ഒരുപാട് കാലമായി പൊന്നാനിക്കടുത്തുള്ള കൂട്ടുകാരി സരികയെ കാണാന്‍ പോകണമെന്നുള്ള ആഗ്രഹം. സരികയും കൃഷ്ണനുണ്ണിയും പരിചയക്കാര്‍. സരികയുടെ ബന്ധുവായ സൌമിനി ആണ് വാസ്തവത്തില്‍ കൃഷ്ണനുണ്ണിയെ സരികക്ക് പരിചയപ്പെടുത്തിക്കൊടുക്കുന്നത്.
സൌമിനിക്ക് പൊസ്സസ്സീവ്നെസ്സ് ഇത്രയും കൂടുതലുണ്ടെന്ന് കൃഷ്ണു വിചാരിച്ചില്ല. കാലാന്തരത്തില്‍ എന്തോക്കെയോ ഗോസ്സിപ്പുകള്‍ ഉണ്ടാക്കി സൌമിനി കൃഷ്ണുവിനെ തഴഞ്ഞു. തത്സമയം കൃഷ്ണു സരികയുമായി ചങ്ങാത്തം തുടങ്ങി. ഒരിക്കലേ സരികയെ നേരില്‍ കണ്ടിട്ടുള്ളൂവെങ്കിലും ഫോണിലൂടെ ഇരുവരും സൌഹൃദം പങ്കുവെച്ചു.
വല്ലപ്പോഴും വിളിക്കും, നാട്ടുകാര്യവും വീട്ടുകാര്യവും ചോദിക്കും. മകന്റെ വിശേഷമാണ് സരികക്ക് എപ്പോഴും പറയാനുണ്ടാകുക. അതില്‍ കവിഞ്ഞ് ഒരു വിഷയവും അവര്‍ തമ്മില്‍ ഉണ്ടാവാറില്ല.
പണ്ടൊക്കെ സൌമിനി പറയാറുണ്ട്….
“ഞാനൊരു ദിവസം കൃഷ്ണുവിനെ സരികയുടെ വീട്ടിലേക്ക് കൊണ്ടോകാം..”
പക്ഷെ അതൊക്കെ പറച്ചിലില്‍ മാത്രം ഒതുങ്ങി. സമയവും സൌകര്യങ്ങളും ഉണ്ടായിട്ടും എന്തോ….. ഒന്നും നടന്നില്ല.
ഒരു ദിവസം അതായത് സൌമിനിയും സരികയും കൃഷ്ണുവും ആദ്യമായി കൂട്ടിമുട്ടിയ ദിവസത്തിന് ശേഷം കൃഷ്ണു സൌമിനിയോട് സരികയുടെ ഫോണ്‍ നമ്പര്‍ ചോദിച്ചുവെങ്കിലും ഉടനെ നല്‍കിയില്ല. അതവളുടെ സാധാരണയുള്ള ഒരു സ്വഭാവമാണ്. ആരുടെ നമ്പറുകള്‍ ചോദിച്ചാലും തരില്ല. അതൊഴിച്ച് എന്ത് വേണമെങ്കിലും തരും.
രണ്ട് ദിവസം കഴിഞ്ഞ് ഫോണ്‍ നമ്പര്‍ കിട്ടാതായപ്പോള്‍ കൃഷ്ണു വീണ്ടും സൌമിനിയെ ബന്ധപ്പെട്ടു. പക്ഷെ സൌമിനിയുടെ പ്രതികരണം വളരെ മോശമായിരുന്നു.
“അവിടെ സരികയും അവളുടെ അനിയത്തിയും ചെറിയമ്മയും അമ്മായിയും പലരും ഉണ്ടായിരുന്നല്ലോ..? എന്നിട്ടെന്താ സരികയുടെ നമ്പര്‍ മാത്രം ചോദിച്ചത്…?”
