Thursday, July 4, 2013

ലേന്‍ഡ് റോവര്‍ സുന്ദരി

foto: google
ഇന്നാണ് ഞാന്‍ “ചീരാമുളക്” ബ്ലോഗറുടെ താളുകള്‍ ശരിക്കും പരിശോധിച്ചത്. അവിടെ കണ്ട സയ്യാരകള്‍ എന്റെ മനസ്സലിയിച്ചു, എന്റെ നീണ്ട 22 കൊല്ലത്തെ ഗള്‍ഫ് പ്രവാസി ജീവിതം എന്റെ മനസ്സില്‍ തിരയടിച്ചു.

ഞാന്‍ 1973 ഡിസംബര്‍ 23 ന് അവിടെ എത്തിയപ്പോള്‍ എന്നെ സ്വീകരിക്കാനെത്തിയത് ഒരു ലേന്‍ഡ് റോവര്‍ ആയിരുന്നു. പിന്നെ അവനെ എനിക്ക് ഉപയോഗിക്കാന്‍ തന്നു. കൂട്ടത്തില്‍ ഒരു മിനി മോക്കും, പിന്നെ വെള്ളിയാഴ്ച സവാരിക്ക് ഒരു വോക്ക്സ് വേഗന്‍ ബീറ്റിത്സും. അങ്ങിനെ വളര്‍ന്ന് വളര്‍ന്ന് 1965 ആയപ്പോളെനിക്ക് ഒരു മെര്‍സിഡീസ് 230.6 കിട്ടി. പിന്നെ അങ്ങോട്ടൊരു കയറ്റം ആയിരുന്നു. റേഞ്ച് റോവര്‍, ജാഗ്വര്‍, ഫെറാരി മുതലായവ. പുതിയ സയ്യാര വാങ്ങി 1 കൊല്ലം ഉപയോഗിച്ചാല്‍ അര്‍ബ്ബാബ് എനിക്ക് തരും. അങ്ങിനെ അങ്ങിനെ ആയിരുന്നു എന്റെ സയ്യാര വിശേഷം.

കുറച്ചെഴുതാനുണ്ട് ഈ സയ്യാരവിശേഷം.. മസ്കത്തിലെ സപ്താ നായരുടെ സയ്യാര ഫ്ലീറ്റില്‍ ഒരു കറുത്ത റേഞ്ച് റോവര്‍ എനിക്കിഷ്ടമാണ്. എനിക്കും അങ്ങിനെ ഒരു കറുത്ത സുന്ദരി ഉണ്ടായിരുന്നു 1970 ല്‍. -


കൂടുതല്‍  ഗള്‍ഫ് വിശേഷം താമസിയാതെ പങ്കിടാം

6 comments:

ജെ പി വെട്ടിയാട്ടില്‍ said...

കുറച്ചെഴുതാനുണ്ട് ഈ സയ്യാരവിശേഷം..

മസ്കത്തിലെ സപ്താ നായരുടെ സയ്യാര ഫ്ലീറ്റില്‍ ഒരു കറുത്ത റേഞ്ച് റോവര്‍ എനിക്കിഷ്ടമാണ്. എനിക്കും അങ്ങിനെ ഒരു കറുത്ത സുന്ദരി ഉണ്ടായിരുന്നു 1970 ല്‍. -

ajith said...

ലാന്‍ഡ് റോവര്‍ എന്തൊരു സൂപ്പര്‍ വണ്ടിയാണ്!!

Joselet Joseph said...

പോരട്ടെ വിശേഷങ്ങള്‍.
(ബ്ലോഗിലെ കറുപ്പ് ബാഗ്രുണ്ട് കണ്ണിന് അത്ര പന്തിയല്ല.)

രാജഗോപാൽ said...

കാലം എഴുതിയതിൽ പിഴച്ചുവോ? 1973ൽ ഗൾഫിലെത്തി. 1970ൽ കറുത്ത റേഞ്ച് റോവർ. 1965 ൽ മെർസിഡസ് 230.6. ഞാൻ സസൂക്ഷ്മം സ്ഥിരമായി വായിക്കുന്നുണ്ട് താങ്കളെ.

ജെ പി വെട്ടിയാട്ടില്‍ said...

@ രാജഗോപാല്‍

കാലം എഴുതിയതില്‍ പിഴവ് പറ്റി. തിരുത്താം താമസിയാതെ.

Muralee Mukundan , ബിലാത്തിപട്ടണം said...

എവർ ഗ്രീനായ മുഴിവിക്കാത്ത സ്മരണകൾ..