കഴിഞ്ഞതിന്റെ മുന്നിലെത്തെ കൊല്ലത്തെ ഗുരുവായൂര്‍ ഏകാദശിക്ക് പാറുകുട്ടി എന്നെ കാണാന്‍ വന്നതും അന്ന് നടന്ന കാര്യങ്ങളെല്ലാം മറ്റൊരു പോസ്റ്റിലെഴുതാനുള്ള അത്രയും ഉണ്‍ട്. രസകരമായൊരു സംഭവം ആയിരുന്നു അത്.
അങ്ങിനെ എന്നെ അത്രമാത്രം സ്നേഹിച്ചിരുന്ന പാറുകുട്ടിക്ക് ഇന്ന് എന്നോട് മിണ്ടാന് നേരമില്ല എന്നാലോചിക്കുമ്പോള് ഇത്രയും നാള് കാണിച്ചിരുന്ന സ്നേഹം കാപട്യമാണൊ എന്ന് സംശയിക്കുന്നു.
സംഗതി അവള്‍ക്ക് തരാനുള്ളതെല്ലൊം അവള് എനിക്ക് കാഴ്ചവെച്ചിരുന്നെങ്കിലും ഈ മണ്ടനായ ഞാന് ഇപ്പോളും അവളെ ഓര്‍ക്കാത്ത ദിവസങ്ങളില്ല.
എന്താണ്‍ അവളുടെ ഈ മനം മാറ്റത്തിന്‍ കാരണം എന്ന് ഞാന്‍ ഭഗവാന്‍ കൃഷ്ണനോട് പലവട്ടം ചോദിച്ചിരുനെങ്കിലും ഭഗവാന്‍ ഒന്നും ഉരിയാടിയില്ല.
ഭഗവാനോട് പറഞ്ഞ ഒരു കാര്യം നിറവേറ്റാനായില്ല. അവളെയും കൊണ്ട് ഗുരുവായൂര്‍ അമ്പലനടയില്‍ എത്തി തൊഴാം എന്ന് പറഞ്ഞിരുന്നു. പിന്നീടാകാം, സമയം ഒത്തുവരട്ടെ എന്ന് പറഞ്ഞ് അങ്ങിനെ അത് നീണ്ടു. ഞാന്‍ എപ്പോഴും തയ്യാറായിരുന്നു. പക്ഷെ……… അവള്‍ എന്നോട് ഇങ്ങിനെ ഓതി……
“ഉണ്ണ്യെട്ടാ….. ഞാന്‍ ഉണ്ണ്യേട്ടന്റെ കൂടെ പലയിടത്തും വന്നു.. ഒരു പാട് അമ്പലങ്ങളും അതിന്റെ കൂട്ടത്തിലുണ്ടായിരുന്നു. ഉണ്ണ്യേട്ടന്‍ ആവശ്യപ്പെട്ടതെല്ലാം ഞാന്‍ തന്നു. ഒരു സ്ത്രീക്ക് തരാനുള്ളതെല്ലാം… ഇനി തരാനായി ഒന്നും ഇല്ല.”
“പക്ഷെ…………?”
“പറയൂ പാറുകുട്ടീ……. ഞാന്‍ കേള്‍ക്കട്ടെ……..?”
“ഗുരുവായൂരമ്പലനടയില്‍ നമ്മെ വല്ലോരും ഒന്നിച്ചുകണ്ടാല്‍ എന്ത് വിചാരിക്കും.?”
“ഈ വല്ലോരും എന്ന് ആരാ നീ ഉദ്ദേശിക്കുന്നത്………?”
“നമ്മുടെ നാട്ടുകാര്‍……..?
“അതിന്‍ നീയെന്റെ കൂടെ നിന്റെ വീട്ടില്‍നിന്നും എങ്ങോട്ടെക്കൊ പോന്നിട്ടുണ്ട് അതൊക്കെ ഈ നാട്ടുകാരുടെ മുന്നില്‍ കൂടിയല്ലേ. അല്ലാതെ തലയില്‍ മുണ്ടിട്ടൊന്നുമല്ലല്ലോ.. നമ്മുടെ നാട്ടിലെ എല്ലാവര്‍ക്കും അറിയാവുന്ന കാര്യമല്ലേ അത്…. ?”
“എന്ന് വിചാരിച്ച് ഗുരുവായൂര്‍ക്ക് വരാനെനിക്ക് പേടി………”
“പേടിയോ….. അതും ഭഗവാന്‍ കൃഷ്ണനെ കാണാനോ…….. ഗുരുവായൂരപ്പന്‍ വളരെ സന്തോഷമുള്ള കാര്യമാകുമില്ലേ അത്…..”
“സംഗതിയൊക്കെ ശരിയാ…………എന്നാലും എനിക്ക്………… എനിക്ക്…………..”
