M E M O I R
=========
continuation of part 1
http://jp-smriti.blogspot.in/2014/09/blog-post_24.html
=========
continuation of part 1
http://jp-smriti.blogspot.in/2014/09/blog-post_24.html
ഞാന്‍ ചെറുപ്പത്തില്‍ അല്ലെങ്കില്‍ ചെറുപ്പത്തിലെന്നെ സ്കൂള്‍ കുട്ട്യോള് “പായേപ്പാത്തി” യെന്നാ വിളിക്കുക. അന്ന് അമ്മൂമ്മയുടെ വീട്ടിലായിരുന്നു താമസം. സ്കൂള്‍ ടീച്ചറായ ചേച്ചിയുടെ വീട്ടിലായിരുന്നു ബാല്യകാലം അധികവും.. ചെറുവത്താനിയിലാണ് അമ്മ വീട്, ചെറുവത്താനിയുടെ പടിഞ്ഞാറെ അതിര്‍ത്തിയായ വടുതലയിലാണ് ചേച്ചി പഠിപ്പിക്കാന്‍ പോയിരുന്നതും ഞാന്‍ പഠിച്ചതും ആയ സ്കൂള്‍. ഞാനവിടെ 4 1/2 ക് ളാസ്സ് വരെ പഠിച്ചു. പിന്നെ ഫസ്റ്റ് ഫോമില്‍ വേറെ സ്കൂളില്‍ ചേര്‍ന്നു. സിക്സ്ത്ത് പാസ്സായതിനുശേഷം ഉപരിപഠനത്തിനായി ഹൈദരാബാദിലേക്ക് ചേക്കേറി.
സന്ധ്യയാകുമ്പോളേക്കും ഉണ്ണി ഉറക്കം തൂങ്ങിത്തുടങ്ങും. സ്കൂള്‍ വിട്ടുവന്നാല്‍ കാപ്പി കുടികഴിഞ്ഞ് കരുവാന്മാരുടെ പറമ്പിലേക്ക് തലപ്പന്തുകളിക്കാനും മറ്റുമായി ഓടും.. അഞ്ചരമണിക്ക് കയ്യുണ്യാദി എണ്ണ തേച്ച് കിണറ്റിന് കരയില്‍ നിന്ന് കുളിക്കും. കുളി കഴിഞ്ഞ് വടക്കോറത്ത് ഇരിക്കും. ഉറക്കം തൂങ്ങുന്ന ഉണ്ണിയെ നാണിയമ്മായി എന്ന അമ്മൂമ കോരിയെടുത്ത്, ഭസ്മക്കുറി തൊടുവിച്ച് നാമം ചൊല്ലാന്‍ പൂമുഖത്ത് കൊണ്ടുപോയി ഇരുത്തും.. അത് കഴിഞ്ഞ് ചുടുചോറും മീന്‍ കൂട്ടാനും കൊടുക്കും.. അവിടെയും ഉണ്ണി തൂങ്ങിക്കൊണ്ടിരിക്കും. അപ്പോള്‍ അമ്മൂമ ഉരുള ഉരുട്ടി മീന്‍ കൂട്ടാനില് തൊട്ട് ഉണ്ണിയുടെ വായില്‍ വെച്ചുകൊടുക്കും.. ഒന്നോ രണ്ടോ മീന്‍ കഷണങ്ങള്‍ മുള്ള് നീക്കി അവന് കൊടുക്കും.. അത് കഴിഞ്ഞ് വടക്കേ ഉമ്മറത്ത് വെച്ചിട്ടുള്ള കിണ്ടിയില്‍ നിന്നും വായും മുഖവും കഴുകിച്ച് അമ്മൂമ കിടക്കുന്ന കട്ടിലില്‍ കൊണ്ട് കിടത്തി ഉറക്കും... ഉണ്ണി ഉറങ്ങിയെന്ന് ഉറപ്പായാല്‍ അവനെ എടുത്ത് ഗോവണിയുടെ താഴെ ഒരു പായ വിരിച്ച് അതില്‍ കിടത്തും. നേരം വെളുക്കുമ്പോളെക്കും ഉണ്ണി പായയെല്ലാം പാത്തി കൊളമാക്കിയിട്ടുണ്ടാകും. അങ്ങിനെയാണ് ഉണ്ണിക്ക് “പായേപ്പാത്തി” എന്ന പേര് കിട്ടിയത്.
