Thursday, July 31, 2008

ബീനാജീ എന്ന ആനന്ദവല്ലീ

"ആനന്ദവല്ലീ നീ എവിടാ പെണ്ണെ? .....
ഞാന്‍ പളനിക്ക് വരുന്നില്ല.നീ പ്രവീണിന്റെ യും രക്കമ്മയുടെയും കൂടെ പോയ്കോ"....
"നിങ്ങള്‍ക്കല്ലെങ്കിലും ഒരു വഴിക്ക് പോകുമ്പൊള്‍ അപ്പൊ വയറ്റിലസുഖമാണ്....
എല്ലാം നിങ്ങളുടെ ഒരു തോന്നലാ....
ഇതാ ഞാന്‍ നിങ്ങളുടെ കൂടെ എവിടേക്കും വരാത്തെ.... മനസ്സിലെന്തിങ്ങിലും ആശിച്ചാല്‍ അന്ന് നിങ്ങള്‍ക്ക് രോഗമായീ.....
അല്ലങ്കില്‍ ഒരു സോക്കെടും ഇല്ല....
എല്ലാ ആണുങ്ങളും ഭാര്യമാരെ എങ്ങോട്ടെല്ലാം കൊണ്ടുപോണൂ‌ .... എന്നെ എവിടേക്കും കൊണ്ടുപോകാനരും ഇല്ല...
സിനിമക്കു കൊണ്ടോകില്ല...
സര്‍ക്കസ്സ് കാണാന്‍ കൊണ്ടോയില്ല"....
"എടീ....പെണ്ണുങ്ങളൊന്നും ഗള്‍ഫില്‍ പോകാത്ത കാലത്തു നിന്നെ ഞാന്‍ അവിടെ കൊണ്ടോയില്ലേ?.....
ആയിരത്തി തൊള്ളായിരത്തി എഴുപതഞ്ചില്‍ ഞാന്‍ എന്റെ രാജ്ഞിയായി അവിടെ പാര്‍‌പ്പിച്ചില്ലേ?....
നമ്മുടെ നാട്ടില്‍ ആദ്യം ഗള്‍ഫില്‍ പോയ പെണ്ണ് നീയല്ലോടീ മൂധേവീ....
എല്ലാം നീ മറന്നോടീ......
എനിക്കിപ്പോള്‍ വയസ്സ് അറുപത് ......
അതെന്താടീ പെണ്ണേ നീ നോക്കാതെ...... എനിക്ക് വയ്ക്കുമ്പോള് ഞാന്‍ നിന്നെ സിങ്കപൂരും, ജര്‍മനിയിലും, ലണ്ടനിലും എല്ലാം കൊണ്ടുപോയതെല്ലാം മറന്നോടീ ഹമുക്കെ...ഇപ്പോള്‍ മനുഷ്യന് വയ്യതാകുമ്പോള്‍ മോങ്ങുന്നൂ...
എനിക്ക് ദ്വേഷ്യം വന്നാലുണ്ടല്ലോ...
എന്റെ സ്വഭാവം അറിയാലോ നിനക്കു.....last week i had severe constipation.....
Beena jee only treated me.....
She is practicing ayurveda and allopathic..... and very experienced....ബീനാജീ ആരനെന്നരിയാമോ? എന്റെ ശ്രീമതി തന്നെ....
last week I told her that my finger was touched to the teeth of our dog...
I was rather afraid... my wife Beena jee told me.... no problem....
put a plaster ......
ഓളുക്ക് ഒന്നും ഒരു പ്രശ്നമില്ല...
വളര്‍ത്തു മൃഗങ്ങാളാമ്പോള്‍ ‍ മാന്തലും കടിക്കലും ഒക്കെ ഉണ്ടാകുമത്രേ...
എനിക്ക് ധൈര്യം പകരുന്നതും അവള്‍‌ തന്നെ....
But I felt there was nothing on my finger....
once while a snake passed by our home I felt that I got the bite....
All creatures used to bite me.....
A month ago while I was plucking flowers for my dear God....
An insect bit me...... Then I said my God.....
See I am collecting flowers for you and why these insects bite me......
The Lord said, you go and do your duty........
Then I felt comfort....
This evening I was found unwell and I did not want to go to office....
Beena jee told me after touching my face.....
You are alright now and go and work...... my life continues like this......

Wednesday, July 30, 2008

ഷൈലജ ആന്റി

"എന്താ ഷൈലജാന്റി വിശേഷം…….?"
"ഒന്നും പറയെന്റ എന്റെ കുട്ടാ…… ഞാ‍ന്‍‌ പണിയെടുത്ത് തോറ്റു………പണി തന്നെ പണി……..ഒരു വിശ്രമവും ഇല്ല…."

"പണ്ട് സ്കൂളിലെ പണിയുള്ളപ്പോഴ് സുഖായിരുന്നു കാര്യങ്ലോക്കെ…………."

"ആരും സഹായിക്കനില്ലെങ്കില്‍ മോളും മരുമകളും ഉണ്ടല്ലോ അവിടെ…."
" usually മരുമക്കളാ വീട്ടുകാര്യങളോക്കെ നോക്കറ്……"
" മുമ്മ്മ.. !"

"അതൊന്നും ശരിയാവില്ല എന്റെ കുട്ടീ….."

"മോളുക്കാണെങ്കില്‍ പടിക്കാന്‍ ഉണ്ട്…..കുറേ ഏറെ“
“ മരോളാണെങ്കില്‍ വിശേഷമായിരിക്കയാ……….. “

“പിന്നെ അമ്മയെ നോക്കാന്‍ ഹോം നഴ്സ് ഉണ്ട്….“

“ നഴ്സ് ഇല്ലാത്തപ്പോള്‍ ഞാന്‍ തന്നെ വേണം ഡയപ്പര്‍ മാറ്റാനും മറ്റുമോക്കെ……“

“അതിനൊക്കെ മോളെയും മരോളെയും വിളിക്കാനൊക്കുമോ എന്റെ കുട്ടാ…..?”

“പിന്നെയും തീര്‍ന്നില്ലല്ലോ എന്റെ കുട്ടാ……… ഇവിടെ കുട്ട്യോളുടെ ചെറിയച്ചനുണ്ട്… അദ്ദേഹതിതിന്റെ കാര്യ്‌വും ശ്രദ്ദിക്കേണ്ട്? “

“പിന്നേ പട്ടീനെ കുളിപ്പിക്കണം….. അവറ്റ്ക്ക് ഭക്ഷണം കൊടുക്കണം……“

“എല്ലാം കൊണ്ടും എനിക്ക് പരമസുഖമാ എന്റെ കുട്ടാ……………..“

“അപ്പോ ഷൈലജാന്റീ….. കുറെ പണി ചന്ദ്രേട്ടനോട് ചെയ്യാ‍ന്‍ പറഞ്ഞൂടെ……“

“നല്ല കാര്യാ‍യ്.………….. മൂപ്പര്‍ക്ക്……… സിംഹ്ങ്ങളുടെ കാര്യം നോക്കാന്‍ തന്നെ നേരമില്ല…. പിന്നല്ലേ……… വീട്ടുപണി……..“

