അമ്മേ മാപ്പ്
മക്കളുടെ തുടർ വിദ്യാഭ്യാസത്തിത്തിന്നായി ഞാൻ എന്റെ ജന്മ നാട് ഉപേക്ഷിച്ച് തൃശൂർ പട്ടണത്തിലേക്ക് ചേക്കേറി . 75 വയസ്സ് കഴിഞ്ഞ എനിക്ക് ഇപ്പോഴാണ് മനസ്സിലായത് ഞാൻ ചെയ്തത് വളരെ വലിയ തെറ്റായിരുന്നുവെന്ന് .
മക്കൾ രണ്ടുപേർക്കും പ്രഫഷണൽ വിദ്യാഭ്യാസം കൊടുക്കാൻ സാധിച്ചത് വലിയ ഒരു നേട്ടം തന്നെ. പക്ഷെ ഞാൻ എന്റെ ഭാവിയാണ് നശിപ്പിച്ചത് എന്ന് വളരെ വൈകിയാണ് എനിക്ക് ഇപ്പോൾ മനസ്സിലായത് .
സാമ്പത്തികമായി ഞാൻ സമ്പന്നൻ ആണെങ്കിലും, മാനസികമായി പരിതാപകരമാണ് എന്റെ അവസ്ഥ. ഞാൻ ചേച്ചി എന്ന് വിളിക്കുന്ന എന്റെ പെറ്റമ്മയുടെ ശാപമാണ് അത് .
ഞാൻ എന്റെ പിറന്ന നാട് ഉപേക്ഷികഴിഞ്ഞ ച്ചത് എന്റെ ചേച്ചിക്ക് ഇഷ്ടമായിരുന്നില്ല . എനിക്ക് അത് മനസ്സിലാക്കാൻ വളരെ വൈകി . ഇനി തിരുത്താൻ ഉള്ള സമയം ഇല്ല , മരണത്തിലേക്ക് കാലുനീട്ടിയിരിക്കുന്ന ഈ നേരത്ത് ഇനിയെവിടെ നേരം . 75 വയസ്സ് കഴിഞ്ഞ എനിക്ക് ഇനിയെവിടെ നേരം അതിനൊക്കെ. മയ്യത്താകാൻ ഇനി അധികം നാളുകളില്ല എന്ന് മനസ്സ് പറയുന്നു .
അച്ഛൻ 60 തിൽ പോയി. ഞാൻ വിചാരിച്ചു ഞാനും അതിനോടടുത്ത കാലത്ത് പോകുമെന്ന് , പക്ഷെ പോയില്ല അല്ലെങ്കിൽ മരണവിളി വന്നില്ല . വിളി അധികം താമസിയാതെ വരുമെന്ന കണക്കുകൂട്ടലിൽ ആണ് ഞാൻ .
ഈ വക കാര്യങ്ങൾ ഒന്നും നമ്മുടെ കയ്യിൽ അല്ലെങ്കിലും , അത്തരം ചിന്തകൾ മനസ്സിനെ മഥിക്കുന്നു .
ഗ്ലോക്കോമ രോഗിയായ എന്റെ കാഴ്ച ഭാഗികമായി നഷ്ടപ്പെട്ടു . കാറ് ഇനി ഓടിക്കാൻ പാടില്ല എന്ന് ഡോക്ടർ പറഞ്ഞുവെങ്കിലും ഞാൻ അതിനോട് യോജിക്കുന്നില്ല . ഇത്രയും വ്യക്തതയോടെ എനിക്ക് ടൈപ്പ് ചെയ്യാൻ കഴിയുന്നുവെങ്കിൽ കാറോട്ടവും പ്രശ്നമില്ല , അല്ലെങ്കിൽ കാറോട്ടത്തിനും പ്രശ്നമൊന്നും ഉണ്ടാവില്ല .
ഒരു ഹൈയുണ്ടായി സയ്യാര കണ്ടുവെച്ചിട്ടുണ്ട് , ഫിലൂസ് വന്നാൽ വാങ്ങണം . ഇപ്പോൾ സമയം പാതിര കഴിഞ്ഞ് കോഴി കൂകിത്തുടങ്ങി . ഒരു സുലൈമാനി കുടിക്കാൻ കെറ്റിൽ ഓണാക്കി വരാം.
to be continued
5 comments:
i have to have a black tea as it z time 21 minits past five, I shall continue this post soon. i assume that the spelling of the word after 21 z wrong. kindly excuse me.
let me go to the pantry and come back.
bye for now.
ഇന്ന് ലോക ഹോമിയോപ്പതി ദിനം. Wish you all the best especially to my Dr Hegi George @ trichur 680004.
ഇങ്ങനെയൊന്നും പറയല്ലേ അങ്കിളേ..
Engine...??
അങ്കിൾ ഇപ്പറഞ്ഞതുപോലെ.. അങ്കിളിനെക്കാൾ ബുദ്ധിമുട്ടുന്ന ചിലരെ എനിയ്ക്കറിയാം..
Post a Comment