Saturday, December 20, 2014

ചാണകം

short story

പാറൂട്ടിക്കഥകള്‍


ട്യേ പാറുകുട്ട്യേ ശരിക്ക് കുമ്പിട്ട് മുറ്റമടിക്കടീ മണ്ടൂസേ….?

“ഈ ഉണ്ണ്യേട്ടനെന്തൂട്ടിന്റെ കേടാ.. ഞാന്‍ ശരിക്കെന്നെല്ലേ അടിക്കുന്നത്.. എലേം കരടും എല്ലാം ശരിക്കും അടിച്ച് വാരുന്നത് കണ്ടില്ലേ…”

“കണ്ടു കണ്ടു…പക്ഷെ നോക്കിയിരിക്കുന്നതൊന്നും കണ്ടില്ല…!!?.. എങ്ങിനെയാ അതൊക്കെ കാണുക ഇപ്പോ.. ഒക്കെ പരിഷ്കാരങ്ങളല്ലേ.. അവളുടെ ചക്കപോലെത്തെ മുലയൊക്കെ ഇപ്പളത്തെ കുന്ത്രാണ്ടം കൊണ്ട് വരിഞ്ഞ് കെട്ടിവെച്ചിരിക്കയല്ലേ. ഇങ്ങിനെ വരിഞ്ഞുമുറുക്കിയാല്‍ ചെറിയൊരു നാളികേരത്തിന്റെ വലുപ്പമേ കാണൂ.അത് പോരാഞ്ഞ് പരിഷ്കാരിപ്പെണ്ണിന്റെ ഒരു ചുരീദാറും ടോപ്പും.. എന്തൊക്കെ മുലക്കച്ചകളാണിപ്പോള്‍, ചുരിദാറ് ടോപ്പിന് ഒന്ന്, ടീ ഷര്‍ട്ടിന് മറ്റൊന്ന്, ജാക്കറ്റിനും ബ്ലൌസിനും മറ്റൊന്ന്. എല്ലാം വെച്ച് വരിഞ്ഞുകെട്ടി മുറുക്കി നടക്കണ്. വെറുതല്ല ഇപ്പോള്‍ ഈ സ്തനാര്‍ബുധവും മറ്റും ഇപ്പോ നമ്മുടെ നാട്ടിലും വന്ന് തുടങ്ങിയിരിക്കണ്….”

“കൊറെ നേരമായല്ലോ ഉണ്ണ്യേട്ടാ ഇരുന്ന് പുലമ്പുന്നത്, കാലത്ത് ചായ കുടിച്ചില്ലേ….?”

“ട്യേ നീയേ അധികമിരുന്ന് ഞെളിയേണ്ട, പോയിട്ട് ഒറ്റമുണ്ടും വട്ടക്കഴുത്തുള്ള ജാക്കറ്റും ഇട്ടിട്ട് വാ.. പിന്നെ ജാക്കറ്റിന്നനുസരിച്ചുള്ളതൊക്കെ ഇട്ടാല്‍ അടീല്, ഒന്നുമില്ലെങ്കിലും കൊഴപ്പമില്ല.. മുറ്റം അടി കഴിഞ്ഞ് നേരെ തൊഴുത്തിലേക്ക് ചെല്ല്.. പശുക്കളെ ഞാന്‍ തെങ്ങിന്റെ ചോട്ടില്‍ ഇറക്കിക്കെട്ടിത്തരാം…

ചാണം വാരിക്കഴിഞ്ഞിട്ട് ഞാന്‍ വരാണ്ട് ഇങ്ങ്ട്ട് ഓടിക്കിതച്ച് വരേണ്ട “

പാറുകുട്ടി പത്തായപ്പുരയില്‍ കയറി മുട്ടറ്റം കാണുന്നവരെയുള്ള ജഗന്നാഥന്‍ ഒറ്റമുണ്ടും വട്ടക്കഴുത്തുള്ള ബ്ലൌസും ഇട്ട് തിരിച്ച് വന്ന് ഉണ്ണിയുടെ അടുത്ത് നിന്നു.

പാറുകുട്ടിയെ കണ്ടിട്ട് കാണാത്ത മട്ടില്‍ അയാള്‍ ദിനപ്പത്രത്തില്‍ നിന്ന് കണ്ണെടുക്കാതെ ഇരുന്നു.

