Thursday, October 30, 2008

കുറച്ചു പണം തരാമോ?

മകളുടെ കല്യാണം വരുന്നു... പണം സ്വരൂപിക്കണം....
കണക്കു കൂട്ടല്‍ തെറ്റി....
സ്ഥലം വില്പന യഥാസമയം നടന്നില്ല....
പിന്നെന്താ അടുത്ത പോംവഴി....
ബന്ധുക്കളോട് കടം ചോദിക്കാം.... കടത്തിന് ഇഇടായി ഭൂമി കൊടുക്കാമല്ലോ...
അളിയന്മാരോട് ചോദിക്കാം....
കുഞ്ഞളിയാ - മോളുടെ കല്യാണമെല്ലാം അടുത്തു
കുറച്ചു പണം കടം വേണം.... പകരം ഭൂമി തരാം....
എന്റെ കയ്യില്‍ ഇപ്പൊ പണം ഇല്ല.....
ഈ നാട്ടില്‍ വലിയ കച്ചവടക്കാരനായ അളിയന് അന്ചോ പത്തോ ലക്ഷം തിരുമറി ചെയ്യാന്‍ ഒരു വിഷമവും ഇല്ലാത്ത ആളായത് കാരണമാ അയാളോട് ചോദിച്ചേ....
അതെ സമയം എന്റെ ഭാര്യക്ക്‌ കൂടി അവകാശപ്പെട്ട പല സ്വത്തുക്കളും അനുഭവിച്ചുകൊണ്ടിരിക്കുന്ന ആളാണെന്ന് കൂടി ഒര്കണം....

തന്ത മയ്യത്താകുന്നതിനു മുന്പ് പെണ്‍കുട്ട്യോള്‍ക്ക് നീക്കിവെച്ച സ്കൂള്‍ കെട്ടിടവും പറമ്പും വില്പന നടത്തി അതെല്ലാം സൂത്രത്തില്‍ കീസയിലാക്കിയത വലിയളിയന്‍ ....
പിന്നെ പെന്പില്ലെര്‍ കൂട്ടമായി സത്യാഗ്രഹം നടത്തിയപ്പോ എന്തോ കൊടുത്തു രക്ഷപ്പെട്ടു...
അങ്ങിനെ അവര്‍ക്കെല്ലാം ലഭിക്കേണ്ട പലതും അളിയന്മാര്‍ കീസയിലാക്കി....
അങ്ങിനെയുള്ള അളിയന്റെ മരുമകളുടെ കല്യാനത്ത്തിനാ പണത്തിന്റെ കുറവ് വന്നത്...
സാമ്പത്തിക പ്രശ്നങ്ങള്‍ എല്ലാര്ക്കും വരുമല്ലോ...
സഹായിക്കേണ്ടത് ആദ്യം പെണ്‍വീട്ടുകാര്‍ തന്നെ.... അല്ലെങ്ങില്‍ പിന്നെ എന്തിനാ ഈ വലിയ പണക്കാരുടെ വീട്ടില്‍ നിന്നു പെണ്ണ് കേട്ടനത്..
ബെന്കില്‍ നിന്നു പണം ലഭിക്കും..... പക്ഷെ പെട്ടെന്ന് തിരിച്ചടക്കാനുള്ള സൌകര്യം കൂടി നോക്കണമല്ലോ....
സ്വന്തം മകനും കൂടി ചോദിച്ചു.....
...... അച്ച്ചനോന്നും കരുതി വെച്ചില്ലേ അനുജത്തീടെ കല്യാനത്ത്തിനെന്നു...
കരുതി വെച്ചിരുന്നു.....ധാരാളം.....
അത് കൊണ്ടല്ലേ രണ്ടു മക്കളെയും പ്രൊഫെഷണല്‍ കോളേജില്‍ പതിപ്പിച്ചത് ....
അത് കൊണ്ടു രണ്ടു പേര്‍ക്കും - മാന്യമായി പണിയെടുത്തു പരാശ്രയം കൂടാതെ ജീവിക്കമെന്നായില്ലേ....
എന്താ അതൊന്നും മറക്കത്ത്തെ.....
സ്വന്തം വീട്ടില്‍ നിന്നു പുറത്താക്കിയപ്പോള്‍ ..........
എങ്ങിനെയെങ്ങിലും ഒരു വീട് പനിയനമെന്ന മോഹമായിരുന്നു.....
നമ്മുടെ പല സുഖന്ഗ്ന്ങളും വെടിഞ്ഞു..... നഗര മദ്ധ്യത്തില്‍ സ്ഥലം വാങ്ങി വീട് വെച്ചില്ലേ...
ഇതിനൊക്കെ നീക്കി വെച്ച പണം ചിലവാക്കിയില്ലേ.....
/// ശരി അച്ചാ.... നമുക്കു വഴിയുണ്ടാക്കാം....
നമ്മുടെ സ്വത്ത് പണയപ്പെടുത്തി ബെന്കില്‍ നിന്നു കടം വാങ്ങാം....
ആരുടേയും കാല് പിടിക്കേണ്ട....
അന്ഗ്ന്ങിനെ സഹായിക്കാന്‍ സ്വന്തം മകന്‍ രണ്ഗ്ന്ഗത്ത് വന്നു....
അളിയനോട് ..........
വെറുതെ അല്ല പണം ചോദിച്ചത്.... അതിനുള്ള സ്ഥലം കൊടുക്കാമെന്നു പറഞ്ഞു...
എന്നിട്ടും അയാള്‍ കനിന്ജ്ഞ്ഞില്ല .....

