Wednesday, October 31, 2012

കേരളപ്പിറവി ആശംസകള്‍


കേരള പിറവി ആശംസകള്‍

നവംബര്‍ ഒന്ന് കേരളപ്പിറവി. ഭാതതത്തിന്‍റെ തെക്കേ അറ്റത്ത് ഒരു കൊച്ചു സംസ്ഥാനം പിറവികൊണ്ടു. നാട്ടുരാജ്യങ്ങളെയും രാജവാഴ്ചയെയും സ്മൃതിയുടെ ചെപ്പിലേക്ക് മാറ്റി 1956 നവംബര്‍ ഒന്നിന് മലയാള നാട് ജനിച്ചു.


കേരളത്തെ കുറിച്ചുള്ള ഐതീഹ്യം 

ഇന്ത്യയുടെ തെക്കു പടിഞ്ഞാറു കിടക്കുന്ന ഈ കൊച്ചു നാടിന്‍െറ ഉല്‍പത്തിയെക്കുറിച്ചുള്ള ഐതീഹ്യകഥയൊന്നുണ്ട്. അതിങ്ങനെയാണ്.

ജമദഗ്നി മഹര്‍ഷിയുടെ പുത്രന്‍ രാമനായി മഹാവിഷ്ണു അവതരിച്ചു. ശിവ ഭക്തനും വീരശൂരപരാക്രമിയുമായ രാമന്‍ തന്‍െറ ആയുധമായ പരശു (മഴു) വിന്‍െറ പേരും ചേര്‍ത്ത് പരശുരാമന്‍ എന്നും വിഖ്യാതനായി. അധികാര ദുര്‍മോഹികളും, അതില്‍ അഹങ്കാരികളുമായ സ്വാര്‍ത്ഥ തല്‍പരരുമായ ക്ഷത്രിയരുമായി 21 പ്രാവശ്യം ഘോര യുദ്ധം നടത്തി അവരെ വധിച്ചു, നാട്ടില്‍ സമാധാനവും, സന്തോഷവും നിലനിര്‍ത്തി,

പരശുരാമന്‍ അതിനുശേഷം തനിക്ക് തപസ്സിരിക്കാന്‍ ഒരു സ്ഥലം തേടി പശ്ചിമഘട്ടത്തിന്‍ കരിനീല വനപ്രദേശത്തെത്തി. അവിടെ വരുണ ദേവന്‍ പരശുരാമന് പ്രത്യക്ഷനായി, കടലില്‍ "പരശു' എറിഞ്ഞു ഭൂമി എടുത്തു കൊളളാന്‍ പറഞ്ഞു. അങ്ങനെ അറബികടലില്‍ പരശുരാമന്‍ പരശു എറിഞ്ഞു ഉണ്ടായതാണ് കേരളം എന്നാണ് ഐതീഹ്യം.

ഭൂമിശാസ്ത്രപരമായും, കേരളം ഉണ്ടായത് സമുദ്രത്തിന്‍െറ ഒരു ഭാഗം ഉയര്‍ന്നു വന്നിട്ടാണ് എന്നതു രസാവഹമാണ്. കേരളം എന്ന പേരിനുമുണ്ടു പല കഥകളും, കേരളം എന്നാല്‍ കൂട്ടിച്ചേര്‍ക്കപ്പെട്ടത് എന്നു അര്‍ത്ഥം വരുന്നു എന്നും, അതല്ല. കേരം എന്നാല്‍ സംസ്കൃത ഭാഷയില്‍ നാളീകേരം അഥവാ തേങ്ങ എന്നര്‍ത്ഥം. തെങ്ങുകളുടെ നാടായതുകൊണ്ടാണ് കേരളം എന്ന പേര് എന്നും, ചേര രാജാക്കന്മാരുടെ അധീനതയിലായതുകൊണ്ടു ചേരളം എന്നതു പിന്നീട് കേരളം എന്നായതാണ് എന്നൊക്കെ കുറെ കഥകളുണ്ട്.
വൈവിധ്യമേറിയ ഭൂപ്രകൃതിയാൽ സമ്പന്നമായ ഇവിടം ലോകത്തിലെ സന്ദർശനം നടത്തേണ്ട 50 സ്ഥലങ്ങളുടെ പട്ടികയിൽ നാഷണൽ ജിയോഗ്രാഫിക് ട്രാവലർ മാഗസിൻ ഉൾപ്പെടുത്തിയിട്ടുണ്ട്.. മലയാളം പ്രധാനഭാഷയായി സംസാരിക്കുന്ന കേരളത്തിന്റെ തലസ്ഥാനംതിരുവനന്തപുരമാണ്‌. കൊച്ചി, തൃശ്ശൂർ, കോഴിക്കോട് എന്നിവയാണ്‌ മറ്റു പ്രധാന നഗരങ്ങൾ. കളരിപ്പയറ്റ്, കഥകളി, ആയുർവേദം, തെയ്യംതുടങ്ങിയവ കേരളത്തിന്റെ പുകഴേറ്റുന്നു. സുഗന്ധവ്യഞ്ജനങ്ങൾക്കും കേരളം പ്രശസ്തമാണ്. വിദേശരാജ്യങ്ങളിൽ ജോലിചെയ്യുന്ന മലയാളികൾ കേരളത്തിന്റെ സമ്പദ്‌വ്യവസ്ഥയിൽ പ്രധാന ഘടകമാണ്.

വിവിധ സാമൂഹിക മേഖലകളിൽ കൈവരിച്ച ചില നേട്ടങ്ങൾ മൂലം കേരളം ശ്രദ്ധിക്കപ്പെടുന്നുണ്ട്. 91% സാക്ഷരതയാണ്‌ അതിലൊന്ന്. ഇത് ഇന്ത്യയിലെ തന്നെ ഏറ്റവും ഉയർന്ന സാക്ഷരതാനിരക്കാണ്‌. 2005-ൽ ട്രാൻസ്പരൻസി ഇന്റർനാഷണൽ നടത്തിയ ഒരു സർവ്വേ പ്രകാരം ഇന്ത്യയിൽ ഏറ്റവും കുറവ് അഴിമതി നടക്കുന്ന സംസ്ഥാനം കേരളമാണ്‌. കേരളത്തിന്റെ വരുമാനത്തിന്റെ വലിയൊരു പങ്ക് പേർഷ്യൻ ഗൾഫ്രാജ്യങ്ങളിൽ ജോലി ചെയ്യുന്ന മലയാളികളെ ആശ്രയിച്ചിരിക്കുന്നു.1950കളിൽ വളരെ പിന്നോക്കാവസ്ഥയിലായിരുന്ന കേരളം അരനൂറ്റാണ്ടിനിടയിൽ വൻമാറ്റങ്ങൾക്ക് സാക്ഷ്യം വഹിച്ചിട്ടുണ്ട്. വിദ്യാഭ്യാസത്തിന്റെയും ആധുനികതയുടേയും സ്വാധീനമാണ് ഇതിന് കാരണം. സാക്ഷരത, ആരോഗ്യം, കുടുംബാസൂത്രണം തുടങ്ങിയ മേഖലകളിൽ കേരളം കൈവരിച്ച നേട്ടങ്ങൾ വികസിത രാജ്യങ്ങളുടേതിനോടു കിടപിടിക്കുന്നതാണ്‌. കേരളത്തിന്റെ സാമൂഹികവികസനത്തെകേരളാ മോഡൽ എന്ന പേരിൽ പല രാജ്യാന്തര സാമൂഹികശാസ്ത്രജ്ഞരും പഠനവിഷയമാക്കിയിട്ടുണ്ട്‌.

