memoir
എനിക്ക് വയസ്സ് അറുപത്ത്തിയഞ്ച് കഴിഞ്ഞു . കുറച്ച് ദിവസം മകന്റെ അടുത്ത് പോയി താമസിച്ചാൽ തോന്നും വേഗം തൃശ്ശൂരിലെ വീട്ടിലേക്ക് മടങ്ങണം എന്ന്. ഇവിടെ വന്നാലോ പിന്നെ അങ്ങോട്ട് പോകണമെന്നില്ല . കുറെ കഴിഞ്ഞാൽ തോന്നും മകളുടെ വീട്ടിലെക്ക് പോകണം എന്ന് . അവിടെ പോയാൽ തോന്നും മകന്റെ വീട്ടിൽ പോകണം എന്ന്.
ഇനി ഇതാ വരുന്നു കര്ക്കിടകം, വടക്കുന്നാഥനിലും പരിസരത്തുള്ള എല്ലാ അമ്പലത്തിലും ആനയുഊട്ടും, മരുന്ന് കഞ്ഞി വിതരണവും. അതൊന്നും അന്യനാട്ടിൽ കാണാനും കുടിക്കാനും കിട്ടില്ലല്ലോ .... ഇക്കൊല്ലം കൂര്ക്കെഞ്ചേരി അച്ചൻ തേവര് അമ്പലത്തിൽ രാമായണ മാസം മുഴുവനും സൗജന്യ മരുന്ന് കഞ്ഞി വിതരണം ഉണ്ട്ട്. ജൂലായ് പതിനേഴിന് ശ്രീ വടക്കുന്നാഥ ക്ഷേത്രത്തിൽ എഴുപത് ആനകള്ക്ക് ഊട്ട് ഉണ്ട്.
എനിക്ക് വയസ്സ് അറുപത്ത്തിയഞ്ച് കഴിഞ്ഞു . കുറച്ച് ദിവസം മകന്റെ അടുത്ത് പോയി താമസിച്ചാൽ തോന്നും വേഗം തൃശ്ശൂരിലെ വീട്ടിലേക്ക് മടങ്ങണം എന്ന്. ഇവിടെ വന്നാലോ പിന്നെ അങ്ങോട്ട് പോകണമെന്നില്ല . കുറെ കഴിഞ്ഞാൽ തോന്നും മകളുടെ വീട്ടിലെക്ക് പോകണം എന്ന് . അവിടെ പോയാൽ തോന്നും മകന്റെ വീട്ടിൽ പോകണം എന്ന്.
ഇപ്പോൾ കറക്കം എല്ലാം കഴിഞ്ഞ് നാട്ടിലെത്തി. എങ്ങോട്ടും പോകാൻ തോന്നുന്നില്ല - ഈ നിമിഷം തോന്നുന്നു നാളെ പേരക്കുട്ടി കുട്ടിമാളുവിനെ കാണാൻ വീണ്ടും തമിഴ് നാട്ടിലേക്ക് പോകാൻ - എല്ലാ വയസ്സന്മാരും ഇങ്ങിനെ എന്നെപ്പോലെ ആണോ ...? അതോ എനിക്ക് മാത്രം തോന്നുന്നതാണോ ...ഈ വികാരം..?
വയസ്സായാൽ അല്ലറ ചില്ലറ അസുഖങ്ങളൊക്കെ കാണും അതൊക്കെ കണ്ടില്ല കേട്ടില്ല എന്ന് വിചാരിച്ചാൽ പോലെ...? എനിക്കത് പറ്റുന്നില്ല - എന്റെ കൂട്ടുകാര് പലരും പോയി. ചിലര് ഈ തിരുവാതിര ഞാറ്റുവേലക്ക്, എന്നെ മാത്രം തനിച്ചാക്കി -
achan thevar aanayoottu |
പിന്നെ നാലമ്പലം യാത്ര. എല്ലാം കർക്കിടകത്തിൽ - എന്റെ കാലിലെ വാത രോഗത്തിന് ഒരു ഉഴിച്ചൽ -പിഴിച്ചൽ എല്ലാം ചെയ്യണം എന്നുണ്ട് . ഇങ്ങിനെ തെണ്ടി നടന്നാൽ എങ്ങിനെ നടക്കും ഈ സ്വപ്‌നങ്ങൾ എല്ലാം.
എല്ലാം വേണ്ടെന്നു വെക്കാം . വടക്കുന്നാഥനിലെ ആനയൂട്ട് കാണേണ്ട എന്ന് വെക്കാൻ പറ്റുമോ..?
എന്റെ വടക്കുന്നാഥാ ഒരു വഴി കാട്ടേണമേ ...?
3 comments:
ഇനി ഇതാ വരുന്നു കര്ക്കിടകം, വടക്കുന്നാഥനിലും പരിസരത്തുള്ള എല്ലാ അമ്പലത്തിലും ആനയുഊട്ടും, മരുന്ന് കഞ്ഞി വിതരണവും. അതൊന്നും അന്യനാട്ടിൽ കാണാനും കുടിക്കാനും കിട്ടില്ലല്ലോ ....
ഇക്കൊല്ലം കൂര്ക്കെഞ്ചേരി അച്ചൻ തേവര് അമ്പലത്തിൽ രാമായണ മാസം മുഴുവനും സൗജന്യ മരുന്ന് കഞ്ഞി വിതരണം ഉണ്ട്ട്. ജൂലായ് പതിനേഴിന് ശ്രീ വടക്കുന്നാഥ ക്ഷേത്രത്തിൽ എഴുപത് ആനകള്ക്ക് ഊട്ട് ഉണ്ട്.
സന്തോഷസമൃദ്ധി ആശംസിയ്ക്കുന്നു
അറവത്തഞ്ചനായി അല്ലേ..ജയേട്ടാ
Post a Comment