നോക്കണേ സ്വന്തം ആള്‍ക്കാര്‍....
എന്റെ നാട്ടിലൊക്കെ പെണ്‍കുട്ട്യോളുടെ കല്യാണം എല്ലാം നടത്തി കൊടുക്കുക അമ്മമാന്മാരാ....
ഇവിടുത്തെ അമ്മാനെ കണ്ടില്ലേ....
എന്നാല്‍ ഈ അളിയന്മാരുടെ പെന്ഗ്ന്ങല്മാരോ?
അവര്‍ക്ക് അവരുടെ ആങ്ങിലമാര്‍ക്ക് നാട്ടുകാരുടെ സ്വത്തും കൂടി കൊടുക്കണമെന്ന ആശ....
ഭര്‍ത്താക്കന്മാരെ കൊള്ളയടിക്കുന്ന ഭാര്യമാരും ഉണ്ടിവിടെ....
സ്വന്തം കുട്റെടെ കല്യാണം വരുംപോഴെങ്ങിലും ഒള്ക്കിത് നിര്‍ത്തിക്കൂടെ....
അമ്മായിയപ്പനും അളിയന്മാരും ഉണ്ടായിട്ടെന്തു കാര്യം.....
എടീ ഭാര്യെ> ഇത്രയും വലിയ ധനികനായ തന്തയുടെ മോളല്ലേ നീ....
എന്താ തന്ത്ത തന്നെ....
പണ്ടൊക്കെ പറയും..... അച്ഛന്‍ അത് തരും ഇതു തരും....
പിന്നെ വാരിക്കോരി മക്കളുടെ കല്യാണത്തിന് തരുമൊക്കെ....
പെരക്കുട്ട്യോളുടെ കല്യാണം വരുമ്പോഴേക്കും..... സ്വത്തു വകകളൊക്കെ.....
അളിയന്മാര്‍ കൈക്കലാക്കി...
എന്നിട്ടിപ്പോലെന്തായി... പത്തു പൈസ വേണമെങ്ങില്‍ തെണ്ടണം....
എടീ ഭാര്യെ.... ഞാന്‍ നിന്റെ ആങ്ങിലയെയും എന്റെ സഹോദരനെയും നമ്മുടെ മോളെ കല്യാണത്തിന് വിളിക്കുന്നില്ല....
ഉപകാരമില്ലാത്ത ഹമുക്കുകള്‍....
ഞാന്‍ എന്തെല്ലാം അവര്ക്കു വിടെശതയിരിക്കുംപോള്‍ കൊടുത്തു....
പ്രതിഫലം ഇച്ച്ചിച്ച്ചിട്ടല്ല....
ആപത്തു കാലത്തു സഹായിക്ക് മെന്നു കരുതി....
അതുണ്ടായില്ല....
പിന്നെ അവറ്റകളെ എന്തിന് വിളിക്കണം.....
.... എന്റെ അമ്മേ എനിക്ക് കേക്കാന്‍ വയ്യേ..... എന്റെ ആങ്ങിലെയും നിങ്ങളുടെ അനിയനെയും എല്ലാം കല്യാണത്തിനു വിളിക്കേനെ.....
അല്ലെങ്ങില്‍ ഞാന്‍ എവിടെ എങ്കിലും ചാടി ചാകുമേ.....
ആരും കേള്‍ക്കുന്നില്ലേ... എന്റെ കെട്ട്യോന്‍ പരെനത്.....
ശരി... ശരി..... എന്നാല്‍ എല്ലാ തെണ്ടികളെയും വിളിക്കാം....
പോരെ.... മൂധേവീ....
എന്തൊക്കെ കുഴപ്പന്ഗ്ന്ങള്‍ ആരൊക്കെ ഉണ്ടാക്കിയാലും ഞാനെന്റെ മോളെ നല്ല തരത്തില്‍ തന്നെ കെട്ടിച്ചയച്ചു....
ഒരാന്കുട്ടിയുടെ അച്ച്ചനായത് ഭാഗ്യം.... നടക്കേണ്ടത്‌ നടക്കേണ്ട സമയത്ത് നടന്നു....