[കടപ്പാട് : ഫേസ്ബുക്ക് ഫ്രണ്ട്ഷിപ്പ് ]

Tuesday, October 23, 2012

പുതിയ കഥകള്‍ വേണോ

പുതിയ കഥകള്‍ വേണോ - നിമ്മിയുടെ പ്രണയം തുടര്‍ന്ന്‍ എഴുതണോ..?

Sunday, October 21, 2012

ബീഡിക്കുറ്റികള്‍
ഞാന്‍ പണ്ടെങ്ങോ ആരോടോ  പറഞ്ഞു എന്റെ എഴുതിയാലും  എഴുതിയാലും തീരാത്ത ബാല്യകാല ഓര്‍മ്മകള്‍ .  ഞാന്‍ ബീഡി  വലിയും കള്ളുകുടിയും എന്റെ ഏഴാം വയസ്സില്‍ തുടങ്ങി. എന്റെ ഗുരു മറ്റാരുമല്ല, എന്റെ അമ്മാവന്‍ തന്നെ. 

ഞാനും അമ്മാമനും തമ്മില്‍ പ്രായം കൊണ്ട് അഞ്ചാറുവയസ്സിന്  വ്യത്യാസം മാത്രമേ ഉണ്ടായിരുന്നുള്ളൂ എന്നാണെന്റെ കണക്കുകൂട്ടല്‍ . ഇനി ചോദിക്കാമെന്ന് വെച്ചാല്‍ അവന്‍ ഇപ്പോള്‍ പാതാളത്തിലോ, നരകത്തിലോ ഒക്കെ ആണ്. സ്വര്‍ഗ്ഗത്തിലല്ല എന്നുറപ്പ്. എവിടെയാണെങ്കില്‍ അവിടേക്ക് കത്തുകുത്തുകളോ, കമ്പിയോ ഫോണ്‍ സന്ദേശമോ ഒന്നും അയക്കാനുള്ള വഴി കാണുന്നില്ല.

എന്റെ ചേച്ചിയെ അഛന്‍ സ്നേഹിച്ച് കല്യാണം കഴിച്ചതാണ്. നാട്ടിലെ വലിയ ജന്മിയും പണക്കാരനും ആയ ഒരാളുടെ ഏക മകളായിരുന്നു എന്റെ ചേച്ചിയെന്ന് ഞാന്‍ വിളിക്കുന്ന എന്റെ  അമ്മ.  ചേച്ചിക്ക് 4 സഹോദരങ്ങളുണ്ടായിരുന്നു.  അതില്‍ ഇളയവനായിരുന്നു എന്റെ ഗുരുവും വഴികാട്ടിയും. ഇളയ അമ്മാമന്മാര്‍ വിളിക്കുന്നത്  കേട്ടിട്ടാണ് ഞാനും അമ്മയെ  ചേച്ചി എന്നു  വിളിച്ചുതുടങ്ങിയത്. അവര്‍ എന്തുചെയ്യുന്നു, അതൊക്കെ ഞാനും ചെയ്യാന്‍ തുടങ്ങി. 

ഇളയ അമ്മാവനെ നാട്ടിലെല്ലാവര്രും മുത്തു എന്നാണ് വിളിച്ചിരുന്നത്. പിന്നെ അതിനുമൂത്ത ശേഖരഞ്ഞാട്ടന്‍ , വേലഞ്ഞാട്ടന്‍ , ഏറ്റവും മൂത്ത  ഒരു  അങ്കിള്‍  ഉണ്ടായിരുന്നു. അദ്ദേഹം അകാലത്തില്‍ ചരമമടഞ്ഞു. രണ്ടാമത്തെതും മൂന്നാമത്തെയും അമ്മാമന്മാരെ മുത്തു ചേട്ടന്‍ എന്ന് കൂട്ടി  വിളിച്ചപ്പോള്‍  ഞാന്‍ അവരെ മാമന്‍ എന്ന് വിളിക്കാതെ  ഇവന്‍ വിളിക്കുന്ന പോലെ വിളിച്ചുവന്നു. ഈ അമ്മാമനായ മുത്തുവിനെ ഞാന്‍ മുത്തു എന്ന് തന്നെ വിളിച്ചു. അമ്മാമനെന്നോ ഏട്ടനെന്നോ വിളിച്ചില്ല.

മുത്തു കുന്നംകുളം ഹൈ സ്കൂളിലും ഞാന്‍ വടുതല്‍ പ്രൈമറി  സ്കൂളിലും  ആണ്‍[  പഠിച്ചിരുന്നത്. അവന്‍ കാലത്ത്  ചോറ്റുമ്പാത്രവും എടുത്ത്  പിള്ളേരുടെ കൂടെ നടന്ന് പോകും, ചിലപ്പോള്‍  ഏഴരയുടെ ബാലകൃഷ്ണ ബസ്സില്‍  കയറിപ്പറ്റും. ആളൊരു  വിരുതനാണെന്ന് പറഞ്ഞല്ലോ...? അവന് ബസ്സില്‍  പോകാനുള്ള സമ്മതപത്രം വീട്ടില്‍ നിന്ന് കൊടുത്തിട്ടില്ല. ബസ്സിനുള്ള കാശ് എന്നോട് മോഷ്ടിച്ച് കൊടുക്കാന്‍ പറയും. പകരമായി അവന്‍ സ്കൂളില്‍ നിന്ന്  വരുമ്പോള്‍  പാസ്സിങ് ഷോ  സിഗരറ്റ് വാങ്ങിക്കൊണ്‍/ട്  വരും.

വൈകുന്നേരം ശപ്പാട്  കഴിഞ്ഞാലാണ് ഞങ്ങളുടെ കമ്പനി കൂടല്‍ . സാധാരണ വീട്ടില്‍  അടുക്കളപ്പണി , പ്രത്യേകിച്ച് മീന്‍  കൂട്ടാനുണ്ടാക്കുന്നത് അമ്മയാണ്. അമ്മയെന്ന് വെച്ചാല്‍ എന്റെ സ്വന്തം അമ്മയല്ല. എന്റെ ചേച്ചിയുടെ  അമ്മ. നാട്ടിലെല്ലാവരും നാണ്യമ്മായി  എന്ന് വിളിക്കും, ഞാന്‍ അമ്മയെന്നും. 

നാലുമണിക്ക് സ്കൂള്‍ വിട്ടുവന്നാല്‍ കാപ്പിയും കടിയും ഉണ്ടാകും. മരക്കിഴങ്ങും അല്ലെങ്കില്‍ ചക്കരക്കിഴങ്ങും ഒക്കെ കടിയായിട്ടുണ്ടാകും. കിഴങ്ങിന്റെ കാലം കഴിഞ്ഞാല്‍ ചിലപ്പോള്‍  കാവത്ത്  പുഴുങ്ങിത്തരും, ഇതൊന്നും ഇല്ലെങ്കില്‍ റസ്ക് തരും. ചിലപ്പോള്‍ കടിക്കാനൊന്നും ഇല്ലെങ്കില്‍ അരിമണി  വറുത്തതുണ്ടാകും അമ്മയുടെ സ്റ്റോക്കില്‍ . അമ്മക്കെന്നും നാലുമണിക്ക് കട്ടന്‍ കാപ്പിയും അരിമണി വറുത്തതും ആണ്. വീട്ടിലെ  വിഐപി  ആണ്  അമ്മയെങ്കിലും വളരെ ലളിതമാണ്  അമ്മയുടെ ജീവിതം. അമ്മ മാറുമറക്കാറില്ല. വെള്ളരിക്കാ പോലെ നീണ്ട മുലകള്‍  മറക്കാന്‍  ചെറിയ  തോര്‍ത്ത്  പോലെയുള്ള  ഒരു തുണി പുതച്ച് കഴുത്തിനുമുകളിലായി കെട്ടിയിടും. 

