Wednesday, December 31, 2008

എന്റെ പാറുകുട്ടീ … [ഭാഗം 5]

നാലാം ഭാഗത്തിന്റെ തുടര്‍ച്ച........>>>

നേരം പുലര്‍ന്ന് കൊണ്ടിരിക്കുന്നു.ആള്‍ക്കൂട്ടം തെല്ലൊന്ന് കുറഞ്ഞു.
ഉണ്ണിയുടെ കാറ് വീട്ടിലേക്കെത്തിക്കൊണ്ടിരിക്കുന്നു..
ഉണ്ണി കാറില്‍ നിന്നിറങ്ങി ഉണ്ണിയുടെ ചേച്ചിയുടെ അസ്ഥിത്തറയില്‍
തൊഴുതതിന് ശേഷം ഉമ്മറത്തേക്ക് കയറി. വീട്ടിലെ ആള്‍ക്കൂട്ടം കണ്ടിട്ട് ഉണ്ണിക്കൊന്നും തോന്നിയില്ല..

"മോനെ ഉണ്ണ്യേ...എന്താ ഇതൊക്കെ കഥ?"

"എന്താ തുപ്രമ്മാനെ?"

"അല്ലാ മോനിതൊന്നും മനസ്സിലായില്ലാന്നുണ്ടോ? നീയെപ്പോ പോയതാ ഇന്നെലെ വീട്ടീന്ന്? ഇവിടെ നിന്റെ പാറുകുട്ടീം ഓള്ടെ അമ്മയും....... പിന്നെ നമ്മടെ ചുറ്റുപുറത്തെ വീട്ടുകാരും ആരും ഇന്നെലെ ഉറങ്ങീട്ടില്ല.മോന്റെ ആപ്പീസില്‍‌ ഫോണ്‍
ചെയ്ത് ചോദിച്ചപ്പോള്‍ അങ്ങ്ട്ട് ചെന്നില്ലാ എന്ന് കേട്ടപ്പോ ഞങ്ങടെ ചങ്കു പൊട്ടി.അണക്ക് കൊഴപ്പമൊന്നുമില്ലല്ലോ എന്റെ മോനെ? ഇയ്യെന്താ ഒന്നും മിണ്ടാത്തെന്റെ ഉണ്ണ്യേ?ഇയ്യ് എന്തെങ്കിലും ഒന്ന് പറാ..
ആ പാറുകുട്ടീടെ
നെലോളി കേട്ടിട്ടാ ഞങ്ങളെല്ലാരും ഇവിടെ എത്തിയത്."
തുപ്രമ്മാന്‍‌ ഒറ്റശ്വാസത്തില്‍ ഇത്രയും പറഞ്ഞു.

"എനിക്കൊന്നും ഇല്ലാ എന്റെ തുപ്രമ്മാനെ".

"പിന്നെ ഇയ്യെന്താ പാറുകുട്ട്യോട് പറയാതിരുന്നേ ഇന്ന്
വരില്ല്യാന്ന്...
അങ്ങിനേച്ചാല്‍ ഈ പ്രശ്നമൊന്നും ഉണ്ടാകില്ല്യാരുന്നു. ന്റെ ഉണ്ണ്യേ! ആ കുട്ടിക്ക് അത് താങ്ങാനുള്ള കെല്പൊന്നും ഇല്ലാ ട്ടോ."

"എനിക്ക് സ്വസ്ഥത കിട്ടാണ്ടാകുമ്പോ..... ഞാന്‍ ഇങ്ങനൊക്കെയാ."

"അത് ഞങ്ങക്കൊക്കെ അറിയാകുന്നതല്ലേ? അന്നെ ഞാന്‍ ചെറുപ്പത്തീ കണ്ട് തൊടങ്ങിയതല്ലേ ന്റെ ഉണ്ണ്യേ?.. ഇയ്യ് ഇങ്ങിനെ വീട്ടീ വരാതിരിക്ക്യാ എന്നൊക്കെ തുടങ്ങ്യാ എങ്ങനാ ന്റെ മോനെ?."

അയലത്തെ തുപ്രമ്മാനെ ഉണ്ണിക്ക് വളരെ ബഹുമാനമാണ്.. തുപ്രമ്മാന്റെ രണ്ടാമത്തെ മകന്‍ ഉണ്ണിയുടെ കളിക്കൂട്ടുകാരനാണ്. സമ:പ്രായക്കാരനും. ഉണ്ണി തുപ്രമ്മാനോടെ കാര്യമായി മറുത്തൊന്നും പറഞ്ഞില്ലാ. പുലര്‍ച്ചക്കുള്ള തണുപ്പില്‍ മയങ്ങിക്കിടന്നിരുന്ന പാര്‍വതി വീട്ടിലെ ശബ്ദകോലാഹലം
കേട്ടുണര്‍ന്ന് വന്ന് നോക്കിയപ്പോള്‍ ഉമ്മറത്ത് നില്‍ക്കുന്ന ഉണ്ണിയെ കണ്ടു. പരിസരം ബോധം നശിച്ച പാര്‍വ്വതി, ഓടി വന്നു ഉണ്ണിയെ കെട്ടിപ്പിടിച്ചു കരയാന്‍ തുടങ്ങി. ഉണ്ണി പാര്‍വതിയെ നീക്കി മാറ്റാന്‍ ശ്രമിച്ചിട്ടും പെട്ടെന്ന് പറ്റിയില്ല.
ഇതെല്ലാം കണ്ട് നിന്ന അയല്‍ക്കാര്‍ അമ്പരന്നു. അവര്‍ തമ്മില്‍ പറഞ്ഞു....

"ഈ പാറുകുട്ടിക്ക് ഉണ്ണിയെ ജീവനാ.".

കിഴക്കേലെ അമ്മുകുട്ടി പറഞ്ഞു...

"എന്നിട്ടാണോ ആ ചെക്കനെ തള്ളേം മോളും കൂട്ടി ഇടക്കിങ്ങനെ ശുണ്ടി പിടിപ്പിക്കണ്?."


"അവള്‍ നല്ലോണം കരയട്ടെ എന്റെ ഉണ്ണ്യേ.മോനവിടെ തന്നെ
നിക്ക്.."

പാര്‍വതിയുടെ മുഖത്ത് നേരിയ മന്ദഹാസം തുടുത്തു. ഉണ്ണ്യേട്ടനെ കണ്ടതിനാല്‍ പാര്‍വതിയുടെ ഉള്ളം കുളിര്‍ത്തു.

"ഈ ഉണ്ണ്യേട്ടന് എന്നെ തീരെ ഇഷ്ടല്ല്യാ അല്ലേ?
ഇന്നെലെ എവിടെയാ താമസിച്ചേ.?."

ഉണ്ണി ഒന്നും ഉരിയാടാത്തതിനാല്‍ പാര്‍വതിയുടെ മുഖം പിന്നേയും വാടി...

ഉണ്ണി അകത്തേക്ക് കയറിപ്പോയി.ആള്‍ക്കൂട്ടം പിരിഞ്ഞു
.
ഉണ്ണീടെ അമ്മായി ഒന്നും പറഞ്ഞില്ല....
'എന്റെ മോന്‍ വന്നല്ലോ' എന്ന് പറഞ്ഞു നെടുവീര്‍പ്പിട്ടു.

ഉണ്ണി വന്ന പാട് കിടന്നുറങ്ങാന്‍ തുടങ്ങി.പാര്‍വതി പെട്ടെന്നങ്ങ്ട്ട്
ഉണ്ണിയോട് പിന്നെ മിണ്ടാന്‍ ധൈര്യപ്പെട്ടില്ല. വിളിക്കുമ്പോള്‍ പോകാമെന്ന് കരുതി.ഉണ്ണി ഉണരുന്നതും കാത്തിരുന്നു പാര്‍വതി.പത്ത് മണിയായിക്കാണും. ഉണ്ണി ഉറക്കത്തില്‍ നിന്നെണീറ്റു.കുളിച്ച് പ്രഭാതകര്‍മ്മങ്ങളൊക്കെ കഴിഞ്ഞപ്പോ മണി പതിനൊന്ന്..

"പാര്‍വതീ................"

"എന്താ ഉണ്ണ്യേട്ടാ...."
പാര്‍വതി ആ വിളി കേക്കാനിരിക്കയായിരുന്നു...

"ഉണ്ണ്യേട്ടനെന്താ ഇപ്പൊ കുടിക്കേണ്ടത്? ദിനചര്യകളൊക്കെ തെറ്റിയില്ലേ?."

"എല്ലാത്തിനും നീയല്ലേ കാരണക്കാരി?."

പാര്‍വതി മിണ്ടാതെ നിന്നു........

"ഹൂം.......... എന്നാ നീ പോയി ചായ കൊണ്ടു വാ.."

ക്ഷണ നേരം കൊണ്ട് പാര്‍വതി ചായയുമായെത്തി.......
"ദാ ഉണ്ണ്യേട്ടാ ചായ.."

ചായ മൊത്തിക്കുടിക്കുന്നതിന്നിടയില്‍ ഉണ്ണി ചോദിച്ചു...
"നീയെന്താ ഇന്ന് സ്കൂളില്‍ പോ
കാഞ്ഞേ?."

"എനിക്ക് വയ്യാഞ്ഞിട്ടാ.."

"എന്താ നിനക്ക് വയ്യായ.."
പാര്‍വതി പിന്നേയും മിണ്ടാതെ നിന്നതെ ഉള്ളൂ..

"ഇപ്പൊ സമയമെത്രയായി.?"

"പന്ത്രണ്ട് മണിയാകാറായി..."

"എന്നാലെ...നീ ഉച്ചക്ക് ശേഷം സ്കൂളില്‍ പൊയ്കോ.ഞാനും ഓഫീസിലെക്ക് പോകുവാ.."

"അപ്പോ ഭക്ഷണം കഴിക്കേണ്ടെ?.."

"ഏയ് വേണ്ടാ...എനിക്ക് ഓഫീസിലേക്ക് ഭക്ഷണം കൊണ്ടരണോട് ഞാന്‍ ഇന്ന് വേണ്ടെന്ന് പറഞ്ഞിട്ടില്ല...."

" അമ്മ
ഉണ്ണ്യേട്ടന് ചോറും കൂട്ടാനും നേരത്തെ തന്നെ ഉണ്ടാക്കി വെച്ചിട്ടുണ്ട്.."

"ആങഃ...... അത് നമുക്ക് രാത്രി കഴിക്കാം
>>
ഉണ്ണി യാത്ര പറഞ്ഞു ഓഫീസിലേക്ക് നീങ്ങി, പാര്‍വ്വതി സ്കൂളിലേക്കും..
ഓഫീസിലെത്തിയ ഉണ്ണിയോട് സ്റ്റാഫ് പ്രത്യേകിച്ചൊന്നും ചോദിച്ചില്ല.ഓഫീസിലെ മൊത്തം സ്റ്റാഫിനും ഉണ്ണിയെ പേടിയും, ബഹുമാനവുമാണ്.വളരെ സ്ട്രിക്റ്റ് ആയ ഉണ്ണിയെ കയ്യിലെടുക്കാന്‍ അവിടെ ആര്‍ക്കും ഇത് വരെ സാധിച്ചിട്ടില്ല..
പെണ്ണുങ്ങള്‍ കുറെ ശ്രമിച്ചു..കുമാരേട്ടന്‍ ആവുന്നതും ശ്രമിച്ചു....
പറ്റിയില്ല.ഓഫീസ് സമയം. 9.30 മുതല്‍ 6.00 മണി വരെ
എല്ലാവരും കാലത്ത് കുളിച്ചിരിക്കണം.ആണുങ്ങളില്‍ ശങ്കരേട്ടനൊഴിച്ച് എല്ലാര്‍ക്കും യൂണിഫോം ഉണ്ട്...അവര്‍ക്ക് ധരിക്കാനുള്ളത് ഓഫീസിലെ വാര്‍ഡ്രോബില്‍ കാലത്ത് തയ്യാര്‍. വീട്ടില്‍ നിന്ന് ഇട്ടു വരുന്ന വസ്ത്രം ഊരി അതില്‍ വെച്ച്, യൂണിഫോം ധരിച്ചേ ജോലി ചെയ്യുന്നിടത്തെക്ക് പ്രവേശിക്കാനാകൂ..ആണുങ്ങള്‍ മുടി നീട്ടി വളര്‍ത്താനോ താടി വെക്കുവാനോ പാടില്ല.നിത്യവും ഷേവ് ചെയ്യണം.ഇനി താടി വെക്കണമെന്നുള്ളവര്‍ക്ക്..... ആകാം, പക്ഷെ ആഴ്ചയിലൊരിക്കല്‍ ട്രിം ചെയ്യണം...
പെണ്ണുങ്ങള്‍ക്കും ഓഫീസ് ഡിസിപ്ലിന്‍ ഉണ്ട്.അവരുടെ വേഷം സാരി.
ആഴ്ചയില്‍ 5 ദിവസം ഓഫീസില്‍ നിന്ന് കൊടുക്കുന്ന പ്രത്യേക ഡിസൈനില്‍ ഉള്ള സാരി ധരിക്കണം.ആണുങ്ങള്‍ക്കും പെണ്ണുങ്ങള്‍ക്കും എല്ലാം ശനിയാഴ്ചയും അവര്‍ക്കിഷ്ടമുള്ള വസ്ത്രം ധരിക്കാം.എന്ന് വെച്ച് കോമാളി വസ്ത്രമൊന്നും ധരിക്കാന്‍ സമ്മതിക്കില്ലാ.
പ്രത്യേകിച്ച്, പെണ്ണുങ്ങളുടെ കാര്യമെടുക്കുകയാണെങ്കില്‍, നിഴലടിക്കുന്ന ബ്ലൌസുകള്‍ പാടില്ല.. കഴുത്തിന്റെ വട്ടം ഓഫീസ് യൂണിഫോമിനനുസരിച്ചുള്ള വട്ടമേ പാടുള്ളൂ.എല്ലാര്‍ക്കും ചന്ദനക്കുറിയും, അതിന്ന് മേലെ ചെറിയ കുങ്കുമക്കുറിയും ഇടാവുന്നതാണ്.വിവാഹിതര്‍ നെറുകയില്‍ കുങ്കുമം ധരിക്കുന്നുവെങ്കില്‍ മിതമായ നിരക്കില്‍ മാത്രം... അത് നെറുകയില്‍ ആവണമെന്ന് വളരെ നിര്‍ബന്ധം. സൈഡിലോ മറ്റോ ഇട്ട് കണ്ടാല്‍ പിന്നെ ആ ആളുടെ കാര്യം പോക്കാ,ആണുങ്ങള്‍ പുകവലി, മദ്യപാനം മുതലായവ പാടില്ല.ആണുങ്ങളും പെണ്ണുങ്ങളും നഖങ്ങള്‍ ശരിക്ക് വൃത്തിയോടെ മുറിച്ചിരിക്കണം. പാദരക്ഷകള്‍ വളരെ വൃത്തിയില്‍ സൂക്ഷിച്ചിരിക്കണം..
അങ്ങിനെ സാധാരണക്കാര്‍ക്ക് പെട്ടെന്ന് പറ്റുന്നതല്ല ഉണ്ണിയുടെ ഓഫീസിലെ ചിട്ട വട്ടങ്ങള്‍.ഇതൊക്കെ സഹിച്ചിട്ടെന്താ ഇത്രയും ആളുകള്‍ ഈ കമ്പനിയില്‍ തന്നെ വിടാതെ നില്‍ക്കണ്.അതിന്റെ രഹസ്യം എല്ലാവര്‍ക്കും അവരുടെ വീട്ടുകാര്‍ക്കും അറിയാം.പട്ടണത്തില്‍ വെച്ച് ഏറ്റവും കൂടുതല്‍ ശമ്പളം കൊടുക്കുന്ന കമ്പനിയാ ഉണ്ണിയുടേത്. പോരാതെ പല അലവന്‍സുകളും..
മതിയായ കാരണങ്ങളില്ലാതെ ഓഫീസില്‍ വരാന്‍ വൈകിയാല്‍, പിന്നെത്തെ കാര്യം പറയാതിരിക്കുകയാ ഭേദം.ഒരു മാസത്തില്‍ രണ്ടില്‍ കൂടുതല്‍ സമയം വൈകിയാല്‍, പിന്നെ അടുത്ത മാസം പണിയുണ്ടാവില്ല.എല്ലാ പണിക്കാരോടും ആവശ്യത്തില്‍ കവിഞ്ഞ അടുപ്പം കാണിച്ചിരുന്നില്ല.അതിനാല്‍ ആര്‍ക്കും ഉണ്ണിയെ സ്വാധീനിക്കാന്‍ കഴിഞ്ഞിരുന്നില്ലാ..
"ശങ്കരേട്ടാ."
"എന്താ സാറെ"

"എനിക്കിന്ന് കുറച്ച് നേരത്തെ ഇറങ്ങണം,ജോലിക്കാരോടൊക്കെ
ഞാന്‍ 6 മണിക്ക് മുന്‍പെ തിരിച്ചെത്തുമെന്ന് പറഞ്ഞാല്‍ മതി...
ബാങ്കിലേക്കുള്ള കടലാസ്സുകള്‍ എന്തെങ്കിലുമുണ്ടെങ്കില്‍ ഒപ്പിടാന്‍ എടുത്തോളൂ."
"ശരി സാര്‍."
"ഞാന്‍ ദാ എത്തി"

"ഇതെന്താ പിബൊ കമ്പനിക്ക് ഒരു പേയ്മെന്റ് ചെക്ക് ?
അവര്‍ക്ക് നേരത്തെ കിട്ടിയാല്‍ തരക്കേടില്ലാ എന്ന് പറഞ്ഞിരുന്നു..
അവരോടല്ലെ നമ്മള്‍ ആറുമാസം മുന്‍പുള്ള ഒരു ടെണ്ടറിന് നാലു ശതമാനം ഡിസ്കൌണ്ട് ചോദിച്ചിരുന്നത്.എന്നിട്ടെന്താണവര്‍ തന്നത് ?"
"അവര്‍ ഒന്നും തന്നില്ലാ പിന്നെ അതോട് കൂടി വേറെ ഒന്നും പറഞ്ഞില്ലെ?"
"അത്... അത്................"
"ആ ശങ്കരേട്ടനതൊക്കെ അങ്ങ്ട്ട് മറന്നുവല്ലേ.?എനിക്കിതൊന്നും മറക്കാന്‍ പറ്റില്ല.ഇങ്ങോട്ടുണ്ടായാല്‍ മാത്രമേ അങ്ങോട്ടും ഉള്ളൂ. ഇംഗ്ലീഷുകാര്‍ പറയാറില്ലേ...'ഗിവ് ആന്റ് ടേക്ക് ' ഈ ചെക്ക് ഇപ്പോള്‍ ഒപ്പിടാന്‍ പറ്റില്ല. ഇപ്പോ കൊടുക്കേണ്ട..ഡ്യൂ ഡേറ്റിന് മതി."

