Friday, September 3, 2010

എന്റെ പാറുകുട്ടീ… നോവല്‍… ഭാഗം 46

നാല്പത്തിയഞ്ചാം ഭാഗത്തിന്റെ തുടര്‍ച്ച
http://jp-smriti.blogspot.com/2010/08/45.html

അങ്ങിനെ ഒരു ദിവസം ഓഫീസിലെ കുടുംബയോഗം എത്തി. പാര്‍വ്വതി ഓഫീസില്‍ വന്നുതുടങ്ങിയതില്‍ പിന്നെ ആദ്യത്തെ യോഗം. എല്ലാവര്‍ക്കും പാര്‍വ്വതിയെ ഇഷ്ടപ്പെട്ടുതുടങ്ങി. ടേണ്‍ ഓവര്‍ പുനസ്ഥാപിക്കാന്‍ കഴിഞ്ഞെങ്കിലും ലാഭത്തില്‍ നേരിയ കുറവ് കണ്ടു. അതിനാല്‍ സാലറി സസ്പെന്‍സ് തുടര്‍ന്ന് കൊണ്ടിരുന്നു. അന്‍പത് ശതമാനം തൊഴിലാളികള്‍ക്ക് അതൃപ്തി ഉണ്ടായിരുന്നില്ല.

അന്തരീക്ഷം സ്റ്റബിലൈസ് ആയാല്‍ അരിയേഴ്സോട് കൂടി കുടിശ്ശിക ലഭിക്കുമെന്ന ഉറപ്പ് അവര്‍ക്കുണ്ടായി. പാര്‍വ്വതിയുടെ ഓഫീസിന്‍ ഉണ്ണിയില്‍ നിന്ന് ഒരു അവാര്‍ഡും വാങ്ങാന്‍ സാധിച്ചു ഈ പ്രത്യേക നേട്ടത്തിന്. പാര്‍വ്വതിയുടെ കഴിവ് പ്രദര്‍ശിപ്പിക്കാന്‍ ഈ പ്രക്രിയക്ക് കഴിഞ്ഞു. ഉണ്ണിക്ക് പാര്‍വ്വതിയുടെ ഓഫീസ് മേനേജ്മെന്റില്‍ സന്തോഷമായി.

ഇത്തവണത്തെ കുടുംബയോഗം പതിവിലും ഭംഗിയാക്കാന്‍ ജോലിക്കാരുടെ പ്രതിനിഥി സോത്രേയന്‍ ഉണ്ണിയുടെ ഓഫീസിലെത്തി. “സാര്‍ ഒരു കാര്യം ബോധിപ്പിക്കാനുണ്ട്. കുടുംബയോഗത്തിനെ പറ്റിയുള്ളതാണ്.”

“ഓകെ പറഞ്ഞോളൂ…….“

സാറിന്റെ ഭാര്യയെ ഞങ്ങള്‍ക്ക് പരിചയപ്പെടുത്തി. അവര്‍ ഞങ്ങളില്‍ ഒരാളായി മാറിക്കഴിഞ്ഞു. സാറ് ഒരു നല്ല ഒരു സംഗീതാസ്വാദകാനാണെന്നും വീണയുള്‍പ്പെടെ ചില സംഗീതോപകരണങ്ങള്‍ വായിക്കുമെന്നും മേഡത്തില്‍ നിന്നറിഞ്ഞു. വരുന്ന കുടുംബയോഗത്തില്‍ ഞങ്ങള്‍ക്കും ഇതിന്റെ സാന്നിദ്ധ്യം അനുഭവിച്ചറിയണമെന്നുണ്ട്.

“ഞാന്‍ ഈ ഉപകരണങ്ങളൊക്കെ വായിച്ചിട്ട് കുറേ കാലമായി. ഇപ്പോള്‍ വിരലുകളൊന്നും വഴങ്ങുമോ എന്നറിയില്ല. ശ്രമിച്ച് നോക്കാം.”

ഒരു കാര്യം കൂടിയുണ്ട്. സാറിന്‍ ദ്വേഷ്യം വരാതിരുന്നാല്‍ പറയാം.

“എന്താച്ചാ വേഗം പറയൂ.. എനിക്കിഷ്ടപ്പെടാത്തതെങ്കിലും ഇവിടെ നിന്ന് വിളമ്പിയാലുണ്‍ടല്ലോ തന്റെ ചെകിട് ഞാന്‍ അടിച്ച് പൊട്ടിക്കും….”