കാതില്‍ സ്വര്‍ണ്ണത്തിന്റെ  തോട ഉണ്ട്, അമ്മയുടെ പ്രിയങ്കരമായ ഒരു സംഗതി എപ്പോഴും മുറുക്കിക്കൊണ്ടിരിക്കുകയാണ്. ഇങ്ങെനെ മുറുക്കിത്തുപ്പിക്കൊണ്ടിരിക്കും. പല്ലിന് വലിയ കുഴപ്പമില്ലെങ്കിലും ഒരു  ചെറിയ ഉരലില്‍ അടക്ക ഇടിക്കും,  പിന്നെ പട്ടപ്പുകയില ആണ് ഉപയോഗിക്കുക. സാധാരണ പുകയിലയേക്കാളും വില കൂടിയതും മുന്തിയ  ക്വാളിറ്റിയും ആണ്  പട്ടപുകയില. പുകയിലയില്‍ തേനും, വാസനദ്രവ്യവും മറ്റെന്തോ ഒക്കെ ചേര്‍ത്ത  പട്ടപ്പുകയില  ഉണങ്ങിയ  വാഴപ്പോളകളിലാണ്  ലഭിക്കുക. ഈ  മണം പിടിച്ച്  ഞാനും മുറുക്കിത്തുടങ്ങി.

നാലുമണി  കാപ്പികുടി  കഴിഞ്ഞാല്‍ കളിക്കാനോടും. കുറ്റിയും  കോലും അല്ലെങ്കില്‍  തകുതുകുതു, അതൊന്നുമല്ലെങ്കില്‍ തെക്കോട്ടും വടക്കോട്ടും ഓട്ടം. ഇതൊക്കെ ആണ്  അന്നത്തെ കളികള്‍ . ചിലപ്പോള്‍ കുറച്ച്  നേരം കളിച്ചിട്ട് നേരെ എരുകുളത്തില്‍ പോയി  കുളിക്കാന്‍ തുടങ്ങും. ഞങ്ങളുടെ നാട്ടലെ കുളത്തില്‍ രണ്‍/ട് പടവുകളിലായി  ആണുങ്ങളും പെണ്ണുങ്ങളും കുളിക്കും.  ആണുങ്ങളുടെ കടവില്‍ കൂടി പോത്തുകളേയും അവരുടെ ഭാര്യമാരേയും കുളിപ്പിക്കാന്‍ കൊണ്ട് വരും. ഞാന്‍ ഈ ഭാര്യമാരുടെ പുറത്ത് കയറി  ഇരിക്കും. അപ്പോള്‍ അവര്‍ കുളത്തില്‍  നീന്താന്‍ തുടങ്ങും. ചിലര്‍ എന്നേയും കൊണ്ട് അടുത്ത  പാടത്തിലെ കണ്ടത്തിലേക്ക് ഓടും. ഞാന്‍ എന്നാലും  അവരുടെ പുറത്ത് നിന്ന് ഇറങ്ങില്ല.

ഒരു  ദിവസം ഒരു  പോത്ത്  ഭാര്യ എന്ന്  കണ്ടത്തില്‍ വീഴ്ത്തി. ഞാന്‍ വിട്ടില്ല. ഞാനവളുടെ മുല കുടിക്കാനൊരുങ്ങി. നല്ല സുഖമായിരുന്നു, കുളത്തിലെ  തണുത്ത  വെള്ളത്തില്‍ നിന്നെണീറ്റു  വന്നുള്ള  ചുടുപാല് കുടി. അങ്ങിനെ പോത്തിന്‍ പുറത്തും അവരുടെ  ഭാര്യമാരുടെ പുറത്തുമായി സവാരി  ചെയ്ത് കുളം കലക്കിയായിരിക്കും കരക്ക് കയറുക. വീട്ടിലെത്തുമ്പോള്‍ കണ്ണൊക്കെ  ചുവന്ന് തുടുത്തിട്ടുണ്ടായിരിക്കും. ചിലപ്പോള്‍ ചേച്ചിയുടെ അടുത്ത്  നിന്ന് അടിയും കിട്ടും. ചിലപ്പോള്‍ പൊതിരെ തല്ലുമ്പോള്‍ ഞാന്‍ പൂമുഖത്തേക്ക്  ഓടും. പൂമുഖമെത്തിയാല്‍  സഡ്ഡന്‍ ബ്രേക്കിട്ട പോലെ ചേച്ചി നില്‍ക്കും.  ഞാന്‍ പൂമുഖത്തെ അച്ചന്റെ  കസേരക്കിടയില്‍  പളുങ്ങും. 

ചേച്ചിയുറ്റെ അഛനെ ഞാനും അഛനെന്നാ വിളിക്കുക. അഛന്‍ മുട്ട് വരെയുള്ള മുണ്ട്  മാത്രമേ ധരിക്കൂ.. പാറയില്‍  അങ്ങാടിയില്‍  പോകുമ്പോള്‍ ചിലപ്പോള്‍  ഒരു  ചെറിയ മണ്ട് എടുത്ത്  തോളിലിടും. അഛന് എന്നെ വലിയ ഇഷ്ടമാ.. ചേച്ചിയെ  എന്റെ പിതാവ് കല്യാണം കഴിച്ചെങ്കിലും പിതാവിനോട് ഈ അച്ചന്‍ മിണ്ടാറില്ല. തെറ്റായിരുന്നു മരണം വരെ. പക്ഷെ  എന്റെ പിതാവിന് അമ്മായിയപ്പനെ ഇഷ്ടമായിരുന്നു. അച്ചനും നന്നായി  മുറുക്കും. വായില്‍  പല്ല് കുറവാണ്, വെറ്റിലയും കളിയടക്കയും സാധാരണ പുകയിലയും കൂട്ടി  മുറുക്കും. അതൊക്കെ  വെക്കാന്‍ ഒരു  കൊച്ചുചെല്ലപ്പെട്ടി  ഉണ്ട്. ആഴ്ചയിലൊരിക്കല്‍  ആ പിച്ചള  ചെല്ലപ്പെട്ടി  പണിക്കാര്‍ എടുത്ത് കഴുകി പോളീഷ്  ചെയ്യും. പിന്നെ തുപ്പാനൊരു തുപ്പക്കോളാമ്പിയും. അതെല്ലാം പൂമുഖത്ത്  ഉണ്ടാകും.

കാപ്പി കുടി കഴിഞ്ഞുള്ള കളിയും കുളത്തിലെ കുത്തിമറിയലെല്ലാം കഴിഞ്ഞ് വീട്ടിലെത്തിയാല്‍ പിന്നെ ചേച്ചിയുടെ വക കഞ്ഞുണ്ണ്യാദി  എണ്ണ തേപ്പിച്ച് ഒരു കുളിയുണ്ട്. നെല്ലിപ്പടിവെച്ച കിണറ്റില്‍ നിന്ന് തണുത്ത വെള്ളം കോരി  തലയിലൊഴിക്കും ആദ്യം. പിന്നെ താളി പതപ്പിച്ച്  തലയില്‍ തേച്ച്  പിടിപ്പിക്കും, വീണ്ടും ഒന്ന് രണ്ട് പാള വെള്ളം കോരി തലയിലൊഴിക്കും. അത് കഴിഞ്ഞാല്‍ ഉമ്മറത്തെത്തിയാല്‍ അലആക്കിയ വള്ളി  ട്രൊഉസര്‍ ഇട്ട്  തരും.  എനിക്കപ്പോളെക്കും ഉറക്കം വന്നുതുടങ്ങും.  സന്ധ്യാനേരത്ത് ഉറക്കം തൂങ്ങിയാല്‍ ചേച്ചിയുടെ കയ്യില്‍ നിന്ന്  പെട കിട്ടും. 