“ഇനീം കുറെ പറയാനുന്റ് എന്റെ കൂട്ടാ……… പിന്നെ പറയാം……. എനിക്കു നെറ്റിലൊന്നു പരതണം…… അവിടെ ആരോക്കെയൊ എന്നെ അന്വേഷിക്കുന്നുന്ടെന്നു തോന്നുന്നു…… അവരുടെ കാര്യവും ഞാന് തന്നെ നോക്കന്ടെ………..“
“എന്തൊക്കെ ചെയ്യണം….. എവിടേക്കോക്കെ ഓടണം…… എന്റ ഗുരുവായൂരപ്പാ….. നീ തന്നെ ശരണം…………“

[തുടരണമെങ്കില്‍ തുടരാം. വായനക്കാരുടെ താല്പര്യം പോലെ മാത്രം]
RE-EDITED ON 21st June 2010 as too many people have visited this page. So i thought to add little beauty to this blog post

Sunday, July 20, 2008

റീത്ത ചേച്ചി

റീത്ത ചേച്ചീ..... ഞങ്ങള്‍ക്ക് ഒന്നും വേണ്ട. ഞങ്ങള്‍ പ്രാതല്‍ കഴിച്ചിട്ടാ വന്നത് .... വയ്യാതെ കിടക്കുന്ന ആളെ കാണാനാ ഞങ്ങള്‍ വന്നത്......
ചേച്ചി അവിടെ കിടക്കൂ....
ചെച്ചിക്കെങ്ങിനെ കിടക്കാന്‍ പറ്റും.... എനിക്കൊന്നും ഇല്ല.... ഉണ്ണിക്കു കട്ടന്‍ ചായ ഇട്ടു തരാം.... രാഖിക്കും പ്രവീണിനും എന്തെങ്കിലും കൊടുക്കേണ്ടേ.... വയ്യാത്ത ചേച്ചി അടുക്കളയിലേക്കോടി....പണ്ടൊക്കെ ഒരുപാടു പണിക്കാരും, മോളും മോനും എല്ലാം വീട്ടിലുണ്ടായിരുന്ന കാലം ഞങ്ങള്‍ അയവിറക്കി......
ഇന്നത്തെ കാലം പണിക്കാരെ കിട്ടാനില്ല.... മുറ്റമടിക്കാനും, തെങ്ങ് കയറാനും ആരും ഇല്ല.....

അടുക്കളയിലേക്ക് ചേച്ചിയുടെ കൂടെ അനിയത്തി ബീനയും, ഞാനും പോയി.... വയ്യാതെ കിടക്കുന്ന ആളോടു പറഞ്ഞിട്ട് കേള്‍ക്കുന്നില്ല..... അവര്‍ക്ക് ഞങ്ങള്‍ക്കെന്തെങ്ങിലും തരണം.....
പണ്ടു ഞങ്ങള്‍ അവിടെ ഇടയ്ക്ക് പോയി താമസിക്കാറുണ്ട്.... ചേച്ചിയുടെ ഭര്‍ത്താവ് നാരായണേട്ടനും നല്ല സല്കാരപ്രിയനാണ്.... ഇപ്പോള്‍ രണ്ടുപേര്‍ക്കും പ്രായമായി.... നാരായണേട്ടന് ചെറുപ്പം പോലെ തോന്നും.... അറുപത്തഞ്ചു കഴിഞ്ഞാലും ആള് മുടിയൊക്കെ കറുപ്പിച്ചു ഒരു നാല്പത്തഞ്ചു കാരനെ പോലെ ഇരിക്കുന്നു.... അറുപതു കഴിഞ്ഞ ഞാന്‍ എഴുപത്തഞ്ചു കഴിഞ്ഞവനെ പോലെയും.......
ചേച്ചി അടുക്കളയില്‍ നിന്ന്, വയ്യെങ്കിലും നാരങ്ങ വെള്ളവും, ചായയും , ചക്ക അലുവയും, കായവറുത്തതും എല്ലാം കൊണ്ടുവന്നു...... ഞങ്ങള്‍ എല്ലാം കഴിച്ചു...... കഴിചില്ലെങ്കില്‍ ചേച്ചിക്ക് വിഷമമാണ്......
ഞങ്ങള്‍ വേഗം തിരിയ്ക്കാനുള്ള പരിപാടിയായി.... അല്ലെങ്കില്‍ ഉച്ചയ്ക്ക് ഊണ് കഴിച്ചിട്ടേ വിടൂ.....ചേച്ചിയുടെ കൂടെ കുറച്ചു നേരം ഇരിക്കണമെന്നുണ്ട്.... പക്ഷെ നിവൃത്തിയില്ല..... ഞങ്ങളെ സ്നേഹിച്ചു കൊല്ലും.... അത്ര ഇഷ്ടമാണ് ഞങ്ങളെ..... സ്വന്തം അനിയത്തിയുടെ ആള്‍ക്കാരല്ലേ ഞാനും കൂടെയുള്ള എന്റെ മോളും, അവളുടെ കെട്ടിയോനും......പ്രകൃതി സുന്ദരമായ ആലപ്പാട്ട് നിന്ന്‍ പെട്ടെന്ന് പോരനോന്നും തോന്നില്ല പട്ടണത്തില്‍ താമസിക്കുന്ന ഞങ്ങള്‍ക്ക്......
പണ്ടു ഞങ്ങള്‍ അവിടെ താമസിക്കാന്‍ പോകുമ്പോള്‍ തോട്ടില്‍ പോയി കുളിക്കും...തുരുത്തില്‍ പോയി ഇളനീര്‍ ഒഴിച്ച് അതില്‍ ‘ബ്രാണ്ടി’ ചേര്‍ത്ത് കഴിക്കും..... രാത്രി ഇറച്ചിയും കായല്‍ മീനും, ഞണ്ടും മറ്റു വിഭവങ്ങളും.... തെങ്ങിന്‍ കള്ളും എല്ലാം ഉണ്ടാകും..... കുടിയും തീറ്റയും.... ഉറക്കവും.... കുളിയും.... ഹാ എന്തൊരു രസമുള്ള നാളുകളായിരുന്നു.....
ഞാന്‍ ആലപ്പാട്ടെ പണ്ടത്തെ ഓര്‍മ്മകള്‍ അയവിറക്കി..... ഒരു ഗോപിയേട്ടന്‍ ഉണ്ടായിരുന്നു.... അദ്ദേഹത്തെ കാണാന്‍ മറന്നു പോയി.....
ഞങ്ങള്‍ വന്നെന്നു കേട്ടാല്‍ ഗോപിയേട്ടനും കൂട്ടരും വരും...... ഇന്നു അവിടെ വരാന്‍ ആരും ഇല്ല.....
ചേച്ചിയുടെ മോളുടെ കല്യാണം കഴിഞ്ഞു തൃശൂരിലാണ് താമസം.... മോന്റെ കല്യാണം കഴിഞ്ഞു ..... കുട്ടികളൊക്കെ ഇംഗ്ലണ്ടിലും....ഇപ്പോള്‍ ആലപ്പാട്ട് തറവാട്ടില്‍ അച്ഛനും അമ്മയും മാത്രം..... മകന്റെ കുട്ടികള്‍ ചേച്ചിക്ക് സ്നേഹം പകരാനുള്ളതായിരുന്നു.... അവര്‍ അവരുടെ അച്ഛന്റെ അടുത്തേക്ക് പോയപ്പോള്‍ അച്ചമ്മയ്ക്ക് സഹിക്കാനാകുന്നില്ല്ല..... മക്കളെ കാണാനാകുന്നില്ലല്ലോ....പേരക്കുട്ടികള്‍ ഉണ്ടായിരുന്നപ്പോള്‍ ചേച്ചിക്ക് ഒരു സൂക്കെടും ഉണ്ടായിരുന്നില്ല....ഇപ്പോള്‍ ഒന്നിനും ഒരു ഉഷാറില്ല....
പേരക്കുട്ടികള്‍ക്ക്‌ എന്നും ചേച്ചിയുടെ കൂടെ കഴിഞ്ഞാല്‍ പറ്റുമോ? ..... അതും കാര്യമാ.....ചേച്ചി നെടുവീര്‍പ്പിട്ടു......

