Tuesday, February 26, 2013

മുളകുഷ്യം


മുളകുഷ്യം 

ഞാന്‍ അടുത്തിടെ  പരിചയപ്പെട്ട  കൂട്ടുകാരില്‍ എനിക്കേറ്റവും  പ്രിയപ്പെട്ടത് എന്റെ നന്ദിനിക്കുട്ടി തന്നെ.  എന്താണ് അവളെ അത്രക്കും ഇഷ്ടം തോന്നിയതെന്നുവെച്ചാല്‍ അവളൊരു  രോഗിയാണ്. പണ്ട് സുശീല ചേച്ചി പറഞ്ഞപോലെ അവളോട് തോന്നേണ്ടത് സഹാനുഭൂതി ആണ്. എന്റെ നന്ദിനിക്കുട്ടി  സുന്ദരിയാണ്‌, അവള്‍ക്കൊരു പുന്നാര മോനും ഉണ്ട് . അവനാണെങ്കിലൊ പൂര്‍ണ ആരോഗ്യവാനും അല്ല. മോന്റെ കാര്യത്തില്‍ അത്ര  വലിയ പ്രശ്നം ഇല്ലെങ്കിലും അവന് എ പ്പോഴും കൂട്ടായി അമ്മ വേണം,  അമ്മക്കാണു എങ്കില്‍ ഇടക്കിടെ അസുഖം മൂര്‍ച്ചിക്കും. അപ്പോള്‍  മകന്റെ കാര്യം  പ്രശ്നം ആകും. അങ്ങിനെ ഒക്കെ ആണ്  എന്റെ നന്ദിനിക്കുട്ടിയുടെ അവസ്ഥ. 

ഞാന്‍ ഒരു  ദിവസം നന്ദിനിക്കുട്ടിയോട് വര്‍ത്തമാനം പറഞ്ഞിരിക്കുമ്പോള്‍ ചോദിച്ചു. 
"നന്ദിനിക്കുട്ടീ  ഇന്നെന്താ വിഭവം ഉച്ചക്ക് ....?"
"ഇന്നേ പ്രത്യേകിച്ചൊന്നും ഇല്ല ജെപി സാറെ ...  മുളകുഷ്യം മാത്രം..."

"മുളകുഷ്യമോ ....... ഞാന്‍ മുളകുഷ്യം  കഴിചിട്ട്  ഒരുപാട്  നാളായി...."

"അതെയോ .....? അവിടുത്തെ ചേച്ചിയോട് പറഞ്ഞൂടെ വെച്ച് തരാന്‍ ...?
"അതൊന്നും  ശരിയാകില്ല എന്റെ നന്ദിനിക്കുട്ടീ ... ഒന്നാമത് അവള്ക്കറിയില്ല  അതിന്റെ കൂട്ട്. രണ്ടാമത് എന്തെന്നുവെച്ചാല്‍ ഇവിടെ മകള്‍  പെറ്റ്   കിടക്കുകയാ... ഞാന്‍ തന്നെ അങ്ങ്ട്ട് ഉണ്ടാക്കിയാലോ എന്നാലോചിക്കുകയാ.. എനിക്കതിന്റെ കൂട്ട് [റെസിപ്പീ ] പ്രഞ്ഞുതരമൊ....?"

"ഓ ... അതിനെന്താ പ്രശ്നം ... ഞാന്‍ പറയാം എഴുതിയെടുത്തോളൂ..."
"ശരി പറയൂ ..."

cook paripp, add vellari or tomato or kumbalanga pieces...cook again adding chilly powder and salt.....switch off fire, add lots of kariveppila & velichenna...


"മെനി താങ്ക്സ് നന്ദിനിക്കുട്ടീ...."

ഞാന്‍ ആലോചിക്കുകയായിരുന്നു എപ്പോഴാ ഞാന്‍ അവസാനം മുളകുഷ്യം കൂട്ടിയതെന്ന്.... ഹാ ഓര്‍മ്മ വന്നു.  പണ്ട് ബോര്‍ഡിംഗ് സ്കൂളില്‍ പഠിക്കുന്ന കാലത്ത് കൃഷ്ണന്‍കുട്ടി മാഷിനു  അത്താഴത്തിന് എന്നും മുളകുഷ്യം  ആണ്.. ഞാന്‍ തന്നെ ആയിരിക്കും മിക്കവാറും വിളമ്പി കൊടുക്കുക. 