“ഉണ്ണ്യേട്ടാ… ഞാന്‍ വന്നു…..”

“ഞാന്‍ നെന്നോട് ഇവിടെ വന്ന് കിന്നാരം പറയാനല്ല പറഞ്ഞത്, പോയി മുറ്റമടിക്ക് വേഗം, അത് കഴിഞ്ഞ് എനിക്ക് ഒരു കട്ടന്‍ കാപ്പി ഇട്ട് താ.. അല്ലെങ്കില്‍ വേണ്ടാ ആദ്യം പോയി കാപ്പിയിട്. എന്നിട്ട് മതി മുറ്റമടി..”

പാറുകുട്ടി കാപ്പിയിടാനായി അടുക്കളയില്‍ കയറി. അത് കണ്ട് ഉണ്ണീടെ അമ്മ.
“എന്തിന്റെ  കേടാ പാറൂട്ട്യേ അണക്ക്… ഞാന്‍ നെന്നോട് പറഞ്ഞില്ലേ കാലത്ത് മുറ്റമടിക്കണേന്റെ മുന്‍പ് വെറ്റില പറിക്കാന്‍. വെറ്റില പറിക്കണം, നല്ല അടക്ക നാലെണ്ണം പെറുക്കി വെട്ടി നുറുക്കി ചെല്ലപ്പെട്ടിയില്‍ ഇട്ട് വെക്കാന്‍.. ഒന്നും പറഞ്ഞാ കേക്കില്ല, 

കാലത്തെണീറ്റാ ആ ചെക്കന്റെ പിന്നാലെ കൂടും.. പെടക്കോഴി ചാത്തന്‍ കോഴിയുടെ പിന്നാലെ കൂടുന്നപോലെ.. ചെറുപ്പമല്ലേ അവളും.. കൂടിക്കോട്ടെ കൂടിക്കോട്ടെ ചെക്കന്‍ വല്ലോടൊത്തും പോയി കട്ട് തിന്നുന്നതിനേക്കാളും നല്ലതല്ലേ ഈ പെടക്കോഴിയുടെ കൂടെ കെടക്കണത്.. രോഗങ്ങളും പിടിക്കില്ലല്ലോ…?

ഈ മകരമാസത്തിലെ മഞ്ഞ് കാലത്ത് ചവറ് അടിച്ചുകൂട്ടി തീകായുന്നതിലും ഒക്കെ നല്ലത് തന്നെ ഈ ചൂടാക്കല്‍… നങ്ങേലിത്തള്ള അവരുടെ ചെറുപ്പകാലം അയവിറക്കി... വിത്തുഗുണം പത്തുഗുണം എന്നല്ലേ പഴമൊഴി..

പാറുകുട്ടി ഉണ്ണിക്ക് കാപ്പിയുണ്ടാക്കാന്‍ മെനക്കെടുത്താതെ കിഴക്കേ പറമ്പിലേക്ക് വെറ്റില പറിക്കാന്‍ പോയി… രണ്‍ട് കെട്ട് വെറ്റിലയും നാല്‍ അടക്കയും മടിയില്‍ തിരുകി നേരെ കയ്യാലയിലേക്ക് നടന്നു.
അവള്‍ വിസ്തരിച്ച് ഇരുന്ന് തളിര്‍ വെറ്റില തിരഞ്ഞെടുത്ത് ഉണ്ണിക്ക് മാറ്റി വെച്ചു. ഒരു പഴുക്കടക്കയും.. അല്ലെങ്കില്‍ ഇനി അലറിത്തുടങ്ങും ഉണ്ണി കാപ്പി കുടികഴിഞ്ഞാല്‍ മുറുക്കാന്‍ ചെല്ലവും കോളാമ്പിയും എവിടേന്ന് ചോദിച്ച്.