പെറ്റമ്മയെ ചേച്ചിയെന്നും, അമ്മൂമയെ അമ്മയെന്നും, അമ്മയുടെ അച്ചനെ അച്ചനെന്നും, അമ്മാവന്മാരെ ഏട്ടേനെന്നും ഒക്കെയാണ് കുറുമ്പന് ഉണ്ണിയെന്ന ഞാന്‍ വിളിച്ചുപോരുന്നത്. അതിന്റെ പിന്നിലൊരു കഥയുണ്ട്. ഞാന്‍ പലയിടത്തായി അത് എഴുതിയിട്ടുണ്ട്. എന്നാലും പുതിയ വായനക്കാര്‍ക്കായി വീണ്ടും എഴുതാം.. എന്റെ ഇളയ അമ്മാമന് മുത്തു എന്നെക്കാളും നാലോ അഞ്ചോ വയസ്സ് മുതിര്‍ന്നയാളായിരുന്നു. അവന് വിളിക്കുന്നത് കേട്ടിട്ടാണ് ഞാനും അങ്ങിനെ വിളിച്ചത്.. മുത്തുവും മറ്റു അമ്മാമന്മാരും ചേച്ചിയും ആ കുടുംബത്തില്‍ ശേഷിച്ചവരെല്ലാം ഇപ്പോള്‍ പരലോകത്താണ്.
എനിക്ക് വയസ്സിപ്പോള്‍ 67. രണ്ടാമത്തെ തവണയാണിപ്പോള്‍ റോഡപകടം.. 1993 മുതല്‍ 2008 വരെ ഒരു കൈനറ്റിക്ക് ഹോണ്ട ഹെല്‍മറ്റില്ലാതെ ഓടിച്ചു.. ഒരപകടവും ഉണ്ടായില്ല.. 2012 ല്‍ ഞാനൊരു മഹീന്ദ്ര ഡ്യൂറോ വാങ്ങി. അധികം നാള് കഴിയും മുന്‍പേ ഒരു ഓട്ടോ എന്നെ ഇടിച്ച്, തോളെല്ല് തകര്‍ക്ക് 2 മാസം കിടപ്പിലായിരുന്നു.. അത് കഴിഞ്ഞ് 2 കൊല്ലം കഴിഞ്ഞപ്പോള്‍ വീണ്ടുമിതാ മറ്റൊരു ഓട്ടോ വന്ന് എന്നെ വീണ്ടും ഇടിച്ചിട്ടു.. ദൈവാധീനമെന്ന് പറയട്ടെ എല്ലുകൊളൊന്നും ഒടിഞ്ഞില്ല, പക്ഷെ ദേഹമാസകലം ചതഞ്ഞ് വല്ലാത്തൊരു അവസ്ഥയിലാണ്.. വലതുകയ്യിന്റെ റിസ്റ്റും എല്‍ബോയും നീരുവന്നു. വേദനയും. നടുവിന് ഒരു ബലക്ഷയം പോലെ. സ്വതന്ത്രമായി നടക്കാം, പക്ഷെ ഇരിക്കുവാനും, കിടന്നെണീക്കാനും പരസഹായം വേണമെന്ന സ്ഥിതി.. വീട്ടില്‍ ഭാര്യയും മരുമകളും ഒക്കെ ഉണ്ടെങ്കിലും അവരൊന്നും സഹായിക്കുന്നില്ല.
ഭാരയുടെ രണ്ട് കയ്യുകളും തരിപ്പുവന്ന് സര്‍ജ്ജറി കഴിഞ്ഞ് അവളൊരു രോഗിയാണ്. മരുമകള്‍ ആരോഗ്യവതിയാണ്. എന്നെ പായയില്‍ നിന്നെണീപ്പിക്കാന്‍ മാത്രമായിട്ട് ഒരു ഹോം നഴ്സിനെ വെക്കുക എന്നുപറഞ്ഞാല്‍ ഉചിതമായി തോന്നുന്നില്ല.. വീട്ടിലുള്ളവര്‍ എല്ലാം കണ്ടറിഞ്ഞ് ചെയ്യേണ്ടേ...??!!! എല്ലാം അനുഭവിക്കാനായിരിക്കും യോഗം..
