ് തീ……..>>>>>>>>>>>“
“അതോ എന്റ്റെ അമ്മ വിളിക്കുന്നൂ… ഞാന്‍ പോകുന്നു. നാളെ വരാം“

നീ എവിടാരുന്നു മോളേ….. ഞാന്‍ അന്വേഷിക്കാത്ത സ്ഥലങ്ങളില്ല. നേരത്തെ ആഹാരം കഴിച്ചിട്ട് കിടന്നോളണം. നാളെ ആപ്പീസില്‍ പോകാനുള്ളതല്ലേ..?

“പാര്‍വ്വതിയുടെ അഛന്‍ ഇന്ന് പതിവിലും നേരത്തെ വന്ന് കയറി. ആപ്പീസിലെ വിശേഷങ്ങളെല്ലാം ചോദിച്ചറിഞ്ഞു അദ്ദേഹത്തിന്‍ സന്തോഷമായി…”

“മോളുടെ തലയില്‍ തലോടിക്കൊണ്ട്..”

വെറുതെ കുറേ നാള്‍ വീട്ടിലിരുന്നു. ഉണ്ണിയുമായി എന്തെങ്കിലും കലഹം ഉണ്ടായിരുന്നെന്നായിരുന്നു ഞങ്ങള്‍ നിരീച്ചിരുന്നത്.
എന്റെ തേവരെ നീ ഞങ്ങളെ കാത്തു. തേവര്‍ക്ക് പായസം കഴിപ്പിക്കണം. പുഞ്ചപ്പാടത്ത് തിരുത്തിന്മേല്‍ അയ്യപ്പന്‍ കാവില്‍ തിരി തെളിയിക്കണം. നാളികേരമുടക്കണം.

“മോള്‍ ചോറുണ്ട് കിടന്നോളൂ. അഛന്‍ കാലികള്‍ക്ക് വെള്ളം കൊടുക്കട്ടെ. പിന്നെ ലക്ഷ്മിക്കുട്ടി പ്രസവിക്കാറായി. ഞാന്‍ തൊഴുത്തില്‍ പുല്ലൂട്ടിയുടെ തിണ്ടത്ത് കിടന്നോളാം.”

“പാതിരയായാലും പ്രസവിച്ചാലെന്നെ വിളിക്കണം കേട്ടോ ?”

ശരി മോളേ. നിങ്ങള്‍ വാതിലടച്ച് കിടന്നോളൂ….

“പാര്‍വ്വതിക്ക് കിടന്നിട്ട് ഉറക്കം വന്നില്ലാ. ഉണ്ണിയേട്ടന്‍ തിരിച്ച് വന്നാല്‍ നിര്‍മ്മലയും വരുമോ നാട്ടിലെ ഓഫീസിലേക്ക് എന്ന ഭയമായിരുന്നു…….”

“ഞങ്ങളുടെ കഴിവില്ലായ്മ കൊണ്ടല്ലേ ഞാന്‍ ഉണ്ണ്യേട്ടന്റെ വീട്ടില്‍ വന്ന് കയറിയത്. വലിയ പെണ്ണായിരുന്നിരുന്നെങ്കില്‍ ഒരിക്കലും പോകുമായിരുന്നില്ല.. പത്ത് പതിനഞ്ച് കൊല്ലം കൊണ്ട് എന്തൊക്കെ സംഭവിച്ച്. എല്ലാം ഒരു സ്വപ്നം പോലെ…”

“എന്നെപ്പോലെ നിര്‍മ്മലയേയും ശങ്കരേട്ടന്‍ മോളെപ്പോലെ ഇഷ്ടമുണ്ടോ എന്നറിയണം. ഉണ്ടെങ്കില്‍ ശങ്കരേട്ടനില്‍ കൂടി മുതലെടുക്കണം“

“എന്റെ ഈ കുത്തിത്തിരുപ്പ് ഉണ്ണ്യേട്ടനെങ്ങാനും അറിഞ്ഞാല്‍ !!!!”

പിന്നെ എല്ലാം തീര്‍ന്നു.!! പിന്നെ ഞാനില്ലാ..പാര്‍വ്വതിയുമില്ല… പാര്‍വ്വതി ഇന്ററ് നാഷനുമില്ലാ… എല്ലാം കത്തിച്ചുതരിപ്പണമാക്കും..