“തെളിച്ച് പറാ എന്റെ പാറുകുട്ടീ…………”
“ഈ ഉണ്ണ്യേട്ടനെന്താ ന്നോട് ഇങ്ങിനെ കുത്തിക്കുത്തി ചോദിക്കണേ.. എല്ലാം മനസ്സിലാക്കാവുന്നതല്ലേ ഉള്ളൂ…….”
“എനിക്ക് ശരിക്കും മനസ്സിലാവാഞ്ഞിട്ട് തന്നെയാ ചോദിക്കണത്.. നമ്മുടെ ഗ്രാമത്തിലും പരിസരപ്രദേശങ്ങളിലും, കുന്നംകുളത്തും എന്തിനുപറേണൂ ബന്ധുഗൃഹങ്ങളിലും എല്ലാം സമീപത്തുള്ള ഒട്ടുമിക്ക അമ്പലങ്ങളിലും ഒരുമിച്ച് പോയിട്ടില്ലേ..?”
“എല്ലാം ശരിയാണ്‍. ഒന്നും ഞാന്‍ നിഷേധിക്കുന്നില്ല…”
“പിന്നെ എന്താണ്‍ എന്റെ കൂടെ ഗുരുവായൂരപ്പനെ കാണാന്‍ വരാഞ്ഞെ. അതും മാത്രം ബാക്കിയാക്കി നീയെന്നെ തഴഞ്ഞില്ലേ……. പിന്നെ 24 മണിക്കൂറിന്റെ ഒരു കാര്യം ഉണ്ടായിരുന്നു. അത് ഞാന്‍ വിടാം….”
“പിന്നീടൊരിക്കലാകാം ഉണ്ണ്യേട്ടാ…. എനിക്കുള്ളതെല്ലാം ഞാന്‍ എന്റെ ഉണ്ണ്യേട്ടന്‍ സമര്‍പ്പിച്ചു. ഇനി എനിക്ക് ഒന്നുമില്ല തരാന്‍.. അതുകൊണ്ട് 24 മണിക്കൂര്‍ ഉണ്ണ്യേട്ടന്‍ ഒഴിവാക്കി….. കള്ളന്‍ വലിയ സൂത്രക്കാരന്‍ തന്നെ……. കണ്ണന്റെ കുട്ടിക്കുറുമ്പുണ്ടല്ലോ………. അത്തരം ഒരു കുട്ടിക്കുറുമ്പനാണ്‍ ഈ ഉണ്ണ്യേട്ടന്‍… ഞാന്‍ ഉണ്ണ്യേട്ടനെ ഇഷ്ടപ്പെട്ടതും അതുകൊണ്‍ട് തന്നെ. എന്റെ പിന്നാലെ എത്രയോ പേര്‍ കൂടുന്നു, എന്തെല്ലാം മോഹനവാഗ്ദാനങ്ങള്‍… അതിലൊന്നും ഞാന്‍ വീണില്ല. പകരം എന്റെ ഉണ്ണ്യേട്ടനുമിന്നില്‍ മാത്രം ഞാന്‍ തോറ്റു..“
“ഞാന്‍ വിചാരിച്ചു ഗുരുവായൂരപ്പനെ കാണാന്‍ നീ വരുമെന്ന്. കണ്ണന്‍ പശുക്കിടാവിന്റെ മുലകുടിക്കുന്നത് എന്നെ ഒരിക്കല്‍ കാണിച്ചില്ലേ നീയെനിക്ക്. അതില്‍ പിന്നെ ഗുരുവായൂര്‍ പോകുമ്പോളെല്ലാം ഞാന്‍ കടകളില്‍ കയറുമ്പോള്‍ ആ പടം കാണുമ്പോള്‍ നിന്നെ ഓര്‍ക്കാറുണ്ട്…”
“നീ വാക്കുപാലിക്കാഞ്ഞതിനാല്‍ ഭഗവാന്‍ കൃഷ്ണനെന്നോട് പിണങ്ങി. നിന്നെ എനിക്ക് നഷ്ടപ്പെട്ട മാതിരിയായില്ലേ ഇപ്പോള്‍. നിനക്ക് ഫോണെങ്കിലും എടുക്കാമല്ലോ.. വരണ്ട. കാണേണ്ട. ഒന്നും തരേണ്ട.. ഫോണില്‍ കൂടി രണ്‍ട് മിനിട്ട് വര്‍ത്തമാനം എങ്കിലും നിനക്ക് പറഞ്ഞുകൂടെ എന്റെ പാറുകുട്ടീ……”
“നോക്കൂ പാറുകുട്ടീ….. നീ പറഞ്ഞ വാക്ക് നീ പാലിക്കാത്ത കാരണം കണ്ണനെന്നോട് പിണങ്ങി. ഞാന്‍ നിഷ്കളങ്കനാണെങ്കിലും എന്റെ നിരപരാധിത്വം ഗുരുവായൂരപ്പനോട് എനിക്ക് തെളിയിക്കാനായില്ലല്ലോ..?”