കൃഷ്ണന്‍കുട്ടി മാഷ്‌ ആളൊരു കുഴപ്പക്കാരന്‍ ആയിരുന്നു.  കണക്കാണ് വിഷയം.  ക്ലാസ്സില്‍ വരുമ്പോള്‍  പുസ്തകക്കെട്ടിനോടൊപ്പം  ഒരു  ചൂരലും ഉണ്ടായിരിക്കും. എനിക്കാണെങ്കില്‍ കണക്ക് എത്ര പറഞ്ഞാലും തലയില്‍  കയറുകയില്ല -  അടി കിട്ടാത്ത ദിവസങ്ങളില്ല. 

പാവം മാഷ്‌ എന്നെ തല്ലി  തല്ലി   തോറ്റു കാണും... 

ചിലപ്പോള്‍ ഞാന്‍ ആലോചിക്കും എന്തിനാ എന്നെ ഈ നരകത്തില്‍ കൊണ്ട്ട് വിട്ടത് പഠിപ്പിക്കാന്‍. ഞാന്‍ വടുതല  സ്കൂളില്‍ നിന്ന്  നാലര ക്ലാസ് ഒന്നാമനായി ജയിച്ച കുട്ടിയായിരുന്നു. 

തോഴിയൂരും, പെങ്ങമുക്കിലും, പാറേല്‍ അങ്ങടീയിലും, കുന്നംകുളത്തും ഹൈ സ്കൂളുകള്‍ ഉണ്ടായിട്ടും എന്നെ തൃശ്ശൂരില്‍ പടിപ്പിക്കാന്‍ വിട്ടത്. 

എന്തിന്റെ കേടായിരുന്നു എന്റെ തള്ളക്ക്. തന്തക്ക് കൊളംബൊയില്‍ ആയിരന്നു പണി. അവിടെ പിള്ളേരെ പഠിപ്പിക്കണം എന്നായിരുന്നു തന്തയുടെ അഗ്രഹം. പക്ഷെ തള്ള അതിന് സമ്മതിക്കാണ്ട്, എന്നെ ഇങ്ങിനെ തടങ്കില്‍ ആക്കി. 

ഞാനെങ്കില്‍ ഒരു പാവം പയ്യന്‍സ് ആയിരുന്നു. ഈ സ്കൂളില്‍ കുഴപ്പക്കാരായ പിള്ളേര്‍ ആയിരുന്നു അധികവും. അവരുടെ കൂടെ കൂട്ട് കൂടി ഞാന്‍ ആകെ നാശമായി. 

തന്ത ധാരാളം പണം അയക്കും. തള്ളക്ക് ആണെങ്കില്‍ സ്കൂളില്‍ ടീച്ചര്‍ പണിയും. കാശിന് ഒരു കുറവും ഇല്ല. പോരാത്തതിന്  തള്ളയുടെ തന്ത ആണെങ്കില്‍ ആ നാട്ടിലെ വലിയ പണക്കാരനും. എനിക്ക് തന്ത ഫസ്റ്റ്  ഫോമില്‍ പഠിക്കുമ്പോള്‍ റിസ്റ്റ് വാച്ചും മറ്റും കൊണ്ട് വന്ന് തന്നിരുന്നു. കൂടാതെ ലണ്ടനില്‍ നിന്ന് വാങ്ങിയ ജീന്‌സും പുസ്തകം പൊതിയാന്‍ പ്രത്യേക പേപ്പറുകളും ഒക്കെ എത്തിചിരുന്നു. പക്ഷെ അദ്ദേഹം എന്റെ പഠിത്തത്തെ പറ്റി അന്വേഷിച്ച് കാണില്ല. 

തള്ള എന്നെ നരകത്തിലാക്കി നല്ല കൊളംബ് കുടയും സാരിയും ചുറ്റി സ്കൂളില്‍ പോകും. എനിക്ക് രണ്ട് കാക്കി ട്രൌസറും നാല് വരയന്‍ കുപ്പായവും മാത്രം. ഞാന്‍ അത് കൊണ്ട്ട് ത്രിപ്തിപ്പെട്ടു. 