Saturday, October 25, 2008

ഞമനേങ്ങാട്ടെ എന്റെ ഓര്‍മമകള്‍

ഞാന്‍ ഇവിടെയുള്ള എന്റെ അച്ചന്റെ വീട്ടിലാണു ജനിച്ചതെന്നു പറയുന്നു...
ഞങ്ങളുടെ നാട്ടിലൊക്കെ........ പ്രത്യേകിച്ചും ആദ്യ പ്രസവം അമ്മമാരുടെ വീട്ടിലാ പതിവ്..... ചിലപ്പോള്‍ എല്ലതും....
പിന്നെ ഞാന്‍ എങ്ങിനെ ഇവിടെ പിറന്നു....
അതൊരു വലിയ കഥയാ...............
ചേച്ചിയെന്നു വിളിക്കുന്ന എന്റെ അമ്മയില്‍ നിന്ന് കിട്ടിയ ചില ഓര്‍മമകള്‍ ഞാന്‍ ഇവിടെ കുത്തിക്കുറിക്കട്ടെ....
ധനിക കുടുംബത്തില്‍ പെട്ട എന്റെ ചേച്ചിയെ - സാധുകുടുംബത്തില്‍ പെട്ട എന്റെ അച്ചന്‍ സ്നേഹിച്ചു.....
എങ്ങിനെ..... എവിടുന്ന്......... എന്ന് ഒക്കെ ആയിരുന്നുവെന്ന് എനിക്ക
റിയാനുള്ള ആകാംക്ഷയുണ്ടെങ്കിലും...... ചോദിച്ചറിയാന്‍ ഇപ്പോള്‍ രണ്ടു പേരും ജീവിച്ചിരുപ്പില്ല....
പഴയ കുറച്ചേടുകള്‍ മറിക്കാം...
പ്രേമം തുടങ്ങുമ്പോള്‍ എന്റെ ചേച്ചിയെന്ന അമ്മ പത്താം ക്ലാസ്സില്‍ പഠിക്കുന്നു.... അച്ചന് കാര്യമായ പണിയൊന്നുമില്ല....
ചേച്ചി പഠിച്ചു പഠിച്ച്.......... സ്കൂള്‍ ടീച്ചറായി.....
ഇവരുടെ പ്രേമം പലതരത്തിലും പൊളിപ്പിക്കാന്‍ ചേച്ചിയുടെ തന്ത ശ്രമിച്ചിരുന്നെങ്കിലും........ ഒന്നും ഫലവത്തായില്ലത്രെ.....
പിന്നെ കയ്യാങ്കളിക്ക് ചേച്ചിയുടെ ആള്‍ക്കാര്‍ മുതിര്‍ന്നില്ല........
കാരണം അച്ചന്റെ ആളുകള്‍ അഭ്യാസികളും.... പട വെട്ടുന്നവരും ആയിരുന്നത്രെ.... കൊല്ലിനും കൊലക്കും അധികാരമുള്ളവരും.... എന്നൊക്കെ പറഞ്ഞുകേള്‍ക്കുന്നു....
കാലങ്ങള്‍ അങ്ങിനെ പോയി......
പണ്ടൊക്കെ ഞങ്ങളുടെ നാട്ടില്‍ ആണ്‍പിള്ളേര്‍ എന്തെങ്കിലും ഒക്കെ എഴുതാനും കുറിക്കാനും പഠിച്ച്.......... കൊളംബിലും....മലായിലും ഒക്കെ പോകാറാണ് പതിവ്.....
അങ്ങിനെ എന്റെ അച്ചനും.......... കൊളംബിലെത്തി...........
അച്ചന്റെ വീട്ടിലെ സാ‍മ്പത്തിക സ്ഥിതിയൊക്കെ മെച്ചപ്പെട്ടു തുടങ്ങി....
............ കാലം കുറച്ച് കടന്ന് പോയി...............
അച്ചന്‍ നാട്ടില്‍ വന്നു...... അവധിക്ക്..............
ചേച്ചിയുടെ വീട്ടില്‍ ചെന്ന് പെണ്ണ് ചോദിച്ചു.....
മകളെ കെട്ടിച്ചയക്കാന്‍ ചേച്ചിയുടെ തന്ത തയ്യാറായതുമില്ല..... ഭീഷണിപ്പെടുത്തുകയും ചെയ്തു.....
ഇവിടെ അവസാനിക്കുന്നില്ല.....