“ഇത് നല്ല തമാശ…”
“നീ തന്നെ എന്നെ ഓരോടത്ത് കൊണ്ടോകുക, എന്നിട്ട് ഞാനാരോടും മിണ്ടാന്‍ പാടില്ല. ഫോണ്‍ ചെയ്യാന്‍ പാടില്ല. എനിക്ക് ഇഷ്ടപ്പെട്ടതല്ലേ ഞാന്‍ ചെയ്യൂ.. വീട്ടിലുള്ളവരുടേയെല്ലാം ഫോണ്‍ നമ്പര്‍ എനിക്ക് ചോദിക്കാന്‍ തോന്നിയില്ല…”
ഫോണില്‍ രണ്ടുപേരും കടിപിടി കൂടിയെന്കിലും പിന്നീട് സരികയുടെ ഫോണ്‍ നമ്പര്‍ നല്‍കി. താമസിയാതെ സൌമിനി കൃഷ്ണുവില്‍ നിന്ന് അകാരണമായി അകന്നുതുടങ്ങി.
“അവള്‍ക്കെന്തെങ്കിലും അത്യാവശ്യമുണ്ടെങ്കില്‍ അവള്‍ കൃഷ്ണുവിനെ വിളിക്കാനും പഞ്ചാരയടിക്കാനും മറന്നില്ല. അതേ സമയം കൃഷ്ണുവിന്റെ കോളുകള്‍ അവള്‍ റെസ്പോണ്ട് ചെയ്യാതെയായി കുറേശ്ശെ.... പിന്നീട് സ്ഥിരമായും..”
അങ്ങിനെ ആണ് സൌമിനിയുടെ പൊസ്സസ്സീവ്നെസ്സ് കൃഷ്ണു മനസ്സിലാക്കുന്നത്.
ആരോടും പെട്ടെന്ന് അടുക്കാത്ത പ്രകൃതമാണ് കൃഷ്ണുവിന്റേത്. ബിസിനസ്സ് പ്രൊഫഷണലായ അയാള്‍ക്ക് സമൂഹത്തില്‍ വലിയ തലത്തിലുള്ള കൂട്ടുകെട്ടാണുള്ളത് എന്ന് ഈ പെണ്‍കുട്ടീസിന്നറിയാം.
ഇയാള്‍ നാട്ടിന്‍പുറത്തുകാരിയായ ഇവരുടെ നിഷ്കളങ്കതയാണ് ഇഷ്ടപ്പെട്ടത്. ഗൃഹാതുരത്വം വിളമ്പുന്ന ഇവരുടെ പെരുമാറ്റവും. വല്ലപ്പോഴും ഒന്നോ രണ്ടോ മാസം കൂടുമ്പോളാണ് ഇവരെ കണ്ടുമുട്ടുക. മണിക്കൂറുകളോളം യാത്ര ചെയ്താലാണ് അങ്ങോട്ടുമിങ്ങോട്ടും ഇവര്‍ക്ക് എത്താനാകുക. അതിനാല്‍ നേരിലുള്ള കണ്‍ടുമുട്ടലുകള്‍ തീരെ കുറവ് എന്ന് പറയാം.
കാലങ്ങള്‍ കടന്ന് പോയി. കൃഷ്ണുവിന് സൌമിനിയുടെ സ്നേഹം തീര്‍ത്തും നഷ്ടപ്പെട്ടു. ഇയാള്‍ കൂടുതല്‍ ഇഷ്ടപ്പെട്ട സൌമിനിയുമായുള്ള സ്നേഹബന്ധം പുനസ്ഥാപിച്ചുകിട്ടാന് സരികയെ വക്കാലത്തിന്നായി സമീപിച്ചു.
നല്ലവളും വളരെ സ്ട്രേറ്റ് ഫോര്‍വേഡുമായ സരിക അവളാല്‍ കഴിയുന്ന വിധത്തില്‍ സൌമിനിയുമായി നെഗോഷ്യേറ്റ് ചെയ്തുവെങ്കിലും സൌമിനി സരികയെ ഭീഷണിപ്പെടുത്തി.
“മേലാല്‍ ഈ വിഷയം പറയാന്‍ എന്നെ വിളിക്കുകയോ എന്റെ വീട്ടുമുറ്റത്ത് വരികയോ ചെയ്താല്‍ നമ്മള്‍ തമ്മിലുള്ള ബന്ധം എന്നെന്നേക്കുമായി വേര്‍പെടുത്തും ഞാന്‍”
ഇത് കേട്ട പാവം സരിക അതില്‍ നിന്ന് പിന്മാറി. അവള്‍ക്കാവശ്യമായിരുന്നത് കുടുംബങ്ങള്‍ തമ്മിലുള്ള അടുപ്പമായിരുന്നു.
