Friday, November 28, 2008

എനിക്കൊരു മോതിരം തരുമോ?


എടോ ജെപീ താനെന്താ ഫോണ്‍ എടുക്കാത്തെ.. ഞാനെത്ര തവണ വിളിച്ചെന്നെറിയാമോ?
ഓഫീസില്‍ വിളിച്ചാല്‍ ഒരേ എന്‍‌ഗേജ് എപ്പൊ നോക്കിയാലും.
വീട്ടില്‍ വിളിച്ചാല്‍ ആളില്ലാ..
എന്താ ഇങ്ങിനെയായാല്‍………..
ഞാനെന്തിനാ തന്റെ ഫോണ്‍ എടുക്കണ്?
അതു ശരി ഇപ്പോ ഇങ്ങിനെയാണോ?
അപ്പോള്‍ മീറ്റിങ്ങിന്റെ കാര്യം പറയേണ്ടെ….
"മീറ്റിങ്ങ് നോട്ടീസ് കൈപ്പറ്റിയല്ലോ.
എന്നാലും എന്റെ ജെപീ നിങ്ങളൊക്കെയല്ലെ…. ഈ ക്ലബ്ബിന്റെ ജീവനാഡി….
എന്നിട്ടാണോ പ്രസിഡന്റേ എന്നെ താന്‍ ഇങ്ങനെ തരം താഴ്ത്തിയത്…
ഞാന്‍ എന്തിനാ ഇങ്ങനെ നേരത്തെയെല്ലാം വന്ന് നിങ്ങളെ സഹായിക്കാന്‍
ഞാന്‍ ഡയറക്ടര്‍ ബോര്‍ഡ് അംഗമൊന്നുമല്ലല്ലോ....സാധാരണ മെംബറല്ലേ?
എനിക്കൊന്നും ഇതില്‍ കാര്യമായ റോള്‍ ഇല്ല…
പിന്നെ ഒരു ജീവകാരുണ്യ പ്രവര്‍ത്തനമല്ലേ എന്ന് വിചാരിച്ച് വന്നതാ…
ജെപീടെ ചാനലില്‍ നിന്ന് ക്യാമറമാനെ ഒന്നും കണ്ടില്ലല്ലോ..
ആ‍ങ്ഃ.………. അത് എനിക്കിഷ്ടമുള്ളിടത്തൊക്കെ ഞാന്‍ അയക്കും…
ഞാന്‍ നിങ്ങളുടെ അടുത്ത് നിന്ന് കാശൊന്നും കൈപ്പറ്റിയിട്ടില്ലല്ലോ………..
ഓരൊരോ ചോദ്യങ്ങള്‍ കേട്ടാല്‍ വിചാരിക്കും……

എല്ലാ കാര്യങ്ങളും വേണ്ട പോലെ ചെയ്തിട്ടുണ്ടെന്ന്…

നാട്ടുകാര്‍ക്കൊക്കെ നോട്ടീസ് കൊടുത്തു…


എന്തേ എന്റെ സ്റ്റുഡിയോവില്‍ ഒന്ന് എത്തിക്കാഞ്ഞത്?........

അതിന്‍ ജെപി ക്ക് ഒന്ന് തന്നല്ലോ?............

അതു ശരി.എനിക്ക് തന്നത് ഞാന്‍ പോകുന്ന സ്ഥലത്തെല്ലാം കൊണ്ടു നടക്കാന്‍ പറ്റുമോ

എന്റെ സത്യേട്ടാ….

ചാനല്‍ കാര്‍ വന്ന് ക്ലിപ്പ് എടുക്കണം…. ന്യൂസില്‍ കാണിക്കണം…

നിങ്ങള്‍ക്കെല്ലാം ഞെളിഞ്ഞ് നില്‍ക്കണം….

എന്റെ സ്റ്റുഡിയോവിലെ കുട്ട്യോള്‍ ക്യാമയും തൂക്കി വരുമ്പോള്‍ അവര്‍ക്ക് കുടിക്കനെന്തെങ്കിലും

കൊടുത്തിട്ടുണ്ടോ ഇതു വരെ….

ഡിന്നറും മറ്റുമുണ്ടെങ്കില്‍ എനിക്ക് ഈ തിരക്കിന്നിടയില്‍ അവരുടെ കാര്യവും നോക്കണം…

നിങ്ങള്‍ക്കങ്ങനെ വല്ല വിചാരോം ഉണ്ടോ?
വേറെ ചാനലുകാരെയൊന്നും കാണുന്നില്ലല്ലോ ഇവിടെ…..
എങ്ങിനെയാ അവരൊക്കെ വരിക…..

ആരെയും മൈന്‍ഡ് ചെയ്യാന്‍ നിങ്ങള്‍ക്കൊന്നും സമയമില്ലല്ലോ.

എന്റെ വണ്ടീല്‍ ക്യാമറയുണ്ടോന്ന് നോക്കട്ടെ……..

ഏതായാലും കുറച്ച് സ്റ്റിത്സും.. 10 മിനിട്ട് വിഡിയോയും എടുക്കാം…..
ദാ ഷാജിയേ…….. നോക്ക്യേ ജെപി വരുന്നു……… ക്യാമറകളുമായി………
ആളുകളൊക്കെ ശരിക്ക് അണി നിരക്കട്ടെ….
ബാനര്‍ ശരിക്ക് കെട്ടിയിട്ടില്ലേ……….
ഓരൊരുത്തരും അങ്ങോട്ടുമിങ്ങോട്ടും ഓടുന്നു…….
ജെപി ഞങ്ങള്‍ റെഡി………
"സത്യേട്ടാ എത്ര പേഷ്യന്‍സിനെ തിമിര ശസ്ത്രക്രിയക്ക് തിരഞ്ഞെടുത്തു"?….
ലിസ്റ്റ് നോക്കട്ടെ……… ഏതാണ്ട് 100ല്‍ കൂടുതലാളുകളുടെ സ്ക്രീനിങ് കഴിഞ്ഞിട്ടുണ്ട്…..
എന്നാല്‍ നമുക്ക്………. ഡോക്ടര്‍മാരെയും, രോഗികളേയും, ക്ലബ്ബു പ്രവര്‍ത്ത്കരേയും എല്ലാം കൂട്ടി

മൊത്തത്തില്‍ ഒരു ഫോട്ടോ എടുക്കാം.
ഞാന്‍ കം‌പ്ലീറ്റ് പ്രോഗ്രാം വിഡിയോ കവറ് ചെയ്തു….
സത്യേട്ടാ……. എത്ര നേരമായി ഞാന്‍ വന്നിട്ട്…………
ഇതാ ഞാന്‍ പറഞ്ഞേ നേരത്തേ……….
എന്താ ഫെല്ലോഷിപ്പൊന്നുമില്ലേ?
ഞാന്‍ ബ്രേയ്ക്ക് ഫാസ്റ്റ് കഴിച്ചിട്ടില്ല………
ഒന്നുമില്ലേ ഇവിടെ…….
അതാ അവിടെ ചായയും കാപ്പിയും, വടയുമെല്ലാം ഉണ്ട്…
ശരി……….. വടയും കിടയുമൊന്നുമില്ലെങ്കിലും ……. ഒരു ചായ കുടിച്ചാല്‍ ഒരു ഉഷാര്‍ വരുമല്ലോ?............
ജെപീ……. അതാ ആ വലിയ ഡൈനിങ്ങ് റൂമില്‍ ഉണ്ട് സാധനങ്ങളൊക്കെ……
ഓകെ………
………………….. ഇതെന്താ എല്ലാ സാധങ്ങളും വലിച്ചു വാരിയിട്ടിരിക്കുന്നത്…
എനിക്കൊന്നും ഈ സ്ഥലത്ത് നിന്ന് ഭക്ഷണം കഴിക്കാന്‍ പറ്റുകയില്ല……………………..
എന്താ രാഘവേട്ടാ ഇവിടെ?…………..

എന്റെ 2 കണ്ണൂം ഓപറേഷന്‍ ചെയ്തതാ…….എന്നാലും നിങ്ങളുടെ ഈ സംരഭത്തില്‍ …..

വീണ്ടും ഒരു ചെക്ക് അപ്പ് നടത്താമെന്നു വിചാരിച്ച് വന്നതാണ്. ….
എന്നാ ശരി……. അങ്ങോട്ട് കടന്നിരുന്നോളൂ….
ഞാന്‍ പുറത്ത് പോയി ഒരു കാപ്പി കുടിച്ചിട്ട വരാം……..
കാപ്പി ഈ നേരത്തോ……….. ഇപ്പോ ഉണ്ണണ്ടെ നേരമായില്ലേ……..
എനിക്കിന്ന് കാലത്ത് കാപ്പിയും, പ്രാതലും ഒന്നും കിട്ടിയില്ല…
കറന്റ് ഇല്ലാത്തതിനാല്‍ കാപ്പിയിടാന്‍ പറ്റിയില്ല…
പ്രാതല്‍ എന്തോ ഉണ്ടാക്കി വെച്ചിരുന്നു….. ബീനാമ്മ……
പക്ഷെ കാലത്തെ ചുടുകാപ്പി കിട്ടാത്തതിനാല്‍ ഭക്ഷണം വേണ്ടെന്ന് വെച്ചു…
കാലത്തെ ബെഡ് കാപ്പി ഞാന്‍ സ്വയം ഉണ്ടാക്കി കഴിക്കയാ പതിവ്….
ഞങ്ങള്‍ വിദേശത്തായിരിക്കുമ്പോഴുണ്ടായിരുന്ന സ്വഭാവമാണു…
ഇപ്പോഴും അതു തുടരുന്നു….
അതിനാല്‍ എന്റെ ശ്രീമതിക്ക് കാലത്ത് എന്നെക്കൊണ്ട് ശല്യമൊന്നുമില്ല…
ബ്രേക്ക് ഫാസ്റ്റ് എന്തെങ്കിലും ഉണ്ടാക്കി അടുക്കളയില്‍ വെച്ചിട്ടുണ്ടാകും….
ഞാന്‍ സ്വയം എടുത്ത് കഴിക്കും….
വീട്ടില്‍ പിള്ളേരുണ്ട്ങ്കില്‍ എല്ലാരും ചേര്‍ന്ന് ഒരുമിച്ചിരുന്ന് കഴിക്കും………..
ഇനി ഈ നേരത്ത് എവിടുന്നാ കാപ്പി കിട്ട്വാ……….
ഉച്ചയൂണ്‍ നേരത്ത് ഹോട്ടലുകാര്‍ക്ക് ഈ കാപ്പി കുടിക്കാന്‍ വരുന്നവരെ ഇഷ്ടമില്ല….
തൊട്ടടുത്ത് എലൈറ്റ് ആശുപത്രിയുണ്ടല്ലോ………

അവിടെ ഇന്ത്യന്‍ കോഫി ഹൌസുണ്‍ട്…. അങ്ങോട്ട് പോകാം………….
മൊത്തത്തില്‍ തരക്കേടില്ലാത്ത അന്തരീക്ഷം…..………
എന്താ സാറെ കഴിക്കാന്‍ വേണ്ടേ?..........
ഈ നേരത്ത് ചെറുതായി കഴിക്കാനെന്തെങ്കിലും ഉണ്ടോ…..

ഉണ്ടല്ലോ സാറെ………..
പൂരി മസാല്‍, നെയ് റോസ്റ്റ്, മസാല ദോശ…………
ചപ്പാത്തി കഴിച്ചിട്ട് കുറെ നാളായി………….
അതിനു ചപ്പാത്തിയില്ലാ സാറെ……………
ചപ്പാത്തി രാത്രി മാത്രമെ ഉള്ളൂ….
അപ്പോ എന്താ കഴിക്കാ…………
എന്നാ‍ല്‍ പൂരി തരൂ………………
പൂരി തണുത്ത് വെറുങ്ങലിച്ചിട്ടുണ്ടാകും………….
എന്നാലും പറഞ്ഞ് പോയില്ലേ………….
രാഘവേട്ടന്‍ പറഞ്ഞത് ശരിയാ………
മണി 12 ½ ആയി. ഇനി വീട്ടീ പോയി അവിടെ വെച്ചിട്ടുള്ള ഭക്ഷണം കഴിച്ചില്ലെങ്കില്‍ ബീനാമ്മയുടെ വായിലിരിക്കുന്നത് കേള്‍ക്കണം….
എന്റെ കൃഷ്ണാ ഗുരുവായൂരപ്പാ…. എന്തെല്ലാം കേള്‍ക്കണം…. എന്തെല്ലാം അനുഭവിക്കണം……….
ആ……. പൂരി എത്തി……… വിചാരിച്ച പോലെ ത്ണുത്ത് മരവിച്ചതല്ല……..
നല്ല ഓവന്‍ ഫ്രഷ്………….. ക്രിസ്പി ………. പൂരി……..
നല്ല ചുവന്ന മസാലയും……….
കൊള്ളാം………. വയറ് നിറഞ്ഞു…………..
കാപ്പിയോ……. ചായയോ …… സാറെ………..
ഒന്നും വേണ്ട മോനെ………….തൃപ്തിയായി…………….
ഇനി നേരെ രോഗികളുടെ അടുത്തെക്ക് പോകാം…………
എന്താണു ഈ നേഴ്‌സുമാര്‍ കാണിക്കുന്നതെന്നു നോക്കാം………..
എനിക്കു തിമിരം ബാധിക്കുമല്ലോ കുറച്ച് കഴിഞ്ഞാല്‍…………
വേദനയില്ലാത്ത ഓപറേഷനാണെന്നാ ഷെന്നി പറഞ്ഞേ………….
ഊം……… എന്നാലും നോക്കാം….. അറിഞ്ഞിരിക്കുന്നത് നല്ലതല്ലെ?
ആദ്യം അവര്‍ പ്രഷര്‍ നോക്കുന്നു… അതെനിക്കു സുപരിചിതമാണു…
പിന്നെ അവരെന്താ ഇഞ്ജെക്ഷന്‍ സിറിഞ്ച് കണ്ണില്‍ കുത്തുന്നതെന്നു മനസ്സിലായില്ല….

