Tuesday, December 30, 2014

ഞങ്ങള്‍ മയങ്ങിയിട്ട് വരാം.

ഊണ് കഴിഞ്ഞു, മകളുടെ വീട്ടില്‍ ഒരു അമ്മൂമ്മ മരിച്ച കാരണം ഞങ്ങള്‍ക്കും മാംസാഹാരം ഉപേക്ഷിക്കേണ്ടി വന്നു. കുട്ടികള്‍ക്ക് വെക്കേഷനായതിനാല്‍ അവള്‍ ഇവിടെ ഉണ്ടായിരുന്നു. അവള്‍ക്ക് രണ്ട് മക്കള്‍. കുട്ടാപ്പു 5 വയസ്സ്, കുട്ട്യമ്മു 2 വയസ്സ്. അവള്‍ ഇന്ന് തിരിച്ചുപോയി.
അങ്ങിനെ ഒരു ഇടവേളക്ക് ശേഷം എന്റെ പെണ്ണ് ഇന്ന് മീനും പോത്തും കറിവെച്ചു.. ഞാന്‍ രണ്ട് ഫോസ്റ്റര്‍ അടിച്ചു ബൂസായിരുന്നു പതിനൊന്നുമണിയാകുമ്പോഴേക്കും.. അടുക്കളയില്‍ അവള്‍ക്ക് ഉള്ളിയരിഞ്ഞുകൊണ്ടിരികുമ്പോള്‍ അവള്‍ തന്നെയാണ് പറഞ്ഞത് കുറച്ച ബിറുകള്‍ അവിടെ ഇരുന്ന് കുറേ നാളുകളായി കരഞ്ഞുംകൊണ്ടിരിക്കുന്ന വിവരം..
സംഗതിയുടെ കിടപ്പുവശം അതല്ല, ഞാന്‍ മുക്കാല്‍ കേന്‍ കുടിച്ചാല്‍ കാല്‍ കേന്‍ അവള്‍ക്കുള്ളതാണ്. ഞങ്ങള്‍ ദുബായിലുള്ളപ്പോള്‍ ചൂട് കാലത്ത് വിസ്കി കഴിക്കാറുണ്ട്. വൈകിട്ട് 7 മണിക്ക് ഞാനൊരു സ്മോള്‍ എടുക്കും. അവളുടെ ഒരു സ്മോള്‍ എന്റെ രണ്ട് സ്മോള്‍ പെഗ്ഗാണ്.
അവള്‍ ആളൊരു ഹെവി ഡ്യൂട്ടി ആയതിനാല്‍ സ്മോളിനുപകരം ലാര്‍ജ്ജ് വേണം.. അവള്‍ അതില്‍ വെള്ളത്തിനുപകരം സെവന്‍ അപ്പ് ഒഴിക്കും. അങ്ങിനെ പിള്ളേരൊക്കെ ഉറങ്ങിക്കഴിയുമ്പോളേക്കും ഞാനൊരു 4 പെഗ്ഗും അവളൊരു 8 പെഗ്ഗും കഴിച്ചിരിക്കും...
ശമ്പളം കിട്ടിക്കഴിഞ്ഞാല്‍ ആദ്യം ഞാന്‍ പോകുന്നത് കള്ള് കടയിലാണ്. അന്നെനിക്ക് ശമ്പളത്തിന്റെ 20% കള്ള് വാങ്ങാനുള്ള പെര്‍മിറ്റ് ഉണ്ടായിരുന്നു. കൂടെ അവളുള്ളതിനാല്‍ ആദ്യം അവള്‍ക്കുള്ള ഫേവറെറ്റ് ഡ്രിങ്ക്സ് എടുക്കും. സിന്‍സാനോ വൈന്‍, ജെ & ബി വിസ്കി... ടീച്ചേര്‍സായിരുന്നു എന്റെ ബ്രാന്‍ഡ്.. പിന്നീടവള്‍ പറഞ്ഞു ഞങ്ങളുടെ പേരിന്റെ ആദ്യത്തെ അക്ഷരങ്ങളുള്ളതാണ് ഈ ജെ & ബി. അങ്ങിനെ പിന്നെ അത് വാങ്ങിക്കാന്‍ തുടങ്ങി. പിന്നെ ബക്കാര്‍ഡി 150 പ്രൂഫ്.. ഓള്‍ഡ് മങ്ക് റം.. ആംസ്റ്റല്‍, ഫോസ്റ്റര്‍ മുതലായ ബീയറും, അപൂര്‍വ്വം സമയങ്ങളില്‍ ജിന്നും...
ഇന്നെത്തെ സ്ഥിതിയൊക്കെ മാറി. പലവക വാങ്ങിക്കാനുള്ള ഫിലൂസ് [പണം] ഇല്ല, അതിനാല്‍ 2 കേസ് ബീയറും ഒന്നോ രണ്ടോ കുപ്പി ബ്രാന്‍ഡിയും വിസ്കിയും ആക്കി ചുരുക്കി... ഇനി എന്റെ ബീയറടി കഴിഞ്ഞാല്‍ അവള്‍ക്ക് ഞാന്‍ ഒരു സ്പെഷല്‍ ലാര്‍ജ്ജ് സിഗ്നേച്ചര്‍ ഒഴിച്ചുകൊടുക്കും. അവള്‍ സ്വയം എടുത്ത് കഴിക്കില്ല, ഞാന്‍ ഒഴിച്ച് കൊടുക്കണം...
അങ്ങിനെ ഇന്നവളും രണ്ട് ലാര്‍ജ്ജ് സിഗ്നേച്ചര്‍ അകത്താക്കി. വറ്റ മീനും പോത്തിറച്ചി വരട്ടിയതും എല്ലാം കഴിച്ച് ഞങ്ങള്‍ രണ്ടാളും വീലിലാണ്.. ദുബായിലെ ജോലി സമയം 8 to 1 and 4 to 7ആയിരുന്നു.
അതിനാല്‍ ഉച്ചമയക്കം പതിവാണ്. ഞങ്ങള്‍ മയങ്ങിയിട്ട് വരാം.