എന്ടെ     ഗുരുവായൂരപ്പാ എന്താ എനിക്കിതില്‍ നിന്നൊക്കെ മോചനം, ഗുരുവായൂര്‍ വരെയുണ്ട് ഈ മുറ്റം. പുലര്‍ കാലത്ത് അടിക്കാന്‍ തുടങ്ങിയല്‍ പത്ത് മണി കഴിയും അടിച്ച് കഴിയാന്‍.. തള്ളക്കും മോനും കാപ്പിയും കീപ്പിയും ഒക്കെ  ഉണ്ടാക്കിക്കൊടുത്ത് കഴിഞ്ഞാല്‍ തൊടങ്ങും പശു അലറാന്‍, അവറ്റകള്‍ക്ക് പരുത്തിക്കുരു ആട്ടണം, കറവുള്ളവക്ക് ഉഴുന്നും. മിണ്ടാപ്രാണികളല്ലേ അവരുടെ കാര്യങ്ങള്‍ക്ക് ഈ പാറുകുട്ടി അമാന്തം കാണിക്കില്ല..

പാറുകുട്ടിയുടെ ആദ്യകാലങ്ങള്‍ തുടങ്ങുന്നത് ഈ തൊഴുത്തില്‍ നിന്നായിരുന്നു… അക്കാലത്ത് ഉണ്ണ്യേട്ടന്‍ പട്ടാളത്തില്‍ ആയിരുന്നു.. യുദ്ധവിമാനങ്ങള്‍ പറത്താന്‍ അസാമാന്യമായ കഴിവായിരുന്നു ഉണ്ണ്യേട്ടനെന്ന് നങ്ങ്യേല്യമ്മായി പറഞ്ഞ് കേള്‍ക്കാറുണ്ട്… ആ പാവം അമ്മ കാ‍ലത്ത് ദൈവം തമ്പുരാനെ വിളിക്കുമ്പോള്‍ “എന്റെ മക്കള്‍ക്ക് ആയുസ്സും ആരോഗ്യവും കൊടുക്കേണമേ എന്നല്ല പറയുക, മറിച്ച് എന്റെ മോന്റെ കാലൊടിച്ചു കൊടുക്കേണമേ എന്നാണ്”

പാറുകുട്ടിക്ക് ഇതുകേട്ട് സഹിക്കാതെ ഒരു ദിവസം നങ്ങേലിത്തള്ളയെ കുറ്റിമടലെടുത്ത് അടിക്കാന്‍ ഓങ്ങി..

“എന്നെ അടിച്ച് കൊന്നോ പാറൂട്ടീ നീയ്, ജീവഛവമായി ജീവിക്കുന്നതിനേക്കാളും ഭേദം മരണമാ മോളെ എനിക്ക് നല്ലത്… എന്റെ മോന്റെ കാലൊടിഞ്ഞാല്‍ പട്ടാളത്തീന്ന് വിരമിക്കൂലോ, അവനെ എനിക്ക് കാണാലോ എന്റെ കണ്ണടയും വരെ……”

ആ അമ്മ ദയനീയമായി പാറുകുട്ടിയെ കെട്ടിപ്പിടിച്ച് കരഞ്ഞു..
കൂടെ പാറുകുട്ടിയും കരഞ്ഞു.

അങ്ങിനെയിരിക്കെ ഒരു ദിവസം ഉണ്ണ്യേട്ടന്‍ പട്ടാളത്തില്‍ നിന്നും ലീവിന് വന്നു. ആറടി ഉയരുമുള്ള വെളുത്ത് സുന്ദരനായ ഉണ്ണ്യേട്ടനെ ഒന്ന് തൊടാനും കെട്ടിപ്പിടിക്കാനും കൂടെ കിടക്കാനും ആ നാട്ടിലെ മിക്ക പെണ്‍കുട്ടികളും കൊതിച്ചിരുന്ന കാലം.. എനിക്ക് ഉണ്ണ്യേട്ടന്റെ സിഗരറ്റിന്റെ മണം ഇഷ്ടമായിരുന്നു.

ഉണ്ണ്യേട്ടന്‍ വൈകുന്നേരം റം കുടിക്കാനിരിക്കുമ്പോള്‍ എന്നെ വിളിക്കും തട്ടിന്‍പുറത്തേക്ക്.