ഒരാണിനെ പരിശോധിക്കുന്നത് കണ്ടു…. അയാള്‍ക്ക് വേദനയില്ലാ എന്ന് തോന്നുന്നു……
പക്ഷെ ഈ സിറിഞ്ച് കണ്ണില്‍ കുത്തിയാലെങ്ങ്നാ വേദനയില്ലാത്തതെന്താ എന്നാ എനിക്ക് മനസ്സിലാകാത്തത്…….
സാധാരണ തരിപ്പിക്കാനല്ലേ കുത്തിവെപ്പ് നടത്തുക………

തരിപ്പിച്ചാല്‍ ഓപറേഷന്‍ ചെയ്യേണ്ടത് കോയമ്പത്തൂരല്ലേ……….

ആ സ്ഥലം ഇവിടെ നിന്ന് 120 കിലോമീറ്റര്‍‌ അകലെയല്ലെ……….
ഒന്നും പിടി കിട്ടുന്നില്ലല്ലോ………..
ആ ഒരു അമ്മാമയെ കിടത്തുന്നുണ്ട്….. അതൊന്ന് ക്യാമറയില്‍ പകര്‍ത്താം…
അമ്മാമയുടെ കണ്ണില്‍ ആദ്യം മരുന്ന് ഒഴിച്ചു…..
പിന്നെ പ്രഷറ് നോക്കി……..
പിന്നെ സിറിഞ്ചു എടുത്തു കുത്തി………….. അമ്മാമ്മ വേദന കൊണ്ട് പുളഞ്ഞു………… കൈ അറിയാതെ

തട്ടാന്‍ എന്ന പോലെ പോയി…. അപ്പോള്‍ നഴ്സുകുട്ടി പറഞ്ഞു… അമ്മാമ്മേ…… കൈ താഴെ ഇടൂ……..
ഇതെല്ലാം കണ്ടപ്പോള്‍ ഞാന്‍ ആദ്യം വിചാരിച്ചു….. ക്യാമറ എന്റെ കയ്യില്‍ നിന്നും താഴെ വീഴുമെന്നു….
ഒരു മിനിട്ടുകൊണ്ട്… ടെസ്റ്റിങ്ങ് കഴിഞ്ഞു…. അമ്മാമക്കു പിന്നെ ഒരു പ്രശ്നവും കണ്ടില്ല…

പക്ഷെ ആദ്യ കുത്തലില്‍ അമ്മാമ്മ വേദനിച്ചു പുളയുന്നത് എനിക്ക് നോക്കിനില്‍ക്കാനായില്ല….

പഷെ എന്നിലെ പത്രപ്രവര്‍ത്തകന്‍ പതറിയില്ലാ…. കാര്യങ്ങള്‍ ശരിക്കും ഒപ്പിയെടുത്തു……..
ഒരു നെടുവീര്‍പ്പോടെ ഞാന്‍ അടുത്തുള്ള ഒരു കസേരയിലമറ്ന്നു…..
എന്റെ കൃഷ്ണാ ഗുരുവായൂരപ്പാ…… എനിക്കും ഇത് പോലെ കുത്തേല്‍ക്കേണ്ടി വരില്ലേ……


കുറച്ച് നാള്‍ കഴിഞ്ഞാല്‍……..
ഹേയ് ജെപീ…….. എന്താ പെട്ടെന്നവിടെ ഇരുന്നേ…………. ഗീതേച്ചി ചോദിച്ചൂ….
ഒന്നൂല്ലാ എന്റെ ഗീതേച്ചീ…….
ഞാന്‍ ആ രംഗം കണ്ട് ആകെ തളര്‍ന്ന് പോയി……
എന്തേ ഉണ്ടാ‍യി…………
എന്തെങ്കിലും പ്രശ്നം ഉണ്ടോ……
ഏയ് ഒന്നുമില്ല…..
ഞാന്‍ അവിടെ കണ്ണ് ടെസ്റ്റ് ചെയ്യുന്നത് നോക്കി നിന്നതാ…..
എന്റെ ഇരിപ്പു കണ്ട് ഗീതേച്ചി പാവം പേടിച്ചു….
കുറച്ച് നേരം പുറത്ത് പോയി നിന്ന് കാറ്റ് കൊള്ളാം…..
ആ ജെപി ഇവിടുണ്ടായിരുന്നോ……
ഞങ്ങള്‍ വിചാരിച്ച് പോയെന്ന്………..
എന്നാ വരൂ ….. നമ്മള്‍ വയസ്സന്മാരുടെ ഒരു ഫോട്ടോ എടുക്കാം….
എടാ ഷെന്നീ………. ഇതാ ക്യാമറ……..
എല്ലാം ശരിയാക്കിയിട്ടിട്ടുണ്ട്….
ജ്സ്റ്റ് ക്ലിക്ക്……….
ഇതെന്താ അവന്റെ കൈ വിറക്കുന്നേ………
അതവന്‍ കള്ള്കുടി നിര്‍ത്തിയതിനാലാ….
അതെയോ ഷെന്നീ‍ീ.….
ഊം…… അതെയെന്നാ തോന്നണെ…….
കള്ള് കുടി നിര്‍ത്തിയാലങ്ങനെ ഉണ്ടാക്വൊ സത്യേട്ടാ….
എനിക്കറിയില്ലാ എന്റെ ജെ പീ………
അതെന്തെങ്കിലുമാകട്ടെ……..
ഫോട്ടൊ നോക്കട്ടെ……… എങ്ങിനെ ഉണ്ടെന്നു….
വലിയ കുഴപ്പമില്ല……. സത്യേട്ടാ ഞാന്‍ പൂവ്വാ………………

പോകും വഴി എനിക്ക് ആപ്പീസില്‍ ഒന്ന് കയറണം…
ജെപി…….. വരട്ടെ പോകാന്‍…

ഞാന്‍ താന്‍ വരില്ലാ എന്ന് വിചാരിച്ച് ഫോട്ടൊഗ്രാഫറോട് വരാന്‍ പറഞ്ഞിരുന്നു…
നമുക്കെല്ലാവരുമൊന്നിച്ച് ഒരു പടം ഏടുക്കാം… അയാള്‍ക്കേതായാലും കാശ് കൊടുക്കണം….
നമ്മുടെ പെണ്ണുങ്ങളൊക്കെ ഇവിടുണ്ടായിരുന്നല്ലോ………
ദാ അവിടുണ്ട്…..
എന്നാ വരട്ടെ……. പത്ത് മിനിട്ടും കൂടി കഴിന്ഞ്ഞ് ഡോക്ടര്‍മാരെയും കൂട്ടി നിര്‍‌ത്തി എടുക്കാം…
ശരി എന്നാ അങ്ങിനെയാകട്ടെ…..
അപ്പോ പത്ത് മിനിട്ട് എന്ത് ചെയ്യണം….
അതാരാ അവിടെ ഒരാള്‍ പുസ്തകം വില്‍ക്കുന്നു…
അത് നമ്മുടെ ഗീതേച്ചിയല്ലേ…….
ഇന്നാളെനിക്ക് പുസ്തകം തരാമെന്ന് പറഞ്ഞിട്ട് തന്നില്ല അല്ലെ….
ഇനി എനിക്ക് വേണ്ട……..
ഇതാരാ ഗീതേച്ചിയുടെ കൂടെ വേറെ രണ്ട് പെങ്കുട്ട്യോള്‍………
അത് നമ്മുടെ ഷെന്നീടെ കെട്ട്യൊളും….. ആ കുറ്റുമുക്കിലെ പെങ്കുട്ടീം അല്ലേ….
ഷെന്നീടെ കെട്ട്യോള്‍ 50 ഉറുപ്പിക കൊടുത്ത് ഒരു പുസ്തകം വാങ്ങി….
ഗീതീച്ച്യേ……… എനിക്ക് വേണമെങ്കില്‍ ഒരു പുസ്തകം തന്നോളൂ…
ഞാന്‍ കാശൊന്നും തരില്ല….
ഈ മീഡിയക്കാര്ക്ക് ഇത്തരൊം പുസ്തകങ്ങളൊക്കെ സൌജന്യമായി കിട്ടും..
ജീപീ ….. ഞാനൊരു പുസ്തകം തരാം… ജീപിക്കല്ല….
ബീനക്കു കൊണ്ട് കൊടുക്കണം….
ഞങ്ങള്‍ക്കൊരു കണക്ക് തീര്‍‌ക്കാനുണ്ട്…

അതിലേക്കായിട്ടെന്ന് പ്രത്യേകം ഗീതേച്ചി തന്നതാണെന്ന് പറഞ്ഞ് കൊടുക്കണം…
ശരി സമ്മതിച്ചു………പറഞ്ഞപോലെ ചെയ്യാം ഗീതേച്ചീ….
ഈ കുറ്റുമുക്കിലെ പെങ്കുട്ടീ ….. എന്താ വിശേഷം………
കാലത്ത് അമ്പലത്തിലൊക്കെ പോയീട്ടാണല്ലോ വരവ്……..

ഇതെന്താ ഭഗവാനെ………… എത്ര മോതിര‍ങ്ങളാ ഇട്ടിരിക്കുന്നതു….
നോക്കട്ടെ………. വലത് കയ്യില്‍ നാല്, ഇടത് കൈയില്‍ രണ്ട്….
ഇത്രയധികം മോതിരമെന്തിനാ….
ഒരു മോതിരം എനിക്ക് തരൂ….
എന്റെ കൈ നോക്കൂ….
ഒറ്റ മോതിരം പോലും ഇല്ലാ………….
എനിക്ക് മോതിരം എന്ന് പറഞ്ഞാല്‍‌ ക്രയിസാ….
ഞാന്‍ കുറെ മോതിരം വാങ്ങാറുണ്ട്….
ഞാനെന്നാല്‍ മോതിരങ്ങള്‍ ആരും കാണാതിരിക്കുവാന്‍ മറച്ച് പിടിക്കാം…
അതെന്തായാലും വേണ്ട്…..
ഞാനൊന്ന് നോക്കട്ടെ വിശദമായി………..
ഈ മോതിരത്തിലെ കല്ലുകളെന്താ മിന്നുന്നത്…….
അതെനിക്ക് തരാമോ?
അയ്യോ …… അത് തരാന്‍ പറ്റില്ല……….
എന്നാല്‍ ഞാന്‍ നല്ല വണ്ണം ഒന്ന് നോക്കട്ടെ………..
പാവം പെങ്കുട്ടി ആ മോതിരം ഊരി എന്റെ കയ്യില്‍ വെച്ച തന്നു…
എന്നിട്ട് പറഞ്ഞു ഇതിന്റെ കല്ലുകള്‍ക്ക് പതിനായിരം രൂപ വിലയുണ്ടെന്നു…
എന്നാ അത് വേണ്ട്… മറ്റേ കയ്യിലെ ഒരു മോതിരം മതി……
അതെന്താ ചെറിയ ഒരു കല്ല്…….'
അത് പവിഴമാണെന്ന് തോന്നുന്നു….
അത് സാരമില്ല…… അതെനിക്ക് തരൂ
ഇത്രയധികം മോതിരമില്ലേ………. ഒരു മോതിരം എനിക്ക് തരൂ………..
അയ്യോ ഞാന്‍ പൂവ്വാ… എന്റെ വീട്ടിലേക്ക്………. എനിക്കൊന്നും തരാന്‍ പറ്റില്ല………..

Tuesday, November 25, 2008

ത്രിശ്ശിവപേരൂരില് ഒരു ബ്ലോഗറ് കൂട്ടം

ഞാന്‍ എന്റെ നാട്ടിലെ ബ്ലോഗര്‍മാര്‍ക്ക് മാസത്തില്‍ ഒരിക്കലോ, വല്ലപ്പോഴുമൊക്കെയോ സമ്മേളിക്കാന്‍ ഒരു ക്ലബ്ബ് തുടങ്ങാന്‍ ഉദ്ദേശിക്കുന്നു.

തുറന്ന വേദിയില്‍ ആശയവിനിമയം നടത്താനും, പരിചയപ്പെടാനും, ശില്പശാലകള്‍ നടത്താനും എല്ലാം ഈ വേദി ഉപയോഗപ്പെടുത്താമല്ലോ?

