Wednesday, December 31, 2014

ഷൊര്‍ണൂരങ്ങാടിയിലെ ഊത്തപ്പം

ഒന്നും ഓര്‍മ്മയില്ല ഇപ്പോള്‍.. എന്റെ ഇഷ്ടദേവനായ അച്ചന്‍ തേവര്‍ [ശിവന്‍] ക്ഷേത്രത്തില്‍ ഗംഭീരമായി ധനുമാസത്തിലെ തിരുവാതിര്‍ ആചരിക്കുന്ന ദിവസമാണ് വരുന്ന 4 ഞായറാഴ്ച. അതറിയാതെ ഞാന്‍ ഒറ്റപ്പാലത്തുള്ള ഗീതച്ചേച്ചിയോട് വീട്ടിലേക്ക് വരാമെന്ന് പറഞ്ഞത്.. 

നാലഞ്ചുദിവസമായി ഞാന്‍ അമ്പലത്തില്‍ പോകാറില്ല. ഇന്നെലെ കിടന്നുറങ്ങുമ്പോള്‍ ഒരു വിളിപാടുണ്ടായി. തേവരെ കാലത്ത് പോയി കാണാന്‍. എന്റെ കണ്ട സുകുമാരേട്ടന്‍ എന്ന് കാര്യക്കാരനും സുധേട്ടന്‍ എന്ന ശാന്തിയും ചോദിച്ചു...”എവിടാരുന്നു കുറച്ച് നാളായി”, അറിഞ്ഞില്ലേ ഞായഴ്ചത്തെ തിരുവാതിര മഹോത്സവം.. ഗോതമ്പുകഞ്ഞിയും എട്ടങ്ങാടിപ്പുഴുക്കും ഒക്കെ ഉണ്ടാകും, പിന്നെ വൈകിട്ടത്തെ ദീപാരാധനക്ക് വരുന്ന മോളിച്ചേച്ചിയും, മീര, സരസ്വതി, പ്രേമ, വത്സല മുതല ചേച്ചിമാര്‍ പുത്തന്‍ സെറ്റ് മുണ്ട് ഉടുത്ത് തിളങ്ങി വരുന്നത് കാണാം. പിന്നെ തട്ടകത്തിലെ പെണ്‍കുട്ട്യോളേം കാണാം..

 ഞാന്‍ വിഡിയോ എടുക്കുന്നത് കാണുമ്പോള്‍ ഈ പെണ്ണുങ്ങളും പെണ്‍കുട്ട്യോളും എന്റെ അടുത്ത് വരിക പതിവാണ്. എന്തെന്ന് വെച്ചാല്‍ അവരെ അന്നത്തെ ന്യൂസില്‍ ലോക്കല്‍ ചാനലില്‍ കാണാനാകും അത് തന്നെ, അല്ലാതെ എന്നോടുള്ള ഇഷ്ടം കൊണ്ടല്ല.. ഇഷ്ടം തീരെ ഇല്ലെന്ന് പറയാനാവില്ല, സരസ്വതി, പ്രേമ, മോളി, വത്സല എന്നീ ചേച്ചിമാര്‍ക്ക് എന്നെ പ്രിയവും ബഹുമാനവും ആണ്.. അന്നദാനത്തിന് പ്രധാന പരികര്‍മ്മി വത്സല ചേച്ചിയാണ്. പിന്നെ
അജയേട്ടനും സുകുമാരേട്ടനും ഞാനും.. 

എനിക്ക് പണ്ടൊക്കെ നാളികേരം ചിരകുവാന്‍ വലിയ സ്പീഡും ഉത്സാഹവും ആയിരുന്നു.. അന്ന് നാളികേരം ചിരകാന്‍ കൂട്ടിന് പലരും ഉണ്ടായിരുന്നു. നാളികേരം പൊളിച്ച് വെട്ടി വെച്ചിരുന്നതും ഇപ്പോള്‍ ചിരകുന്നത് മോളിച്ചേച്ചിയും സംഘവുമാണ്. എന്നാലും സുകുമാരേട്ടന്റേയും അജയേട്ടന്റേയും കൈയ്യെത്താത്ത ഇടങ്ങളില്ല. കുശിനിക്കാരി ജയക്കാണ് തിരുവാതിര ദഹണ്ഡത്തിന്റെ ചാര്‍ജ്ജ്. അവളൊരു സുന്ദരിയാണ്. വീട്ടമ്മയാണ്. അവളെ കണ്ടാല്‍ ഞാനുടന്‍ ചായക്ക് ഓര്‍ഡര്‍ കൊടുക്കും. എനിക്ക് പതിനൊന്ന് മണിക്കൊരു ചായ കുടി ഉണ്ട്.. 

തിരുവാതിരക്ക് ഈ പെണ്‍ പടയുടെ കൂട്ടത്തില്‍ ഇരുന്ന് ചായ മൊത്തിക്കുടിക്കാന്‍ രസമാണ്. പിന്നെ ഞാന്‍ ഓരോ തമാശ പൊട്ടിച്ച് വെടി പറയും. കഴിഞ്ഞ തിരുവാതിരക്ക് ഒരുത്തിയോട് ചോദിച്ചു ..”ഈ എട്ടങ്ങാടിപ്പുഴുക്കില്‍ എന്തൊക്കെയാണ് ചേര്‍ക്കുക. എട്ട് കിഴങ്ങുവര്‍ഗ്ഗങ്ങള്‍ മസ്റ്റ് ആണ്...” പലരും ഇരുട്ടില്‍ തപ്പിത്തടഞ്ഞു. ഒടുവില്‍ ഞാന്‍ സുധേട്ടന്‍ എന്ന മേല്‍ ശാന്തിയോട് ചോദിച്ചു. ശാന്തിച്ചേട്ടനും ശരിയായൊരു വിവരം തന്നില്ല, അതിന്റെ മുന്നെത്തെ കൊല്ലം ഞാന്‍ ഇതേ ചോദ്യം ശോഭ ടീച്ചറോട് ചോദിച്ചിരുന്നു. ടീച്ചര്‍ കൃത്യമായി പറഞ്ഞ് തന്നു.. എല്ലാം റെക്കോഡ് ചെയ്യാറുണ്ട്, അതിനാല്‍ പെണ്‍ പട തെറ്റായതൊന്നും പറയാറില്ല, അവര്‍ക്ക് പേടിയാണ് നാലാള്‍ കേട്ടാല്‍ മോശമല്ലേ...? 

ഇങ്ങിനെയൊക്കെ ഉള്ള തിരുവാതിര കളഞ്ഞുകുളിച്ചേനേ ഞാന്‍ ഒറ്റപ്പാലത്ത് പോയിരുന്നെങ്കില്‍. ഒറ്റപ്പാലത്ത് ടീച്ചര്‍ കൂടാതെ എനിക്ക് മറ്റൊരു ഓണ്‍ലൈന്‍ ഫ്രണ്ട് ഉണ്ട്.. അവളോടൊത്ത് നിളയില്‍ ഒരു കുളി സ്വപ്നമായി ഇന്നും കൊണ്ട് നടക്കുന്നു. പണ്ട് ഞാന്‍ ഷൊര്‍ണൂര്‍ ആയുര്‍വ്വേദ കോളേജില്‍ പഠിക്കുമ്പോള്‍ അവിടെത്തെ ഒരു സഹപാഠി പെണ്ണിന്റെ കൂടെ നിളയില്‍ കുളിക്കുമായിരുന്നു. അന്നൊക്കെ എന്തൊരു രസമായിരുന്നു ഈ നിളയെന്ന ഭാരതപ്പുഴ കാണാന്‍....