എന്തിനുപറേണൂ കൃഷ്ണുവും സൌമിനിയും എന്നെന്നേക്കുമായി തല്ലിപ്പിരിഞ്ഞു. യാഥാര്‍ഥ്യം മറക്കാന്‍ മറ്റേതോ പയ്യന്‍സിനെ നടുവില്‍ കയറ്റി ആകെക്കൂടി ഒരു അസ്വാസ്ഥ്യം സൌമിനി സൃഷ്ടിച്ചു.
വല്ലപ്പോഴും ഫോണില്‍ ബന്ധപ്പെട്ടിരുന്നല്ലാതെ സരികയുമായി കൃഷ്ണുവിന് മറ്റൊരു അടുപ്പവും ഉണ്ടായിരുന്നില്ല. ഒരിക്കല്‍ സൌമിനി ഇവളുടെ വീട്ടില്‍ കൊണ്ടാകാമെന്ന് പറഞ്ഞ് പറ്റിച്ചതിനാല്‍ എങ്ങിനെയെങ്കിലും സരികയുടെ വീട്ടില്‍ പോകണമെന്ന ആഗ്രഹം കൃഷ്ണുവില്‍ അവശേഷിച്ചിരുന്നു.
“അങ്ങിനെ ഒരു ദിവസം കൃഷ്ണു സരികയുടെ നാട്ടിലേക്ക് യാത്ര തിരിച്ചു. സരികയുടെ വര്‍ത്തമാനം കേട്ടാല്‍ ആ നാടുമുഴുവന്‍ അവളെ അറിയുമെന്നാണ് കൃഷ്ണു ധരിച്ചിരുന്നത്.”
അവള്‍ പറഞ്ഞ കടയുടെ അരികിലും സമീപപ്രദേശങ്ങളിലുമായി ഏതാണ്‍ട് ആങ്ങോട്ടുമിങ്ങോട്ടും നടന്ന് സരികയെ അന്വേഷിച്ചുവെങ്കിലും ഒരാള്‍ക്കും ഇങ്ങിനെ ഒരാളെ അറിയുമായിരുന്നില്ല.
അവസാനം ഇവളെ ഫോണില്‍ വിളിച്ചു, പിന്നീടും റൂട്ട് പറഞ്ഞുതന്നുവെങ്കിലും നോ പ്രയോജനം. അവസാനം ഫോണ്‍ ഒരു നാട്ടുകാരന് കൊടുത്താണ് വീട്ടിലേക്കുള്ള വഴി കണ്‍ടുപിടിക്കാനായത്.
കൃഷ്ണുവിന്റെ മനസ്സിലെ സങ്കല്പത്തിലുള്ള ഒരു വീടായിരുന്നില്ല അവിടെ കണ്ടത്. ഗ്രാമീണ അന്തരീക്ഷത്തില്‍ ഉള്ള ഒരു പഴയ വീട്. മുറ്റത്തോരു തൊഴുത്ത്, നിറയെ കന്നുകാലികളും ചാണകത്തിന്റെ ഗന്ധവും. കൂടാതെ അരികില്‍ ഒരു വൈക്കോല്‍ ഉണ്ടയും. വീടും പരിസരവും വെല്‍ മെയിന്റയിന്റ് ആയിരുന്നില്ല. മഴക്കാലമായതിനാല്‍ മുറ്റം മുഴുവനും ചളിയും പിളിയും. എല്ലാം സഹിച്ച് ഉമ്മറത്തേക്ക് കയറിയിരുന്നു. എന്റെ ചെറുപ്പത്തിലും ഇങ്ങിനെയൊക്കെ ഉള്ള വീട്ടിലായിരുന്നു വളര്‍ന്ന് വലുതായതൊന്നും ഞാന്‍ അപ്പോള്‍ ഓര്‍ത്തില്ല.
സരികയുടെ വാചകക്കസര്‍ത്ത് കേട്ട് കൃഷ്ണു എല്ലാം മറന്നു.