ഒരുപാട് പറയാനുണ്ട് എന്റെ ബോഡിംഗ് ലൈഫ്. എഴുതിയാല്‍ തീരില്ല. ഞാന്‍ ആദ്യം എല്ലാം എഴുതാമെന്ന് വെച്ചു. പിന്നീട് അതൊന്നും ഓര്‍ക്കാന്‍ മനസ് വന്നില്ല. 

ഇടക്കിടക്ക് കൃഷ്ണന്‍ കുട്ടി മാഷ്‌ ബാക്കി വെച്ച മുളകൂഷ്യം ഞാന്‍ കഴിക്കും. കുട്ട്യോള്‍ക്ക് വൈകുന്നേരം ചോറും സാമ്പാറും,     ചെറുകായ മെഴുക്കുപുരട്ടിയും അച്ചാറും, പപ്പടവും എല്ലാം ഉണ്ടാകും. 

എന്റ കൃഷ്ണന്‍ കുട്ടി മാഷെ... മാഷ് ഇപ്പോള്‍ സ്വര്‍ഗത്തിലോ നരകത്തിലോ ഒക്കെ ആയിരിക്കും. എനിക്ക് ഇത്രയും പ്രായം ആയ സ്ഥിതിക്ക് മാഷ്‌ ജീവിച്ചിരിപ്പാന്‌ ഇടയില്ല. 

എന്തായാലും മാഷ്‌ ബാക്കി വെച്ച മുള്കോഷ്യതിന്റെ രുചി ഇപ്പോഴും എന്റെ നാവിന്‍ തുമ്പത് ഉണ്ട്. 

ഒരു ദിവസം നന്ദിനിക്കുട്ടിയുദെ അടുക്കളയില്‍ മുളകോഷ്യം കഴിക്കാന്‍ പൊകണം. 

എന്റെ നന്ദിനിക്കുട്ടിക്ക് നല്ല ആരോഗ്യവും ആയുസ്സും കൊടുക്കേണമേ എന്റെ അച്ചന്‍ തേവരേ [ലോര്‍ഡ്‌ ശിവ ]

Friday, February 8, 2013

തോട്ടിലെ കുളി


MEMOIR


എനിക്ക് വയസ്സായ കാര്യം ഞാന്‍ മറന്നു. ഞാന്‍ ഇപ്പോഴും കുട്ടികളെ പോലെ ഓരോന്ന് ഓര്‍ത്തോര്‍ത് ചിരിക്കും. എന്റെ പെന്നിന്നും എന്റെ പോലെ വയസ്സായി. അവളുടെ തോന്നലുകള്‍ വയസ്സന്മാരെ പോലെ ആണെങ്കില്‍ ഞാന്‍ കുട്ടികളെ  പോലെ.

ഞാന്‍ എന്ത് പറഞ്ഞാലും അവള്‍ക്ക് കേള്‍ക്കാന്‍ നേരമില്ല. അപ്പോള്‍ ഞാന്‍ വീട്ടില്‍  വെച്ചിട്ടുള്ള കൃഷ്ണനോട് പറയും എന്റെ വിചാര വീഥികള്‍ ഞാന്‍ ഭഗവന്‍ കൃഷ്ണനോട് പങ്കിടും. എനിക്ക് പറയാന്‍ മറ്റാരും ഇല്ല.

"കൃഷ്ണാ നിനക്ക് പതിനാറായിരം ഭാര്യമാര്‍ ഉണ്ടെന്നാണല്ലോ പറഞ്ഞു കേള്‍ക്കുന്നത്. കഴിഞ്ഞ കുറച്ച് ദിവസങ്ങള്‍ക്ക് മുന്പ് വടക്കുന്നാഥന്‍ ശ്രീ മൂല സ്ഥാനത്ത്‌ സ്വാമി ഭൂമാനന്ദ തീര്‍ഥ മഹാരാജും ഗീത തത്വ സമീക്ഷ പ്രഭാഷണത്തില്‍ പറഞ്ഞു കേട്ടു. എന്റെ കാര്യം നോക്കൂ  കൃഷ്ണാ എനിക്ക് ഒരു  പെണ്ണെ ഉള്ളൂ. അവള്‍ക്കാണെങ്കില്‍ എന്നും പണിയും ക്ഷീണവും.  എന്റെ കാര്യങ്ങള്‍ നോക്കാന്‍ അവള്‍ക്ക് നേരം ഒട്ടും ഇല്ല. അവള്‍ ഇപ്പോഴും ടിവിക്ക് മുന്നില്‍ സീരിയലും കണ്ടു കൊണ്ട് ഇരിപ്പാണ്.