ചില ദിവസങ്ങളില്‍ പാലത്തിന്റെ അടിയിലുള്ള കടവിലും കുളിക്കാന്‍ വരുമായിരുന്നു.. അന്ന് കലാമണ്ഡലം അവിടെയായിരുന്നു, വൈകിട്ട് ആനകള്‍ വെള്ളം കുടിക്കാനിറങ്ങുന്ന പോലെ കുറേ പെണ്‍കുട്ടികള്‍ അവിടെ കുളിക്കാന്‍ ഇറങ്ങുമായിരുന്നു.. ഞാന്‍ അവരുടെ പുഴയിലേക്കുള്ള ഇറക്കം നോക്കി മറുഭാഗത്തെ മണല്‍ തിട്ടയില്‍ വാച്ചും വസ്ത്രവും ഒക്കെ വെച്ച് നീരാടാന്‍ തുടങ്ങും. എല്ലാം എന്തൊരു രസമായിരുന്നോ...? 

അതെല്ലാം കഴിഞ്ഞ് ഷൊര്‍ണൂര്‍ അങ്ങാടിയിലുള്ള പോറ്റി ഹോട്ടലില്‍ പോയി ഊത്തപ്പം കഴിക്കും. ജീവിതത്തില്‍ ആദ്യമായി ഊത്തപ്പം കഴിക്കുന്നത് അവിടെ നിന്നാണ്. നല്ല എള്ളെണ്ണയില്‍ വിറകടുപ്പില്‍ ഉണ്ടാക്കുന്ന ഊത്തപ്പത്തിന്റെ രുചി ഒന്ന് വെറെ തന്നെ... അത്ര നല്ല ഊത്തപ്പം പിന്നെ ജീവിതത്തില്‍ കഴിച്ചിട്ടില്ല.

 ഈ കഥയിലെ ക്ലൈമാക്സ് ആയപ്പോഴേക്കും വീട്ടില്‍ കാറബ [അറബിയില്‍ കറണ്ട്] പോയി. എന്റെ പെണ്ണിന്റെ  മോന്തായം വീര്‍ത്തു, അവള്‍ക്ക് ഹൈസ്പീഡില്‍ ഫേനില്ലെങ്കില്‍ മോന്തായം വീര്‍ക്കും. എന്താ അവളുടെ ഒക്കെ വിചാരം.. ജനിച്ച് വീഴുമ്പോളും പത്താം ക്ലാസ്സില്‍ പഠിക്കുമ്പോളൊന്നും ഈ കറണ്ട് ഉണ്ടായിരുന്നില്ല. ഇപ്പോള്‍ എപ്പോഴും  വേണം ഫേന്‍... എരിവ് കൂടുതല്‍ കഴിച്ചാല്‍ കക്കൂസിലും വെക്കുന്നത കാണാം ഈ കുന്ത്രാണ്ടം.. വീടില്‍ ഇന്‍ വര്‍ട്ടര്‍ ഉണ്ട് അതില്‍ മേനേജ് ചെയ്താല്‍ മതി.. അപ്പോള്‍  പറയുന്നു ദോശക്ക് അരക്കണം, പരുത്തിക്കുരു ആട്ടണം എന്നൊക്കെ... 

കറണ്ട് പോയത് എന്റെ വീട്ടിലെ മാത്രം കുഴപ്പം കൊണ്ടാണ്.. വീട് പണിതിട്ട് കൊല്ലം 25 കഴിഞ്ഞു. സാധന സാമഗ്രികള്‍ക്കൊക്കെ ജരാനര ബാധിച്ചു. പ്രിവേന്റീവ് മെയിന്റന്‍സ് ഇല്ലാത്തതിനാല്‍ ഇങ്ങിനെ ഇരിക്കും... നാമൊക്കെ കേട് വന്നാല്‍ നന്നാക്കുക എന്നല്ലാതെ കേട് വരാതിരിക്കാന്‍  അതിനെ പരിപാലിക്കുക എന്ന ഒന്നില്ല. പിന്നെങ്ങനാ....? അപ്പോ ഇപ്പിടി ഇരിക്കും.. 

സ്വിച്ച് ബോര്‍ഡ് അഴിച്ചുപണിയണം, മുറികളിലുള്ള പല സ്വിച്ചുകളും കാലൊടിഞ്ഞു, ചിലത് ദ്രുവിച്ചു. അതൊക്കെ മാറ്റണം, അടുക്കളയിലേയും കുളിമുറിയിലേയും ടാപ്പുകള്‍ നീരൊലിച്ച് തുടങ്ങി. റിപ്പയര്‍ ചെയ്ത് തോറ്റു.. പിള്ളേര്‍സ് ഏതായാലും ഞങ്ങള്‍ക്ക് ചിലവിന് തരുന്നില്ല. ഈ കാര്യങ്ങള്‍ക്കെങ്കിലും തന്നുകൂടെ.. ചുരുക്കത്തില്‍ നാല് ലക്ഷമെങ്കിലും വേണം ഈ വക കാര്യങ്ങള്‍ റിപ്പെയര്‍ ചെയ്യാന്‍.. ഇല്ലാത്തെ കാശെടുത്ത് രണ്ട് ലക്ഷം രൂപ കൊടുത്ത് വീ‍ട് പെയിന്റടിച്ചു. 

ഞാന്‍ എന്റെ പെണ്ണിനോട് പറഞ്ഞു, ഈ ഇടക്കാലത്ത് പെയിന്റടി ഒഴിവാക്കാം, പൂമുഖത്തും പോര്‍ച്ചിലും ഒരു കോട്ടടിച്ച് മിനുക്കിയാല്‍ മതി. അവള്‍ സമ്മതിച്ചില്ല... ആരെക്കാണിക്കാനാണ് ഈ മോടി പിടിപ്പിക്കല്‍. അവള്‍ക്കിനി വല്ല സംബന്ധക്കാരുമുണ്ടാകുമോ ഇതൊക്കെ കാണിച്ചിട്ട് ഗമ കാണിക്കാന്‍.. വയസ്സുകാലത്ത് രോഗം വന്നാല്‍ ചികിത്സ നേടാനും മറ്റുമുള്ള നീക്കിയിരുപ്പില്‍ നിന്നാണ് ശൈത്താന്‍ കീ ബച്ചീ ഈ പണിയൊക്കെ ചെയ്ത് വെച്ചത്.... 

ഞാനേതായാലും ഒരു കാര്യം ചെയ്യാന്‍ തീരുമാനിച്ചു... ഈ വീട് വിറ്റാല്‍ നല്ലൊരു തുക കിട്ടും.. അത് കൊണ്ട് ഉയരമുള്ള ഫ്ലാറ്റ് സമുച്ചയത്തില്‍ പത്താമത്തെ നിലയില്‍ എനിക്ക് ഒരു 2 ബെഡ് റൂം ഫ്ലാറ്റും, അഞ്ചാമത്തെ നിലയില്‍ എന്റെ പെണ്ണിന് ഒരു 3 ബെഡ് റൂം ഫ്ലാറ്റും വാങ്ങണം, ബാക്കിയുള്ള പണം ബാങ്കില്‍ നിക്ഷേപിക്കണം.. ഒരു മെര്‍സീഡിസ്സ് കാര്‍ വാങ്ങണം, ഒരു സ്റ്റുഡിയോ ഫ്ലാറ്റ് എറണാംകുളത്തും.. “എന്തിനാ ഈ പിള്ളേര്‍ക്ക് വേണ്ടി നമ്മല്‍ അദ്ധ്വാനിച്ചുണ്ടാക്കിയ പണവും സ്വത്തും സ്വരൂപിച്ച് വെക്കുന്നത്...?”  കോടതിയില്‍ പോയാല്‍ ജീവനാംശം കിട്ടും.. ആ തുകയെങ്കിലും പിള്ളേര്‍ക്ക് ഈ വൃദ്ധന് തന്നുകൂടെ...? 

