Friday, June 14, 2013

ചൂടുള്ള ശര്‍ക്കര പായസം

ഇന്ന് ഷഷ്ടി , മിഥുനം ഒന്നാംതിയതി .എല്ലാവർക്കും നല്ല ദിവസം നേരുന്നു 

കര്‍ക്കിടമാസത്തിലെ ആനയൂട്ട്


ഇന്ന് കാലത്ത് എന്റെ ശ്രീമതി വെളിയന്നൂര്‍ ഭഗവതി ക്ഷേത്രത്തില്‍ പോയി തൊഴുതുവന്നു. മഴക്കാലമായതിനാല്‍ എനിക്ക് ചില ആരോഗ്യപ്രശ്നങ്ങളാല്‍ സുഖമായ ക്ഷേത്രദര്‍ശനം വയ്യ. അതിനാല്‍ പോയില്ല.

ഞാന്‍ സാധാരണ കൂര്‍ക്കഞ്ചേരിയിലുള്ള അച്ചന്‍ തേവര്‍ അമ്പലത്തിലാണ് പോകുക. അവിടെ വൈകിട്ട് ദീപരാധനക്ക് മിക്കതും പോകും. എന്റെ സമപ്രായക്കാരായ പത്മജ ടീച്ചര്‍, ഇന്ദിര ടീച്ചര്‍, മീര ചേച്ചി, ബീന എന്ന മോളി ചേച്ചി, പ്രേമ ചേച്ചി, സരസ്വതി ചേച്ചി, വത്സലാ ആന്റി പിന്നെ വിജയേട്ടന്‍ ദാസേട്ടന്‍ സുകുമാരേട്ടന്‍ മുതല്‍ പേര്‍ ഉണ്ടാകും.

ഞാന്‍ തൃപ്പുക കഴിയുന്നതും വരെ അവിടെ ഇരിക്കും. തൃപ്പുക കഴിഞ്ഞാല്‍ നല്ല ചൂടുള്ള ശര്‍ക്കര പായസം കഴിക്കാന്‍ കിട്ടും. മുപ്പെട്ട് വെള്ളിയാഴ്ച, മുപ്പെട്ട് ശനി ദിവസങ്ങളില്‍ എങ്ങിനെയെങ്കിലും വൈകിട്ട് ഇവിടെ ഓടിയെത്തും..

മുപ്പെട്ട് വെള്ളിയാഴ്ച ഗണപതിക്ക് ഉണ്ണിയപ്പം നിവേദിക്കും. അച്ചന്‍ തേവരിലെ ഉണ്ണിയപ്പത്തിന്റെ രുചി പറഞ്ഞറിയിക്കാന്‍ പ്രയാസം. മുപ്പെട്ട് ശനിക്ക് ഹനുമാന്‍ സ്വാമിക്ക് വടമാല ഉണ്ടാകും. നല്ല മൊരിഞ്ഞ വട കിട്ടും. എല്ലാം ശാപ്പിട്ട് വയറുനിറയും ചില ദിവസങ്ങളില്‍, അപൂര്‍വ്വം ദിവസങ്ങളില്‍ അവില്‍ നിവേദ്യവും ഉണ്ടാകും.

എന്റെ മരുമകള്‍ സേതുലക്ഷ്മിക്ക് കോയമ്പത്തൂര്‍ IDBI ല്‍ ജോലി കിട്ടിയ സന്തോഷത്തിന് ഞാന്‍ ഗോശാലകൃഷ്ണന് 101 ഉണ്ണിയപ്പം വഴിപാട് ശീട്ടാക്കി. നിവേദിച്ച് കിട്ടിയതിന് ശേഷം എല്ലാ‍ ഉണ്ണിയപ്പവും അവിടെ ദീപാരാധനക്ക് വന്നിരുന്ന ചേച്ചിമാര്‍ക്കും ചേട്ടന്മാര്‍ക്കും കുട്ടികള്‍ക്കും വിതരണം ചെയ്തു.

നിങ്ങളും വരൂ തൃശ്ശൂര്‍ കൂര്‍ക്കഞ്ചേരി തങ്കമണി കയറ്റത്തിലുള്ള അച്ചന്‍ തേവര്‍ [LORD SHIVA] ക്ഷേത്രത്തിലേക്ക്. ഒരിക്കല്‍ വന്നാല്‍ വീണ്ടും വീണ്ടും വരാന്‍ തോന്നും.

എല്ലാവര്‍ക്കും നല്ലൊരു സുദിനം നേരുന്നു.

4 comments:

ജെ പി വെട്ടിയാട്ടില്‍ said...

ഇന്ന് ഷഷ്ടി , മിഥുനം ഒന്നാംതിയതി .എല്ലാവർക്കും നല്ല ദിവസം നേരുന്നു

ഇന്ന് കാലത്ത് എന്റെ ശ്രീമതി വെളിയന്നൂര് ഭഗവതി ക്ഷേത്രത്തില് പോയി തൊഴുതുവന്നു. മഴക്കാലമായതിനാല് എനിക്ക് ചില ആരോഗ്യപ്രശ്നങ്ങളാല് സുഖമായ ക്ഷേത്രദര്ശനം വയ്യ. അതിനാല് പോയില്ല.

അഷ്‌റഫ്‌ സല്‍വ said...

ആശംസകൾ .....ആയുരാരോഗ്യവും നേരുന്നു

ajith said...

കാര്യങ്ങള്‍ മുറപോലെ നടക്കട്ടെ

ആശംസകള്‍

Muralee Mukundan , ബിലാത്തിപട്ടണം said...

വയിച്ചുട്ടാ‍ാ