എനിക്ക് കൊച്ചു വര്‍ത്തമാനം പറയാനും, കെട്ടിപ്പിടിച് ഇരിക്കാനും അവള്‍ക്ക് തീരെ  സമയം ഇല്ല. അപ്പോള്‍ എനിക്ക് പതിനാറായിരം ഒന്നും വേണ്ട. ഒന്നും കൂടി ആയാല്‍ തരക്കേടില്ല. ഞങ്ങളെ രണ്ടുപേരെയും  തൈലം തേച്ചു കുളിപ്പിക്കാനും, എനിക്ക് മാത്രം ചപ്പാത്തി  ഉണ്ടാക്കാനും,പിന്നെ എന്റെ കാര്യങ്ങള്‍ നോക്കാനും അവളും കൂടി വന്നോട്ടെ.

ഞാന്‍ നിന്നോടല്ലാതെ ആരോട ഇതൊക്കെ പറയുക. എനിക്ക് നീയല്ലാതെ മറ്റാരും ഇല്ല തുണക്ക്. നിനക്കറിയാമല്ലോ കാലത്ത് ഞാന്‍ ഫ്രഷ് ഫ്ലവേര്‍സ് തന്നിട്ടേ ജലപാനം കഴിക്കാറുള്ളൂ... വയ്യെങ്കിലും ഞാന്‍ പൂ പറിക്കാന്‍ കാലത്ത് പോകുന്നു. എന്റെ കാലിന്റെ അവസ്ഥ നിനക്കറിയാമല്ലോ. എത്ര ഡോക്ടര്‍മാര്‍ ചികിത്സിച്ചു, എത്ര മരുന്നുകള്‍ കഴിച്ചു. അവസാനം ഒരു കൊല്ലം ഹോമിയോവും കഴിച്ചു. എന്നിട്ടെന്തുണ്ടായി. എല്ലാം പഴയത് പോലെ തന്നെ. ആയുര്‍വേദവും അലോപ്പതിയും എല്ലാം നോക്കിയില്ലേ. ഇനി ഞാന്‍ മരുന്ന് കഴിക്കുന്നില്ല.

ഇന്നാളൊരു  ദിവസം ഞാന്‍ "എന്റെ കൃഷ്ണോടുള്ള കാര്യങ്ങള്‍" " പറയുന്നതു നന്ദിനിക്കുട്ടിയോട് അവള്‍ക്ക് രസിച്ചില്ല. "

വേണ്ട രസിക്കേണ്ട. അവള്‍ക്ക് കുസുംബ് തോന്നിയിട്ടുണ്ടാകും. പെണ്ണല്ലേ. കുശുമ്പ്  കാണും. കൃഷ്ണന്‍ ആരുടേയും  കുടുംബ സ്വത്തല്ല. ആര്‍ക്കു വേണമെങ്കിലും പങ്കിടാം.  അവളും പ്രേമിച്ചോട്ടെ കൃഷ്ണനെ. ??!

ഞാന്‍ ഇപ്പോള്‍ ആലോചിച്ചും കൊണ്ടിരുന്നത് രവിയുമായി തോട്ടില്‍ കുളിക്കാന്‍ പോയ കഥയാണ്. പണ്ട് പണ്ട് എന്നൊന്നും പറയാനില്ല ഏതാണ്ട് എന്റെ ചെറുപ്പത്തില്‍. -, ഞാഉം രവിയും പുഞ്ചപ്പാടത്ത് തോട്ടില്‍ കുളിക്കാന്‍ പോയ കഥയാണ്.

ഞങ്ങളുടെ നാട്ടില്‍ കുളത്തിലും തോട്ടിലും ഒക്കെ ആണുങ്ങള്‍ക്കും പെണ്ണുങ്ങള്‍ക്കും കുളിക്കാന്‍ പ്രത്യേക പടവ്  ഉണ്ട്.