ഞങ്ങള്‍ യാത്രയായി.....

Tuesday, July 15, 2008

എരിശ്ശേരി

ബീനാമ്മേ ഇന്നു മത്തങ്ങ എരിശ്ശേരി ഉണ്ടാക്കിയിട്ടുണ്ടോ? അതുപോലൊരു മണം വീശുന്നു..... ഉച്ചയ്ക്കുണ്ണാന്‍ വന്നപ്പോള്‍ ഞാന്‍ എന്റെ ശ്രീമതിയോട് ചോദിച്ചു.... ഓള് പറഞ്ഞു ഇവിടെ എരിശ്ശേരിയും ഓലനും ഒന്നും ഇല്ല ......

നല്ല അവിയല്‍ ഉണ്ടാക്കിയിട്ടുണ്ട്..... പണ്ടൊക്കെ എന്റെ നാട്ടില് അച്ചമ്മയും ഞാന്‍ അമ്മ എന്ന് വിളിക്കുന്ന എന്റെ അമ്മമ്മയും ഇടക്കിടക്കു മത്തങ്ങ എരിശ്ശേരി ഉണ്ടാക്കുമായിരുന്നു..... പ്രത്യേകിച്ച് ചാത്തത്തിന്......

ഞങ്ങള്‍ ഇവിടെ പട്ടണത്തില്‍ ചാത്തം ഊട്ടാറില്ല.....എനിക്ക് ചെറുപ്പത്തില്‍ എരിശ്ശേരി അത്ര ഇഷ്ടമായിരുന്നില്ല.... എന്നാലും എല്ലാരും കഴിക്കുന്നത്‌ കണ്ടു ഞാനും കഴിക്കും... പപ്പടം പൊടിച്ചു അതില്‍ കൂട്ടി കുഴക്കും.......

എരിശ്ശേരി ഒക്കെ കഴിച്ചിട്ടു എത്ര നാളായി..... ഇനി വേണമെന്നു പറഞ്ഞാല്‍ തന്നെ ആരുണ്ടാക്കി തരാനാണ്.... അമ്മയും, ചേച്ചിയും, അച്ചമ്മയും ഒന്നും ജീവിച്ചിരുപ്പില്ല.....

പക്ഷേ എവിടുന്നാണ് എനിക്ക് ഈ എരിശ്ശേരിയുടെ മണം കിട്ടിയത്..... ഇനി മരിച്ചു പോയവരുടെ ആത്മാവ് ചാത്തം ഊട്ടാന്‍ പറയുകയാവുമോ? ആരുടെ ചാത്തമാണാവോ ഇന്നു....... എനിക്കൊന്നും ഓര്‍മയില്ല......

ഞാന്‍ കുറച്ചധികം പേര്‍ക്ക് കൊള്ളി വെച്ചിട്ടുണ്ട്..... അവരിലാരെങ്കിലും ആകും.... ബീനാമ്മയ്ക്ക് എരിശ്ശേരി ഉണ്ടാക്കാനറിയും എങ്കില്‍ നാളെ ഉണ്ടാക്കി വീത് വെക്കാം.....

മരിച്ചുപോയവര്‍ക്ക്‌ ആര്‍ക്കെങ്കിലും എരിശ്ശേരി ആവശ്യമുണ്ടാകുമോ ആവോം .......

ഞമനേങ്ങാട്ട്, മത്ത, കുമ്പളം, കൈപ്പ, വെള്ളരി, മുതലായവ കൃഷി ഉണ്ടായിരുന്നു...... പിന്നെ വട്ടന്‍ കൊയ്ത്തു കഴിഞ്ഞാല്‍ എള്ള്‍ വിതക്കും.... മഴക്കലമാകുമ്പോഴേക്കും പറമ്പില്‍ പയര്‍ വിതക്കും.......

പയറിന്റെ കാലമായാല്‍ എന്നും ഉച്ച തിരിഞ്ഞു ചക്കര ഇട്ട പയര്‍ കഞ്ഞി ഉണ്ടാക്കും..... അത് നന്നായി സേവിച്ചാല്‍ പിന്നെ അത്താഴം കഴിക്കേണ്ടി വരില്ല.....

അങ്ങിനേ എന്തെല്ലാം ഒര്‍മകള്‍ .......
സിംഗപ്പൂരില്‍ നിന്നു പാപ്പന്‍ വന്നാല്‍ എരുമയെ വാങ്ങും.... തൊഴുത്തു വലുതാക്കും.... പിന്നെ എന്നും എരുമ പാല്‍ ഒഴിച്ച നല്ല കട്ടിയുള്ള ചായ കാലത്തു സേവിക്കാം.... പോത്തിനെയും വാങ്ങും..... പാടത്തു പൂട്ടാന്‍ പോകാന്‍ നല്ല രസമാ..... ചിലപ്പോള്‍ പഠിക്കാന്‍ പോകാന്‍ മറക്കും...... പോത്തിനെ പൂട്ടലും, എരുമയെ കറക്കലും എല്ലാം ബഹുരസം തന്നെ...... പിന്നെ വൈകുന്നേരം പറമ്പില്‍ ചകിരി കത്തിക്കുമ്പോള്‍ ചാള വാങ്ങി ചുട്ടു തിന്നും.......

ചെറുവത്താനിയിലാണെങ്കില്‍ അല്പം മോന്താനും കിട്ടുമായിരുന്നു....
ഊം..... അങ്ങിനെ ഒരു കാലം ഉണ്ടായിരുന്നു......

അന്നുള്ള പലരും ഇന്നില്ല.....