സാറിന്റെ മകളെക്കൂടി ഈ യോഗത്തില്‍ പങ്കെടുപ്പിക്കണം.

മകളോ..?

യെസ് സാര്‍, മേഡത്തിന്റെ മകള്‍ ഊട്ടിയില്‍ പഠിക്കുന്നുണ്ടെന്ന് പറഞ്ഞു.

“അത് കേട്ടതും ഉണ്ണി ഞെട്ടി. ആകെ അമ്പരന്നു.”

സാര്‍ ഒന്നും പറഞ്ഞില്ല…….

“എന്നാല്‍ പാര്‍വ്വതിയോട് പറഞ്ഞോളൂ….. അവളെ കൊണ്ട് വരാന്‍……..”
ഉണ്ണി കേട്ടത് ഒരു സന്‍സ്പെന്‍സായി തന്നെ ഉണ്ണിയും മനസ്സില്‍ വെച്ചു.

കുടുംബയോഗം പതിവിലും ഭംഗിയായി നടത്തെപ്പെട്ടു. ഉണ്ണിയുടെ വീണവായന കേട്ട് എല്ലാ സ്റ്റാഫും അത്ഭുതപ്പെട്ടു. “എന്തെല്ലാം കഴിവുകളുള്ള മനുഷ്യന്‍. ബിസിനസ്സിന്റെ അഭിവൃദ്ധിയല്ലാതെ മറ്റൊന്നിലും ശ്രദ്ധ കേന്ദ്രീകരിച്ച് കണ്ടില്ല ഔര്‍ ജീവനക്കാരും ഇത് വരെ”

“മകളെ പിന്നീട് ഒരു യോഗത്തില്‍ കൊണ്ട് വരാമെന്ന് പറഞ്ഞ് പാര്‍വ്വതി തന്ത്രപൂര്‍വ്വം രക്ഷപ്പെട്ടു. ഭാഗ്യം ഉണ്ണ്യേട്ടന്‍ ഇതേപ്പറ്റി ഒന്നും പ്രതികരിച്ചില്ല. പാര്‍വ്വതിക്ക് അതിശയമായി.“ വീട്ടില്‍ കാര്യ്മായെന്തെങ്കിലും കലഹം ഇതേപ്പറ്റി ഉണ്ടാകുമെന്ന് പാര്‍വ്വതി കണക്ക് കൂട്ടിയിരുന്നു. പക്ഷെ ഒന്നും ഉണ്ടായില്ല…!!!!!!

“പാര്‍വ്വതിയെ ഈ സംഭവവികാസം മറ്റൊരുതരത്തില്‍ അസ്വസ്ഥതയുണ്ടാക്കി.”

“എന്നാല്‍ സത്യത്തില്‍ അങ്ങിനെ ഒരാള്‍ ഈ ഭൂമിയില്‍ ഉണ്ടല്ലോ? അതും ഊട്ടിയില്‍ തന്നെ.” ഉണ്ണിക്ക് മാത്രം അറിയാവുന്ന ഈ സത്യം എങ്ങിനെ പാര്‍വ്വതി അറിഞ്ഞുവെന്ന ആശങ്കയും ഉണ്ണിയെ ചിന്തിപ്പിച്ചു..

ഒരു തരത്തിലും ഒരിക്കലും ഇങ്ങിനെയുള്ള ഒരു സന്തതിയെപ്പറ്റി വാക്കിലോ പ്രവൃത്തിയിലോ, പാര്‍വ്വതിയോടോ മറ്റാരെങ്കിലുമോടോ പങ്ക് വെച്ചിട്ടില്ല. ശങ്കരേട്ടനോട് പോലും.

ഞാന്‍ കാലത്തും വൈകിട്ടും എന്റെ മോളെ വിളിക്കുന്നതുപോലും പുറത്ത് നിന്നാണ്‍. ഓഫീസില്‍ പ്രൈവസി ഇല്ലാഞ്ഞിട്ടല്ല. എന്നെങ്കിലും ഈ സത്യം പുറത്ത് വരുമെന്നെനിക്കറിയാമായിരുന്നു.