ഉചിതമായ ഒരു പേര്‍ കണ്ടെത്തണം. [suggestions:> trichur blog club, blogers @ trichur ]


തല്‍ക്കാലം മീറ്റിങ്ങ് കൂടാന്‍ ഏതെങ്കിലും നല്ല ഒരു ഹോട്ടലിലോ, ഹോളുകളിലോ ആകാം.

ത്രിശ്ശൂര്‍ നിവാസികളെമാത്രമാണ് ഉദ്ദേശിച്ചിരിക്കുന്നത് .
വിദേശത്ത് താമസിക്കുന്നവരായ വര്‍ഷത്തില്‍ ഒരിക്കലെങ്കിലും നാട്ടില്‍ വരുന്നവര്‍ക്കും അംഗത്വം ലഭിക്കുന്നതായിരിക്കും.

ടേംസ് ഏന്റ് കണ്ടീഷന്‍സ് ഓഫ് മെംബര്‍ഷിപ് എല്ലാം തമ്മില്‍ കാണുമ്പോള്‍ ആലോചിക്കാവുന്നതാണ്..

താല്പര്യമുള്ളവറര്‍ ഇമെയിലില്‍ ബന്ധപ്പെടുക. കമന്റ് കോളത്തിലും എഴുതാവുന്നതാണ്..
സസ്നേഹം
ജെ പി തൃശ്ശിവപേരൂര്‍

Monday, November 24, 2008

ഹൃദയ സ്പന്ദനം [heart beats]



ദയവായി ഈ ലിങ്ക് സന്ദര്‍ശിക്കുക:-




അശരണര്‍ക്ക് സൌജന്യമായി ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ ചെയ്യുന്ന ഒരു ക്ലബ്ബിലെ അംഗമാകാന്‍ കഴിഞ്ഞതില്‍ ഞാന്‍ അഭിമാനം കൊള്ളുന്നു.
ഞങ്ങളുടെ ക്ലബ്ബിലെ ചില പ്രവര്‍ത്തനങ്ങളെപ്പറ്റി ഞാന്‍
എന്റെ സേവനങ്ങള്‍ എന്ന പേരില്‍ വേറെ ഒരു ബ്ലോഗ് തുടങ്ങിയിട്ടുണ്ടെങ്കിലും അവിടെ സന്ദര്‍ശകര്‍ കുറവാണ്.

ഈ വരുന്ന 26 ന് [ഡിസംബര്‍ 26 - 2008- ബുധനാശ്ച] മാത്രം ലഭിക്കുന്ന സൌജന്യ തിമിര ശസ്ത്രക്രിയയുടെ വിവരങ്ങള്‍ അനുയോജ്യരായ നാട്ടുകാരെ അറിയിച്ചാല്‍ നന്നായിരിക്കും.
വേദന ഒട്ടും ഇല്ലാത്ത രീതിയിലുള്ള സര്‍ജറിയാണെന്നാണ് സംഘാടകര്‍ പറയുന്നത്.

Saturday, November 22, 2008

ഇഞ്ചിമ്പുളിയില്ലേ ബീനാമ്മേ?


"ശബരിമലക്കു നോമ്പ് തുടങ്ങിയിട്ട് കുറച്ചു നാളായല്ലോ….
പ്രത്യേക വിഭവങ്ങളൊന്നും ഇല്ല."

പണ്ടൊക്കെ… ഇഞ്ചിമ്പുളിയും, വടൊപ്പുളി നാരങ്ങാ അച്ചാറും,
മാങ്ങാ അച്ചാറും, പപ്പടവും, അവിയലും ഒക്കെ ഉണ്ടാക്കിയിരുന്ന വീടാ.
ഇപ്പൊ ഒന്നുമില്ല…

മീനും, ഇറച്ചിയുമില്ലെങ്കില്‍ ഇതൊക്കെ മതിയെന്ന മട്ടാ അല്ലേ ബീനാമ്മേ?

"പണ്ടൊക്കെ ഇവിടെ മക്കള്‍ രണ്ടാളും ഉണ്ടായിരുന്നു.
ഇപ്പോള്‍ അവരില്ല. അതിനാല്‍ വീട്ടുകാരിക്ക് എന്തെങ്കിലും ഒരു കറിയും,
ഒരു മെഴുക്കുപുരട്ടിയോ, തോരനോ മതിയെന്ന നിലപാടാ."

"എന്താ ബീനാമ്മേ….ഇങ്ങിനെയൊക്കെ മതിയോ?"…

"എന്നോട് ഡോക്ടറ് പറഞ്ഞിട്ടുണ്ട്… പുളിയുള്ളതൊന്നും കഴിക്കേണ്ടാ.
അങ്ങിനെ പലതും ഉപേക്ഷിക്കാന്‍ പറഞ്ഞു.
അപ്പോ വീട്ടിലുള്ള രണ്ടാള്‍ക്കു രണ്ട് തരം ഉണ്ടാക്കാന്‍ പറ്റുമോ.?
അപ്പോ എനിക്ക് പറ്റുന്നതേ ഞാന്‍ ഉണ്ടാക്കൂ".

ഞാന്‍ അത്  തന്നെ കഴിച്ചാല്‍ മതിയെന്ന നിലപാടാ അവളുടെ.

“അതെങ്ങിനാ ശരിയാകുക?…“

"മീങ്കറി വെക്കുമ്പോള്‍ ഇപ്പോള്‍ മാങ്ങാ ഇടില്ല…പകരം വേറെ എന്തൊക്കെ ചേര്‍ക്കും.."

"ഞാന്‍ പൊതുവെ സസ്യഭുക്കാ….ബീനാമ്മയാകട്ടെ…… മാംസഭുക്കും.."

“പുഴക്കരയില്‍ ജനിച്ച് വളര്‍‌ന്ന ബീനാമ്മക്ക് 4 മണിക്ക് കാപ്പി കുടിക്കുമ്പോഴും….
ഉച്ചക്ക് ബാക്കി വെച്ചിട്ടുള്ള മീന്‍  പൊരിച്ചതിന്റെ നീക്കിയിരിപ്പ് വേണം.“

“ഞാന്‍ മീന്‍ വെച്ചാ അന്ന് മാത്രമേ കഴിക്കൂ. നമ്മടെ കെട്ടിയോളാണെങ്കിലോ?……….
ഒരു വലിയ ചട്ടി നിറയെ മീന്‍ വെക്കും, ആദ്യ ദിവസം ഉച്ചക്ക് കൂട്ടി കഴിഞ്ഞാല്‍, അത് ചൂടാക്കി വെക്കും,“

"രാത്രി കഴിച്ചു കഴിഞ്ഞാല്‍ പിന്നെയും ചൂടാക്കി വെക്കും.പിന്നീട് പിറ്റേ ദിവസം രണ്ട് നേരം…
അങ്ങിനെ ദിവസം കൂടും തോറും അതിന്റെ രസം കൂടി കൂടി വരും…"

“അവസാനമാകുമ്പോഴേക്ക് ചട്ടിയുടെ അടിയില്‍ നിന്ന് വടിച്ചെടുക്കേണ്ട    പോലെ വരും.
അന്ന് പുതിയ മീന്‍ വേറെ ചട്ടിയില്‍ സ്ഥാനം പിടിക്കും…“


“മീനുണ്ടെങ്കില്‍ എന്റെ കാര്യം തഴയും, എന്തെങ്കിലും ഒരു കൂട്ടുകറിയോ,
സാമ്പോറൊ മാത്രം. പിന്നെ മോരു കാച്ചും….“

"ബീനാമ്മക്ക് മീന്‍ കറിയും...മീന്‍ പൊരിച്ചതും,….. ചിക്കന്‍ കറിയും. എല്ലാം എനിക്ക് യഥേഷ്ടം കഴിക്കാമെങ്കിലും എനിക്ക് വേണ്ട..”

“ബീനാമ്മക്ക് ചിക്കന്‍ അധികം ചാറില്ലാതെ വെക്കുന്നതാ ഇഷ്ടം.
എനിക്കാണെങ്കിലോ ചപ്പാത്തിക്ക്
നല്ല വണ്ണം ചാറുള്ള കറി വേണം.
പിള്ളേര്‍ ചിലപ്പോള്‍  വീക്കെന്റില്‍ വരും,അവര്‍‌ക്കും തള്ളയുടെ രുചിയാ.”

“പിള്ളേരെ കണ്ടാല്‍ പിന്നെ തന്തയെ മൈന്റ് ചെയ്യില്ല.
പണ്ടൊക്കെ വൈകുന്നേരം ചപ്പാത്തി ഉണ്ടാക്കുമായിരുന്നു…
എനിക്കാണെങ്കില്‍ രണ്ട് നേരവും ചപ്പാത്തിയായാലും വിരോധമില്ല…“

"എന്താ ബീനാമ്മെ…. ഇപ്പോ ചപ്പാത്തിയുണ്ടാക്കാത്തെ?"

"ഞാന്‍ എത്ര തവണ പറഞ്ഞതാ മനുഷ്യാ
എനിക്ക് കൈ തരിപ്പാ‍…കുഴക്കാനും, പരത്താനും ഒന്നും വയ്യെന്ന് "…

“കുറേ നാള്‍ അതും പറഞ്ഞ് എനിക്ക് രാത്രി വെറുങ്ങലിച്ച ചോറ് തന്നു.
പിന്നീട് സഹിക്കാന്‍ വയ്യാതായപ്പോള്‍ ഞാന്‍ പറഞ്ഞു.
എനിക്ക് വൈകുന്നേരം ചോറ് കഴിക്കാന്‍ പറ്റില്ലെന്ന്.
അങ്ങിനെ തല്ല് കൂട്ടമായി..”

"ഞാ‍ന്‍ അടുക്കളയില്‍ പാത്രങ്ങളൊക്കെ എറിഞ്ഞുടച്ചു.
വലിയ ഒരു യുദ്ധത്തിന്‍ ശേഷം ഇപ്പോള്‍ രാത്രി 4 ദോശ ചുട്ട് തരും.
ദോശക്കൊരു രസവും ഇല്ല.
പീടികയില്‍ നിന്ന് വാങ്ങിയ മാവുകൊണ്ടുണ്ടാ‍ക്കിയ മൊരിയാത്ത ദോശ."


"നീയെന്തിനാ ബീനാമ്മേ, പുറത്ത് നിന്ന് മാവ് വാങ്ങണെ?
വീട്ടില്‍ അരച്ചു കൂടെ?"….

"അരക്കുന്നതിനൊന്നും പ്രശ്നമില്ല. അര‍ച്ചു കഴിഞ്ഞാല്‍ ഈ ഗ്രൈണ്ടര്‍
കഴുകി വെക്കാന്‍ എന്നെ കൊണ്ട് വയ്യാ"….

“എന്തിന് പറേണ്…… മനുഷ്യന് ആവശ്യമുള്ളതൊന്നും ഇപ്പൊ കിട്ടണ് ല്ല്യാ.
ഇഞ്ചിമ്പുളിയില്ലാ….. വടോപ്പുളി നാരങ്ങാ ഇല്ല.
കാളനും അവിയലും ഒന്നും ഇല്ല. ആരും ഉണ്ടാക്കി തരാനും ഇല്ല..”

“പണ്ടൊക്കെ പെണ്ണിനോട് തല്ലുകൂടുമ്പോള്‍ തറവാട്ടില്‍ പോയാല്‍
ചേച്ചി ആവശ്യമുള്ളതൊക്കെ ഉണ്ടാക്കി തരുമായിരുന്നു.
ഇപ്പോ ചേച്ചിയുടെ കാലം കഴിഞ്ഞില്ലേ….“

“എനിക്കാരും ഇല്ലാതെയായി….“

"രണ്ട് മക്കളുണ്ടെന്ന് പറഞ്ഞിട്ടെന്താ കാര്യം…."

"മോളാണെങ്കില്‍ ഇത് വരെ തറവാട്ടില്‍ നിന്ന് മാറിയിട്ടില്ല….
അവളുടെ അമ്മയിയപ്പനു മൂന്ന് മക്കളും, മരുമക്കളും, പേര‍ക്കുട്ടികളും
എല്ലാരും കൂടി ഒരെ വീട്ടില്‍ കഴിയാനാ ഇഷ്ടം…."

മോള്‍ ഭാഗ്യമുള്ളോളാ‍….നല്ല അമ്മായിയമ്മയും , "അമ്മായിയപ്പനും.
അവര്‍‌ക്ക് രണ്ടാള്‍ക്കും മരുമക്കളെ സ്വന്തം മക്കളെക്കാളും ഇഷ്ടമാ.

"അത് കാരണം ഇപ്പോ എന്തായി.?"

"എനിക്ക് എന്റെ മോളുടെ അടുത്ത് പോയി നാലു ദിവസം താമസിക്കാന്‍ പറ്റാതെയായി.."

“അവളുടെ അമ്മായിയപ്പന്  എന്നെ വലിയ കാര്യമാ….
പക്ഷെ ഇത്ര ദൂരം പോയി ഇത്രയും അംഗസംഖ്യയുള്ള വീട്ടില്‍ കഴിയാന്‍ എനിക്കോരു ബുദ്ധിമുട്ട്,
സ്വന്തം വീട്ടില്‍ സ്വസ്ഥതയില്ലാതെ വരുമ്പോള്‍ മാറിത്താമസിക്കാനൊരിടം ഇല്ലാ എന്ന് സാരം.”