Friday, October 24, 2008

എടീ ശൈലുട്ട്യെ... ആരാ ആ താടിക്കാരന്‍...നിന്റെ കൂടെ..

എടീ ശൈലുട്ട്യെ.... നീയാണോ ആ പിള്ളേരുടെ കൂടെ ചോന്ന ബ്ലൌസിട്ടു ഞളിഞ്ഞിരിക്കുന്നത്....
ആ ഞാനെന്ന്യാ .... എന്താ എനിക്ക് ചോന്ന ബ്ലൌസിട്ടു കൂടെ? .....
ഇതാ ഇപ്പൊ ഇത്ര നന്നായെ.....
എന്തിന്റെ കേടാ കുട്ടാ നിനക്ക്.....
ഏതാ ആ പിള്ളേര് നിന്റെ കൂടെ..... നിന്റെ സ്വന്തം പിള്ളേരല്ലെന്ന് എനിക്കറിയാം.....
അവറ്റകളുടെ ഒരു ഇരിപ്പ് കണ്ടില്ലേ.... ഓരോ കോമാളി വെഷോം.....
നിനക്കും അവറ്റകളുടെ പോലെ ഒരു കാലുസ്രായി ഇട്ടോണ്ടിരുന്നു കൂടെ... മണ്ടൂകമേ....
ആരാടീ ആ പിള്ളേര്.... ഈ നാട്ടിലൊന്നും കാണാത്തവരാണല്ലോ....
ആരാടീ ആ താടിക്കാരന്‍? ..............
നീ യെന്തിനാടെ അയാളെ മുട്ടിയിരുമ്മീ ഇരിക്കണേ....
നാണം കെട്ടോളെ.....
പിന്നെ കുട്ടാ നീ എന്നെ എന്ത് വേണേലും പറഞ്ഞോ..... പക്ഷേങ്കില് ആ താടിക്കാരനെ പറ്റി പറഞ്ഞാലുണ്ടല്ലോ..... എന്റെ സ്വഭാവം മാറും ഇട്ടോ? ...
ഞാന്‍ പറഞ്ഞില്ല എന്ന് വേണ്ട......
എന്നാ പറേടീ ഒരുമ്പെട്ടോളെ...... ആരാടീ ആ കോന്തന്‍....
എടാ കുട്ടാ അതെന്റെ നായരാ.....
നിന്റെ ഒരു നായര്..... കാണുന്നവരൊക്കെ നിന്റെ നായരല്ലേ....
കോന്തീ.....

അച്ചന്‍ തേവര്‍ ശിവ ക്ഷേത്രം [തിരുവാതിര മഹോത്സവം പ്രത്യേക പൂജകള്‍]





അച്ചന്‍ തേവര്‍ ക്ഷേത്രം - കൂര്‍ക്കഞ്ചേരി.

first of all let me tell you who is ACHAN THEVAR.............................achan thevar is LORD SHIVA [ശിവ]
ഹിസ്റ്ററി:
while kerala was attacked by TIPPU SULTAN , a moothan family at palakkad ran away with the IDOL of lord SHIVA .....
finally they reached at koorkkenchery...........this family was given shelter at this palce by the ruler of this village and they have established this temple at this place.......years after the temple authorities lost the neighbouring land and they found financial problem to run the temple...... and this MOOTHAN family returned to their home land after the time of tippu.............. later the ownership of this temple was given to some other people.... but they could not run the temple as they lost landed properties etc. ...and due to lack of fund.... they also left the temple for good........
finally what happened all the buildings were ruined except the IDOL......... it was lying like that for some time.......
years later VISWA HINDU PARISHAT was given the managment of this temple.........and they have renovated the temple - step by step.......it took year
s to bring to this stage..........
special mention is to be given to Mr G Mahadevan and his team who have worked a lot to bring up this place..........a leaflet in MALAYALAM is attached herewith… which is collected from the temple…. which gives a detailed picture of this institution...
+++++++++++++++++++++++
every year in the malayalm month KARKKITAKAM [JULY] elepha
nts are brought to this holy temple and they have been given medicated food and fruits.... which is called in malayalam aanayoottu [ആനയൂട്ട്] ... this particular preventive herbal treatment is given even to the human being during this month....... according to the belief, the whole year will be healthy and energetic after this treatment.... the medicine will penetrate to the body especially this month of mansoon.......some photos of elephant related feeding is also displayed here......
+++++++++++++++++++++
this temple is about ONE kilometer from trichur round..... and it is on the trichur - irinjalakuda road....
apart from LORD SHIVA...... there is SREE PARVATHY and other upadevanmar.......

