ഇരുപതാം ഭാഗത്തിന്റെ തുടര്‍ച്ച...>>
“പതിവ് പോലെ ഉണ്ണി നേരത്തെ എഴുന്നേറ്റ് കുളിച്ച് റെഡിയായി. ഉണ്ണിക്ക് ഞായറും തിങ്കളുമെല്ലാം ഒരുപോലെയാ ദിനചര്യകളില്‍. വലിയമ്മയുടെ അടുത്ത് നിന്ന് കാപ്പി കിട്ടാനുള്ള സാഹചര്യങ്ങള്‍ കുറവായതിനാല്‍ അടുക്കളപ്പടിയില്‍ കാത്ത് നിന്നില്ല. സ്വഗൃഹത്തിലാണെങ്കില് പരസഹായം കൂടാതെ എന്താച്ചാ പോയി ഉണ്ടാക്കി കഴിക്കാം.“
“പാര്വ്വതിക്കെങ്കിലും എന്റെ കാര്യത്തില്‍ ഒരു ശ്രദ്ധ കണ്ടില്ലാ. അവള്‍ക്ക് നേരത്തെ എണീറ്റ് വലിയമ്മയെ സഹായിച്ചുകൂടെ. വലിയമ്മക്ക് പ്രായം 70 കഴിഞ്ഞിരിക്കുന്നു. എഴുപത് ഇന്നെത്തെ കാലത്ത് വലിയ ഒരു പ്രായമല്ലെങ്കിലും, വലിയമ്മക്ക് ആരോഗ്യം കുറവാ. ഈ പെണ്‍കുട്ടി എഴുന്നേറ്റിട്ടുണ്ടാവില്ല”
“അവളെ ശരിയാം വണ്ണം പഠിപ്പിക്കേണ്ടത് അവളുടെ തള്ളയായിരുന്നു. അതുണ്ടായില്ല. പാര്‍വ്വതിയെ എന്റെ കൈയിലേല്പിച്ചിരിക്കയാണല്ലോ. ഇന്നെലെ 8 മണിയാകുമ്പോഴെക്ക്കും അവള് ഉറങ്ങി”
“പിന്നെന്താ കാലത്ത് എണീക്കാന്‍ ഇത്ര താമസം.........”
“അവള്‍ക്കടി കൊണ്ടിട്ട് കുറച്ച് നാളായി. കോളേജില്‍ പഠിക്കുന്ന പെണ്‍കുട്ടിയാണത്രെ. നാല് കൊടുത്തിട്ടെന്നെ കാര്യം. ഇവിടെ തട്ടിന് പുറത്തേക്ക് കയറാന്‍ തന്നെ വലിയ പണിയാ. ആകെ ഇരുട്ടും..........”
“അവളുടെ ഒരു കിടപ്പ് കണ്ടില്ലേ. ഞായറാഴ്ചയാണെന്ന് വെച്ച് 9 മണിയായിട്ടും എണീക്കാതെ കിടക്കുന്നു. നാളെ ഇവള് ഒരു വീട്ടമ്മയാകേണ്ടവള്.. അതാത് സമയത്ത് കൊടുക്കാനുള്ളത് കൊടുത്താല്‍ അവളെ ശരിയാക്കിയെടുക്കാം. അല്ലെങ്കില്‍ പില്ക്കാലത്ത് അവളെ കെട്ടുന്നോന് പണിയാകും.......”
“പെട്ടെന്നുള്ള ദ്വേഷ്യത്തിനെ കയറി അവളെ തല്ലണ്ട.... മനുഷ്യന്മാരല്ലേ.. വല്ല വയ്യായയും ഉണ്ടെങ്കിലോ?.. കാര്യങ്ങള്‍ ചോദിച്ചറിഞ്ഞ് ശിക്ഷയാകാം.....”
‘പാര്‍വ്വതീ... അല്പം ഉച്ചത്തില്‍ ഉണ്ണി വിളിച്ചു..........’
‘ഒരു അനക്കവും ഇല്ലാതെ അവള് കിടക്കുന്നു......’
‘ഉണ്ണി കാലു കൊണ്ട് അവളുടെ ചന്തിയില്‍ ഒരു തട്ട് കൊടുത്തു...’
‘പെട്ടെന്നവള്‍ എണീറ്റു....... അയ്യോ നേരം പുലര്ന്നോ.........’