"ഓകെ സാര്‍."
ഉണ്ണി വീട്ടില്‍ പോകുന്ന വഴി പാര്‍വ്വതിയുടെ സ്കൂളില്‍ കയറി...
"ആരാ ഇത്...... ഉണ്ണി സാറോ?
"എന്നെ സാറെന്ന് ദയവായി വിളിക്കരുത് എന്റെ ശാരദ ടീച്ചറെ.
ഞാന്‍ ഇവിടുത്തെ ഒരു വിദ്യാര്‍ത്ഥിയും, ടീച്ചറുടെ ശിഷ്യനും അല്ലേ?"
"അതൊക്കെ ശരിയാ. നമ്മള്‍ സമൂഹത്തെ ബഹുമാനിക്കണമല്ലോ,ഈ ഗ്രാമത്തില്‍ വെച്ച് ഏറ്റവും ധനികനും, വിദ്യാ സമ്പന്നനും, ഈ സ്കൂളിലേക്ക് തന്നെ പല തവണ പണമായും, വസ്തുക്കളുമായും സഹായിച്ച ഒരു വ്യക്തിയെന്ന നിലായിലാ ഞാന്‍ അങ്ങിനെ സംബോധന ചെയ്തത്.
എന്താ ഇന്ന് ഈ വഴിയെ.?"
"എനിക്ക് പാര്‍വ്വതിയുടെ ക്ലാസ്സ് ടീച്ചറെ ഒന്ന് കണ്ടാല്‍ തരക്കേടില്ലാ."
"ഉണ്ണി ഇവിടെ ഇരുന്നോളൂ. ഞാന്‍ ഇപ്പോ വിളിപ്പിക്കാം."
"അത് വേണ്ട ടീച്ചറേ. ടീച്ചര്‍ അനുവദിക്കുകയാണെങ്കില് ഞാന്‍ അവിടെ പോയി കണ്ടോളാം."
"ശരി , എന്നാല്‍ അങ്ങിനെയാകട്ടെ.ഞാന്‍ ക്ലാസ്സ് മുറി വരെ....
അല്ലെങ്കില്‍ ഒരു പക്ഷെ ആ ടീച്ചര്‍ ഉണ്ണിയോട് ഹെഡ് മിസ്ട്രസ്സിന്റെ അനുവാദം വാങ്ങി വരാന്‍ പറഞ്ഞേക്കും."
അങ്ങിനെ ശാരദ ടീച്ചറും ഉണ്ണിയും പാര്‍വ്വതിയുടെ ക്ലാസ്സ് മുറിയിലെത്തി.........
ശാരദ ടീച്ചര്‍ തിരികെ പോയി......
"ഞാന്‍ ഉണ്ണി........."
"പറഞ്ഞു കേട്ടിട്ടുണ്ട്..."
"ഞാന്‍ പാര്‍വ്വതിയുടെ ഗാര്‍ഡിയന്‍ ആണ്."
"അതും എനിക്കറിയാം.."
"എങ്ങിനെ ഉണ്ട് ഇവള്‍ പഠിത്തത്തില്‍?"
"മോശമാണ് സാറെ."
"എങ്ങിനെ മെച്ചപ്പെടുത്താനാകും?"
"ക്ലാസ്സില്‍ ശ്രദ്ധ കുറവാണവള്‍ക്ക്..ഹോം വര്‍ക്കുകളൊന്നും ശരിക്ക് ചെയ്യാറില്ല...
എങ്കിലും, പ്രോമോഷനുള്ള മാര്‍ക്കൊക്കെ അവള്‍ നേടും...
കുറുമ്പ് കുറച്ച് കൂടുതലാ."
"അതിന് നല്ല അടി കൊടുത്തോളൂ... ടീച്ചര്‍.."
ടീച്ചര്‍ പാര്‍വ്വതിയെ ഉണ്ണിയുടെ അടുത്തേക്ക് വിളിച്ചു.പാര്‍വ്വതിക്ക് വളരെ സന്തോഷമായി, അവളുടെ ഉണ്ണ്യേട്ടനെ സ്കൂളില്‍ കണ്ടപ്പോ..
"ഇനി ഇപ്പോ സ്കൂള്‍ വിടുന്നതിന് പതിനഞ്ച് മിനിട്ടേ ഉള്ളൂ...സാറ് വേണമെങ്കില് പാര്‍വ്വതിയെ നേരത്തെ കൊണ്ട് പൊയ്കോളൂ....."
ടീച്ചര്‍ അത് പറഞ്ഞു കേള്‍ക്കുന്നതിനു മുന്‍പേ പാര്‍വ്വതി പുസ്തക കെട്ടെടുക്കാന്‍ നീങ്ങി.
"വേണ്ടാ ടീച്ചറെ.അവള്‍ ശരിക്കുള്ള സമയത്ത് വന്നാല്‍ മതി.."
"ഉണ്ണ്യേട്ടാ ഞാന്‍ ഉണ്ണ്യേട്ടന്റെ കൂടെ വന്നോളാം."
"വേണ്ടാ... നീ നേരത്തെ വീട്ടിലെത്തിയാല്‍ നിന്റെ അമ്മയുടെ ചീത്ത കേള്‍ക്കേണ്ടെ ?"
"ഉണ്ണ്യേട്ടന്റെ മുന്നില്‍ വെച്ച് എന്നെ ചീത്ത പറേയ് ? അമ്മ വിറക്കും അതിനൊക്കെ. ഉണ്ണ്യേട്ടന്റെ മുന്നില്‍ വെച്ച് അങ്ങിനെ പറയാനുള്ള ചങ്കൂറ്റവും ഒന്നും എന്റെ അമ്മക്കില്ലാ."
"ഞാന്‍ പോകുവാ....നീ ബെല്ലടിക്കുമ്പോള്‍ സാവധാനം വന്നാല്‍ മതി."
"ദെന്തൊരു ഉണ്ണ്യേട്ടനാ ?"
'എന്നെ ആ കാറില്‍ കയറ്റിയൊന്നു കൊണ്ടോയിക്കൂടെ ഉണ്ണ്യേട്ടന്..
എനിക്ക് ഒന്ന് ഷൈന്‍ ചെയ്യാമായിരുന്നു! ഇവിടുത്തെ പിള്ളേരുടെ മുന്നില്‍.........!! ശ്ശോ! ഇനി രക്ഷയില്ലാ‍!! ............
[തുടരും]

Copyright © 2009 All Rights Reserved

Tuesday, December 30, 2008

happy new year 2009


wish u very happy new year 2009
and greetings from jp @ thrissivaperoor



...”പുതുവത്സരത്തിലെ ഓരോ ചുവടിലും ഈശ്വരന്റെ അദൃശ്യമായ പരിലാളനം ഉണ്ടാവട്ടെ! നന്മയുടെ വെളിച്ചം എന്നും കൂട്ടുണ്ടാവട്ടെ!! “....






Sunday, December 28, 2008

എന്റെ പാറുകുട്ടി [ഭാഗം 4]

മൂന്നാം ഭാഗത്തിന്റെ തുടര്‍ച്ച...........
"എടീ പാര്‍വ്വതീ, എന്തു കിടപ്പാ ഇത്?"
"അയ്യോ ഞാനറിഞ്ഞില്ല നേരം പുലര്‍ന്നത്."
പാര്‍വ്വതി സടകുടാ എഴുന്നേറ്റു, അലസമായി കിടന്നിരുന്ന മുടിയൊക്കെ ഒതുക്കി പേടിച്ച് ഓച്ചാനിച്ചു നിന്നു.
"നിന്നോടാരാ ഈ കോലായില്‍ വന്ന് കിടക്കാന്‍ പറഞ്ഞേ?"
"എനിക്ക് ആ മുറീല് ഒറ്റക്ക് കിടക്കാന്‍ പേടിയാ."
"പേടിയോ? ആരെ പേടിക്കണം? ഇനി അഥവാ പേടിയുണ്ടെങ്കില് നിനക്കാ ജാനുവിനെ കൂട്ടിന് വിളിക്കാഞ്ഞില്ലേ? അല്ലെങ്കില് അവള്‍ ഉറങ്ങുന്നിടത്ത് പോയി കിടക്കാമായിരുന്നില്ലേ?എന്താടീ ഒന്നും മിണ്ടാത്തേ? ഓരൊ കുന്താണ്ടങ്ങളുണ്ടാക്കി വെച്ചിട്ട് മനുഷ്യനെ പ്രാന്ത് പിടിപ്പിക്കാന്‍."
പാര്‍വ്വതി കോലായില്‍ നിന്ന് വിതുമ്മാന്‍ തുടങ്ങി
ഉണ്ണി അതൊന്നും നോക്കാതെയും ശ്രദ്ധിക്കാതെയും പറഞ്ഞു.
"നീ കുളിച്ച് വേഗം സ്കൂളില്‍ പൊയ്കൊ."
"ഇത്രയും വൈകിയാല്‍ എന്നെ ക്ലാസ്സില്‍ കയറ്റില്ല.ഞാന്‍ പോണില്ലാ."
പാര്‍വ്വതി പിന്നേയും വിതുമ്മാന്‍ തുടങ്ങി. ഉണ്ണിയെ ഉള്ളില്‍ അത്ര മാത്രം സ്നേഹിക്കുന്ന പാര്‍വ്വതിക്ക്, വിഷമം ഒതുക്കാന്‍ പറ്റുന്നില്ല. ഒരു സാന്ത്വന വാക്കു പോലും ഉണ്ണ്യേട്ടന്‍ പറയുന്നില്ലാല്ല്ലോ എന്റെ ഗുരുവായൂരപ്പാ! പാര്‍വതി നെടുവീര്‍പ്പിട്ടു. ഉണ്ണി പ്രഭാത കര്‍മ്മങ്ങള്‍ക്കായി അവിടെ നിന്നെണീറ്റപ്പോള്‍, പാര്‍വ്വതി അവിടെ തന്നെ നിക്കുന്നുണ്ടായിരുന്നു.
"എന്താടീ നീ കുന്തം വിഴുങ്ങിയ പോലെ അവിടെ തന്നെ നിക്കണ്?
പോടീ അകത്ത്."
ഉണ്ണി വേഗം കുളിച്ച് ഒന്നും കഴിക്കാതെ ആരോടും ഒന്നും ഉരിയാടാതെ ഓഫീസിലേക്കുള്ള യാത്രക്കുള്ള ഒരുക്കങ്ങളായി. സാധാരണ പാര്‍വ്വതിയാ ഉണ്ണിക്ക് അന്നന്ന് ഇടാനുള്ള പാന്‍‌സും ഷേര്‍ട്ടുമെല്ലാം എടുത്ത് വെക്കുന്നതും, കാലത്തെ ചായ കൊണ്ട് വന്നു കൊടുക്കുന്നതും, തന്നെയുമല്ല ഉണ്ണിയുടെ എല്ലാ കാര്യങ്ങളും ചെയ്യുന്നതും. ഇന്ന് പതിവിന് വിപരീതമായി ഉണ്ണി തന്നെ എല്ലാം ചെയ്ത് ഓഫിസിലേക്ക് യാത്രയായി. ചായ കുടിച്ചില്ല. പ്രാതല്‍ കഴിച്ചില്ല. പാര്‍വ്വതിയോട് യാത്ര പറഞ്ഞില്ലാ. ഉണ്ണി ഓഫീസിലേക്ക് പോകാന്‍ കാറില്‍ കയറിയതും, പാര്‍വതി വിഷമം ഉള്ളിലൊതുക്കാന്‍ കഴിയാതെ വാവിട്ടു കരയാന്‍ തുടങ്ങി. പാര്‍വ്വതിയുടെ അമ്മ കഴിവതും സമാശ്വസിപ്പിക്കാന്‍ ശ്രമിച്ചെങ്കിലും, പാര്‍വതിക്ക് കരച്ചില്‍ നിര്‍ത്താനായില്ല.
'എന്റെ ഉണ്ണ്യേട്ടാ' എന്ന് ഉച്ചത്തില്‍ അലറി കരയാന്‍ തുടങ്ങി,
പാര്‍വതിയുടെ കരച്ചില്‍ കേട്ട് അടുക്കളപ്പണിക്കാരും, തൊട്ട വീട്ടിലെ അപ്പൂപ്പനും ഓടിയെത്തി.
'എന്താ ഇവിടെ പ്രശ്നം?'.
"ഏയ് ഇവിടൊന്നുമില്ലാ, ഉണ്ണിയും മോളും തമ്മില്‍ ഇന്നലെ എന്തോ സംസാരമുണ്ടായി.ഞാനും അതിനൊരു കൂട്ടാകേണ്ടി വന്നു എന്റെ തുപ്രേട്ടാ...കാല ദോഷമല്ലാതെ എന്തെന്നാ ഇതിനൊക്കെ പറയാ‍."
"അതിന് ഉണ്ണീടെ ഭാഗത്ത് നിന്ന് അവിവേകം ഒന്നും വരില്ലല്ലോ!
പാര്‍വ്വതിയും നിങ്ങളും ഈ കുടുംബത്തില്‍ വരുന്നതിനു മുന്‍പും എനിക്ക് ഈ വീടുമായി അടുത്ത് ബന്ധം ഉണ്ടായിരുന്നു.അത്രയും അച്ചടക്കത്തോടെയായിരുന്നു ഉണ്ണിയെ അവന്റെ രക്ഷിതാക്കള്‍ വളര്‍ത്തിയിരുന്നത്.ഉണ്ണിയുടെ ഈ പ്രായത്തിലുള്ള എത്രയോ ചെറുപ്പക്കാര്‍ ഉണ്ടീ നാട്ടില്‍.അവരുടെയൊക്കെ പ്രവര്‍ത്തികള്‍ നമുക്കെല്ലാവര്‍ക്കും അറിയാമല്ലോ.നാട്ടില്‍ വൈകുന്നേരമായാല്‍ സ്വൈരമായി ആര്‍ക്കെങ്കിലും നടക്കാന്‍ പറ്റുമോ? നമ്മുടെ ഉണ്ണിയെ പോലെ സല്‍ സ്വഭാവിയായ ഏതെങ്കിലും ചെറുപ്പക്കാരുണ്ടോ പെങ്ങളെ ഈ നാട്ടില്‍?"
"അതിന് എന്റെ തുപ്രേട്ടാ ഉണ്ണിയുടെ ഭാഗത്തൊന്നും ഉണ്ടായില്ല...
എല്ലാത്തിനും കാരണക്കാരി ഞാനും എന്റെ മോളുമാ."
"പിന്നെന്തിനാ ഈ പെണ്‍കുട്ടി നിന്ന് കരേണേ.മോളെ പാറുകുട്ടീ ഇങ്ങ്ട് അടുത്തു വന്നേ. തുപ്രമ്മാന്‍ ചോദിക്കട്ടെ എന്തെ ഉണ്ടായീ"
പാര്‍വതി കരച്ചില്‍ നിര്‍ത്താതെ കാര്യങ്ങളൊക്കെ ചുരുക്കി പറഞ്ഞു...
ഉണ്ണ്യേട്ടന് സന്ധ്യാദീപം നേരത്തിന് കൊളുത്തുന്നതിനും, ഉണ്ണ്യേട്ടന്റെ ചേച്ചിയുടെ അസ്ഥിത്തറയില്‍ ചിരാത് വെക്കുന്നതും എല്ലാം യാതൊരു മുടക്കും കൂടാതെ ചെയ്തിരിക്കണമെന്ന് വളരെ നിര്‍ബന്ധമാ. അത് കാണാനാ ഉണ്ണ്യേട്ടന്‍ ഇത്ര തിരക്കുള്ള ഓഫീസീന്ന് ഈ ആറ് മണിയോടടുത്ത് തന്നെ വീട്ടിലെത്തുന്നത്.പക്ഷെ അത് യഥാ സമയം ഇന്നലെ ചെയ്യാന്‍ വൈകി. പിന്നെ ഞാന്‍ ഉണ്ണ്യേട്ടനോട് വേറെ ഒരു വിഷയത്തില്‍ കള്ളം പറഞ്ഞു, വളരെ സത്യസന്ധനായ ഉണ്ണ്യേട്ടനിതൊന്നും സഹിക്കാന്‍ പറ്റില്ലാ എന്നെനിക്കറിയാം എന്റെ തുപ്രമ്മാനേ, ഇന്നലെ വൈകുന്നേരം എന്നെ ഒരു പാട് വഴക്കു പറഞ്ഞു. എന്നെ തല്ലിച്ചതച്ചാലിത്ര ദു:ഖം എനിക്ക് വരില്ലായിരുന്നു... ഇന്ന് കാലത്ത് ജലപാനം പോലും കഴിക്കാതെയാ ഈ വീട്ടില്‍ നിന്നിറങ്ങിപ്പോയേ എന്റെ തുപ്രമ്മാനേ...
ഈ പാറുകുട്ടിക്കിതൊന്നും സഹിക്കാന്‍ പറ്റില്ലാ, പാറുകുട്ടി പിന്നെയും വാവിട്ടു കരയാന്‍ തുടങ്ങീ.....
“മോളെ പാറുകുട്ടീ. നീ ക്ഷമിക്ക്. നമുക്ക് വഴിയുണ്ടാ‍ക്കാം. നിനക്കെന്താ വേണ്ടേ ? ഈ തുപ്രമ്മാനോട് പറാ‍.”
“എന്നോട് ദ്വേഷ്യമൊന്നും ഇല്ലാന്ന് എന്റെ ഉണ്ണ്യേട്ടന്‍ പറയണം
അത് കേക്കാതെ ഞാന്‍ ജലപാനം കഴിക്കില്ലാ.”
“മോളെ അങ്ങിനെയൊന്നും പറയരുത്, മോള് കുളിച്ച് കഞ്ഞി കുടിച്ച് വാ. തുപ്രമ്മാന്‍ സ്കൂളില്‍ കൊണ്ട് വിടാം.കാര്യങ്ങളൊക്കെ വേണ്ടും വിധത്തില്‍ തുപ്രമ്മാന്‍ മാഷോട് പറഞ്ഞു കൊള്ളാം.”
പാറുകുട്ടിയേ സൂത്രത്തില്‍ അനുനയിപ്പിച്ച് സ്കൂളില്‍ കൊണ്ട് പോയി വിട്ടു..5 മണിയോടെ പാര്‍വ്വതി സ്കൂളില്‍ നിന്നും കരഞ്ഞുവീര്‍ത്ത കണ്ണുകളുമായി വീട്ടിലെത്തി.
"ആ മോള് വന്നോ? അമ്മ കാപ്പി ഇട്ട് വെച്ചിട്ടുണ്ട്. മോളെടുത്ത് കുടിച്ചോ.
പിന്നെ, മരക്കിഴങ്ങ് ചുട്ടുവെച്ചിട്ടുണ്ട്. നിനക്ക് വലിയ ഇഷ്ടമാണല്ലോ.ചുട്ട മരക്കിഴങ്ങ്.
കുറച്ച് ഉണ്ണിക്ക് നീക്കി വെച്ചോളൂട്ടോ. അമ്മ പണിക്കാര്‍ക്ക് കൂലി കൊടുത്തിട്ട് വരാം.”
പാര്‍വ്വതി ഇതൊന്നും കേള്‍ക്കാതെ അടുക്കളപ്പടിയില്‍ തന്നെ ഇരുന്നു.
പാര്‍വതിയുടെ അമ്മ തിരികെ വന്ന് , മോളുടെ ഇരിപ്പു കണ്ടപ്പോള്‍ ആ അമ്മക്ക് സഹിച്ചില്ല.
“എന്തിനാ മോളെ നമ്മള്‍ ഇവിടെ കഴിയുന്നത്.? നമുക്കും തല ചായ്ക്കാനൊരിടം ഉണ്ടല്ലോ.
പട്ടിണിയാണേലും. ഉള്ളത് കുടിച്ചവിടെ കഴിയാം.അപ്പോ ഇതൊന്നും കാണേണ്ട കാര്യം ഇല്ലല്ലോ.ആ അമ്മയും വിതുമ്മി.ഉണ്ണിയുടെ ചേച്ചി മരിച്ചിട്ട് ഉണ്ണി ഈ വീട്ടില്‍ ഒറ്റക്കായപ്പോളാ നമ്മളിവിടെ എത്തിയത്. അന്ന് നിനക്കാറ് വയസ്, ഉണ്ണി പത്തിലോ മറ്റോ പഠിക്കുന്നെന്ന് തോന്നുന്നു. ഉണ്ണിക്ക് അമ്മായിയെ വലിയ ഇഷ്ടമായിരുന്നു.
ബഹുമാനവും ഉണ്ടായിരുന്നു.നിന്നെ അന്നും ഉണ്ണിക്ക് ഏറെ പ്രിയമായിരുന്നു...
അന്ന് തൊട്ടേ നിങ്ങള്‍ രണ്ട് പേരും ഈ അകത്തളത്തിലായിരുന്നു കിടന്നിരുന്നത്...
ഇന്നും അതിന് മാറ്റമില്ല. ഉണ്ണി.അവന്റെ ചേച്ചി കിടന്ന് മരിച്ച കട്ടിലിലും, നീ താഴത്തും. ഞാനും ജാനുവും മച്ചിന്റകത്തും. ഇന്നേ വരെ നമ്മളെക്കൊണ്ട് ഒരു പാട് വേദനകളും കഷ്ടപ്പടുകളും ഉണ്ണിക്ക് അനുഭവിക്കേണ്ടി വന്നിട്ടുണ്ട്. എല്ലാം നമ്മുടെ കാലക്കേടെന്നെ എനിക്ക് പറയാനുള്ളൂ.
ഉണ്ണിയുടെ ഭാഗത്ത് നിന്നും ഇന്നെ വരെ ഒരു പ്രശ്നവും നമുക്കുണ്ടായിട്ടില്ല.
എല്ലാം പ്രശനങ്ങള്‍ക്കു തുടക്കം ഇടുന്നത് നീയോ ഞാനോ അല്ലെ?
അപ്പോള്‍ ആ മോനെ നമ്മളെന്തിനു കുറ്റപ്പെടുത്തണം?ഈശ്വര ചൈതന്യം നിറഞ്ഞ മുഖമാണവന്റേത്, നമ്മള്‍ ചെയ്ത അപരാധമെല്ലാം പൊറുക്കണമെന്ന് പറഞ്ഞു ഈ അമ്മ അവന്റെ കാലു പിടിച്ചു പറയാം. എന്നിട്ട് നമുക്ക് നമ്മുടെ കുടിലിലേക്ക് പോകാം.
ഉണ്ണിക്ക് ഇപ്പോ പ്രായവും, പക്വതയും എല്ലാം വന്നു... വലിയ വ്യവസായ സമുച്ചയത്തിന്റെ ഉടമസ്ഥനും, പട്ടണത്തില്‍ ആദരിക്കപ്പെടുന്നവനും എല്ലാമാണ്...
അവന്‍ സ്വന്തമായി ജീവിച്ചോട്ടെ.നമ്മളിനിയും അവനെ ഉപദ്രവിക്കേണ്ട.”
“നമുക്ക് ഈശ്വര കോപം കിട്ടും!”
“ഇല്ല അമ്മേ, അമ്മ വേണേല്‍ പൊയ്കോ. ഞാനില്ല. എനിക്കെന്റെ ഉണ്ണ്യേട്ടനെ വിട്ടു പോരാന്‍ പറ്റില്ലാ.ഇല്ലാ........ ഇല്ലാ............ ഞാന്‍ ഈ വീട് വിട്ട് എങ്ങോട്ടും പോകില്ല.”
പാര്‍വ്വതിക്ക് സങ്കടം അടക്കാനായില്ല.പാര്‍വ്വതി വിങ്ങിപ്പൊട്ടി.
“അമ്മേ നേരം സന്ധ്യയായില്ലേ? വിളക്ക് വെച്ചോളൂ. ഞാന്‍ കാലും മുഖവും കഴുകി വരാം.
ഞാന്‍ അസ്ഥിത്തറയില്‍ ചിരാത് വെച്ചിട്ട് വരാം.. ഉണ്ണ്യേട്ടനിന്ന് ചപ്പാത്തിക്ക്. ഇഷ്ട വിഭവമായ തീയലും, അവിയലും ഒക്കെ വെക്കാം. പിന്നെ പച്ചമാങ്ങയിട്ട തേങ്ങാ ചമ്മന്തിയും.
എന്റെ തേവരേ ഉണ്ണ്യേട്ടനെന്താ ഇതു വരെയായിട്ടും എത്താത്തെ?
“അമ്മേ............ അമ്മേ............”
എന്താ എന്റെ പെണ്‍കുട്ടീ.? അലറുന്നതു.?
മണി ആറര കഴിഞ്ഞല്ലോ! ഉണ്ണ്യേട്ടനെത്തിയില്ലല്ലോ.
“ശരിയാണല്ലോ മോളെ. അത് സാരമില്ല. അവനങ്ങനെയാണല്ലോ. ഇത്തരം സന്ദര്‍ഭങ്ങളുണ്ടാകുമ്പോള്‍ അവനിങ്ങനെയൊക്കെയല്ലേ?”
“പക്ഷെ അമ്മേ.... അപ്പോളൊക്കെ ഉണ്ണ്യേട്ടന്‍ നേരം വൈകാറില്ലല്ലോ.വീട്ടില്‍ കൃത്യ സമയത്തെത്തുമല്ലോ.”
“എനിക്കും മനസ്സില്‍ എന്തോ പന്തികേട് തോന്നുന്നു. എന്റെ മോന് ആപത്തൊന്നും വരുത്തല്ലേ എന്റെ തേവരേ! മണി ഏഴു കഴിഞ്ഞല്ലോ! എന്താ ഈ കുട്ട്യേ കാണാത്തേ?”
അമ്മയും മോളും അങ്ങോട്ടുമിങ്ങോട്ടും മിഴിച്ച് നോക്കി...
“അമ്മേ, നമുക്ക് ചെന്ന് തുപ്രമ്മാനോട് പോയി തെക്കേ മുക്കില്‍ നിന്ന് ഉണ്ണ്യേട്ടന്റെ ആപ്പീസിലേക്ക് ഫോണ്‍ ചെയ്തു വരാന്‍ പറയാം.”
“ആ‍ാ... അത് ശരിയാ.നീ ഇവിടിരിക്ക്. ഞാന്‍ പോയി പറഞ്ഞിട്ട് വരാം.”
അമ്മ തിരിച്ച് വന്ന് അടുക്കളയിലേക്ക് കയറി.ആരുമാരും ഒന്നും മിണ്ടുന്നില്ലാ.
ഉണ്ണി എന്തും സഹിക്കും. അസ്ഥിത്തറയില്‍ വിളക്ക് വെച്ചില്ലെങ്കില് ഉണ്ണിക്ക് സ്ങ്കടം സഹിക്കില്ലാ.ജാനു പറഞ്ഞു.ഒരു ദിവസം അമ്മായി കുന്നംകുളത്ത് പോയി വരാന്‍ വൈകിയില്ലേ.അന്ന് ഉണ്ണി ആപ്പീസില്‍ നിന്ന് നേരത്തെ വന്നു.എന്നിട്ട ഉണ്ണിയാ വിളക്ക് വെച്ചെ.അന്ന് പാര്‍വതി തീണ്ടാര്‍ന്നിരിക്കയായിരുന്നു.അമ്മായി പോയതും, മോള്‍ക്ക് പറ്റാത്തതുമെല്ലാം മുന്നില്‍ കണ്ടാണ് അന്ന് ഉണ്ണി നേരത്തെ വന്നത്. ഞാനീ വീട്ടില്‍ വന്നിട്ട് ഉണ്ണിക്ക് പ്രായപൂര്‍ത്തി വന്നേല്‍ പിന്നെയാ.എനിക്ക് അടുക്കും ചിട്ടയും എല്ലാം പഠിക്കാനായത്. ഉണ്ണീടെ അച്ചന്‍ കൊളംബിലായിരുന്നല്ലോ.കൊല്ലത്തിലൊരിക്കല്‍ വരും...
2 മാസം നാട്ടില്‍ നിന്ന് തിരിച്ച് പോകുമ്പോള്‍ ഉണ്ണീടെ ചേച്ചീനേം, ഉണ്ണിയേയും കൊളംബിലേക്ക് കൊണ്ടോകും. പിന്നെ രണ്ട് മാസം കഴിഞ്ഞേ അമ്മേം മോനും തിരിച്ചുവരൂ. ഉണ്ണീടച്ചന്‍ വലിയ കണിശ്ശക്കാരനായിരുന്നു. മുറ്റത്ത് ഒരു പുല്ലു പോലും കാണാന്‍ പാടില്ല. വീട്ടില്‍, പ്രത്യേകിച്ച് കോലായിലും, തളത്തിലും, മാറാല എന്ന ഒരു സാധനം കാണാന്‍ പാടില്ല. വീട്ടിലാരും കുളിക്കാതെ അടുക്കളയില്‍ കയറാന്‍ പാടില്ല. കാക്കകളെ ഊട്ടാതെ ആരും ഭക്ഷണം കഴിക്കാന്‍ പാടില്ല.. ആണ്‍കുട്ടികള്‍, സ്വന്തം വീട്ടിലും, അയലത്തെ വീട്ടിലും മുടി നീട്ടി വളര്‍ത്താന്‍ പാടില്ല.വാത്തി വേലായുധനെ വീട്ടില്‍ വിളിച്ച് വരുത്തി എല്ലാം പിള്ളേരുടെയും മുടി മുറിപ്പിക്കും.വാത്തി വേലായുധന് കൊളംബില്‍ നിന്ന് മുടി വടിക്കുന്ന ഇംഗ്ലണ്ട് കത്തിയും മറ്റും കൃഷ്ണേട്ടന്‍ കൊണ്ട് വന്നു കൊടുക്കുമായിരുന്നു.ഉണ്ണീടച്ചന് വൃത്തിയും വെടിപ്പിന്റെയും കാര്യത്തില്‍ ഒരു വിട്ടുവീഴ്ചയുമില്ലാ. ഒരു ദിവസം ഞാന്‍ മുഷിഞ്ഞ മുണ്ടുടുത്ത് മുറ്റം അടിക്കുന്നത് കണ്ടു. എന്നെ വിളിച്ച് ചോദിച്ചു. എന്താ ജാനൂ.ഇങ്ങനെ വൃത്തിയില്ലാ‍തെ മുഷിഞ്ഞ വസ്ത്രമുടുത്ത് അതും വീടിന്റെ മുന്നില മുറ്റമടിച്ചുവാരുന്നത്. എനിക്ക് മറുതുണികള്‍ അധികം ഇല്ലാ. ഒന്നുള്ളത് ഇന്നലെ നനച്ചിട്ടിരുന്നത് ഉണങ്ങിക്കിട്ടീലാ. അതാ‍
അന്ന് തന്നെ ഉണ്ണീടച്ചന്‍ അങ്ങാടീ പോയി എനിക്ക് മൂന്ന് മലമല് മുണ്ടും , ജാക്കറ്റിനും, ബോഡീസിനുമുള്ള തുണിയും എടുത്തൂണ്ട് വന്നു. എന്നിട്ട് പറഞ്ഞു. ഇന്ന് തന്നെ ശേഖരന്റെ തുന്നക്കടയില്‍ കൊണ്ടൊയി കൊടുക്കാന്‍.”
‘ജാനൂ........ ഇനിയെങ്ങാനും മുഷിഞ്ഞ മുണ്ടുടുത്ത് നിന്നെയെങ്ങനാം കണ്ടാല്‍ നിന്റെ ചന്തി ഞാന്‍ അടിച്ച് പൊളിക്കും’
അത്ര കണിശ്ശക്കാരനായിരുന്നു ഉണ്ണീടച്ചന്‍. ആ പാരമ്പര്യമൊക്കെ കുറച്ചും സന്തതി പരമ്പരകള്‍ക്കും സിദ്ധിക്കുമല്ലോ....
“മണി എട്ടു കഴിഞ്ഞല്ലോ. ഫോണ്‍ ചെയ്യാന്‍ പറഞ്ഞയച്ച തുപ്രേട്ടനെയും കാണാനില്ലല്ലോ. പാര്‍വതിയുടെ അമ്മ സ്വയം പറഞ്ഞു.”
“നേരാണല്ലോ അമ്മേ. എനിക്കോര്‍മ്മ വെച്ചേ പിന്നെ ഇത്ര വൈകിയിട്ടില്ല എന്റെ ഉണ്ണ്യേട്ടന്‍.”
“അതാ തുപ്രേട്ടന്‍ വരുന്നുണ്ട്.” ജാനു പറഞ്ഞു’
എല്ലാരും അങ്ങൊട്ടോടി ചെന്നു....
“എന്താ ഫോണില്‍ കിട്ടിയോ ഉണ്ണീനെ?എന്താ ഒന്നും പറയാതെ നിക്കണെന്റെ ആങ്ങിളേ?”
“ഉണ്ണി ഇന്ന് ആപ്പിസില്‍ എത്തിയിട്ടില്ലത്രേ. അവിടെ നിന്ന് അവിടുത്തെ കണക്കുപിള്ള ഇങ്ങോട്ട് വരാനിരിക്കുകയാ‍യിരുന്നത്രെ.”
“എന്റീശ്വരാ.! ഈ കുട്ടി എവിടെ പോയി എന്റെ തേവരേ.!
പാര്‍വ്വതിയുടെ അമ്മ തേങ്ങി.പാര്‍വതിയും ജാനുമെല്ലാം കരയാന്‍ തുടങ്ങി.
കൂട്ടക്കരച്ചില്‍ കേട്ട് നാട്ടുകാരെല്ലാം ഓടിക്കൂടി.
“എന്താ? .... എന്താ........... എന്താ തുപ്രമ്മാനെ ഇവിടെ കുഴപ്പം?
“ഏയ് പ്രത്യേകിച്ചൊന്നുമില്ല. വീട്ടിലുള്ളേരും ഉണ്ണീം തമ്മിലോരു സൌന്ദര്യപ്പിണക്കം.”
കിഴക്കേലെ അമ്മുക്കുട്ടി പറഞ്ഞു. “പിന്നെയ്.. നമ്മുടെ ഉണ്ണിമൊനെ അകാരണമായി ദു:ഖിച്ചോര്‍ക്ക് ഗുണം പിടിക്കില്ല”..
അവരുടെ നെഞ്ചുപിടച്ചു... ഉണ്ണീനെ ചെറുപ്പത്തില്‍ എടുത്തോണ്ട് നടന്നിരുന്നതാ അമ്മുക്കുട്ടീ‍...
ഉണ്ണി ഒരു അവിവേകവും ചെയ്യില്ലാ എന്ന് അമ്മുക്കുട്ടിക്കറിയാം...
മനസ്സിലെ വിഷമങ്ങള്‍ അമ്മുക്കുട്ടിയോട് ഇടക്ക് പോയി പറയാറുണ്ടത്രെ...
ഇത്രയും വലിയ ഒരു സ്ഥാപനം, അതും ആപ്പിസില്‍ തന്നെ ഇരുപത്തഞ്ചില്‍ കൂടുതല്‍ പണിക്കാരും, പുറത്ത് നൂറ്റി ചില്ല്വാനം ആളുകളും ഉള്ള ഒരു ഇടത്ത് എനിക്ക് ഒരു തല വേദനയും ഇല്ലാ എന്റെ അമ്മുകുട്ടി ചേച്ചീ.... എനിക്ക് സ്വസ്ഥത നഷ്ടപ്പെടുന്നത്.സ്വന്തം വീട്ടിലാ.
“ഒക്കെ ശരിയാകും മോനെ....നീ ഒരു കല്യാണം കഴിച്ച് മക്കളും, കുട്ട്യോളുമൊക്കെയായി ജീവിക്കുമ്പോള്‍ എല്ലാം ശരിയാകും.”
പെറ്റമ്മയുടെ സ്ഥാനമാ ഉണ്ണി അമ്മുക്കുട്ടിക്ക് കൊടുത്തിരുന്നത്.എന്നാലും അമ്മുക്കുട്ടി അങ്ങിനെ ഉണ്ണിയുടെ വീട്ടിലൊന്നും വരാറില്ല.ദാരിദ്ര്യം ഉണ്ടെങ്കിലും ആരോടും ഒന്നും പറയില്ല. എല്ലാം മനസ്സിലാക്കുന്ന ഉണ്ണി മരുന്നിനും മറ്റുമായി അമ്മുക്കുട്ടിക്ക് മാസാമാസം പണം കൊടുക്കുമായിരുന്നു. വീട്ടിലെ കരച്ചില്‍ കേട്ട് പിന്നെയും നാട്ടുകാര്‍ ഓടിക്കൂടി....
വടുതലയിലെ അദ്ദുക്കാ പറഞ്ഞു...........
“പാറുകുട്ടീടമ്മേ! ഇങ്ങടെ മരോനെ ഞാന്‍ ഇപ്പൊ കൊണ്ടെത്തിക്കം ഇപ്പൊ...
ഇങ്ങള് ബേജാറാകേണ്ട”
“ഇയ്യെബിടെക്കാ പോണേ എന്റെ അദ്ദൂ.. മ്മ്ടെ ഉണ്ണി എവിടെ ഉണ്ടായിരിക്കും എന്ന് എനിക്കൊരു ഊഹം ഉണ്ട്... എന്റെ ഊഹം തെറ്റാറില്ല...
ഓന്‍ അവന്റെ ഇഷ്ടതോഴന്‍ രവീന്റെ വീട്ടിലുണ്ടാകും. പാറേമ്പാടത്ത്..ഞാന്‍ കോയക്കാന്റെ സൈക്കിളെടുത്ത് ഇപ്പൊത്തന്നെ വിടാം. ഇങ്ങളൊക്കെ ഇവിടെ തന്നെ ഉണ്ടാവണേ”
“ എന്റെ ഉണ്ണ്യേട്ടാ..................”
പാര്‍വ്വതിയുടെ ആ നില വിളി ആ നാടിനെ നടുക്കി..ആള്‍ക്കാര്‍ പിന്നെയും പിന്നെയും ഓടിക്കൂടി...സമയം പാതിരാ കഴിഞ്ഞിരുന്നു. പാര്‍വതി ബോധം കെട്ട് കുഴഞ്ഞ് വീണു............
[തുടരും]