they are as follows:
AYYAPPAN SWAMY [അയ്യപ്പന്‍]
GANAPATHY SWAMY [ ഗണപതി]
SUBRAMANYA SWAMY [സുബ്രമണ്യന്‍]
HANUMAN SWAMY [ഹനുമാന്‍]
GOSALA KRISHNAN [ഗോശാല കൃഷ്ണന്‍ ]
YOGEESWARAN [യോഗീശ്വരന്‍]
NAAGANGAL [നാഗങ്ങള്‍]
BRAHMA RAKSHASS [ബ്രഹ്മരക്ഷസ്സ്]
++++++++++++++++++++++++++++++++++++
SOME OF THE IMPORTANT SPECIAL OFFERINGS [വഴിപാടുകള്‍] TO ACHAN THEVAR TEMPLE IS AS FOLLOWS.
koovala maala - vettilamaala - kadumpaayasam - unniyappam - vadamaala - paalpaayasam etc.

മുപ്പെട്ട് വെള്ളി - ഗണപതിക്ക് ഉണ്ണിയപ്പം നിവേദ്യം
മുപ്പെട്ട് ശനി - ഹനുമാന് വടമാല, വെറ്റിലമാല, അവില്‍ നിവേദ്യം
എന്നിവ ഈ ക്ഷേത്രത്തില്‍ വളരെ വിശേഷമാണ്

+++++++++++++++++++++++++++++++++++
Postal address:
achan thevar shiva temple
thankamani kayattam
koorkkenchery - trichur 680007 [kerala] india

++++++++++++++++++++++++++++++++++++
ക്ഷേത്രം കമ്മറ്റി ഭാരവാഹികളുടെ ലിസ്റ്റ് കാണുക:
01-12-2008 മുതല്‍
ജയപ്രകാശ് വെട്ടിയാട്ടില്‍ >> പ്രസിഡണ്ട്
ഉണ്ണികൃഷ്ണന്‍ >> സെക്രട്ടറി
ഹരിദാസന്‍ >> ട്രഷറര്‍
++++++++++++++++++++++++++++++++++++++++
ഈ വരുന്ന ജനുവരി 10ന് [10-01-2009] തിരുവാതിര മഹോത്സവം പൂര്‍വാധികം ഗംഭീരമായി കൊണ്ടാടുന്നതാണ്. [1184 ധനു 26] ശനിയാഴ്ച.
അവിവാഹിതര്‍ക്കായി [മംഗല്യ ഭാഗ്യത്തിന് ] ഉമാ മഹേശ്വരി പൂജ
വിവാഹിതര്‍ക്കായി [ദീര്‍ഘ ദാമ്പത്യത്തിന് ] സുമംഗലി പൂജ
പട്ടും താലിയും സമര്‍പ്പണം
കൂടാതെ നിറ മാല, ചുറ്റു വിളക്ക്, ഭവത് സേവ, ഇളനീര്‍ അഭിഷേകം, ശ്രീ രുദ്ര ധാര മുതലായ പ്രത്യേക പൂജകള്‍
ഉച്ചക്ക് അന്നദാനം
കൂടുതല്‍ വിവരങ്ങള്‍ക്ക് >> 0487 6455683 - 6450349

Thursday, October 23, 2008

പ്രേതത്തിനെ പുതപ്പിക്കാ..നോ?