“കാപ്പി കുടിച്ചിട്ട് പോകാം, ഉച്ചഭക്ഷണം കഴിച്ചിട്ട് പോകാം എന്നൊക്കെ പലതും പറഞ്ഞ് എന്നെ പ്രലോഭിപ്പിച്ചെങ്കിലും ഒരു സിംഗിള്‍ കാപ്പി കുടിക്കാന്‍ കൂടി ഞാന്‍ സമ്മതിക്കാതെ പോരാന്‍ തുടങ്ങുകയായിരുന്നു.“
സരികയുടെ മോനെ കണ്ടപ്പോള്‍ എനിക്ക് വാസ്തവത്തില്‍ ഒരു ദിവസം അവിടെ താമസിക്കണമെന്നുണ്ടായിരുന്നു. നല്ലൊരു കുറുമ്പന്‍. എനിക്കവനെ നല്ലോണം കെട്ടിപ്പിടിച്ചിരിക്കണമെന്ന് തോന്നി. പക്ഷെ അവന്‍ ഒരിടത്തും അടങ്ങി നില്‍ക്കില്ല. ഞാന്‍ അവനെ നോക്കി നോക്കി സമയം പോയതറിഞ്ഞില്ല.
അതിനിടയില്‍ എനിക്ക് കാപ്പിയും പലഹാരവും കൊണ്ട് വന്ന് വെച്ചു. എനിക്കൊന്നും വേണ്ട എന്ന് പറഞ്ഞപ്പോള്‍ സരികക്ക് ദ്വേഷ്യം വരാതിരുന്നില്ല, ഞാന്‍ കാപ്പിയും കടിയും കഴിച്ചു. മോനെ കണ്ട് പോരാന്‍ തോന്നുന്നില്ല. അങ്ങിനെ വര്‍ത്തമാനം പറഞ്ഞ് കുറേ നേരം കൂടി ഇരുന്നു.
എനിക്ക് ഇടക്കിടെ മൂത്രമൊഴിക്കാന്‍ മുട്ടുന്ന പോലെ തോന്നുക പതിവാണ്. തന്നെയുമല്ല ചായ കാപ്പി മുതലായവ കുടിച്ചാല്‍ ഏറും, മഴക്കാലമായാലോ പിന്നെ പറയേണ്ട. ഞാന്‍ ആദ്യം തൊഴുത്തിന്റെ പിന്നില്‍ പോയി പാത്തി. പിന്നീട് ഉമ്മറത്ത് വന്നിരുന്ന് കുറേ കഴിഞ്ഞപ്പോള്‍ പിന്നേയും പാത്ത്ണമെന്നായി.
ഞാന്‍ വീടാകെ ഒന്ന് കണ്ണോടിച്ചു, എവിടെയും ടോയ്ലറ്റ് കാണുന്നില്ല. കണ്ടറിഞ്ഞ് പോയി പാത്താന്‍ സ്ഥലം കാണാതെ ഞാന്‍ വിഷമിച്ചു. ഞാന്‍ വിചാരിച്ചു മൂന്നു പെണ്ണുങ്ങളും മൂന്ന് കുട്ട്യോളും ഉള്ള് വീട്ടില്‍ ചുരുങ്ങിയത് മൂന്നുനാല് ടോയല്‍റ്റെങ്കിലും കാണും.
ഞാന്‍ സരികികയോടോതി.
“എനിക്ക് പാത്താന്‍ പോണം..”
“അതിനെന്താ പുറത്തുണ്‍ട് ബാത്ത് റൂം…..”
ഞാന്‍ അവിടെ പോയപ്പോള്‍ കുടുസ്സായ ഒരു ടോയല്‍റ്റ്. ഞാന്‍ അവിടെ നിന്ന് പാത്താന്‍ തുടങ്ങിയപ്പോള്‍ എന്റെ തല മേല്‍ക്കൂരയില്‍ ഇടിച്ചു. പിന്നെ പാത്തല്‍ കഴിഞ്ഞ് തിരികെയെത്തിയപ്പോള്‍ ഉച്ചയൂണ് കഴിഞ്ഞ് പോയാല്‍ മതിയെന്ന് പറഞ്ഞു.
“ഏട്ടനിവിടെ ഇരിക്ക് … ഞാന്‍ പോയി ഊണ് കാലാക്കാം….”
“വേണ്‍ട മോളൂട്ടീ………… എനിക്ക് മാമുണ്‍ടാല്‍ ചെറുതായൊന്ന് മയങ്ങണം.”
“അതിനെന്താ പ്രശ്നം……. മാമുണ്ട് നന്നായൊന്ന് ഉറങ്ങിയിട്ട് പോയാല്‍ മതി.”