ഉടന്‍ തന്നെ സനന്ധ്യാനാമം ചൊല്ലാനിരിക്കും. അരമണിക്കൂര്‍ നാമം ചൊല്ലല്‍ നിര്‍ബ്ബന്ധമാണ്. ചിലപ്പോള്‍ നാമം ചൊല്ലിക്കഴിയുമ്പോളേക്കും ഞാന്‍ തളര്‍ന്ന്‍  വീണുറങ്ങാന്‍ തുടങ്ങിയിരിക്കും. ചേച്ചിയങ്ങാനും അത് കണ്ട്  വന്നാല്‍ നല്ല  അടി കിട്ടും. ചേച്ചി  സ്കൂള്‍ ടീച്ചറാണ്.  അതിനാല്‍ കുട്ടികളെ തല്ലാന്‍ വലിയ ഇഷ്ടമാണ്.

നാമം ചൊല്ലിക്കഴിഞ്ഞാല്‍ ഞാന്‍ ചോറുണ്ണാന്‍ പലകയിട്ട്  ഇരിക്കും. ഒരു മണ്ണെണ്ണ  ചിമ്മിണി  അടുത്ത് വെക്കും. അമ്മ കിണ്ണത്തില്‍  ചോറും ഒരു പിഞ്ഞാണത്തില്‍  മീന്‍ കൂട്ടാനും കൊണ്ടത്തരും. അമ്മ മീന്‍ കാച്ചുന്നത്  ഞാന്‍ ചിലപ്പോള്‍  നോക്കി  നില്‍ക്കാറുണ്ട്. മീന്‍  അടുപ്പത്ത്  നിന്ന് ഇറക്കുന്നതിന്  മുന്‍പ്  ഉള്ളി  കാച്ചും, ആ മണം കേട്ടാല്‍ ഒരു പിടി ചുടുചോറ് തിന്നാന്‍ തോന്നും. ചിലപ്പോള്‍ ചുടുചോറില്‍ ഒരു  തുടം വെളിച്ചെണ്ണയും ഒഴിച്ച്  തരും.

അങ്ങിനെ കുശാലായുള്ള ചോറൂണ്  കഴിഞ്ഞാല്‍   നേരെ തട്ടിന്‍ പുറത്തേക്ക് ഓടിക്കയറും. അവിടെ ഉണ്ടാകും അമ്മാമന്‍ മുത്തു. അവന്‍ ചിലപ്പോള്‍  എന്നെക്കാളും മുന്‍പ് ചോറുണ്ട്  അവിടെ എത്തിയിട്ടുണ്ടാകും. മുത്തു കുന്നംകുളം സ്കൂളിലെ  വെടായി  പറയും.  പിന്നെ ചിത്രം വരക്കും, അവന്‍ നന്നായി വരക്കും. അധികം ചുമരിലും മറ്റുമാണ്  വരക്കുക. അതിന്നിടക്ക് ബീഡി  വലിക്കും. കുറ്റിയാകുമ്പോള്‍  എനിക്ക് തരും. ഞാന്‍  ബീഡിക്കുറ്റി വലിച്ച് തൃപ്തിപ്പെടും.

"കുട്ടികള്‍ ഫുള്‍ ബീഡി  വലിക്കാന്‍  പാടില്ല, കരള്  കത്തും.." 

അതാണെപ്പോഴും അവന്റെ ഡയലോഗ്.. ചിലപ്പോള്‍ അവന്  ബീഡി ഇല്ലാതെ വരും. അപ്പോള്‍ എന്നെ  മോട്ടിക്കാന്‍  അയക്കും. താഴെ ശേഖരഞ്ഞാട്ടനും വേലഞ്ഞാട്ടനും ബീഡി  വലിക്കുന്നവരാണ്. ഞാന്‍ അവരുടോക്കെ  കുശലം പറഞ്ഞ് ബീഡി  മോട്ടിച്ച്  തട്ടിന്‍ പുറത്തെത്തും.  എന്നിട്ട് അമ്മാമനും മരോനും കൂടി കയ്യിലുള്ള ബീഡിയെല്ലാം വലിച്ച് കിടന്നുറങ്ങും.

ചില ദിവസങ്ങളില്‍  നല്ല എരിവുള്ള മീന്‍ കൂട്ടാനും കൂട്ടി ചോറുണ്ട് തട്ടിന്‍ പുറത്തെത്തിയാലൊരു  പുക  വിടാന്‍ ബീഡി സ്റ്റൊക്കുണ്ടാവില്ല. അപ്പോള്‍ എഷ്ട്റേയില്‍ നിന്ന്  ബീഡിക്കുറ്റികള്‍ എടുത്ത്  വലിക്കും, വലിയ  കുറ്റികള്‍  അമ്മാമനും ചെറിയ കുറ്റികള്‍ മരുമകനും. എന്തൊരു  ചേര്‍ച്ചയുള്ള അമ്മാമനും മരുമകനും അല്ലേ..?!!

[ഇവിടെ അവസാനിക്കുന്നു]


test template

this  is a  test  template


പണ്ട് ഞാനും മുത്തുവും ഉമ്മത്തില ഉണങ്ങിയത് ചുരുട്ടി  ബീഡി പോലെ വലിക്കാറുണ്ട്. ഒരു രസത്തിനു. ഞങ്ങള്‍ക്ക് അന്ന്‍ ചെറിയ  ഒരു മത്ത്‌ പോലെ വരാറുണ്ട്. ഞാന്‍ രണ്ടാം ക്ലാസ്സില്‍ പഠിക്കുമ്പോള്‍ എന്റെ അമ്മാമന്‍ മുത്ത്‌  എനിക്ക് ചില ദിവസങ്ങളില്‍ ബീഡി വലിക്കാന്‍ തരും. ബീഡി സ്ടോക്ക് ഇല്ലാത്ത ദിവസങ്ങളില്‍ മുന്നിലെ വീട്ടില്‍ നിന്നാണ്  ഉമ്മത്തില പറിക്കുക.

എന്റെ ബാല്യകാലം ഓര്‍ക്കാനിടയാക്കിയ ദിലീപിന് ഒരു  ചെറിയ പൂച്ചെണ്ട് സമ്മാനിക്കാം. വേണമെങ്കില്‍ നമുക്ക് ഒരു ഉമ്മത്ത്‌ പുക വിടാം...

 ബീഡിക്കുറ്റി  കഥകളുടെ  ചില  വരികള്‍ ആണിത് .

Saturday, October 20, 2012

വരുന്നു താമസിയാതെ

വരുന്നു താമസിയാതെ ഒരു  ബീഡി കുറ്റിയുടെ കഥ... കാത്തിരിക്കുക ..