“പാറൂട്ട്യേ……..”
ഞാന്‍ ചെറിയ മൊന്തയില്‍ വെള്ളമായി തട്ടിന്‍പുറത്ത് എത്തും. അന്ന് എനിക്ക് ഉടുക്കാന്‍ രണ്ട് മുണ്ടും രണ്ട് ബ്ലൌസും മാത്രമേ ഉണ്ടായിരുന്നുള്ളൂ.. ആദ്യ ലീവില്‍ ഉണ്ണ്യേട്ടന്‍ വന്നപ്പോ എന്നെ പാറേലങ്ങാടിയില്‍ കൊണ്ടോയിട്ട് നാല് മുണ്ടും, ജാക്കറ്റിനുള്ള ശീലയും, അടീലുടുക്കാന്‍ മുണ്ടും ബോഡീസ് തുന്നാന്‍ മല്ല് തുണിയും ഒക്കെ വാങ്ങിത്തന്നു.

ശേഖരേട്ടന്റെ തയ്യല്‍ കടയില്‍ കൊണ്ടോയിട്ട് ജാക്കറ്റും ബോഡീസും തുന്നാന്‍ കൊടുത്തു.. തുന്നക്കൂലിയും, എന്നിട്ടെന്നെ താഴത്തെ പാറയിലുള്ള സായ്‌വിന്റെ കടയില്‍ കൊണ്ടോയി പൊറോട്ടയും പോത്തിറച്ചിയും വാങ്ങിത്തന്നു..

ഉണ്ണ്യേട്ടന്‍ ലീവ് കഴിഞ്ഞ് പോണവരെ വൈകുന്നേരം തട്ടിന്‍ പുറത്ത് പോകുമ്പോള്‍ ഉണ്ണ്യേട്ടന് നിര്‍ബ്ബന്ധമായിരുന്നു…. “ഞാന്‍ മുട്ടുവരെയുള്ള ഒറ്റമുണ്ടും വട്ടക്കഴുത്തുള്ള ജാക്കറ്റും ഇട്ടോണ്ട് വരണമെന്ന്”

ഉണ്ണ്യേട്ടന്റെ റം കുടി കഴിയുന്ന വരെ ചിലപ്പോള്‍ ഞാന്‍ അവിടെ നില്‍ക്കും.. കൂട്ടത്തില്‍ വലിക്കുന്ന സിഗരറ്റിന്റെ പുക എനിക്കിഷ്ടമായിരുന്നു. ഒരു പുക വിടാന്‍ തോന്നിയിരുന്നു ഒരിക്കല്‍ പക്ഷെ ചോദിച്ചില്ല. ബലിഷ്ടമായ ആ കൈകള്‍ മുഖത്ത് പതിഞ്ഞാലോ എന്ന് പേടിച്ച്..

കുറച്ച് ദിവസം എനിക്ക് തോന്നി… “എന്താ ഈ ഉണ്ണ്യേട്ടനെ എന്നെ തൊടാത്തെ…? ഇനി പരിഷ്കാരമില്ലാത്ത എന്നെ പിടിക്കാണ്ടാണോ അതോ തിക്കും തിരക്കും കേട്ട് ഉണ്ണ്യേട്ടന്റമ്മ മോളിലേക്ക് കേറി വന്നാലോ എന്നൊക്കെ ആലോചിച്ചിട്ടാണോ….?”

ഞാനന്നൊക്കെ ഉറങ്ങാന്‍ കിടക്കുമ്പോള്‍ സ്വപ്നം കാണാറുണ്ട് ഉണ്ണ്യേട്ടന്റെ സാമീപ്യം.. സിഗരറ്റുമണമുള്ള ആ ചുണ്ടുകളിലെ ചൂട്.

കോലായിലെ തിണ്ണയിലിരുന്ന് കാപ്പിക്ക് ഓര്‍ഡര്‍ കൊടുത്ത ഉണ്ണി അലറി… എടീ പാറൂട്ട്യേ…?
കയ്യാലയില്‍ നിന്ന് പാറുകുട്ടി ഓടിക്കിതച്ച് കോലായിലെത്തി…
“എവിടാടീ പുലയാടിമോളേ കാപ്പീ….?”

പാവം പാറുകുട്ടി നിന്നുവിറച്ചു.

ഉണ്ണി കൊടുത്തു അവളുടെ കരണക്കുറ്റിക്ക് ഒന്ന്.
“വേഗം കൊണ്ടുവാടീ കാപ്പി….”