“നല്ല കാലത്തിന്‍ പാര്‍വ്വതി ഒരു അമ്മയായില്ല. നൂറ് ശതമാനവും അവളുടെ വൈകല്യമാണ്‍ അതെന്ന് ഉണ്ണിക്കറിയാമായിരുന്നു.“

ഞാന്‍ ആരെയും ഭയന്നിട്ടല്ല. എല്ലാത്തിനും ഒരു സമയമുണ്ടല്ലോ എന്ന് കരുതി.

ഉണ്ണി ബിസിനസ്സ് കാര്യങ്ങള്‍ക്ക് അത്യാവശ്യമായി കാശ്മീരിലേക്ക് പോയി. രണ്ടാഴ്ചകഴിഞ്ഞേ എത്തുകയുള്ളൂവെന്ന് മാത്രം ശങ്കരേട്ടനെ വിളിച്ച് പറഞ്ഞു. പാര്‍വ്വതിയോട് അത് വരെ അവളുടെ വീട്ടില്‍ പോയി നിന്നോളാനും പറഞ്ഞു.

ഉണ്ണി യാത്രാവേളയില്‍ ഡെല്‍ഹിയില്‍ ഔര്‍ ദിവസത്തേക്ക് കേമ്പ് ചെയ്തിരുന്നു. അപ്പോഴാണ്‍ ഓര്‍ത്തത് മകളുടെ അടുത്ത് പോകേണ്ടിയിരുന്ന കാര്യം.

എല്ലാ മദേര്‍സ് ഡേക്കും ഉണ്ണി മകളുടെ സ്കൂളിലെ പേരന്റ്സ് ഡേയില്‍ പങ്ക് കൊണ്ടിരുന്നു. മകളുടെ ക്ലാസ്സിലെ മിക്ക കുട്ടികളുടെ അമ്മമാരും അന്ന് എത്താറുണ്ടായിരുന്നു.

മകള്‍ക്ക് മൂന്ന് വയസ്സായപ്പോള്‍ മുതല്‍ ചോദിക്കാറുണ്ട് അമ്മയെ. അപ്പോളൊക്കെ പാര്‍വ്വതിയുടെ ഫോട്ടോ കാണിച്ച് കൊടുക്കും.

“ഇതാണ്‍ മോളുടെ അമ്മ”.. വളരെ കുറച്ച് മലയാളം മാത്രമേ മകള്‍ സെലീക്ക സംസാരിക്കൂ. അവളുടെ മാതൃഭാഷ ഇംഗ്ലീഷാണ്‍.

സ്വന്തം അമ്മയെ അവള്‍ക്ക് 6 മാസമുള്ളപ്പോള്‍ പിരിഞ്ഞു. പിന്നെ അന്ന് തൊട്ട് ഇന്ന് വരെ അവളെ ശുശ്രൂഷിച്ചിരുന്നത് ഊട്ടിയിലെ സ്കൂള്‍ അധികൃതരാണ്‍.

“എന്റെ മോള്‍ എന്നെ കാണാതെ സങ്കടപ്പെടും“. ഈ യാത്ര വേണ്ടെന്ന് വെച്ച് മടങ്ങിയാല്‍ ഉണ്ടാകുന്ന പ്രശ്നങ്ങള്‍ ചില്ലറയല്ല. സ്കൂള്‍ പ്രിന്‍സിപ്പലിനെ വിളിച്ച് വിവരം പറഞ്ഞു.

ഉണ്ണി യാത്ര തുടര്‍ന്നു.

അങ്ങിനെ മദേര്‍സ് ഡേ വന്നെത്തി. സെലീക്കയുടെ വീട്ടില്‍ നിന്ന് ആരും എത്തിയിരുന്നില്ല. ആ പിഞ്ചുകുഞ്ഞിന്റെ മനസ്സിനെ വേദനിപ്പിച്ചു.

സെലീക്ക വാവിട്ട് കരയാന്‍ തുടങ്ങി. ആരൊക്കെ എത്ര സാന്ത്വനിപ്പിച്ചിട്ടും അവളുടെ കരച്ചില്‍ നിന്നില്ല. “വേര്‍ ഈസ് മൈ മാം ഏന്‍ഡ് ഡാഡ്” ആ കുഞ്ഞ് ഇങ്ങനെ ചോദിച്ചുംകൊണ്ടിരുന്നു.