“നിന്നെക്കുറിച്ചുള്ള ഓര്‍മ്മകള്‍ എന്നെ തളര്‍ത്തുന്നു. ഞാനൊരു രോഗിയും ആയി…. സ്നേഹത്തിന്‍ ഒരു വിലയും കല്പിക്കാത്ത നിന്നെ എന്തിന്‍ ഞാനോര്‍ക്കണം എന്ന് ഞാന്‍ വിചാരിക്കാതെയല്ല. ഒരു ശാപമെന്നോണം നിന്റെ നിഴലുകല്‍ എന്നെ വേട്ടയാടുന്നു…“
“ഞാന്‍ നിന്നെ ഓര്‍ത്ത് ഓര്‍ത്ത് എനിക്ക് ഭ്രാന്ത് പിടിക്കുമോ എന്ന സംശയത്തിലാണ്‍ ഞാന്‍…. ഞാന്‍ അടുത്ത് തന്നെ ഇല്ലാതാകും. അതിനു ഉത്തരവാദി നീ ആയിരിക്കും. അല്ലെങ്കില്‍ നാട്ടുകാര്‍ തീരുമാനിക്കട്ടെ..“
“കൃഷ്ണാ ഗുരുവായൂരപ്പാ… ഞാന്‍ അവിടെ വന്ന് ഭജനമിരിക്കാന്‍ വന്നാലോ എന്നാലോചിക്കുകയാണ്‍…എന്നെ അതിനെങ്കിലും പ്രാപ്തനാക്കണേ..?”
“കാണുന്നില്ലേ ഭഗവാനേ വാതരോഗിയായ എന്നെ. നഗ്നപാദങ്ങളാല്‍ എനിക്ക് ക്ഷേത്രദര്‍ശനം നിഷിദ്ധമല്ലേ ഇപ്പോള്‍.. കഴിഞ്ഞ തവണ വന്നപ്പോള്‍ സോക്ക്സ് ധരിക്കേണ്ടിവന്നു……….”
“മല കയറിയിട്ട് വര്‍ഷങ്ങളായി.. ഈ അവസ്ഥയില്‍ എനിക്ക് മലചവിട്ടാനോ അയ്യപ്പനെ കാണാനോ ആവില്ലല്ലോ… ഡോളിയില്‍ കേറി സന്നിധാനത്തിലെത്തിയാലും മണിക്കൂറുകളോളം വരിയില്‍ നില്‍ക്കാനും വെള്ളം ചവിട്ടാനൊന്നും വയ്യല്ലോ ക്ര്ഷ്ണാ ഗുരുവായൂരപ്പാ എനിക്ക്…“
“എന്റെ വാതരോഗം മാറുന്നത് വരെ ഞാന്‍ അവിടെ ഭജനമിരിക്കട്ടേ കൃഷ്ണാ ഗുരുവായൂരപ്പാ……?”
“പണ്ട് മേല്‍പ്പത്തൂരിന്റെ വാതരോഗം മാറ്റിക്കൊടുത്തില്ലേ ക്ര്ഷ്ണാ ഗുരുവായൂരപ്പാ………. ഒരു ദിവസം എന്റെ പാറുകുട്ടിയേയും എന്നെക്കാണാന്‍ നിന്റെ നടയിലെത്തിക്കേണമേ കൃഷ്ണാ ഗുരുവായൂരപ്പാ…. കാരുണ്യ സിന്ധോ…… ഭക്തവത്സലാ………….. “
[ആരോഗ്യമുണ്ടെങ്കില്‍ ഇനിയും എഴുതാം.. പാറുകുട്ടിയുടെ ഓര്‍മ്മകള്‍ അവസാനിക്കുന്നില്ല.]
BTW: Kindly excuse me for the data processing errors. What ever happened thatz due to copy and paste from word format. The problems of Malayalam Unicode fonts are known to bloggers. I am unable to process ONLINE.
3 comments:
അങ്ങിനെ എന്നെ അത്രമാത്രം സ്നേഹിച്ചിരുന്ന പാറുകുട്ടിക്ക് ഇന്ന് എന്നോട് മിണ്ടാന് നേരമില്ല എന്നാലോചിക്കുമ്പോള് ഇത്രയും നാള് കാണിച്ചിരുന്ന സ്നേഹം കാപട്യമാണൊ എന്ന് സംശയിക്കുന്നു.
സംഗതി അവള്‍ക്ക് തരാനുള്ളതെല്ലൊം അവള് എനിക്ക് കാഴ്ചവെച്ചിരുന്നെങ്കിലും ഈ മണ്ടനായ ഞാന് ഇപ്പോളും അവളെ ഓര്‍ക്കാത്ത ദിവസങ്ങളില്ല.
രണ്ടുഭാഗങ്ങളും വായിച്ചു കേട്ടൊ ജയേട്ടാ
അങ്ങനെ ഏകാദശി ഓര്‍മകളിലും പാറുകുട്ടി വന്നു. :)
Post a Comment