Sunday, June 28, 2015

കാപ്പി ക്ലബ്ബ്

memoir

എന്റെ നാട്ടുകാരന്‍ സജീവന്റെ കാപ്പി ക്ലബ്ബ് ആണ് ഇത്. തൃശ്ശിവപേരൂര്‍ പഴയ നടക്കാവില്‍. ഇവിടെ നല്ല സ്ട്രോങ് എവിടി ചായ കിട്ടും. തനി നാടന്‍ സ്റ്റൈലില്‍. അന്നന്നുണ്ടാക്കുന്ന പരിപ്പുവടയും, പഴമ്പൊരിയും മറ്റും. വിസ്തരിച്ച് ഇരുന്ന് കഴിക്കാനുള്ള ഇടമൊന്നുമില്ലെങ്കിലും നല്ല ചായ കിട്ടുന്നതിനാല്‍ ഇവിടെ നല്ല തിരക്ക് തന്നെ. കുന്നംകുളം കിഴൂര്‍ ആണ് സജീവന്റെ നാട്, എന്റെ ചെറുവത്താനിയിലുള്ള വീട്ടിലേക്ക് സജീവന്റെ വീട്ടില്‍ നിന്നും ഒരു കിലോമീറ്റര്‍... തൃശ്ശൂരില്‍ പോകുമ്പോള്‍ മറക്കാതെ പോകുക സജീവന്റെ കാപ്പി ക്ലബ്ബിലെക്ക്.. സ്വരാജ് റൌണ്ടിനോട് ചേര്‍ന്നതാണ് ഈ പഴയനടക്കാവ്. തൃശ്ശൂര്‍ പൂരത്തിന് മടത്തില്‍ വരവ് ആരംഭിക്കുന്നത് ഈ പീടികയുടെ ഏതാണ്ട് മുന്നില്‍ നിന്നുമാണ്.. ഞാന്‍ രക്തവാതം പിടിച്ച് കിടക്കുകയാണ് ഒരു മാസമായിട്ട്, അതിനാല്‍ അവിടെ പോയിട്ട് കുറച്ച് നാളായി. ഇനി പോകണം താമസിയാതെ.. എന്റെ ഒമാന്‍ പാറുകുട്ടി വന്നിട്ടുണ്ട്, അവളേയും കൂട്ടി പോകണം അടുത്ത നാളുകളില്‍

5 comments:

ജെ പി വെട്ടിയാട്ടില്‍ said...

തൃശ്ശൂര്‍ പൂരത്തിന് മടത്തില്‍ വരവ് ആരംഭിക്കുന്നത് ഈ പീടികയുടെ ഏതാണ്ട് മുന്നില്‍ നിന്നുമാണ്.. ഞാന്‍ രക്തവാതം പിടിച്ച് കിടക്കുകയാണ് ഒരു മാസമായിട്ട്, അതിനാല്‍ അവിടെ പോയിട്ട് കുറച്ച് നാളായി. ഇനി പോകണം താമസിയാതെ.. എന്റെ ഒമാന്‍ പാറുകുട്ടി വന്നിട്ടുണ്ട്, അവളേയും കൂട്ടി പോകണം അടുത്ത നാളുകളില്‍

ajith said...

ഇത് വായിക്കുമ്പോള്‍ ഒരു കാപ്പി കുടിക്കാനുള്ള കൊതിയൊക്കെ തോന്നുന്നുണ്ട്.
ആ ഒമാനിപ്പാറുക്കുട്ടിയോട് എന്റെയും സ്നേഹാന്വേഷണങ്ങള്‍ പറഞ്ഞേക്കണേ

prakashettante lokam said...

Ajithettaaa
Oman paarukuttee is expected today as a chauffeur to take me around, I shall convey your message to her.

മനോജ് ഹരിഗീതപുരം said...

നാട്ടിൻപുറത്തെ കാപ്പിയിൽ അൽപം സ്നേഹവും കൂടി ചേരുമ്പോൾ രുചികൂടും

Cv Thankappan said...

അസുഖം മാറി ഉഷാറാവട്ടെ!
ആശംസകള്‍