“മോനാണെങ്കിലോ പെണ്ണ് കെട്ടാതെ നടക്കുന്നു.
അല്ലെങ്കില്‍ അവന്റെ കൂടെ കുറച്ചു ദിവസം പോയി നില്‍ക്കാറുന്നു.
അവന്റെ കൂടെ പോയി താമസിക്കുന്നതിന്ന്‍‍ അവന് കുഴപ്പമൊന്നുമില്ലാ.

"അവിടെ ഭക്ഷണമൊന്നുമില്ല….അവന്റെ ഭക്ഷണം ഹോട്ടലില്‍ നിന്നാ.
എനിക്കാണെങ്കില്‍ ഈ ഹോട്ടലില്‍ നിന്നുള്ള ഭക്ഷണം പിടിക്കില്ലാ…
ഞാനിപ്പോ ഈ വയസ്സ് കാലത്ത് എന്താ ചെയ്യാ‍…..എന്നെ നോക്കാനിപ്പം ആരുമില്ലാ.."

"കയ്യില്‍ കാശുണ്ടയിട്ടെന്താ കാര്യം.
മുഴുവന്‍ നേരത്തിനു ഒരു നല്ല പണിക്കാരിയെയാണെങ്കില്‍ കിട്ടാനില്ല."

"ഇവിടെ ഏത് പണിക്കാരി വന്നാലും,അടുക്കള പണി ചെയ്യിപ്പിക്കാന്‍ നമ്മുടെ കെട്ട്യോള്‍ക്ക് ഇഷ്ടമില്ല…
എന്നാലോ സ്വന്തം ചെയ്യാനുള്ള കെല്പും ഇല്ലാ.."

"ഞാന്‍ ഒരു പെണ്ണിനെയും കൂടി കെട്ടട്ടെ എന്ന് ബീനാമ്മയോട് ചോദിച്ചതാ..."

"അപ്പോള്‍ ഓള്‍ ഒന്നും മിണ്ടൂല്ലാ….വീട്ടില്‍ ഒരാളും കൂടി വന്നാല്‍ രണ്ടാള്‍ക്കും നല്ലതല്ലേ..?"

"മക്കള്‍ക്കാണെങ്കില്‍ തന്തയെയും തള്ളയെയും നോക്കാന്‍ ഇവിടെ വന്നു നില്‍ക്കാന്‍ പറ്റില്ല.
ഞങ്ങള്‍ക്കോ അങ്ങ്ട്ട് പോകാനും പറ്റില്ല….അവര്‍ക്കിവിടെ വന്നു നില്‍ക്കാനും പറ്റില്ല..?



[this will be continued]

+++++

Thursday, November 20, 2008

BEENAJEE എന്ന AANANDAVALLEE

"ആനന്ദവല്ലീ നീ എവിടാ പെണ്ണെ? .....
ഞാന്‍ പളനിക്ക് വരുന്നില്ല.നീ പ്രവീണിന്റെ യും രക്കമ്മയുടെയും കൂടെ പോയ്കോ"....
"നിങ്ങള്‍ക്കല്ലെങ്കിലും ഒരു വഴിക്ക് പോകുമ്പൊള്‍ അപ്പൊ വയറ്റിലസുഖമാണ്....
എല്ലാം നിങ്ങളുടെ ഒരു തോന്നലാ....
ഇതാ ഞാന്‍ നിങ്ങളുടെ കൂടെ എവിടേക്കും വരാത്തെ.... മനസ്സിലെന്തിങ്ങിലും ആശിച്ചാല്‍ അന്ന് നിങ്ങള്‍ക്ക് രോഗമായീ.....
അല്ലങ്കില്‍ ഒരു സോക്കെടും ഇല്ല....
എല്ലാ ആണുങ്ങളും ഭാര്യമാരെ എങ്ങോട്ടെല്ലാം കൊണ്ടുപോണൂ‌ .... എന്നെ എവിടേക്കും കൊണ്ടുപോകാനരും ഇല്ല...
സിനിമക്കു കൊണ്ടോകില്ല...
സര്‍ക്കസ്സ് കാണാന്‍ കൊണ്ടോയില്ല"....
"എടീ....പെണ്ണുങ്ങളൊന്നും ഗള്‍ഫില്‍ പോകാത്ത കാലത്തു നിന്നെ ഞാന്‍ അവിടെ കൊണ്ടോയില്ലേ?.....
ആയിരത്തി തൊള്ളായിരത്തി എഴുപതഞ്ചില്‍ ഞാന്‍ എന്റെ രാജ്ഞിയായി അവിടെ പാര്‍‌പ്പിച്ചില്ലേ?....
നമ്മുടെ നാട്ടില്‍ ആദ്യം ഗള്‍ഫില്‍ പോയ പെണ്ണ് നീയല്ലോടീ മൂധേവീ....
എല്ലാം നീ മറന്നോടീ......
എനിക്കിപ്പോള്‍ വയസ്സ് അറുപത് ......
അതെന്താടീ പെണ്ണേ നീ നോക്കാതെ...... എനിക്ക് വയ്ക്കുമ്പോള് ഞാന്‍ നിന്നെ സിങ്കപൂരും, ജര്‍മനിയിലും, ലണ്ടനിലും എല്ലാം കൊണ്ടുപോയതെല്ലാം മറന്നോടീ ഹമുക്കെ...ഇപ്പോള്‍ മനുഷ്യന് വയ്യതാകുമ്പോള്‍ മോങ്ങുന്നൂ...
എനിക്ക് ദ്വേഷ്യം വന്നാലുണ്ടല്ലോ...
എന്റെ സ്വഭാവം അറിയാലോ നിനക്കു.....last week i had severe constipation.....
Beena jee only treated me.....
She is practicing ayurveda and allopathic..... and very experienced....ബീനാജീ ആരനെന്നരിയാമോ? എന്റെ ശ്രീമതി തന്നെ....
last week I told her that my finger was touched to the teeth of our dog...
I was rather afraid... my wife Beena jee told me.... no problem....
put a plaster ......
ഓളുക്ക് ഒന്നും ഒരു പ്രശ്നമില്ല...
വളര്‍ത്തു മൃഗങ്ങാളാമ്പോള്‍ ‍ മാന്തലും കടിക്കലും ഒക്കെ ഉണ്ടാകുമത്രേ...
എനിക്ക് ധൈര്യം പകരുന്നതും അവള്‍‌ തന്നെ....
But I felt there was nothing on my finger....
once while a snake passed by our home I felt that I got the bite....
All creatures used to bite me.....
A month ago while I was plucking flowers for my dear God....
An insect bit me...... Then I said my God.....
See I am collecting flowers for you and why these insects bite me......
The Lord said, you go and do your duty........
Then I felt comfort....
This evening I was found unwell and I did not want to go to office....
Beena jee told me after touching my face.....
You are alright now and go and work......
my life continues like this......

Wednesday, November 19, 2008

ബിന്ദുക്കുട്ടീ എവിട്യാ മോളെ നീ....>>>

ബിന്ദുക്കുട്ടീ............. >>>>>>>
ഇതില്‍ കുറച്ച് കറക്ഷന്‍ ഉണ്ട്....
തിരുത്തി തരാന്‍ സമയമുണ്ടോ?
http://www.kanikkonna.com/index.php?option=com_content&view=article&id=191:2008-11-16-10-21-44&catid=25:2008-09-29-07-23-53&Itemid=11

ഞാനിന്ന് വേറെ ഒരു പോസ്റ്റ് ചെയ്തിട്ടുണ്ട്..
ഇനി ബാക്കിയെഴുതാനുള്ളതെല്ലാം പൂര്‍ത്തീകരിക്കണം.
ആളുകള്‍ കളിയാക്കി തുടങ്ങി. ഇനി [തുടരും] എന്ന വാക്ക് തീരെ നിവൃത്തിയില്ലെങ്കിലേ ഉപയോഗിക്കൂ...

പിന്നെ എന്റെ ബ്ലോഗ് ഹെഡ്ഡര്‍ പണിത് തുടങ്ങിയോ?
ഞാന്‍ ഇന്നോ നാളെയൊ ശാരദാനന്ദന്‍ മാഷെ കാണാന്‍ പോകുന്നുണ്ട്..

പിന്നെ മലയാളത്തില്‍ ടെക്സ് ചാറ്റ് ചെയ്യുമ്പോള്‍.... താഴെയുള്ള ബോക്സില്‍ മലയാളം വരുന്നില്ല... പകരം ചതുരങ്ങള്‍...
പക്ഷെ എന്റ്ര് ചെയ്താല്‍ ലഭിക്കുന്ന ആളുടെ ബോക്സില്‍ ശരിക്ക് കാണാം.

അപ്പോ താഴെ കണ്ടില്ലെങ്കില്‍ - എഴുതുന്ന സമയത്ത് തെറ്റുകള്‍ ഉണ്ട്ങ്കില്‍ അറിയാനൊക്കുകയില്ലല്ലോ.
എന്തോ ഫോണ്ട് പ്രശ്നമെന്നാ തോന്നണെ?

എപ്പോഴാ ഓണ്‍ലൈനില്‍ വരുന്നത്... ഇതൊക്കെ ഒന്ന് ശരിയാക്കി തരണം...
നാളെ അവധിയല്ലെ.. ചേട്ടായി ഉള്ളതിനാല്‍ തിരക്കാണെങ്കില്‍ പിന്നീടായാലും പ്ര്ശ്നമില്ല.

പിന്നെ മുകളില്‍ കാണിച്ച കണിക്കൊന്ന ലിങ്ക്.... ഞാന്‍ വിചാരിച്ചു അവര്‍ അത് പബ്ലിഷ് ചെയ്യുന്നതിന് മുന്‍പ് തെറ്റുകളെല്ലാം തിരുത്തുവെന്നു.. അവിടെയാണെങ്കില്‍ പാര്‍വതിക്കുട്ടിക്ക് ഒന്നിനും നേരമില്ലാന്നാ തോന്നണെ
.
[ഇതില്‍ പറഞ്ഞ കാര്യങ്ങള്‍ ഏത് വായനക്കാര്‍ക്കും എന്നെ സഹായിക്കാം.]

ഹലോ ജോജിക്കുട്ടാ ഇന്ന് പള്ളിക്കൂടത്തില് പോണില്ലേ?