ഉണ്ണി അവളോട് ഓഫീസിലെ വിവരങ്ങളും ശങ്കരേട്ടനടക്കം അപൂര്‍വ്വം ചിലരുടെ പേരുകളും മറ്റും പറഞ്ഞ് കൊടുത്തിട്ടുണ്ട്. സ്കൂള്‍ രേഖകളില്‍ ഉണ്ണിയുടെ അഭാവത്തില്‍ കുട്ടിയുടെ സംരക്ഷണത്തിന്‍ ശങ്കരേട്ടന്റെ പേരും അഡ്രസ്സുമാണ്‍ കൊടുത്തിരിക്കുന്നത്.

ശങ്കരേട്ടനെ അപ്പൂപ്പനെന്നാണ്‍ സെലീ‍ക്കക്ക് പരിചയപ്പെടുത്തിയിരിക്കുന്നത്. ശങ്കരേട്ടനെയും ഡ്രൈവര്‍ രാധാകൃഷ്ണനേയും അവള്‍ ഫോട്ടോയില്‍ കൂടി അറിയും. കൂടാതെ നിര്‍മ്മലയെ വലിയമ്മയായും പരിചയപ്പെടുത്തിയിട്ടുണ്ട്.

നീണ്ട ചുരുണ്‍ട ചെമ്പന്‍ മുടിയുള്ള ഉണ്ണിയുടെ മുഖഛായയും ബ്രിട്ടീഷുകാരിയുടെ അംഗലാവണ്യവും കൂടിയതായിരുന്നു കൊച്ചുസുന്ദരിയായ സെലീക്ക.

പഠിത്തത്തില്‍ മിടുക്കി, സ്കൂള്‍ അധികൃതരുടെ കണ്ണിലുണ്ണി. ഉണ്ണി അവളെ കൊല്ലത്തിലൊരിക്കല്‍ ലണ്ടനില്‍ കൊണ്ട് പോകാറുണ്ട്. പക്ഷെ ഓര്‍മ്മ വെച്ച നാള്‍മുതല്‍ ഒരിക്കലും അവള്‍ പെറ്റമ്മയെ കണ്ടിട്ടില്ല.

അമ്മയെ കാണാന്‍ തോന്നുമ്പോള്‍ അവളുടെ സ്യൂട്ട് കേസില്‍ വെച്ചിട്ടുള്ള പാര്‍വ്വതിയുടെ ഫോട്ടോ നോക്കും. അങ്ങിനെ പാര്‍വ്വതിയുടെ മുഖഛായ സെലീക്കയുടെ മനസ്സില്‍ അമ്മയായി പതിഞ്ഞു.

ഉണ്ണി ഓര്‍ക്കുന്നു കഴിഞ്ഞ വര്‍ഷത്തില്‍ അവളെ ലണ്ടനില്‍ കൊണ്ട് പോയപ്പോള്‍…
“where is my mum daad?
Your mum is schooling.

“can u take me there?”
Yes of course, but not now. When you grow up as a big girl.

“ok daad. I love u daad”

സെലീക്ക എന്നെ കെട്ടിപ്പിടിച്ച് മുത്തം തരുമ്പോള്‍ ഞാന്‍ ഓര്‍ക്കാറുണ്ട് ആ കുഞ്ഞിന്റെ തേങ്ങല്‍. അവള്‍ക്ക് അവളുടെ അമ്മയെ കാണണമെന്ന് എപ്പോഴും പറയാറുണ്ട്.

“………………. വളരെ അപ്രതീക്ഷിതമായിരുന്നു… ശങ്കരേട്ടന്‍ ഒരു ഫോണ്‍ കോള്‍. ഊട്ടിയിലെ ഒരു സ്കൂളില്‍ നിന്ന്…” ഉണ്ണിയുടെ മകളെ അത്യാവശ്യമായി കൂട്ടിക്കൊണ്ട് പോകാന്‍.

“Mr Unni is not here and he does not have any kids. Wrong number”

എന്നും പറഞ്ഞ് ഫോണ്‍ കട്ട് ചെയ്തു.
“സ്കൂള്‍ അധികൃതര്‍ക്ക് അതൊന്നും കേള്‍ക്കാനുള്ള സാവകാശം ഉണ്ടായിരുന്നില്ല.”

“Where is Mr. Unni?”
He is on a business tour in Kashmir.

ശങ്കരേട്ടന്‍ ഒരു എത്തും പിടിയും കിട്ടിയില്ല. ഉണ്ണി സാറിന്‍ മകളോ? യേയ് ഒരിക്കലും ഇല്ല. ഇത് റോങ്ങ് നമ്പര്‍ തന്നെ.

