എന്റെ ദു:ഖം ആരോട് പങ്കിടാന്
paresthesia എന്ന രോഗത്തിന്റെ അടിമയാണ് ഞാന്‍. പണ്ടത്തെപ്പോലെ ഓടാനും ചാടാനും നടക്കാനും വയ്യ. എന്നാലും ഞാന്‍ ഊര്‍ജ്ജസ്വലനായി ഇരിക്കുന്നു. എന്നാണ് ഞാന്‍ ഒന്നും വയ്യാത്ത ഒരു അവസ്ഥയില്‍ ആകുമെന്ന് അറിയില്ല. ഇപ്പോള് വയസ്സ് 64.
ശേഷം ഭാഗങ്ങള്‍ താഴെ കാണുന്ന ലിങ്കില്‍ വായിക്കാം
http://jp-smriti.blogspot.com/2011/06/blog-post_07.html
എന്റെ ദു:ഖം ആരോട് പങ്കിടാന്
എന്താണ്‍ പരസ്തീസിയ എന്നതിന്റെ ഏകദേശരൂപം നെറ്റില്‍ കാണാവുന്നതാണ്‍. ശരിയായ രോഗ നിര്‍ണ്ണയം കണ്‍ടതിന്‍ ശേഷമേ ചികിത്സ ഫലപ്രദമാകൂ. എനിക്ക് ഈ രോഗം തന്നെയാണോ എന്നതിനും എനിക്കുറപ്പില്ല. കാരണം ഇത് വരെ രോഗം മാറിയിട്ടുമില്ല, മാറുന്നതിന്റെ ലക്ഷണവും ഇല്ല.
എന്നെ ഇപ്പോള് എന്നെ ചികിത്സിക്കുന്ന ഡോക്ടര് ഒരു പരീക്ഷണ വസ്തു ആക്കിയിരിക്കയാണ്. ആവശ്യത്തിന്നനുസരിച്ചുള്ള ചെരിപ്പ് കിട്ടാത്തതിനാല് അദ്ദേഹം “Silicare (silicone foot care product) ഷൂസിന്റെ ഉള്ളില് വെക്കാനുള്ള insole (removable) – a biomechanically designed insole – ഒരു തരം ഷീറ്റ് വാങ്ങി ധരിക്കാന് പറഞ്ഞു.
അത് ധരിച്ചുതുടങ്ങിയപ്പോള് എന്റെ അസുഖം കൂടി. കാല് പാദത്തിന്റെ അടിയില് ഒരേ സ്ഥലത്ത് പാദം ഡാമേജ് ആയി വേദന കൂടി. ഇപ്പോള് ഷൂസിടാനും ചെരിപ്പിടാനും അധിക ദൂരം നടക്കാനും വയ്യാത്ത അവസ്ഥയായി.
ഇത് എനിക്ക് ഓര്‍ഡര്‍ ചെയ്തു വരുത്തിത്തന്ന ആളെ വിളിച്ചപ്പോള്‍ തിരിച്ച് വിളിക്കാമെന്നും ഇത് എനിക്ക് ഉപദേശിച്ച ഡോക്ടറെ ഫോണില്‍ വിളിക്കാമെന്നും പറഞ്ഞിരുന്നെങ്കിലും പറഞ്ഞ വാക്ക് പാലിച്ചില്ല.
ഞാന്‍ എന്നെ ചികിത്സിക്കുന്ന ഡോക്ടറെ കണ്ട് എന്റെ സങ്കടം ബോധിപ്പിച്ചു. അദ്ദേഹം പറഞ്ഞു വേദന വരുത്തിയെന്ന് തോന്നിക്കുന്ന ഭാഗം മുറിച്ച് കളഞ്ഞ് വീണ്ടും ധരിക്കാന്‍.
പക്ഷെ ഞാന്‍ അതിന്‍ തുനിഞ്ഞില്ല. കാരണം ഇനി എന്റെ ഇഷ്ടത്തിന് ചെയ്താല്‍ ഇത് സപ്ലൈ ചെയ്തവര്‍ എന്നെ പ്രതിക്കൂട്ടില്‍ നിര്‍ത്തും.
“വെളുക്കന്‍ തേച്ചത് പാണ്ടായി” എന്ന് പറഞ്ഞ പോലെയായി എന്ന് പറഞ്ഞാല്‍ പോരെ” … എല്ലാം യോഗം തന്നെ, അനുഭവിക്കുക അന്നെ.