എന്റെ ഇവിടുത്തെ കാര്യം ഒക്കെ അങ്ങനേയാ…ഒന്നും പറയേണ്ട ജെപി..…
"പിന്നെ എന്തൊണ്ട് തണുപ്പു നാട്ടിലെ വിശേഷം.
തണുപ്പത്ത് മൂടിപ്പുതച്ച് കിടന്നുറങ്ങാനെന്തു സുഖമാണല്ലേ?…ഇവിടെ കൊതുകടി ഇല്ലെങ്കില്‍ കൊച്ചുവെളുപ്പാന്‍ കാലത്ത് ഉള്ള തണുപ്പിലും മൂടിപ്പുതച്ച് കിടന്നുറങ്ങാം. പണ്ടൊക്കെ ബീനാമ്മേനെ കെട്ടിപ്പിടിച്ച് കിടക്കാമായിരുന്നു..ഇപ്പോ ഓള്‍‌ക്ക് ഉഷ്ണം കൂടുതലാണത്രെ....
അങ്ങിനെയാണെങ്കില്‍ വല്ല വെള്ളക്കാരെയും കെട്ടി ജോജിക്കുട്ടന്റെ നാട്ടിലോ മറ്റോ കഴിഞ്ഞു കൂടെ ഓള്‍ക്ക്!...നമുക്ക് ഈ വയസ്സ് കാലത്ത് വേറെ ഒരു പെണ്ണിനെ കെട്ടുകയും ചെയ്യാം.......
പിന്നെ പറാ ജോജിക്കുട്ടാ അവിടുത്തെ വിശേഷം...."
"ഞാന്‍ ഇന്ന് മൂന്നര മണിക്കെണീറ്റു. അരുണ്‍ അപ്പൊഴൂം അവന്റെ പ്രോജക്‍റ്റിന്റെ വര്‍ക്കിലാ കിടന്നിട്ടില്ല. പിന്നെ അവനു കട്ടന്‍ കാപ്പി ഇട്ടു കൊടുത്തു…… പിന്നെ ഉറങ്ങിയില്ല…."
"ഹേയ്…. ജോജീ…. ഈ പറഞ്ഞത് ശരിയായില്ല…പത്തിരുപത്തെട്ട് വയസ്സായ പിള്ളേര്‍ക്ക് കാലത്ത് അമ്മച്ചി എണീറ്റ് കാപ്പി ഉണ്ടാക്കി കൊടുക്കുകയോ…ച്ഛേ!…. വളരെ മോശം…. ആരും കേക്കേണ്ട"……"ആ ചെറുക്കനു പെണ്ണു കെട്ടാറായില്ലേ. അവന്‍ ഗേള്‍ ഫ്രണ്ടൊന്നും ഇല്ലേ?"….
ഈ പ്രായത്തിലുള്ള പീള്ളേര്‍ കാലത്തെണീറ്റ് അമ്മക്കും മറ്റുള്ളോര്‍ക്കും കാപ്പിയും ബ്രേക്ക് ഫാസ്റ്റും ഉണ്ടാക്കി കൊടുക്കണം…ഇങ്ങനെ പിള്ളേരെ പഠിപ്പിച്ചാല്‍ അവര്‍ ജീവിതത്തില്‍ കഷ്ടപ്പെടും…"ഇപ്പൊ അവിടെ സമയം എത്രയാ യി….. "
എന്താ ജെ പി ഈ സമയത്തെപ്പറ്റി എപ്പോഴുമെപ്പോഴും ചോദിക്കണെ…ഞാന്‍ പലതവണ പറഞ്ഞില്ലേ?….
അവിടെ നിന്ന് 12 മണിക്കൂര്‍ മൈനസ് ആണെന്നു….ജെ പിയ്ക് അവിടെ ഇപ്പോ എത്രാ സമയം.?.
ഇവിടെ ഇപ്പോ 4 മണി… ….
എന്നാല്‍ ഇവിടെ നാലു മണി വെളുപ്പായി………..
ഇങ്ങനെ നാളെയും 4 മണിക്കെഴുന്നേറ്റ് കാപ്പി ഉണ്ടാക്കുമോ?…
ഇല്ല ജെ പി….
എനിക്ക് താങ്കളെ ബഹുമാനിക്കണമല്ലോ.
ഹ്മ്…..എനിക്കറിയാം തനിക്ക് പിള്ളേരോട് വലിയ സ്നേഹം ആണെന്നു.കൂടുതല്‍ സ്നേഹിച്ചാല്‍ കൂടുതല്‍ ദുഖിക്കേണ്ടി വരും…"അതെന്താ ജെ പി എന്നെ ഇങ്ങനെ ചീത്ത് വിളിക്കുന്നേ"....
"ആ …. അതു ശരി…. പിന്നെ ശകാരിക്കേണ്ടി വരുമ്പോള്‍ ശകാരിക്കേണ്ടേ?….
ഞാന്‍ അവിടെ അടുത്തെങ്ങാനും ആണെങ്കില്‍ അവിടെ വന്നിട്ട് ഒരു ഇടി വെച്ചു തന്നേനെ"......"അല്ലാ ജോജി, ഞാനൊരു കാര്യം ചോദിക്കാന്‍ മറന്നു…നിനക്ക് ഒരു പെണ്‍കുട്ടിയുണ്ടല്ലോ…
വീട്ടു പണി കുറെ ഒക്കെ അതിനെക്കൂടെ ഒന്ന് പഠിപ്പിച്ചു കൂടെ?
അവള്‍ നേരത്തെ എണീറ്റ് വന്നിട്ട് പണിയൊക്കെ എടുക്കട്ടെ…""അതിനു ജെ പീ…...."
"എനിക്കോന്നും കേക്കേണ്ട….തര്‍‌ക്കുത്തരമൊന്നും പറേണ്ട"….
"ഞാന്‍ പറേണതൊന്ന് കേക്കൂ എന്റെ ജെ പീ. അവളിവിടില്ലാ…..
അവളങ്ങ് യൂണിവേഴ്‌സിറ്റിലാ, പഠിക്ക്യാ…ആഴ്ചയില്‍ ഒരിക്കലെ വരികയുള്ളൂ….അവള്‍ വന്നാല്‍ പിന്നെ ഞാനൊന്നും അറിയണ്ടാ.അവള്‍ നന്നായി എല്ലാം നോക്കും.
അല്ലാത്തപ്പോള്‍ ഇവിടെ ഞങ്ങള്‍ അമ്മേം മോനുമല്ലേ ഉള്ളൂ…."
"ആ കുട്ടിക്കെന്നും വന്നു കൂടെ?"…
"അതിന് ജെ പി….. അവള്‍ 120 കി മീ അകലെയാ"….
"ക്യാനഡയിലൊക്കെ 100 ഉം 200 ഉം ഒക്കെ വലിയ ദൂരമാണോ?ഞാന്‍ പണ്ട് മസ്കറ്റില്‍ നിന്ന് കാലത്ത് ഒരു സുലൈമാനി കുടിച്ച് 420 കി മീ ഡ്രൈവ് ചെയ്ത് ദുബായിലെത്തി….. അവിടെത്തെ പണിയും കഴിഞ്ഞ് രണ്ട് മണിക്ക് ലഞ്ചും കഴിഞ്ഞ് ഒരു മയക്കത്തിന്‍ ശേഷം തിരികെ വണ്ടിയോടിച്ച് ആറു മണിയാകുമ്പോഴെക്കും തിരികെയെത്തും…യാത്രക്കാകെ അഞ്ചോ ആറോ മണിക്കൂര്‍…അപ്പോ യാത്രയൊന്നും പ്രശ്നമല്ല…
ചുമ്മാ കുട്ട്യോളെ ചീത്തയാക്കണ അമ്മച്ചീ.".
"ജെ പീ എന്നെ ഇങ്ങിനെ വധിക്കല്ലേ….കാര്യങ്ങളുടെ കിടപ്പ് ജെ പി ക്കറിയില്ല…
ഇവിടെ തണുപ്പ് വളരെ കൂടുതലാ… മൈനസ് 20 വരെ ഒക്കെ പോകും …..
റോഡില്‍ മഞ്ഞ് കുന്ന് കൂടും….നാലുമണിയാവുമ്പോഴേക്ക് ഇരുട്ടാവും ..
ക്ലാസ്സ് തീരുന്നത് അഞ്ചുമണിക്ക് , തിരിവുകളില്‍ വളരെ സൂക്ഷിച്ചില്ലെങ്കില്‍ സ്കിഡ്ഡിങ്ങ് ഉറപ്പാ…അതിനാല്‍ വളരെ മെല്ലെ മാത്രമേ ഡ്രൈവിങ് പറ്റുകയുള്ളൂ…..
സാധാരണ ഒരു മണിക്കുര്‍‌ യാത്ര എന്നത് രണ്ടും മൂന്നും മണിക്കൂര്‍ വരെ എടുക്കും .. തന്നെയുമല്ല ഈ പ്രായത്തിലുള്ള പിള്ളേര്‍ക്ക് ശ്രദ്ധക്കുറവാ…...പറന്ന് പറന്ന് ….
എന്തെങ്കിലും വരുത്തി വെച്ചാല്‍ പിന്നെ എനിക്ക് പണിയായി….
"അത് ശരി…..അങ്ങിനെയാണ് അല്ലേ….. കാര്യത്തിന്റെ കിടപ്പ്"….യീങ്ങ്…… യേങ്ങ്………… ഊ……..യീങ്ങ്…………….
"എന്താ ജോജീ അവിടെ കൊച്ചു പിള്ളേരുടെ കരച്ചില്‍?"…..
"ഓ! ഞാനത് പറയാന്‍ മറന്നു ജെ പീ…ഞാന്‍ കുറച്ച് പിള്ളെരെ വീട്ടിലിരുത്തി നോക്കാനും പഠിപ്പിക്കാനും തീരുമാനിച്ചു…
അഞ്ചു കുട്ടികളെ വരെ വീട്ടിലിരുത്തി നോക്കാം. കൂടുതല്‍ വേണമെങ്കില്‍ അതിനുള്ള ഫോറ്മാലിറ്റീസ് നോക്കണമെന്ന് മാത്രം… ഇപ്പോ തണുപ്പ് കൂടിയ സമയമല്ലേ…..
സ്കൂളില്‍ എത്താനും തിരികെ പോരാനും എല്ലാം കുറെ നേരം പോകും…
രണ്ട് ബസ്സ് മാറി കയറണം പിന്നെ യാത്ര വിന്ററില്‍ ബന്ധപ്പാടാ …..അതിനാല്‍‌ ഞാന്‍ പള്ളിക്കൂടത്തില്‍ പോണില്ലാന്ന് വെച്ചു…എനിക്കു കുറെ കൂടി ബെറ്ററ് വരുമാനം ഇവിടെ കിട്ടും…വീട്ടുപണിയും നടക്കും….
പിള്ളേരെ പഠിപ്പിക്കലും കഴിയും….യാത്രാക്കൂലിയും അലച്ചിലും ഒഴിവാകും…പിന്നെ എനിക്കും വയസ്സായില്ലേ?"…..ഞാനിനി പള്ളിക്കൂടത്തില്‍ പോണില്ലാ ജെ പി………..

നല്ല സ്നൊ വീഴാന്‍ തുടങ്ങി, മഴയായി വീണിരുന്ന മേഘങ്ങളൊക്കെ ഇപ്പോഴും വീഴുന്നു,
പക്ഷേ ചുറ്റും ഉള്ള തണുപ്പ് കൂടിയ കൊണ്ട് വീഴുന്ന മഴത്തുള്ളി മഞ്ഞ് ആയി,
മഞ്ഞ് എന്ന് പറയ്മ്പോ ഒരു ഇമ്പമുണ്ട് ഇത് സാക്ഷാല്‍ ഹിമപാതം.. രണ്ട് മണിക്കുര്‍‌ കൊണ്ട് എല്ലാ കൂരയും വെളുത്തു ആരാന്റെ ഇടുപ്പില്‍ ഇരിക്കുന്ന കുട്ടിയെ കളിപ്പിക്കന്‍ നല്ല രസമാ എന്ന് പറയും പോലാ ഈ വിന്ററിന്റെ പടം കാണുന്നതും...

നമ്മുടെ മുറ്റത്ത് വീഴുമ്പോഴാ അതിന്റെ സുഖം അറിയുക ...സ്നോ മുഴുവന്‍ വടിച്ചു മാറ്റിയില്ലങ്കില്‍
കാറ് കയ്യറ്റാനും ഇറക്കാനോ പിന്നെ വീടിനു പുറത്തെക്ക് ഇറങ്ങാനോ ഒന്നും പറ്റില്ല.
അഞ്ചുമിനിട്ട് ഗ്ലൌസ് ഇല്ലാതെ നിന്നാല്‍ ഫ്രോസ് ബൈറ്റ് ആവും എന്നു വച്ചാല്‍ ആ വിരല്‍ മരവിച്ചു പോകും പിന്നെ അതു തിരികെ കിട്ടില്ല,ബൂട്ടും ഗ്ലൌസും ഒക്കെ ആയി വെളിയില്‍ ഇറങ്ങി,
ക്ലീനിങ് കഴിഞ്ഞെത്തിയപ്പോള്‍ ..ഇതാ വീണ്ടും വീണുതുടങ്ങി.
ഇനി ഇതു തന്നെ അടുത്ത മാസങ്ങള്‍..... ഹാപ്പി വിന്റര്‍ ഗ്രീറ്റിങ്ങ്‌സ്!!

Tuesday, November 18, 2008

പഷ്ണിക്കഞ്ഞി [ഭാഗം 3]