Tuesday, July 8, 2008

മസ്കത് [ഭാഗം നാല്]

മസ്കറ്റ് തുടരുന്നു [ഭാഗം നാല്‌]
തിരിക ഓഫീസില്‍ നാല്‌ മണിക്ക് എത്തി... പോരുന്നതിനു മുമ്പ് ഒരു ചായ ഉണ്ടാക്കി തരാന്‍ മറന്നില്ല കുഞ്ഞിപ്പ എനിക്ക്. ടീ ബേഗും പാല്പോടിയുമെല്ലാം ഇട്ട ചായ കുടിച്ചപ്പോള്‍ സ്വാദ് തോന്നിയില്ലെങ്കിലും കുടിച്ചു... നല്ല പശുവിന്‍ പാലും സാധാരണ ചായപ്പൊടിയും ഒന്നും അവിടെ കണ്ടില്ല.... എനിക്ക് സെയില്‍സ് മാന്റെ പണിയാണ് കിട്ടിയത്.... ഓഫീസ് സ്റ്റേഷനറിയും , ഉപകരണങ്ങളും വില്‍ക്കുന്ന സ്ഥാപനമായിരുന്നു.... പുതിയ ടൈപ്പ് റൈറ്ററുകകളും , കാല്ക്കുലേറ്ററുകളും , ഫോട്ടോ കോപ്പി മെഷീനും , ഫ്രാങ്കിംഗ് മെഷിനും എല്ലാം കണ്ടപ്പോള്‍ എനിക്ക് വലിയ സന്തോഷമായി....ഞാന്‍ ഇതു വരെ കാണാത്ത പല സാധനങ്ങളും അവിടെ വില്പനയ്ക്കുണ്ടായിരുന്നു... ഉപകരണങ്ങളെല്ലാം വില്‍ക്കുന്നതിനു മുന്‍പ് പ്രവര്‍ത്തിച്ചു കാണിച്ചു കൊടുക്കണം... എല്ലാം എന്നെ കുഞ്ഞിപ്പ പഠിപ്പിച്ചു.... അവിടെ പണിയില്ലാത്തപ്പോള്‍ ഞാന്‍ ടൈപ്പ് റൈറ്റര്‍ അടിച്ചു കൊണ്ടേയിരിക്കും.... ആ ജോലി എനിക്ക് വളരെ ഇഷ്ടപ്പെട്ടു....ഓഫീസ് അടച്ചാലും എനിക്ക് പോരാന്‍ തോന്നിയിരുന്നില്ല.....ഏഴ് മണിയായതറിഞ്ഞില്ല...... കട പൂട്ടി ഞങ്ങള്‍ വീട്ടിലെത്തി.....എനിക്ക് നാട്ടില്‍ ബീഡി വലിയും ചിലപ്പോള്‍ കള്ളുകുടിയും ഒക്കെ ഉണ്ടായിരുന്നു.... ഒരു സ്മാള്‍ കിട്ടിയാല്‍ തരക്കേടില്ല എന്ന് തോന്നി ആ രാത്രി... തൊട്ടടുത്ത മുറിയിലെ ഗോവക്കരനോടു മനസ്സിലെ ആഗ്രഹം പറഞ്ഞു...... അയാള്‍ പറഞ്ഞു അതിനെന്താ ഇത്ര പ്രശ്നം..... അയാളുടെ മുറിയില്‍ വേണ്ടുവോളം കുപ്പികള്‍ ഉണ്ടായിരുന്നു...ഞാന്‍ പെട്ടെന്ന് രണ്ടെണ്ണം അകത്താക്കി..... അയാളോട് പറഞ്ഞു കുഞ്ഞിപ്പയോടു പറയരുതെന്ന്.....കുറച്ചു കഴിഞ്ഞു ഞാനും കുഞ്ഞിപ്പയും കൂടി ഭക്ഷണം കഴിക്കാന്‍ പുറത്തേക്ക് പോയി.....കുഞ്ഞിപ്പ എന്നോട് ചോദിച്ചു..... നീ എവിടുന്നാ ഈ ബീഡി വലി പഠിച്ചതെന്ന്..... ഞാന്‍ പറഞ്ഞു ഞങ്ങള്‍ [ഞാനും എന്റെ അനിയന്‍ ശ്രീരാമനും ബീഡി അച്ചച്ചന്റെ അടുത്ത് നിന്നും, ശേഖരഞ്ഞാട്ടന്റെ അടുത്ത് നിന്നും കട്ട് വലിച്ചു വലിച്ചു വലിയ ബീഡി വലിക്കരായി ] ..... പിന്നെ ഞങ്ങള്‍ മുറുക്കാനും ഒട്ടും പിന്നിലല്ല.... മുത്ത്‌ [ഇളയ അമ്മാമന്‍] മുറുക്കിയ ചണ്ടിയാണ് ഞങ്ങള്‍ക്ക് മുറുക്കാന്‍ തന്നിരുന്നത്.... പിന്നെ ചിലപ്പോള്‍ ഞങ്ങള് കള്ളും കുടിക്കും.....കള്ളുകുടിക്കാന്‍ കിട്ടിയില്ലെങ്കില്‍ മോന്തക്കാട്ടില്‍ ചാരായം വാറ്റാന്‍ വെച്ചിട്ടുള്ള വാഷും ചിലപ്പോള്‍ കട്ട് കുടിക്കും.....ഇതെല്ലം കേട്ട് കുഞ്ഞിപ്പ ഉറക്കെ ചിരിച്ചു.......എന്നിട്ട് ചോദിച്ചു...... ഉണ്ണ്യേ നിനക്കു കള്ള് വേണോ എന്ന്....... ഞാന്‍ ഒന്നും മിണ്ടിയില്ല..... ഞാന്‍ രണ്ടെണ്ണം അടിച്ച് നില്‍ക്കുകയാ എന്ന് കുഞ്ഞിപ്പക്കറിയില്ലല്ലോ.....
കിട്ടിയാല്‍ കുടിക്കാം. ഞാന്‍.
എന്നാല്‍ ഇപ്പോള്‍ തരാമല്ലോ എന്നായി കുഞ്ഞിപ്പ.
ഞങ്ങള്‍ നടന്നു ഊണ് കഴിക്കാനുള്ള ഹോട്ടലിന്റെ അടുത്തെത്തിയിരുന്നു.....
[ഇവിടെ അവസാനിക്കുന്നില്ല....തുടരും ]

Sunday, July 6, 2008

മസ്കറ്റ് [ഭാഗം മൂന്നു ]

മസ്കറ്റ് ഇവിടെ തുടരുന്നു.... [ഭാഗം 3]


