എന്റെ സുഹൃത്ത് ബിജിയുടെ പഴമ്പൊരി കുക്കറി ടിപ്പ്സ് വായിച്ചപ്പോളാണ് ഇതെനിക്കെഴുതാനുള്ള വികാരം ഉണ്ടാക്കിയത്.
പഴം പൊരിയുടെ മണം ഇതാ എനിക്ക് എന്റെ നാവിന് തുമ്പത്ത് എത്തിയിരിക്കുന്നു. ഇന്നെലെ കോയമ്പത്തൂരില്‍ നിന്നും ബേംഗളൂര്ക്ക് പറക്കുമ്പോള്‍ ഇതുപോലെ പഴമ്പൊരി മണം പരത്തുന്ന ഒരു അന്ത:രീക്ഷം ഉണ്ടായെങ്കിലും ഞാന്‍ കഴിച്ചില്ല. ബിജിയെ പോലെയുള്ളവര്‍ ഉണ്ടാക്കിത്തന്നാല് രുചിച്ചുനോക്കാം എന്നുമാത്രം.. കോയമ്പത്തൂരില്‍ ധന്വന്തരി ക്ഷേത്രത്തിന്റെ കവാടത്തില്‍ എന്നും പഴമ്പൊരി ഉണ്ടാക്കുന്ന ഒരു ആശാനുണ്ട്. ഞാന്‍ ഒന്ന് കുട്ടിമാളുവിനും ഒന്ന് ബീനക്കും കൊടുത്തു. പക്ഷെ അതിന് നാടന്‍ പഴമ്പൊരിയുടെ രുചി ഉണ്ടായിരുന്നില്ല. കുട്ടിമാളു ഒരു കടി കടിച്ച് എനിക്ക് തന്നു. പണ്ട് ബീന ദുബായില്‍ വെച്ച് പഴമ്പൊരി ഉണ്ടാക്കിയിരുന്നു. ഞാന്‍ അന്നാണ് ഫ്രഷ് പഴമ്പൊരി കഴിച്ചത് അവസാനമായി.
പണ്ടൊക്കെ പഴമ്പൊരി ആസ്വദിച്ച് കഴിച്ചിരുന്നത് നാട്ടിന് പുറത്തെ ഓലമേഞ്ഞ ചായപ്പീടികയില്‍ നിന്നാണ്. എന്റെ നാട്ടില്‍ ചെറുവത്താനിയില് പണ്ട് കുട്ടാപ്പുവേട്ടന്റെ ചായപ്പീടികയിലും കമ്മുട്ട്യാപ്ലയുടെ പീടികയിലും വൈകുന്നേരത്തെ ചായക്ക് പഴമ്പൊരിയും ചിലപ്പോള്‍ പരിപ്പുവടയും ഉണ്ടാകും.
ഞാന്‍ ആദ്യം പഴമ്പൊരിയും കട്ടന്‍ ചായയും ഓര്‍ഡര്‍ ചെയ്യും, പിന്നെ കയ്യില്‍ കാശുണ്ടെങ്കില്‍ നാലു പരിപ്പുവടയും. പരിവട പൊതിഞ്ഞ് ഞാനും രവിയും കൂടി കിഴക്കേ പുഞ്ചപ്പാടത്തെ കൊച്ചു തുരുത്ത് പോലെ തോന്നിക്കുന്ന മണല്‍ക്കൂനയില്‍ പോയിരിക്കും... കുറച്ച് കഴിയുമ്പോളേക്ക് ഞങ്ങളെ കാണാന്‍ വിജയേട്ടനും എത്തും.
രവി ഒരു കുപ്പി നല്ല കത്തുന്ന ചാരായവും, ഞാന്‍ ഒരു കുടം നല്ല മൂത്ത തെങ്ങിന് കള്ളും ചുമന്ന് തുരുത്തിലേക്ക് എത്തിക്കും. എന്നിട്ട് ഞങ്ങള്‍ അതെല്ലാം ഞങ്ങളുടെ ഗുരുവായ വിജയേട്ടന് സമര്‍പ്പിക്കും.