ഉണ്ണിക്ക് ദ്വേഷ്യം പിടിച്ച് കണ്ടാല്‍ അവന്റെ അമ്മക്കുപോലും പേടിയാണവനെ.. അവന്‍ പെരയുടെ കഴുക്കോലും കോലായിലെ തൂണുമെല്ലാം പിടിച്ച് കുലുക്കും ചിലപ്പോള്‍, പാത്രങ്ങളൊക്കെ വലിച്ചെറിയും.. ഉരുക്കുപോലുള്ള മുഷ്ടി ചുരുട്ടി ചുമരില്‍ ഇടിക്കും..

പാറുകുട്ടി അടുക്കളയിലേക്കോടി, കൊതുമ്പും അരിപ്പാക്കുടിയും കൊണ്ട് വേഗം തീപ്പൂട്ടി കാപ്പിയുണ്ടാക്കി ലോട്ടയിലൊഴിച്ച് വിറക്കുന്ന കൈകളോടെ ഉണ്ണിയുടെ അടുത്ത് തിണ്ണയില്‍ കൊണ്ടുവെച്ച് ഓഛാനിച്ചു നിന്നു പാവം..

വേഗം പോയി മുറ്റമടിക്കടീ.
പാറുകുട്ടി ഉണ്ണിക്കാവശ്യമുള്ളത് നല്ലവണ്ണം പ്രദര്‍ശിപ്പിച്ച് മുറ്റമടിക്കാന്‍ തുടങ്ങി.. മുറ്റമടിക്കുമ്പോള്‍ ഉലഞ്ഞാടുന്ന അവളുടെ മുലകളെ അയാള്‍ നോക്കിരസിച്ച് ചുടുകാപ്പി മൊത്തിക്കുടിച്ചു..

മുറ്റമടിച്ച് ചാണകം തെളിച്ച് പാറുകുട്ടി നേരെ തൊഴുത്തിലേക്ക് നടന്നു. അപ്പോളേക്കും ഉണ്ണി കാപ്പി കുടി കഴിഞ്ഞ് പശുക്കളെ അഴിച്ച് പ്ലാവിന്‍ ചുവട്ടിലും മറ്റുമായി കെട്ടിയിരുന്നു..
പാറുകുട്ടി തൊഴുത്തില്‍ കയറാതെ പുല്ലൂട്ടിക്കരികില്‍ നിന്നു.. അവളുടെ മനസ്സ് ഏതോ ഒരു ലോകത്തിലേക്ക് പോയി… എന്നും സന്ധ്യക്ക് കുളികഴിഞ്ഞ് അലക്കിയ മുണ്ടും ബ്ലൌസും ഇട്ട് ഒരു മൊന്ത വെള്ളവുമായി തട്ടിന്‍ പുറത്തെത്തുന്ന പാറുകുട്ടിയെ ഒന്ന് തൊടുക പോലും ചെയ്യാത്ത ഉണ്ണ്യേട്ടന്‍ തൊഴുത്തില്‍ ചാണകം വാരിക്കൊണ്ടിരിക്കുമ്പോള്‍ എന്റെ ബ്ലൌസിന്നുള്ളില്‍ കയ്യിട്ടു. ജീവിതത്തില്‍ ആദ്യം എന്നെ കീഴ്പ്പെടുത്തിയതും ഇതേ തൊഴുത്തില്‍ ഈ പുല്ലൂട്ടിയില്‍ കിടത്തിയിട്ട്.

ഉണ്ണ്യേട്ടനൊരു അനിയത്തി ഉണ്ടായിരുന്നു… “ഉണ്ണിമായ”….. ഉണ്ണ്യേട്ടനെ എഞ്ചനീയറാക്കിയപ്പോള്‍ മായച്ചേച്ചിയെ ഡോക്ടര്‍ ആക്കി… ഉണ്ണ്യേട്ടന്‍ എപ്പോ നാട്ടില്‍ വരുമ്പോളും മായച്ചേച്ചിക്ക് ഉടുപ്പും മറ്റും കൊണ്ടുവരും. അങ്ങിനെ ഒരിക്കല്‍ പഞ്ചാബില്‍ ട്രെയിനിങ്ങിന് പോയപ്പോല്‍ കൊണ്ടുവന്നതാണ്‍ ചുരിദാറ്.. ഈ നാട്ടില്‍ ആദ്യമായി ചുരിദാറും നൈറ്റിയും ഒക്കെ ഇട്ട പെണ്‍കുട്ടിയായിരുന്നു മായേച്ചി.