ബ്രയക്ക്ഫാസ്റ്റ് ഇല്ലാത്ത ആദ്യത്തെ ദിവസം......
ഉച്ച്ചയാകുംപോഴേക്കും എന്റെ വയറു കത്ത്തിക്കളി തുടങ്ങി.....കുഞ്ഞിപ്പക്കനെങ്ങില്‍ ഒരു തിരക്കും ഇല്ല ഉച്ചയൂണിനു...അന്ഗ്ന്ങിനെ ഒരുവിധം ഒരു മണി വരെ തള്ളി നീക്കി... ഭക്ഷണം കഴിക്കാന്‍ ഒരു കടയില്‍ കയറി.... അവിടെ മറ്റുള്ളവര്‍ എഴുനെട്ടിട്ടു വേണം നമുക്കിരിക്കാന്‍..... സ്ഥല പരിമിതി ആണ് മുഖ്യ കാരണം....ഹോട്ടല്‍ ഉടമ ചോദിച്ചു ഇതാണോ പുതിയതായി വരുമെന്ന് പറഞ്ഞ ആള്‍........ അപ്പോഴേക്കും ഒരു സീറ്റ് കാലിയായി..... കുഞ്ഞിപ്പ എന്നെ അവിടെ പിടിച്ചിരുത്തി....മീന്‍ കറിയും ചോറും കിട്ടി.... പിന്നെ അറബിയില്‍ എന്തോ ഒരു തിന്നാനുള്ള സാധനം വേണമോ എന്ന് ചോദിച്ചു... ചോദിച്ചതെന്താ എന്ന് മനസ്സിലാകാത്തതിനാല്‍ ഞാന്‍ വേണ്ടെന്നു പറഞ്ഞു....
കുറച്ചു കഴിഞ്ഞപ്പോള്‍ രണ്ടു പേരും ഊണുകഴിഞ്ഞു നേരെ കുഞ്ഞിപ്പയുടെ താമസസ്ഥലത്തേക്ക് പോയി........
മണ്ണുകൊണ്ട് കെട്ടിയ ഒരു വീടായിരുന്നു.... മേല്പോട്ടുനോക്കുംപോള്‍ തട്ട് ഈന്തപ്പനയുടെ തടികൊണ്ടും എല കൊണ്ടും മേഞ്ഞു മുകളില്‍ സിമന്റെ ഇട്ട പോലെ തോന്നുന്ന തായിരുന്നു ...... എല്ലാം ഇടിഞ്ഞുപൊളിഞ്ഞു തലയില്‍ വീഴുമോ എന്നപെടിയുണ്ടായിരുന്നു... പിന്നെ എ സി യും , ഫെനും, നല്ല വിലക്കുകളും ഉണ്ടായിരുന്നു......
ഞാനതെല്ലാം നോക്കി കുറെ നേരം അവിടെ ഇരുന്നു.... കുഞ്ഞിപ്പ പറഞ്ഞു ഇനി നലുമാനിക്കെ പോകേണ്ട്....ഉറങ്ങികൊള്ളന്‍ പറഞ്ഞു.... അവിടെ ഓഫീസ് സമയം 8 to 1 and 4 to 7 ആണ് .....
എനിക്കുറക്കം വന്നില്ല..... നാട്ടിലെനിക്ക് പുകവളിയെന്ന ദുശ്ശീലം ഉണ്ടായിരുന്നു..... ഒരു പുക വിട്ടാലോ എണ്ണ തോന്നലുണ്ടായി.....അല്പം പരുങ്ങലോടെയനെങ്ങിലും കുഞ്ഞിപ്പയോട് ചോദിച്ചു........ എവിടെ സിങരെട്ടു വില്‍ക്കുന്ന കടകളുണ്ടോ എന്ന്..... ഉണ്ണിക്കു വേണോ എന്ന് ചോദിച്ചു..... അടുത്ത മുറിയില്‍ നിന്നെനിക്ക് ഒരു rothman cigaratte....സങ്ങടിപ്പിച്ചു തന്നു... അത് വലിച്ചു ഞാന്‍ സംപ്രീതനായി..... അല്‍പനേരം കിടന്നുറങ്ങി...... നാള് മണിയാകുമ്പോഴേക്കും തിരിച്ചു ഒഅഫിസില്‍ എത്തി പണിതുടങ്ങി....

ഇവിടെ അവസാനിക്കുന്നില്ല .... thudarum
മസ്കറ്റ് ഇവിടെ തുടരുന്നു.... ഭാഗം ൩

ചെരുവത്ത്താനി [ഭാഗം രണ്ട് ]

ചെരുവത്ത്താനി [ഭാഗം 2 ]



എന്റെ ജനനം അച്ചന്റെ വീട്ടിലാനെങ്ങിലും വളര്ന്നു വലുതായത് ചെരുവതനിയിലയിരുന്നു...ബല്യ കാല സ്മരണകള്‍ ഞാമനങ്ങആട്ടും ആയിരുന്നു....ഓര്‍മകള്‍ രണ്ടിടതെക്കും പോയിക്കൊണ്ടിരിക്കും....
അച്ച്ചമ്മക്ക് ഞാന്‍ ചേച്ചി എന്ന് വിളിക്കുന്ന എന്റെ അമ്മ അച്ഛന്റെ വീടായ തറയില്‍ നില്‍ക്കണം. ശരിയായ വീട്ടുപേര്‍ വെട്ടിയട്ടില്‍ എന്നാണ്. ചേച്ചിക്ക് വടുതല സ്കൂളില്‍ ടീച്ചര്‍ ജോലി ഉണ്ടായിരുന്നു... തറയില്‍ നിന്നാല്‍ അച്ച്ചമ്മക്ക് ചേച്ചിയുടെ ശമ്പളമെല്ലാം പിടുങ്ങമല്ലോ? അച്ചാമ്മയുടെ സൂത്രം അതായിരുന്നു. എന്റെ അച്ചന്‍ സിലോണില്‍ ആയിരുന്നു... അവിടെ നിന്നയക്കുന്ന പണവും അമ്മയുടെ വരുമാനവും എല്ലാം അച്ചാമ്മ നുണയും... എന്നാല്‍ ഞങ്ങള്ക്ക് വേണ്ടത്ര സ്നേഹം തന്നിരുന്നില്ല... സ്നേഹം മുഴുവനും ഇളയ അമ്മായിയുടെ മക്കള്‍ക്ക്‌ കൊടുത്തിരുന്നു....
എനിക്കച്ചമ്മയെ ദ്വെശ്യമായിരുന്നു.... ഞാന്‍ തക്കം കിട്ടിയാല്‍ കല്ലെടുതെരിയും... ചീത്ത വിളിക്കും... കാളി എന്നായിരുന്നു പേരു. ചുറ്റുമുള്ള മാപ്പിളമാര്‍ കാളിത്തല്ല എന്ന് വിളിക്കും... മറ്റുള്ളവര്‍ കാളി അമ്മായി എന്ന് വിളിക്കും ..... എനിക്ക് അവരോട് ദ്വേഷ്യം തോന്നുമ്പോള്‍ എനിക്ക് തോന്നുന്നതെല്ലാം വിളിക്കും....
ഒരു ദിവസം ഞാന്‍ അച്ചാമ്മയുടെ കയ്യിന്റെ പുറം കടിച്ചു മുറിച്ചു.... അച്ചാമ്മ വേദനകൊണ്ട് പുളഞ്ഞു
..... അന്ന് എന്റെ അച്ഛന്‍ നാട്ടിലുണ്ടായിരുന്നു....
[this will be continued soon]