തോട്ടില്‍ കുളിക്കാന്‍ പോയാലും കുളത്തില്‍ കുളിക്കാന്‍ പോയാലും, തോടും കുളവും ഒക്കെ നീന്തി തുടിച്ച് കലക്കി മറിക്കും, ഞങ്ങളുടെ കണ്ണുകളും കലങ്ങും, ചോര  നിറത്തിലായിരിക്കും. തോട്ടില്‍ കുളിക്കാന്‍ പോയലോന്നും രവിയുടെ അമ്മ അവനെ ചീത്ത പറയില്ല. എന്റെ ചേച്ചി അങ്ങിനെ അല്ല. തോട്ടിലും കുളത്തിലും കുളിക്കാന്‍ പോയാല്‍  എന്നെ  പൊതിരെ  തല്ലും, എന്നാലും  ഞാന്‍ പിന്നെയും പോകും. അതാണ് എന്റെ സ്വഭാവം.

അങ്ങിനെ ഒരുനാള്‍  ഞാനും രവിയും കൂടി  തോട്ടില്‍ കുളിക്കാന്‍ പോയി.  തോടുകള്‍  പലതുണ്ട് പാടത്ത് , എന്നാല്‍ കുത്തി മറിയാന്‍ പറ്റിയ തോട് അവനു നല്ല നിശ്ചയം ഉണ്ട്. അങ്ങിനെ പേരും തോടിന്റെ അടുത്തുള്ള ഒരു തോട്ടിലെത്തി. തോട് മൂന്നായി  പിരിയുന്ന ഒരിടത്തെത്തി , അപ്പോഴാണ് മനസ്സിലായത് ഞങ്ങള്‍ പോയ  തോടിന്റെ ഇടത്തെ അറ്റം പെണ്ണുങ്ങളുടെ കടവ് ആണെന്ന്.

അവിടെ ചില പെണ്ണുങ്ങള്‍ കുളിച്ചിരുന്നു. അവരോട കിന്നാരം പറഞ്ഞ ഞങ്ങള്‍ തോട്ടിലേക്ക് ചാടി മരുകരക്കെത്തി. ഇടക്ക് ഇക്കരക്ക് നീന്തിയെത്തും സോപ്പ്  തെക്കനെന്ന മട്ടില്‍.. , സമയം സന്ധ്യയോടടുത് കാണും, ഞങ്ങളുടെ പ്രായത്തില്‍ ഉള്ള ഒരുത്തി വന്ന് ബ്ലൗസ് അഴിച്ചു  വെച്ച് നീന്താനിറങ്ങി. എന്നിട്ട് ഞങ്ങളെ രണ്ടാളെയും ചീത്ത വിളിച്ചു.

"എന്തിന്റെ കേടാ ചെക്കന്മാരെ നിങ്ങള്‍ക്ക് ഈ കടവില്‍ തന്നെ കിടന്നു മറിയണം എന്ന്...."
"പിന്നേ വേണ്ടാത്തരം പറഞ്ഞാലുണ്ടല്ലോ ... ആണുങ്ങലോഡ് കളിച്ചലുണ്ടല്ലോ .... കാര്യം പഠിക്കും നീ..."

എന്തിനു പറേണു ആ പെണ്ണ് നീന്തി ഞങ്ങളുടെ കടവിലെത്തി ഞങ്ങളെ pinneyum  ചീത്ത വിളിച്ചു.  അവളുടെ വലിയ മുലകള്‍ ഞങ്ങളെ ആകര്‍ഷിച്ചു. അവള്‍ വെള്ളത്തില്‍ വെച്ച് ഞങ്ങളെ തല്ലുമെന്ന വരെ ആയി. അവളെന്തു പറഞ്ഞാലും വേണ്ടില്ല എന്ന് കരുതി ഞങ്ങള്‍ അവളോട് കയര്‍ത്തും കൊണ്ട്  അവളുടെ മേനി നോക്കി രസിച്ചു.