പാറുകുട്ടിയുടെ ചുണ്ടുകള്‍ വിറച്ച് അവള്‍ വികാരാധീരയായി.. ഇംഗ്ലണ്ടില്‍ ഉപരിപഠനത്തിനുപോയ മായേച്ചി പിന്നെ നാട്ടില്‍ തിരിച്ച് വന്നില്ല.. ഇപ്പോള്‍ ഉണ്ടോ ഇല്ലയോ എന്നൊന്നും അറിയില്ല…
ഈ മായേച്ചിയുടെ  ചുരീദാറും ഉടുപ്പുകളും ഒക്കെ നങ്ങേല്യമ്മായി എനിക്ക് ഉടുക്കാന്‍ തരും, പക്ഷെ വീട്ടിലേക്ക് കൊണ്ടോകാന്‍ തരില്ല…

ഇപ്പോള്‍ ഉണ്ണ്യേട്ടന്‍ നാട്ടിലെത്തി, കാലൊടിഞ്ഞതിനുപകരമായി തലക്ക് വെടികൊണ്ടിട്ട്.. എന്റെ ഭഗവതി കാത്തു, വെടിയുണ്ട കണ്തടം തുളച്ച് പോയി കാഴ്ചക്ക് തകരാറായതൊഴിച്ച് ഒരു കേടുപാടും ഇല്ലാ. ഒരു കണ്ണിനേ കാഴ്ചക്കുറവുള്ളൂ, മറ്റേ കണ്ണിനോ ബുദ്ധിക്കോ ഒരു തകരാറുമില്ലാതെ ദൈവം കാത്തു.

ഇപ്പോള്‍ സുഖമായി കഴിഞ്ഞുകൂടാനുള്ള മിലിട്ടറി പെന്‍ഷനും തറവാട്ടുവക സ്വത്തും ഉണ്ട് ഉണ്ണ്യേട്ടന്..

എന്തൊക്കെ ഉണ്ടായിട്ടെന്താ കാര്യം..
“എന്താ ഉണ്ണ്യേട്ടന്‍ ഒരു പെണ്ണ് കെട്ടാത്തത്…? നങ്ങ്യേല്യമ്മായി എന്നു ചോദിക്കും ഉണ്ണ്യേട്ടനോട്”

ഉണ്ണ്യേട്ടന്‍ പ്രായം അധികമൊന്നും ആയില്ല. മുപ്പത്തിയഞ്ച്.. ഉണ്ണ്യേനെ ഇഷ്ടമില്ലാത്ത ആരുമില്ല ഈ കരയില്‍. പലരും കല്യാണം കഴിക്കാതെ കാത്തിരിക്കുന്നുണ്ട് ഈ കരയില്‍.. എന്നെയല്ലാതെ ഒരാളേയും ഈ ഉണ്ണ്യേട്ടന്‍ തൊട്ടിട്ടില്ല. എന്ന് വെച്ച് എന്നെയൊന്നും കല്യാണം കഴിക്കില്ല.. ഈ പണിക്കാരിയെ, സ്വന്തമായി ഒരു കുടിലുപോലുമില്ലാത്ത ഈ പാറുകുട്ടിയെ ഉണ്ണ്യേട്ടനിഷ്ടമാണ്.

പെട്ടെന്നൊരലര്‍ച്ച കേട്ട് പാറുകുട്ടി തിരിഞ്ഞുനോക്കിയപ്പോള്‍ മടല്‍ എടുത്ത് അടിക്കാനോങ്ങി നില്‍ക്കുന്നു ഉണ്ണ്യേട്ടന്‍..

