ഇന്ന് [09-11-2010] തൃശ്ശിവപേരൂര്‍ കേരള ലളിതകലാ അക്കാദമിയില്‍ “കളമെഴുത്ത്” രണ്ടാം ഘട്ടം ആരംഭിച്ചു.
മൂന്ന് കളമുണ്ടായിരുന്നു. അതില്‍ നാഗരാജക്കളവും കളം മായ്ക്കലും കാണാന്‍ എനിക്ക് ഭാഗ്യമുണ്ടായി. ചേര്‍പ്പ് രാമകൃഷ്ണനും സംഘവും ആണ് നാഗരാജക്കളം എഴുതിയതും മായ്ച്ചതും.
എന്റെ തറവാട്ടായ വെട്ടിയാട്ടില്‍ കുടുംബത്തില്‍ പണ്ടൊക്കെ പാമ്പിനാളം [സര്‍പ്പക്കളം] ഉണ്ടാകാറുണ്ട്. ഞങ്ങളുടെ തറവാട്ടില്‍ പാമ്പിന് കാവ്, ഞങ്ങളുടേതായ അമ്പലപ്പുരയും അതില്‍ ഭുവനേശ്വരി, ചാത്തന്, മുത്തപ്പന്മാര്, കരിങ്കുട്ടി, ബ്രഹ്മരക്ഷസ്സ് മുതലായ ദേവീ ദേവന്മാരുടേയും പ്രതിഷ്ഠ ഉണ്ടായിരുന്നു.
വര്‍ഷത്തിലൊരിക്കല്‍ അമ്പലപ്പുരയില്‍ പ്രത്യേക പൂജയും, കുറേ വര്‍ഷങ്ങള്‍ കൂടുമ്പോള്‍ പാന്‍പിനാളവും നടത്തി വന്നിരുന്നു. എന്റെ ബാല്യത്തില്‍ ഈ വക കളങ്ങളെല്ലാം കണ്ട് വളര്‍ന്നതിനാല്‍ എന്റെ ഇപ്പോഴത്തെ തട്ടകമായ തൃശ്ശിവപേരൂരില്‍ എന്ത് കളങ്ങള്‍ വന്നാലും ഞാന്‍ കാണാന്‍ പോകും.
4 comments:
എന്റെ തറവാട്ടായ വെട്ടിയാട്ടില്‍ കുടുംബത്തില്‍ പണ്ടൊക്കെ പാമ്പിനാളം [സര്‍പ്പക്കളം] ഉണ്ടാകാറുണ്ട്. ഞങ്ങളുടെ തറവാട്ടില്‍ പാമ്പിന് കാവ്, ഞങ്ങളുടേതായ അമ്പലപ്പുരയും അതില്‍ ഭുവനേശ്വരി, ചാത്തന്, മുത്തപ്പന്മാര്, കരിങ്കുട്ടി, ബ്രഹ്മരക്ഷസ്സ് മുതലായ ദേവീ ദേവന്മാരുടേയും പ്രതിഷ്ഠ ഉണ്ടായിരുന്നു.
ഇപ്പോൾ സർപ്പക്കാവുകളെല്ലാം നശിച്ചക്കാരണമാണല്ലോ പാമ്പുംകളങ്ങൾ അറം പറ്റി പോകാതിരിക്കാൻ വേണ്ടി ലളിതകലാ അക്കദമിയിൽ നടത്തുന്നത് അല്ലേ
നോസ്റ്റാല്ജിക് മെമറീസ് ഇടക്കൊക്കെ ഇങ്ങോട്ടും ഒന്ന് വാ
സുനിയേട്ടന്റെ വീട്ടില്‍ വച്ചാണ് ഞാന്‍ ആദ്യമായി ഒരു കളമെഴുത്ത് കാണുന്നത്.കൂടുതല്‍ വിശദമായി എഴുതാമായിരുന്നില്ലേ പ്രകാശേട്ടാ?
Post a Comment