അവള്‍ വെള്ളച്ചവിട്ടില്‍ നിന്നും കൊണ്ട് ഞങ്ങളോട മല്ലിട്ടു, കുപ്പയമില്ലാതെ ആണ്  അവള്‍ വെള്ളത്തില്‍ നില്‍ക്കുന്നതോന്നും അവളെ അലട്ടിയില്ല.  അവളെ കൂടുതല്‍ രോഷാകുലരാക്കി ഞങ്ങള്‍ അവളോട് വീണ്ടും യുദ്ധത്തിനു ഒരുങ്ങി. ആ തക്കത്തില്‍ ഞാന്‍ ആണെന്ന്  തോന്നുന്നു വെള്ളത്തില്‍ ഊളയിട്ട് മരുകരക്കെത്തി അവളുടെ ബ്ലൗസ് ഒളിപ്പിച്ചു  വെച്ച്. അവളാണെങ്കില്‍ കോണകം ഉടുക്കാതെ  ഒറ്റ മുണ്ടും ബ്ലൌസുമയാണ് കുളിക്കാന്‍ വന്നത്. ഞങ്ങള്‍ ആണ്‍ കുട്ട്യോലല്ലേ. ഞങ്ങള്‍ക്ക് വെറും ഹാഫ് ട്രൌസറും ,  നോ കോണകം ഫോര്‍ ബോത്ത്‌ ഓഫ് അസ്.

ഞങ്ങള്‍ ഇക്കരക്കെത്തി ഞങ്ങളുടെ ട്രൌസറും ഇട്ടു നേരെ വീട് ലക്ഷ്യമായി നടന്നു. കരക്ക് എത്തിയപ്പോള്‍ വല്ലാത്ത ദാഹം. ആരുടെയോ പറമ്പില്‍ നിന്ന്  അധികം ഉയരമില്ലാത്ത തെങ്ങില്‍  കയറി  രണ്ടു ഇളനീര്‍ ഇട്ടു.  പാടത് കണ്ട ഒരു കൈക്കോട്ടെടുത്ത് ഇളനീര്‍ കുത്തി പൊട്ടിച് അരയാലില്‍ ചുവട്ടില്‍ ഇരുന്നു സേവിച്ചു.

തെങ്ങില്‍  കയറിയപ്പോള്‍ ആണ് മനസ്സിലായത് ആ തെങ്ങ് ചെത്തുന്നത്  ആണെന്ന് മനസ്സിലായത്. രവിയോട് പരഞ്ഞ് ഞാന്‍ വീണ്ടും തെങ്ങില്‍  കയറി അര കുടം കള്ള് താഴെ ഇറക്കി.  കുറച്ച് ഇളനീര്‍ കല്ലും കുടത്തില്‍ ഒഴിച്ച് കൊക്ക് റെയില്‍ ആക്കി  രണ്ടുപേരും സേവിച്ചു.

ഞങ്ങള്‍ തമാശ പറഞ്ഞു ഇടവഴിയില്‍ കൂടി വീട്ടിലേക്ക് മടങ്ങുമ്പോള്‍ രവിക്ക് ഒരു  കുലുക്കവും ഉണ്ടായിരുന്നില്ല. പക്ഷെ ഞാന്‍ വീലില്‍ ആയിരുന്നു.
രവി  പറഞ്ഞു
"ടാ ഉണ്ണ്യേ ആ പെണ്ണ്  ഇപ്പോള്‍ തോട്ടില്‍ കിടന്നു  നിലവിളിക്കുന്നുണ്ടയിരിക്കും , അവള്‍ക്ക് കുപ്പായം ഇടാതെ  എങ്ങിനെ കരക്ക്‌ കയറും....?"
"ശരിയാണല്ലോ രവ്യെ... നമുക്ക് പോയി അവളുടെ കുപ്പായം എടുത്തു കൊടുക്കാം..."

'വേണ്ട വേണ്ട അത് കുലുമാല്‌ ആകും... നമുക്ക് ആരെങ്കിലും വരുന്നത് വരെ ആലിന്‍ ചുവട്ടില്‍  ഇരിക്കാം..."