Copyright © 2008 All Rights Reserved

Friday, December 26, 2008

എത്രയെത്ര കഥകള്‍

എത്രയെത്ര കഥകള്‍ എന്റെ മനസ്സിലേക്ക് ഒഴുകിവരുന്നു..
എന്റെ കപ്ലിയങ്ങാട്ട് ഭഗവതീ... ഇതെല്ലാം എഴുതി തീര്‍ക്കുവാനുള്ള ആരോഗ്യം എനിക്ക് തരേണമേ...
ഒരു കഥയെഴുതുമ്പോള്‍.... അത് അവസാനിക്കുന്നതിന് മുന്‍പ് വേറെ ഒന്ന് മനസ്സില്‍ വിരിയുന്നു..
വരുന്നതെല്ലാം അപ്പൊപ്പോ എഴുതിയില്ലെങ്കില്‍ പിന്നീടാ ഉറവ കിട്ടില്ല..
അനാരോഗ്യം എന്നെ തളര്‍ത്തുന്നു...
ഒരു തല വേദന തുടങ്ങിയിട്ട് 6 ദിവസമാ‍യി... കമ്പ്യൂട്ടര്‍ മോണിട്ടറിലേക്ക് നോക്കി സ്റ്റ്ട്രയിന്‍ ചെയ്യുമ്പോള്‍ വേദന കൂടുന്നു..
ഞാന്‍ ബ്ലോഗ് എഴുതാന്‍ തുടങ്ങിയതിന് ശേഷം........
“എന്റെ പാറുകുട്ടിയെഴുതാന്‍ തുടങ്ങിയതിന് ശേഷമാ എന്നെ തേടി ഇത്രയും എന്റെ അഭ്യുദയകാംക്ഷികള്‍ ഫോണില്‍ കൂടിയും, നേരിട്ടും , പാറുകുട്ടിയെ വേഗം വേഗം എഴുതി അവസാനിപ്പിക്കുവാന്‍ ആവശ്യപ്പെട്ടത് “
അതിനുമുന്‍പൊന്നും എന്നെ തേടി ആരും എത്തിയിരുന്നില്ലാ...
എന്റെ സന്തോഷ് മാഷെ......... എന്നെ ഇത്രക്കും കഷ്ടപ്പെടുത്തുകയാണൊ...
എന്റെ കഷ്ടതക്ക് പിന്നില്‍ കുറെ ആളുകളുടെ സന്തോഷം ഉണ്ടല്ലോ എന്നാണ് ഇന്ന് സന്തോഷ് മാഷ് ഫോണില്‍ കൂടി പറഞ്ഞത്...

അടുത്ത് തന്നെ സമീപത്തുള്ള ഏതെങ്കിലും ഒരാശുപതീല് ഒരാഴ്ച കിടക്കേണ്ട ഒരു വകുപ്പ് കാണുന്നുണ്ട്...
സര്‍ജറിക്ക് എനിക്ക് വലിയ പേടിയാ....
എന്തായാലും ചെയ്യേണ്ടത് ചെയ്യേണ്ട സമയത്ത് തന്നെ വേണമല്ലോ....
സന്ദര്‍ഭത്തിനനുസരിച്ച് നീങ്ങാം.
എറണാം കുളത്ത് “ദൃശ്യം” എക്സിബിഷന്‍ നടക്കുകയാണല്ലോ..
ഫോട്ടോഗ്രാഫി എക്സിബിഷന്‍....
ഞാന്‍ മനസ്സുകൊണ്ട് തിരശ്ശീലക്ക് പുറകിലെ ഒരു സന്നദ്ധ സേവകന്‍ കൂടിയാ ആ പരിപാടിയുടെ...
പക്ഷെ എന്റെ സാന്നിദ്ധ്യം അവിടെ ഇന്ന് മുതല്‍ ഉണ്ടാകുമെന്ന ധാരണയിലാണ് സന്തോഷ് മാഷ്....
ഞാന്‍ അങ്ങോട്ടുള്ള യാത്രയിലാണ്....
വേഗം തന്നെ “പാറുകുട്ടി പൂര്‍ത്തിയാക്കാം”എന്റെ കൂട്ടുകാരെ..
ബ്ലോഗാനുള്ള ടെക്നിക്കല്‍ ആശയവിനിമയം നടത്തി എന്നെ പ്രാപ്തനാക്കിയ ചിലരെ ഈ സന്ദര്‍ഭത്തില്‍ വിനയപൂര്‍വം സ്മരിക്കട്ടെ....
കാനഡയില്‍ നിന്ന് ഒരു ചേച്ചിയും, അബുദാബിയില്‍ നിന്ന് ബിന്ദുവും ആണ് എന്നെ കൂടുതലും ബ്ലോഗിന്റെ സാങ്കേതിക വിദ്യകളുടെ ഉപദേഷ്ടാക്ക്ക്കള്‍..
പണ്ടനിക്ക് മലയാളം തെറ്റു കൂടാതെ എഴുതാനറിയില്ലായിരുന്നു.
എന്നെ ആദ്യമായി മലയാളം കമ്പ്യൂട്ടറില്‍ നിരത്താന്‍ സഹായിച്ച കൊറിയയിലുള്ള പ്രതിഭയെയും ഈ അവസരത്തില്‍ ഞാന്‍ ഓര്‍ക്കുന്നു..
എല്ലാരിലുമുപരി എന്നെ ഒരു അറിയപ്പെടുന്ന ബ്ലോഗറാക്കിയത് --
സന്തൊഷ് മാഷ്... [MR SANTHOSH OF APTECH, ERNAKULAM]
അദ്ദേഹത്തിന്റെ വിശേഷങ്ങള്‍ എന്റെ പ്രൊഫൈലിലുണ്ട്....
സ്നേഹത്തോടെ
നിങ്ങളുടെ സ്വന്തം

ജെ പി തൃശ്ശിവപേരൂര്‍

Thursday, December 25, 2008

എന്റെ പാറുകുട്ടീ [ഭാഗം 3]

രണ്ടാം ഭാഗത്തിന്റെ തുടര്‍ച്ച >>
"ഉണ്ണ്യേട്ടാ വരൂ....... നമുക്ക് അത്താഴം കഴിക്കാം."
"അമ്മായി എന്തേ എന്നെ വിളിക്കാഞ്ഞെ.?.... നിന്നെ മാത്രമെന്താ വിളിച്ചേ?.ഭക്ഷണം കഴിച്ചാല്‍ മാത്രം മതിയോ? എന്തൊക്കെയാ ക്ലാസ്സില്‍ പഠിപ്പിച്ചേ എന്നൊക്കെ നോക്കണ്ടേ?."

"നോക്കാം ഉണ്ണ്യേട്ടാ......അത് നമുക്ക് ഭക്ഷണം കഴിച്ചു കഴിഞ്ഞ് നോക്കമല്ലോ....
അമ്മക്ക് കിടക്കുന്നതിനു മുന്‍പ് പാത്രങ്ങളെല്ലാം കഴുകി വെക്കണമല്ലോ.
അതായിരിക്കും എന്നെ നേരത്തെ ഉണ്ണാന്‍ വിളിച്ചേ."

"അതിന് പാത്രം കഴുകാന്‍ അവിടെ ജാനു ഉണ്ടല്ലോ.പോരാത്തതിന് നിനക്കും സഹായിക്കാമല്ലോ...."

"അമ്മക്ക് ഇന്ന് അത്ര ശരീര സുഖം പോരാ...ഇന്ന് അമ്മ പോയി കിടന്നോട്ടെ....."

"പാര്‍വ്വതി പോയി ഭക്ഷണം കഴിച്ചോ........ എനിക്ക് വേണ്ട.. ഞാനിവിടെ സ്വസ്ഥമായി ഇരുന്നോട്ടെ....."

"അയ്യോ ഉണ്ണ്യേട്ടാ ഞാന്‍ ഇന്നേ വരെ ഉണ്ണ്യേട്ടനൂട്ടാണ്ട് ഒരു വറ്റ് ചോറ് പോലും തിന്നിട്ടുണ്ടോ?
ഉണ്ണ്യേട്ടന് വേണ്ടെങ്കില്‍ എനിക്കും വേണ്ട... അത്താഴപ്പട്ടിണി കിടക്കരുതെന്നാ അമ്മ പറഞ്ഞിട്ടുള്ളത്........."

