Tuesday, April 11, 2023

രാജേട്ടൻ

 


രാജേട്ടൻ ഇന്നെലെ ഈ ലോകം വിട്ട് പോയി . ഞാൻ പല തവണ ബന്ധപ്പെടാൻ ശ്രമിച്ചുവെങ്കിലും ഫോണിൽ കിട്ടാറില്ല . ചിലപ്പോൾ രവിയുടെ പെങ്ങൾ കുട്ടികളായ സരളക്കുട്ടി, ശകുന്തള, ലളിത എന്നിവരെ വിളിച്ചും മറ്റുമാണ് രാജേട്ടന്റെ ഭാര്യ ചന്ദ്ര ഫോൺ എടുക്കാറ് . രാജേട്ടൻ കുറച്ച് കാലങ്ങളായി പാർക്കിൻ സൺ രോഗത്തിന്റെ അടിമയായിരുന്നു . നല്ല ചികിത്സ ലഭിച്ചിരുന്നുവെങ്കിലും ദീർഘായുസ് ഉണ്ടായില്ല .

എന്റെ കോബ്ര നാരായണേട്ടനും , മസ്കത്തിലെ അളിയൻ രാജുവും ഇപ്പോൾ ഈ രോഗത്താൽ കഷ്ടപ്പെട്ട് കൊണ്ടിരിക്കുന്നു . അളിയൻ രാജുവിനെ വല്ലപ്പോഴും വിളിക്കാറുണ്ടെങ്കിലും അപൂർവ്വമേ ഫോണിൽ കിട്ടാറുള്ളൂ . എല്ലായവരുടെയും ഭാര്യമാർ ആയിരിക്കും ഫോൺ എടുക്കുക . ഈ രോഗികളുടെ കൈ വിരലുകൾ അനായാസം ചലിപ്പിക്കാൻ പ്രയാസമാണ് . 

രാജു ഒരിക്കൽ ഫോൺ ചെയ്യുന്നതിന് ഇടക്ക് ഫോൺ ഡിസ്പ്ളേയും   കീബോഡും എല്ലാം കേടായത്രേ. അവന്റെ കൈ വിരലുകൾ കമ്പി ഇട്ട് കെട്ടിയതിനാൽ രോഗാവസ്ഥ പരിതാപകാരമാണ് . എനിക്ക് രാജുവിനെ പോയി കാണാൻ പറ്റിയിട്ടില്ല ഇതുവരെ , കാരണം ഞാനും ഒരു രോഗിയാണ് . രക്തവാതം എന്നെ കഴിഞ്ഞ 20 കൊല്ലമായി കൊന്നുകൊണ്ടിരിക്കുന്നു. 

ന്യൂറോളജിസ്റ്റിന്റെ ഭാഷയിൽ പെരിഫെറൽ ന്യൂറോപ്പതി ആണ് എനിക്ക് . ഇടത് കാൽ  പാടത്തിന്റെ അടിയിൽ വേദന . ചെരിപ്പ് ഇടാതെ വീട്ടിനകത്തും നടക്കാൻ പറ്റില്ല . ഇപ്പോൾ രണ്ട് കൊല്ലമായി സുഖമായി നടക്കാൻ പറ്റുന്നില്ല . വടി കുത്തി വേണം നടത്തം .

ഞാൻ എന്നും 5 കിലോമീറ്റർ നടന്നിരുന്നതാണ് . സമീപത്തെ അച്ഛൻ തേവർ അമ്പലത്തിൽ എന്നും പോയിരുന്നു. ദീപാരാധനക്ക് 

ശേഷം തൃപ്പുക കഴിഞ്ഞാൽ നല്ല ചൂടുള്ള ശർക്കര പായസം കിട്ടും . ആലിലയിൽ എടുത്ത് കഴിക്കും .അവിടെ വാഴയില കുറവാണ് . മാസത്തിൽ ഒരിക്കൽ ഗണപതിക്ക് ഉണ്ണിയപ്പം നേദിക്കും, ഹനുമാൻ സ്വാമിക്ക്  ,വടമാലയും , ചിലപ്പോൾ അവിൽ നിവേദ്യവും ഉണ്ടാകും. 

ഇപ്പോൾ സമയം ആറു മണി കഴിഞ്ഞ് അന്പത്തിയഞ്ച് മിനിറ്റ് . ഞാൻ അപ്പിയിട്ട് വരാം.

[തുടർന്ന് എഴുതാം  സൂൺ ]


.