Saturday, October 13, 2012

അമ്പഴങ്ങയിട്ട മീങ്കറി…


ഒരു  പണിയുമില്ലാതെ  വെറുതെ  ഇരിക്കുമ്പോള്‍ മനസ്സില്‍ പഴയ  ഓര്‍മ്മകള്‍  ഓടിയെത്തുന്നത് സാധാരണ പതിവാണല്ലോ. അങ്ങിനെയാണ്‍ ഞാന്‍ ഇന്നെലെ  കുഞ്ചുവമ്മാന്റെ കോണകവാല്‍ 
എഴുതിയത്.

എഴുതാന്‍ തുടങ്ങുമ്പോള്‍ എന്റെ മനസ്സില്‍ നിറഞ്ഞിരുന്നത് മണിയും കുഞ്ഞുമണിയും ലീലയും ഒക്കെയുള്ള ഒരു  ലോകവും ചാമക്കഞ്ഞിയും ആയിരുന്നു. എഴുതി എഴുതി എങ്ങോട്ടൊക്കെ പോയി അവസാനമാണ്‍ കുഞ്ചുമ്മാനെ ഓര്‍മ്മ വന്നതും കഥയുടെ ദിശ അങ്ങോട്ടേക്കാക്കിയതും.

തറവാട്ടിലെ മറ്റൊരു  പുരയിലാണ് കുഞ്ചുവമ്മാന്റെ  താമസം എന്നാണെഴുതിയിരുന്നത്. എനിക്കന്നേരം ആ പുരയുടെ  പേര്‍ മനസ്സില്‍ വന്നില്ല, കുഞ്ചുവമ്മാന്റെ വാസസ്ഥലം പത്തായപ്പുര ആയിരുന്നു.

പത്തായപ്പുരയില്‍  ഒരു ഉമ്മറം, പിന്നെ ഇടത്തേ ഭാഗത്ത് വലിയൊരു മുറി വിത്ത് വലിയ തടികൊണ്ടുള്ള വാതിലും  ചിത്രപ്പണികളുള്ള് പൂട്ടും  അതിന്നൊരു വലിയ  താക്കോലും. പിന്നെ നേരെ കാണുന്നത് ഗോവണി  മുറിയും ആ മുറിയുടെ ഇടത് വശത്ത് പടിഞ്ഞാറോട്ട് ജനലകള്‍ ഉള്ള  മറ്റൊരു മുറിയും. ഗോവണിയില്‍ കൂടി മുകളിലേക്ക് കയറിയാല്‍ വിശാലമായ രണ്ട് മുറികള്‍. ഇത്രയും ആണ്‍ പത്തായപ്പുര.

പത്തായപ്പുര  ഇത്രയും ഉണ്ടെങ്കില്‍ പിന്നെ തറവാട് എത്ര വലുതാണെന്ന്  ഊഹിക്കാമല്ലോ..? ചെറിയമ്മയും  കുടുംബവും അവിടെ. തറവാട്ടിലും തട്ടിന്‍ പുറവും ഗോവണി മുറിയും ഉണ്ട്. വിശാലമായ ഉമ്മറം കിഴക്കും തെക്കും. കിഴക്കേ ഉമ്മറത്ത് നിന്ന് വടക്കേ ഭാഗത്താണ്‍ അടുക്കള. അടുക്കളക്കും ഉമ്മറത്തിനും ഇടക്ക് ഒരു കൊച്ചു തളം ഉണ്ട്. ആ തളത്തില്‍ നിന്ന് കുണടിലേക്കിറങ്ങുന്നത് പോലെ ആണ്‍ അടുക്കള.

അടുക്കളക്ക് രണ്‍ട് ഭാഗമുണ്ട്. ആദ്യം  അടുക്കളത്തളം, അതിന്നപ്പുറത്ത്  അടുക്കള. അടുക്കളയില്‍  നിന്ന് കിഴക്കോട്ടാണ്‍ വാതില്‍. പിന്നെ വടക്കോറത്ത് വളരെ ആഴമുള്ള  ഒരു  കല്‍ക്കിണര്‍. കിണറിന്റെ  അടിയില്‍ പൂതക്കുറ്റി  ഉള്ള കാരണം ആ വെളളത്തിന്‍  അല്പം കനം അല്ലെങ്കില്‍ കട്ടി  കൂടുതലായിരുന്നു.

ആ പ്രദേശത്ത് കല്‍ക്കിണറുകള്‍ കുറവായിരുന്നു. അയലക്കാര്‍ ആ കിണറ്റില്‍ നിന്ന് തന്നെയാണ്‍ കുടിവെള്ളം എടുക്കാറ്. പണ്ട് ഈ തറവാട്ടില്‍  നിന്ന് മാക്കുണ്ണി അമ്മാന്‍ എന്ന എന്റെ അമ്മയുടെ  അച്ചന്‍  മാറിത്താമസിച്ചപ്പോള്‍  ആദ്യം പണിതത് നെല്ലിപ്പടി  വെച്ച ഒരു കല്‍ക്കിണര്‍ ആയിരുന്നു.

നെല്ലിപ്പടി കൂറ്റനാട്ടിലെ ചെറിയമ്മയുടെ തറവാട്ടില്‍  നിന്ന് കാളവണ്ടിയിലാണ്‍  കൊണ്‍ടുവന്നത്. അതൊക്കെ  വലിയ കഥ. അത് പിന്നെ പറയാം.

പിന്നെ പറയാമെങ്കിലും  രണ്ട് വാക്ക് ഇങ്കെ പോടലാം. ആ നാട്ടിലെ വലിയ ജന്മിമാരില്‍ ഒരാളായിരുന്നു എന്റെ അച്ചാച്ചനെന്ന അമ്മയുടെ പിതാവ്. കല്ലായില്‍ മാക്കുണ്ണി എന്നായിരുന്നു പേരെങ്കിലും ഷാപ്പില്‍ മാക്കുണ്ണി എന്നായിരുന്നു വിളിപ്പേര്‍. ആ നാട്ടില്‍ കള്ള് ഷാപ്പ് നടത്തുന്ന ഏക വ്യക്തിയായിരുന്നത്രെ.

അനേകം പേര്‍  ചെത്തിക്കൊണ്ട് വരുന്ന കള്ള്  വിപണനം ചെയ്യുന്നതിന്‍ മുന്‍പ് ആ വീട്ടിലെ മുറ്റത്ത്  വെച്ച് അളക്കും. അങ്ങിനെ ഷാപ്പിലെ മാക്കുണ്ണി  ലോപിച്ച് ഷാപ്പിക്കാരുടെ വീട് എന്നായി  മാറി.

അങ്ങിനെ വലിയ ജന്മിയും ഷോപ്പി ഉടമയായിരുന്ന എന്റെ അച്ചാച്ചന്‍ മദ്യപാനി ആയിരുന്നില്ല. ഈശ്വര ഭക്തനായിരുന്നു. ഗുരുവായൂരപ്പദാസനായിരുന്നു.  അച്ചാച്ചന്റെ വേഷം മുട്ടുവരെയുള്ള ഒരു ഒറ്റ മുണ്‍ട്. പുറത്ത് പോകുമ്പോള്‍ മാത്രം ഒരു മേല്‍ മുണ്ട്.  ഷര്‍ട്ട് ധരിച്ചിട്ട് ഞാന്‍ കണ്ടിട്ടേ ഇല്ല.

അങ്ങിനെ കുഞ്ചുവമ്മാനേയും, ചെറിയമ്മയേയും മണി, കുഞ്ഞുമണി  മുതലായവരേയും ചാമക്കഞ്ഞിയും  എല്ലാം ഞാന്‍ ഓര്‍ത്തു. ഇതൊക്കെ  എഴുതുമ്പോള്‍ എന്റെ മനസ്സില്‍ വരുന്നു എന്റെ പ്രിയപ്പെട്ട വലിയച്ചനും വലിയമ്മയും.