‘എടീ നിനക്ക് എന്തെങ്കിലു അസുഖമുണ്ടോടീ........’
‘ഇല്ലാ ഉണ്ണ്യേട്ടാ................’
‘അപ്പോ നിനക്ക് അടിയുടെ കുറവാ എന്ന് പറയും മുന്‍പ് കിട്ടി പാര്‍വ്വതിക്ക് അടി. എന്താടീ അന്യ വീട്ടില്‍ വന്ന് ഇങ്ങനെ ഒരു കിടത്തം. അടുക്കളയില്‍ അവിടെ സഹായിക്കാന്‍ കാലത്ത് ആരും ഇല്ലാ എന്ന് നിനക്കറിയില്ലേ?.........”
‘പാര്‍വ്വതിയുടെ മുടി കുത്തിപ്പിടിച്ച് ഉണ്ണിയുടെ കൈയില്‍ നിന്ന് തുരുതുരാ അടി കിട്ടിയവള്‍ക്ക്. ഉണ്ണിക്ക് ദേഷ്യം കൂടിയാല്‍ പിന്നെ എവിടെയാ അടിക്കാ എന്നും, എന്തൊക്കെയാ ചെയ്യാ എന്നും ഒന്നും അയാള്‍ക്കറിയില്ലാ......’
‘അടിക്കുന്നതിനോടൊപ്പം കടിക്കുന്ന പ്രകൃതിയും ഉണ്ണിക്കുണ്ട്. പാര്‍വ്വതിയെ കട്ടില് മലര്‍ത്തിക്കിടത്തി മുഖത്തും മേലിലുമെല്ലാം കടിച്ചു. ടീപോയിന്മേലുള്ള വാട്ടര്‍ ജഗ്ഗെടുത്ത് പാര്വ്വറ്റിയുടെ തലയില്‍ ഇടിക്കാന്‍ ഓങ്ങിയപ്പോള്‍ അതു വരെ മിണ്ടാതിരുന്ന പാര്‍വ്വതി.............’
‘ഉണ്ണ്യേട്ടാ അതുകൊണ്ട് എന്നെ അടിക്കല്ലേ....... കുറച്ച് നാള് കൂടി എനിക്ക് ഉണ്ണ്യേട്ടന്റെ കൂടെ കഴിയണം. അത് കോണ്ട് എന്നെ ഇടിച്ചാല്‍ എന്റെ തല പൊളിയും....’
“ജഗ്ഗ് വലിച്ചെറിഞ്ഞ ഉണ്ണി കലിയടങ്ങുംവരെ പാര്‍വ്വതിയെ തല്ലിച്ചതച്ചു.....”
“വേദന സഹിക്ക വയ്യാതെ പാര്‍വ്വതി.................. അമ്മേ എന്ന് അലറി വിളിച്ച് പോയി...........”
“വീട്ടിന്നടിയിലേക്ക് കരച്ചില് കേട്ട വലിയമ്മ...........”
“മോനേ ബാലാ എന്താ ആ ചെക്കന് ആ പെണ്‍കുട്ടിയെ കാട്ടണ് അവിടെ. എനിക്ക് തട്ടിന്‍പുറത്തേക്ക് കേറാന്‍ പറ്റുകയില്ലല്ലോ... നീ ഒന്ന് കേറി നോക്കടാ മോനെ.......”
“അതൊന്നും സാരമില്ലാ എന്റെ അമ്മേ...... ആ പാര്‍വ്വതിക്ക് കുറച്ച് അഹമ്മതി കൂടുതലാ..... ഉണ്ണി അവിവേകമായി ഒന്നും ചെയ്യില്ല..അവള്‍ക്ക് നാല് കൊടുത്തെന്നിരിക്കും.. അത് അത്യാവശ്യമാ.. നാളെ അവന്റെ തലേല് തന്നെ കെട്ടിവെക്കാനുള്ള സാധമല്ലേ അത്. അതിനെ അവന് തന്നെ മെരുക്കി എടുക്കട്ടെ.......”
“അമ്മ അവര്‍ക്ക് എന്തെങ്കിലും കാലത്ത് ഉണ്ടാക്കി കൊടുക്ക്.. ഞാന്‍ വേണമെങ്കില്‍ ശങ്കരേട്ടന്റെ വീട്ടീന്ന് മാളുമ്മായിയെ കൂട്ടികൊണ്ട് വരാം.. കുറച്ച് ദിവസം അവര്‍ ഇവിടെ നില്ക്കട്ടെ... അവര്‍ അവിടെ ഒറ്റക്കല്ലേ....”