ഞങ്ങള്‍ തിരിച്ച്  നടന്നു.  അപ്പോള്‍ കണ്ടു അവളുടെ വീട്ടില്‍ നിന്ന് ആരോ വന്ന് അവളെ തേടി. അപ്പോളേക്കും ഏതാണ്ട് ഇരുട്ടായി കാണും. വന്ന ആളോട് അവള്‍ കാര്യം പറഞ്ഞു. അവര്‍ക്ക് അലക്കു കള്ളിന്റെ അടിയില്‍ ഒളിപ്പിച്ചു വെച്ച കുപ്പായം കിട്ടി. അങ്ങിനെ വലിയ ഉങ്ക് പറഞ്ഞവള്‍ ഫ്ലാറ്റ് ആയി എന്ന് പറഞ്ഞാല്‍ പോരെ.

അവളും ഞങ്ങളും വൈകുന്നേരത്തോടെ വീടണഞ്ഞു.  ഞാന്‍ വീടിലെ  കിണറില്‍ നിന്ന്  ഒരു  പാള വെള്ളം കോരി വീണ്ടും കുളിച്  ദേഹ ശുദ്ധി വരുത്തി, നാമം ചൊല്ലാന്‍ ഇരുന്നു. നാമം ചൊല്ലി  കഴിഞ്ഞാല്‍ അമ്മ ചോരുന്നന്‍ വിളിക്കുന്നതാണ്  പതിവ്.

ഇന്ന് അതിനു വിപരീതമായി ചേച്ചി  ആണ് ചോറ് ഉണ്ണാന്‍ വിളിച്ചത്. ആ പെണ്ണിന്റെ തന്ത വീട്ടില്‍ വന്ന് ഞങ്ങളുടെ തോന്നിവാസം  പറഞ്ഞിരുന്നു. എന്റെ ചേച്ചി നല്ല  പുലി വാര്‍ വെട്ടി വെച്ചിരുന്നു എന്നെ തല്ലാന്‍. .-

എനിക്ക് കാര്യം മനസ്സിലായിരുന്നു. ഇരുട്ടായതിനാല്‍ എങ്ങോട്ടും ഓടി രക്ഷപെടാന്‍ ഉള്ള  പഴുത് ഉണ്ടായിരുന്നില്ല , പൊരിഞ്ഞ അടി കിട്ടി.  സസന്തോഷം സ്വീകരിച്ചു അടി. നല്ല കാലം ആ പെണ്ണിന്റെ ഫാദര്‍ എന്നെ തള്ളുന്നത്  കണ്ട് ഓടി  വന്ന് എന്റെ ചേച്ചിയുടെ കയ്യില്‍ നിന്ന് പുളിവാര്‍ വാങ്ങി ഓടിച്ചു  കളഞ്ഞു.


"  കുട്ട്യോളെ ഇങ്ങിനെ തല്ലല്ലേ പെങ്ങളെ... അവരെ കാര്യങ്ങള്‍ പറഞ്ഞു മനസ്സിലാക്കണം. എന്റെ മോളും ഇവന്റെ പോലെ തന്നെ. ഞാന്‍ അവളെ തല്ലിയില്ല. "

ഞാന്‍ അവിടെ നിന്ന് കരയുന്നത് കണ്ട് ആ പെണ്ണിന്റെ ഫാദര്‍ എന്റെ തലയില്‍ തലോടി. പാവം ഫാദര്‍.
ഇവിടെ അമ്മയെന്ന് പറയുന്ന ഒരു ചേച്ചി  ഉണ്ടെനിക്ക് ഒരു  ഭദ്ര  കാളി തന്നെ.  ഉറഞ്ഞു തുള്ളിക്കൊണ്ട്‌ എന്നെ തല്ലിച്ചതച്ചു.
എന്നിട്ടെന്തു കാര്യം ഞാന്‍ പിന്നെയും തോട്ടില്‍  കുളിക്കാന്‍ പോയി. കുളത്തില്‍ കുളിപ്പിക്കാന്‍ കൊണ്ട് വന്ന  എരുമകളുടെ പുറത്ത് കയറി സവാരി  ചെയ്യും.

വീട്ടുപനിക്കാരന്‍ കണ്ടോരന്റെ ബീഡി കട്ട് വലിക്കും. കുട്ടി തെങ്ങില്‍ കയറി കള്ള് കുടിക്കും. ചിലപ്പോള്‍ മൊന്തക്കാട്ടില്‌ ചാരായം വാറ്റാന്‍ ഒളിച്ച് വെച്ചിട്ടുള്ള വാഷ് കട്ട് കുടിക്കും. എല്ലാ തോന്ന്യാസവും ചെയ്യും. വീട്ടിലെ തല്ലു ഒരു പ്രശ്നം ആക്കാതെ.