ശങ്കരേട്ടന്‍ ജോലിയില്‍ വ്യാപൃതനായി. “വീണ്ടും ടെലഫോണ്‍ ചിലച്ചു.”

“Hello….. may I speak to Mr. Sankaranarayanan in the absence of Mr. Unni…””
Yes, Sankaran is speaking here

“കൃഷ്ണാ ഗുരുവായൂരപ്പാ…… എന്റെ പേരെങ്ങിനെ വന്നു സ്കൂള്‍ രേഖകളില്‍..?”

“See Mr. Sankar….. the situation of the girl Celica is very critical. You have to come and collect the girl. Other wise you should be the only man responsible for the consequences. Be careful”

ശങ്കരേട്ടന്‍ അറിയാവുന്ന പലയിടത്തും ഉണ്ണിയെ ബന്ധപ്പെട്ടെങ്കിലും കിട്ടിയില്ല ഫോണില്‍.

“വീണ്ടും വീണ്ടും സ്കൂളില്‍ നിന്ന് ഫോണ്‍ കോള്‍” ശങ്കരേട്ടന്‍ തീര്‍ത്തും അവശനായി. എങ്ങിനെ ഒരു തീരുമാനമെടുക്കും..” പാര്‍വ്വതിയോട് ചോദിച്ചാലോ..? “എന്തെന്ന് വെച്ചിട്ടാ ചോദിക്കുക. ഇങ്ങിനെ ഒരു മകളുണ്ടെന്നോ..?

“ഫോണ്‍ കോളിന്റെ കാര്യം സൂചിപ്പിച്ചാലോ..?” അവളുടെ പ്രതികരണം മോശമായി വന്നാലോ…. “എന്തായാലും ചോദിക്കുക തന്നെ”

“പാര്‍വ്വതീ. ഞാന് അല്പം ഗൌരവമായ ഒരു കാര്യം ചോദിക്കാന്‍ പോകയാണ്‍. തികച്ചും പേഴ്സണല്‍..”

മോള്‍ പ്രസവിച്ചിട്ടില്ലാ എന്നെനിക്കറിയാം. “പക്ഷെ ഉണ്ണി സാറിന്‍ ഒരു മകളുണ്ടോ. ഊട്ടിയില്‍..?“

“ശങ്കരേട്ടാ എനിക്കങ്ങിനെ ഒരു കള്ളം രാധികയോട് പറയേണ്ടി വന്നു.”
എന്താ പ്രശ്നം…?

“പ്രശ്നം ഗുരുതരം..”
എന്ന് വെച്ചാല്‍……?

“അങ്ങിനെ ഒരു കുട്ടിയുണ്ട്. ശങ്കരേട്ടന്‍ കാര്യങ്ങള്‍ ചുരുക്കത്തില്‍ പറഞ്ഞു.”

വീണ്ടും സ്കൂളില്‍ നിന്ന് ഫോണ്‍ കോള്‍. കുട്ടിയെ വൈകുന്നേരത്തിന്‍ മുമ്പ് ആരെങ്കിലും ബന്ധപ്പെട്ടവര്‍ കൊണ്ട് പോയില്ലെങ്കില്‍ വിഷയം പോലീസിനെ ഇടപെടുത്തേണ്ടി വരുമെന്നും അത് മൂലം ഉണ്ടാകുന്ന പ്രത്യാഘാതങ്ങള്‍ക്ക് സ്കൂള്‍ അധികൃതര്‍ ഉത്തരവാദികളല്ല.

ശങ്കരേട്ടന്‍ പിന്നെ ഒന്നും ആലോചിച്ചില്ല.

“We are proceeding right now. We should be able to reach there in four to five hours.”

ശങ്കരേട്ടന്‍ ഡ്രൈവര്‍ രാധാകൃഷ്ണനേയും കൂട്ടി ഉണ്ണിയുടെ കാറില്‍ പറപറന്നു. വിചാരിച്ചതിലും നേരത്തെ ഊട്ടിയിലെ സ്കൂളിലെത്തി.

“ശങ്കരേട്ടനെ കണ്ടതും സെലീക്ക……….”