നാളെ തന്നെ സ്കൈ ലൈനില്‍ വിളിച്ച് നെഗോഷ്യേറ്റ് ചെയ്യണം.. ചെറിയ പോക്കറ്റ് മണി എന്റെ പാറുകുട്ടിക്കും കൊടുക്കണം. എന്നെ സ്നേഹിക്കുന്നവളാണവള്‍. ഏതുപാതിരാക്കും എന്തുവേണമെങ്കിലും എനിക്കുണ്ടാക്കിത്തരും സ്നേഹത്തോടെ. അത്തരമൊരുത്തിക്ക് എന്തെങ്കിലും കൊടുക്കേണ്ടത് അനിവാര്യമാണ്.. 

കുന്നംകുളത്ത് എന്റെ തറവാട്ടിലും എനിക്ക് ഒരു പിടി മണ്ണുണ്ട്. അവിടെ ഒരു രണ്ടുമുറി തട്ടിക്കൂട്ട് വീട് പണിയണം, എന്റെ മയ്യത്ത് അവിടെ കബറടക്കണം... തൃശ്ശൂരാകുമ്പോള്‍ പ്രേതവിഹാരങ്ങള്‍ക്ക് രസമുണ്ടാവില്ല, നാട്ടിലാണെങ്കില്‍ തന്തയും തള്ളയും ആ മണ്ണിലുണ്ടാകുമല്ലോ...?  ആര് എപ്പോ ചാകുമെന്നൊന്നും നമുക്കറിയില്ല, എന്നിരുന്നാലും മണ്ണടിയുന്നതിന് മുന്‍പ് മോഹങ്ങള്‍ ബാക്കി വെക്കരുതല്ലല്ലോ...?  

എന്റെ അമ്മയെഴുതി റജിസ്റ്റര്‍ ചെയ്ത മരണ പത്രപ്രകാരം എനിക്കും എന്റെ മകനും അവിടെ ഒരു പിടി മണ്ണുണ്ട്, അതെല്ലാം വേണ്ടപോലെ അതിര് തിരിച്ച് വേലി കെട്ടി സംരക്ഷിക്കണം. വല്ലപ്പോഴും അവിടെ പോയി താമസിക്കുമ്പോള്‍ ഇഹലോകവാസം  വെടിഞ്ഞ അച്ചനമ്മമാര്‍ക്ക് അന്തിത്തിരിയെങ്കിലും വെക്കാമല്ലോ..? 

ഈശ്വരോ രക്ഷതു...

please note this link where i wrote earlier about OOTTHAPPAM - http://jp-smriti.blogspot.in/2011/06/blog-post_30.html

Tuesday, December 30, 2014

ഞങ്ങള്‍ മയങ്ങിയിട്ട് വരാം.

ഊണ് കഴിഞ്ഞു, മകളുടെ വീട്ടില്‍ ഒരു അമ്മൂമ്മ മരിച്ച കാരണം ഞങ്ങള്‍ക്കും മാംസാഹാരം ഉപേക്ഷിക്കേണ്ടി വന്നു. കുട്ടികള്‍ക്ക് വെക്കേഷനായതിനാല്‍ അവള്‍ ഇവിടെ ഉണ്ടായിരുന്നു. അവള്‍ക്ക് രണ്ട് മക്കള്‍. കുട്ടാപ്പു 5 വയസ്സ്, കുട്ട്യമ്മു 2 വയസ്സ്. അവള്‍ ഇന്ന് തിരിച്ചുപോയി.
അങ്ങിനെ ഒരു ഇടവേളക്ക് ശേഷം എന്റെ പെണ്ണ് ഇന്ന് മീനും പോത്തും കറിവെച്ചു.. ഞാന്‍ രണ്ട് ഫോസ്റ്റര്‍ അടിച്ചു ബൂസായിരുന്നു പതിനൊന്നുമണിയാകുമ്പോഴേക്കും.. അടുക്കളയില്‍ അവള്‍ക്ക് ഉള്ളിയരിഞ്ഞുകൊണ്ടിരികുമ്പോള്‍ അവള്‍ തന്നെയാണ് പറഞ്ഞത് കുറച്ച ബിറുകള്‍ അവിടെ ഇരുന്ന് കുറേ നാളുകളായി കരഞ്ഞുംകൊണ്ടിരിക്കുന്ന വിവരം..
സംഗതിയുടെ കിടപ്പുവശം അതല്ല, ഞാന്‍ മുക്കാല്‍ കേന്‍ കുടിച്ചാല്‍ കാല്‍ കേന്‍ അവള്‍ക്കുള്ളതാണ്. ഞങ്ങള്‍ ദുബായിലുള്ളപ്പോള്‍ ചൂട് കാലത്ത് വിസ്കി കഴിക്കാറുണ്ട്. വൈകിട്ട് 7 മണിക്ക് ഞാനൊരു സ്മോള്‍ എടുക്കും. അവളുടെ ഒരു സ്മോള്‍ എന്റെ രണ്ട് സ്മോള്‍ പെഗ്ഗാണ്.
അവള്‍ ആളൊരു ഹെവി ഡ്യൂട്ടി ആയതിനാല്‍ സ്മോളിനുപകരം ലാര്‍ജ്ജ് വേണം.. അവള്‍ അതില്‍ വെള്ളത്തിനുപകരം സെവന്‍ അപ്പ് ഒഴിക്കും. അങ്ങിനെ പിള്ളേരൊക്കെ ഉറങ്ങിക്കഴിയുമ്പോളേക്കും ഞാനൊരു 4 പെഗ്ഗും അവളൊരു 8 പെഗ്ഗും കഴിച്ചിരിക്കും...
ശമ്പളം കിട്ടിക്കഴിഞ്ഞാല്‍ ആദ്യം ഞാന്‍ പോകുന്നത് കള്ള് കടയിലാണ്. അന്നെനിക്ക് ശമ്പളത്തിന്റെ 20% കള്ള് വാങ്ങാനുള്ള പെര്‍മിറ്റ് ഉണ്ടായിരുന്നു. കൂടെ അവളുള്ളതിനാല്‍ ആദ്യം അവള്‍ക്കുള്ള ഫേവറെറ്റ് ഡ്രിങ്ക്സ് എടുക്കും. സിന്‍സാനോ വൈന്‍, ജെ & ബി വിസ്കി... ടീച്ചേര്‍സായിരുന്നു എന്റെ ബ്രാന്‍ഡ്.. പിന്നീടവള്‍ പറഞ്ഞു ഞങ്ങളുടെ പേരിന്റെ ആദ്യത്തെ അക്ഷരങ്ങളുള്ളതാണ് ഈ ജെ & ബി. അങ്ങിനെ പിന്നെ അത് വാങ്ങിക്കാന്‍ തുടങ്ങി. പിന്നെ ബക്കാര്‍ഡി 150 പ്രൂഫ്.. ഓള്‍ഡ് മങ്ക് റം.. ആംസ്റ്റല്‍, ഫോസ്റ്റര്‍ മുതലായ ബീയറും, അപൂര്‍വ്വം സമയങ്ങളില്‍ ജിന്നും...
ഇന്നെത്തെ സ്ഥിതിയൊക്കെ മാറി. പലവക വാങ്ങിക്കാനുള്ള ഫിലൂസ് [പണം] ഇല്ല, അതിനാല്‍ 2 കേസ് ബീയറും ഒന്നോ രണ്ടോ കുപ്പി ബ്രാന്‍ഡിയും വിസ്കിയും ആക്കി ചുരുക്കി... ഇനി എന്റെ ബീയറടി കഴിഞ്ഞാല്‍ അവള്‍ക്ക് ഞാന്‍ ഒരു സ്പെഷല്‍ ലാര്‍ജ്ജ് സിഗ്നേച്ചര്‍ ഒഴിച്ചുകൊടുക്കും. അവള്‍ സ്വയം എടുത്ത് കഴിക്കില്ല, ഞാന്‍ ഒഴിച്ച് കൊടുക്കണം...
അങ്ങിനെ ഇന്നവളും രണ്ട് ലാര്‍ജ്ജ് സിഗ്നേച്ചര്‍ അകത്താക്കി. വറ്റ മീനും പോത്തിറച്ചി വരട്ടിയതും എല്ലാം കഴിച്ച് ഞങ്ങള്‍ രണ്ടാളും വീലിലാണ്.. ദുബായിലെ ജോലി സമയം 8 to 1 and 4 to 7ആയിരുന്നു.
അതിനാല്‍ ഉച്ചമയക്കം പതിവാണ്. ഞങ്ങള്‍ മയങ്ങിയിട്ട് വരാം.