ഇതൊക്കെ ഇരുന്നാലോചിച്ചു. ഞാന്‍ ഇതേ വരെ മയ്യത്തായില്ല ... എന്റെ കളിക്കൂട്ടുകാരിയും  കൂട്ടുകാരനും  ഒക്കെ ഇപ്പൊ ജീവിചിരുപ്പുണ്ടോ എന്നാര്‍ക്കറിയാം. മൈലാഞ്ചി പെണ്ണിന് എന്നെക്കാളും ഒരു വയസ്സ് കുറവ്,  രവിക്ക്  എന്നെക്കാളും നാല്  വയസ്സ് മൂപ്പ്. എല്ലാരും ഒരേ സ്കൂളില്‍ ആയിരുന്നു  പഠിക്കാന്‍ പോയിരുന്നത്.

അങ്ങിനെ കൊറേ കൊല്ലം  പുറകിലേക്ക് എന്റെ വിചാര വീഥികള്‍ കടന്നു പോയി.

എന്റെ കൃഷ്ണാ നീ കേള്‍ക്കുന്നുണ്ടോ നിന്റെ ദാസന്റെ  കുസ്രിതികള്‍ , നീയും മോശക്കാരന്‍ അല്ലല്ലോ. ഇതുപോലെ  തോട്ടില്‍   കുളിക്കുന്ന പെണ്ണുങ്ങളുടെ ഉടുപ്പെല്ലാം ഒളിപ്പിച്ചു  വെച്ചിരുന്നല്ലോ..

+++++++++





Friday, February 1, 2013

ഇന്ന് എന്റെ പിറന്നാള്‍ ... ആഘോഷമില്ല



എന്റെ ചേച്ചി ഉണ്ടായിരുന്ന കാലത്ത് എനിക്കും എന്റെ സഹോദരനും [film actor v k sreeraman] ഇലയിട്ട് ചോറും കറികളും വിളമ്പി തരുമായിരുന്നു . അമ്മമാരുടെ സ്നേഹം വളരെ വലുതാണല്ലോ. ഞാന്‍ എന്റെ പെറ്റമ്മയെ ചേച്ചി എന്നാണ് വിളിച്ചിരുന്നത് അതൊക്കെ വലിയ കഥയാണ് . എന്റെ ബ്ലോഗ്‌ വായിക്കുന്നവര്‍ക്ക് അറിയാം . എന്റെ ബ്ലോഗ്‌ ലിങ്ക് എന്റെ പ്രൊഫൈലില്‍ ഉണ്ട്. സന്ദര്‍ശിക്കുക .

http://jp-smriti.blogspot.in/

എനിക്ക് വീട്ടില്‍ ഉണ്ടാക്കുന്നത് നിലവിളക്ക് കൊളുത്തി ഇലയില്‍ വിളമ്പി തരാന്‍ ആരുമില്ല - മക്കള്‍ക്ക് ആര്‍ക്കും അച്ഛനെ വേണ്ട. അച്ഛന്റെ മരണ ശേഷം അച്ഛന്റെ സ്വത്തുക്കള്‍ മാത്രം മതി.
ഇതാണ് ഇപ്പോള്‍ എന്നെ പോലെത്തെ പലരുടെയും സ്ഥിതി .

ഈ കുറിപ്പ് എഴുതിക്കഴിഞ്ഞപ്പോള്‍ എന്റെ ശ്രീമതി വര്‍ക്കീസ് സൂപ്പര്‍ മാര്‍ക്കറ്റില്‍ നിന്ന് ഒരു ലിറ്റര്‍ പാലട വാങ്ങിക്കൊണ്ടു വന്നു. അവളും എന്നെ പോലെ രോഗി ആണ്. എനിക്ക് അവളോട്‌ പരിഭവമില്ല .

മക്കള്‍ വന്ന് അച്ചന് പിറന്നാള്‍ ഊട്ടണം. അതാണ് എന്റെ ആഗ്രഹം.