ആനന്ദേച്ച്യേ..........
എന്താടാ സുന്ദരാ...... അതേയ് .......... ഹൂം..... പറയെടാ.........
ശവം നാളെയത്രെ എത്തുള്ളൂ....
അതെയോ? .....
ആ......
അങ്ങിനെയാ സുജേച്ചി ആരോ പറേണ് കേട്ടൂത്രെ....
അപ്പോ ഇനി ഇവിടെ നിന്നിട്ട് കാര്യല്ലാ ഇല്ലേ.......
ഞങ്ങള് ഇന്നാ കുറച്ചു കഴിഞ്ഞു പോകും...
ആനന്ദേ........ നീ എപ്പോഴാ പോണേ.... എന്നെ കൊക്കാലെല് വിട്ടുതന്നാല്‍ മതി.... ഉണ്ണ്യോട് പറേയ്....
അതിന് ഉണ്ണിയൊന്നും ഇല്ല എന്റെ കൂടെ....
ഒരു ഉണ്ണി.....
ഞാന്‍ മണിചേച്ചീടെ കൂടെ വരാന്‍ ഇരിക്കായിരുന്നു..
അതിന് രാജേട്ടന്‍ എന്നെ ഇവിടെ വിട്ടിട്ട് സ്കൂളില്‍ പോയി...
രാജേട്ടന് ലീവില്ലാ.... എന്തോ മരാമത്ത് പണിയുണ്ടത്രെ സ്കൂളില്....
അപ്പോ നമുക്ക് ഒരു ഓട്ടൊ പിടിച്ചിട്ട് പോകാം...
ഈ നേരത്ത് ഓട്ടോ കിട്ട്വോ ആനന്ദേ....
ഉണ്ണിയേ ഫോണില്‍ വിളിച്ചാല്‍ കിട്ടൂലേ.....
ഒന്ന് വിളിക്കടീ മോളേ....
കാറ് വന്നാല്‍ നമുക്കതില്‍ പോകാമല്ലോ... ഞാന്‍ നിന്റെ വീട്ടിലിരിക്കാം..
രാജേട്ടന്‍ സ്കൂളില്‍ നിന്ന് വരുമ്പോള്‍ എന്നെ കൂട്ടി കൊണ്ടോക്കോളും...
അതിന് ഞാന്‍ വിളിച്ചാലൊന്നും വരുന്ന ഉണ്ണിയല്ല...
മണിച്ചേച്ചി വിളിച്ചോ....
നീ ഇവിടുള്ളപ്പോള്‍ ഞാന്‍ എങ്ങിനാ വിളിക്കണ് അവനെ...
എനിക്ക് വയ്യാ എന്റെ ചേച്ചിയേ......... ഉണ്ണീനെം കുണ്ണിനെം ഒന്ന് വിളിക്കാന്‍...
എടീ നീ എന്താ വേണ്ടാത്തരം പറെണു എന്റെ കുട്ട്യേ...
ചേച്ചിമാരെല്ലാം എത്ര ഭാഗ്യം ചെയ്തവരാ...
നിങ്ങടെ ആണുങ്ങളെല്ലാം.... നിങ്ങള് പറയുന്നത് കേള്‍ക്കും...
എന്റെ ഈ ആണുണ്ടല്ലോ... ഞാന്‍ പറേണതൊന്നും കേള്‍ക്കില്ലാ.....
ഏയ് ഞാനത് വിശ്വസിക്കില്ല..
ഉണ്ണിയെപ്പറ്റി ഇങ്ങനെ ആരും പറേണ് ഞാന്‍ കേട്ടിട്ടില്ല...
നീ വെറുതെ ഓരോന്ന് പറയാ...
എനിക്കങ്ങട് വിശ്വാസം വരിണില്ലാ‍....
എന്റെ മക്കള്‍ രണ്ട് പേര്‍ക്കും ഉണ്ണി എളേശ്ശനെന്നാ ജീവനാ...
അവരുടെ അച്ചന്‍ രാജേട്ടനും.... എനിക്കും...
പിന്നെ നാരായണേട്ടനും, റീത്തക്കും, അവരുടെ മക്കള്‍ക്കും...
പിന്നെ ലേഖക്കും, മനോഹരനും, നീതു സിങ്ങിനും, നീലു സിങ്ങിനും...
നമ്മുടെ കുടുംബത്തില്‍ എല്ലാര്‍ക്കും ഉണ്ണിയെ ഇഷ്ടവും ബഹുമാനവുമാണല്ലോ...
പിന്നെ നീയെന്താ മോളെ ഇങ്ങിനെ പറേണ്.
നിങ്ങള് തമ്മില്‍ എന്തെങ്കിലും പ്രശ്നമുണ്ടോ....
എന്തെങ്കിലും ഉണ്ടെങ്കില്‍ ചേച്ച്യോട് പറാ....
അങ്ങിനെ പറയത്തക്ക പ്രശ്നങ്ങളൊന്നും ഇല്ലാ...
പിന്നെന്താ നീ ഇങ്ങനെ ഒക്കെ...
നീ ഇന്നാ ഒരു കാര്യം ചെയ്യ്..... രണ്ടാശ്ച എന്റെ കൂടെ വന്ന് നിക്ക്...
അയ്യോ.... അതിനൊന്നും എന്നെ കൊണ്ടാവില്ല...
ചേട്ടന്റെ ഭക്ഷണക്കാര്യമൊന്നും ശരിയാകില്ല....
ഹോട്ടലില്‍ നിന്ന് എന്തെങ്കിലും തിന്നാല്‍ പിന്നെ വയ്യാണ്ടാകും...
വയ്യാണ്ടായാല്‍ ഞാന്‍ തന്നെ നോക്കേണ്ടെ....
ഞാന്‍ വിട്ട് നിന്നാല്‍ ചേട്ടന്റെ ദിന ചര്യകളെല്ലാം തെറ്റും...
ഒന്ന് രണ്ട് ദിവസമൊക്കെ കുഴപ്പമില്ല...
കൂട്ടുകാരുടെ വീട്ടിലൊക്കെ പോയി കഴിച്ചോളൂം...
അതില്‍ കൂടുതല്‍ പറ്റില്ല....
ശരി എന്നാല്‍ രണ്ടെങ്കില്‍ രണ്ട് ദിവസം ആയിക്കോട്ടെ....
വണ്ടി വിളിക്ക് നമുക്ക് നേരെ അയ്യന്തോളിലേക്ക് പോകാം...
അവിടെ രാകേഷിന്റെ മക്കള്‍ക്ക് നിന്നെ കണ്ടാല്‍ വലിയ സന്തോഷമാകും...
........... രാകേഷ് പോയിട്ട് ഒന്ന് രണ്ട് കൊല്ലം കഴിഞ്ഞില്ലേ.... അവന്‍ എന്താ അവന്റെ പെണ്ണിനേം, കുട്ട്യോളേം കൊണ്ട് പോവാത്തെ...
അതിന് കുട്ട്യോളുക്ക് സ്ക്കൂളില്‍ പോകേണ്ടെ....
അതിനെന്താ അവിടെ ഇവിടുത്തെക്കാളും നല്ല സ്കൂളില്ലേ....
അത്...... അത്..........
എന്താ പ്രശ്നം........... പറേയ് മണി ചേച്ച്യേ....
അതൊക്കെ പിന്നെ പറയാം....
നീ പോയി വണ്ടി വിളിക്ക്..... നമുക്ക് വേഗം പോകാം... ഇനി രാജേട്ടനെ കാക്കേണ്ട....
എനിക്കൊന്നും വയ്യാ ആ ചൂട്ടത്ത് പോയി നില്‍ക്കാന്‍......
എത്ര നേരം നിന്നാലാ ഒരു വണ്ടി കിട്ടുക....
എന്തൊരു വെയിലാ....
തുലാ വര്‍ഷമായിട്ടും ഒരു തുള്ളി മഴ പോലും ഇല്ല...
എവിടെയാ ഈ മഴയെല്ലാം പോയി പെയ്യണ്....
ആനന്ദേ നീ വണ്ടി വിളിക്കാന്‍ പോണ്ണ്ടാ.... ഇല്ലയോ.....
എനിക്ക് വയ്യാ എന്ന് പറഞ്ഞില്ലേ....
എടീ ഞാന്‍ ഒന്നുമില്ലെങ്കില്‍ നിന്നേക്കാളും പത്ത് വയസ്സ് മൂത്തതല്ലേ...
എന്നാ വാ മണി ചേച്ചീ.... നമുക്കൊരുമിച്ചു നടക്കാം റോട്ടിലേക്ക്....
ശരി അങ്ങിനെയെങ്കില്‍ അങ്ങിനെ....
പിന്നെ മണിചേച്ചീ.... ഞാന്‍ ചേച്ചീടെ വീട്ടിലേക്കൊന്നും വരണീല്യാ...
ഞാന്‍ കൊക്കാലയില്‍ ഇറങ്ങിക്കൊള്ളാം....... ചേച്ചി നേരെ അയ്യന്തോളിലേക്കു പോയിക്കോ....
അല്ലെങ്കില്‍ എന്റെ വീട്ടിലിരുന്ന് വൈകുന്നേരം രാജേട്ടന്‍ വരുമ്പോള്‍ ഒരുമിച്ചി പോകാമല്ലോ...
അത് തന്നെയാ നല്ലത്.... ഇന്നാ വാ..... ഇനി വൈകിക്കേണ്ടാ.... നമുക്കിറങ്ങാം....
മരണവീടല്ലേ.... ഇനി ആരോടും യാത്രയൊന്നും പറേണ്ട്..... നമുക്കങ്ങ് പോകാം....
ശരീ മണിചേച്ചീ..... ഇറങ്ങാം.....
..................... അല്ലാ ഇതാരാ.............. മണിചേച്ച്യം ആനന്ദേച്ച്യേം കണ്ടിട്ടെത്ര നാളായി.....
എടാ വെങ്കിടശിരോമണീ..... ഞങ്ങളെ രണ്ട് പേരെയും നീ ആനന്ദേന്റെ വീട്ടിലൊന്ന് വിട്ടു താ...
അതിനെനിക്ക് വണ്ടിയൊന്നു മില്ലാ എന്റെ ചേച്ചിമാരേ....
അതു ശരി...
നീ ഇത്ര നാള് പണിയെടുത്തിട്ട് ഒരു കാറ് വാങ്ങിയില്ലേ....
അമ്മാന്റെ കാറ് നിന്റെ പക്കലല്ലേ.... നീയല്ലേ അതുപയോഗിക്കുന്നത്...
ഏയ്........ അമ്മാന്റെ കാറ് ഉണ്ണ്യേട്ടന്റെ കയ്യിലല്ലേ.........
നല്ല കാര്യായ്.......... ഉണ്ണ്യേട്ടന്റെ കയ്യില്‍ നിന്ന് ഒരു കാര്യൊം ഇല്ലാതെ അത് സുജേച്ചി വാങ്ങി...... എവിടെയൊ കിടക്കുന്ന ഷുന്നിക്ക് കൊടുത്തു....
അവനാണെങ്കില് ഒരു പാട് നല്ല വണ്ടികളുള്ളവനാ........ അവന് ഈ പാട്ട വണ്ടിയൊന്നും വേണ്ടാ.....
ഉണ്ണിക്കത് സുജേച്ചി അമ്മാമന്റെ ഓര്‍മ്മക്കായ് ഉപയോഗിക്കാന്‍ കൊടുത്ത താ...
ഉണ്ണിക്ക് ഒരു വണ്ടി വാങ്ങാനുള്ള പ്രശ്നമൊന്നുമില്ലായിരുന്നു...
ആ വണ്ടി തിരിച്ചു കൊടുത്തയുടനെ ഉണ്ണി പുതിയൊരു മാരുതി കാര്‍ വാങ്ങി....
............. [ഈ കഥ ഇവിടെ അവസാനിക്കുന്നില്ല]

Monday, November 17, 2008

എന്റെ പ്രിയപ്പെട്ട ബിന്ദുവിന്..

ബിന്ദു മോളുടെ മെയില്‍ കിട്ടി...
ഇപ്പോള്‍ വരാന്‍ പറ്റില്ല മോളെ
ഞാന്‍ ഉച്ചയൂണും മയക്കവും കഴിഞ്ഞ് ഇപ്പോള്‍ എത്തിയതേ ഉള്ളൂ.
രാത്രി 8 മണികഴിഞ്ഞ് ഓണ്‍ ലൈനില്‍ കാണും മിക്കവാറും
ഇനി ഭാവിയില്‍ എപ്പോഴെങ്കിലും വരികയാണെങ്കില്‍ ഒരു മിസ്സ്ഡ് കോള്‍ അടിക്കുക
xxxxxxxx
എനിക്ക് നമ്പര്‍ തരികയാണെങ്കില്‍ ഞാനും അങ്ങിനെ ചെയ്യാം.
എളുപ്പമാര്‍ഗ്ഗം സംസാരിക്കുന്നതിന് ജി ടോക്ക് തന്നെ.
പിന്നെ എന്തായിരുന്നു അസുഖം.
കുറെ നാളായല്ലോ കണ്ടിട്ട് . ഇത്ര വലിയ അസുഖമാണോ?
അങ്കിളിനു ഉച്ചക്ക് ഭക്ഷണം കഴിഞ്ഞാല്‍ പിന്നെ 6 മണി കഴിയണം ഉഷാറാകാന്‍.
പ്രായമായില്ലേ മോളേ.... വയ്യാണ്ടായി.
പിന്നെ ചിലപ്പോള്‍ ഓരൊ ചിന്തയും. രാഖിക്ക് മക്കളായില്ല.. മോള്‍ടെ കാര്യവും ഞാന്‍ രാഖിക്ക് വേണ്ടി യാചിക്കുന്ന ദേവന്മാരോടും ദേവിമാരോടും പറയുന്നുണ്ട്. എനിക്ക് നാള് തന്നിട്ടില്ലെങ്കില്‍ പറയണം.
മകന് പറ്റിയ ഒരു പെണ്‍കുട്ടിയേ കണ്ടെത്താനായില്ല ഇതു വരെ.
അവന് 30 വയസ്സ് കഴിഞ്ഞു.
ഞങ്ങള്‍ വെട്ടിയാടന്മാര്‍ 60 നപ്പുറം കടക്കാറില്ല. ... അതാണ് പാരമ്പര്യം.
എന്നെ ഇത് വരെ കൊണ്ടൊയില്ല.
കഴിഞ്ഞ കര്‍ക്കിടകത്തില്‍ എന്നെ കൊണ്ടോവാന്‍ വരുമെന്ന് വിചാരിച്ചു.. കാതോര്‍ത്ത് കിടന്നു... ആരും വന്നില്ല.
എന്നാല്‍ ഈ തുലാ വര്‍ഷത്തിലെങ്കിലും വരാമായിരുന്നു.
അതും കഴിഞ്ഞു.
ഇനി ശബരിമലക്ക് പോണുണ്ട്..
ഒരു പകെഷ് യാത്രാമദ്ധ്യെയാകാം..
സമയം എപ്പോഴാണെന്ന് ഉടയതമ്പുരാന് മാത്രമല്ലേ അറിയൂ.
കയറ്റം കയറുക എനിക്ക് ശ്രമകരമായ പണിയാ... ഇറക്കം പ്രശ്നമില്ല.. എത്ര വേണമെങ്കിലും നടക്കാം.
ക്ഷീണമോ കിതപ്പോ ഇല്ല.
കയറ്റം കയറുമ്പോള്‍ മുട്ടിന്‍ കാലിന് താഴെ കടച്ചിലാ...
ഓരോ ദിവസം കിടക്കുമ്പോഴും ഞാന്‍ വിചാരിക്കും... കാലത്ത് ഞാന്‍ എഴുന്നെല്‍ക്കില്ലാ എന്ന്..
സുഖ ചികിത്സ ഒന്നും ഇത് വരെ ഉണ്ടായിട്ടില്ല..
കര്‍ക്കിടകത്തില്‍ ബീനാമ്മ മരുന്ന് കഞ്ഞി വെച്ച് തരും...
അതല്ലാതെ മരുന്നായി ഒന്നും ഇല്ല..
പ്രമേഹവും പ്രഷറും ഒന്നും ഇല്ലാ എന്നാ ബീനാമ്മ പറേണ്..
പക്ഷെ എനിക്ക് വേറെ ചില അസ്വാസ്ഥ്യങ്ങളുള്ളത് ഓള്‍ക്കറിയാമല്ലോ..
എനിക്കല്ലേ എന്റെ വേവലാതിയെ പറ്റി അറിയൂ..
ഓപ്പറേഷന്‍ ചെയ്യേണ്ട് ചില വകുപ്പുകള്‍ ഉണ്ട്..
ഷീബ പറഞ്ഞു ആയുര്‍വേദത്തില്‍ അതിന് ചികിത്സയൊന്നും ഇല്ലത്രെ...
അപ്പോ പണ്ട് കാലത്ത് ആളുകള്‍ എങ്ങിനെയായിരുന്നു അതിനെയെല്ലാം നേരിട്ടിരുന്നത്..
എന്താ ഷീബേ ഉണ്ണ്യേട്ടനെ ഇങ്ങിനെ പേടിപ്പിക്കുന്നത്...
കുറെ കാലം എനിക്ക് ഷീബയുടെ ചികിത്സയായിരുന്നു.. ആയുര്‍വേദം എനിക്കിഷ്ടമാ...
എന്നും എനിക്ക് വയറ്റിലസുഖമാ...
ഷീബക്ക് എന്റെ ശരീര ചരിത്രം അറിയാം. അതിനാല്‍ ഷീബക്ക് ഫോണില്‍ കൂടിയും എന്നെ ചികിത്സിക്കാം.
ഷീബ കഴിഞ്ഞ മാസം ചൈനയില്‍ പോയപ്പോള്‍, അല്ലറ ചില്ലറ അസുംഖം വന്നിരുന്നു..
ചൈനയുമായി ബന്ധപ്പെട്ടാലോ എന്നാലോചിച്ചു... പിന്നെ വിചാരിച്ചു അവര്‍ക്കത് വിഷമമായാലോ എന്ന്....
ഷീബ പറയും നമുക്കു ഈ കട്ടന്‍ കാപ്പിയും മറ്റും വേണ്ടെന്നു.... കട്ടന്‍ ചായ തീരെ വേണ്ട..
മദ്യപാനം ഒട്ടും വേണ്ട...
എന്തെങ്കിലും ദുശ്ശീലം വേണ്ടേ എന്റെ ഷീബേ.....
എല്ലാവരും ഇങ്ങിനെ മദ്യപാനം നിര്‍ത്തലാക്കിയാല്‍ അത് വിറ്റ് ജീവിക്കുന്നവരുടെ കാര്യം ആര് നോക്കും..