“അയ്യോ ഉണ്ണ്യേട്ടാ……… എന്നെ അടിക്കല്ലേ….. പാറുകുട്ടി ഓളിയിട്ടു….”
പാറുകുട്ടിക്ക് കിട്ടി തലങ്ങും വിലങ്ങും അടി… അവളുടെ വെളുത്ത കവിള്‍ തടങ്ങള്‍ തുടുത്തു. കണ്ണുകള്‍ ചുമന്നു.. അവള്‍ കൂടുതല്‍ സുന്ദരിയായെന്ന് ഉണ്ണിക്ക് തോന്നി..

ഉണ്ണി അവളെ കോരിയെടുത്ത് ചുണ്ടുകളില്‍ ചുംബിച്ച് കാലിത്തൊഴുത്തിലെ പുല്ലൂട്ടിയില്‍ കൊണ്ട് കിടത്തി..

[ഇതൊരു തുടര്‍ക്കഥയല്ല]
എന്റെ കഥകള്‍ എല്ലാം വായിച്ചിട്ടുള്ള, പാറൂട്ടിക്കഥകള്‍ ഇഷ്ടപ്പെടുന്ന കൂറ്റനാട്ടെ രഞിത്തിനും തൃശ്ശൂരിലെ സുനിതക്കും ഡെഡിക്കേറ്റ് ചെയ്യുന്നു ഈ കഥ





10 comments:

ജെ പി വെട്ടിയാട്ടില്‍ said...


“പാറൂട്ട്യേ……..”

ഞാന് ചെറിയ മൊന്തയില് വെള്ളമായി തട്ടിന്പുറത്ത് എത്തും. അന്ന് എനിക്ക് ഉടുക്കാന് രണ്ട് മുണ്ടും രണ്ട് ബ്ലൌസും മാത്രമേ ഉണ്ടായിരുന്നുള്ളൂ..
ആദ്യ ലീവില് ഉണ്ണ്യേട്ടന് വന്നപ്പോ എന്നെ പാറേലങ്ങാടിയില് കൊണ്ടോയിട്ട് നാല് മുണ്ടും, ജാക്കറ്റിനുള്ള ശീലയും, അടീലുടുക്കാന് മുണ്ടും ബോഡീസ് തുന്നാന് മല്ല് തുണിയും ഒക്കെ വാങ്ങിത്തന്നു.

രാഹുല്‍ കാഞ്ഞിരത്ത് said...

എന്റെ പേര് പോലും മറന്നു അല്ലേ . . . . . . പാറുകുട്ടിയേ എഴുത്തിൽ ഒഒന്നു കൂടി സുന്ദരി ആകആക്കി യിരിക്കുന്നു . . . . തുടരുക

prakashettante lokam said...

എഴുതിക്കൊണ്ടിരിക്കുമ്പോള്‍ ചിലപ്പോള്‍ സ്ഥലകാലബോധമുണ്ടാകില്ല... ഞാന്‍ തിരുത്താം നിന്റെ പേര്.......

raahul വരൂ ഉണ്ണ്യേട്ടനെ കാണാന്‍

ശ്രീ said...

:)

ക്രിസ്മസ്‌ ആശംസകൾ

രാഹുല്‍ കാഞ്ഞിരത്ത് said...

just wait ....ഉടൻ വരാം

Cv Thankappan said...

പാറുക്കുട്ടി കഥകള്‍.....
പയ്യന്‍കഥകള്‍.....
ഭേഷായി...
ക്രിസ്മസ് ആശംസകള്‍ ജെ.പി.സാര്‍

Muralee Mukundan , ബിലാത്തിപട്ടണം said...

പറഞ്ഞാലും പറഞ്ഞാലും തീരാത്ത പാറൂട്ടിക്കഥകൾ..!

Rajamony Anedathu said...

അസ്സലായി ജെ പി പാറൂട്ടികഥകള്‍ ..................:)

Admin said...

പാറുക്കുട്ടിമാരുടെ
വിധേയത്വവും,
ഉണ്ണികളുടെ വിളയാട്ടവും
സർവ്വസാധാരണമായ കാലമുണ്ടായിരുന്നു.
ഇപ്പോളുമുണ്ടോന്നറിയില്ല.
അന്വേഷിക്കാൻ നേരമില്ല.
കഥ ഇഷ്ടപ്പെട്ടു.
ആശംസകൾ ..

വീകെ said...

Nannayirikkunnu katha. ..Aazamsakal.