എന്റെ പെണ്ണിന് പാറുകുട്ടിയെ ഇഷ്ടമില്ല. അല്ലെങ്കില്‍ എന്റെ വയ്യായ മാറുവരെ അവള് ഇവിടെ വന്ന് താമസിച്ചേനേ... എനിക്ക് വിളിക്കുമ്പം അരികില്‍ വരാന്‍ ഒരു സെക്രട്ടറി പോലൊരു പെണ്ണിനെയോ പെണ്കുട്ടിയേയോ വേണം ഈ അവസ്ഥയില്‍.. ഇവിടെ ചുറ്റുപാടും വീടുകള്‍ കുറവ്.. കാല് കിലോമീറ്റര്‍ അകലെയാണെങ്കില്‍ ഒരു ഹൌസിങ്ങ് കോളനിയില്‍ ഞാനറിയാവുന്ന ഇരുപതില്‍ താഴെയുള്ള വീടുകളുണ്ട്. അവിടെ രാജീവ് & പ്രമീള ദമ്പതികള്‍ എനിക്ക് പ്രിയപ്പെട്ടവരാണ്. അതുപോലെ രതീഷും കുടുംബവും, അജിയും, ബല് റാമും, പിന്നെ എന്നും അമ്പലത്തില്‍ ദീപാരാധനക്ക് കാണുന്ന മോളിച്ചേച്ചിയും, സരസ്വതി, പ്രേമ, മീര മുതലായ ചേച്ചീമാരും, ഇന്ദിര & പത്മജ ടീച്ചറും, വത്സല ആന്റിയും. പക്ഷെ അവര്‍ക്കൊന്നും എന്നെ സഹായിക്കാനാകില്ലല്ലോ. ഓടിവരാനുള്ള അകലത്തിലല്ല അവര്‍..
എനിക്ക് ആ കോളനിയില്‍ ഒരു വീട് കെട്ടണമെന്ന മോഹം ഉണ്ട്. എന്റെ വീടിന് ചുറ്റുമായി 4 വീടുകളേ ഉള്ളൂ. അതില്‍ ഡോക്ടര്‍മാര്‍ പോലെയുള്ള പ്രൊഫഷണത്സാണ്. സദാ സമയം പ്രാക്ടീസും മറ്റുമായി ബിസി. പിന്നെ അവരുടെ ഭാര്യാശ്രീമാര്‍ എന്റെ പെണ്ണിനെപ്പോലെ രോഗികളും. അതിനാല്‍ എനിക്ക് സഹായഹസ്തമായിക് ആരുമില്ല. രണ്ട് അപകടങ്ങളും വിലയിരുത്തിയാല്‍ ഞാന്‍ മരിക്കാഞ്ഞത് തലനാരിഴക്കാണ്.. ഏറ്റവും കൂടുതല്‍ ബസ്സ് റൂട്ടുകള്‍ ഉള്ള റോഡുകളിലായിരുന്നു അപകടം. രണ്ടാമത്തെത് ശക്തന് സ്റ്റാന്‍ഡിനടുത്തുള്ള കാസിനോ ഹോട്ടലിന്റെ മുന്പില്. അതില്‍ കൂടി ശക്തന് സ്റ്റാന്‍ഡില്‍ നിന്ന് മിനിട്ടില്‍ 10 ബസ്സുകള്‍ വീതം പോകുന്ന റൂട്ടാണ്. ഞാന്‍ വണ്ടി ഇടിച്ച് റോഡില്‍ രണ്ടുമൂന്നുമിനിട്ട് മലര്‍ന്ന് കിടന്നു മൃതപ്രാണനനായി. ആ സമയം ഒരൊറ്റ ബസ്സുപോലും വന്നില്ല. വന്നിരുന്നെങ്കില്‍ എന്റെ ദേഹത്തുകൂടി കയറുമായിരുന്നു..