ഞാനോ, എന്റെ അമ്മയോ എന്തെങ്കിലും കള്ളത്തരം കാട്ടിയാലും ഉണ്ണ്യേട്ടനത് കണ്ട് പിടിക്കും, സന്ധ്യാ നേരത്ത് വിളക്ക് വെക്കാഞ്ഞതും, പുസ്തകം കാണാനില്ലാ എന്ന് പറഞ്ഞതും എല്ലാം."
ഉണ്ണ്യേട്ടനിതെല്ലാം മനസ്സില്‍ വെച്ച് ദ്വേഷ്യം ഉണ്ടായാല്‍, പിന്നെ എനിക്കിതൊന്നും സഹിക്കാനും പറ്റില്ല.. ഇത്തരം സന്ദര്‍ഭങ്ങളുണ്ടായാല്‍ പിന്നെ എന്നോടും ഇവിടെ വീട്ടില്‍ ആരോടും ഒരാഴ്ചത്തേക്ക് മിണ്ടില്ല.... ഈ വീട് പിന്നെ നിശ്ശബ്ദമായിരിക്കും... ടി വി വെക്കില്ല... റേഡിയോ ഇല്ല.... ഒരു ശബ്ദം പോലും പാടില്ല.... അടുക്കളയില്‍ ഒരു പ്ലേറ്റ് മറ്റേ പ്ലേറ്റിനോട് മുട്ടി ഒരു ശബ്ദം പോലും വരില്ല... ആരും ഉച്ചത്തില്‍ സംസാരിക്കാന്‍ പോലും പാടില്ല... അങ്ങിനെയായിരിക്കും അന്ത:രീക്ഷം........ ദ്വേഷ്യം മൂര്‍ച്ചിച്ചാല്‍ എല്ലാം വാരി വലിച്ചെറിയും... സാധങ്ങളെല്ലാം എറിഞ്ഞുടക്കും.... ചിലപ്പോള്‍ എല്ലാരെയും തല്ലിച്ചതക്കും.....ഈശ്വരാ ഗുരുവായൂരപ്പാ........ ഉണ്ണ്യേട്ടനെ പ്രകോപിപ്പിക്കുവാന്‍ ഞങ്ങള്‍ ഒന്നും കരുതിക്കൂട്ടി ചെയ്തതല്ലേ....
പൊറുക്കണേ ഭഗവാനേ..........
കാര്യങ്ങളെല്ലാം തുറന്ന് പറഞ്ഞ് മാപ്പപേക്ഷിച്ചാല്‍ ഒരു പക്ഷെ ഉണ്ണ്യേട്ടന്‍ കനിയും....
അല്ലെങ്കില്‍ ഈ വീട്ടിലെ അടുത്ത കുറച്ച് നാളെത്തെ അവസ്ഥ വളരെ പരിതാപകമായിരിക്കും...
"ഉണ്ണ്യേട്ടാ നേരം 11 കഴിഞ്ഞു..... ഭക്ഷണം കഴിക്കേണ്ടെ നമുക്ക്.?."

"എടീ......... ഞാന്‍ നിന്നോടല്ലേ പറഞ്ഞേ എന്നെ സ്വസ്ഥ മായി വിട്ടോളാന്‍.....
നീ പോയി കഴിക്കുകയോ, കഴിക്കാതിരിക്കുകയോ എന്തെങ്കിലും ചെയ്യ്......"

ഉണ്ണ്യേട്ടനോട് ഞങ്ങള്‍ ചെയ്ത അപരാധങ്ങളെല്ലാം പറഞ്ഞാലോ.
അത് കേട്ട് ചിലപ്പോള്‍ കലി തുള്ളി ഒറ്റ അടിക്ക് എന്റെ ചെകിട് പൊട്ടിക്കും
അടി കൊണ്ടാലും വേണ്ടില്ലാ..പറയുക തന്നെ...അതാണ് ഭേദം.തെറ്റ് ചെയ്തത് ഞങ്ങളല്ലേ...
പുസ്തകം ഞാന്‍ സ്കൂളില്‍ വെച്ച് മറന്നു....വിളക്ക് വെക്കാന്‍ നേരത്ത് അമ്മ അടുത്ത വീട്ടിലെ പെണ്ണുമായി കിന്നരിക്കാന്‍ പോയി....ഏതായാലും ഇന്നീ വീട്ടിലെന്തെങ്കിലും ഉറപ്പാ.....
എരിതീയില് കുറച്ച് എണ്ണയൊഴിച്ചാലും വേണ്ടില്ല...ശിക്ഷ അനുഭവിക്കുന്നത് കുറച്ചു കൂടുമെന്നെ ഉണ്ടാകൂ....ഉണ്ണ്യേട്ടന്‍ ഇങ്ങനെ മിണ്ടാതിരിക്കണ് എനിക്ക് സഹിക്കാന്‍ പറ്റില്ല...
പിന്നീട് ഈ വീട്ടിലൊരു സ്വസ്ഥതയും ഉണ്ടാവില്ല...വീട്ടിലേ എല്ലാ അച്ചടക്കങ്ങളും തെറ്റും..
അമ്മേനെ ആശുപത്രീല് കൊണ്ടോകേണ്ട ദിവസമാ നാളെ.. അത് നടക്കില്ല...
പാടത്ത് പണിക്ക് ആള്‍ക്കാര്‍ വരും.... വളം മേടിക്കണം.... പണിക്കാര്‍ക്ക് കൂലി കൊടുക്കണം....
ഉണ്ണ്യേട്ടന്‍ ശാന്തനായില്ലെങ്കില് ..... കാര്യങ്ങളൊക്കെ പരുങ്ങലിലാകും.......
എനിക്ക് കുമ്പസാരത്തിന് പേടിയാകുന്നു..അടി കൊള്ളാനുള്ള ശാരീരിക ശേഷി എനിക്കില്ല ഇന്ന്.... കൃഷ്ണാ ഗുരുവായൂരപ്പാ!.... ഞങ്ങളെ സഹായിക്കേണമേ...
"ഉണ്ണ്യേട്ടാ മണി 12 കഴിഞ്ഞു..."

"അതേയോ.......തെണ്ടി പിശാച് എന്റെ അടുത്തുണ്ടാ‍യിരുന്നോ ഇത്ര നേരം...
നാണം കെട്ടവള്‍........."

"എന്നെ എന്തു വേണമെങ്കിലും പറഞ്ഞോളൂ.., എന്നെ തല്ലിച്ചതച്ചോളൂ..
പോറുക്കൂ ഉണ്ണ്യേട്ടാ... ചെയ്ത അപരാധങ്ങളെല്ലാം പൊറുത്ത് മാപ്പ് തരേണമേ. എനിക്കും എന്റെ അമ്മക്കും...

"അപ്പോ അതാണ് കാര്യം അല്ലേ.? തള്ളയും മോളും കൂടിയുള്ള കളിയായിരുന്നുവല്ലേ..?."

"ഞാന്‍ പുസ്തകം സ്കൂളില്‍ വെച്ച് മറന്നതാ...അമ്മ വിളക്ക് വെക്കുന്ന സമയത്ത്........"

"വേണ്ടാ‍....... എനിക്കൊന്നും കേക്കണ്ട...ഒരമ്മയും മോളും..രണ്ടിനെയും ഞാന്‍ പുറത്താക്കി പടിയടച്ച് പിണ്ണം വെക്കും....ഞാനെന്തിന് ഇവറ്റകളെയൊക്കെ തീറ്റിപ്പോറ്റണം...."

-പാര്‍വതി അവിടെ നിന്ന് കരയാന്‍ തുടങ്ങി കരച്ചില്‍ കേട്ടാലൊന്നും അലിയുന്ന ഹൃദയമല്ല ഉണ്ണിയുടേത് പാര്‍വ്വതി കരഞ്ഞ് കരഞ്ഞ് തീരെ അവശയായി..ഉണ്ണിക്കൊരു കുലുക്കവും ഇല്ലാ....
ഇത്ര മാത്രം ദ്വേഷ്യം വരാനുള്ളതൊന്നും ചെയ്തില്ലല്ലോ ഞങ്ങള്‍..ഓഫീസില്‍ എന്തെങ്കിലും ഇതു പൊലെത്തെ പ്രശ്നമുണ്ടായിരിക്കാം..അതാണല്ലോ ഉണ്ണ്യേട്ടന്‍ നേരത്തെ വന്നത്..പാര്‍വ്വതി ഉണ്ണിയുടെ അടുത്ത് വന്ന് ചേര്‍ന്നിരുന്നു.ഉണ്ണ്യേട്ടന്‍ രണ്ട് തല്ലെങ്കിലും തന്നാല്‍ , ഉണ്ണ്യേട്ടന്റെ ദ്വേഷ്യം കുറച്ചെങ്കിലും ശമിക്കുമല്ലോ..പാര്‍വതി ഉണ്ണിയെ കെട്ടിപ്പിടിച്ചു കരഞ്ഞു, മാപ്പപേക്ഷിച്ചു...
കാലുപിടിച്ചു കരഞ്ഞു..പാര്‍വ്വതി ഉണ്ണിയെ വരിഞ്ഞു മുറുക്കി കെട്ടിപ്പിടിച്ചു വീണ്ടും കരയാന്‍ തുടങ്ങീ........

"എന്നെ വിട് പാര്‍വ്വതീ............"

"ഇല്ലാ ഞാന്‍ വിടില്ല...എന്നെ തല്ലിക്കോ. എന്നെ തല്ലിക്കൊല്ല്..അതാണിതിലും ഭേദം....."

മണിയെത്രയായി.......... ഇനി നേരം വെളുക്കാന്‍ കുറച്ച് നേരമേ ഉള്ളൂ........
"അതിനെന്താ പ്രശനം....ഞാന്‍ നിന്നെ ഒന്നും ചെയ്തില്ലല്ലോ....എനിക്ക് സ്വസ്ഥത വേണം...
നീ അപ്പുറത്ത് പോ..........."

ഉണ്ണീ ആ ഇരുപ്പില്‍ നിന്നെണീറ്റില്ല.ഉമ്മറത്ത് തന്നെ പിന്നീട് കിടന്നുറങ്ങി..പാര്‍വ്വതി ഉണ്ണിയുടെ അടുത്തിരുന്ന് ഉറക്കം തൂങ്ങി..പിന്നെ അവളും ഉമ്മറത്ത് ചാഞ്ഞു.അങ്ങിനെ നേരം വെളുത്തു പാടത്ത് പണിക്കാര്‍ വന്നപ്പോള്‍......... ഉമ്മറത്ത് അലസമായി കിടക്കുന്ന ഉണ്ണിയേയും പാര്‍വ്വതിയേയും കണ്ടപ്പോള്‍ അവര്‍ അമ്പരന്നു. ചാത്തനും, ചാമിയും കോലായിലേക്ക് എത്തിനോക്കി.....'എന്താ ചേനാരെ ഇങ്ങനെ കിടക്ക്ണ്.'...
അപ്പുറത്ത് നിന്ന് പാര്‍വ്വതിയുടെ അമ്മ കൈ കൊണ്ട് ആംഗ്യം കാണിച്ചു....പണിക്കാരെ തെക്കോര്‍ത്തേക്ക് വിളിച്ചു....

"പിന്നേയ് ഉണ്ണിയോടൊന്നും ചോദിക്കേണ്ട.. ഇങ്ങള് പാടത്തേക്ക് നടന്നോ..
പാടത്ത് പൂട്ടി കഴിഞ്ഞാല്‍ വന്ന് പറാ..വളം വാങ്ങാന്‍ കേളുകുട്ടിയെ അയക്കാം..
സൊസൈറ്റീലിന്ന് വാങ്ങിയാല്‍ മതി...അപ്പോ കാശ് പിന്നെ കൊടുത്താലും മതി...
അപ്പോഴെക്കും ഉണ്ണിമൊനൊന്ന് ശാന്തനായി കിട്ടിയാല്‍ മതിയായിരുന്നു എന്റെ തേവരേ...."

ഉണ്ണി ഉറക്കത്തില്‍ നിന്നെഴുന്നേറ്റപ്പോള്‍ സമയം 10 മണി കഴിഞ്ഞിരുന്നു....
ഉണര്‍ന്ന് നോക്കിയപ്പോള്‍ അരികെ പാര്‍വ്വതിയും കിടപ്പുണ്ടായിരുന്നു....


[തുടരും]
Copyright © 2008 All Rights Reserved

Wednesday, December 24, 2008

ഗുരുവായൂരപ്പാ ഒരു വഴി കാട്ടണേ >>>




പാറുകുട്ടീടെ മൂന്നാം ഭാഗം ഇന്ന് തന്നെ എഴുതികിട്ടിയാല്‍ തരക്കേടില്ലാ എന്ന് ജാനകി പുലര്‍ച്ചെ വിളിച്ച് പറഞ്ഞതിനനുസരിച്ച് ഞാന്‍ നേരത്തെ തന്നെ എഴുന്നേറ്റു.
എഴുത്ത് തുടങ്ങുന്നതിനു മുന്‍പാണ് എന്റെ മനസ്സില്‍ ഈ വിഷയം വന്ന് ചേക്കേറിയത്.
അപ്പോള്‍ വിചാരിച്ചു ഇതങ്ങഴുതാം,പാറുകുട്ടീടെ കഥ അതിന് ശേഷമാകാമെന്ന്..
വയസ്സ് അറുപതേ ആയുള്ളൂവെങ്കിലും, ഒരു 95 വയസ്സുകാരനെ പോലെ ക്ഷീണിതനാണോ ഞാന്‍ എന്ന സംശയം തുടങ്ങിയിട്ട് കുറച്ച് കാലമായി.
പാരമ്പര്യമായി ഞങ്ങളുടെ തറവാടില്‍ അറുപത് വയസ്സിനപ്പുറം ആണുങ്ങള്‍ക്ക് ആയുസ്സില്ല.. അതിനൊരു അപവാദമായി ഞാന്‍ ഇങ്ങിനെ നരകിക്കുന്നു.
ജനനവും മരണവും എല്ലാം ഈശ്വര കല്പിതമാണല്ലോ. തലയിലെ വരക്കനുസരിച്ചാണല്ലോ അതിന്റെ ഗതി.പിന്നെ ഈ ജന്മത്തില്‍ ചെയ്തുകൂട്ടിയിട്ടുള്ള പാപ കര്‍മ്മങ്ങളുടെ ഫലവും കൂടി ഒന്നിച്ചനുഭവിക്കണമല്ലോ.
ഒരു പക്ഷെ അതായിരിക്കാം എന്നെ അങ്ങോട്ട് വിളിക്കാത്തെ ദൈവം തമ്പുരാന്‍.അറുപത് തികഞ്ഞിട്ടും എന്നെ കൊണ്ടോകാന്‍ കാലന്‍ കയറുമായി വന്നില്ല.
പിന്നെ കഴിഞ്ഞ കര്‍ക്കിടകത്തിലെങ്കിലും വരുമെന്ന് പ്രത്യാശിച്ചു...വന്നില്ലാ...
ഇനി എന്നാണാവോം..എന്നെ കൊണ്ടോകാന്‍ വരണ്?....

കുറച്ച് ദിവസമായിട്ട് പല്ലിനെന്തോ കുഴപ്പം.വെള്ളം..... പ്രത്യേകിച്ച് തണുത്ത വെള്ളം കൊള്ളുമ്പോള്‍ പല്ല് കോച്ചണ പോലെ...

ആദ്യമൊന്നും അത് കാര്യമായെടുത്തില്ല..പിന്നെ അത് കൂടി കൂടി വന്നു...
ബീര്‍ എനിക്ക് ഇഷ്ടപാനീയമാണ്..
പശ്ചിമ ജര്‍മനിയിലെ എന്റെ ജീവിതമാണെനിക്ക് ആ വസ്തു ഇഷ്ട പാനീയമാക്കിയത്.അതിന്റെ പിന്നിലും വലിയൊരു കഥയുണ്ട്...
അത് പിന്നീട് പറയാം.ഫ്രാങ്ക്ഫര്‍ട്ടും, ഡസ്സല്‍ഡോര്‍ഫും, വീസ്ബാഡനും, ബാഡന്‍ ബാഡനിലെ കാസിനോകളും ഒരു കാലത്ത് എന്റെ മനസ്സിന്റെ താളം തെറ്റിച്ചിരുന്നു.
ഈ പല്ലിന്റെ കാര്യം ഇങ്ങനെ വിട്ടാല്‍ പറ്റില്ലല്ലോ.ചികിത്സിക്കുക തന്നെ.
കുടുംബത്തില്‍ മണി ചേച്ചീടെ മോന്‍ ഒരു ഡെന്റിസ്റ്റ് ഉണ്ട്... അവനുമായി ഫോണില്‍ ബന്ധപ്പെട്ടു.
"രാകേഷെ....... എന്റെ കാര്യങ്ങളൊക്കെ മനസ്സിലായല്ലോ"... "അത് നമുക്ക് വേണ്ട പോലെ ചെയ്യാം ഇളേശ്ശാ
...... പേടിക്കാനൊന്നും ഇല്ല.തല്‍ക്കാലം കോള്‍ഗേറ്റ് സെന്‍സിറ്റിവ് ലോഷന്‍ കൊണ്ട് 3 നേരവും മൌത്ത് വാഷ് ചെയ്യുക...
പിന്നീടെന്നോട് കാര്യങ്ങളൊക്കെ ധരിപ്പിക്കുക".
"ശരി അങ്ങിനെ ചെയ്യാം മോനെ"... രാകേഷിനെ വീണ്ടും വിളിപ്പിച്ച് കാര്യങ്ങളൊക്കെ പറഞ്ഞു....
"ഇളേശ്ശാ നമുക്ക് അയ്യന്തോളിലുള്ള ഒരു ഡോക്ടറെകൊണ്ട് ചികിത്സിപ്പിക്കാം..ഞാന്‍ വിളിച്ച് അപ്പോയിന്റ്മെന്റ് ഫിക്സ് ചെയ്യാം..
ഇളേശ്ശന്‍ ‍അടുത്ത ബുധനാഴ്ച 5 മണിക്ക് അങ്ങോട്ട് പോയാല്‍ മതി." "ശരി രാകേഷെ"....
എനിക്ക് ഇത്തരത്തിലുള്ള ചികിത്സകളും, സര്‍ജറിയെല്ലാം വളരെ പേടിയാണ്...ഏറ്റവും പേടി എനിക്ക് ഈ തരിപ്പിക്കാനും മറ്റുമുള്ള കുത്തിവെപ്പുകളാണ്.
അങ്ങിനെ ബുധനാഴ്ച വന്ന് ചേര്‍ന്നു.
4 മണിക്ക് ഓഫീസില്‍ പോയി - ഉച്ചക്ക് ശേഷമുള്ള കാര്യങ്ങളൊക്കെ വേഗം ചെയ്തു തീര്‍ത്ത്, ഡെന്റിസ്റ്റിന്റെ സ്ഥലത്തേക്ക് യാത്രയായി...
പടിഞ്ഞാറെ കോട്ട കഴിഞ്ഞ് .... കളക്ടറേറ്റ് കഴിഞ്ഞ് പുതിയ വഴി അവസാനിക്കുന്ന ഇടത്താണ് ക്ലിനിക്കെന്ന് രാകേഷ് പറഞ്ഞിരുന്നു.
സ്ഥലമൊക്കെ കണ്ട് പിടിച്ചു. കാര്‍ കുറച്ചകലെ പാര്‍ക്ക് ചെയ്തു.ക്ലിനിക്കിന്റെകത്തേക്ക് പ്രവേശിച്ചു.
ഒന്ന് മൂത്രീകരിച്ച് ശരിയായിരിക്കാമെന്ന് വിചാരിച്ചു...
ഉച്ചയൂണും, മയക്കവും കഴിഞ്ഞെഴുന്നേറ്റാല്‍ പിന്നെ എനിക്ക് കൂടെ കൂടെ മൂത്രീകരണം തന്നെ...
കാലത്ത് പ്രാതല്‍ കഴിഞ്ഞാല്‍ പിന്നെ ലഞ്ചിനുമുന്‍പ് ഒരു തവണയെ മൂത്രീകരണം ഉള്ളൂ.
ഇവിടെ ടോയലറ്റ് ഒന്നും കാണാനില്ലല്ലോ..
പേഷ്യന്‍സിന് ഇരിക്കാന്‍ വൃത്തിയും വെടിപ്പുമുള്ള ഒരു ഇടുങ്ങിയ മുറി.. കുടിക്കാന്‍ നല്ല വെള്ളം... വായിക്കാന്‍ പുസ്തകങ്ങള്‍........... രസിക്കാന്‍ കേബിള്‍ ടിവി..
പക്ഷെ ടോയ് ലറ്റ് മാത്രം ഇല്ലാ ... വെയ്റ്റിങ്ങ് റൂമില്‍.....പുറത്ത് പോയി കാര്യങ്ങളെല്ലാം സാധിച്ചു..
എന്റെ ഊഴവും കാത്തിരുന്നു...എന്റെ കൂടെ ക്ലിനിക്കില്‍ വരാനോ.. എന്റെ കാര്യങ്ങള്‍ നോക്കാനോ എനിക്കാരും ഇല്ല...
ഭാര്യയും, മകനും, മകളും, മരുമകനും, എല്ലാം ഉള്ള എനിക്ക് ഇത്തരം അവസ്ഥയില്‍ ആരും ഇല്ല....
വേണ്ട........ ആരും വേണ്ട.......
ആരുമില്ലാത്തവര്‍ക്ക് ഈശ്വരന്‍ തുണ!
ഡോക്ടര്‍ ഇരിക്കുന്നിടത്ത് നിന്ന് ഒരാണ്‍കുട്ടി വന്ന് എന്നോട് പേരു ചോദിച്ചു..ഉള്ളിലേക്കാനയിച്ചു...
ഡോക്ടര്‍ ചോദിച്ചു."ഡോക്ടര്‍ രാകേഷിന്റെ ഇളയച്ചനാണല്ലേ? അപ്പോ.... രാകേഷിന്റെ അച്ചന്റെ അനിയനാണോ......."
"അല്ല....... ഞാന്‍ രാകേഷിന്റെ അമ്മയുടെ അനിയത്തിയുടെ ഭര്‍ത്താവാ.."
"ഒകെ സര്‍.........സാര്‍ എന്ത് ചെയ്യൂന്നു...
എന്താ തൊഴില്‍?" ഞാന്‍ എന്നെ പരിചയപ്പെടുത്തി.... "അപ്പോള്‍ നമുക്ക് ചികിത്സ ആരംഭിക്കാം....
സാര്‍ ഇവിടെ ഇരുന്നോളൂ". അവിടുത്തെ സാമഗ്രികളെല്ലാം കണ്ടപ്പോള്‍,എനിക്കാകെ പേടിയായി....തലവേദനയുണ്ടാക്കുന്ന മരുന്നിന്റെ ഗന്ധവും....
"തല ചായ്ച് അവിടെ കിടന്നോളൂ സാറെ".
"ആ ശരി ഡോക്ടര്‍...
ഡോക്ടര്‍ , ഐയാം വെരി സെന്‍സിറ്റിവ്..
എനിക്ക് വേദന ഒട്ടും സഹിക്കാനാവില്ല.."
"ഓ!........... അതിന് വേദനയൊന്നും ഇല്ലാതെ ഞാന്‍ ചെയ്തോളാം.തരിപ്പിച്ചേ ചെയ്യൂ...
അപ്പോള്‍ വേദന ഒട്ടും ഉണ്ടാവില്ലാ.സാര്‍ ധൈര്യമായി കിടന്നോളൂ.ഞാന്‍ പല്ലിന്റെ ഇപ്പോഴത്തെ കണ്ടീഷന്‍ ഒന്ന് നോക്കട്ടെ.
പല്ലിന്ന് ദ്വാരം വീണിരിക്കുന്നു....
റൂട്ട് കനാല്‍ ചികിത്സ ചെയ്യണം..ഘട്ടം ഘട്ടം ആയി ചെയ്യേണ്ട പ്രക്രിയ ആണ്...
എല്ലാം ഭംഗിയായി ചെയ്യാം..നമ്മള്‍ ചെറിയ തോതില്‍ ആരംഭിച്ചുവെക്കാം."
"ശരി ഡോക്ടര്‍."...
"സാര്‍ ഡയബെറ്റിക് ആണൊ?"
"ഇന്ന് വരെ ഉണ്ടെന്ന് എനിക്ക് തോന്നിയിട്ടില്ല."
"എന്നാ അവസാനം നോക്കിയത്....."
"6 മാസം മുന്‍പ് തലക്കൊരു മുറിവ് പറ്റിയപ്പോള്‍ നോക്കിയതാ.പ്രായമായില്ലേ..?"
"ഇടക്കിടക്ക് റൂട്ടിന്‍ ചെക്കപ്പുകളെല്ലാം ചെയ്യുന്നത് നന്നായിരിക്കും സാറെ.".
"എന്നാല്‍ ഞാന്‍ പിന്നെ വരാം...ഇപ്പോള്‍ പോട്ടെ..
"ഞാനാകെ പേടിച്ച് വിരണ്ടിരിക്കയായിരുന്നു.ഇനി ഇതും പറഞ്ഞിവിടെ നിന്നും രക്ഷപ്പെടാമല്ലോ...
"പോകുകയൊന്നും വേണ്ട ഇപ്പോള്‍..ചെറിയതായി തുടങ്ങിവെക്കാം..
എല്ലാം പല്ലിന്നുള്ളിലാ ചെയ്യുന്നത്.പുറത്തല്ല...
അതിന്നല്‍ ഇപ്പോ രക്തമൊന്നും വരില്ല....
" എന്തൊക്കെയോ വായക്കുള്ളിലേക്ക് കടത്തി ഡോക്ടര്‍...."സാറെ വായ നല്ലവണ്ണം തുറന്ന് പിടിക്ക്.......
ആ.". റോടില്‍ ടാറടിക്കുന്ന പോലെയും, അടുക്കളയില്‍ ബീനാമ്മ ഗ്രൈന്‍ഡര്‍ പ്രവര്‍ത്തിക്കുന്ന പോലെയുമുള്ള ശബ്ദങ്ങള്‍...
പിന്നെ കുത്തലും, മാന്തലുമൊക്കെ....
"എനിക്ക് വേദനക്കുന്നു ഡോക്ടറേ......"
"ശരി വേദന കുറക്കാം.........." അപ്പോ ഇതാ ഒരു കുത്തും കൂടി.................
"ആ.... ആ....................."
"ദാ...... ഇപ്പൊ എടുക്കാം സൂചി........
സാറ് വായ തുറന്ന് തന്നെ പിടിക്ക്.......
"ഡോക്ടര്‍ ഒരു പക്ഷെ വായിന്റെ ഉള്‍വശം നല്ലവണ്ണം തരിക്കുന്നതിന് മുന്‍പ് പണിയിലേര്‍പ്പെട്ടിരിക്കും...
വീണ്ടും റോട് പണിയാരംഭിച്ചു....
ടര്‍........ ടര്‍.................. ടര്‍................ടും........ട്ടും........ഡും...... ഡും.........ടര്‍.......... ടര്‍..............ട്ടര്‍.........ട്ടര്‍...........
എന്തെങ്കിലും മിണ്ടാന്‍ പറ്റുമോ?.... വായിക്കകത്തെല്ലാം പണിയായുധങ്ങളല്ലേ....
ഇടക്കിടക്ക് തുപ്പാന്‍ സമയം തരുന്നു... അപ്പോളെന്തെങ്കിലും പറയാം...അത്ര തന്നെ....
കാര്യങ്ങള്‍ക്കെല്ലാം തല്‍ക്കലമാശ്വാസം ഉണ്ടാക്കീട്ടുണ്ട്...
"ഇനി സാറ് അടുത്ത തിങ്കളാഴ്ച 5 മണിക്ക് വരൂ....
ബാക്കി അപ്പോ ചെയ്യാം....
പിന്നെ ബ്ലഡ് ചെക്കപ്പുകള്‍ ചെയ്തോളൂ....."
[താമസിയാതെ തുടരും] ++ >>