[ഇതിന്റെ തുടര്‍ച്ച എഴുതിയത് - i lost while composing]

Thursday, November 6, 2008

പഷ്ണിക്കഞ്ഞി




ഭാഗം (ഒന്ന് )
ഹലൊ…. ഹലൊ….. എന്താ പറഞ്ഞേ….
പറേണത് കേള്‍‌ക്കിണില്ലാ….ഉറക്കെ പറയൂ,……
ഉണ്ണി ഇല്ലെ? ചേട്ടന് നല്ല ഉറക്കമാ…..
എന്താ കാര്യച്ചാ വേഗം പറയൂ…അതേയ്….ആ‍ങഃ പറയൂ…. കേള്‍‌ക്കണുണ്ട്….
പിന്നേയ്…. നമ്മുടെ ജയമ്മാനില്ലേ?......
ആ ജയമ്മാന്…..പറയൂ……ഹലോ….. ഹലോ…….
ആ പറഞ്ഞോളൂ…..ജയമ്മാന് മരിച്ചൂ‍.…
നമ്മുടെ ആള്‍ക്കാരോടെല്ലാം വിളിച്ചറിയിച്ചോളൂ…
എന്താരുന്നൂ അസുഖം….
അതൊന്നും ഇപ്പോള് എനിക്കറിയില്ലാ….നാളെ തമ്മില്‍ കാണുമ്പോള്‍‌‌ പറയാം…അപ്പോ അമ്മാന്റെ മോളൊ….ഓള് അമേരിക്കേലല്ലേ…..ആ….അതു ശരിയാ‍
മൂന്ന് ദിവസം കഴിഞ്ഞാല് ജയമ്മാന്റെ ചേട്ടന്‍ രവിമ്മാന്റെ മോന്റെ കല്യാണമാ…എന്റെ ഭഗവാനെ…. എല്ലാം… അശുഭമായല്ലോ…..
അവരാണങ്കില് കല്യാണത്തിന് വേണ്ടി…. കുടുംബസമേതം രാജസ്ഥാനില്‍‌ നിന്ന് നാട്ടില്‍‌ വന്നു താമസമാ….ഇനി എന്തെല്ലാം ചെയ്യണം….
ഇനി ഇപ്പോ പെലയായില്ലേ കുടുംബക്കാര്‍ക്കെല്ലാം…കല്യാണം നീട്ടിവെക്കണം…ബന്ധുക്കളെ അറിയിക്കണം….പത്രത്തില്‍ പരസ്യം ചെയ്യണം…ദേഹണ്ണക്കരോട് പറയണം….ഹാള്‍ ബുക്ക് ചെയ്തതു റദ്ദാക്കണം….
പിന്നേയ്….. ആനന്ദേ…..നീ നാളെ കാലത്ത് തന്നെ ഉണ്ണ്യെം കൂട്ടി വന്നോളൂട്ടോ……കൃഷ്ണാ‍ ഗുരുവായൂരപ്പാ…നേരം പുലരുന്നേ ഉള്ളൂ….. ബീനാമ്മ പിറുപിറുത്തൂ‍.….
ഇനി ഇപ്പോ… ഉറക്കം വരില്ല….ചേട്ടനെ ഒന്ന് എണീപ്പിച്ചാല് വേഗം തന്നെ…. അമ്മന്റെ വീട്ടിലേക്ക് പോകാരുന്നു….
ശവം എപ്പോഴാവോം ഇനി ത്രിശൂരിലെത്താ എന്ന് ചോദിക്കാന്‍‌ മറന്നു….ഇനി ഇവിടുത്തെ ആള് എണീറ്റാല് ഇതൊക്കെ എന്നോട് ചോദിക്കും…ആ…
എന്തെങ്കിലും പറയാം.……..ഏതായാലും…. ഇനി പല്ലു തേച്ചു….. നേരത്തെ തന്നെ കുളിച്ച് റെഡിയാകാം….ചേട്ടന് നല്ല ബുദ്ധി തോന്നി…. ഉടന്‍‌ പുറപ്പെടാം എന്നു പറയുകയാണെങ്കില്…
കാര്യം ഉഷാറാകുമല്ലോ….
ഈയീടെയായി എന്തു പറഞ്ഞാലും ചാടി കടിക്കുന്ന പ്രകൃതമാ….….ഹോ എന്തൊരു തണുപ്പ് വെള്ളത്തിനു….ചൂട് വെള്ളത്തില്‍‌ കുളിച്ചിരുന്നായാളാ ഞാന്‍‌….കറണ്ട് ബില്ല് കൂടുന്നൂ… കൂടുന്നൂ…. എന്ന് പറഞ്ഞ്…… ഇപ്പൊ ഇടക്കോക്കെ ഞാന്‍‌ വെള്ളം ചൂടക്കാതെ കുളിച്ചു തുടങ്ങി…..
എന്നാലും വയ്യാ…. ഇന്ന് ഇങ്ങിനെ പോട്ടെ….വിറകെല്ലാം ധാരാളം ഉണ്ടിവിടെ….
കുറച്ചുനാള്‍ വെള്ളം അങ്ങിനെ ചൂടാക്കി കുളിച്ചു….പക്ഷെ വിറകടുപ്പ് പുറത്തായതിനാല്‍‌….എനിക്ക് പാതിരാ നേരത്ത് അങ്ങോട്ട് ഒറ്റക്ക് പോകാന്‍‌ പേടി….
ഒരു വിറകടുപ്പ് വീട്ടിനുള്ളില്‍‌ വെച്ചുതരാന്‍‌ കെട്ട്യോനോട് പറയണം….എനിക്കും വയസ്സായില്ലെ….ആരും സഹായിക്കാനില്ല…പണിക്കാരാണെങ്കില്…. ഒന്നരാടം വരും….കാലത്ത് രണ്ട് മണിക്കൂര്‍‌ പണിയെടുത്തവര് പോകും…..
എനിക്ക് പണിക്കാരെ ആവശ്യം ഈ സമയത്തൊക്കെയാ…അതിനെ അവരെ ഇവിടെ താമസിപ്പിക്കെണ്ടേ…..അതൊക്കെ ബുദ്ധിമുട്ടാ…..
എല്ലാം കാ‍ര്യങ്ങളും ഒറ്റക്ക് ചെയ്യാന്‍‌ പറ്റണില്ല്യാ ചിലപ്പോള്….….മണി 6 കഴിഞ്ഞൂല്ലോ… ഭഗവാനെ….ഇയാള് ഇതു വരെ എണിറ്റില്ലേ….
രാത്രി പാതിരയാകും വരെ കമ്പ്യൂട്ടറില്‍‌ ഓരോന്ന് ചെയ്തു കൊണ്ടിരിക്കും…എന്നിട്ട് കാലത്ത് പോത്ത് പോലെ കിടന്നുറങ്ങും .....
ഏയ് മനുഷ്യാ…ഒന്ന് വേഗം എണീക്ക്….നമുക്കോരിടം വരെ പൊണം….
ഭാഗം (രണ്ട്ട് )
എവിടാ കാലത്ത് തന്നെ പോകേണ്ടേ…..
മനുഷ്യനേ ഒറങ്ങാനും സമ്മതിക്കില്ലെന്നുണ്ടൊ…
ആര്‍‌ക്കും ശല്യമില്ലാതെ ഒരിടത്ത് കിടക്കാന്‍ സമ്മതിക്കേലെന്നു വെച്ചാല്‍….. ഇതെന്തു ശല്യമാ….

അതെല്ലാ…..
പിന്നെന്താ…..
നമ്മുടെ…….
പറേടീ………………… കോന്തീ……….

നിങ്ങളെഴുന്നേറ്റിരിക്ക്…..
ഹൂ……
ഹ്മ്മ്മ്……….
എന്താച്ചാ പറേ എന്റെ പെണ്ണേ…..

നമ്മുടെ ജയമ്മാന്‍ മരിച്ചു…..
അതിനെന്താ?…..
എന്താ ഇങ്ങിനെയൊക്കെ പറേണെ….
ജയമ്മാന്‍ കേരളത്തിന്‍ പുരത്തെവിടെയോ അല്ലേ….
അതെ….
മദ്രാസില്‍ കിടന്നു മരിച്ചു….
ഹ്മ്മ്മ്മ്
അപ്പോ കാര്യങ്ങളോക്കെ അവിടെത്തന്നെ ചെയ്യിപ്പിച്ചോളില്ലേ അവരുടെ ആള്‍ക്കാര്‍…
……… അതിന്നവിടെ ആരുമ്മില്ലത്രെ….
ഒരു മോളുള്ളത് അമേരിക്കയിലാണത്രെ……….. കെട്ടിയോന്റെ കൂടെ….
അപ്പൊ മദിരാശിയില്‍ പ്രേതത്തെ മറവ് ചെയ്യാനുള്ള സ്ഥലമൊന്നുമില്ലേ…
അവിടെ തന്നെയല്ലേ നല്ലത്…..
……….
അതിന് അവര്‍ക്ക് എല്ലാം നാട്ടില്‍ ചെയ്യാനാണത്രെ ഇഷ്ടം….
അതു ശരി…
അപ്പോള്‍‌ അങ്ങിനെയൊക്കെയാ കാര്യങ്ങള്‍ അല്ലേ….
ഇപ്പോ ഞാനെന്തിനാ അങ്ങോട്ട് വരേണ്ടു….
അമേരിക്കേ‍ന്ന് മോളും കെട്ട്യോനും വന്നിട്ടല്ലേ ശവസംസ്കാരം നടക്കൂ‍.….
…. അതൊക്കെ ശരിതന്നെ….
നമ്മള്‍ ബന്ധുക്കളല്ലേ….
മരിച്ചേടത്ത് പോകേണ്ട കടമയുണ്ട്….

ഞാന്‍ റെഡിയായി കഴിഞു….
നിങ്ങള്‍ വേഗം കുളിച്ച് തയ്യാറാക്….