ഞാന്‍ ഈ പൊസ്റ്റ് എഴുതുന്നതിന്റെ പിന്നില്‍ ഒരു ആവശ്യം ഉണ്ട്. ആരെങ്കിലും എന്നെപ്പോലെ പരസ്തീസിയ എന്ന ഞരമ്പുസമ്പന്ധമായ കാല്‍ പാദത്തിന്നടിയിലുള്ള വാതരോഗം ഉണ്ടെങ്കില്‍ ഞാനുമായി ആശയവിനിമയം ചെയ്യണം എന്നുള്ള ആഗ്രഹം ഉണ്ട്.
ഇത്തരത്തിലുള്ള ഒത്തുചേരല്‍ മറ്റുള്ള രോഗികള്‍ക്ക് ഉപകാരമായേക്കും. എന്നെ ചികിത്സിക്കുന്ന ഡോക്ടര്‍ എന്റെ ഭാര്യയുടെ രോഗം ചികിത്സിച്ച് ഭേദമാക്കിയതിനാല്‍ എനിക്കദ്ദേഹത്തെ വിശ്വാസവും സ്നേഹവും ആണ്‍.
പക്ഷെ എന്തുകൊണ്ടോ എനിക്ക് ഇത് വരെ രോഗ ശമനം കിട്ടിയിട്ടില്ല. പഞ്ഞിയുടെ മുകളില്‍ ചവിട്ടിയാല്‍ എങ്ങിനെ തോന്നും, അത് പോലെയുള്ള സെന്‍സേഷന് ആണ്‍ കാല്‍ പാദത്തിന്‍.
“What is paresthesia?
Paresthesia is an abnormal condition in which you feel a sensation of burning, numbness, tingling, itching or prickling. Paresthesia can also be described as a pins-and-needles or skin-crawling sensation. Paresthesia most often occurs in the extremities, such as the hands, feet, fingers, and toes, but it can occur in other parts of the body.“
കടപ്പാട്: google search
http://www.bettermedicine.com/article/paresthesia
ചെരിപ്പില്ലാതെ വീട്ടിനുള്ളില്‍ പോലും നടക്കാനാവില്ല. അമ്പലത്തിന്നുള്ളില്‍ പ്രവേശിച്ചിട്ട് കുറേ ആഴ്ചകളായി. എന്നും ക്ഷേത്രദര്‍ശനം നടത്തിയിരുന്ന ആളാണ്‍ ഞാന്‍. ഇപ്പോള്‍ ദീപാരാധന സമയത്ത് കുടയും ചൂടി ആലിന്‍ ചുവട്ടിലാണ്‍ എന്റെ സ്ഥാനം.
കഴിഞ്ഞ കുറച്ച് ദിവസം ഈ ആലിന്റെ വലിയൊരു കൊമ്പ് ഏതാണ്ട് ഇരുപത് ടണ്‍ ഭാരമുള്ളത് നിലം പതിച്ചു. ഞാന്‍ അന്ന് ആലിന്‍ ചുവട്ടിലുണ്‍ടായിരുന്നെങ്കില്‍ ഞാന്‍ അതോടെ പരലോകം പ്രാപിച്ചേനേ. എന്നെ ഇങ്ങിനെ നരകിച്ച് കൊല്ലാനായിരിക്കും ധൈവ വിധി.
സത്കര്‍മ്മങ്ങള്‍ ചെയ്യുന്നവര്‍ നരകിച്ചേ മരിക്കൂ എന്നാണ്‍ എന്റെ കണക്കുകൂട്ടല്‍. ദയാശീലനും സല്‍ക്കര്‍മ്മിയുമായ എന്റെ പിതാവ് നരകിച്ചാണ്‍ മരിച്ചത്. എന്നാല്‍ അദ്ദേഹത്തിന്റെ സഹോദരനോ ഈ വിഭാഗത്തില്‍ പെടുന്ന ആളായിരുന്നില്ല. സുഖമായി മരിച്ച്. കാലത്ത് വിളിച്ചെണീപ്പിക്കാന്‍ നോക്കിയപ്പോള്‍ സുഖമായി മരിച്ച് കിടക്കുന്നു.