ഞാന്‍ പലതും പറഞ്ഞൊഴിഞ്ഞു. എനിക്ക് മാമുണ്ട് മയങ്ങാന്‍ കിടന്നാല്‍ ഇടക്ക് പാത്താന്‍ മുട്ടും. മഴക്കാലമാണല്ലോ. ഇന്നാണെങ്കില്‍ അടുത്തൊന്നും പെയ്യാത്ത അത്ര തോരാ മഴയും. ഞാന്‍ സാധാരണ യാത്രാ വേളയില്‍ പ്രത്യേകിച്ച് ഉച്ചക്ക് ശാപ്പാട് പതിവില്ല. കാരണം ചിലപ്പോളെനിക്ക് പത്താനും കക്കൂസില്‍ പോകാനും ഒക്കെ ശങ്കയുണ്ടാകും.
കൃഷ്ണു ഓരോന്നാലോചിച്ചിരിക്കുമ്പോള്‍ ഒരു വിളി……
“ഏട്ടാ ഊണ് കാലായി…….. അകത്തേക്ക് വന്നോളൂ…….”
എന്താ ചെയ്യാ.. എനിക്കായി പ്രത്യേക വിഭവങ്ങളെല്ലാം തയ്യാറാക്കിയിരിക്കുന്നു സരിക. എന്റെ ഇഷ്ടവിഭവമായ കൈപ്പക്കാതീയലും അവിയലും മോരുകാച്ചിയതും കൈപ്പക്കാ കൊണ്ടാട്ടവും…“
ഒരു പെങ്ങളില്ലാതെപ്പോയല്ലോ എന്ന കൃഷ്ണുവിന്റെ ദു:ഖം കുറച്ച് നേരത്തേക്ക് മാറി. ഒന്നും നോക്കിയില്ല. ഇലയില്‍ വിളമ്പിത്തന്നതൊക്കെ കഴിച്ചു. ശരിക്കും വയറ് നിറഞ്ഞു.
“കോലായില്‍ സരികയുമായി അല്പനേരം വിസായം പറഞ്ഞുകൊണ്ടിരിക്കുന്നതിന്നിടയില്‍……….“
“ന്നാ ഏട്ടന്‍ ഒന്ന് കിടന്നോളൂ……… അകത്ത് കിടക്കാനുള്ള സജ്ജീകരണങ്ങള്‍ ഏര്‍പ്പാടാക്കിയിരുന്നു….”
ഞാന്‍ ആ മുറി ആകെ കണ്ണോടിച്ചു. ടോയ്ലറ്റിന്റെ വാതില്‍. പക്ഷെ എങ്ങും കണ്ടില്ല. പക്ഷെ അല്പമകലം ഇര്‍ന്നിരുന്ന ഞാന്‍ കണ്‍ടു കട്ടിലിന്നറ്റിയില്‍ കോളാമ്പി വെച്ചിരിക്കുന്നത്. പണ്‍ടൊക്കെ എന്റെ ബാല്യത്തില്‍ തറവാട്ടില്‍ ഇത്തരം മൂത്രക്കോളാമ്പികളുണ്‍ടായിരുന്നു. അത് സാധാരണ പെണ്ണുങ്ങളാണ് ഉപയോഗിക്കാറ്.
“കൃഷ്ണുവിന്റെ കണ്ണുകള്‍ വീടാകെ പരതിയപ്പോള്‍ മൂന്നുപെണ്ണുങ്ങള്‍ക്ക് മൂന്ന് കോളാമ്പികള്‍ കണ്ടു… ഇനി ഗസ്റ്റുകള്‍ക്ക് വേറേയും കാണുമായിരിക്കാം…”
സരികയുടെ കാലൊച്ച കേട്ട് ഞാന്‍ നോക്കി…
“എന്താ ഏട്ടന് ഉറക്കം വരുന്നില്ലേ…?”
“ഉറക്കം വരാതെയില്ല….”
“പിന്നെയെന്താ പ്രശ്നം….?
ഏയ് ഒന്നുമില്ല.
“ഞാനൊന്ന് ചോദിച്ചോട്ടെ നിന്നോട്….?”
“ആ ചോദിച്ചോളൂ…………..?”
