ഇന്ന് എല്ലാം കൊണ്ടും വളരെ നല്ല ദിവസമായിരുന്നു... ഇന്നെലെ പറഞ്ഞതനുസരിച്ച് ഹേമാ മാലിനിയും പ്രേമയും പത്തര മണിക്ക് എന്റെ വീട്ടിലെത്തി.. ഹേമയുടെ ശകടം പാലക്കാട്ട് പോയതിനാല്‍ ഓട്ടോയിലായിരുന്നു എന്റെ വീട്ടില്‍ വന്നത്.. പ്രേമക്കും ഹേമക്കും പ്രത്യേകിച്ച് കാറുണ്ടെങ്കിലും രണ്ടാളും ഓടിക്കില്ല. ഡ്രൈവറെ കൂട്ടിയാണ് വിലസല്.. എനിക്ക് ഓട്ടോ യാത്ര വലിയ പന്തിയില്ലാത്തതിനാലും ഇനി ഈ പെണ്ണുങ്ങളുടെ കൂടെ ഓട്ടോയില്‍ പോകുമ്പോള്‍ ഒരു മഴ വന്നാല്‍ നനഞ്ഞുമുങ്ങും. അതിനാല്‍ ഞാന്‍ എന്റെ കാറില്‍ അവരെ കയറ്റി ഹേമയുടെ ചിയ്യാരത്തുള്ള ഓഫീസിലേക്ക് പുറപ്പെട്ടു.
ചിയ്യാരത്തുള്ള ഹേമയുടെ ഹസ്സിന്റെ ഓഫീസിലേക്കാണ് എന്നെ ആദ്യം കൂട്ടിക്കൊണ്ടുപോയത്.. സുബാഷിന്റെ ഓഫീസ് കെട്ടിടം നാട്ടിന് പുറത്താണെങ്കിലും വളരെ പോഷ് ഓഫീസായി തോന്നി എനിക്ക്. ഓട്ടോമേറ്റിക്ക് ഡോറ് തുറക്കപ്പെട്ടു. അകത്തുകടന്നപ്പോള്‍ ഞാന്‍ ശരിക്കും അത്ഭുതപ്പെട്ടു.. സാധാരണ മെട്രോ സിറ്റികളില്‍ ഉള്ളപോലെയുള്ള ഒരു അന്ത:രീക്ഷമാണ് എനിക്ക് തോന്നിയത്.. ഞാന്‍ ജോലി ചെയ്തിരുന്ന IBM ചാനല്‍ പാര്‍ട്ട്ണര്‍ ഓഫീസ് ഏതാണ്ട് ഇതുപോലെ ആയിരുന്നു..
യൂണിഫോം ധരിച്ച ഡോര്‍ ഗേള്‍, റിസപ്ഷനിസ്റ്റ്, മറ്റു ജീവനക്കാര്‍, പിന്നെ സൌന്ദര്യവതിയായ മേനേജര്‍ ഷീബ. ഇങ്ങിനെയൊക്കെയാണ് ഹേമയുടെ ഹസ്സിന്റെ ഓഫീസ്.. സുബാഷ് ഞങ്ങള്‍ എത്തുമ്പോളവിടെ ഉണ്ടായിരുന്നില്ല, അദ്ദേഹം ബിസിനസ്സ് ടൂറില്‍ ആയിരുന്നു.. ഹേമ സുഭാഷിന്റെ ഓഫീസ് എനിക്ക് കൊണ്ട് കാണിച്ചുതന്നു. ഞാന്‍ അവിടെ വെച്ചിട്ടുള്ള തിരുപ്പതി ഭഗവാനെ തൊഴുതു, മൊത്തം ഒന്ന് കണ്ണൊടിച്ച് തിരികെ ഷീബയുടെ ഓഫീസിലെത്തി.
ഞാന്‍ ഈ പെണ് പടയുടെ കൂടെ അവിടെ ചെന്നത് ലയണ്‍സ് ക് ളബ്ബിന്റെ ഓണ്‍ലൈന്‍ റിപ്പോര്‍ട്ട് അയക്കാന്‍ ഷീബയെ പഠിപ്പിക്കാനാണ്.. പ്രേമക്കും ഹേമക്കും കമ്പ്യൂട്ടര്‍ ലിട്ടറസി കുറവാണ്. അപ്പോള്‍ അവരുടെ സാന്നിദ്ധ്യത്തില്‍ ഷീബയെ ഞാന്‍ പഠിപ്പിച്ചു.. സമയം കുറേ എടുത്തുവെങ്കിലും കാര്യം നടന്നു..