Friday, July 4, 2008

ഇബിലീസ്

എന്റെ ജീവിതത്തിലെ ഒരേട്‌ >>

എടാ ഇബിലീസേഎന്താടാ നീയ് പത്തു മണിയായിട്ടും എണീക്കാതെ. പോത്ത് പോലെ ഉറക്കം തന്നെ... ഇയ്യ്‌ പോയി കുട്ടയാമ്മേടതീനെയും, ചക്കിക്കുട്ടി എട്ടതീനെയും പാടത്ത് പണിക്കു വരാന്‍ പോയി പറേടാ എന്റെ ഉണ്ണ്യേ .......... എന്തൊരു ഉറക്കമാന്നെട ഹമുക്കെ.....ഈഇ ചെക്കനെതാ എപ്പോ നോക്കിയാലും ഉറക്കം തന്നെ ഉറക്കം.... രണ്ടക്ഷരം പഠിക്കാന്‍ പറഞ്ഞാല്‍ അപ്പോഴും ഉറക്കം......സ്കൂളില്‍ നിന്നു വന്നാല്‍ കുട്ട്യോലോടൊപ്പം കളിയ്ക്കാന്‍ പോടാ എന്ന് പറഞ്ഞാല്‍ ആ തിണ്ണയില്‍ ഇരുന്നു ഉറക്കം തൂങ്ങും.....സന്ധ്യക്ക്‌ നാമം ചൊല്ലി കഴിയുമ്പോഴേക്കും വേണം അവന് ചോറ്.... അത് തിന്നു കഴിഞ്ഞാലോ............... പിന്നെ ഉരക്കമായീ ..........എടാ പയെപാത്തീ .......... നീ എന്റെ കിടക്കേല് കിടക്കേണ്ട..... ആ കൊനീടെ ചോട്ടില് പായ വിരിച്ചിട്ടുണ്ട് ..... അതില്‍ കിടന്നാല്‍ മതി.....................മൂത്രമൊഴിച്ചു കിടന്നാല്‍ മതി എന്ന് പറഞ്ഞാല്‍ ഓന്‍ കേക്കില്ല.......... ഭക്ഷണം കഴിച്ചവസനിക്കുന്നതിനു മുന്പ് തുടങ്ങും ഉറക്കം തൂങ്ങല്‍..............
ചേച്ച്യേ എന്നെ ഇന്ഗ്ന്ങനെ ചീത്ത പരെനെന്താ.... ഞാന്‍ അമ്മയോട് പറയും......എപ്പോ നോക്കിയാലും എന്നെ എങ്ങിനെ ചീത്ത വിളിചോണ്ടിരിക്കും... ശ്രീരാമനെ ഒന്നും പരെനില്ലല്ലോ....

അമ്മേ എന്താ ചേച്ചി എന്നെ ഇബിലീസെന്നു വിളിക്കുന്നത്.... അത് സാരമില്ല മോനേ.... നിന്നെ പ്രസവിചോലല്ലേ....വിളിച്ചോട്ടെ..... മോനതോന്നും കാര്യമാക്കേണ്ട..... മോനംമെടെ അടുത്ത് കിടന്നോ..രാമാ നാമം ജപിച്ചു കിടന്നോലു‌...ഞാന്‍ ഇടക്കെന്റെ ചേച്ചിയെ ഓര്‍ക്കാറുണ്ട്..... എനിക്കിന്ന് വരെ മനസ്സിലായിട്ടില്ല എന്താണീ ഇബിലീസ്....
ഞാന്‍ ഇന്നെലെ എന്റെ ഭാര്യയെ ഇബിലീസെന്നു വിളിച്ചു... ഒഅലുക്കൊന്നും മനസ്സിലായില്ല.... ഇബിലീസ്
....[എന്റെ ജീവിതത്തിലെ ഒരേട്‌]

ജാതകപ്പൊരുത്തം

ജാതകപ്പൊരുത്തം >>
എന്റെ കൃഷ്ണാ ഗുരുവായൂരപ്പാ ഈ ജാതകം ഒരു കീറാമുട്ടി തന്നെ. വടക്കേ വീട്ടിലെ അനുവും പടിഞ്ഞാറെ വീട്ടിലെ ബെന്നിയും എല്ലാം കല്യാണം കഴിച്ചു... അവരൊക്കെ നമ്മള്‍ എന്നും കാണുന്ന കുട്ടികളല്ലേ... നസ്രാണി ആണെന്നുള്ള വ്യത്യാസം മാത്രമല്ലെ ഉള്ളൂ... പക്ഷെ അവരും മനുഷ്യരല്ലേ... എന്താ നമ്മുടെ കുട്ടികള്ക്ക് മാത്രം ഈ വേര്തിരുവ് ..........
എന്റെ മോന്റെ കല്യാണം നടക്കാത്തതിന്റെ പ്രധാന കടമ്പ ഈ ജാതകം തന്നെ..... ഈയിടെ ഒരു നല്ല മോളെ എന്റെ മകന് വേണ്ടി മനസ്സില്‍ സ്വപ്നം കണ്ടു.... ജാതകം ഒതുവെന്നു ആ പെണ്‍കുട്ടിയുടെ അമ്മ വിളിച്ചു പറഞ്ഞു.... സുന്ദരിയായ മോള്‍. കൂടാതെ ഡോക്ടറും .... തന്നെയുമല്ല ഞങ്ങളുടെ വീട്ടിനടുത്തും....ഞാന്‍ മനസ്സില്‍ വളരെ സന്തോഷിച്ചു.....
ഞാന്‍ ആയ കുട്ടിയുടെ ഫോടോ ഡസ്ക് ടോപ്പില്‍ ഇട്ടു എന്നും കാണും.... എനിക്ക് വരാന്‍ പോകുന്ന മരുമകള്‍......
രണ്ടു ദിവസം കഴിഞ്ഞപ്പോള്‍ ഇതാ വരുന്നു.... പാര.............
ആരാണീ പാര.... എന്റെ മോന്റെ അമ്മ തന്നെ................
അവള്‍ പറയുന്നു............ ഈ ജാതകം ശരിയല്ല..... അതാണ് ഇതാണ്. എന്നെല്ലാം.... പിന്നെ ദീര്‍ഖ ദാമ്പത്യം ഉണ്ടാവില്ല എന്നൊക്കെ....
എനിക്കാകെ മനപ്രയസമായി....പെണ്കുട്ടിയ‌െ വീട്ടുകാര്‍ വിദ്യാഭ്യാസം ഉള്ളവരും കുട്ടിയുടെ അച്ചന്‍ ഡോക്ടറും ആണ്.... അവര്‍ക്കില്ലാത്ത അറിവ് എന്റെ പെന്നിനെവിടുന്നു കിട്ടി......
ആ കുട്ടിയുടെ വീട്ടുകാരെ എന്റെ മകന്റെ അമ്മ ജാതകം ചേരില്ല എന്നും അറിയിച്ചു.... എനിക്കാകെ സന്കടമായി......
ഞാന്‍ എന്റെ മോനോട് ചോദിച്ചു.... നിനക്കു ജാതകത്തില്‍ വിസ്വസമുണ്ടോ മോനേ.......
അവന്‍ പറഞ്ഞു എനിക്ക് വിശ്വാസം കുറവാണ്..... പകഷെ എനിക്കെന്റെ അമ്മയെ വേദനിപ്പിച്ചു ഒന്നും ചെയ്യാനാവില്ല............
അങ്ങിനെ മുപ്പതു വയസായ എന്റെ ബാങ്ക് മാനേജരായ മകന്‍ കല്യാണമൊന്നും സരിയാവാതെ നില്ക്കുന്നു.......
എന്താണ് ഈ പത്രങ്ങളും മാധ്ധ്യമങ്ങളും ഒന്നും ഈ ജാതകത്ത്തിനെതിരെ പ്രതികരിക്കാത്തത്...............
എത്രയെത്ര ഹിന്ദു കുടുംബത്തിലെ കുട്ടികള്‍ പ്രത്യേകിച്ച് പെണ്‍കുട്ടികള്‍ ഈ ജാതകത്തിന്റെ പേരും പറഞ്ഞു ജീവിതം നരകതുല്യം കഴിക്കുന്നു.....
അവനവന്റെ മക്കളുടെ കാര്യം വരുംപോഴലല്ലേ എല്ലാവരും ഇതേപ്പറ്റി ആലോചിക്കുകയുള്ളൂ..
എന്റെ കുടുംബത്തില്‍ ആരും ജാതകം നോക്കാറില്ല.... എന്റെയും നോക്കിയില്ല....ഞങ്ങളെല്ലാം സുഖമായി ജീവിക്കുന്നില്ലെ....
പിന്നെ എന്താ എന്റെ ഭാര്യയെ പോലെ ചിലരെല്ലാം ഈ യുഗത്തിലും....
ഒരു പ്രത്കരണം വളരെ അനിവാര്യമാണ്. ... ഈ വിഷയത്തില്‍.....

