Thursday, October 27, 2011

സേതുലക്ഷ്മിയുടെ ദീപാവലി സ്പെഷല്‍ ബിരിയാണി



ഈ വര്‍ഷം എന്റെ ദീപാവലി ആഘോഷം കോയമ്പത്തൂരിലായിരുന്നു. പ്രധാനമായി പറയാനുള്ളത് എന്റെ മരുമകള്‍ സേതുലക്ഷ്മി ഉണ്ടാക്കിത്തന്ന കോഴി ബിരിയാണിയായിരുന്നു.

ഗൃഹാന്തരീക്ഷത്തില്‍ ഉണ്ടാക്കിയ ഇത്ര രുചിയേറിയ ബിരിയാണി ഞാന്‍ അടുത്ത കാലത്തൊന്നും കഴിച്ചിട്ടില്ല. നിങ്ങള്‍ക്കാര്‍ക്കെങ്കിലും ഇതിന്റെ റെസീപ്പി വേണമെങ്കില്‍ ഞാന്‍ മോള്ടോ ചോദിച്ച് ഇവിടെ എഴുതാം പിന്നീട്.

കോയമ്പത്തൂരിലെ വീടുകളിലെ പടക്കം പൊട്ടിക്കലും മത്താപ്പ്, കമ്പിപ്പൂത്തിരി, അമിട്ട് മുതലായ ആഘോഷം തലേദിവസം വൈകിട്ടോടെ ആരംഭിച്ച് ദീപാവലി ദിവസം 11 മണി വരെ നീണ്ടു.

കുട്ടിമാളുവിന്റെ ചെവിയില്‍ പഞ്ഞി തിരുകേണ്ടി വന്നു എന്ന് പറഞ്ഞാല്‍ പോരേ. ഞാന്‍ ബാല്‍ക്കണിയിലെ വാതില്‍ തുറന്നിട്ട് കിടന്നു. വെടിക്കെട്ട് ശരിക്കും ആഘോഷിച്ചു.

ഇനി എല്ലാ വര്‍ഷവും ദീപാവലിക്ക് കോയമ്പത്തൂരിലേക്കോ, മറ്റു തമിഴ്നാടുകളിലേക്കോ പോകണം. എന്റെ മകന്‍ കോയമ്പത്തൂരിലെ ഒരു മള്‍ട്ടി നാഷണല്‍ ബേങ്കിന്റെ അസ്സോസിയേറ്റ് വൈസ് പ്രസിഡണ്ട് ആണ്. അങ്ങിനെ

ആണ് ഈയിടെ ആയി ഈ തമിഴ്നാട് യാത്ര.

“പിന്നെ കള്ളും വെള്ളവും ഒന്നുമില്ലേ സേതൂ ദീപാവലിയായിട്ട്…?“

“ഉണ്ടല്ലോ … അതാ ഇരിക്കുന്നു അടുക്കളയിലെ മൂലയില്‍ ഒരു ഗ്ലെന്‍ഫിഡിക്ക് സ്കോച്ച് വിസ്കി… ഡാഡിക്ക് മാത്രമായി വാങ്ങിയതാണ്”

“സന്തോഷമായി സേതൂ……… ഇതില്‍ പരം മറ്റെന്തുവേണം ദീപാവലി ആഘോഷിക്കാന്‍………”

പക്ഷെ ഞാന്‍ ദീപാവലി ആയിട്ട് മദ്യസേവ നടത്തിയില്ല.

മകന് അവധിയായിരുന്നു. മഴയുള്ള കാരണം ഞങ്ങള്‍ പുറത്ത് പോയില്ല.

ഈ ദീപാവലി പുരാണം വായിക്കണമെങ്കില്‍ താഴെ കാണുന്ന പോസ്റ്റിന്റെ അടിയിലൊരാള്‍ ഇട്ട കമന്റ് വായിക്കാം. ഒരു തമാശ തന്നെ.

http://jp-smriti.blogspot.com/2011/10/happy-deepaawali.html

എല്ലാവര്‍ക്കും ബിലേറ്റഡ് ദീപാവലി ആശംസകള്‍……………

വരൂ കോയമ്പത്തൂരിലേക്ക്….

ഒരു ബ്ലോഗ് മീറ്റ് അവിടെയും ആകാം. എല്ലാവര്‍ക്കും സേതു സ്പെഷല്‍ ബിരിയാണി സേവിക്കാം.

7 comments:

ജെ പി വെട്ടിയാട്ടില്‍ said...

ഈ വര്ഷം എന്റെ ദീപാവലി ആഘോഷം കോയമ്പത്തൂരിലായിരുന്നു. പ്രധാനമായി പറയാനുള്ളത് എന്റെ മരുമകള് സേതുലക്ഷ്മി ഉണ്ടാക്കിത്തന്ന കോഴി ബിരിയാണിയായിരുന്നു.

ഗൃഹാന്തരീക്ഷത്തില് ഉണ്ടാക്കിയ ഇത്ര രുചിയേറിയ ബിരിയാണി ഞാന് അടുത്ത കാലത്തൊന്നും കഴിച്ചിട്ടില്ല.

നിങ്ങള്ക്കാര്ക്കെങ്കിലും ഇതിന്റെ റെസീപ്പി വേണമെങ്കില് ഞാന് മോളൊട് ചോദിച്ച് ഇവിടെ എഴുതാം പിന്നീട്.

Kirant400 said...

post kalakki

ശിഖണ്ഡി said...

പെട്ടന്ന് എഴുത്തു

ഇലഞ്ഞിപൂക്കള്‍ said...

വൈകിയ ദീപാവലി ആശംസകള്‍... ആ ബിരിയാണി റെസിപ്പിക്കായ് കാത്തിരിക്കുന്നു...

ആൾരൂപൻ said...

ആകപ്പാടെ ഒരു കോഴി മണം.. വെജിറ്റേറിയനായ എനിയ്ക്കീ ബിരിയാണി പിടിയ്ക്കില്ല.

മാണിക്യം said...

"ദീപാ വലി" ബിലാത്തി പട്ടണത്തിന്റെ
വേര്‍ഷന്‍ അസ്സലായി ..
അതുകൊണ്ട് ജെ പിക്ക് കിട്ടിയ ഗ്ലെന്‍ഫിഡിക്ക് സ്കോച്ച് വിസ്കി… അവിടെ തന്നെ ഇരുന്നല്ലൊ അല്ലേ?
ചിക്കന്‍ ബിര്യാണിയുടെ റെസിപ്പി അടുത്ത പോസ്റ്റ് ആക്കുമല്ലൊ അല്ലേ?

റോസാപ്പൂക്കള്‍ said...

റെസിപ്പി വേഗം പോസ്റ്റ് ചെയ്യൂ...
അങ്ങനെ തന്നെ തിന്നാല്‍ പോരല്ലോ