“അമ്മേ !!! ----- പാര്‍വ്വതി ഉറക്കത്തില്‍ നിന്ന് ഞെട്ടിയുണര്‍ന്നു. ഒരു അട്ടഹാസത്തോടെ.. എന്നെ കൊല്ലല്ലേ ഉണ്ണ്യേട്ടാ…………. എന്നെ കൊല്ലല്ലേ….”

“ശബ്ദം കേട്ട് പാതി മയക്കത്തിലായിരുന്ന അഛന്‍ വന്ന് കതകില്‍ മുട്ടി. അമ്മ ഒന്നുമറിയാതെ ഗാഡനിദ്രയിലായിരുന്നു…”

“മാധവീ കതക് തുറക്ക്…”

മാധവി ഞെട്ടലോടെ വന്ന് കതക് തുറന്നു….

“എന്താ ലക്ഷ്മിക്കുട്ടി പെറ്റോ……….?”

നമ്മുടെ മോള്‍ക്ക് എന്തോ പറ്റിയിട്ടുണ്ടെന്നും പറഞ്ഞ് ആ പിതാവ് വീട്ടിന്നുള്ളിലേക്ക് ഓടിക്കയറി. പരിഭ്രമിച്ച മാധവി പിന്നാലെയും……

“പേടിച്ച് വിറക്കുന്ന മകളെ കണ്ടിട്ട് വേലും സ്തംബ്ദനായി. ഒന്നും മനസ്സിലായില്ലാ. മോള്‍ക്ക് കൂജയില്‍ നിന്ന് വെള്ളം കുടിക്കാന്‍ കൊടുത്തു.”

“എന്താ ഉണ്ടായീ എന്റ്റെ പൊന്നുമോളെ. എന്തിനാ നീ നിലവിളിച്ചേ..?

പാര്‍വ്വതിക്ക് ഒന്നും മിണ്ടാനായില്ല.

“വേലു പാര്‍വ്വതിയെ കുലുക്കി വിളിച്ചു……? മോളേ പാര്‍വ്വതീ……..”

പരിസരം ബോധം കൈവന്ന പാര്‍വ്വതി……

“ഞാന്‍ ഒരു പേടി സ്വപ്നം കണ്ടതാ അഛാ……. അഛന്‍ ലക്ഷ്മിക്കുട്ടിയുടെ അടുത്തേക്ക് പൊയ്കോ.. എനിക്കൊന്നുമില്ലാ.. “

മാധവിയമ്മ മകളുടെ കൂടെ അവളെ ചേര്‍ത്ത് കിടത്തി. പാടത്തും പറമ്പിലും പണിയെടുത്ത് തളര്‍ന്ന് കിടന്നിരുന്ന പാവം അമ്മ ഒന്നും അറിഞ്ഞില്ല…

“വേലുവിന്‍ ഉറക്കം വന്നില്ല. ഒരു ബീഡിയും കത്തിച്ച് തൊഴുത്തിന്റെ മുറ്റത്ത് ലാത്തിക്കൊണ്‍ടിരുന്നു ആ മനുഷ്യന്‍..’

എന്തിനായിരിക്കാം എന്റെ മകള്‍ അട്ടഹസിച്ചത്. കണ്ട സ്വപ്നം സത്യമായി ഭവിക്കല്ലേ എന്റെ തേവരെ. ആ പിതൃഹൃദയം തേങ്ങി…

ലക്ഷ്മിക്കുട്ടി പ്രസവിച്ചതും പശുക്കിടാവ് കരഞ്ഞതൊന്നും ആ വൃദ്ധന്‍ അറിഞ്ഞില്ല..

“പശുക്കിടാവിന്റെ കരച്ചില്‍ കേട്ട് വാതില്‍ തുറന്ന് നന്ന മകളെ കണ്ടാണ്‍ വേലുവിന്‍ പരിസരബോധമുണ്ടായത്.’

“എന്തേ അഛാ എന്നെ വിളിക്കാഞ്ഞേ. പാറുകുട്ടി പരിഭവം പറഞ്ഞു. ലക്ഷ്മിക്കുട്ടിയെ മോളെ കണ്ടപ്പോ എന്നെ ഇത്ര വേഗം വേണ്ടാതായോ…?