പിന്നെ വലിക്കാന്‍ ആപ്പിള്‍ ഫോട്ടോ ബീഡിയും ഒരു പേക്കറ്റ് ചാര്‍മിനാര്‍ സിഗരറ്റും കരുതും, ഞങ്ങള്‍ ശിഷ്യന്മാര്ക്ക് ബീഡിയും ഗുരുവിന് സിഗരറ്റും.
ഗുരുവിന്റെ സിരകളില്‍ ലഹരി പടര്‍ന്നുകയറിയാല്‍ ഞങ്ങള്‍ക്ക് പാട്ടുകള്‍ പാടിത്തരും. ആ പാട്ടൊന്നും ഇവിടെ ഷെയര്‍ ചെയ്യാന്‍ പറ്റില്ലെങ്കിലും ഞാന്‍ സ്വയം ആരും കേള്‍ക്കാതെ പാടാം.. കേട്ടോളൂ....
+++++++++++++++ +++++++++++++++++++ ++++++++++++++++++++++
അങ്ങിനെ പഴമ്പൊരി പുരാണം വായിച്ച് പരിപ്പുവടയും എന്റെ നാടും വീടും കടകളും, പുഞ്ചപ്പാടവും കൂട്ടുകാരേയും എല്ലാം ഓര്‍മ്മ വന്നു. അതിന് ഞാന്‍ ബിജിയോട് കടപ്പെട്ടിരിക്കുന്നു.
ഈ കാരണത്താല്‍ ഈ കൊച്ചു ബ്ലോഗ് പോസ്റ്റ് ഞാന്‍ അവള്‍ക്ക് ഡെഡിക്കേറ്റ് ചെയ്യുന്നു.

6 comments:
പണ്ടൊക്കെ പഴമ്പൊരി ആസ്വദിച്ച് കഴിച്ചിരുന്നത് നാട്ടിന് പുറത്തെ ഓലമേഞ്ഞ ചായപ്പീടികയില്‍ നിന്നാണ്. എന്റെ നാട്ടില്‍ ചെറുവത്താനിയില് പണ്ട് കുട്ടാപ്പുവേട്ടന്റെ ചായപ്പീടികയിലും കമ്മുട്ട്യാപ്ലയുടെ പീടികയിലും വൈകുന്നേരത്തെ ചായക്ക് പഴമ്പൊരിയും ചിലപ്പോള്‍ പരിപ്പുവടയും ഉണ്ടാകും
പഴംപൊരി പുരാണം വളരെ ഇഷ്ടപ്പെട്ടു...അത് പോലെ ജെ പീ യുടെ ഗുരുവിന്റെ പാട്ടും...എനിക്കും പഴം പൊരി വളരെ ഇഷ്ടമാണ്...ഇന്നലെ ചായക്ക് ഇത് പോലെ രുചികരമായ പഴം പോരിയാണ് മോളി (എന്റെ ഭാര്യ) ഉണ്ടാക്കിയത്...ഇനിയും ഇത് പോലെയുള്ള ബ്ലോഗുകള്‍ പ്രതീക്ഷിക്കുന്നു...തൃശ്ശൂരില്‍ എനിക്ക് വളരെ ഇഷ്ടപെട്ട ഉഴുന്ന് വട ലഭിക്കുന്ന ഒരു കട ഉണ്ടായിരുന്നു...ഞാന്‍ അതിന്റെ പേര് ഓര്‍ക്കുന്നില്ല...ഏതായാലും നന്ദി..ജെ പീ...ഈ നല്ല പുരാണത്തിന്
സ്വാതന്ത്ര്യത്തിന്റെ നനുത്ത ഓർമകളാണ് കൊച്ചു കൊച്ചു തെറ്റുകളുടെ മാനം മുട്ടുന്ന സ്വാതന്ത്ര്യവും ചായക്കട മണവും
പഴമ്പൊരി പോലെ......നന്നായി
എനിക്ക് ഈ പുരാണം ഒന്നും കേള്‍ക്കേണ്ട. ഇപ്പൊ തിന്നണം പഴം പൊരി.മനുഷേനെ കൊതിപ്പിക്കാന്‍ ഒരു ഫോട്ടോയും കുറിപ്പും :)
പഴമ്പൊരി പുരാണം വായിച്ചപ്പോള്‍ കൊതിയായി... :)
Post a Comment