എന്തിനാ എന്റെ ചേട്ടാ ഈ പുതിയ മുണ്ട് ഉടുത്തു അമ്പലത്തില്‍ പോണു ...
പഴയതെല്ലാം ധാരാളം തേച്ചു വടി പോലെ പെട്ടിയിളിരിപ്പുണ്ടല്ലോ...
ഉടുക്കനോര്‍ക്ക് അങ്ങട്ട് പോയാല്‍ മതി....
അലക്കി ഉണക്കാന പണി.... അതും ഈ മഴക്കാലത്ത്....
നിന്നെക്കൊണ്ടു തോറ്റല്ലോ എന്റെ ബീനാമ്മേ.... ഒരു വഴിക്ക് പോകുമ്പോഴാണോ നിന്റെ ഈ പുരാണം..... അതും അമ്പലത്തിലേക്ക്....
വേറെ എവിടെക്കനെങ്ങിലും ആയാ തരക്കേടില്ല....
മനുഷ്യന്റെ മൂഡ് നസിപ്പിക്കനോരുപെട്ട മൂധേവി....
ഞാന്‍ പുതിയതോ പഴയതോ എന്തെങ്ങിലും ഉടുത്തു എന്ന് വരും.....
അതിന് നിനക്കെന്താ ഇത്ര ചേതം....
നിനക്കുമുണ്ടല്ലോ ബെന്ക് ബാലന്‍സും , വരുമാനമെല്ലാം..... ഇതു വരെ ഒരു മുണ്ട് എനിക്കെടുത്തു തന്നിട്ടുണ്ടോ നീ.... \
ഞാന്‍ പറഞ്ഞതു നിങ്ങള്‍ക്ക് മനസ്സിലാവാണ്ട...
മഴക്കാലത്ത് ഉണങ്ങിക്കിട്ടാന്‍ പ്രയാസമാ....
എന്റെ മുണ്ട് ഉണങ്ങാന്‍ തട്ടിന്പുരതുള്ള ഒരു മുറിയില്‍ അഴ കെട്ടി അവിടെ ഇട്ടോ....
ഏതെങ്കിലും കാലത്ത് ഉണങ്ങുമ്പോള്‍ ഞാന്‍ പോയി എടുത്തു കൊള്ളാം...
പിന്നേ ഞാന്‍ ഒരു കാര്യം പറഞ്ഞേക്കാം....
എന്തചെങ്ങില്‍ പറഞ്ഞു തുലക്കടീ...
കാലത്ത് ഓരോ റോ വര്ത്തമാനം പറഞ്ഞു മനുഷ്യനെ കൊമാളിയാക്കുന്നു...
അതേയ് ഞാന്‍ പറഞ്ഞില്ലാന്നു വേണ്ട.....
പുതിയ മുണ്ടുകള്‍ ഇനിയും അലമാരെലുണ്ട്..... അതൊന്നും ഉടുത്തു സുഖിക്കേണ്ട ഇനി...........
എന്തിനാടീ ഈ പുതിയ മുണ്ടുകള്‍ ഇനി അവിടെ കൂട്ടി കൂട്ടി വെക്കണേ....
എനിക്ക് വയസ്സ് അറുപതു കഴിഞ്ഞില്ലേ....
ഇന്നോ നാളെയോ ഞാന്‍ മയ്യത്താകും.....
പിന്നെ അതൊക്കെ എടുത്തു എന്റെ പ്രേതത്തിനെ പുതപ്പിക്കേണ്ടി വരും....
അതിലും നല്ലതല്ലേ.... ഞാന്‍ മരിക്കനെന്റെ മുന്പ് ഇതെല്ലം ഉടുക്കനത്....
കുറച്ചു പുതിയ ഷര്‍ട്ടും കുപ്പയവുമെല്ലാം ഉണ്ട് പെട്ടിയില്‍ ..... അതും ഇടുത്തു അനിയണം.....
ഒരു പാട് വസ്ത്രങ്ങള്‍ ഉടുപ്പിച്ച്ചാല്‍ പ്രേതത്തിനു ഉഷ്നിക്കില്ലേ????