അവരുടെ വീട് കുന്നംകുളത്ത് പട്ടാമ്പി  റോഡില്‍ ചക്കുണ്ണി അയ്യപ്പന്റെ  ഇറക്കത്തിലായിരുന്നു. വലിയച്ചന്‍ കൊളംബോയില്‍ ഡോക്ടര്‍ ആയിരുന്നു. വലിയമ്മ അവിടെ തന്നെ  വലിയച്ചന്റെ അസ്സിസ്റ്റ്  ചെയ്തിരുന്ന മെഡിക്കല്‍ അസിസ്സ്റ്റന്‍ ആയിരുന്നു.

വലിയച്ചന്‍  വളരെ നെരെത്തെ  റിട്ടയര്‍  ചെയ്ത് വന്നിരുന്ന സമയത്താണ്‍ ഞാന്‍ കണ്ടിട്ടുള്ളത്. ആദ്യമൊക്കെ വലിയച്ചന്‍ എന്റെ തറവാട്ടില്‍  – അതായത് എന്റെ അച്ചന്‍  ജനിച്ചുവളര്‍ന്ന ഞമനേങ്ങാട്ട് വെട്ടിയാട്ടില്‍ കുടുംബത്തില്‍  ഇടക്കിടക്ക് വന്ന് താമസിക്കും.

വലിയച്ചനെ ആ നാട്ടുകാര്‍ക്കെല്ലാം വലിയ ബഹുമാനമായിരുന്നു. അന്നത്തെ കാലത്തെ  ഏക ഡോക്ടറായിരുന്നു  അദ്ദേഹം. യൌവനകാലം മുഴുവനും സിലോണിലായിരുന്നു ദൌത്യം. വയ്യാണ്ടായപ്പോളാണ്‍ നാട്ടിലെത്തിയത്.

സഫാരി സൂട്ടുപോലെ ഉള്ള ഒരു ഷര്‍ട്ടും പേന്റിനുപകരം മുണ്ടും ആയിരുന്നു വലിയച്ചന്റെ വേഷം. പിന്നെ വിലപ്പെട്ട കൊളമ്പ് കാല്‍ക്കുട. വെട്ടിയാട്ടില്‍ തറവാട്ടുകാരെല്ലാം ചുരുങ്ങിയത് ആറടി ഉയരമുള്ളവരും ആയുധാഭ്യാസികളും ആയിരുന്നു. കുടുംബ കളരിയില്‍ നിന്ന് മാര്‍ഷ്യല്‍ ആര്‍ട്ട്സ് എന്റെ തലമുറ വരെയുള്ളവര്‍ക്ക് സിദ്ധിച്ചിരുന്നു.

നാട്ടിലുള്ളവരെല്ലാം വലിയച്ചനെ ഡോക്ടര്‍ പത്മന്‍  എന്നാണ്‍ വിളിച്ചിരുന്നത്. വിദേശവാസം അവസാനിപ്പിച്ച് തറവാട്ടിലെ  സ്വത്ത്  വിഹിതം വാങ്ങി അദ്ദേഹം കുന്നംകുളത്ത്  വീട് വെച്ച്  താമസമാക്കി.

എന്നെ വലിയ ഇഷ്ടമായിരുന്നു വലിയച്ചന്‍, നന്നായി  പഠിക്കണമെന്നും ഡോക്ടറാകണമെന്നുമെല്ലാം ഉപദേശിക്കുമായിരുന്നു. പ്രൈമറി സ്കൂളില്‍ പഠിക്കുമ്പോള്‍ ഞാന്‍ വലിയച്ചനെ കാണാന്‍ പോകുമ്പോള്‍ എനിക്ക് വുഡന്‍ കേയ്സുള്ള സ്ലേറ്റ് പെന്‍സില്‍ തരുമായിരുന്നു. അന്നത്തെ കാലത്ത്  അപൂര്‍വ്വമേ അത്തരം പെന്‍സിലുകള്‍ കിട്ടിയിരുന്നുള്ളൂ..

വലിയച്ചനുമായുള്ള എന്റെ ഈ അടുപ്പം ഞാന്‍ കൌമാരത്തിലെത്തിയപ്പോഴും ഉണ്ടായിരുന്നു. ഞാന്‍ ഇടക്കിടക്ക് ബോര്‍ഡിങ്ങ് സ്കൂളില്‍ നിന്ന് നാട്ടിലെത്തുമ്പോള്‍ വലിയച്ചനെ കാണാന്‍ പോകുമായിരുന്നു.

ഞാന്‍ സ്കൂള്‍  ഫൈനല്‍ എത്തുമ്പോളെക്കും വലിയച്ചന്‍ ഇഹലോകവാസം വെടിഞ്ഞു. വെട്ടിയാട്ടില്‍ തറവാട്ടിലെ ആണ്‍ തരികളെല്ലാം അറുപത് വയസ്സോടെ പരലോകം പ്രാപിക്കുകയാണ്‍ പതിവ്. വലിയച്ചനും, അച്ചനും, പാപ്പനും, എന്തിനുപറേണു വലിയച്ചന്റെ മൂത്ത മകനും ഈ  പ്രായത്തില്‍ അന്ത്യശ്വാസം വെടിഞ്ഞു.

എവിടെയോ ഒരു  സ്പെല്ലിങ്ങ് മിസ്റ്റേക്കുള്ള  പോലെ ഈ ഞാന്‍ അറുപത്തഞ്ചായിട്ടും ആരും വിളിച്ചില്ല. അറുപത്  വയസ്സില്‍ ഷഷ്ടിപൂര്‍ത്തി ആഘോഷിച്ച് മരണത്തെ  പ്രതീക്ഷിച്ചെങ്കിലും എന്റെ നറുക്ക് വീണില്ല.

വലിയച്ചന്‍  മരിച്ചു, വലിയമ്മ ഒറ്റക്കായി. ഞാന്‍ വല്ലപ്പോഴും പോകുമായിരുന്നു. ഞാന്‍ പത്താം ക്ലാസ്സില്‍  കുന്നംകുളത്ത് പഠിക്കുമ്പോല്‍ ഇടക്കിടക്ക് അവിടെ പോകും. വീട്ടിലെ മെയിന്റസ് ഒക്കെ ഞാന്‍ തന്നെ ആയിരുന്നു ചെയ്യുക.

എപ്പോള്‍  ചെന്നാലും കുടിക്കാനും  ഊണിന്റെ സമയത്ത് ഊണും തരും വലിയമ്മ. വലിയമ്മ പുരാതന വൈദ്യകുടുംബത്തിലെ അംഗമായിരുന്നു. നേത്രവൈദ്യം അറിഞ്ഞിരുന്ന  വലിയമ്മ ആ സമയത്ത് വൈദ്യം പ്രാക്ടീസ് ചെയ്തിരുന്നു. ധാരാളം പേഷ്യന്റ്സും ഉണ്ടായിരുന്നു.