അപ്പൂപ്പാ………. “Where is my daad and mum..?”
ഭാഷാ സ്വാധീനമില്ലാത്തതിനാലും അമ്പരപ്പിന്നാലും ശങ്കരേട്ടന്‍ അധികമൊന്നും സംസാരിക്കാനായില്ല. “ഈ കുട്ടി എങ്ങിനെ എന്നെ തിരിച്ചറിഞ്ഞിരിക്കുന്നു.

“Look Mr. Sankaran you cannot reach back to your place safely before evening. The weather is bad. Driving will not be comfortable due to the heavy fog. It is raining too. You may stay here with us and take the child tomorrow.”

അപ്പൂപ്പനെ കണ്ടതും സെലീക്കയുടെ അസുഖം പകുതി മാറി. അപ്പൂപ്പനോട് പിന്നീടും പലവട്ടം ചോദിച്ചു…” Where is my daad and mum……?

“ശങ്കരേട്ടന്‍ തീര്‍ത്തും കരച്ചില്‍ വന്നു. തന്തയെ കാണിക്കാം. പക്ഷെ തള്ള..?!!!“

എന്തൊക്കെ അതിശയം. കുട്ടിക്ക് മലയാളം തീ‍രെ അറിയില്ല. അപ്പൂപ്പാ എന്ന് മാത്രം പറയും.

പിറ്റേ ദിവസം ഒരു പാട് ഓഫീസ് രേഖകളില്‍ ഒപ്പിടുവിച്ചതിന്‍ ശേഷം അവര്‍ കുട്ടിയേയും കൊണ്ട് നാട്ടിലേക്ക് യാത്രയായി. സെലീക്ക കാറിലിരുന്ന് അഛനേയും അമ്മയേയും ചോദിച്ച് കരയാന്‍ തുടങ്ങി.

ശങ്കരേട്ടന്‍ ആകെ കുഴങ്ങി. എന്ത് പറഞ്ഞിട്ടാ കുട്ടിയെ സമാധാനിപ്പിക്കുക. തന്നെയുമല്ലാ കുട്ടിയുമായുള്ള ആശയവിനിമയവും എളുപ്പമല്ലല്ലോ… “കുട്ടി കരഞ്ഞ് കരഞ്ഞ് ശങ്കരേട്ടന്റെ മടിയില്‍ കിടന്നുറങ്ങി…”

12 മണിയോടെ അവര്‍ ഓഫീസിലെത്തി. സെലീക്കക്ക് ഓഫീസിന്റെ രൂപരേഖ മനസ്സിലുണ്ടായിരുന്നു. അവളുടെ അഛനില്‍ നിന്ന് അവള്‍ക്ക് പലതും അറിയാം. അവള്‍ ഓടി ഉണ്ണിയുടെ ഓഫീസില് കയറി ഇരുന്നു. അറിയാവുന്ന നമ്പരുകളില്‍ ഫോണ്‍ കറക്കാന്‍ തുടങ്ങി.

സ്കൂള്‍ പ്രിന്‍സിപ്പലിനെ വിളിച്ച് അവള് സുഖമായെത്തിയ വിവരം പറഞ്ഞു. എല്ലാം കണ്ട് നിന്ന ശങ്കരേട്ടന്‍ സന്തോഷമായി. “വയസ്സ് ഏഴേ ആയിട്ടുള്ളൂവെങ്കിലും എന്തൊരു സാമര്‍ഥ്യം അല്ലേ രാധാകൃഷ്ണാ…?!!! “

ഉണ്ണി സാറിന്റെ തനിസ്വരൂപം. ചുരുണ്ട മുടിയും കിട്ടിയിട്ടുണ്ട്. ചെമ്പന്‍ കളറാണെന്ന് മാത്രം. പിന്നെ നിറം തനി സായിപ്പത്തി തന്നെ. “ബ്രിട്ടീഷുകാരിയുടെ മകളാണെന്ന് സ്കൂള്‍ രേഖകളില്‍ നിന്ന് മനസ്സിലാക്കാന്‍ സാധിച്ചു. പിതാവിന്റെ പേരു ഉണ്ണിസാറിന്റെതായിരുന്നു. മാതാവിന്റെ പേര്‍ കണ്ടില്ല.

സെലീക്ക പുറത്തേക്കിറങ്ങി ഓടിക്കളിക്കാന്‍ തുടങ്ങി. തത്സമയം പെണ്ണുങ്ങള്‍ പാര്‍വ്വതിയോടൊപ്പം ഭക്ഷണം കഴിഞ്ഞ് ലോബിയില്‍ നില്‍ക്കുകയായിരുന്നു…….