2 comments:

ജെ പി വെട്ടിയാട്ടില്‍ said...

ശമ്പളം കിട്ടിക്കഴിഞ്ഞാല്‍ ആദ്യം ഞാന്‍ പോകുന്നത് കള്ള് കടയിലാണ്. അന്നെനിക്ക് ശമ്പളത്തിന്റെ 20% കള്ള് വാങ്ങാനുള്ള പെര്‍മിറ്റ് ഉണ്ടായിരുന്നു. കൂടെ അവളുള്ളതിനാല്‍ ആദ്യം അവള്‍ക്കുള്ള ഫേവറെറ്റ് ഡ്രിങ്ക്സ് എടുക്കും. സിന്‍സാനോ വൈന്‍, ജെ & ബി വിസ്കി... ടീച്ചേര്‍സായിരുന്നു എന്റെ ബ്രാന്‍ഡ്.. പിന്നീടവള്‍ പറഞ്ഞു ഞങ്ങളുടെ പേരിന്റെ ആദ്യത്തെ അക്ഷരങ്ങളുള്ളതാണ് ഈ ജെ & ബി. അങ്ങിനെ പിന്നെ അത് വാങ്ങിക്കാന്‍ തുടങ്ങി. പിന്നെ ബക്കാര്‍ഡി 150 പ്രൂഫ്.. ഓള്‍ഡ് മങ്ക് റം.. ആംസ്റ്റല്‍, ഫോസ്റ്റര്‍ മുതലായ ബീയറും, അപൂര്‍വ്വം സമയങ്ങളില്‍ ജിന്നും...

Muralee Mukundan , ബിലാത്തിപട്ടണം said...

മതി വരുവോളം മയങ്ങൂ...!