Posted by Picasa

എന്റെ പാറുകുട്ടീ [ഭാഗം 2]

[ഒന്നാം ഭാഗത്തിന്റെ തുടര്‍ച്ച.]

പാര്‍വതി മുടിയെല്ലാം കോതിക്കെട്ടി ഉണ്ണി ഇരിക്കുന്നിടെത്തെത്തി. "ഉണ്ണ്യേട്ടാ, ഞാനിതാ എത്തി."
"നോക്കട്ടെ നിന്റെ മുടിയെല്ലാം, നന്നായിട്ടുണ്ടല്ലോ കെട്ടിയത്. ആരാ കെട്ടിത്തന്നേ?."
"പണിക്കാരിത്തി ജാനുവാ."
"അപ്പോ നിനക്ക് നിന്റെ മുടി കെട്ടാന്‍ വേറെ ആളുവേണോ?."
"അല്ലാ.......... പിന്നെ............"
"ഞാന്‍ നിന്നോട് പലതവണ പറഞ്ഞിട്ടില്ലേ എന്തെങ്കിലും ചോദിച്ചാല്‍ ഉത്തരം ശരിയായിട്ട് പെട്ടെന്ന് പറയാന്‍?."
"ഉവ്വ്......"
"പിന്നെന്താ നീ എപ്പോഴും ഇങ്ങനെ?.".
"ഞാനിനീ സ്വന്തമായി കെട്ടിക്കോളാം."
" ഹും! ശരി അങ്ങിനെ നല്ല കുട്ടിയായി വളരണം കേട്ടോ."
"എന്താ നിന്റെ മുടീല് ഇത്ര എണ്ണ? കഴുകിക്കളഞ്ഞില്ലേ ശരിക്കും."
"ഉവ്വ് ഉണ്ണ്യേട്ടാ."
"തൊട്ട് നോക്കട്ടെ. ഇതെന്താ വഴുവഴുപ്പ്? എന്താ ഇത്ര പൊട്ട മണവും! എന്തെണ്ണയാ തേച്ചത് നീയ്യ്?."
"ഞാന്‍ എന്നും തേക്കാറുള്ള എണ്ണ തന്നെ.."
"വെന്ത വെളിച്ചെണ്ണയാണോ?."

" അതെ ഉണ്ണ്യേട്ടാ ."

"അതിന് ഇത്ര പൊട്ട മണം വരില്ലല്ലോ!.നീ നുണ പറേയാ.
എണ്ണയെടുത്ത ഭരണി തെറ്റിയിട്ടുണ്ടാകും നിനക്ക്.ഞാനിന്ന് കാലത്ത് ആ എണ്ണ തന്നെയാണല്ലോ തേച്ചത്.എന്റെ മുടി മണക്കുന്നില്ലല്ലോ.."

"ഞാന്‍ അതിന് ......... അതേയ്.............."

"ടീ....... ഞാനല്ലേ നിന്നോട് ഇപ്പളും കൂടി ഓര്‍മ്മിപ്പിച്ചേ.. ഉത്തരം പെട്ടെന്ന് വളച്ചൊടിക്കാതെ പറേണമെന്ന്.പിന്നെയെന്താ വീണ്ടും ഇങ്ങനെ.........."

"ഉണ്ണ്യേട്ടന്‍ തല്ലുമെന്ന് പേടിച്ചാ......."

"എന്റെ തേവരേ ഞാന്‍ ഈ കുട്ടിയെ കൊണ്ട് തോറ്റല്ലോ! അപ്പോ നീ എണ്ണ മാറിത്തേച്ചുവല്ലേ?."

"ഹൂം...........ഞനറിയാണ്ട്....... മേല് തേക്കാനുള്ള തൈലം തേച്ചു.."

"അപ്പോ നീ എന്നെ പൊട്ടനാക്കായിരുന്നു അല്ലേ? ഇത്ര നേരം...........!ഇതിനെന്താ നിനക്ക് വേണ്ടിപ്പോള്‍?."

പാര്‍വ്വതി താഴത്ത് നോക്കി നിന്നു കളം വരച്ചും കൊണ്ടിരുന്നു...

"ഏടീ ....... നീ കേട്ടില്ലേ....... ഞാന്‍ എന്താ ചോദിച്ചെന്ന്?."

"കേട്ടു.............."

"നീ കള്ളം പറയാനും പഠിച്ചു അല്ലേ? കുസൃതിത്തരമെല്ലാം ഞാന്‍ ചിലപ്പോള്‍ ക്ഷമിച്ചുവെന്ന് വരും.
പക്ഷെ കള്ളം പറഞ്ഞാലുണ്ടല്ലോ.....നിന്റെ തൊട ഞാന്‍ അടിച്ചുപൊട്ടിക്കും..........ങാഃ!."

"ഞാനിനീ കള്ളം പറയില്ല ഉണ്ണ്യേട്ടാ.........."

"എന്നാ കയ്യിലടിച്ച് സത്യം ചെയ്യ്.."

പാര്‍വതി ഉണ്ണിയുടെ കയ്യിലടിച്ച് സത്യം ചെയ്തു..... ഒരിക്കലും കള്ളം പറയില്ലെന്ന്.

"ശരി നല്ല കുട്ടീ.നീ എപ്പോഴാ സ്കൂളീന്ന് വന്നേ? എന്തൊക്കെയാ പഠിച്ചേ ഇന്ന്?

"ഞാനിന്ന് എന്നും വരുന്ന നേരത്ത് തന്നെ വന്നു.."

"നല്ലോണം പഠിക്കണം കേട്ടോ.അടുത്ത കൊല്ലം പത്താം ക്ലാസ്സാ.നോക്കട്ടെ നിന്റെ പുസ്തകമെല്ലാം ഉണ്ണ്യേട്ടന്‍. നീ കണക്കിലല്ലേ മോശം? ആ പുസ്തകമെടുക്ക് ആദ്യം.."

പാര്‍വ്വതി സ്കൂള്‍ ബേഗില്‍ പുസ്തകം പലവട്ടം നോക്കി, എന്നിട്ട് നെടുവീര്‍പ്പിട്ടു,
പുസ്തകം കാണാനില്ലല്ലോ.. എന്നെ തല്ലിക്കോല്ലൂം. ഭഗവാനെ. ഞാനെന്താ പറേയാ ഉണ്ണ്യേട്ടനോട്..

"എന്താ ഇത്ര നേരമായും നിനക്ക് പുസ്തകം കിട്ടിയില്ലേ?.".

"പുസ്തകം കാണാനില്ല ഉണ്ണ്യേട്ടാ..........."

"കാണാനില്ലല്ലെന്നോ?. എവിടെപ്പോകാനാ പുസ്തകം?

ആ കട്ടിലിന്മേലോ.മേശയിലോ എവിടെയെങ്കിലും ഉണ്ടോ എന്ന് നോ‍ക്ക്. അപ്പോ നിനക്കോര്‍മ്മയില്ലേ പുസ്തകം എവിടെപ്പോയെന്ന്..
ഇനി അടി കൊള്ളണമെന്നുണ്ടോ നിനക്ക്..?

പാര്‍വ്വതിയുടെ അമ്മ..അതായത് ഉണ്ണീടെ അമ്മായി കുറെ നേരമായുള്ള വര്‍ത്തമാനം കേട്ട് ഇവരുടെ അടുത്തെത്തി.........

"എന്താ കുറേ നേരമായല്ലോ രണ്ട് പേരും കൂടെ സംസാരം..അവള്‍‌ക്ക് ഭക്ഷണം കഴിക്കനുള്ള നേരമായില്ലേ?."

" ദേ അമ്മായീ പിന്നെ ഒരു കാര്യം പറഞ്ഞേക്കാം.........

ആരെങ്കിലും വര്‍ത്തമാനം പറഞ്ഞുകൊണ്ടിരിക്കുമ്പോള്‍ പെട്ടെന്ന് കയറിവന്ന് അവരുടെ സമ്മതം കൂടാതെ ഒന്നും ഇടക്ക് കയറിപ്പറയരുത്............"

"അതിന് ഇവിടെ പുറത്തുള്ള ആരും ഇല്ലല്ലോ ഇവിടെ ഉണ്ണ്യേ?."

"അമ്മായി അപ്പുറത്ത് പോകൂ ..ഇവിടെ നിന്ന് തിരിയണ്ടാ..ഭക്ഷണം കഴിക്കേണ്ട സമയത്ത് അവളങ്ങ് എത്തിക്കൊള്ളും......."

"എന്താടീ പാര്‍വ്വതീ....... ഇന്ന് നിന്നെ മാത്രം ഭക്ഷണത്തിന് വിളിക്കുന്നത് നിന്റെ തള്ള........."

[തുടരും]

Copyright © 2008 All Rights Reserved

Tuesday, December 23, 2008

എന്റെ പാറുകുട്ടീ..... ഭാഗം 1

"ദേ ഉണ്ണ്യേട്ടന്‍ വരുന്നുണ്ട്"....
"കുട്ട്യോളേ എല്ലാരും നിങ്ങടെ വീട്ടിലേക്ക് പൊയ്കോ. ഈ സന്ധ്യാ നേരത്ത് നിങ്ങളെയെല്ലാം വീട്ടുമുറ്റത്ത് കണ്ടാല്‍ അടി എനിക്കും കിട്ടും. ""അമ്മേ ഉണ്ണ്യേട്ടനിതാ എത്തി.വിളക്ക് കത്തിച്ച് വെക്കാന്‍ വൈകിപ്പോയി. ""അതിന് ഉണ്ണി വരേണ്ട നേരമായില്ലല്ലോ മോളേ. മണി ആറല്ലേ ആയുള്ളൂ.അവന്‍ ഏഴുമണിയാകുമ്പോഴല്ലേ എത്താറുള്ളൂ. ശിവ ശിവ!ഞാനിതാ വിളക്ക് കത്തിച്ചു കൊണ്ടുന്നു.നീ ചെല്ലൂ ഉണ്ണീനെ കുറച്ച് കഴിഞ്ഞ് ഉമ്മറത്തേക്ക് കയറ്റിയാല്‍ മതീ.എന്തെങ്കിലും പറഞ്ഞു ഗേരേജില്‍ തന്നെ നിര്‍ത്ത് ഒരു പത്ത് മിനിട്ട്. "
"ങആ‍ അമ്മേ ".
ഉണ്ണ്യേട്ടന്റെ വണ്ടി റോഡില്‍ നിന്ന് വളപ്പിലേക്ക് തിരിഞ്ഞതും,പാര്‍വതി ഓടി കാറിന്റെ അടുത്തേക്ക് പോയി,ഗേരേജിന്റെ വാതില്‍ തുറന്ന് കൊടുത്തു....
"ഉണ്ണ്യേട്ടാ; എന്താ ഇന്ന് പതിവില്ലാതെ നേരത്തെ? ""എന്താ എനിക്ക് നേരത്തെ വന്നൂടെ? ""അതല്ലാ. "
"പിന്നെ? എന്താച്ചാ പറേ എന്റെ പെണ്‍കുട്ടീ "ഉണ്ണി കാറ് ലോക്ക് ചെയ്തു മെല്ലെ വീട്ടിലേക്ക് ചെല്ലാന്‍ തുടങ്ങി...
"ഉണ്ണ്യേട്ടാ .... പോകാന്‍ വരട്ടെ"
"എന്താ പ്രശ്നം?"
"അതെയ്............."

"ങ്:ആ പറാ......... എന്താ നിനക്കിന്ന്?"
"അതെയ്.കാറിന്റെ വാതിലുകള്‍ ശരിക്കും അടഞ്ഞില്ലാ എന്ന് തോന്നുന്നു."
ഭഗവാനെ അമ്മ വിളക്ക് ഉമ്മറത്ത് കൊണ്ടോന്ന് വെച്ചോ ആവോ...പാര്‍വതി നെടുവീര്‍പ്പിട്ടു....ഉണ്ണി കാറിന്റെ വാതിലുകളെല്ലാം തുറന്ന് വീണ്ടും അടച്ചു..."എടീ പെണ്ണേ വാതിലുകള്‍ എല്ലാം ഭദ്രമാണല്ലോ".
ആവൂ വിളക്ക് ഉമ്മറത്ത് തിളങ്ങി!കൃഷ്ണാ !ഗുരുവായൂരപ്പാ!!.......
ഇന്നെങ്ങാനും ഉമ്മറത്ത് സന്ധ്യാ നേരത്ത് വിളക്ക് കണ്ടില്ലെങ്കില്‍ ഇവിടുത്തെ കാര്യങ്ങളൊന്നും ഊഹിക്കാന്‍ പോലും പറ്റില്ല...എന്റെ കാര്യം പോട്ടെ.... എന്റെ അമ്മക്ക് പോലും ഉണ്ണ്യേട്ടന്റെ അടുത്തൂന്ന് അടി കിട്ടും.എനിക്ക് ഉണ്ണ്യേട്ടന്റെ അടുത്ത് നിന്ന് അടി കിട്ടാത്ത ദിവസങ്ങളില്ലാ.ഇനി ഇപ്പോ എന്റെ സൂത്രങ്ങളെങ്ങാനും കണ്ടു പിടിച്ചുവെങ്കില്‍....... ഇന്നെത്തെ കാര്യം എനിക്കാലോചിക്കാന്‍ വയ്യ.. കുറ്റം എന്റെതല്ലേ?ഞാന്‍ കാരണം എന്റെ അമ്മക്കും പ്രശ്നമാകും.എനിക്കാണെങ്കില്‍ ഉണ്ണ്യേട്ടനെ മനസ്സ്കൊണ്ട് പോലും നോവിക്കാന്‍ കഴിയില്ല.എനിക്കറിയാം ഉണ്ണ്യേട്ടന്‍ എന്നെ എത്ര മാത്രം സ്നേഹിക്കുന്നുവെന്ന്.പക്ഷെ ഉണ്ണ്യേട്ടന്‍ അത് ഒരിക്കലും പുറത്ത് കാണിക്കില്ല.ഉണ്ണി ഉമ്മറത്തേക്ക് കയറി.....
"ഉണ്ണ്യേട്ടാ..... ഞാന്‍ ഒരു കാര്യം ചോദിച്ചോട്ടെ?"
"ഹൂം..... ചോദിക്ക്........"
"എന്നെ തല്ല്വോ?".
"കാര്യങ്ങളറിയാതെ ഞാന്‍ എങ്ങിനെയാ പറാ? തല്ലുമോ ഇല്ലയോ എന്നെല്ലാം"..
"എന്നാല്‍ ചോദിക്കാം........ഉണ്ണ്യേട്ടന് വയ്യായയെന്തെങ്കിലും ഉണ്ടോ? ഒരു ഉഷാറില്ലാത്ത പോലെ! തല വേദനയെങ്ങാനുമുണ്ടോ ഉണ്ണ്യേട്ടാ?
"എനിക്കൊന്നുമില്ലാ".

ഉണ്ണ്യേട്ടനൊരു ചെറിയ മൂക്കടപ്പ് വന്നാല്‍ പോലും എനിക്ക് സഹിക്കില്ലാ.
പറേ ഉണ്ണ്യേട്ടാ എന്താ ഇങ്ങനെ മിണ്ടാതിരിക്കണ്?
"നീ എന്റെ ബായ്‌ഗ് കൊണ്ട് പോയി മുറീല് വെക്ക്..........എന്നിട്ട് ഒരു കട്ടന്‍ കാപ്പി ഇട്ടോണ്ട് വാ"........
"ശരി ഉണ്ണ്യേട്ടാ, ഞാന്‍ ഇതാ വന്നൂ".
"ഉണ്ണ്യേട്ടാ, അപ്പോ പാല് ഒഴിക്കേണ്ടേ?"