“കരഞ്ഞ് കലങ്ങിയ കണ്ണും, വീര്‍ത്ത മുഖവുമായി കുളിമുറിയിലേക്ക് നീങ്ങുന്ന പാര്‍വ്വതിയെ കണ്ട് വലിയമ്മയുടെ മാതൃഹൃദയം വിതുമ്മി....”
“എന്താ പാര്‍വ്വതീ ഇതൊക്കെ... നീയെന്തിന്നാ അവനെ ഇങ്ങനെ പ്രകോപിക്കുന്നത്.. ഞാന്‍ കഴിഞ്ഞയാഴ്ച നിന്നോട് പറഞ്ഞതല്ലേ. തന്തയും തള്ളയും ഇല്ലാത്ത ചെക്കനാ... നീയാണവന്റെ കാര്യങ്ങളെല്ലാം നോക്കേണ്ടതെന്ന്.. നോക്ക്യേ ഇപ്പോ സമയം ഒന്‍പതര ആയി.. പെണ്‍കുട്ടികളാകുമ്പോള്‍ ആണുങ്ങള് എഴുന്നേല്‍ക്കുന്നതിനും മുന്‍പ് എണീക്കേണ്ടെ. എന്നിട്ട് അവരുടെ കാര്യങ്ങള്‍ ശ്രദ്ധിക്കേണ്ടെ. അവന് കുളി കഴിഞ്ഞാലുടന്‍ ഒരു കാപ്പി കിട്ടണം. പിന്നെ ഉച്ചക്ക് ഊണ് വരെ ഒന്നും കിട്ടിയില്ലെങ്കിലും കുഴപ്പമില്ല.....”
“നീയിങ്ങനെ ആയാലുണ്ടായാലുള്ള പ്രത്യാഘാതം എന്താണ് എന്ന് ആലോചിക്കാനുള്ള വിവേകം നിനക്കില്ലാണ്ടായല്ലോ എന്റെ പാറുകുട്ടീ....”
“അവന്റെ മനസ്സിളിക്കാന് നടക്കുന്ന എത്രയോ രാജകുമാരികളുണ്ടന്നെറിയാമോ നിനക്ക്. അവരെയെങ്കിലും അവന് കെട്ടിയാലോ?.. അപ്പോ അതിന്നുള്ള അവസരമോ അത്തരത്തിലുള്ള ചിന്തയോ അവന്റെ മനസ്സില്‍ നീ മൂലം വന്നുകൂടാ...............”
“കഴിഞ്ഞ ഓണത്തിന് അവനെപ്പറ്റിയുള്ള സംസാരം ഈ വീട്ടില്‍ തന്നെ യുണ്ടായി.. സുശീലയുടെ പരിചയക്കാരിയുടെ മകള്‍ സിങ്കപ്പൂരില്‍ വലിയ ബിസിനസ്സുകാരി.. കല്യാണം കഴിക്കുകയാണെങ്കില്‍ നാട്ടില്‍ സല്‍പ്പേരുള്ള തറവാട്ടില്‍ നിന്ന് യോഗ്യനായ ഒരാണിനെ വേണമെന്ന് അവളുടെ സഹോദരനോട് പറയുകയുണ്ടായത്രെ..”
“സുശി ആ വിവരം ബാലനോട് പറയുകയും ചെയ്തു.. പിന്നീടാലോചിക്കാമെന്ന് പറഞ്ഞ് തല്ക്കാലം ആ വിഷയത്തിലുള്ള ചര്‍ച്ച നിര്‍ത്തി. നിന്റെ ഉണ്ണിയെ കണ്ടാല്‍ കൊതിക്കാത്തതും ഇളക്കം വരാത്തതുമായ ഏതെങ്കിലും പെണ്‍കുട്ടികളുണ്ടോ ഈ നാട്ടില്‍?..........”
‘അപ്പോ എന്റെ മോള് വലിയമ്മ പറയണ് കേക്ക് ണ്ണ്ടല്ലോ?... ‘
‘ങ്ങ്ട്ട് വന്നേ എന്റെ മോള്....... വലിയമ്മ മുഖത്ത് അല്പ്ം ക്ഷീരഫലം പുരട്ടിത്തരാം....... വേഗം കുളിച്ചിട്ട് വായോ...’