എന്റെ കുടുംബത്തില്‍ ആണുങ്ങളെല്ലാം പാരമ്പര്യമായി 60 നു അപ്പുറം കടക്കാറില്ല. എല്ലാരും എന്നെ തനിച്ചാക്കിപ്പോയി എന്നതാണ്‍ എന്റെ സങ്കടം. എനിക്ക് 64 കഴിഞ്ഞു.
നടക്കാന്‍ പറ്റാത്ത അല്ലെങ്കില്‍ കണ്ണുകാണാന്‍ പറ്റാത്ത ഒരു അവസ്ഥയിലേക്കാണ്‍ ദൈവം തമ്പുരാന്‍ എനിക്ക് വിധിച്ചിരിക്കുന്നതെങ്കില്‍ രണ്ട് കൈയും നീട്ടി വിധിയ സ്വീകരിക്കുക എന്നല്ലാതെ മറിച്ച് നമുക്കൊന്നും ചെയ്യാനാവില്ല. സല്‍ക്കര്‍മ്മങ്ങളിലൂടെ വേദനകളുടെ വീര്യം കുറച്ച് കിട്ടുമായിരിക്കും.
ഇവിടെ തൃശ്ശൂരില്‍ “pain & palliative clinic” എന്ന ആശയം കൊണ്ട് നടക്കുന്ന രണ്ട് സംഘടനകളുണ്ട്. ഒന്നില്‍ ഞാന്‍ പണ്ട് വളണ്‍ടിയര്‍ ആയി സേവനം അനുഷ്ടിച്ചിരുന്നു.
ഇനി വീണ്ടും അതിലൊന്നില്‍ എന്റെ ജീവിതത്തിന്റെ അല്പസമയം ചിലവിടാന്‍ പോകുന്നു. അവിടുത്തെ കേന്‍സര്‍ രോഗികളേയും മാറാവ്യാധി പിടിച്ച് കിടക്കുന്നവരേയും ഒരു നോക്കു കണ്ടാല്‍ എന്റെ രോഗം ഒന്നുമല്ല. മറ്റുള്ളവരുടെ ദു:ഖത്തില്‍ പങ്കുകൊള്ളുകയും അവര്‍ക്ക് ഒരു സഹായ ഹസ്തം നീട്ടിക്കൊടുക്കുകയും ചെയ്താല്‍ ഇതില്‍ പരം പുണ്ണ്യം മറ്റൊന്നുമില്ല ജീവിതത്തില്‍.
ഈ സംഘടനകളില്‍ ഒന്നിനെ കുറിച്ച് ഞാന്‍ രണ്ട് വാക്ക് മറ്റൊരു പോസ്റ്റില്‍ എഴുതാം.
3 comments:
എന്നെ ഇപ്പോള് എന്നെ ചികിത്സിക്കുന്ന ഡോക്ടര് ഒരു പരീക്ഷണ വസ്തു ആക്കിയിരിക്കയാണ്. ആവശ്യത്തിന്നനുസരിച്ചുള്ള ചെരിപ്പ് കിട്ടാത്തതിനാല് അദ്ദേഹം “Silicare (silicone foot care product) ഷൂസിന്റെ ഉള്ളില് വെക്കാനുള്ള insole (removable) – a biomechanically designed insole – ഒരു തരം ഷീറ്റ് വാങ്ങി ധരിക്കാന് പറഞ്ഞു.
അത് ധരിച്ചുതുടങ്ങിയപ്പോള് എന്റെ അസുഖം കൂടി. കാല് പാദത്തിന്റെ അടിയില് ഒരേ സ്ഥലത്ത് പാദം ഡാമേജ് ആയി വേദന കൂടി. ഇപ്പോള് ഷൂസിടാനും ചെരിപ്പിടാനും അധിക ദൂരം നടക്കാനും വയ്യാത്ത അവസ്ഥയായി.
+++++++++++++++++
വായനക്കാര്‍ക്ക് ആര്‍ക്കെങ്കിലും എന്റെ രോഗത്തിന് ചികിസ്തിക്കാന്‍ പറ്റിയ ഡോക്ടേര്‍സിന്റെ പേരും മറ്റും വിവരങ്ങളും നല്‍കാന്‍ കഴിയുമെങ്കില്‍ അറിയിക്കുക.
my gmail ID
prakashettan@gmail.com
9446335137
ദു:ഖസാന്ദ്രമയമാണല്ലോയിത്...!
Post a Comment