“സെലീക്ക ഓടിച്ചെന്ന്………… മാം………… എന്ന് വിളിച്ച് പാര്‍വ്വതിയെ കെട്ടിപ്പിടിച്ച് തുരുതുരെ ഉമ്മ വെച്ചു… പാര്‍വ്വതി അവളെ കോരിയെടുത്തു…….. “

“Why you did not come to see me all these days…? Where is my daad..?”
കുട്ടി താഴെയിറങ്ങാന്‍ വിസമ്മതിച്ചു. പാര്‍വ്വതിക്ക് അവളുടെ പേരുപോലും അറിയില്ല. സഹപ്രവര്‍ത്തകരായ സ്തീകള്‍ അടക്കം പറഞ്ഞു.

മുഖഛായ കൊണ്ട് ഉണ്ണിസാറിന്റേത് തന്നെ. പക്ഷെ ശരീരപ്രകൃതി കൊണ്ട് ഒരു വെള്ളക്കാരിയുടെ മുടിയും നിറവും മറ്റും. പിന്നെ കുട്ടിക്ക് മലയാളം തീരെ അറിയില്ല. പാര്‍വ്വതി അവളെ കേബിനിലേക്ക് കൊണ്ട് പോയി.

“What is your name my daughter…?”
സെലീക്കക്ക് കരച്ചില്‍ വന്നു…
“You don’t’ remember my name mum………!!”

അവള്‍ കരയാന്‍ തുടങ്ങി. അവളെ സാന്ത്വനിപ്പിക്കാന്‍ വാക്കുകള്‍ കിട്ടാതെയായി പാര്‍വ്വതിക്ക്.

“My name is Celica……. Mum…..
നല്ല മോള്‍…….. പാര്‍വ്വതി വീണ്ടും അവളെ ആശ്ലേഷിച്ചു.

“Mum………. I am hungry….. can I have my lunch….?” പാര്‍വ്വതി അവളേയും കൂട്ടി ശങ്കരേട്ടന്റെ അടുത്തെത്തി………. മോള്‍ക്ക് വിശക്കുന്നുണ്ടെന്ന്…………

‘ഭക്ഷണം ഇപ്പോളെത്തും…ഞാന്‍ രാധാകൃഷ്ണനെ അയച്ചിട്ടുണ്ട്.

പാര്‍വ്വതി മകള്‍ക്ക് ഭക്ഷണം വിളമ്പിക്കൊടുത്തു. പക്ഷെ അവള്‍ക്കൊന്നും കഴിക്കാനായില്ല. അവളുടെ ഭക്ഷണം ഈ സാമ്പാറും ചോറും ആയിരുന്നില്ല. അവള്‍ കായ വറുത്തതും പായസവും മാത്രവും കഴിച്ചു. വേറെ ഒന്നും രുചിച്ച് നോക്കുക പോലും ചെയ്തില്ല.

കോളേജ് വിദ്യാഭ്യാസം കൊണ്ട് ഇംഗ്ലീഷ് ഭാഷ സ്വായത്തമാക്കിയിട്ടുള്ള പാര്‍വ്വതിക്ക് മോളോട് സംസാരിച്ച് സംസാരിച്ച് ഫ്ലുവന്‍സി വന്നു.

“Tell me my dear……. Whatz your food habits. Mum will get you what ever you like. Please give me little time…”

സെലീക്ക പാര്‍വ്വതിയെ പറഞ്ഞ് മനസ്സിലാക്കിയെങ്കിലും പാര്‍വ്വതിക്ക് കാര്യമായി ഒന്നും മനസ്സിലായില്ല. പാര്‍വ്വതി അവളുടെ സ്കൂളിലേക്ക് വിളിച്ച് കാര്യങ്ങളൊക്കെ മനസ്സിലാക്കി.

മകള്‍ക്കാവശ്യമുള്ള ഭക്ഷണ സാധനങ്ങളൊന്നും ഇവിടെ കിട്ടാത്തതിനാല്‍ പാര്‍വ്വതി രാധാകൃഷ്ണനെ തൃശ്ശൂര്‍ക്ക് പറഞ്ഞയച്ച് വാങ്ങിപ്പിച്ചു. അവള്‍ക്ക് സൂപ്പ്, കോണ്‍ ഫ്ലേക്ക്, പോറിഡ്ജ്, മുട്ട, ചീസ്, റൊട്ടി മുതലായവയാണ്‍ ഭക്ഷണം. ചോറ് തീരെ കഴിക്കില്ല കുട്ടി.
കുടിക്കാന്‍ ജ്യൂസും ഹോര്‍ലിക്ക്സും മാത്രം.