Saturday, December 20, 2014

ചാണകം

short story

പാറൂട്ടിക്കഥകള്‍


ട്യേ പാറുകുട്ട്യേ ശരിക്ക് കുമ്പിട്ട് മുറ്റമടിക്കടീ മണ്ടൂസേ….?

“ഈ ഉണ്ണ്യേട്ടനെന്തൂട്ടിന്റെ കേടാ.. ഞാന്‍ ശരിക്കെന്നെല്ലേ അടിക്കുന്നത്.. എലേം കരടും എല്ലാം ശരിക്കും അടിച്ച് വാരുന്നത് കണ്ടില്ലേ…”

“കണ്ടു കണ്ടു…പക്ഷെ നോക്കിയിരിക്കുന്നതൊന്നും കണ്ടില്ല…!!?.. എങ്ങിനെയാ അതൊക്കെ കാണുക ഇപ്പോ.. ഒക്കെ പരിഷ്കാരങ്ങളല്ലേ.. അവളുടെ ചക്കപോലെത്തെ മുലയൊക്കെ ഇപ്പളത്തെ കുന്ത്രാണ്ടം കൊണ്ട് വരിഞ്ഞ് കെട്ടിവെച്ചിരിക്കയല്ലേ. ഇങ്ങിനെ വരിഞ്ഞുമുറുക്കിയാല്‍ ചെറിയൊരു നാളികേരത്തിന്റെ വലുപ്പമേ കാണൂ.അത് പോരാഞ്ഞ് പരിഷ്കാരിപ്പെണ്ണിന്റെ ഒരു ചുരീദാറും ടോപ്പും.. എന്തൊക്കെ മുലക്കച്ചകളാണിപ്പോള്‍, ചുരിദാറ് ടോപ്പിന് ഒന്ന്, ടീ ഷര്‍ട്ടിന് മറ്റൊന്ന്, ജാക്കറ്റിനും ബ്ലൌസിനും മറ്റൊന്ന്. എല്ലാം വെച്ച് വരിഞ്ഞുകെട്ടി മുറുക്കി നടക്കണ്. വെറുതല്ല ഇപ്പോള്‍ ഈ സ്തനാര്‍ബുധവും മറ്റും ഇപ്പോ നമ്മുടെ നാട്ടിലും വന്ന് തുടങ്ങിയിരിക്കണ്….”

“കൊറെ നേരമായല്ലോ ഉണ്ണ്യേട്ടാ ഇരുന്ന് പുലമ്പുന്നത്, കാലത്ത് ചായ കുടിച്ചില്ലേ….?”

“ട്യേ നീയേ അധികമിരുന്ന് ഞെളിയേണ്ട, പോയിട്ട് ഒറ്റമുണ്ടും വട്ടക്കഴുത്തുള്ള ജാക്കറ്റും ഇട്ടിട്ട് വാ.. പിന്നെ ജാക്കറ്റിന്നനുസരിച്ചുള്ളതൊക്കെ ഇട്ടാല്‍ അടീല്, ഒന്നുമില്ലെങ്കിലും കൊഴപ്പമില്ല.. മുറ്റം അടി കഴിഞ്ഞ് നേരെ തൊഴുത്തിലേക്ക് ചെല്ല്.. പശുക്കളെ ഞാന്‍ തെങ്ങിന്റെ ചോട്ടില്‍ ഇറക്കിക്കെട്ടിത്തരാം…

ചാണം വാരിക്കഴിഞ്ഞിട്ട് ഞാന്‍ വരാണ്ട് ഇങ്ങ്ട്ട് ഓടിക്കിതച്ച് വരേണ്ട “

പാറുകുട്ടി പത്തായപ്പുരയില്‍ കയറി മുട്ടറ്റം കാണുന്നവരെയുള്ള ജഗന്നാഥന്‍ ഒറ്റമുണ്ടും വട്ടക്കഴുത്തുള്ള ബ്ലൌസും ഇട്ട് തിരിച്ച് വന്ന് ഉണ്ണിയുടെ അടുത്ത് നിന്നു.

പാറുകുട്ടിയെ കണ്ടിട്ട് കാണാത്ത മട്ടില്‍ അയാള്‍ ദിനപ്പത്രത്തില്‍ നിന്ന് കണ്ണെടുക്കാതെ ഇരുന്നു.

“ഉണ്ണ്യേട്ടാ… ഞാന്‍ വന്നു…..”

“ഞാന്‍ നെന്നോട് ഇവിടെ വന്ന് കിന്നാരം പറയാനല്ല പറഞ്ഞത്, പോയി മുറ്റമടിക്ക് വേഗം, അത് കഴിഞ്ഞ് എനിക്ക് ഒരു കട്ടന്‍ കാപ്പി ഇട്ട് താ.. അല്ലെങ്കില്‍ വേണ്ടാ ആദ്യം പോയി കാപ്പിയിട്. എന്നിട്ട് മതി മുറ്റമടി..”

പാറുകുട്ടി കാപ്പിയിടാനായി അടുക്കളയില്‍ കയറി. അത് കണ്ട് ഉണ്ണീടെ അമ്മ.
“എന്തിന്റെ  കേടാ പാറൂട്ട്യേ അണക്ക്… ഞാന്‍ നെന്നോട് പറഞ്ഞില്ലേ കാലത്ത് മുറ്റമടിക്കണേന്റെ മുന്‍പ് വെറ്റില പറിക്കാന്‍. വെറ്റില പറിക്കണം, നല്ല അടക്ക നാലെണ്ണം പെറുക്കി വെട്ടി നുറുക്കി ചെല്ലപ്പെട്ടിയില്‍ ഇട്ട് വെക്കാന്‍.. ഒന്നും പറഞ്ഞാ കേക്കില്ല, 

കാലത്തെണീറ്റാ ആ ചെക്കന്റെ പിന്നാലെ കൂടും.. പെടക്കോഴി ചാത്തന്‍ കോഴിയുടെ പിന്നാലെ കൂടുന്നപോലെ.. ചെറുപ്പമല്ലേ അവളും.. കൂടിക്കോട്ടെ കൂടിക്കോട്ടെ ചെക്കന്‍ വല്ലോടൊത്തും പോയി കട്ട് തിന്നുന്നതിനേക്കാളും നല്ലതല്ലേ ഈ പെടക്കോഴിയുടെ കൂടെ കെടക്കണത്.. രോഗങ്ങളും പിടിക്കില്ലല്ലോ…?