Thursday, July 3, 2008

യാത്ര

എന്റെ ആദ്യത്തെ യൂറോപ്പ് യാത്ര.....
ആയിരത്തി തോല്ലയിരതി എഴുപതഞ്ഞിലാണ് ഞാന്‍ ആദ്യമായി യൂരോപ്പിലെതുന്നത്. മസ്കറ്റിലെ സീബ് എയര്‍പോര്‍ട്ടില്‍ നിന്നും ദുബായ്, ബഹ്‌റൈന്‍, ജോര്‍ദാന്‍, ബ്രസ്സല്‍സ് വഴി ഫ്രാന്ക്ഫുര്‍തിലെത്തി. ഞാന്‍ മസ്കറ്റില്‍ നിന്നു തിരിക്കുമ്പോള്‍ എന്നോട് അവിടുത്തെ സരിയായ കാലവസ്ത്യയുടെ രൂപവും.... യാത്രയില്‍ ശ്രധിധിക്കേണ്ട കാര്യങ്ങളും ആരും പറഞ്ഞു തന്നിരുന്നില്ല.......ഓര്‍ക്കുമ്പോള്‍ ഞാന്‍ ചെയ്തതൊക്കെ മണ്ടത്തരമാണെന്ന് എനിക്ക് തോന്നുന്നു... എന്റെ അച്ഛന്‍ പണ്ടു പറയാറുണ്ട് ഞാന്‍ ഒരു മണ്ടനാണെന്ന്.... യാത്ര തിരിക്കുമ്പോള്‍ ഞാന്‍ വിചാരിച്ചു ഓരോ നാട്ടിലെത്തുമ്പോള്‍ അവിടെയെല്ലാം ഇറങ്ങി എയര്‍പോര്‍ടില്‍ ചുറ്റികറങ്ങി, തിന്നും കുറിച്ചും സുഖിച്ചു പോകാമെന്ന്...അങ്ങിനെ ദുബൈയിലെത്തി... അവിടെ എയര്‍പോര്‍ടില്‍ ചുറ്റിയടിച്ചു... അന്നൊക്കെ ഗള്‍ഫ് ഐര്പോര്‍തുകള്‍ അത്ര വലിയ കാഴ്ച്ചയോന്നുമാല്ലയിരുന്നു.... ബഹ്‌റൈന്‍ ഒഴികെ....എനിക്കനെങ്ങില്‍ ഈ ട്രന്സിസ്റ്റ് ഫ്ലയിട്ടുകള്‍ എങ്ങിനെ കൈകാര്യം ചെയ്യണമെന്ന അറിവുണ്ടായിരുന്നില്ല. ഞാന്‍ അവിടെയിരുന്ന് ഒരു ബിയര്‍ കുടിച്ചു ഇരുന്നു... സ്വപ്നങ്ങള്‍ കാണുകയായിരുന്നു.... അപ്പോഴാണ് അനൌന്സേമെന്റ്റ് ശ്രദ്ധിച്ചത്.. ആരോ എന്നെ വിളിക്കുന്നു വന്നു... ഉടന്‍ ചാടി എഴുന്നേറ്റു ഓടി. അങ്ങോട്ടുമിങ്ങോട്ടും ഓടി തളര്‍ന്നു... അവസാനം ഒരു പെണ്ണ് വന്നു ചോദിച്ചു എന്റെ പേരും ടിക്കെടുമെല്ലാം... എന്നെ കുറെ ചീത്തയും പറഞ്ഞു ബഹ്‌റൈന്‍ വിമാനത്തില്‍ കയറ്റി ഇരുത്തി..അവിടെയെത്തിയപ്പോള്‍ യാത്രക്കാരുടെ ചീത്തവിളിയും.... ആകെ അമ്പരപ്പായി..... അങ്ങിനേ കുറച്ചു കഴിഞ്ഞപ്പോള്‍ മനാമ അയര്പോര്‍തിലെത്തി...... ഞാന്‍ അവിടെ തന്നെ ഇരുന്നു....അവിടെ കുറെ പേര്‍ ഇറങ്ങി... കുറെ പേര്‍ കയറി.... കുറച്ചു കഴിഞ്ഞപ്പോള്‍ ആയര്‍ ഹോസ്റെസ്സ് വന്നു എന്നോട് ചോദിച്ചു... കെന്‍ ഐ സി യുവര്‍ ബോര്‍ഡിംഗ് കാര്ഡ്... അപ്പോഴേക്കും വിമാനത്തിന്റെ വാതിലുകള്‍ അടച്ചിരുന്നു.....എന്റെ കാര്‍ഡ് കണ്ടപ്പോള്‍ എയര്‍ ഹോസ്റെസ്സ് അന്തം വിട്ടു.... ഊളിയിട്ടു പറഞ്ഞു....... ഇവിടെ ചില പ്രസനങ്ങളുണ്ട് വാതില്‍ തുറക്കാന്‍....എന്നോടെ സൌമ്യമായി പറഞ്ഞു പുറത്തിറങ്ങാന്‍....[തുടരും]

മസ്കറ്റ് [ഭാഗം രണ്ട് ]

മസ്കറ്റ് ഇവിടെ തുടരുന്നു.... ഭാഗം 2

ഡിസംബറിലെ ഒരു തണുത്ത രാത്രിയായിരുന്നു ഞാന്‍ മസ്കതിലെതുന്നത്..... എയര്‍പോര്‍ടില്‍ സൈനുദീനോടൊപ്പം സിരിയക്കാരനായ എബ്രഹിമ്മുമ് എന്നെ സ്വീകരിക്കാന്‍ വന്നിരുന്നു...

ഞങ്ങള്‍ എയര്‍ പോര്‍ട്ടില്‍ നിന്നും നേരെ പോയത് ക്രിസ്തുമസ് രാത്രി പന്കിടാന്‍ റീനയുടെ വീട്ടിലേക്കാണ്.... ആ ഗോവന്‍ കുടുംഭം എന്നെ സ്വാഗതം ചെയ്തു...
എനിക്ക് യാത്ര ക്ഷീണം ഉണ്ടായിരുന്നെങ്ങിലും ഞാന്‍ അതൊന്നും ആരെയും അറിയിച്ചില്ല... അവിടെ നിന്നു ഭക്ഷണത്തിന് ശേഷം വീട്ടിലെത്തുമ്പോള്‍ പാതിരാ കഴിഞ്ഞിരുന്നു...