അച്ചന് തേവര് സഹായിച്ചു. ഞാന്‍ ആ കിടപ്പില്‍ കിടന്ന് എന്റെ ഇഷ്ടദേവനായ ശിവഭഗവനായ അച്ചന് തേവരോട് പറഞ്ഞു, “എനിക്ക് എണീറ്റ നടക്കാനുള്ള ആരോഗ്യം തരേണമേ തേവരേ...“ അതുപോലെ എനിക്ക് എണീറ്റ് നടക്കാം. എനിക്ക് കോണ്‍സ്റ്റിപ്പേഷനുണ്ട്. അത്താഴത്തിനുശേഷം പഴം കഴിച്ചില്ലെങ്കില്‍ പ്രശ്നമാണ്.. ഇന്നെലെ വീട്ടുകാരിയോടും മരുമകളോടും എനിക്ക് പഴം വാങ്ങണം എന്നുപറഞ്ഞപ്പോള്‍ വീട്ടുകാരി പറഞ്ഞു...” നടന്നുപോയി വാങ്ങിക്കോളൂ... ആരോഗ്യക്കുറവൊന്നും ഇല്ലല്ലോ...?ആ പണ്ടാരത്തിന്നറിയില്ല എന്റെ ഈ അവസ്ഥയില്‍ റോഡ് മുറിച്ചുകടക്കുവാനും മറ്റുമുള്ള വേദന...”
[this will b continued]
6 comments:
എന്റെ പെണ്ണിന് പാറുകുട്ടിയെ ഇഷ്ടമില്ല. അല്ലെങ്കില്‍ എന്റെ വയ്യായ മാറുവരെ അവള് ഇവിടെ വന്ന് താമസിച്ചേനേ... എനിക്ക് വിളിക്കുമ്പം അരികില്‍ വരാന്‍ ഒരു സെക്രട്ടറി പോലൊരു പെണ്ണിനെയോ പെണ്കുട്ടിയേയോ വേണം ഈ അവസ്ഥയില്‍..
പ്രായമായാല്‍ ചിലരൊക്കെ ഇങ്ങിനെ തന്നെയാണ് ജീവിക്കുന്നത് .വല്ലാതെ നൊമ്പരപെടുത്തുന്ന എഴുത്ത് ആശംസകള്‍
വായിച്ചു ജേപി. നന്നായിട്ടുണ്ട്. പതിവ് പ്രസാദാത്മക ശൈലിയിൽ നിന്നൊരു മാറ്റം - ദു:ഖം കാണുന്നു. ധൈര്യം സംഭരിക്കൂ,, പോസിറ്റീവ് ആയി ചിന്തിക്കൂ.. എല്ലാം ശരിയാവും
ജെ പി.. ഈശ്വര രക്ഷതു...വിവരങ്ങള്‍ ഒന്നും അറിഞ്ഞിരുന്നില്ല ...പഴം മേടിക്കാന്‍ പോലും ആളു സഹായം വേണം അല്ലെ..പിന്നെ ഒരു സെക്രട്ടറി കൂടിയേ തീരൂ..ഈ അവസ്ഥയില്‍ .. പാറു കുട്ടിയെ തന്നെ വിളിക്കാന്‍ നോക്കൂ...ജെ പിയുടെ പെണ്ണിന് ഇഷ്ടമില്ലെങ്കിലും... ജെ പിയ്ക്ക് ഇഷ്ടമാണല്ലോ ഇനിയെങ്കിലും ജെ പിയുടെ ചില ഇഷ്ടങ്ങളും കുറെ നടക്കട്ടെ ..കഥയുടെ ബാക്കി ഭാഗത്തിനായി കാത്തിരിക്കുന്നു.....സ്നേഹത്തോടെ രാജമണി ആനേടത്ത്.....:)
അപ്പോള്‍ ഞങ്ങ്ളെപോലുള്ള നാട്ടിന്പുറത്തുകാര് ഭാഗ്യവാന്മാരാണ് അല്ലേ സാര്‍!
ആയുരാരോഗ്യസൌഖ്യം നേര്‍ന്നുകൊണ്ട്;
ആശംസകളോടെ
നല്ല ബാല്യസ്മരനകൾക്കൊപ്പം
ഇന്നിന്റെ ദു:ഖങ്ങളും പരിഭവങ്ങളും..
Post a Comment