“കുഴപ്പുമുള്ള തമാശകളാണെങ്കില്‍ മെല്ലെ പറയണം. അപ്പുറത്ത് മറ്റവരൊക്കെ ഉണ്ടല്ല്ലോ…?
“ഏയ് ഇത് അത്തരം ചോദ്യങ്ങളൊന്നുമല്ല..”
“എന്നാല്‍ കേള്‍ക്കട്ടെ…?
“സരികക്ക് ഉത്സാഹം വര്‍ദ്ധിച്ചു……..”
“നിങ്ങള്‍ മൂന്നുപെണ്ണുങ്ങളും കുട്ട്യോളും താമസിക്കുന്ന ഈ വീട്ടില്‍ വൈകുന്നേരം ടോയ്ലറ്റില്‍ പോകേണ്ടി വന്നാല്‍ എങ്ങിനെ ധൈര്യപ്പെട്ട് വീട്ടുമുറ്റത്തേക്കിറങ്ങും….”
“ഏയ് ഞങ്ങള്‍ക്കതിന് പേടിയൊന്നും ഇല്ല. ഇവിടെ പട്ടണത്തിലെ പോലെ ഒന്നും അല്ല. വളരെ സെയിഫ് ആണ്..”
“അപ്പോ ഈ കോളാമ്പി ആരുപയോഗിക്കുന്നതാണ്…?”
“അമ്പട വിളവാ… അതൊക്കെ കണ്‍ടുപിടിച്ചു അല്ലേ..? ആള് കൊള്ളാലോ...?”
“പിന്നേയ് എന്റെ പെങ്ങളേ… എനിക്ക് വയ്യാ ഇവിടെ കിടന്നുറങ്ങാന്‍. എനിക്ക് ഇടക്കെണീറ്റ് പാത്താന്‍ മുട്ടിയാല്‍ ഈ മഴയത്ത് മുറ്റത്തിറങ്ങാനൊന്നും പറ്റില്ല…”
“മുറ്റത്തേക്ക് പോകേണ്ട. ഈ കണ്ടുപിടുത്തത്തിലായിക്കോളൂ…..”
“രണ്ടുപേരും കുലുങ്ങിച്ചിരിച്ചു……….”
“എന്റെ മോളേ എനിക്ക് ഈ കാല്‍ സ്രായിയെല്ലാം ഇട്ട് ഈ കോളാമ്പിയില്‍ കുത്തിയിരുന്ന് പാത്താന്‍ പറ്റില്ല.”
എന്നാല്‍ ഞാനൊരു കാര്യം ചെയ്യാം.
“എന്താണ് കാണിക്കാന്‍ പോകുന്ന സൂത്രം എന്നറിയാന്‍ കൃഷ്ണു കാതോര്‍ത്തു…..”
സരിക ഒരു തുപ്പക്കോളാമ്പിയെടുത്ത് കൃഷ്ണുവിന്റെ ഉയരം അഡജ്സ്റ്റ് ചെയ്ത് തൂണില്‍ കെട്ടി.
“ഏട്ടാ കണ്ടോ എന്റെ സൂത്രം… ഇപ്പോള്‍ ഇത് ഒരു നോസ്റ്റാള്‍ജിക്ക് യൂറിന്‍ പോട്ടായി…………”
രണ്‍ട് പേരും വീണ്ടും കുലുങ്ങി കുലുങ്ങി ചിരിച്ചു………..
കൃഷ്ണനുണ്ണി പുഞ്ചിരിയോടെ മെത്തയിലേക്ക് ചാഞ്ഞു.
Btw: അക്ഷരപ്പിശാചുക്കളുണ്ട്. താമസിയാതെ തുരത്താം. വായനക്കാര്‍ ക്ഷമിക്കുമല്ലോ..?
ഈ നര്‍മ്മ രസത്തോടെ എഴുതിയ പോസ്റ്റ് എന്റെ കൂട്ടുകാരിക്ക് ഡെഡിക്കേറ്റ് ചെയ്യുന്നു. ആരാണ്‍ ഈ കൂട്ടുകാരിയെന്ന് അവള്‍ക്ക് മാത്രം അറിയാം.
‘
മഴ തിമിര്‍ത്തുപെയ്യുന്നു. പുറത്ത് ഇരുട്ട് കൂടി. ഊണ്‍ കഴിഞ്ഞാലുടന്‍