Sunday, April 9, 2023

അമ്മേ മാപ്പ്

 അമ്മേ മാപ്പ്    

മക്കളുടെ തുടർ വിദ്യാഭ്യാസത്തിത്തിന്നായി ഞാൻ എന്റെ ജന്മ നാട് ഉപേക്ഷിച്ച് തൃശൂർ പട്ടണത്തിലേക്ക് ചേക്കേറി .  75 വയസ്സ് കഴിഞ്ഞ എനിക്ക് ഇപ്പോഴാണ് മനസ്സിലായത് ഞാൻ ചെയ്തത് വളരെ വലിയ തെറ്റായിരുന്നുവെന്ന് .

മക്കൾ രണ്ടുപേർക്കും പ്രഫഷണൽ വിദ്യാഭ്യാസം കൊടുക്കാൻ സാധിച്ചത് വലിയ  ഒരു നേട്ടം തന്നെ. പക്ഷെ ഞാൻ എന്റെ ഭാവിയാണ് നശിപ്പിച്ചത് എന്ന് വളരെ വൈകിയാണ് എനിക്ക് ഇപ്പോൾ മനസ്സിലായത് .

സാമ്പത്തികമായി ഞാൻ സമ്പന്നൻ ആണെങ്കിലും, മാനസികമായി   പരിതാപകരമാണ് എന്റെ അവസ്ഥ.   ഞാൻ ചേച്ചി എന്ന് വിളിക്കുന്ന എന്റെ പെറ്റമ്മയുടെ  ശാപമാണ് അത് .

ഞാൻ എന്റെ പിറന്ന നാട് ഉപേക്ഷികഴിഞ്ഞ ച്ചത് എന്റെ ചേച്ചിക്ക് ഇഷ്ടമായിരുന്നില്ല . എനിക്ക് അത് മനസ്സിലാക്കാൻ വളരെ  വൈകി . ഇനി തിരുത്താൻ ഉള്ള സമയം ഇല്ല ,  മരണത്തിലേക്ക് കാലുനീട്ടിയിരിക്കുന്ന ഈ നേരത്ത് ഇനിയെവിടെ നേരം .  75  വയസ്സ് കഴിഞ്ഞ എനിക്ക് ഇനിയെവിടെ നേരം അതിനൊക്കെ.  മയ്യത്താകാൻ ഇനി അധികം നാളുകളില്ല എന്ന് മനസ്സ് പറയുന്നു .

അച്ഛൻ 60 തിൽ പോയി.  ഞാൻ വിചാരിച്ചു ഞാനും  അതിനോടടുത്ത കാലത്ത് പോകുമെന്ന് , പക്ഷെ പോയില്ല അല്ലെങ്കിൽ മരണവിളി വന്നില്ല .  വിളി അധികം താമസിയാതെ വരുമെന്ന കണക്കുകൂട്ടലിൽ ആണ് ഞാൻ .

 ഈ വക കാര്യങ്ങൾ ഒന്നും നമ്മുടെ കയ്യിൽ അല്ലെങ്കിലും , അത്തരം ചിന്തകൾ മനസ്സിനെ മഥിക്കുന്നു . 

ഗ്ലോക്കോമ രോഗിയായ എന്റെ കാഴ്ച ഭാഗികമായി നഷ്ടപ്പെട്ടു . കാറ് ഇനി ഓടിക്കാൻ പാടില്ല   എന്ന് ഡോക്ടർ പറഞ്ഞുവെങ്കിലും ഞാൻ അതിനോട് യോജിക്കുന്നില്ല .   ഇത്രയും വ്യക്തതയോടെ എനിക്ക് ടൈപ്പ് ചെയ്യാൻ കഴിയുന്നുവെങ്കിൽ  കാറോട്ടവും പ്രശ്നമില്ല , അല്ലെങ്കിൽ കാറോട്ടത്തിനും പ്രശ്നമൊന്നും ഉണ്ടാവില്ല .

ഒരു ഹൈയുണ്ടായി സയ്യാര കണ്ടുവെച്ചിട്ടുണ്ട് , ഫിലൂസ് വന്നാൽ വാങ്ങണം . ഇപ്പോൾ സമയം പാതിര കഴിഞ്ഞ് കോഴി കൂകിത്തുടങ്ങി . ഒരു സുലൈമാനി  കുടിക്കാൻ കെറ്റിൽ ഓണാക്കി വരാം.

to be continued