പാറുകുട്ടി പറഞ്ഞതും ചോദിച്ചതൊന്നും വേലുവിന്റെ ചെവിയില്‍ പതിഞ്ഞിരുന്നില്ലാ. അയാള്‍ മകളുടെ സ്വപ്നത്തെപ്പറ്റി ആലോചിക്കയായിരുന്നു. ഒരു പിതാവിനല്ലേ അറിയൂ ആ നൊമ്പരം….

നേരം പുലരുന്നേ ഉണ്ടായിരുന്നുള്ളൂ….. കോഴികള്‍ കൂകിത്തുടങ്ങി… കൊക്കരക്കോ കോ…….
മാനത്ത് കഷ്ടിച്ച് വെള്ള കീറിത്തുടങ്ങി…

“പാര്‍വ്വതി പതിവിലും നേരത്തെ എണീറ്റ് കുളി കഴിഞ്ഞ് - ഉമ്മറത്തെ ഉണ്ണിക്കണ്ണനെ തൊഴുകുകയായിരുന്നു…..”

പെട്ടെന്നാണ്‍ ഒരു ബലിഷ്ടമായ കരങ്ങള്‍ പാര്‍വ്വതിയുടെ രണ്ട് കണ്ണുകളും പൊത്തിയത്. പാര്‍വ്വതി ഞെട്ടിയില്ല.
പാര്‍വ്വതിക്കറിയാമായിരുന്നു അത് പാല്‍ വാങ്ങാന്‍ വരുന്ന വല്ല്യഛന്റെ മകന്‍ മണി ഏട്ടനായിരിക്കുമെന്ന്. അല്ലാണ്ടാരും ഇത്ര ധൈര്യത്തില്‍ കണ്ണ് പൊത്താന്‍ വരില്ലെന്ന്..

“തിരിഞ്ഞ് നോക്കിയപ്പോള്‍ ആരേയും കണ്ടില്ലാ….”

വീണ്ടും കണ്ണ് പൊത്തിയപ്പോള്‍ ആ കൈവിരലുകള്‍ പിടിച്ച് നല്ല ഒരു കടി കൊടുത്തു.
തിരിഞ്ഞ് നോക്കിയപ്പോള്‍ പിന്നേയും ആരേയും കണ്ടില്ല…

“ആരായിരിക്കും ഈ വെളുക്കാന്‍ നേരത്ത് തമാശ കളിക്കാന്‍ വന്നത്..? പാര്‍വ്വതിക്ക് ആശങ്കയായി…”

“ആ ഇത് മണിയേട്ടന്‍ തന്നെ. പാലെടുക്കാന്‍ തൊഴുത്തിലേക്ക് വരുമല്ലോ. കാണിച്ച് കൊടുക്കാം“

എന്നാല്‍ പാര്‍വ്വതിയുടെ കണക്കു കൂട്ടലുകള്‍ തെറ്റിയിരുന്നു. അത് മണിയും കിണിയും ആരുമായിരുന്നില്ലാ....

[തുടരും]

അകു: അക്ഷരത്തെറ്റുകളുണ്ട്. താമസിയാതെ റിപ്പയര്‍ ചെയ്യുന്നതാണ്. സദയം പൊറുക്കുകCOPYRIGHT - 2010 - RESERVED

3 comments:

ജെ പി വെട്ടിയാട്ടില്‍ said...

ഉണ്ണിയുടേയും നിര്‍മ്മലയുടേയും ഓഫീസിനിടയില് അടഞ്ഞ് കിടന്നിരുന്ന ഒരു മുറി വൃത്തിയാക്കി അവിടെയായിരുന്നു പാര്‍വ്വതിയുടെ താല്‍ക്കാലിക ഓഫീസ് തയ്യാറാക്കിയിരുന്നത്. അത് ആദ്യം ഓഫീസേര്‍സ് മീറ്റിങ്ങ് റൂമായിരുന്നതിനാല് ശീതീകരിച്ചതായിരുന്നു.

ബിലാത്തിപട്ടണം / BILATTHIPATTANAM. said...

തുടരൻ കാത്തിരിക്കുന്നവർക്കാകാംഷ...അല്ലേ!

മാണിക്യം said...

എന്നാല്‍ പാര്‍വ്വതിയുടെ കണക്കു കൂട്ടലുകള്‍ തെറ്റിയിരുന്നു. അത് മണിയും കിണിയും ആരുമായിരുന്നില്ലാ....


ഉണ്ണി വന്നോ?? :)