ആയുര്‍വ്വേദ വൈദ്യചികിത്സ ആയിരുന്നു. കണ്ണിലെ  മാറാവ്യാധികള്‍ക്കും, കണ്ണിലെ  മുറിവുകള്‍ക്കും, കണ്ണില്‍ നെല്മണി വീണുള്ള പരുക്കിനും ഒക്കെ ഒറ്റമൂലി പ്രയോഗങ്ങളുണ്ടായിരുന്നു. തോട്ടത്തിലെ നദ്യാര്‍വട്ടം  ചെമ്പരത്തി  എന്നിവ വൈദ്യത്തിന്‍  ഉപയോഗിച്ചിരുന്നതായി ഞാന്‍ ഓര്‍ക്കുന്നു.

വലിയമ്മ എപ്പോഴും ഈശ്വരനാമം ജപിച്ചുകൊണ്ടിരിക്കും, പൂവറുക്കുമ്പോളും, മാലകെട്ടുമ്പോളും മറ്റൊന്നും ചെയ്യാനില്ലാത്തപ്പോഴും ഈശരനാമം ജപിച്ചുകൊണ്ടേയിരിക്കും. കുളി കഴിഞ്ഞുവന്നാല്‍ ഭസ്മം  തൊടും. അങ്ങിനെ വലിയ  ദിനചര്യ ഉള്ള് സ്ത്രീയായിരുന്നു.

വലിയമ്മയുടെ മൂത്ത മകനെ മണിപ്പാല്‍ കസ്തൂര്‍ബാ മെഡിക്കല്‍ കോളേജില്‍ മെഡിസിന്‍  ചേര്‍ത്തുവെങ്കിലും ഒരു  കാമ്പസ്സ് പ്രണയത്തില്‍ അകപ്പെട്ട് ഒരുത്തിയെ കെട്ടി. അങ്ങിനെ പഠിപ്പ്  മുടങ്ങി.

എന്നെ ഡോക്ടറായി  കാണാന്‍ വലിയമ്മ മോഹിച്ചു. എന്നെ ആയുര്‍വ്വേദ കോളേജില്‍ ചേര്‍ത്തിയെങ്കിലും ആദ്യവര്‍ഷം തന്നെ ഞാന്‍ അവിടെ നിന്ന് ചാടിപ്പോയി നേരെ ഗള്‍ഫിലേക്ക്  വിട്ടു. ഒരു മക്കളും  ഡോക്ടറായി  കാണാന്‍ സാധിച്ചില്ലാ എന്നും പറഞ്ഞ്  വലിയമ്മ എപ്പോഴും വിലപിക്കുമായിരുന്നു.

അങ്ങിനെ വെസ്റ്റ് ബംഗാളില്‍ സര്‍ക്കാരുദ്യോഗസ്ഥനായ വലിയമ്മയുടെ ഇളയ  മകന്‍ ഉദ്യോഗം രാജിവെച്ച് ഹോമിയോ കോളേജില്‍  ചേര്‍ന്ന് പഠിച്ച് ഇപ്പോള്‍ കല്‍ക്കട്ടയിലെ പേര്‍ കേട്ട, പ്രശസ്തിയായ ഒരു ഡോക്ടറാണ്‍.

ഞാന്‍ ചെറുപ്പത്തില്‍ അധികം എരിവ് കഴിക്കില്ലായിരുന്നു. ഞാന്‍ ഉച്ചക്ക്  ഉണ്ണാന്‍ ഉണ്ടാകുമെന്ന് വലിയമ്മ  അറിഞ്ഞാല്‍ എനിക്ക് വേണ്ടി അന്നത്തെ മീന്‍ കറി സ്പെഷലായി  ഉണ്ടാക്കും. പെപ്പര്‍ ഫിഷ് കറി വിത്ത് അമ്പഴങ്ങ. സീസണാണെങ്കില്‍ മീന്‍ കറിയില്‍ അമ്പഴങ്ങ ഇടും. വലിയമ്മ മരിച്ചതിന്‍ ശേഷം ഞാന്‍ അത്തരം മീന്‍ കറി കഴിച്ചിട്ടില്ല.

ഒരിക്കലെങ്കിലും എനിക്ക് ആ റെസീപ്പിയിലുള്ള മീന്‍ കറി അമ്പഴങ്ങയിട്ട് വെച്ചുതരാന്‍ എന്റെ പെമ്പിറന്നോത്തിയോട് പറഞ്ഞെങ്കിലും ഈ  നാള്‍ വരെ അവള്‍ ഉണ്ടാക്കിത്തന്നിട്ടില്ല.

മണ്മറഞ്ഞ എന്റെ  തലമുറകളിലെ പലരേയും ഞാന്‍  ഇടക്ക്  ഓര്‍ക്കാറുണ്ട്. ഇന്നെലെ മത്തിക്കറി വെക്കുമ്പോള്‍  ഞാ‍ന്‍ ബീനാമ്മയോട് പറഞ്ഞു ഈ അമ്പഴങ്ങക്കാര്യം. അമ്പഴങ്ങ ഇപ്പോള്‍ സീസണല്ലെങ്കിലും അടുത്ത സീസണില്‍ പരിഗണിക്കാമെന്ന് പറഞ്ഞിരിക്കുന്നു അവള്‍.

തുലാവര്‍ഷത്തിലാണൊ അതോ തിരുവാതിര ഞാറ്റുവേലക്കാണൊ  അമ്പഴങ്ങ വിളയുന്നതെന്ന് എനിക്കോര്‍മ്മ വരുന്നില്ല. മഴക്കാലമാണ്‍ അമ്പഴങ്ങയുടെ സീസണ്‍.

അടുത്ത തിരുവാതിര  ഞാറ്റുവേലക്കെങ്കിലും എന്നെ അങ്ങോ‍ട്ട്  വിളിക്കേണേ കൃഷ്ണാ ഗുരുവായൂരപ്പാ.. എനിക്കെന്റെ  വലിയമ്മയേയും വലിയച്ചനേയും കാണാന് തിരക്കായി..

NB: there is dataprocessing errors, kindly excuseFriday, October 12, 2012

കുഞ്ചു അമ്മാന്റെ കോണകവാല്‍

എത്ര എഴുതിയാലും അവസാനിക്കാത്ത ഓര്‍മ്മകള്‍.. . - .ബാലേട്ടന്‍, തന്കേച്ചി, ശാരദ ഏടത്തി, മണി, കുഞ്ഞുമണി, ലീല അങ്ങിനെ പലരും മനസ്സിലോടിയെത്തുന്നു. ഇന്ന് ഉച്ചക്ക് കിടന്നുറങ്ങുമ്പോള്‍ ഇവരില്‍ ചിലര്‍ എന്റെ അടുത്തെത്തി. എത്തിയവര്‍ പരലോകം പ്രാപിച്ചവര്‍.. .. പക്ഷെ എന്നെ പിടിച്ച്ചുനിര്തിയത് ചാമ അരികൊന്ടുള്ള  കഞ്ഞിയാണ് . ഞാന്‍ പണ്ട്‌ പണ്ട്‌ , എന്നുവെച്ചാല്‍ എനിക്ക് ഒന്‍പതോ പത്തോ വയസ്സ് പ്രായം. വള്ളി ടൌസര്‍ ഇട്ടു നടക്കുന്ന കാലം. 

ചെറിയമ്മയുടെ മക്കളായ മണി, കുഞ്ഞുമണി, ലീല എന്നിവര്‍ ചെറിയമ്മയുടെ കൂടെ വേറെ ആയിരുന്നു താമസം. ചെറിയമ്മ എന്ന്‍ വെച്ചാല്‍ എന്റെ ചെറിയമ്മ അല്ല, മറിച്ച് എന്റെ അമ്മയുടെ ചെറിയമ്മ. അമ്മ വിളിക്കുന്നത് കേട്ട് ഞാനും അങ്ങ്ങ്ങിനെ വിളിച്ചു പോന്നു. മണി എന്നെക്കാളും മൂത്തതും, കുഞ്ഞുമണി സമപ്രയവും, ലീല താഴെയും ആയിരുന്നു. 