"എടീ മണ്ഡൂകമേ! കട്ടന്‍ കാപ്പീല് പാലൊഴിച്ചാല്‍ പിന്നെ കട്ടനെന്ന് പറയുമോ വല്ലോരും...പോയിട്ട് വേഗം കൊണ്ടോടീ"

"ഹാവൂ..!ചീത്തയാണെങ്കിലും എന്തെങ്കിലും കേട്ടുവല്ലോ എന്റെ ഉണ്ണ്യേട്ടന്റടുത്തൂന്ന്.എനിക്ക് സമാധാനായി."
പാവം ഉണ്ണ്യേട്ടന്‍! അച്ചനും അമ്മയുമില്ലാ.ഞങ്ങള്‍ മാത്രമല്ലെ ഉണ്ണ്യേട്ടനുള്ളൂ, എന്ന് വെച്ച് ഉണ്ണ്യേട്ടനങ്ങിനെയുള്ള തൊന്നലോ മറ്റോ ഇല്ലാ.ഉണ്ണ്യേട്ടനെകൊണ്ട് ആര്‍ക്കും ഒരു പ്രശ്നവും ഉണ്ടാവില്ല..പക്ഷെ ഉണ്ണ്യേട്ടനൊടാരെങ്കിലും അനാവശ്യമായി കളിച്ചാലുണ്ടല്ലോ.
പിന്നെ അവന്‍ പണിയെടുത്ത് ജീവിക്കില്ല.ആ നിലയിലാക്കും....ഉണ്ണ്യേട്ടനാരുടെയും സഹായം വേണ്ട. കഴിവിനനുസരിച്ച് ആരേയും സഹായിക്കും.ഉണ്ണ്യേട്ടന്‍ വീട്ടിലുണ്ടെങ്കില്‍ ഈ വീട് നിശ്ശബ്ദമാ....ഒരു ഇലയുടെ അനക്കം കേക്കില്ലാ...ഉണ്ണ്യേട്ടന് അനാവശ്യമായ ശബ്ദകോലാഹലങ്ങളൊന്നും ഇഷ്ടമില്ലാ....
"പാര്‍വതീ.......... കാപ്പി കിട്ടീലല്ലോ.എന്താ അമ്മയും മോളും കൂടി എടുക്കണ് അവിടെ"
"ഇതാ ഇപ്പോ കൊണ്ടോരാം ഉണ്ണ്യേട്ടാ"........
"അമ്മേ വേഗം എടുക്ക്.അതാ ഉണ്ണ്യേട്ടന്‍ അലറുന്നു. അമ്മ ആദ്യം ഉണ്ടാക്കിയ കാപ്പി എന്തിനാ ആറ്റിയത്......അമ്മക്കിത്ര കൊല്ലമായി അറിയില്ലേ?ഉണ്ണ്യേട്ടന് നല്ല ചൂടുള്ള പൊള്ളുന്ന കാപ്പി വേണമെന്ന്.""ഞാന്‍ വെപ്രാളത്തില് അതങ്ങ് മറന്നു എന്റെ മോളെ,എനിക്കാണേ വെപ്രാളമാ ഇന്ന്...നേരത്തിന് വിളക്ക് വെക്കാത്തനിന് എനിക്ക് അപകര്‍ഷതാബോധമുണ്ട് മോളേ...സത്യവും നീതിയും വിട്ടു ഒരിക്കലും കളിക്കുന്ന ആളല്ല നിന്റെ ഉണ്ണ്യേട്ടന്‍.ഈശ്വര നിന്ദ ഒരിക്കലും കാണിക്കില്ലാ. എന്റെ ഉണ്ണിമോന്‍...അവനോട് നമ്മളിത് ചെയ്തില്ലേ....അവന്റെ ഔദാര്യത്തിലാ നമ്മള്‍ ജീവിക്കുന്നുവെന്ന കാര്യം മറക്കരുത് നമ്മള്‍."..
"വേഗം എടുക്കെന്റെ അമ്മേ!"
"വിറകൊന്നും ശരിക്ക് കത്തുന്നില്ലാ എന്റെ മോളെ"...
"ഞാന്‍ കൊതുമ്പും അരിപ്പാകുടിയും എടുത്തോണ്ട് വരട്ടെ?"
"വേണ്ടാ. കാപ്പി ശരിയായി"...........
"ഹാവൂ!...........
"ഇതാ ഉണ്ണ്യേട്ടാ കാപ്പി."
"എന്താടീ ഒരു കട്ടന്‍ കാപ്പി ഉണ്ടാക്കാന്‍ ഇത്ര താമസം?ഒരു കല്യാണത്തിനുള്ള ആളുകളുണ്ടല്ലോ അടുക്കളേല്."
"അത് ...... പിന്നെ....... ഉണ്ണ്യേട്ടാ..............."
"വേണ്ടാ. എനിക്കൊന്നും കേക്കണ്ടാ!"
"മധുരമൊക്കെ ശരിക്കും ഉണ്ടോ ഉണ്ണ്യേട്ടാ?"
"ഹൂ‍മ്.........അല്ലാ ഇതെന്താ നിന്റെ വേഷം ഇങ്ങിനെ? നിന്നോടാരാ ഈ സന്ധ്യാ നേരത്ത് മാക്സി ഇട്ടുനില്‍ക്കാന്‍ പറഞ്ഞത്? കുളിച്ച്, ഭസ്മം തൊട്ട്, സെറ്റ്മുണ്ടടുത്ത് നില്‍ക്കാനല്ലേ ഞാന്‍ പറഞ്ഞിരിക്കണ്?"

"അയ്യോ........ ഞാന്‍ മറന്നതാ ഉണ്ണ്യേട്ടാ...ഉണ്ണ്യേട്ടാ എന്നെ തല്ലല്ലേ..............""എടീ ഇവിടെ വാടീ............""എന്നെ തല്ലല്ലേ ഉണ്ണ്യേട്ടാ............. പ്ലീസ്............""നീ ഇവിടെ വന്നോ.അല്ലെങ്കില്‍ ഈ തിളച്ച കാപ്പി നിന്റെ തലയിലൊഴിക്കും ഞാന്‍.
ഠേ........... ഠേ............"രണ്ട് കിട്ടിയപ്പോളാ പെണ്ണിന് മനസ്സിലായേ. ഉണ്ണീടെ ഇന്നെത്തെ മൂഡ്.എടുത്തിട്ട് വാടീ. നിന്റെ മുണ്ടും ബ്ലൌസും.നാണം കെട്ടവള്‍!എത്ര പറഞ്ഞാലും , അടി കിട്ടിയാലും. ഈ പെണ്ണെന്താ ഇങ്ങനെ?"
"ഇതാ ഉണ്ണ്യേട്ടാ........."പാര്‍വതി മുണ്ടും ബ്ലൌസും ഉണ്ണിക്ക് നീട്ടി.
"എനിക്കെന്തിനാടീ ഇത്? മാറ്റിയുടുക്കടീ വേഗം.ഹൂം!..........
"ഞാന്‍ അവിടെക്ക് പോയി ഉടുത്തിട്ട് വരാം".....
"വേണ്ട. ഇവിടെ തന്നെ മാറിയുടുത്താല്‍ മതി.

"അതിന്......"
"അതിനെന്താടീ?"
"ശരി ഉണ്ണ്യേട്ടാ"
"ഉടുക്കെടീ വേഗം.ഹൂം! ഉടുത്തോ......... നമ്മള്‍ രണ്ട് പേരും മാത്രമല്ലേ ഉള്ളൂ ഇവിടെ? പിന്നെന്താ പ്രശ്നം?
"ഒന്നുമില്ല...."
"നീ നാണമില്ലാത്തവളല്ലെ?....അല്ലെങ്കില്‍ ഇത്ര തല്ലുകൊണ്ടിട്ടും നീ എന്താ നന്നാവാത്തെ? ആ മുണ്ടും ബ്ലൌസുമിട്ടപ്പോളെത്ര ഭംഗിയൂണ്ട് നിന്നെ കാണാന്‍!അതാണ് ഐശ്വര്യം!ഇനി പോയി മുടിയെല്ലാം കോതിയിട്ട് വരൂ, ഞാന്‍ ഇവിടെ തന്നെ ഇരിക്കാം..................
[ഈ കഥ തുടരും... ]

Copyright © 2008 All Rights Reserved

Monday, December 22, 2008

സൌന്ദര്യപ്പിണക്കം.

എടീ ഭാര്യേ....!
ഞാന്‍ പിന്നെയും പിന്നേയും നീട്ടിവിളിച്ചു.
വിളികേള്‍ക്കാതെ അടുക്കല്‍ വന്ന് അവള്‍ ഉറക്കെ ച്ചോദിച്ചു.
എന്താ? രാവിലെതന്നെത്തുടങ്ങിയോ,അലറാന്‍...

പെട്ടെന്ന് ഉച്ചത്തിലുള്ള ശബ്ദംകേട്ട് ഞാനൊന്നു ഞെട്ടി.പക്ഷേ
പുറത്തുകാട്ടാതെ ഇത്രയുംപറഞ്ഞു,
അല്ലെങ്കിലും നീ,പണ്ടേ അങ്ങനെയാ. സന്തോഷത്തില്‍ വിളിച്ചാല്‍
അന്നു നിന്റെ ചെവികേല്‍ക്കില്ല.

രാവിലെ തന്നെ തുടങ്ങുന്ന അടുക്കളപ്പണി.അവളുടെ ഒരു മുടിഞ്ഞപണി.
എപ്പോഴും ഒരു പരാതി.അടുക്ക്ളയില്‍ സഹായത്തിനാരുമില്ല.

എന്നാലോ?
എനിയ്ക്ക് കിട്ടുന്നത്..ഉണക്ക റൊട്ടിയും!

ഭാര്യേ...

ഞാന്‍ അവളോട്.പറഞ്ഞുതൂടങ്ങി..
നീഒന്നു വിളികേള്‍ക്കു അതിനും മടിയോ?
ഇപ്പോള്‍ നീഎന്റെ കാര്യങ്ങളൊന്നിലും താല്പര്യംകാണിക്കുന്നില്ല!

വിളികേള്‍ക്കില്ല,പിന്നെ നിനക്കറിയാമല്ലോ എന്റെ ആവശ്യങ്ങളൊന്നിലും
നീഉത്തരവാദിത്തം കാട്ടുന്നൂമില്ല. ഇങ്ങനെപോയാല്‍...?

അവള്‍ എന്നെ ഒന്നു ഇരുത്തിനോക്കി.മെല്ലെ പിറുപിറുത്തു...
ഉം?
ഞാനും ഇരുത്തിമൂളി....!

വിളികേള്‍ക്കാനും ഓടിവരാനും ഞാന്‍ അങ്ങ് ദൂരെയല്ലേ?
അടുക്കള പണ്ടാണെങ്കില്‍ സ്വീകരണമുറിയുടെ അരികിലായിരുന്നു.
ഇപ്പോളോ?
എനിയ്ക്ക് ദ്യേഷ്യം വന്നു.
നിന്റെ മോളോട് ചോദിക്ക്?
അതൂമെന്റെ കുറ്റമാണോ?
എനിയ്ക്ക് രാവിലെ കലികയറി.

ഞാന്‍ പണ്ട് അന്യദേശങ്ങളീലായിരുന്നപ്പോള്‍ നിന്നെ എന്തുമാത്രം
സുഖത്തിലാ നോക്കിയിരുന്നത്.നിന്നെപ്പോലെ അന്യദേശങ്ങള്‍ കണ്ട ഒരു പെണ്ണെങ്കിലുമുണ്ടോ.നമ്മുടെ ബന്ധുക്കളീല്‍.?

ഞാനും നിയന്ത്രണം വിട്ടു തുടങ്ങീ...
അവള്‍ ചാടിയെഴുന്നേറ്റ് പുറത്തേയ്ക്കിറങ്ങാന്‍ തുടങ്ങി.

അങ്ങ്നെ അങ്ങു പോയാലൊ?
ഞാന്‍ അവളെ ബലമായി ത്തടഞ്ഞു.
പതുകെപ്പതുക്കെ അവളോട് പറയാന്‍ തുടങ്ങി..

എടീ ഭാര്യേ?
നിനക്കും എന്നുമസുഖമാ..
ഒന്നിനും വയ്യ.എനിയ്ക്കും വയസ്സായിത്തുടങ്ങി..
ഞാന്‍ അലോചിക്കയാ....
അവള്‍ തല നിവര്‍ത്തി...എന്നെ നോക്കി.

നീഓര്‍ക്കുന്നുണ്ടൊ?എന്റെ വീട്ടിലെ അച്ഛമ്മമാരെ..? വെളുത്ത അച്ചമ്മയും, കറുത്തച്ചമ്മയും.
അവര്‍ രണ്ടുപേരും എത്ര സ്നേഹത്തോടെയാ,കഴിഞ്ഞിരുന്നത്?
അച്ചാച്ചനും നല്ല സന്തോഷത്തിലായിരുന്നു അന്നൊക്കെ..

ഞാനും ഒന്നു തീരുമാനിച്ചു!
എന്താ? പരിഭ്രമം അവളുടെ ശബ്ദത്തെ വിറപ്പിച്ചു.
ഞാന്‍ അവളുടെ മുഖത്തുനോക്കാതെ ഇത്രയും കൂടിപ്പറഞ്ഞു
ഞാനും! ഒന്നു കൂടി കെട്ടട്ടേ?

തിരിഞ്ഞിരുന്നഞാന്‍, പിന്നെ അവളുടെ ശബ്ദത്തിനു കാതോര്‍ത്തിരുന്നു!!!!


+++++

Sunday, December 21, 2008

ഒരു കാലത്ത് ആരായിരുന്നു ഞാന്‍

ഒരു കാലത്ത് ആരായിരുന്നു ഞാന്‍.......
എനിക്ക് തന്നെ ഓര്‍മ്മയില്ലാ...
അന്ന് എന്നെ ചുമലിലേറ്റി കൊണ്ടോകാനും, പാടത്ത് കൊണ്ടുപോയി, മുളം കാലുകള്‍ക്കിടയിലെന്നെ കെട്ടിയിട്ട് എന്നെ എല്ലാരും തലോടും....
എന്നെ ചവിട്ടൂംതോറും എന്റെ വീര്യം കൂടും...
ഞാന്‍ വെള്ളം വേണ്ടവര്‍ക്ക് സുലഭമായി കൊടുക്കും...
എന്നെ ഓമനിക്കാന്‍ നല്ല ശേഷിയുള്ള ചെറുപ്പക്കാരാ വരിക...
ചിലപ്പോള്‍ രാത്രി മുഴുവന്‍ പാട്ടും പാടി എന്നെ സുഖിപ്പിക്കും....
കൂടുതല്‍ ശക്തിയായി എന്നെ ചവിട്ടുന്നവരേയാണെനിക്കിഷ്ടം...
പെണ്ണുങ്ങള്‍ എന്നെ ഇഷ്ടപ്പെടാറില്ല...
എന്നാലും അവര്‍ ഞാറ് നടുമ്പോള്‍ ഞാന്‍ അവരെ ഒളി കണ്ണിട്ട് നോക്കും...
പാടത്ത് വെള്ളം കുറയുമ്പോള്‍ അവരെന്നെ നോക്കും...
പാടത്ത് പണി കഴിഞ്ഞാലെന്നെ അങ്ങോട്ട് കൊണ്ടുപോയ പോലെ തന്നെ, ചുമലിലേറ്റി തിരികെ കൊണ്ടു വരും..
പിന്നെ എണ്ണയൂം തൈലവും പുരട്ടി എന്നെ ഉറക്കും...
ഞാന്‍ പിന്നീട് കണ്ണു തുറക്കുന്നത് അടുത്ത കൊല്ലം പാടത്ത് പണി വരുമ്പോഴാണ്.
അതു വരെ നിദ്ര തന്നെ....
++++ ഇപ്പോള്‍ ഞാന്‍ നിദ്രയില്‍ നിന്നുണര്‍ന്നിട്ട് വര്‍ഷമെത്രയായി....
ആരുടെയോ പറമ്പില്‍ അനാഥ പ്രേതം പോലെ കിടന്ന എന്നെ ഈ വീട്ടിലെ കാരണവര്‍ കൊണ്ടോന്ന് അവരുടെ സ്വികരണമുറിക്കടുത്ത് എനിക്ക് സ്ഥാനം തന്നു...
ഈ പമ്പു സെറ്റും, മോട്ടോറുമെല്ലാം കണ്ട് പിടിച്ചതോടെ എന്നെ പോലുള്ളവരുടെ മൃതദേഹം ഇത് പോലെ പലയിടത്തും കാണാം...
ചിലര്‍ ഞങ്ങളെ വാതില്‍ പണികളുടെ അലങ്കാരത്തിനും, ചിലര്‍ ഊണ് മേശയിലും, മറ്റു ചിലര്‍ കേഷ് കൌണ്ടറുകളായും ഉപയോഗിക്കാറുണ്ട്...
ചിലര്‍ ഞങ്ങളെ തല്ലിയൊടിച്ച് കത്തിക്കാറുമുണ്ട്....
ചിലപ്പോള്‍ ജരാ നര ബാധിച്ച് അനാഥ പ്രേതങ്ങളെപ്പോലെ അവിടെയും മിവിടെയും കിടത്തിയിരിക്കും....
ചിലപ്പോള്‍ ഞങ്ങളില്‍ ചിലരെ ചിതലുകള്‍ക്കാഹാരാമായി ഭവിക്കേണ്ടി വരും...
എന്നാല്‍ ഈ ഞാന്‍ സസുഖം കുന്നംകുളം > ചെറുവത്താനിയിലെ ഈ വീട്ടിലെ കാര്‍ന്നവരായ ജെ പി യുടെ വീട്ടില്‍ ശിഷ്ടകാലം കഴിച്ചുകൂടാമെന്ന് വെച്ചു...
നിങ്ങള്‍ക്കെല്ലാം ഇവിടെക്ക് സ്വാഗതം.....
സ്നേഹത്തോടെ നിങ്ങളുടെ സ്വന്തം ചക്രം..........Posted by Picasa

Friday, December 12, 2008

കാക്കകള്‍ .... പ്രേതങ്ങള്‍........

എന്റെ ബിന്ദൂ…….

കാളവണ്ടി എഴുതാന്‍ തുടങ്ങുമ്പോള്‍ മറ്റു പല കഥകളും ബാക്കി വെച്ചിട്ടായിരുന്നു... ഇതെല്ലാം ഇനി എഴുതി മുഴുമിപ്പിക്കണം.


അതിനു മുന്‍പേ പല പുതിയ കഥകളും എന്റെ മുന്നില്‍ കിടന്ന് കളിക്കുന്നു...
ഇന്ന് കാലത്ത് ഉമ്മറത്തിരുന്ന് ചായ കുടിക്കുമ്പോള്‍ കാക്കകള്‍ ഒരേ കരച്ചില്‍.......... ആദ്യം കാക്കകളെ എറിഞ്ഞോടിക്കാന്‍ തോന്നി....

പിന്നെ അത് വേണ്ടെന്ന് വെച്ചു..
ആ കാക്കകളൊക്കെ മരിച്ചു പോയ അച്ചനമ്മമാരുടെ പ്രേതങ്ങളായാണെനിക്ക് തോന്നിയത്...
ഇനി നാളെ മുതല്‍ അവയെ തീറ്റണം....... ഞാന്‍ എന്തെങ്കിലും ആഹരിക്കുന്നതിനു മുന്‍പ്...
>>> എന്റെ മനസ്സില്‍ ഇതൊരു കഥയായി രൂപപ്പെട്ട് കഴിഞ്ഞു..

ഇനി ഇപ്പൊ എന്താ ചെയ്യാ ബിന്ദു....
മോളിങ്ങോട്ട് വാ അങ്കിളിനെ സഹായിക്കാന്‍....
പഴയത് പൂര്‍ത്തീകരിക്കാതെ, പുതിയതിലേക്ക് കടക്കുന്നു...
അങ്കിളിനാണെങ്കില്‍ ശാരീരികമായി അസ്വഥ്യങ്ങളും..
തല വേദന, കഴുത്ത് വേദന, ബേട് സ്റ്റൊമക്ക്... അങ്ങിനെ പലതും......
വയസ്സ് അറുപതേ കഴിഞ്ഞുള്ളുവെങ്കിലും, 90 ന്റെ പ്രതീതി...

കാര്‍ന്നവന്മാരെയെല്ലാം, കാലാ കാലങ്ങളില്‍ അറുപതിനോടടുക്കുമ്പോള്‍ ദൈവം തമ്പുരാന്‍ കൊണ്ടോയി..
ഈ എന്നെ മാത്രം ആര്‍ക്കും വേണ്ട...
എനിക്ക് തീരെ വയ്യാണ്ടായി..
ഒരു ഉഷാറും ഇല്ല...
ഓരേ ദിവസവും കിടക്കുമ്പോള്‍ ഞാന്‍ വിചാരിക്കും, പിറ്റെ ദിവസാം എഴുന്നേല്‍ക്കില്ലാ എന്ന്.....

ഈ കത്തെഴുതുമ്പോഴും എനിക്ക് വയ്യാ എന്റെ ബിന്ദുക്കുട്ടീ....
എന്റെ മോളെ... നിന്റെ സ്നേഹമാണെന്നെ പിടിച്ചു നിര്‍ത്തുന്നത്..
മോളയച്ച പുതിയ ഹെഡ്ഡറുകള്‍ കിട്ടി... അങ്കിളിന് വളരെ സന്തോഷമായി..
എന്നെ ഇത്രമാത്രം സ്നേഹിക്കുന്ന എന്റെ ബിന്ദു മോള്‍ക്ക് ഞാനെന്താ പ്രത്യുപകാരമായി തരിക...