സൈനുദീനെ ഞങ്ങള്‍ നാട്ടില്‍ കുഞ്ഞിപ്പ എന്നാണ് വിളിച്ചിരുന്നത്... കുഞ്ഞിപ്പയുടെ മുറിയില്‍ എത്തിയതും ക്ഷീണം കൊണ്ടു ഞാന്‍ ഉറങ്ങിപ്പോയി... 


പിറ്റേ ദിവസം കാലത്തു എണീറ്റ്‌ പ്രഭാത കര്‍മങ്ങള്‍ ഒക്കെ കഴിഞ്ഞു ഞാന്‍ പ്രാതലിനു വേണ്ടി കാത്തിരുന്നു....
കുഞ്ഞിപ്പ കുളിയും നിസ്കാരവും എല്ലാം കഴിഞ്ഞു വന്നു എനിക്കൊരു കട്ടന്‍ ചായ [സുലൈമാനി] ഇട്ടു തന്നു....
അന്നാണ് ജീവിതത്തില്‍ ഞാന്‍ ആദ്യമായി കട്ടന്‍ ചായ കുടിക്കുന്നത്... നാട്ടില്‍ കട്ടന്‍ ചായ കുടിച്ചിരുന്നത്‌ പാവങ്ങളാണ്.


സൈട്നുദീന്റെ കയ്യില്‍ നിന്നു കിട്ടിയ ആദ്യത്തെ കട്ടന്‍ ചായ എനിക്ക് ഉണര്‍വ് പകര്ന്നു.. 


ആ ഉണര്‍വാണ് എന്റെ ജീവിതത്തില്‍ ഈ നിമിഷം വരെ...
വലിയ ഒരു മഹാനാണ് എന്റെ കുഞ്ഞിപ്പ. എന്റെ മാതാ പിതാക്കളെ കഴിഞ്ഞാല്‍ ഞാന്‍ ഏറ്റവും കൂടുതല്‍ ബഹുമാനിക്കുന്നതും ആരാധിക്കുന്നതും എന്റെ എല്ലാമായ സൈനുദീനെയാണ്. 


ഞാന്‍ ദൈവത്തിനു തുല്യം ആരാധിക്കുന്ന ഒരു മഹാ പുരുഷനാണ് അദ്ധേഹം. ..എന്റെ ജീവിതത്തില്‍ എനിക്ക് എല്ലാ സൌഭാഗ്യങ്ങളും നേടിത്തന്ന മഹാത്മാവ്. ......


സുലൈമാനി കുടിച്ചു കഴിഞ്ഞു ഞാന്‍ പ്രതളിനായി കാത്തു നിന്നു... എനിക്ക് പ്രാതല്‍ കിട്ടിയില്ല.... വിശപ്പ്‌ തുടങ്ങിയിരുന്നു.... ആരും ഒന്നും തന്നില്ല...അദ്ധേഹം കഴിക്കുന്നതും കണ്ടില്ല... ഞാന്‍ വിചാരിച്ചു ഓഫീസില്‍ പോയി തരുമായിരിക്കും എന്ന്. എവിടെ അവിടെ ഒന്നും ഉണ്ടായിരുന്നില്ല...


ആരോടെങ്ങിലും ചോദിക്കാമെന്ന് വിചാരിച്ചാല്‍ അവിടെ ഉണ്ടായിരുന്നത് അറബികള്‍ മാത്രം... അവര്‍ക്കനെങ്ങിലോ അറബി മാത്രമെ വശമുണ്ടയിരുന്നുള്ളൂ...വിശപ്പ്‌ സഹിച്ചു എനിക്ക് വയര്‍ വേദനിക്കാന്‍ തുടങ്ങി....


എന്റെ മുഖത്തെ വിഷമം കുഞ്ഞിപ്പ ശ്രദ്ധിക്കാന്‍ തുടങ്ങിയിരുന്നു.. ഞാന്‍ മനസ്സില്ല മനസ്സോടെ പറഞ്ഞു എനിക്ക് വിസക്ക് വിസക്കുന്നുവെന്നു. കുഞ്ഞിപ്പ പറഞ്ഞു ഇവിടെ ആരും ബ്രിക്ക്ഫാസ്റ്റ് കഴിക്കാറില്ല എന്ന്....


[തുടരും]
++

Wednesday, July 2, 2008

മസ്കറ്റ്

എന്റെ പഴയകാല സുഹൃത്ത് സപ്ന മസ്കടിലനെന്നരിഞ്ഞതുമുതല്‍ എനിക്ക് വീണ്ടും മസ്കടിലേക്ക് പോകാന്‍ തോന്നുന്നു.
എന്റെ ഓര്‍മ്മകള്‍ എന്റെ ജീവിതത്തില്‍ ഏറ്റവും ഉള്ളത് അവിടെയാ.
പറഞ്ഞാല്‍ തീരാത്ത അത്ര...
ചിലതെല്ലാം എവിടെ കുറിക്കാം.
ഞാന്‍ മസ്കടിലെതുന്നത് 1973 ലാണ്. എന്റെ സ്നേഹിതന്‍ സൈനുദീന്‍ ആണെന്നെ എവിടെ കൊണ്ടു വന്നത്... അദ്ദേഹത്തിന്റെ വീട്ടില്‍ അനുജന്മാരും ചേട്ടനും ഇങ്ങോട്ട് വരാന്‍ തയ്യാറായി നില്ക്കുന്ന സമയം അന്യ ജാതിയില്‍ പെട്ട എന്നെ അദ്ദേഹം ഇവിടെ കൊണ്ടുവരാന്‍ മുന്‍കൈയെടുത്തത് ചില ഒച്ചപ്പാടുകള്‍ ഉണ്ടാക്കിയെങ്ങിലും എല്ലാം പെട്ടെന്ന് മാഞ്ഞുപോയി...
എന്നെ സ്വന്തം സഹോദരനെപോലെ അദ്ദേഹം സ്നേഹിച്ചു.... അദ്ദേഹത്തിന്റെ അസിസ്റ്റന്റ് ആയി അതെ കമ്പനിയില്‍ എന്നെ നിയമിക്കുകയും ചെയ്തു........
ഈ കഥ വളരെ വലുതാണ്. തല്ക്കാലം എവിടെ നിര്ത്തി വീണ്ടും ആരംഭിക്കാം.

അട്ടിമറി

ഇവിടെ ഉണ്ടായിരുന്ന വരികള്‍ തല്‍ക്കാലം റിപ്പയറിങ്ങിലാണ്.. കൂടുതല്‍ മെച്ചപ്പെടുത്തിക്കൊണ്ട് താമസിയാതെ വീണ്ടും പ്രസിദ്ധീകരിക്കുന്നതാണ്.
സദയം ക്ഷമിക്കുക...

സ്നേഹത്തോടെ
ജെ പി