ഈ മകരമാസത്തിലെ മഞ്ഞ് കാലത്ത് ചവറ് അടിച്ചുകൂട്ടി തീകായുന്നതിലും ഒക്കെ നല്ലത് തന്നെ ഈ ചൂടാക്കല്‍… നങ്ങേലിത്തള്ള അവരുടെ ചെറുപ്പകാലം അയവിറക്കി... വിത്തുഗുണം പത്തുഗുണം എന്നല്ലേ പഴമൊഴി..

പാറുകുട്ടി ഉണ്ണിക്ക് കാപ്പിയുണ്ടാക്കാന്‍ മെനക്കെടുത്താതെ കിഴക്കേ പറമ്പിലേക്ക് വെറ്റില പറിക്കാന്‍ പോയി… രണ്‍ട് കെട്ട് വെറ്റിലയും നാല്‍ അടക്കയും മടിയില്‍ തിരുകി നേരെ കയ്യാലയിലേക്ക് നടന്നു.
അവള്‍ വിസ്തരിച്ച് ഇരുന്ന് തളിര്‍ വെറ്റില തിരഞ്ഞെടുത്ത് ഉണ്ണിക്ക് മാറ്റി വെച്ചു. ഒരു പഴുക്കടക്കയും.. അല്ലെങ്കില്‍ ഇനി അലറിത്തുടങ്ങും ഉണ്ണി കാപ്പി കുടികഴിഞ്ഞാല്‍ മുറുക്കാന്‍ ചെല്ലവും കോളാമ്പിയും എവിടേന്ന് ചോദിച്ച്.

എന്ടെ     ഗുരുവായൂരപ്പാ എന്താ എനിക്കിതില്‍ നിന്നൊക്കെ മോചനം, ഗുരുവായൂര്‍ വരെയുണ്ട് ഈ മുറ്റം. പുലര്‍ കാലത്ത് അടിക്കാന്‍ തുടങ്ങിയല്‍ പത്ത് മണി കഴിയും അടിച്ച് കഴിയാന്‍.. തള്ളക്കും മോനും കാപ്പിയും കീപ്പിയും ഒക്കെ  ഉണ്ടാക്കിക്കൊടുത്ത് കഴിഞ്ഞാല്‍ തൊടങ്ങും പശു അലറാന്‍, അവറ്റകള്‍ക്ക് പരുത്തിക്കുരു ആട്ടണം, കറവുള്ളവക്ക് ഉഴുന്നും. മിണ്ടാപ്രാണികളല്ലേ അവരുടെ കാര്യങ്ങള്‍ക്ക് ഈ പാറുകുട്ടി അമാന്തം കാണിക്കില്ല..

പാറുകുട്ടിയുടെ ആദ്യകാലങ്ങള്‍ തുടങ്ങുന്നത് ഈ തൊഴുത്തില്‍ നിന്നായിരുന്നു… അക്കാലത്ത് ഉണ്ണ്യേട്ടന്‍ പട്ടാളത്തില്‍ ആയിരുന്നു.. യുദ്ധവിമാനങ്ങള്‍ പറത്താന്‍ അസാമാന്യമായ കഴിവായിരുന്നു ഉണ്ണ്യേട്ടനെന്ന് നങ്ങ്യേല്യമ്മായി പറഞ്ഞ് കേള്‍ക്കാറുണ്ട്… ആ പാവം അമ്മ കാ‍ലത്ത് ദൈവം തമ്പുരാനെ വിളിക്കുമ്പോള്‍ “എന്റെ മക്കള്‍ക്ക് ആയുസ്സും ആരോഗ്യവും കൊടുക്കേണമേ എന്നല്ല പറയുക, മറിച്ച് എന്റെ മോന്റെ കാലൊടിച്ചു കൊടുക്കേണമേ എന്നാണ്”

പാറുകുട്ടിക്ക് ഇതുകേട്ട് സഹിക്കാതെ ഒരു ദിവസം നങ്ങേലിത്തള്ളയെ കുറ്റിമടലെടുത്ത് അടിക്കാന്‍ ഓങ്ങി..

“എന്നെ അടിച്ച് കൊന്നോ പാറൂട്ടീ നീയ്, ജീവഛവമായി ജീവിക്കുന്നതിനേക്കാളും ഭേദം മരണമാ മോളെ എനിക്ക് നല്ലത്… എന്റെ മോന്റെ കാലൊടിഞ്ഞാല്‍ പട്ടാളത്തീന്ന് വിരമിക്കൂലോ, അവനെ എനിക്ക് കാണാലോ എന്റെ കണ്ണടയും വരെ……”

ആ അമ്മ ദയനീയമായി പാറുകുട്ടിയെ കെട്ടിപ്പിടിച്ച് കരഞ്ഞു..
കൂടെ പാറുകുട്ടിയും കരഞ്ഞു.

അങ്ങിനെയിരിക്കെ ഒരു ദിവസം ഉണ്ണ്യേട്ടന്‍ പട്ടാളത്തില്‍ നിന്നും ലീവിന് വന്നു. ആറടി ഉയരുമുള്ള വെളുത്ത് സുന്ദരനായ ഉണ്ണ്യേട്ടനെ ഒന്ന് തൊടാനും കെട്ടിപ്പിടിക്കാനും കൂടെ കിടക്കാനും ആ നാട്ടിലെ മിക്ക പെണ്‍കുട്ടികളും കൊതിച്ചിരുന്ന കാലം.. എനിക്ക് ഉണ്ണ്യേട്ടന്റെ സിഗരറ്റിന്റെ മണം ഇഷ്ടമായിരുന്നു.

ഉണ്ണ്യേട്ടന്‍ വൈകുന്നേരം റം കുടിക്കാനിരിക്കുമ്പോള്‍ എന്നെ വിളിക്കും തട്ടിന്‍പുറത്തേക്ക്.

“പാറൂട്ട്യേ……..”
ഞാന്‍ ചെറിയ മൊന്തയില്‍ വെള്ളമായി തട്ടിന്‍പുറത്ത് എത്തും. അന്ന് എനിക്ക് ഉടുക്കാന്‍ രണ്ട് മുണ്ടും രണ്ട് ബ്ലൌസും മാത്രമേ ഉണ്ടായിരുന്നുള്ളൂ.. ആദ്യ ലീവില്‍ ഉണ്ണ്യേട്ടന്‍ വന്നപ്പോ എന്നെ പാറേലങ്ങാടിയില്‍ കൊണ്ടോയിട്ട് നാല് മുണ്ടും, ജാക്കറ്റിനുള്ള ശീലയും, അടീലുടുക്കാന്‍ മുണ്ടും ബോഡീസ് തുന്നാന്‍ മല്ല് തുണിയും ഒക്കെ വാങ്ങിത്തന്നു.