എരുവ് ഒട്ടും പറ്റില്ല. പാര്‍വ്വതിക്ക് കുട്ടിക്കുള്ള ഭക്ഷണം ഉണ്ടാക്കാന്‍ തന്നെ ഒരുപാട് സമയം കണ്ടെത്തേണ്ടി വന്നു. പാര്‍വ്വതി പലതും കൊടുത്തു മകളുടെ വയര്‍ നിറച്ചു.

സെലീക്കക്കാണെങ്കില് അമ്മയെ കിട്ടിയ സന്തോഷത്തിലായിരുന്നു. ഊണും ഉറക്കവും എല്ലാം പാര്‍വ്വതിയുടെ കൂടെ.

കാലത്ത് എഴുന്നേറ്റ കുട്ടി പറമ്പിലെല്ലാം ഓടി നടന്നു. പാര്‍വ്വതി പിന്നാലെ ഓടി നടന്ന് തോറ്റു. ഇനി ഓഫീസിലേക്ക് പോകുന്ന കാര്യം കണക്കെന്നെ. ഇവള്‍ക്ക് ഭക്ഷണം ഉണ്ടാക്കാന്‍ തന്നെ കുറച്ച് സമയമെടുക്കും. ഇവള്‍ക്ക് രുചിയോടെ ഒന്നും ഉണ്ടാക്കിക്കൊടുക്കാന്‍ കഴിഞ്ഞിട്ടില്ല ഇത് വരെ.

ഉണ്ണ്യേട്ടന്റെ തൃശ്ശൂരിലുള്ള സുഹൃത്തിനെ വിളിച്ച് കോണ്‍ ഫ്ലേക്ക്, പോറിഡ്ജ് മുതലായവ ഉണ്ടാക്കാന്‍ പഠിച്ചു.

ഹാവൂ………… സെലീക്കക്ക് പ്രാതല്‍ ഒരു വിധം ഇഷ്ടമായി……. പാര്‍വ്വതി ഗേറ്റ് അടച്ച് കുറ്റിയിട്ടു. അല്ലെങ്കില്‍ അവള്‍ പറമ്പിലേക്ക് ഇറങ്ങി ഓടും.

[തുടരും]


spelling mistakes shall be corrected later. kindly excuse


3 comments:

ജെ പി വെട്ടിയാട്ടില്‍ said...

സാറിന്റെ ഭാര്യയെ ഞങ്ങള്‍ക്ക് പരിചയപ്പെടുത്തി. അവര് ഞങ്ങളില് ഒരാളായി മാറിക്കഴിഞ്ഞു. സാറ് ഒരു നല്ല ഒരു സംഗീതാസ്വാദകാനാണെന്നും വീണയുള്‍പ്പെടെ ചില സംഗീതോപകരണങ്ങള് വായിക്കുമെന്നും മേഡത്തില് നിന്നറിഞ്ഞു. വരുന്ന കുടുംബയോഗത്തില് ഞങ്ങള്‍ക്കും ഇതിന്റെ സാന്നിദ്ധ്യം അനുഭവിച്ചറിയണമെന്നുണ്ട്.

“ഞാന് ഈ ഉപകരണങ്ങളൊക്കെ വായിച്ചിട്ട് കുറേ കാലമായി. ഇപ്പോള് വിരലുകളൊന്നും വഴങ്ങുമോ എന്നറിയില്ല. ശ്രമിച്ച് നോക്കാം.”

Muralee Mukundan , ബിലാത്തിപട്ടണം said...

“ഞാന് ഈ ഉപകരണങ്ങളൊക്കെ വായിച്ചിട്ട് കുറേ കാലമായി. ഇപ്പോള് വിരലുകളൊന്നും വഴങ്ങുമോ എന്നറിയില്ല. ശ്രമിച്ച് നോക്കാം...“തുടരട്ടങ്ങിനേ...തുടരട്ടേ....

Sukanya said...

പാര്‍വതിയുടെ ഉണ്ണി, നിര്‍മലയുടെ ഉണ്ണി, വിദേശ കഥാപാത്രം ആരാണ്?