മോളുടെ സ്വപ്ന സാക്ഷാത്കാരത്തിന് വേണ്ടി അങ്കിള്‍ അച്ചന്‍ തേവരോട് എന്നും പ്രാര്‍ത്തിക്കാറുണ്ട്.

അങ്കിളിനിപ്പോള്‍ അത്രയല്ലെ ചെയ്യാനൊക്കൂ...
മോള് പേടിക്കേണ്ട..... എല്ലാം ദൈവ നിശ്ചയമാണ്..

ഒരു സുദിനം വരും മോളെ... സമാധാനിക്കുക...
അങ്കിളിന് ഇവിടുത്തെ കുട്ടിക്കും അവിടെത്തെ കുട്ടിക്കുമുണ്ടാകുന്ന സന്തതികളെ കാണാനുള്ള ഭാഗ്യം ഉണ്ടാകുമോ എന്തോ..

കാക്കളുടെ കരച്ചില്‍ നിര്‍ത്തണം...
തറവാട്ടില്‍ ചേച്ചി വീട്ടിലാരും ഭക്ഷിക്കുന്നതിന് മുന്‍പ് കാക്കളെ ഊട്ടാറുണ്ട്...
ശ്രീരാമന്‍ അവന്റെ ഭാര്യയുടെ അമ്മ മരിച്ചതിനാല്‍ വധൂഗൃഹത്തിലായിരിക്കാം..
അപ്പോള്‍ കാക്കകള്‍ക്ക് അന്നം കിട്ടിയിട്ടുണ്ടാവില്ല..
ചേച്ചിയുടെ മരണ ശേഷവും, കാക്കകളെ ഊട്ടാന്‍ ശ്രീരാമന്‍ മറക്കാറില്ല...
പാവം കാക്കകള്‍ ചെറുവത്താനിയില്‍ നിന്ന് മുപ്പത് കിലോമീറ്റര്‍ പറന്ന് വന്നതാകാം...

എന്റെ തറവാട്ടിലെ പ്രേതങ്ങളൊന്നും ഇതു വരെ എന്നെ തേടി വന്നിട്ടില്ല...
ആരായിരിക്കും.....ഈ രണ്ട് പ്രേതങ്ങള്‍ കാക്കയുടെ രൂപത്തില്‍...
ചേച്ചിയോ, അതോ അച്ചനോ........

മണ്മറഞ്ഞവര്‍ അനവധിയുണ്ട്...
അച്ചാച്ചന്മാരും, അച്ചമ്മയും, പാപ്പനും, മറ്റു കാര്‍ന്നന്മാരും...

പക്ഷെ അവര്‍ക്കൊന്നും ഈ ഉണ്ണിയോട് വാത്സല്യം ഉണ്ടായിരുന്നില്ല...
എനിക്കേറ്റവും ഇഷ്ടപ്പെട്ടവര്‍ എന്റെ ചേച്ചിയും, അച്ചനും തന്നെ...

ചേച്ചിക്ക് വയസ്സുകാലത്ത് എന്നോടിഷ്ടം കുറവായിരുന്നു...
ഞാന്‍ കുട്ട്യോള്‍ടെ പഠിപ്പ് കാരണം നേരത്തെ തന്നെ തൃശ്ശൂര്‍ക്ക് മാറി...
അപ്പോ തറവാട്ടില്‍ ശ്രീരാമന്‍ മാത്രമായി ചേച്ചിക്ക് കൂട്ട്.. പിന്നീട് അമ്മയിഅമ്മപ്പോരുണ്ടാ‍യിരുന്നതിനാല്‍ ബീനാമ്മക്ക് സ്വഗൃഹം തടവറ പോലെ തോന്നിയത് സ്വാഭാവികം..

അവരെ കുറ്റപ്പെടുത്താനാവില്ലല്ലോ...
കാര്യങ്ങളൊക്കെ എങ്ങിനെയായിരുന്നാലും, പെറ്റമക്കളെ ഒരമ്മയും വെറുക്കില്ല...

“എന്താ ഉണ്ണ്യേ....... നീ ഇവിടെക്കൊന്നും വരാറില്ലല്ലോ“........
ചേച്ചി എപ്പോഴും ചോദിക്കുക പതിവാ...
“ഞാന്‍ ഇടക്കൊക്കെ വരാറുണ്ടല്ലോ” .....

അങ്ങിനെ ഇടക്കൊക്കെ മാത്രം വന്നാല്‍ മതിയോ...
എപ്പോഴുമെപ്പോഴും വരേണ്ടേ ഉണ്ണ്യേ നീ....
നീ ഈ തറവാട്ടു കാരണവരാണു...
അതു മറക്കേണ്ട്....

മരിച്ചു പോയ കാരണവന്മാരുണ്ടിവിടെ...
അവരെയൊക്കെ ആരാധിക്കണം...
കാലാ കാലങ്ങളില്‍ ബലിയിടണം..
നമ്മുടെ കുലദേവതകളെ മനസ്സില്‍ ധ്യാനിക്കണം..
കുടുംബക്ഷേത്രത്തില്‍ പോകണം...

“നീയെന്താ ഇത് വരെ കുടുംബക്ഷേത്രത്തില്‍ വിശേഷങ്ങള്‍ക്കൊന്നും വരാഞ്ഞെ എന്റെ മോനെ” ...

അതിനു നമ്മുടെ ഷേത്രമെവിടെ ഇപ്പോള്‍...
എല്ലാം അന്യാധീനപ്പെട്ടില്ലേ......
തറവാട് പാപ്പന്‍ ചതിയിലൂടെ കരസ്ഥമാക്കി... അച്ചമ്മയും അതിന് കൂട്ടുനിന്നു...

അന്തിത്തിരി കൊളുത്താതെ കുടുംബ ക്ഷേത്രവും, പാമ്പിന്‍ കാ‍വും, രക്ഷസ്സും എല്ലാം പോയില്ലേ...

ഇനി ഇപ്പോ എവിടെയാ എന്റെ ആരാധനാമൂര്‍ത്തി...
ഞാനെന്നും കുളി കഴിഞ്ഞാല്‍ ആദ്യം നമിക്കുന്നത് എന്റെ പരദേവതകളെയാ...

അവര്‍ എന്നും എന്റെ മനസ്സിലുണ്ട് എന്റെ ചേച്ചിയേ...
ഈ ഉണ്ണി അവരെ മറക്കുകയില്ല...
കടത്തനാട്ട് മണ്ണില്‍ പിറന്ന നമ്മുടെ കാരണവന്മാര്‍ക്കുണ്ടായിരുന്ന ആയുധാഭ്യാസം മാത്രം ഈ ഉണ്ണിക്ക് കിട്ടിയില്ല...
എന്നാലും ആ ശൌര്യം ഈ ഉണ്ണിക്കുണ്ട്...
ഉണ്ണ്യേ.......... എന്താ ചേച്ച്യേ...

ഞാന്‍ പറഞ്ഞത്..... നമ്മുടെ പുതിയ അംബലപ്പുരയിലേക്ക് നീ വന്നില്ലല്ലോ എന്നാ....
“ആ അംബലപ്പുര ഈ ഉണ്ണി ഇതെ വരെ അംഗീകരിച്ചിട്ടില്ല..........”

പഴയ അംബലം ഇടിഞ്ഞ് വീണു എന്ന് വെച്ച് അവിടുത്തെ ദൈവങ്ങള്‍ അവിടെ ഇല്ലാ എന്നാണോ ചേച്ചിയുടെ വിശ്വാസം.
“അവര്‍ അവിടെ തന്നെ ഉണ്ട്“ ....

[ഈ കഥ ഇവിടെ അവസാനിക്കുന്നില്ലാ …..]

കാള വണ്ടി........ [ഭാഗം 2]

ശരി ചാത്താ………
ഇതാ ഞാന്‍ കേറി വണ്ടീല് ……….
എവിടെ നിന്റെ കാള
പോയി വേഗം കൊണ്ടു വാ………….
അല്ലാ….. ചാത്താ……….. എല്ലാവര്‍ക്കും രണ്ട് കാളകളുള്ള വണ്ടിയല്ലേ……
നിന്റെ വണ്ടീല്‍ എന്താ ഒരു കാള മാത്രം………..
വണ്ടിക്കാണെങ്കില്‍ വലിപ്പക്കുറവും ഇല്ല……….
രണ്ടെണ്ണത്തിനെ പോറ്റാനില്ല നിവ്ര്ത്തീല്ലാ എന്റെ ഉണ്ണ്യേ…….
ഞാന്‍ ഒരുത്തനല്ലേ പണിയെടുക്കാനുള്ളൂ വീട്ടില്‍……….
അപ്പോ നിന്റെ പറയിക്ക് പണിയൊന്നുമില്ലേ……..
ഇല്ലാ……….
അതെന്താ എല്ലാ പറയിമാരും കൊട്ടയും, മുറവും എല്ലാം നെയ്തു വില്‍ക്കാന്‍ കൊണ്ട് നടക്ക്ണ്‍ കാണാറുണ്ടല്ലോ………..
എന്താ ഓളുക്ക് ആ പണിയൊന്നും അറീലാന്നുണ്ടോ?
അതൊ നീ വിടാണ്ടാണോ ചാത്താ……….
ഹൂം….. അതൊക്കെ വലിയ കഥയാണേ….. ഉണ്ണിക്കൊന്നും പറഞ്ഞാ മനസ്സിലാകില്ലാ……..
എന്നാ നീ പോയി വേഗം കാളയെ കൂട്ടിക്കൊണ്ടുവാ……….
ഇനി ഇക്കണക്കിന്‍ വീട്ടിലെത്തുമ്പോള്‍ 5 മണി കഴിയും……..
5 മ്ണിക്കെന്നെ വീട്ടില്‍ കണ്ടില്ലെങ്കില്‍ ചേച്ചിക്ക് കലി കയറും……..
പിന്നെ അതിന്‍ അടി മേടിക്കണം……….

എപ്പോ നോക്കിയാലും തല്ല് തന്നെ തല്ല് ഈ ഉണ്ണിക്ക്…….
എന്താ എല്ലാര്‍ക്ക്കും തല്ലാനുള്ളതാണോ….. ഈ മേലൊക്കെ…………
ആരോടാ ഈ പരാതിയൊക്കെ പറയാന്‍……..
ഒരു തന്ത ഉള്ളത് അങ്ങ് കൊളംബിലാ…………
അത് ഉള്ളതും ഇല്ലാത്തതും ഒരു പോലാ……….
കൊല്ലത്തിലോരിക്കല്‍ വരും…………
ഒരു കൊല്ലത്തിലുണ്ടായ വികൃതിത്തരങ്ങ്ലൊക്കെ ചേച്ചി അച്ചനോട് ഓരോന്നായി പറഞ്ഞു കൊടുക്കും………..
അതിനൊക്കെയുള്ള ശിക്ഷ 30 ദിവസത്തിനുള്ളില്‍ പല തവണയായി കിട്ടും…………
എന്നിട്ടെന്താ കാര്യം………. ഈ ഉണ്ണി പിന്നേയും കുറുമ്പു കാട്ടില്ലാ എന്നുണ്ടോ…………
എനിക്ക് ദ്വേഷ്യം വന്നാല്‍ ഞാന്‍ ആരെയും വിടില്ല………
അപ്പോ നീ എന്നെയും തല്ലുമോ ഉണ്ണീ…………..
ആ …….. നിനക്കും എന്റെ കയ്യീന്ന് കിട്ടിയെന്നു വരും……….

നീ കുറച്ച് നേരമായല്ലോടാ എന്നെ കുരങ്ങ് കളിപ്പിക്കണ്‍……..
എവിടെടാ തെണ്ടീ നിന്റെ കാള……..
പോയി വിളിച്ചോണ്ട് വാടാ തെണ്ടീ……….
രണ്ട് മൂന്ന് മണിക്കൂറായല്ലോ ചാത്താ നീ എന്നെ ആട്ടിക്കൊണ്ടിരിക്കണ്‍…………
എന്റെ ഉണ്ണ്യേ………. നീ ഒന്നടങ്ങ്……..
ദാ ഇപ്പോ എത്തീ…….. ഞാന്‍ കാളയുമായി………….
അവന്റെ ഓരോ ചോദ്യമേ………….

ന്നാ മ്മള്‍ പൂവാ ഉണ്ണ്യ്യേ………….
ആ വിട് വേഗം……………………..
എനിക്ക് വിശന്നിട്ട് വയ്യ……….
നീയും നിന്റെ കാളയും ഭക്ഷണമെല്ലാം കഴിച്ചല്ലോ……….

ഇനി ഇപ്പൊ കൈയൊന്നും കഴുകേണ്ട……….
ചോറ് തിന്നാം……..
എടാ ചാത്താ………….. വ്ണ്ടി മെല്ലെ ഓടിക്ക്……..
ഉണ്ണി ചോറുണ്ണ്വാ………………
നിനക്ക് ഈ കുണ്ടിലും കുഴിയിലും ചാടിക്കാതെ വണ്ടിയോടിക്കാനറിയില്ലേ………
എന്റെ ഉണ്ണ്യേ………… ആ കാളയല്ലേ വണ്‍ടി വലിക്കുന്നത്………
അതിനെന്താ നിനക്ക് ശരിക്ക് തെളിച്ചുകൂടെ വണ്ടി……..
എടാ ചാത്താ……… നീ ആ കോരപ്പന്റെ പീടികയുടെ അടുത്ത് വണ്ട് നിറ്ത്ത്……….
എന്തിനാ ഉണ്ണ്യേ…………….
നിയാദ്യം പറേണ പണി ചെയ്യ്………..
ശരി………..
റോടിന്റെ ഓരത്തെക്ക് പോ കാളെ………
ആ മെല്ലെ മെല്ലെ…………..
നിക്ക് കാളെ അവിടെ………
ആ പീടിക എത്തി ഉണ്ണ്യേ……
ചാത്തന്‍ പോയിട്ട് ആ പീടികയില്‍ നിന്ന് ഒരു ഗ്ലാസ് വെള്ളം കൊണ്ടായോ………..
അതിന് ചാത്തന്റെ കയ്യില്‍ ഗ്ലാസൊന്നും ഇല്ലല്ലോ ഉണ്ണ്യേ……….
ചാത്താ………….
എന്തേ ഉണ്ണ്യേ………..
നീ ആ പറമ്പീന്ന് ഒരു ചേമ്പിന്റെ ഇലയോ………. വാഴയിലയോ പൊട്ടിച്ച് താ…………
എന്തിനാ ഉണ്ണ്യേ……… ഇല…………
നീ പറേണത് അങ്ങ്ട് കേട്ടാ മതി…………
ശരിന്റെ ഉണ്ണ്യേ……………
ഇതാ ഉണ്ണ്യെ ഇല…………..
ഉണ്ണി ചോറ് ഇലേലിക്ക് ഇടട്ടെ എന്റെ ചാത്താ………….
ഇനി നീ പോയി എന്റെ ചോറ്റുമ്പാത്രം നിറയെ വെള്ളം കൊണ്ട് വായോ……..
നീ വരുമ്പോഴെക്കും ഞാന്‍ ചോറുണ്ട് തുടങ്ങാം.,,,,,,,
വിശന്നിട്ട് വയ്യാ……….
എത്ര നേരായി……………………
ഇതെന്താ ചോറിലു കൂട്ടനൊന്നുമില്ലേ………
ഈ ചേച്ചിക്ക് എന്താ മടി…………. കാലത്തൊന്നും വെക്കൂല………………
എന്നുമെന്നും മോരും…………. ഒരു ചമ്മന്തീം…………
ഇനി ഇപ്പോ ആരോട് പരാതി പറയാനാ…
ഉള്ളത് കഴിക്കെന്നെ……….
എനിക്ക് ചോറുണ്ണുമ്പോ എപ്പോളും എക്കിട്ടം വരും ………
അതിനാ ആ കോന്തനോട് വെള്ളം കൊണ്ടരാന്‍ പറഞ്ഞേ……..
അവന്‍ അവിടെ നിന്ന് വിസായം പറ്യാ…………
എടാ ചാത്താ……….. വെള്ളം വേഗം കൊണ്ടാടാ……………
ഇതാ ഇപ്പൊ എത്തീ ഉണ്ണ്യേ…………
എനിക്ക് വെള്ളം കുടിച്ചില്ലെങ്കിലും ചോറുണ്ണുമ്പോള്‍ വെള്ളം അടുത്ത് വേണം……..
ഞാന്‍ സാധാരണ ചോറുണ്ണുന്നതിന്നിടക്ക് വെള്ളം കുടിക്കാറില്ല………..
എന്താ ഉണ്ണ്യേ വെള്ളം കുടിച്ചില്ലേ……….
ആ ഞാന്‍ കുടിച്ചോളാം………
നീ വണ്ടി വിട്ടോ വേഗം………….
അവന്റെ ഒരു കിന്നാരം പറച്ചിലേ…………

ഉണ്ണ്യേ………… ഞാന്‍ എന്റെ വണ്ടീല്‍ നിന്നെ കേറ്റിയതും പോരാ…….. നീ യെന്നെ കുറ്റം പറയാണൊ എന്റെ ഉണ്ണ്യേ………..
നീ വേഗം വണ്ടിയോടിക്കെന്റെ ചാത്താ………….
ചേച്ചി സ്കൂളില്‍ നിന്ന് വരുമ്പോഴെക്കും എനിക്ക് വീട്ടിലെത്തണം…….

ടാ ഉണ്ണ്യേ…………… നിന്റെ ചേച്ചി എപ്പോഴും ഈ വടുതല സ്കൂളില്‍ തന്നെയാണൊ പഠിപ്പിക്കണ്‍…………
മാറ്റമൊന്നും ഇല്ലേ………..
അതിന്‍ ചേച്ചി ആദ്യം കൊടുങ്ങല്ലൂരിലുള്ള സ്കൂളിലായിരുന്നത്രെ…….
എന്നെ പെറുമ്പോളവിടെയായിരുന്നത്രെ……….
പിന്നെ കുറെ കാലം കഴിഞ്ഞിട്ടാണത്രെ നാട്ടിലുള്ള സ്കൂളിലേക്ക് മാറ്റം കിട്ടിയതത്രെ………
ടാ ചാത്താ വണ്ടി നിറ്ത്ത്……..
ഞാന്‍ തെക്കെ മുക്കില്‍ ഇറങ്ങിക്കൊള്ളാം……….
എനിക്ക് പോസ്റ്റാപ്പിസില്‍ന്ന് ലക്കോട് വാങ്ങിക്കണം………
നീ പൊക്കോ………….
നീയും നിന്റെ ഒരു കാള വണ്ടീം……………..

>>>>>>>>> ഈ കഥ ഇവിടെ അവസാനിക്കുന്നു.......

Thursday, December 11, 2008

കാള വണ്ടി… [ഭാഗം 1]



"ചാത്താ എന്നേം വണ്ടീല് ‍കേറ്റുവോ…
ഏയ് ചാത്താ. കേട്ടോ ഞാന്‍ പറേണ് ………………..?"




ആര് കേക്കാനാ ഈ പാവത്തിന്റെ വിളി………?

ചാത്താ…………..

"ഒരു ചാക്ക് പരുത്തിക്കുരു ഉണ്ട് ചെറുവത്താനീലേക്കെന്ന് പറഞ്ഞാല്‍ വേഗം മൂളും ചിലപ്പോള്‍………"

"അങ്ങിനെ പറഞ്ഞു നോക്കാം…………."

"ചാത്താ…………… ചെറുവത്താനീലേക്ക് ചരക്ക് കയറ്റുവോ………?"

"കേറ്റാമല്ലോ……… ചാത്തന്റെ മറുപടി വന്നു……….."

ഞാന്‍ ഇത്ര നേരം എന്നെ വണ്ടീല്‍ കേറ്റുവോ എന്ന് ഓളിയിട്ടി
ട്ടും നീ വിളികേട്ടില്ലല്ലോ……….?

"അതെയൊ………….. ഞാന്‍ ഒന്ന് മയങ്ങിപ്പോയി എന്റെ ചേനാരു കുട്ടിയേ………?"

"എവിടുന്നാ ചാക്ക് കേറ്റേണ്ടത്………..?
താഴത്തെ പാറെന്നാണോ……………?

"എന്താ ഒന്നും മിണ്ടാത്തെ ഉണ്ണ്യേ…………?

"ഉണ്ണ്യേ……… ഇയ്യെന്താ ഒന്നും മിണ്ടാത്തെ ഉണ്ണ്യേ……….?"

"ഞാന്‍ ചാത്തനെ വിളിക്കാന്‍ തുടങ്ങീട്ട് കുറേ നേരായിരുന്നൂ….
ഇനി ഇപ്പോള്‍ പരുത്തിക്കുരു കേറ്റണെങ്കില്‍ പിന്നോക്കം പോകണം….
നമ്മളിപ്പോ പടിഞ്ഞാറെ അങ്ങാടി കഴിഞ്ഞില്ലേ………"

"അത് സാരല്യാ എന്റെ ഉണ്ണ്യേ…………."

"ഏയ് ....... അവിടെ നിക്ക് കാളെ………..
നിക്കവിടെ………….."

"എന്താ ഈ കാള പറഞ്ഞാ കേക്കാത്തെ……….
അടി കിട്ട്യേ അടങ്ങൂന്നുണ്ടാ………?"

“ഉണ്ണ്യേ………. ഞാന്‍ വണ്ടി റോടിന്റെ അരൂത്തക്ക് നിറ്ത്താം….
ഹൂം…… പറെന്റെ ഉണ്ണ്യേ………….. പൂവ്വാ ഇമ്മള്‍ പിന്നോക്കം….?”