ഞങ്ങള്‍ക്ക് കുടിക്കാന്‍ മിനറല്‍ വാട്ടറും, പിന്നീട് ചുടുചായയും, ഫ്രൂട്ട്സ് [ആപ്പിള്‍, പിയര്‍, വാട്ടര്‍ ലെമണ്‍] എന്നിവയൊക്കെ തന്നു.. വളരെ ഹൃദ്യമായിരുന്നു ഷീബയുടെ പെരുമാറ്റം. സുഭാഷ് ഓഫീസില്‍ ഇല്ലെങ്കിലും ഷീബ എല്ലാം ചുറുചുറുക്കോടെ ചെയ്യുന്നു. ഷീബയെ പോലെയൊരു സെക്രട്ടറി ഏതൊരു സ്ഥാപനത്തിന്റേയും നെടുംതൂണാണ്.. സുഭാഷിന്റെ ബിസിനസ്സ് സാമ്രാജ്യം കെട്ടിപ്പടുത്തതില്‍ ഇവരുടെ പങ്കും ശ്രദ്ധേയമായിരിക്കാം.
ഹേമക്കും പ്രേമക്കും ഷീബയുടെ കൂടെ വൈകുന്നേരം വരെ ഇരുന്നാലും വേണ്ടില്ല എന്ന മട്ടായിരുന്നു.. പന്ത്രണ്ടര മണി കഴിഞ്ഞപ്പോള്‍ ഞാന്‍ ഷീബയോട് പറഞ്ഞു... “ബിരിയാണി തരികയാണെങ്കില്‍ ഞാനിവിടെ രണ്ടുമണി വരെ ഇരിക്കാം. എനിക്ക് ഉച്ചയൂണുകഴിഞ്ഞാല്‍ ഒരു പൂച്ചയുറക്കമുണ്ട്...”
പ്രേമ ഇടക്ക് കയറി പറഞ്ഞു...”ഈ ജേപ്പിക്ക് ഊണ് കഴിഞ്ഞുള്ള ഉറക്കത്തില്‍ ഫോണ്‍ കോളുകള്‍ സ്വീക്കരിക്കില്ലായെന്ന്, പിന്നെ അതുമിതും പറഞ്ഞ് ഞങ്ങള്‍ പതിവുപോലെ തല്ലുകൂടി’‘ ഇതൊക്കെ കണ്ട് ഷീബക്ക് ഒത്തിരി ഒത്തിരി സന്തോഷമായി.. കൊച്ചുകുട്ടികളെ പോലെ ഞങ്ങളുടെ തല്ലുകൂടല്.
ഷീബയോട് പ്രേമ.
“ഞാനും ജേപ്പിയും ഇങ്ങിനെയാണ് എപ്പോഴും.. കുറേ കാലങ്ങളായിട്ടുള്ള സൌഹൃദമാണ്.. വഴക്കിടും, പിണങ്ങും, പിന്നെ ഇണങ്ങും, അങ്ങിനെ അങ്ങിനെ...”
ഷീബ ഇതെല്ലാം കേട്ട് ചിരിച്ചു. ഹേമാ മാലിനിയും കൂടെ കൂടി.
എനിക്ക് ഇന്ന് മൊത്തത്തില്‍ സുഖമില്ലായിരുന്നു.. ഇന്നെലെ കാലത്ത് കൂര്‍ക്കഞ്ചേരി ശ്രീ മാഹേശ്വരക്ഷേത്രത്തിന്റെ ഓഫീസില്‍ പോയപ്പോള്‍ പ്രസിഡണ്ട് സൂര്യന് കൊള്ളി പച്ചമുളകിട്ട് വേവിച്ചത് തന്നു. ഞാന്‍ സാധാരണ എരിവ് അധികം കഴിക്കാത്ത ആളാണ്. എന്നാലും അതിന്റെ രുചി ഞാന്‍ ആസ്വദിച്ച് നിറയെ കഴിച്ചു.. ഇന്ന് കാലത്തെണീറ്റപ്പോള്‍ എന്റെ വയറ് ഗടപടാ ആയിരുന്നു. നല്ല കാലം സുഭാഷിന്റെ ഓഫീസില്‍ ഷീബയുടെ ഓഫീസിനോട് ചേര്‍ന്ന് നീറ്റായ ഒരു ടോയ്ലറ്റുണ്ടായിരുന്നു. അത് കണ്ടപ്പോള്‍ എനിക്ക് സമാധാനമായി.. ഇനി ധര്യമായിരിക്കാമല്ലോ അവിടെ..