“ഉണ്ണീടമ്മയെ ദ്വേഷ്യം വന്നാല്‍ ഇത്പോലെ കടിച്ചുമുറിക്കുമത്രെ.......”
“പാവം എന്റെ മാളുകുട്ടി......വേഗം പോയി.........”
“അവള് പറയും.... ന്റെ ഉണ്ണി കഴിഞ്ഞ ജന്മത്തില് ഒരു ശുനകനായിരുന്നെന്ന്.............”
“ഉണ്ണീനെ കാണാന്‍ ചെറുപ്പത്തിലും എന്തൊരു ചന്തമായിരുന്നെന്നറിയുമോ നിനക്ക്... ചുരുണ്ട മുടിയുള്ള ഒരു സുന്ദരന്‍.... ആരും കണ്ടാലും അവനെ ഒന്ന് എടുത്ത് മുത്തം കൊടുക്കും..........”
‘ഉണ്ണീനെ പെറ്റത് അവന്റെ അച്ചന്റെ വീട്ടിലാണ്.. അമ്മയുടെ വീട്ടില്ലാ സാധാരണ പ്രസവമെല്ലാം നമ്മുടെ ദിക്കില്‍.. ഉണ്ണീടച്ചന് അങ്ങിനെ തോന്നിപ്പിക്കനുണ്ടായ കാര്യമെല്ലാം നിന്റെ അമ്മക്കും അറിയും...........”
“ആ പഴംകഥകളെല്ലാം പറഞ്ഞു അടുപ്പത്ത് വെച്ചിട്ടുള്ളതെല്ലാം കരിഞ്ഞു കാണും... മോള് പോയി കുളിച്ചിട്ട് വാ..........”
“ബാലനെ അന്വേഷിച്ച് കഷികളെല്ലാം പൂമുഖത്ത് ഹാജരായിരുന്നു. അതിനാല്‍ ഉണ്ണി അവിടെ നിന്നെണീറ്റ്, കാറില്‍ നിന്ന് കുറച്ച് പൈസയെടുത്ത്, പറമ്പില്‍ കൂടി നടന്ന്... പടിപ്പുര കടന്ന് പാടവരമ്പിലൂടെ മെയിന്‍ റോട്ടിലെത്തി... ബസ്സില്‍ കയറി അക്കിക്കാവില്‍ ചെന്നിറങ്ങി.......”
“ഒരു ചായക്കടയില്‍ നിന്ന് ഒരു പുട്ടും കടലയും, ചായയും കുടിച്ചു... അവിടെ നിന്ന് ഒരു ടാക്സിയില്‍ കയറി സ്വന്തം ഗൃഹത്തിലെത്തി.......”
‘ജാനുവിനെ വിളിപ്പിച്ച് വീടും പരിസരവും കൂടുതല്‍ വൃത്തി വരുത്തി. തുപ്രമ്മാനെ വീട്ടില്‍ പോയി ഉച്ചഭക്ഷണം കഴിച്ച് 4 മണി വരെ കിടന്നുറങ്ങി.......”
“ആരറിയുന്നീ കഥയെല്ലാം...............”
“ഉണ്ണിയെ അന്വേഷിച്ച് ബാലനും, ബാലന്റെ അമ്മയും, പാര്‍വ്വതിയും വീടും പറമ്പുമെല്ലാം അരിച്ച് പെറുക്കിയെങ്കിലും ഉണ്ണിയെ കണ്ടെത്താനായില്ല...........”
“ഉണ്ണിക്കിങ്ങനെ മിണ്ടാതെ പോകുന്ന സ്വഭാവമുണ്ടെന്ന് പാര്‍വ്വതിക്കും, വലിയമ്മക്കും അറിയാം. അതിന്നാല്‍ അവര്‍ക്ക് ആശങ്കയുണ്ടായിരുന്നില്ല. അവര്‍ അവരുടെ പണിയില്‍ വ്യാപൃതരായി... പക്ഷേ പാവം ബാലനെ ഇത് ചിന്താക്കുഴപ്പത്തിലാക്കി............”
‘വൈകുന്നേരമായിട്ടും ഉണ്ണിയെ കാണാഞ്ഞതിനാല്‍ പാര്‍വ്വതി ദു:ഖിച്ചു. ഞാന്‍ കാരണമാണല്ലോ ഇതെല്ലാം എന്നോര്‍ത്ത് സഹതപിച്ചു..’