ചെറിയമ്മയുടെ ഹബ്ബി അതായത് മണി കുഞ്ഞുമണി ലീല മുതല്‍ പേരുടെ ഫാദറെ ഞാന്‍ കണ്ടിട്ടില്ല. അദ്ദേഹം എന്റെ അച്ചാച്ചന്‍ മാക്കുണ്ണിയുടെ ഇളയ സഹോദരന്‍ ആണ്. അകലത്തില്‍ ചരമമടഞ്ഞു. എങ്കിലും അവര്‍ ചെരുവത്ത്തനിയില്‍ തന്നെ താമസിച്ചു പോന്നു. 

എന്റെ വീട്ടില്‍ കിട്ടാത്ത ഒരു സാധനം ആയിരുന്നു ചാമ. ചാമ കൃഷി ചെയ്തിരുന്നത് അവരുടെ അമ്മയുടെ നാടായ കൂറ്റനാട്ടില്‍ ആയിരുന്നു. അവിടെ നിന്ന് വല്ലപ്പോഴും കൊണ്ടുവരും. ചാമാക്കഞ്ഞി തരാമെന്ന് പറഞ്ഞാല്‍ ഞാന്‍ അവരുടെ പിന്നാലെ ഓടും. ചെറിയമ്മയുടെ വീടിന്റെ അടുത്താണ് കുഞ്ചു അമ്മാന്‍ താമസിക്കുനത്. ഈ കുഞ്ചു അമ്മാന്‍ ഒരു ഒറ്റയാന്‍ ആണ്. അച്ചാച്ചന്റെ അമ്മനാണ്. അമ്മ വിളിക്കുന്നത് കേട്ടിട്ട് ഞാനും അങ്ങ്ങ്ങിനെ വിളിച്ചുപോന്നു. 

കുഞ്ചു അമ്മാന് പുന്ച്ച പാടത്തേക്ക് പോകുന്ന വഴിയില്‍ ഒരു പറമ്പ് ഉണ്ടായിരുന്നു.മൂപ്പര്സ് മിക്കവാറും അവിടെ ഉണ്ടാകും. മൂപ്പര്‍ എക്സ് സിലോണ്‍ ആയിരുന്നു, നല്ല അദ്ധ്വാനിയും ആയിരുന്നു. തറവാട്ടിലെ മറ്റൊരു പുരയിലായിരുന്നു മൂപ്പര്സിന്റെ താമസം. ഞാന്‍ മൂപര്സിനെ കാണാന്‍ ഇടക്ക് പോകും, എനിക്ക് പഴവും മറ്റും തരും കഴിക്കാന്‍.  -. വിക്രിതിയനായ എന്നെ അമ്മാന് ഇഷ്ടമായിരുന്നു. ഞാന്‍ അമ്മാന്റെ കോണകവാല്‍ പിടിച്ച്‌ ഓടും ചിലപ്പോള്‍... . 

ചിലപ്പോള്‍ അമ്മാന്‍ എന്നെ ചെവിക്ക് പിടിച്ച്‌  നുള്ളും, ചിലപ്പോള്‍ ഒന്നും പറയില്ല. പാവം കുഞ്ചു അമ്മാന്‍... -  - കുഞ്ചു അമ്മാന് പെണ്ണ് ഉണ്ടായിരുന്നോ എന്ന് എനിക്കോര്‍മയില്ല. ഞാന്‍ കാണുമ്പോള്‍ ഒറ്റത്തടി ആണ്.

കുഞ്ചു അമ്മാനെ കുറിച്ച് കുറച്ചും കൂടി പറഞ്ഞു നമുക്ക് വിശദമായ കഥ പറച്ചില്‍  തുടങ്ങാം.

[ഇപ്പോള്‍ സമയം രാത്രി പത്തെകാല്‍, ശേഷം ബുക്ര ആകാം.]

* ബുക്ര എന്നാല്‍ അറബിയില്‍ നാളെ.

Saturday, October 6, 2012

നിമ്മിയുടെ പ്രണയം….നോവലെറ്റ് ഭാഗം 5
നാലാം ഭാഗത്തിന്‍റെ തുടര്‍ച്ച
http://jp-smriti.blogspot.in/2012/09/4_18.htmlപന്ത്രണ്ടുമണിയോടെ കേളു നായര്‍ തിരിച്ചെത്തി. വാതിക്കല്‍  നായരെ കാത്ത് നില്‍പ്പുണ്ടായിരുന്നു മാധവി അമ്മയും  നിമ്മിയും   .

"അമ്പലത്തില്‍  തിരക്കുണ്ടയിരുന്നോ കേളുവേട്ടാ ..."
"യേയ് സാധാരണ തിരക്ക് മാത്രം.."

"ഊണ് കാലയട്ടിട്ടുണ്ട്. കഴിച്ചതിന്‌ ശേഷം വിശേഷങ്ങള്‍ പറയാം."

"കേളു നായര്‍ ഡൈനിംഗ് റൂമിലേക്ക് പ്രവേശിച്ചു.."

"ഇതെന്താ എനിക്ക് മാത്രം ഇലയിട്ടിരിക്കുന്നത്..?നമുക്കെല്ലാവര്‍ക്കും ഒരുമിച്ച്  ഇരുന്നുകൂടെ..?"

മാധവി അമ്മ നിമ്മിയെ വിളിച്ചു  ഒപ്പമിരിക്കാന്‍.

"എല്ലാവരും കൂടി  ഇരുന്നു വര്‍ത്തമാനം പറഞ്ഞ് ഭക്ഷണം കഴിച്ചു തുടങ്ങി. "
"മോളെ നിമ്മീ കേളുവേട്ടന്  എന്താച്ചാ വിളമ്പി  കൊടുക്ക്‌...."

"എനിക്ക്  ആവശ്യമുള്ളത് ഞാന്‍ എടുത്തോളാം..."

"മോരും തൈരും  ഉണ്ട്. എന്താച്ച്ചന്നുപറഞ്ഞാല്‍  അതെടുക്കാം.."
"എന്തായാലും വിരോധമില്ല.."

നിമ്മി അടുക്കളയില്‍ നിന്ന്‍ മുളകും വേപ്പിലയും ഇട്ട മോരും, ഒരു പാത്രത്തില്‍ കട്ടത്തൈരും കൊണ്ടുവന്ന്‌ മേശപ്പുറത്ത് വെച്ചു.

"കേളു  നായര്‍ മോര് കയ്യിലോഴിച്ച്ച് കുടിച്ചു, പിന്നീട് ഒഴിച്ച് കുഴച്ച് കഴിച്ചു..."

"ഊണിനുശേഷം മധുരം വല്ലതും കഴിക്കുന്ന  ശീലം ഉണ്ടെങ്കില്‍  ഇന്ന്  അല്പം പായസം ഉണ്ടാക്കീട്ടുണ്ട്. കുറച്ച് വിളമ്പട്ടെ..?"

"ഓ ... ആകാം. വിരോധമില്ല... പക്ഷെ  എനിക്കങ്ങിനെ  ശീലം ഒന്നും ഇല്ല..."
"മാധവി അമ്മ നായര്‍ക്ക് പായസം വിളമ്പി കൊടുത്തു.."btw: please note  that  part  no. 5 is  incomplete.