രണ്ടിന് പോകേണ്ടി വന്നില്ല. ഷീബയുടെ ഓഫീസിലിരുന്ന് ഒരു ലിറ്റര്‍ വെള്ളവും ചായയും അകത്താക്കിയതിനാല്‍ ഇടക്കിടക്ക് റ്റോയലറ്റില്‍ പോയി ഉച്ചയായപ്പോളേക്കും ഞാന്‍ ഫ്രഷ് ആയി. ഒരു മണിയോട് കൂടി ഞാന്‍ ഹേമയേയും പ്രേമയേയും കൂട്ടി പുറത്ത് കടന്നു. ഹേമക്ക് മറ്റെവിടേയോ പോകേണ്ടിയിരുന്നതിനാല്‍ ഞങ്ങളുടെ കൂടെ വന്നില്ല, ഞാനും പ്രേമയും വീട്ടിലേക്ക് തിരിച്ചു. പ്രേമയെ അവരുടെ വീട്ടിലിറക്കി ഞാന്‍ ഒന്നരയോടെ എന്റെ വീട്ടിലെത്തി.
വീട്ടിലെത്തിയപ്പോള്‍ ഉച്ചക്ക് ചിക്കന്‍ ദം ബിരിയാണി. എന്റെ ശ്രീമതിയും മരുമകള്‍ സേതുവും കൂടി അടിപൊളി ബിരിയാണി ഉണ്ടാക്കിയിരിക്കുന്നു.. സേതുവിന്റെ വക എനിക്ക് സ്പെഷല്‍ പാല്പായസവും.. വയറുനിറയെ ബിരിയാണിയും പാല് പായസവും കഴിച്ച് “യാത്ര” മാസികയില്‍ കൂടി ഒന്നു കണ്ണോടിക്കുമ്പോളേക്കും ഉറക്കം വന്ന് കണ്ണില്‍ തൂങ്ങി.. ഞാന്‍ ഉറക്കമായി... രണ്ടര മണി മുതല്‍ ആറര വരെ ഉറങ്ങി...
ഹാ....!!! എന്തൊരു സുഖ നിദ്ര...ഈ നിദ്രയില്‍ നിന്നുഞാന്‍ എഴുനേല്‍ക്കാതിരുന്നെങ്കില്‍...? എന്നെന്നേക്കുമായി നിദ്രയിലാണ്ടുപോയിരുന്നെങ്കില്‍ എന്നാശിച്ചുപോയീ....
പെട്ടെന്ന് ഷീബയും ഹേമയും പ്രേമയും കണ് വെട്ടത്തില്‍ മിന്നിമറയുന്നത് കണ്ട് ഞാന്‍ ചാടിയെണീറ്റു.

3 comments:

ഞാനും ജേപ്പിയും ഇങ്ങിനെയാണ് എപ്പോഴും.. കുറേ കാലങ്ങളായിട്ടുള്ള സൌഹൃദമാണ്.. വഴക്കിടും, പിണങ്ങും, പിന്നെ ഇണങ്ങും, അങ്ങിനെ അങ്ങിനെ...!
പിണങ്ങിയും ഇണങ്ങിയും പിന്നെയും പിണങ്ങിയും .... സൗഹൃദം ഹൃദ്യമാകുന്നു . വായനയിലൂടെ അതിന്റെ ഹൃദ്യത വായനക്കാരന്റെ മനസ്സിലും...
പിന്നെ, "ഈ നിദ്രയിൽ നിന്നു ഞാൻ എഴുന്നേൽക്കാതിരുന്നെങ്കിൽ .... " എന്ന ആ അവസാന ഖണ്ഡിക വേണ്ടായിരുന്നു... :(
Post a Comment