ശേഖരേട്ടന്റെ തയ്യല്‍ കടയില്‍ കൊണ്ടോയിട്ട് ജാക്കറ്റും ബോഡീസും തുന്നാന്‍ കൊടുത്തു.. തുന്നക്കൂലിയും, എന്നിട്ടെന്നെ താഴത്തെ പാറയിലുള്ള സായ്‌വിന്റെ കടയില്‍ കൊണ്ടോയി പൊറോട്ടയും പോത്തിറച്ചിയും വാങ്ങിത്തന്നു..

ഉണ്ണ്യേട്ടന്‍ ലീവ് കഴിഞ്ഞ് പോണവരെ വൈകുന്നേരം തട്ടിന്‍ പുറത്ത് പോകുമ്പോള്‍ ഉണ്ണ്യേട്ടന് നിര്‍ബ്ബന്ധമായിരുന്നു…. “ഞാന്‍ മുട്ടുവരെയുള്ള ഒറ്റമുണ്ടും വട്ടക്കഴുത്തുള്ള ജാക്കറ്റും ഇട്ടോണ്ട് വരണമെന്ന്”

ഉണ്ണ്യേട്ടന്റെ റം കുടി കഴിയുന്ന വരെ ചിലപ്പോള്‍ ഞാന്‍ അവിടെ നില്‍ക്കും.. കൂട്ടത്തില്‍ വലിക്കുന്ന സിഗരറ്റിന്റെ പുക എനിക്കിഷ്ടമായിരുന്നു. ഒരു പുക വിടാന്‍ തോന്നിയിരുന്നു ഒരിക്കല്‍ പക്ഷെ ചോദിച്ചില്ല. ബലിഷ്ടമായ ആ കൈകള്‍ മുഖത്ത് പതിഞ്ഞാലോ എന്ന് പേടിച്ച്..

കുറച്ച് ദിവസം എനിക്ക് തോന്നി… “എന്താ ഈ ഉണ്ണ്യേട്ടനെ എന്നെ തൊടാത്തെ…? ഇനി പരിഷ്കാരമില്ലാത്ത എന്നെ പിടിക്കാണ്ടാണോ അതോ തിക്കും തിരക്കും കേട്ട് ഉണ്ണ്യേട്ടന്റമ്മ മോളിലേക്ക് കേറി വന്നാലോ എന്നൊക്കെ ആലോചിച്ചിട്ടാണോ….?”

ഞാനന്നൊക്കെ ഉറങ്ങാന്‍ കിടക്കുമ്പോള്‍ സ്വപ്നം കാണാറുണ്ട് ഉണ്ണ്യേട്ടന്റെ സാമീപ്യം.. സിഗരറ്റുമണമുള്ള ആ ചുണ്ടുകളിലെ ചൂട്.

കോലായിലെ തിണ്ണയിലിരുന്ന് കാപ്പിക്ക് ഓര്‍ഡര്‍ കൊടുത്ത ഉണ്ണി അലറി… എടീ പാറൂട്ട്യേ…?
കയ്യാലയില്‍ നിന്ന് പാറുകുട്ടി ഓടിക്കിതച്ച് കോലായിലെത്തി…
“എവിടാടീ പുലയാടിമോളേ കാപ്പീ….?”

പാവം പാറുകുട്ടി നിന്നുവിറച്ചു.

ഉണ്ണി കൊടുത്തു അവളുടെ കരണക്കുറ്റിക്ക് ഒന്ന്.
“വേഗം കൊണ്ടുവാടീ കാപ്പി….”

ഉണ്ണിക്ക് ദ്വേഷ്യം പിടിച്ച് കണ്ടാല്‍ അവന്റെ അമ്മക്കുപോലും പേടിയാണവനെ.. അവന്‍ പെരയുടെ കഴുക്കോലും കോലായിലെ തൂണുമെല്ലാം പിടിച്ച് കുലുക്കും ചിലപ്പോള്‍, പാത്രങ്ങളൊക്കെ വലിച്ചെറിയും.. ഉരുക്കുപോലുള്ള മുഷ്ടി ചുരുട്ടി ചുമരില്‍ ഇടിക്കും..

പാറുകുട്ടി അടുക്കളയിലേക്കോടി, കൊതുമ്പും അരിപ്പാക്കുടിയും കൊണ്ട് വേഗം തീപ്പൂട്ടി കാപ്പിയുണ്ടാക്കി ലോട്ടയിലൊഴിച്ച് വിറക്കുന്ന കൈകളോടെ ഉണ്ണിയുടെ അടുത്ത് തിണ്ണയില്‍ കൊണ്ടുവെച്ച് ഓഛാനിച്ചു നിന്നു പാവം..

വേഗം പോയി മുറ്റമടിക്കടീ.
പാറുകുട്ടി ഉണ്ണിക്കാവശ്യമുള്ളത് നല്ലവണ്ണം പ്രദര്‍ശിപ്പിച്ച് മുറ്റമടിക്കാന്‍ തുടങ്ങി.. മുറ്റമടിക്കുമ്പോള്‍ ഉലഞ്ഞാടുന്ന അവളുടെ മുലകളെ അയാള്‍ നോക്കിരസിച്ച് ചുടുകാപ്പി മൊത്തിക്കുടിച്ചു..

മുറ്റമടിച്ച് ചാണകം തെളിച്ച് പാറുകുട്ടി നേരെ തൊഴുത്തിലേക്ക് നടന്നു. അപ്പോളേക്കും ഉണ്ണി കാപ്പി കുടി കഴിഞ്ഞ് പശുക്കളെ അഴിച്ച് പ്ലാവിന്‍ ചുവട്ടിലും മറ്റുമായി കെട്ടിയിരുന്നു..
പാറുകുട്ടി തൊഴുത്തില്‍ കയറാതെ പുല്ലൂട്ടിക്കരികില്‍ നിന്നു.. അവളുടെ മനസ്സ് ഏതോ ഒരു ലോകത്തിലേക്ക് പോയി… എന്നും സന്ധ്യക്ക് കുളികഴിഞ്ഞ് അലക്കിയ മുണ്ടും ബ്ലൌസും ഇട്ട് ഒരു മൊന്ത വെള്ളവുമായി തട്ടിന്‍ പുറത്തെത്തുന്ന പാറുകുട്ടിയെ ഒന്ന് തൊടുക പോലും ചെയ്യാത്ത ഉണ്ണ്യേട്ടന്‍ തൊഴുത്തില്‍ ചാണകം വാരിക്കൊണ്ടിരിക്കുമ്പോള്‍ എന്റെ ബ്ലൌസിന്നുള്ളില്‍ കയ്യിട്ടു. ജീവിതത്തില്‍ ആദ്യം എന്നെ കീഴ്പ്പെടുത്തിയതും ഇതേ തൊഴുത്തില്‍ ഈ പുല്ലൂട്ടിയില്‍ കിടത്തിയിട്ട്.

ഉണ്ണ്യേട്ടനൊരു അനിയത്തി ഉണ്ടായിരുന്നു… “ഉണ്ണിമായ”….. ഉണ്ണ്യേട്ടനെ എഞ്ചനീയറാക്കിയപ്പോള്‍ മായച്ചേച്ചിയെ ഡോക്ടര്‍ ആക്കി… ഉണ്ണ്യേട്ടന്‍ എപ്പോ നാട്ടില്‍ വരുമ്പോളും മായച്ചേച്ചിക്ക് ഉടുപ്പും മറ്റും കൊണ്ടുവരും. അങ്ങിനെ ഒരിക്കല്‍ പഞ്ചാബില്‍ ട്രെയിനിങ്ങിന് പോയപ്പോല്‍ കൊണ്ടുവന്നതാണ്‍ ചുരിദാറ്.. ഈ നാട്ടില്‍ ആദ്യമായി ചുരിദാറും നൈറ്റിയും ഒക്കെ ഇട്ട പെണ്‍കുട്ടിയായിരുന്നു മായേച്ചി.