‘കാറ് ഇവിടെ ഇട്ട് എങ്ങോട്ടായിരിക്കും പോയത്. ഒരു കള്ളിമുണ്ടും, ടീ ഷര്‍ട്ടുമായാണ് ഞാന്‍ അവസാനം കണ്ടത്.. ആ വേഷത്തില്‍ പുറത്ത് പോകാന്‍ സാദ്ധ്യതയില്ലാ... ഈ നാട്ടില്‍ ഉണ്ണ്യേട്ടന് കൂട്ടുകാര്‍ ആരെങ്കിലും ഉണ്ടോ... പിന്നെ ഇതെവിടെപ്പോയി എന്റെ തേവരേ... എന്റെ ഉണ്ണ്യേട്ടന്റെ കാത്തൊളണമെ കപ്ലേങ്ങാട്ടമ്മേ........ പാര്‍വ്വതി വിതുമ്മി........’
“മോളെ പാര്‍വ്വതി...... കാലും കൈയുമെല്ലാം കഴുകി നാമം ചൊല്ലിക്കോളൂ........ അവനെത്തിക്കോളൂം..............”
“പാര്‍വ്വതിക്ക് നാമത്തില്‍ ശ്രദ്ധിക്കാനായില്ല............”
“ഹരേ രാമ ഹരേ രാമ.... രാമ രാമ ഹരേ ഹരേ
ഹരേ കൃഷ്ണ ഹരേ കൃഷ്ണ....... കൃഷ്ണ കൃഷ്ണ ഹരേ ഹരേ “
“കൂടെ നാമം ചൊല്ലിക്കൊണ്ടിരുന്ന വലിയമ്മ.........”
‘മോളെ നാമം ചൊല്ലുമ്പോള്‍ കരയേണ്ട്... നാമത്തില്‍ ശ്രധിക്കൂ................”
““ഹരേ രാമ ഹരേ രാമ.... രാമ രാമ ഹരേ ഹരേ
ഹരേ കൃഷ്ണ ഹരേ കൃഷ്ണ....... കൃഷ്ണ കൃഷ്ണ ഹരേ ഹരേ “
“ന്റെ ഉണ്ണ്യേട്ടനെ വേഗം ങ്ങ്ട്ട് എത്തിക്കണേ എന്റെ ഗുരുവായൂരപ്പാ”
“പാര്‍വ്വതിയുടെ വിളി കേള്‍ക്കാനാരുമുണ്ടായില്ല..........”
“ഉണ്ണി അന്ന് കൂടണഞ്ഞില്ല..........”
“പാര്‍വ്വതിക്ക് നേരത്തെ ചോറ് കൊടുത്ത്, വലിയമ്മ കൂടെ കിടത്തിയുറക്കി.........”
“മോള് നാളെ ബാലന് കോടതിയില്‍ പോകുമ്പോള്‍ കോളേജിലേക്ക് പൊയ്കോ.... ഉണ്ണി വരുമ്പോള്‍ ഞാന്‍ കാര്യങ്ങളെല്ലാം പറഞ്ഞോളാം....”
“പാര്‍വ്വതിക്ക് അന്ന് ഉറങ്ങാനായില്ല........”
“കാലത്ത് കോളേജിലേക്കുള്ള യാത്രയില്‍ ബാലേട്ടന് പലതും ചോദിച്ചെങ്കിലും കാര്യമായ മറുപടിയൊന്നും പാര്‍വ്വതിക്ക് കൊടുക്കാനായില്ല... പാര്‍വ്വതിയുടെ മനസ്സ് കളങ്കപ്പെട്ടിരുന്നു.......”
“പാര്‍വ്വതീ........... കോളേജെത്തി........... ഇറങ്ങുന്നില്ലേ>>>>>>>
‘ഉള്ളിലേക്ക് കാറ് കയറ്റിയിടാം...........’
‘നീല വരയുള്ള വെള്ള ഹെറാള്‍ഡ് കാറില്‍ നിന്നിറങ്ങുന്ന പാര്‍വ്വതിയെ സഹപാഠികള്‍ വരവേറ്റു........’
“എവിടെ പോയെടീ നിന്റെ മെര്സീഡസുകാരന് പയ്യന്‍സ്?...........”
‘ഒന്നും ഉരിയാടാതെ പാര്‍വ്വതി ക്ലാസ്സിലേക്ക് കയറിപ്പോയി..........’
[തുടരും]
6 years ago