ഞാന്‍ വരുന്നില്ല….
നീ പോയി കാര്യങ്ങളെല്ലാം കണ്ടിട്ട് വായോ….
അതിന് എനിക്ക് ഈ കാലത്ത് വണ്ടിയൊന്നും കിട്ടില്ല….
എന്നെ അവിടെ കൊണ്ട് വിട്ടിട്ട് നിങ്ങള്‍ ഇങ്ങട്ട് പോന്നോ…
എനിക്കിപ്പൊ നിന്റെ കൂടെ വരാന്‍ വയ്യ…
നീ കണ്ടില്ലെ….
റോട്ടിലുള്ള കാനയുടെ പണി….
ചുരുങ്ങിയത് എട്ട് സ്ലാബ് ഇട്ടാലെ കാറ് സുഖമായി പോകുകയുള്ളൂ….
അവിടെ ഇപ്പോള്‍ ആറ് സ്ലാബെ ഉള്ളൂ….
അതിനാല്‍ എനിക്ക് കാലത്ത് തന്നെ കുണ്ടില്‍ ചാടാന്‍ വയ്യ…
……….. എന്തൊരു മനുഷ്യനാ ഇതു….
നീ നിന്റെ ആങ്ങളയെ വിളിക്കെടീ….
അവന്റെ കൂടെ പോടീ……
എന്റീശ്വരാ…………. ഈ മനുഷ്യന്റെ കൂടെ പൊറുക്കാന്‍ വയ്യ….

ഒരു കാര്യത്തിനും ഇല്ല…
നിനക്കെന്റെ ഒരു കാര്യത്തിനും നേരമില്ലല്ലോ….
ചപ്പാത്തി തിന്നിട്ടെത്ര നാളായി….
വൈകിട്ട് 6 മണിയാകുമ്പോളേക്കും……. എന്തെങ്കിലും വലിച്ച് വാരി തിന്ന് മുകളില്‍ പോയിരുന്ന് സീരിയല്‍ കണ്ടിരിക്കും…
രണ്ട് ദോശയും ഉണ്ടാക്കി വെച്ച് ഓടും….

ആണുങ്ങളോട് ഇത്തിരി സ്നേഹം വേണം…
പണ്ടൊക്കെ എന്തോരു ഇഷ്ടായിരുന്നു….

ഇപ്പോ ആണിനെ വേണ്ട….
കൂടെ കിടക്കാന്‍‌ വയ്യെങ്കില്‍….
പക്ഷെ ഇഷ്ടമുള്ള ഭക്ഷണം വെച്ചു തരാന്‍ പറ്റില്ലെങ്കില്‍ ‍ നീയൊക്കെ എന്തിനാടീ….. കെട്ട്യോളാ എന്നും പറഞ്ഞു ഇവിടെ കഴിയുന്നതെടീ…

…… ദേ മനുഷ്യാ…….. ഓരോന്നും പറഞ്ഞ് കാലത്തെ തന്നെ എന്നോട് കയര്‍ക്കണ്ട കേട്ടോ...
…………
നിങ്ങള്‍ വരിണില്ലെങ്കില്‍ വേണ്ട….. ഞാന്‍ എങ്ങിനെയെങ്കിലും പൊയ്കോളാം…..

ഠ്ഹേ……. ഠ്ഹേ……….
വാതില്‍ കൊട്ടിയടച്ച് ബീനാമ്മ യാത്രയായി………..
യെയ് ഓട്ടോ………………….േയ്……….
ആരും നിര്‍ത്തുന്നില്ലല്ലോ…..
വണ്ടിയിലാണെങ്ങില്‍ ആരുമില്ലതാനും….'
ഒരോരുത്തന്മാര്‍ ഞെളിഞ്ഞിരുന്ന് ഓടിച്ചു പോകുന്നു….

എവിടെക്കാ അമ്മച്ചീ പോണ്ടെ….
ശ്ശി പോടാ…… അമ്മച്ചിയോ………….
എന്നാ വേണ്ടാ……….. ഞാന്‍ വിട്ടോളാം………

യെയ് ഓട്ടോ………………….േയ്……….
നിക്ക് നിക്ക് ……… മെല്ലെ……… ഒന്ന് കയറി ഇരിക്കട്ടെ മോനെ………..
എവിടെക്കാ ചേച്ചീ………..
കണിമംഗലം വരെ പോണം…..
അവിടെ എവിടെക്കാ ചേച്ചി…..
ആ പെട്രൊള്‍ പമ്പിന്റെ അടുത്തേക്കാ…
എന്താ ചേച്ചീ അവിടെ വിശേഷം….
ഒരു മരിച്ച വീട്ടിലേക്കാ…
ആരാ അവിടെ മരിച്ചേ….
അത് പറഞ്ഞാ മനസ്സിലാവില്ല മോന്….
എന്നാലും പറാ ചേച്ചീ…..
ആ പമ്പിന്റെ പിന്നിലെ വീടില്ലേ…..
……………… അതു ആ മാഷുടെ വീടല്ലെ….
അവിടുത്തെ അമ്മായിയാണോ ......
…. അല്ല…. ആ അമ്മായിയുടെ കെട്ടിയോന്റെ സഹോദരനാ….

……………. പമ്പ്‌ എത്താറായി ഇവിടെ നിര്‍ത്തിക്കോളൂ….
.................
ചേച്ചീ കാശ് കൊടുത്തിട്ട് പോ……….
സോറി മോനെ….
ഓട്ടത്തിന്നിടയില്‍ അതു മറന്നു…
എത്രയായി………
അത് ചേച്ചി തന്നാല്‍ മതി
കാലത്തെ ഓട്ടമല്ലെ….
എന്താ മീറ്റര്‍ ഓടുന്നില്ലേ….
ഇപ്പോള്‍ പെട്രോളിന്റെ വിലയൊക്കെ കൂടിയില്ലേ…
അപ്പോള്‍…. ഇപ്പോളിങ്ങനെയാ…
ഹുമ്മ്മ്മ്………..
മരിച്ചോടത്ത് പോകാ
ഞാന്‍ ഒന്നും പറേണില്ല…
ഇന്നാ പിടിച്ചൊ……….

റോഡിന്റെ കിടപ്പ് കണ്ടില്ലേ….
വൃത്തിയും വെടിപ്പുമില്ലല്ലൊ…
ഓരോന്ന് വഴിയില്‍ കൂട്ടി ഇട്ടിരിക്കുന്നു….
വൃത്തികെട്ട മണം….

മുഖത്ത് ദുഃഖം കലര്‍ത്തി ബീനാമ്മ വീട്ടിലേക്ക് പ്രവേശിച്ചു….
ആള്‍ക്കൂട്ടത്തിനിടയില്‍ കയറി….
എവീടെടീ നിന്റെ കെട്ടിയോന്‍ ഉണ്ണീ….
ഉണ്ണീടെ സ്വഭാവം നിങ്ങള്‍ക്കറിയില്ലേ…
ഫോണ്‍ അടിച്ചാല്‍ എടുക്കയില്ല…
പുറത്ത് നിന്ന്‍ ആരങ്കിലും ബെല്ലടിച്ചാല്‍ പോയി നോക്കില്ല…
ഓരോ സ്വഭാവം….

നിനക്കവനെ പിടിച്ചു കൊണ്ടൂന്നൂടെ എന്റെ ആനന്ദേ………
അതിനു വരേന്റെ … എന്റെ സുജേച്ചീ…
വരണില്ലെങ്കില്‍ വരേണ്ട….
എന്നെ വണ്ടീല്‍ ഇവിടെ ഒന്ന് വിട്ട് തന്ന് പൊയ്‌ക്കൂടെ…
അതുമില്ലാ…
...............
…. ഉണ്ണി ഇങ്ങിനെ ഒന്നുമല്ലായിരുന്നല്ലോ…………
………. ഇതാരാ ആനന്ദേച്ചിയോ……….
കണ്ടിട്ടെത്ര നാളായി……….
ഹൂ…….
ഇങ്ങനെ മരണോം, കല്യാണങ്ങളുമൊക്കെ ഉണ്ടാകുമ്പോഴലല്ലേ….. വീട്ടുകാരു കണ്ടുമുട്ടുക ഇപ്പോള്‍….
പിന്നെ എന്താ വെങ്കിട്ടാ വിശേഷം….
ഒന്നും പറേണ്ട ചേച്ചീ…
ഞാന്‍ ഉണ്യേട്ടന്റെ കാര്യം നിങ്ങള് പറേണത് ശ്രദ്ധിക്കുകയായിരുന്നു…
എത്ര നല്ല ആളാ‍യിരുന്നു ഉണ്ണ്യേട്ടന്‍…
ഈ ആനന്ദേച്ചിയുടെ കൂടെകൂട്യെ പിന്നാ ഉണ്ണ്യേട്ടന്‍ ഇങ്ങിനെയായതു….
ഓ….. ഈ പറേണ‍ കേട്ടല്‍ തോന്നും … ഞാനാ ഉണ്ണ്യേട്ടനെ ചീത്തയാക്കീന്ന്.

നീ പോടാ…..
സുജേച്ചീ…….. എപ്പോഴെക്കാ ശവം എത്തുക………
അതെന്നാ ഞാനും ഇപ്പോ വിചാരിക്കണേ….
എനിക്കോരു എത്തും പിടിയും ഇല്ല…
ഏതായാലും ഇന്ന് എത്തില്ല…
പോസ്റ്റ് മാര്‍‌ട്ടമൊക്കെ കഴിയേണ്ടെ….
മറ്റെന്നാളേക്ക് ശവദാഹം നടത്താമെന്നാ നാട്ടുകാരുടെ കണക്ക് കൂട്ടല്‍..

സുജേച്ച്യേ..കാലത്തൊന്നും കഴിച്ചിട്ടില്ല…
ചായ കിട്ട്വോ….
ആ‍ങ്…… അതിനെന്താ ഇപ്പൊ ഇത്ര താമസം…
എടാ സുന്ദരാ………….
എന്താ ചേച്ച്യേ….
നീ ആനന്ദേച്ചിക്ക് ചായ ഇട്ടു കൊടുത്തെ………..
ആ‍നന്ദേച്ച്യേ………. ഇങ്ങട്ട് പോരെ…………

എടാ സുന്ദരാ………… നിന്റെ പെണ്ണും കുട്ട്യൊം എവിടെടാ…
ഇവിടുണ്ട് ചേച്ച്യേ…
പിന്നെ എന്തൊക്കെയെടാ വിശേഷം….
ഹ്മ്മ്….
ഞങ്ങള്‍ക്കെല്ലാമെന്താ വിശേഷം….
ഞങ്ങളു പാവങ്ങളല്ലേ…
…………
ആരു പറഞ്ഞൂ……… നിങ്ങള്‍ പാവമാണെന്നു……..

നിനക്ക് സ്കോളില്‍ പണീല്ലെ….
പിയൂ‍ണാണെങ്കിലും പതിനായിരത്തിന്നടുത്ത് ശമ്പളമില്ല്ല്ലേ….
ഇപ്പൊ പെണ്ണ് കെട്ടി… കുട്ട്യായി….
ഇനി ഇതാ വീട് വെക്കാന്‍ പോണു….

നിങ്ങള്‍ പാവങ്ങളൊന്നുമല്ല…
പണക്കാരു തന്നെ….

ദാ ആനന്ദേച്ചി….ചായ റെഡിയായി….
ഹൂം…. നല്ല സ്ട്രൊങ്ങ് ആ‍ണല്ലോടാ നിന്റെ ചായ…
പണ്ട് അമ്മാമനിട്ട് കൊടുക്കുന്ന ചായ ഇങ്ങിനെയാ..

നീ അമ്മാനെ ഓര്‍ക്കുന്നുണ്ടോടാ‍...
ഇതെന്തു ചോദ്യമാ ആനന്ദേച്ചീ…
എനിക്ക് വേറെ ഓര്‍ക്കാന്‍ ആരാണുള്ളത്….
ആ മഹാത്മാവല്ലേ …. എനിക്ക് ഈ പണി വാങ്ങി തന്നതു…
എന്റെ ദൈവമാണ് ആനന്ദേച്ചീടെ പണ്ട് മരിച്ചുപോയ അമ്മാന്‍…

ഈ അമ്മാമാന്മാരെ ഓക്കെ അതു പോലെ നല്ലത് ചെയ്യില്ലേ നിനക്ക്….
ഹ്മ്മ്മ്
അവര്‍ക്കൊന്നും…… മരിച്ചുപോയ അമ്മാമന്റെ അത്ര സ്നേഹം ഉള്ളതായി കണ്ടിട്ടില്ല….

ഇപ്പോ ജീവിച്ചിരുപ്പുള്ള അമ്മാമന്മാരും…. ഇന്നെല മരിച്ച അമ്മാനും കോടീശ്വരന്മാരാ….
അവരെന്തെങ്കിലും……. അറിഞ്ഞു തന്നാല്‍ നല്ലത് തന്നെ…
എടാ സുന്ദരാ……..
എപ്പോഴാ…….. ശവം എത്തുക………..
ആരാ കൂടെ വണ്ടിയില്‍ ഉണ്ടാകുക….
എവിടെയാ ശവദാഹം……………
വടൂക്കര ശ്മശാനത്തിലാണോ….

എനിക്കൊന്നും അറിയില്ലാ…. എന്റെ ആനന്ദേച്ചീ…
[തുടരും]