പാറുകുട്ടിയുടെ ചുണ്ടുകള്‍ വിറച്ച് അവള്‍ വികാരാധീരയായി.. ഇംഗ്ലണ്ടില്‍ ഉപരിപഠനത്തിനുപോയ മായേച്ചി പിന്നെ നാട്ടില്‍ തിരിച്ച് വന്നില്ല.. ഇപ്പോള്‍ ഉണ്ടോ ഇല്ലയോ എന്നൊന്നും അറിയില്ല…
ഈ മായേച്ചിയുടെ  ചുരീദാറും ഉടുപ്പുകളും ഒക്കെ നങ്ങേല്യമ്മായി എനിക്ക് ഉടുക്കാന്‍ തരും, പക്ഷെ വീട്ടിലേക്ക് കൊണ്ടോകാന്‍ തരില്ല…

ഇപ്പോള്‍ ഉണ്ണ്യേട്ടന്‍ നാട്ടിലെത്തി, കാലൊടിഞ്ഞതിനുപകരമായി തലക്ക് വെടികൊണ്ടിട്ട്.. എന്റെ ഭഗവതി കാത്തു, വെടിയുണ്ട കണ്തടം തുളച്ച് പോയി കാഴ്ചക്ക് തകരാറായതൊഴിച്ച് ഒരു കേടുപാടും ഇല്ലാ. ഒരു കണ്ണിനേ കാഴ്ചക്കുറവുള്ളൂ, മറ്റേ കണ്ണിനോ ബുദ്ധിക്കോ ഒരു തകരാറുമില്ലാതെ ദൈവം കാത്തു.

ഇപ്പോള്‍ സുഖമായി കഴിഞ്ഞുകൂടാനുള്ള മിലിട്ടറി പെന്‍ഷനും തറവാട്ടുവക സ്വത്തും ഉണ്ട് ഉണ്ണ്യേട്ടന്..

എന്തൊക്കെ ഉണ്ടായിട്ടെന്താ കാര്യം..
“എന്താ ഉണ്ണ്യേട്ടന്‍ ഒരു പെണ്ണ് കെട്ടാത്തത്…? നങ്ങ്യേല്യമ്മായി എന്നു ചോദിക്കും ഉണ്ണ്യേട്ടനോട്”

ഉണ്ണ്യേട്ടന്‍ പ്രായം അധികമൊന്നും ആയില്ല. മുപ്പത്തിയഞ്ച്.. ഉണ്ണ്യേനെ ഇഷ്ടമില്ലാത്ത ആരുമില്ല ഈ കരയില്‍. പലരും കല്യാണം കഴിക്കാതെ കാത്തിരിക്കുന്നുണ്ട് ഈ കരയില്‍.. എന്നെയല്ലാതെ ഒരാളേയും ഈ ഉണ്ണ്യേട്ടന്‍ തൊട്ടിട്ടില്ല. എന്ന് വെച്ച് എന്നെയൊന്നും കല്യാണം കഴിക്കില്ല.. ഈ പണിക്കാരിയെ, സ്വന്തമായി ഒരു കുടിലുപോലുമില്ലാത്ത ഈ പാറുകുട്ടിയെ ഉണ്ണ്യേട്ടനിഷ്ടമാണ്.

പെട്ടെന്നൊരലര്‍ച്ച കേട്ട് പാറുകുട്ടി തിരിഞ്ഞുനോക്കിയപ്പോള്‍ മടല്‍ എടുത്ത് അടിക്കാനോങ്ങി നില്‍ക്കുന്നു ഉണ്ണ്യേട്ടന്‍..

“അയ്യോ ഉണ്ണ്യേട്ടാ……… എന്നെ അടിക്കല്ലേ….. പാറുകുട്ടി ഓളിയിട്ടു….”
പാറുകുട്ടിക്ക് കിട്ടി തലങ്ങും വിലങ്ങും അടി… അവളുടെ വെളുത്ത കവിള്‍ തടങ്ങള്‍ തുടുത്തു. കണ്ണുകള്‍ ചുമന്നു.. അവള്‍ കൂടുതല്‍ സുന്ദരിയായെന്ന് ഉണ്ണിക്ക് തോന്നി..

ഉണ്ണി അവളെ കോരിയെടുത്ത് ചുണ്ടുകളില്‍ ചുംബിച്ച് കാലിത്തൊഴുത്തിലെ പുല്ലൂട്ടിയില്‍ കൊണ്ട് കിടത്തി..

[ഇതൊരു തുടര്‍ക്കഥയല്ല]
എന്റെ കഥകള്‍ എല്ലാം വായിച്ചിട്ടുള്ള, പാറൂട്ടിക്കഥകള്‍ ഇഷ്ടപ്പെടുന്ന കൂറ്റനാട്ടെ രഞിത്തിനും തൃശ്ശൂരിലെ സുനിതക്കും ഡെഡിക്കേറ്റ് ചെയ്യുന്നു ഈ കഥ





Wednesday, December 17, 2014

മശിര് മശിര്

പുളിയന്‍ ഉറുമ്പാണോ...? 

ഇവനെ മശിര് എന്നാ കൊച്ചിക്കാരന്‍ പയ്യന്‍സ് പണ്ട് എന്നോട് പറയാറ്... 

പണ്ട് ഞാന്‍ എറണാംകുളം ബോട്ട് ജട്ടിയില്‍ നിന്ന് ജട്ടിയഴിച്ച് കായലില്‍ ചാടി. അപ്പോള്‍ ബോട്ട് ജട്ടിയില്‍ ബോട്ട് വടം കെട്ടിയുറപ്പിക്കുന്ന മരക്കുറ്റിയില്‍ നിന്ന് ഒരു പുളിയനുറുമ്പ് എന്റെ മുതുകത്തേക്ക് ചാടി. 

ഞാനത് എന്റ്റെ കൂട്ടുകാരന്‍ ജൂലിയന്റെ തലയിലേക്കെറിഞ്ഞു.. 

കുറച്ച് കഴിഞ്ഞപ്പോള്‍ ആ പുളിയനെറുമ്പ് ജൂലിയന്റെ ജെട്ടിക്കുള്ളില്‍ പ്രവേശിച്ചു. ... 

ജൂലിയന്‍ ജെട്ടിയഴിച്ചു കൂവി..... 

“മശിര് മശിര്.....”... 

ഞാന്‍ അന്ന് അന്തംവിട്ട് ചിരിച്ച് ചിരിച്ച് കായലില്‍ മുങ്ങിത്തപ്പി...................