Wednesday, October 22, 2008

എനിക്കൊരായിരം ഉറുപ്പിക തന്നുകൂടെ

എനിക്ക് മാസാമാസം ഒരു ആയിരം ഉറുപ്പിക തന്നു കൂടെ? ...........
എനിക്ക് പലതും വാങ്ങേണ്ടേ? മരുന്നും, അതുമിതും എല്ലാം.....
മരുന്നൊക്കെ ഞാന്‍ വാങ്ങിച്ചു തരുന്നുണ്ടല്ലോ.....
പിന്നെയെന്തിനാ ഇനി വേറെ പണം.....
നിന്റെ മകന്‍ ബെന്ക് മേനെജരല്ലേ.... ഓന്റെ അടുത്ത് നിന്നു വാങ്ങാമല്ലോ....
പണ്ടു മാസത്തില്‍ എന്തെങ്ങിലും തന്നിരുന്നു ചെക്കന്‍..... അത് നീ തന്നെ അല്ലെ മുടക്കിയത്...
എന്താ ഈ അതുമിതും എന്നൂച്ച്ചാല്‍..... തെളിച്ചു പരാ എന്റെ ബീനാമ്മേ....
എല്ലാ കാര്യന്ഗ്ന്ങളും നിങ്ങളോട് പറയാന്‍ പറ്റ്വോ....
എന്നാലും കേള്‍ക്കട്ടെ.....ഇവിടെ വേറെ ആരും ഇല്ലല്ലോ....
......... എനിക്ക് ബ്രേസിയര്‍ വാങ്ങണം......
ആ അതാ കാര്യം..... ഇപ്പോള്‍ ഉള്ളതൊക്കെ മതി.....
ഈ വയസ്സ് കാലത്ത് ആരാ ഈ കുന്റ്രാണ്ടാമെല്ലാം ഇടുന്നത്.....
അതൊക്കെ ചെറുപ്പക്കാര് കുട്ട്യോള് ഇടുന്ന സാധനമല്ലേ....
ഈ വയസ്സ് കാലത്തു ഈ ഞാന്നു കിടക്കുന്ന മുലകള്‍ ഒന്നും അതില്‍ തിരുകി കയറ്റി വല്ല സോക്കെടും ഉണ്ടാക്കേണ്ട....
അല്ലെങ്ങീ തന്നെ അവിടെ വേദന ഇവിടെ വേദന എന്നെല്ലാം പറഞ്ഞു ഉള്ള മരുന്നെല്ലാം തിന്നനെ നിനക്കു നേരമുള്ളൂ....
എന്നാ ഞാന്‍ ബ്രേസിയര്‍ മേടിക്കിനില്ല .... പോരെ? ........
ഒരു മുക്കാല് പോലും എനിക്ക് തരുന്നില്ലല്ലോ....
നിനക്കെന്തിനാ എന്റെ പെണ്ണെ കാശ്.....
ആവസ്യമുല്ലതെല്ലാം ഞാന്‍ വാങ്ങിതരുന്നുണ്ടല്ലോ....
ഇനി കാശ് കിട്ടിയേ തീരു എങ്കില്‍ മോനോട് തരാന്‍ പരാ... പിന്നെ മോളുടെ അടുത്ത് നിന്നും വാങ്ങാമല്ലോ.....
ഹും.... ........
എന്നോടാര്‍ക്കും ഇഷ്ടമില്ല...........
ഞാനെങ്ങോട്ടെകും പോക്വാ....
ആ ശീരാമനെ കണ്ടില്ല്യെ..... എല്ലാ കാശും ഗീതെടെ കയ്യിലല്ലേ....കൊണ്ടുകൊടുക്കനത്....
ഞാന്‍ അവനെ പോലെയാണോ.... അവനൊരു ............... എന്നെ കൊണ്ടു പരെക്കേണ്ട....
ഓരോന്ന് പുലംബികൊണ്ടിരിക്കുന്നു.....
ഞാന്‍ ഒരു ഇരു നൂറു രൂപ മാസം മാസം തരാം നിനക്കു....
നിനക്കു ചോദിക്കുന്നതെല്ലാം തന്നിട്റെന്താ കാര്യം.....
പണ്ടൊക്കെ രാത്രി ചപ്പാത്തി ചുട്ടു തന്നിരുന്നു....
ഇപ്പൊ ചപ്പാത്തി തിന്ന കാലം മറന്നു.....
എനിക്ക് കൈ തരിപ്പാന്.... ആട്ട കുഴക്കാന്‍ പറ്റുന്നില്ല.... പരത്താന്‍ പറ്റുന്നില്ല....
ഇതൊക്കെയല്ലേ നിന്റെ ദയലോഗ് .....
ഞാന്‍ ആപ്പീസില്‍ നിന്നു വരുമ്പോഴേക്കും ഭക്ഷണം കഴിച്ച് മുകളില്‍ പോയി സീരിയല്‍ കണ്ടു കണ്ണീരൊലിച്ചിരിക്കും .....
പണ്ടൊക്കെ ഇടക്കൊക്കെ കേയ്കും പായസവും എല്ലാം വെച്ചിരുന്നു....
ഇപ്പോള്‍ ഒന്നുമില്ല....
ഓണത്തിനു പോലും നീ പായസമുണ്ടാക്കിയില്ല....
എന്റെ ഒരു കാര്യത്തിനും നിനക്കു ശ്രദ്ധയില്ല....
എന്നിട്ട് പറേണു....മാസാമാസം ആയിരം ഉറുപ്പിക ..........