Sunday, December 7, 2014

പക്ഷിപ്പനി പേടിച്ച മണ്ടന്മാര്‍

MEMOIR

ഇന്ന് ഞായര്‍ പതിവുപോലെ 8 മണിക്കെണീറ്റു. ഇന്നെലെ ലയണ്‍സ് ക്ലബ്ബിന്റെ സോണ്‍ കോണ്‍ഫറന്‍സ് കഴിഞ്ഞ് വീട്ടിലെത്തി കുളികഴിഞ്ഞ് കിടന്നപ്പോള്‍ മണി 12 കഴിഞ്ഞിരുന്നു...  ഫെലോഷിപ്പിന്നിടയില്‍ മേശപ്പുറത്ത്  റോസ്റ്റഡ് ബീഫ്, പീനട്ട് മസാല, കാഷ്യുനട്ട്സ്, ഗ്രീന്‍ സലാഡ് , ഫ്രൈഡ് ചിക്കന്‍ എന്നിവ നിരത്തിവെച്ചിരുന്നു..

ആരും ചിക്കനെടുത്തില്ല. ഞാനാദ്യം കുറച്ചധികം ചിക്കനെടുത്ത് ഒരു ചെറിയ പ്ലേറ്റില്‍ നിറച്ചു. ഡീപ്പ് ഫ്രൈഡ് ചിക്കനായിരുന്നതിനാല്‍ നല്ല ക്രിസ്പി ആയിരുന്നു... ആളുകള്‍

പക്ഷിപ്പനിയെ പേടിച്ചാണ് അത് എടുക്കാന്‍ വിസമ്മതിച്ചിരുന്നത്... എനിക്ക് പക്ഷിപ്പനിയെ പേടിയില്ലായിരുന്നതിനാല്‍ ഞാന്‍ കണ്ടറിഞ്ഞ് സ്റ്റോക്ക് ചെയ്തു. അപ്പോളേക്കും എല്ലാരും പിന്നെ അതിന്റെ പിന്നാലെ പാഞ്ഞതും, രണ്ട് മിനിട്ട് കൊണ്ട് വലിയ ഡിഷ് കാലിയായി..

ഞാന്‍ കുറേ കാലമായി മദ്യപാനം നിറുത്തിയിരിക്കയായിരുന്നു. തൃശ്ശൂരിലെ പ്രധാന ഇഷ്യൂ, കള്ളുകുടിച്ച് വാഹനം ഓടിച്ചാല്‍ പോലീസുപിടിച്ചാല്‍ പാതിരാത്രി കഴിയും വീട്ടിലെത്താന്‍.

ഇന്നെലെത്തെ ക്ലബ്ബ് മീറ്റിങ്ങ് എന്റെ വീട്ടിന്റെ തൊട്ടടുത്ത കാസിനോ ഹോട്ടലിലായിരുന്നു. അത് കണ്ടറിഞ്ഞ് ഞാന്‍ കാറ് കൊണ്ടുപോയില്ല.. പണ്ടൊക്കെ വീട്ടിന്നടുത്ത ഒരു ചെറിയ തോടിന് കുറുകെ ആയി ഒരു തെങ്ങിന്‍ മല്ല് ഇട്ടിരുന്നു, അതിന്റെ മുകളില്‍ കൂടി നടന്നാല്‍ കാസിനോ ഹോട്ടലിന്റെ ലോണില്‍ എത്താമായിരുന്നു. ഇപ്പോള്‍ ഏതോ ഒരു കോന്തന്‍സ് അവിടെ മതില്‍ കെട്ടിയടച്ചു. അതിനാല്‍  വളഞ്ഞ് മൂക്കുപിടിക്കുന്നപോലെ പോകണം...

ഹോട്ടലിന്റെ ബാങ്ക്വറ്റ് ഹോളില്‍ നിന്നാല്‍ എന്റെ വീടുകാണാം. എന്റെ പെണ്ണ് ഇന്നെലെ എന്റെ കൂടെ വന്നില്ല, അതിനാല്‍ എനിക്ക് കൂട്ടായി പ്രേമയും ഹേമയും ഗീത ചേച്ചിയും എല്ലാം ഉണ്ടായിരുന്നു.. ജയശ്രീയും, രജനിയും, പിന്നെ കുട്ട്യോളുടെ പാട്ടുകളും ഉണ്ടായിരുന്നു. അതിനാല്‍ മീറ്റിങ്ങും അടിപൊളിയായിരുന്നു..

മദ്യപാനം കഴിഞ്ഞ് റോസ്റ്റഡ് ബീഫും, പോര്‍ക്കും, റോമാലി റൊട്ടിയും കഴിച്ചപ്പോള്‍ വയറുനിറഞ്ഞിരുന്നു.. പ്ലേറ്റ് ട്രേയില്‍ വെക്കാന്‍ പോയപ്പോളാണ് പുഡ്ഡിങ്ങ് ഉണ്ടെന്ന കാര്യം ഓര്‍ത്തത്.. രണ്ട് ഡസര്‍ട്ട് സ്പൂണ്‍ പുഡ്ഡിങ്ങ് അടിച്ചതിനുശേഷം ഒരു കവിള്‍ വെള്ളം കുടിച്ചാല്‍ കൊള്ളാമെന്നുനോക്കിയപ്പോല്‍ വെള്ളം വെച്ച പാത്രം കണ്ടില്ല..

ഒരു കുടത്തില്‍ കയ്യിട്ട് നോക്കിയപ്പോള്‍ കൈ പൊള്ളി... സൂക്ഷിച്ചുനോക്കിയപ്പോള്‍ അത് സൂപ്പായിരുന്നു..  അവിടെ സൂപ്പ് ബൌളുകളൊന്നും കണ്ടില്ല. വലിയ കണയുള്ള കയില്‍ കണ്ടു, അതുകൊണ്ട് നാലുകവിള്‍ സൂപ്പ് കുടിച്ച് വീട്ടിലേക്ക് നടക്കാന്‍ നോക്കിയപ്പോള്‍ കാല് ഉറക്കുന്നില്ല..

 പതിവ് 3 പെഗ്ഗിന് പകരം നാലര വിട്ടിരുന്നു.. അവസാനം കോണ്യാക്ക് കണ്ടു.. റെമ്മി മാര്‍ട്ടിന്‍ ഓണ്‍ ദി റോക്ക് ഒന്നരയും കൂടി വിട്ടപ്പോള്‍ ഞാന്‍ ശരിക്കും വീലില്‍ ആയിരുന്നു. വേച്ച് വേച്ച് നടന്ന് വീട്ടിലെത്തിയതും പിന്നീടൊന്നും ഓര്‍മ്മയുണ്ടായിരുന്നില്ല..

കാലത്തെണീറ്റപ്പോളാണ് മനസ്സിലായത് കുളിച്ചതും കിടക്കാന്‍ നേരത്ത് തൃഫലാ ചൂര്‍ണ്ണം കഴിച്ചതൊക്കെ സ്വപ്നമായിരുന്നെന്ന്.. പാതിരാക്കെണീറ്റ് മൂത്രമൊഴിക്കുന്ന പതിവ് ഉണ്ടായിരുന്നു.. അതൊക്കെ കിടന്ന കിടപ്പില്‍ തന്നെ സാധിച്ചുവെന്ന് കാലത്ത് മനസ്സിലായി..

ഇനി കുട്ടിമാളുവിനെ പോലെ രാത്രി കിടക്കുമോള്‍ ഡയപ്പര്‍ കെട്ടിക്കിടക്കണം. ഇപ്പോള്‍ വയസ്സ്ന്മാര്‍ക്കും ഡയപ്പര്‍ കിട്ടുമത്രേ...

ഓരോന്ന് ഒമാനിലെ പാറുകുട്ടിമാര്‍ക്കും കൊടുക്കണം എന്റെ കൂടെ കിടക്കുമ്പോള്‍ ഉടുക്കാന്‍.