കൊച്ച്ചന്നൂര്‍

ഈ പത്രത്തില്‍ കൊച്ചന്നൂരിന്റെ ബ്ലോഗ് കണ്ടപ്പോഴാ ഞാനും തൊട്ടടുത്തുള്ള ഗ്രാമത്തിലെ സന്തതിയാനെന്നു....
കൊച്ചന്നൂരില്‍ വിസേശന്ഗ്ന്ങള്‍ നന്നായി വിവരിച്ചിരിക്കുന്നു....
അതില്‍ ചക്കിത്തര എന്ന കൊച്ചു ഗ്രാമത്തിലെ ഒരാളുടെ കഥ വായിച്ചപ്പോള്‍ എനിക്കോര്‍മ വന്നതിന്റെ ബാല്യമായ്രുന്നു....
ഞാന്‍ ആ വഴിക്കാണ് എന്റെ തറവാട്ടില്‍ നിന്നു വടുതല സ്കൂളിലേക്ക് നടന്നു വന്നിരുന്നത്....
അന്നത്തെ കാലത്തു ആ വഴിയില്‍ കൂടി സൈക്കിളിനു പോലും പോകാന്‍ പറ്റാത്ത വഴിയായിരുന്നു....
തോട് മാത്രം എല്ലായിടത്തും.... മഴക്കാലത്തെ കാര്യം പറയേണ്ട .....
ചളിയും വെള്ളവും കാരണം നടക്കാന്‍ തന്നെ വലിയ പ്രയാസം....
ഞാന്‍ എന്റെ ചേച്ചിയുടെ കയ്യും പിടിച്ചു നടക്കും.....നടന്നാലും നടന്നാലും തീരാത്ത വഴിയില്‍ കൂടി....
ചക്കിതര പാലം വരുമ്പോള്‍ ഞാന്‍ തോട്ടിലേക്ക് നോക്കി കുറച്ചു നേരം നില്ക്കും....
പാലം വന്നത് തന്നെ കുറെ കഴിഞ്ഞാണ്....
പാലം വരുന്നതിനു മുന്പ് തോട്ടിലെ വെള്ളത്തിന്റെ നിലവാരമാനുസരിച്ചാണ് കുരുകെ കടക്കുക....
തെങ്ങിന്റെ മല്ലു ഇട്ടിട്ടുണ്ടാകും..... സര്‍ക്കസ് അഭ്യാസം വേണം മരുകരയെതാന്‍...
അങ്ങിനെ എന്തെല്ലാം കഥകള്‍ എനിക്കോര്‍മ വന്നു ഈ പത്രം വായിച്ചപ്പോള്‍....

കൂടുതല്‍ പിന്നെടെഴുതാം...

Sunday, October 5, 2008

ഞാന്‍ പോകുന്ന ദേവാലയങ്ങള്‍

please visit

http://ambalavisesham.blogspot.com/

എന്റെ വീട്ടിന്നടുത്തുള്ള ഞാന്‍ മിക്ക ദിവസവും പോകുന്ന അംബലങ്ങളാണിവ..

അതില്‍ അച്ചന്‍ തേവര്‍ ക്ഷേത്രമാണു എന്റെ ഏറ്റവും പ്രിയപ്പെട്ട ഇടം....

അന്ന ദാനം മഹാദാനം .... എന്നാണല്ലോ പറയുന്നത്.....

ഇവിടെ ചെറിയ തോതില്‍ മാസത്തില്‍ ഒരിക്കല്‍ അന്ന ദാനം നടത്തി വരുന്നു...

ഭക്ഷണം കഴിക്കാന്‍ സൌകര്യമായ ഒരിടം ഉണ്ടായിരുന്നില്ല....

ഒരു ഭക്തന്റെ വഴിപാടായി അവിടെ ഒരു അന്ന ദാന മണ്ടപം ഉയര്‍ന്നു കഴിഞ്ഞു....

ഇനി അതിലേക്ക് മേശയും കസേരയും, മറ്റും വേണ്ടിയിരിക്കുന്നു....

ഭക്തരുടെ അകമഴിഞ്ഞ സഹായം അഭ്യര്‍ത്ധിക്കുന്നു.....

ദയവായി മേല്‍ പറഞ്ഞ ലിങ്ക് സന്ദര്‍ശിക്കുക....