“ഇപ്പോ ഇനി വേണ്ടാ ചാത്താ……….
ഇനി നാളെയാകാം………….“

"എന്നാ ശരി അങ്ങിനെയാകാം………..
നടക്ക് കാളെ…………."

"ഈ കാളക്ക് എന്താ ഒരു അനുസരണക്കേട്………..
ആ ചാട്ടവാറ് ഇവിടെ ഉണ്ടായിരുന്നത് കാണനില്ലല്ലോ…….
അതെവിടെപ്പൊയി എന്റമ്പ്രാനെ…………..?"

"കാളെടെ ഭാഗ്യം……….."

"ചാത്താ ആ കാളെ തല്ലേണ്ട…………“
“പാവം …. അതിന് വിശക്കുന്നുണ്ടാകും………
മണി ഒന്നര കഴിഞ്ഞില്ലേ………..“

“ചാത്താ………………..?“
“എന്താ ഉണ്ണ്യേ…………..?”

“എന്നെ വണ്ടീല് കേറ്റുവോ……………..?
“അപ്പോ നീ എങ്ങ്ട്ടാ ഉണ്ണ്യേ………………?”
“നീ സ്കൂളില്‍ പോയില്ലേ………….?”

"ഇല്ലാ…………."

"അപ്പോ നിന്റെ കയ്യില്‍ ചോറ്റും പാത്രോം, പുസ്തകവും എല്ലം ഉണ്ടല്ലോ…………?"

"എന്താ മിണ്ടാത്തെ ഉണ്ണ്യേ…………..?"

"ഞാന്‍ സ്കൂളില്‍ പോയി. ക്ലാസ്സില്‍ കയറിയില്ല……….."
"എനിക്ക് മടിയാ…………."

"ഞാന്‍ വീട്ടിലേക്ക് മടങ്ങുകയാണ്. എനിക്ക് നടക്കാന്‍ വയ്യ…………."
ബസ്സ് ഇനി രണ്ടരക്കല്ലേ ഉള്ളൂ...”

“എന്നെ ഒന്ന് വണ്ടീല് കേറ്റ് എന്റെ ചാത്താ………..?”

"വ്ണ്ടീല് സ്ഥലമില്ലാ…… എന്റെ ഉണ്ണ്യേ……..?"

"അപ്പോ നീയല്ലേ ഇപ്പൊ പറഞ്ഞേ പരുത്തിക്കുരു ചാക്ക് കയറ്റാമെന്ന്.?"

" ചാക്ക് മോളില്‍ അട്ടിയിട്ടാ മതീല്ലേ……?"
"ഉണ്ണിനെ അങ്ങിനെ പറ്റുമോ?........."

"ഉണ്ണ്യേ……….. ഇയ്യ് മെല്ലെ മെല്ലെ നടന്നാല്‍ മതി………"

"ഞാന്‍ ആ ചാക്കിന്റെ മോളില്‍ ഇരുന്നോളാം എന്റെ ചാത്താ……."

"അതൊന്നും ശരിയാകില്ല എന്റ് ഉണ്ണ്യേ………"

"നീയൊരു മന്തനല്ലേ….?"
"നിന്നെ കേറ്റിയാല്‍ കാളക്ക് വലിക്കാന്‍ ബുദ്ധിമുട്ടാകും…."

"എന്തിനാ ചാത്താ നീ നുണ പറേണ്…………"

"ഒരു ചാക്ക് പരുത്തിക്കുരു കേറ്റമെന്ന് പറഞ്ഞ ആളാ ഇപ്പോ…"

"എന്നിട്ട് ഒരു കുട്ടിയെ കേറ്റാന്‍ പറ്റില്ലെന്ന്….?!"

"ആരും കേക്കണ്ട ഈ പുളു!"

"ഈ ഉണ്ണിക്ക് പറഞ്ഞാ‍ല്‍ ഒന്നും മനസ്സിലാവില്ല. ചാക്കും ചരക്കുകളും എല്ലാം വെക്കാന്‍ വണ്ടീല് ചില സമ്പ്രദായങ്ങളുണ്ട്….."
"മനുഷ്യന്മാരെ അങ്ങിനെ വെക്കാന്‍ പറ്റുവോ എന്റെ ഉണ്ണീ……..?"

"ചാത്താ ……….. നീ എന്നെ നിന്റെ വണ്ടീല് കേറ്റിണില്ലെങ്കില്‍ വേണ്ട……
ഞാന്‍ നടന്നോളാം….“

"പിന്നേയ്……….. ഞാന്‍ നാളെ.. കുര്യേന്‍ മാപ്പിളയോട് പറയും ചാത്തന്റെ വണ്ടീല് പരുത്തിക്കുരു കൊടുത്തയക്കണ്ടാന്ന്….!”

“വേലയുധേട്ടന്‍ പോയി സൈക്കിളില്‍ കൊടുന്നോട്ടെ…..“

“അത് വേണ്ട ഉണ്ണ്യേ………?”
“സൈക്കിളിന്റെ ടയറ് പൊട്ടും……. ഈ വലിയ പരുത്തിക്കുരു ചാക്ക് കേറ്റിയാല്‍……….?!”

“പൊട്ടിക്കോട്ടേ………… നിനക്കെന്താ ചേതം…………
ഞങ്ങള്‍ സഹിച്ചോളാം………..?”

“ഇവന്‍ എന്നെ ഓന്റെ വണ്ടീല് കേറ്റില്ല….“
“ഈ പറേനെന്താ ഗമ. !!”

“ഇനി പൂരത്തിനെ ചെണ്ട കൊട്ടാന്‍ വരുമ്പോള്‍ ഓനെക്കൊണ്ട് കൊട്ടിക്കേണ്ട എന്ന് വേലഞ്ഞാട്ടനോട് പറേണം……..“

“ആ ചാത്തനെ അങ്ങിനെ വിട്ടാല്‍ പറ്റില്ല. നടന്ന് നടന്ന് കാല്‍ കടഞ്ഞു…..“

"ബസ്സ് വരാനാണെങ്കില്‍ ഇനിയും ഒരു മണിക്കൂറെടുക്കും. ആ പാലത്തിന്മേല്‍ ഇരിക്കാം അത് വരെ….“

“വെശക്കുണൂലോ……………..?!”

"ഇവിടെ ഇരുന്ന് ചോറുണ്ടാലോ……….?"

"അതിന് ഇപ്പൊ എവിടുന്നാ കൈ കഴുകുക. കുടിക്കാന്‍ കുറച്ച് വെള്ളവും കിട്ടണോല്ലോ….?"

"കാര്യങ്ങളോന്നും ശരിയാകുന്നില്ല. ഇനി സ്കൂളിലേക്ക് തിരിച്ച് നടന്നാലോ.?"

"അതിന് കുറേ നേരം നടക്കേണ്ടെ….?"
"അത്രയും നടന്നാല്‍ വീടെത്താമല്ലോ………….?"

"അതും ശരിയാ..."

"ഞാനൊരു മണ്ടന്‍ തന്നെ……….?!!"

"അതാണല്ലേ…. ചേച്ചി എപ്പോഴും നീ ഒരു മണ്ടനാണെന്ന് പറേണ്….
ഇപ്പൊളാ അതിന്റെ ഗുട്ടന്‍സ് എനിക്ക് മനസ്സിലായത്……..?"

"ആ…. എന്നാ പിന്നെ………….. വീട്ടിലേക്ക് നടക്കാം. എന്തൊരു ചൂടാ‍……."

"എങ്ങിനെയാ ഈ ചൂട്ടത്ത് നടക്കാ. ചേച്ചി കുറെ പറഞ്ഞതാ കുട കൊണ്ടൊയ്ക്കോളാന്‍."

"മഴക്കാലത്തല്ലെ….. കുട കൊണ്ടോകാ.??"

"ഇപ്പളാ മനസ്സിലായേ……… ഈ കുട എന്തിനാണെന്ന്……..?"

"ഈ ചേച്ചിക്ക് ഇതൊക്കെ ആരാ പഠിപ്പിച്ചേ………?"

"ഇനി നാളെ സ്കൂളീ പോകുമ്പോള്‍ കുടയും വടിയുമെല്ലാം എടുക്കാം……."

"എന്താ ഉണ്ണ്യേ…………… നീ ഓരോന്നും പറഞ്ഞു നടക്കണേ…???"

"ആ ഇതാരാ……….. കുമാരേട്ടനോ…………?"

"കുമാരേട്ടനെവിടേക്കാ………..?"

"ഞാന്‍ ചെറുവത്താനീലേക്കാ………."

"ഓ സമാധാനമായി………..
എന്നെ സൈക്കിളിന്റെ പിന്നില്‍ കേറ്റുവോ………..?"

"എന്താ ഉണ്ണിയേ നിനക്ക് കണ്ണില്ലേ. സൈക്കിളിന്റെ പിന്നില് കണ്ടില്ലേ നീ വൈക്കോലും പുല്ലും……?"

"അതിനെന്താ കുമാരേട്ടാ………?"
"ഞാന്‍ അതിന്റെ മോളില്‍ ഇരുന്നോളാം………?!"
++
എന്റെ ശിവ ശിവ…………!
എന്താ ഈ പറേണ് എന്റെ ഉണ്ണ്യ്യേ………….?

നിനക്കെങ്ങ്നേയാ ഇങ്ങനെ ഒക്കെ പറയാന്‍ പറ്റുണൂ….
ഈ വൈക്കോലും കെട്ടിന്റെ മോളില്‍ നീയിരുന്നാല്‍ പിന്നെ സൈക്കിള്‍ മറിഞ്ഞുവീഴില്ലേ…..?

എനിക്ക് നിന്നോട് വറ്ത്തമാനം പറയാനിഷ്ടമില്ല…
ഞാന്‍ പൂവ്വാ………..
ആ ചെക്കന്റെ ഒരു ചോദ്യേയ്………?!

പൊട്ടനാ…………..
എന്നാലും ഇങ്ങനേം ഉണ്ടാകുമോ കുട്ട്യോള്………
+
എന്തു വിണ്ടിത്തരവും ചോദിക്ക്യാച്ചാ എന്താ ചെയ്യാ അല്ലേ…
ഞാനാച്ചാ ആ ചെക്കനോട് ചോദിക്കാനും മറന്നു….
സ്കൂള്‍ വിടേണ്ട് നേരമായില്ലല്ലോ……..
അവനെന്താ പടിഞ്ഞാറോട്ട് നടന്ന് വരുന്നത്……….?

കടിഞ്ഞിപ്പോട്ടനല്ലേ………?
എനിക്കും കുട്ട്യോളുള്ളതല്ലേ……….
ശരി… തിരിച്ച് പോയി ഓനോട് കാര്യങ്ങളൊക്കെ ചോദിച്ചിട്ട് വരാം…………

ഉണ്ണ്യേ……………….. ടാ ഉണ്ണ്യേ………………….?

അത് വഴി വന്ന കുഞ്ഞയമ്മു കുമാരനെ ശ്രദ്ധിക്കുന്നു.

എന്താ കുമാരേട്ടാ……… ഇങ്ങളല്ലേ ഇപ്പോ പടിഞ്ഞാട്ട് പോണണ്ടത്……?
പിന്നെന്താ കിഴക്കോട്ടെന്നെ പോന്നത്………?
ഇയ്യ് മ്മടെ ഉണ്ണീനെ കണ്ടാ……….?

ഏത് ഉണ്ണീനേ……….?
മ്മടെ കുട്ടിമാളു ടീച്ചറുടെ മോനെ……….?

നിക്കാളെ മനസ്സിലായില്ലല്ലോ കുമാരേട്ടാ…..
ടാ … നമ്മുടെ മാക്കുണ്ണ്യാമ്മന്റെ പേരക്കുട്ടീ…….

ആ……… നമ്മുടെ മണ്ടനുണ്ണീ………..!
ആ അതാ…… പാടത്ത് കണ്ടത്തിന്റെ നടുവില്‍ ഞണ്ടിനെ പിടിക്കണ്………

എന്റെ തേവരേ………….!

എന്താ കുമാരേട്ടാ………..?
ഇയ്യ് ഈ സൈക്കിളൊന്ന് പിടിച്ചേ………….കുഞ്ഞയമ്മുവേ..
ഞാനൊന്ന് ആ ഉണ്ണിയെ കണ്ടിട്ടു വരാം…..

ഉണ്ണ്യേ…………………?
ടാ ഉണ്ണ്യേ…………………….?
ആ എന്താ കുമാരേട്ടാ…………..? നീ ഇങ്ങട് വന്നേ………

ആ കണ്ടത്തീന്ന് കേറി വാ ഉണ്ണ്യേ………….
നീയിന്ന് സ്കൂളീപോയില്യേ……….

ഇല്ലാ…………..
എന്തേ……………….?

ഒന്നൂല്യാ……………
അതെന്താ ഒന്നൂല്യാന്ന്…………

ഞാന്‍ മാക്കുണ്ണ്യമ്മാനോട് പോയി പറേണ്ണ്ട്…………
ഹും………..

കുമാരേട്ടാ…….. എന്നെ സൈക്കിളിന്മേല്‍ കയറ്റുമോ……..
ഞാന്‍ വീഴാണ്ടിരുന്നോളാം………

പറ്റില്ലാ എന്റെ മോനെ….
നീ അതുമ്മതെങ്ങാനും വീണാല്‍ നാട്ടുകാരെന്നെ തല്ലിക്കൊല്ലും…

ഈ ഉണ്ണീനെ എന്താ ആര്ക്കും ഇഷ്ടമില്ലാത്തെ….?!
ആ കാള വണ്ട്ക്കാരന്റെ ഒരു പവ്വറ്………

ഇപ്പോ ഇതാ ഒരു മണ്ട സൈക്കിളുകാരന്‍………….?!

രണ്ട് ഞണ്ടിനെ പിടിക്കാരുന്നൂ….
ഇപ്പോ അതും കിട്ടീലാ…………..

കൊരങ്ങന്‍………..!

ദാഹിക്കുണൂലോ….?
ആ തോട്ടീന്ന് തന്നെ കുറച്ച് വെള്ളം കുടിക്കാം……..

ചളിയും………. പായലും ഒക്കെ ഉണ്ട്………. എന്നാലും സാരമില്ല….

ടാ ഉണ്ണ്യേ…………………………..?
ഇതാരാ ഇപ്പോ വേറെ ഒരാള്‍ കൂകണ്…………?

അത് നമ്മുടെ കാളവണ്ടി ചാത്തനല്ലേ……………
അപ്പൊ ഇയാള്‍ വണ്ടീംകൊണ്ട് പോയില്ലേ………….?

എന്താ ചാത്താ…………….?

ഉണ്ണി വായോ……….. ഞാന്‍ വണ്ടീല് കയറ്റാം………….
ഞാന്‍ കേറിണില്യാ…… നിന്റെ വണ്ടീല്………

ഇപ്പോ രണ്ടരയുടെ ബസ്സ് വരും…….. ഞാനതില് കേറിക്കൊള്ളാം……….

വാ എന്റെ ഉണ്ണ്യേ………………
നീ കേറിക്കോ എന്റെ കാള വണ്ടീല്………..

എന്നാ ശരി……………..
എവിട്യാ നിന്റെ വണ്ടി………..?

അതാ അവിടുണ്ട്….
അപ്പോ …….. കാളയോ………….?

കാളയെ തോട്ടില്‍ ഇറക്കി വിട്ടു……..
കുളിപ്പിക്കാന്‍……….

അപ്പൊ അതിന്ന് വെള്ളവും കുടിക്കാലോ……….
എനിക്കൊന്ന് മുങ്ങുകയും ചെയ്യാമല്ലോ………..


വര: അമ്മു [ബാക്കി ഭാഗം താമസിയാതെ]

Friday, December 5, 2008

കുട്ടിക്കുറുമ്പന്‍ [ഭാഗം 2]

പിന്നേയും പിന്നേയും എറിഞ്ഞു………… വീടിന്റെ ഉമ്മറത്തെ ഓടെല്ലാം എറിഞ്ഞുടച്ചു…."ആരാണ്ടാ അവിടെ നിന്ന് കല്ലെടുത്തെറിയുന്നത്……….ഇങ്ങട്ട് പിടിച്ചടാ അവനെ"………..ചേച്ചി ഉണ്ണീടെ പിന്നാലെ ഓടി………….
"എടാ ഉണ്ണ്യേ…………. നീ അവിടെ നിന്നോ………………. എന്നെ ഇങ്ങനെ നാട് മുഴുവനും ഇട്ട് ഓടിച്ചാല്‍ നിന്റെ കാല്‍ ഞാന്‍ തല്ലി ഒടിക്കും"….
ഞാന്‍ തൊഴുത്തിന്റെ പിന്നില്‍ കൂടെ ഓടി…… തോട് ചാടിക്കടന്ന്, ചീരന്റെ പറമ്പില്‍ കൂടി ഓടി…… ഓടി……….എരുകുളത്തിന്റെ അരികെ പോയി നിന്നു………

ഇത്രയൊന്നും ചേച്ചി എന്റെ പിന്നാലെ ഓടി വരില്ല…
ചേച്ചി തിരികെ വീട്ടിലെത്തി…………….
"അമ്മേ"……………….."അമ്മേ"………………..
"എന്താ നിങ്ങള്‍ക്ക് ചെവി കേട്ടൂടെ"………..
"ആ ചെക്കനെ എപ്പോ നോക്കിയാലും തല്ലി ചതച്ച് കൊണ്ടിരിക്കും….എന്നിട്ട് ഇപ്പോ മോങ്ങ്ണൂ"

….. ഹൂം!…………
"പറെയ് എന്താ നിനക്ക് വേണ്ടെ?"…………
"അമ്മ പോയി ഉണ്ണിനെ വിളിച്ചോണ്ട് വാ"………..
"എടീ , നിനക്കറിയോ….. ഇപ്പോ സമയമെത്രയായീന്ന്..

ഏഴരേടെ ബസ്സ് പോയില്ലേ?…………ഞാനെവിടെയാ…….. ആ ചെക്കനെ പോയി തിരയാ…………
എന്റെ തേവരേ…………..ഞാനൊന്ന് വിളിച്ച് നോക്കട്ടെ……….
ഉണ്ണ്യേ……………………….. ഉണ്ണ്യേ ……… എന്റെ മോനേ".........
"ആ ചെക്കന്റെ ശബ്ദ്മൊന്നും കേള്‍ക്കുന്നില്ലല്ലോ"…………"ഉണ്ണ്യേ………….. ഉണ്ണ്യേ ………. എന്റെ മോനേ".........
"എന്താ നാണിമ്മായിയേ"………….. വടക്കേ വീട്ടിലെ കണ്ടോരന്‍ വന്ന്‍ ചോദിച്ചു…
"എടാ കണ്ടോരാ…. നീ പോയി ആ പറമ്പിലെല്ലാം നമ്മുടെ ഉണ്ണിനെ ഒന്ന് നോക്ക്യേടാ" …………..………………………

"തിരയാന്‍ പോയ കണ്ടോരനെയും കാണുന്നില്ലല്ലോ എന്റെ തേവരേ"…….."എന്റെ മോന്‍ ഒന്നും വരുത്തല്ലേ എന്റെ തേവരേ!"……. നാണിമ്മായി അലമുറിയിടാന്‍ തുടങ്ങി………..
"ഈ മൂധേവി കാരണം ആ കുട്ടിക്ക് ഒരു സ്വൈരവും ഇല്ല…

അതിന്റെ തന്തയാണെങ്കില്‍ കൊളമ്പിലാ…..ഇവറ്റകള്‍ക്ക് വേണ്ടി കഷ്ടപ്പെട്ട് പണിയെടുക്കുകായാ…
ആ കുട്ടിക്കെന്തെങ്കിലു വന്നാലുണ്ടല്ലോ……………എനിക്കോന്നും ആലോചിക്കാനെ വയ്യാ….
വെട്ടിയാടന്മാരുടെ സ്വഭാവം അറിയാമല്ലോ, കുട്ടിമാളൂ നിനക്ക്.എല്ലാത്തിനെയും വെട്ടി നുറുക്കും അവന്‍"…………. "നാണ്യമ്മായിയേ………….. ഞാന്‍ തിരഞ്ഞ് തിരഞ്ഞ് തോറ്റു"………….
"ഉണ്ണി അതാ അവിടുണ്ട്……..നമ്മുടെ എരുകുളത്തിലെ പടവില്‍ ഇരിക്കണണ്ട് "….
"ആ ചെക്കന് നീന്തലൊന്നും അറിയില്ലല്ലോ എന്റെ പരദേവതകളേ..

നാണി അമ്മായി പിന്നെയും കരയാന്‍ തുടങ്ങി"….
"അപ്പൊ നീ വിളിച്ചില്ലേ കണ്ടാരാ അവനെ?"
"ഞാന്‍ വിളിച്ചു…… എന്റെ നാണിമ്മായിയേ…… അവന്‍‌ വന്നില്ല…
അവിടെ നിന്ന് കരയുകയാ"…………..

"ഇനി ഇപ്പൊ എന്താ ചെയ്യാ…………. കണ്ടാരാ?………
"മാക്കുണ്ണ്യമ്മാന്‍ നാമം ചൊല്ലി കഴിയുമ്പോഴെക്കും നമ്മള്‍ക്ക് പോയി ഉണ്ണീനെ വിളിക്കാം…. നാണിമ്മായി എന്റെ കൂടെ വാ"………. "എനിക്ക് കണ്ണൊന്നും ശരിക്ക് കാണില്ലാ എന്റെ കണ്ടോരാ"….
"വഴിയൊക്കെ ഞാന്‍ കാണിക്കാം……….

ടീച്ചറേ ആ കമ്പി റാന്തലിങ്ങട്ടെടുത്തെ"………
"ടീച്ചറേ…………. വേഗം ഇങ്ങട്ടെടുക്കൂ…………… നാണിയമ്മായി ഇതാ മുറ്റത്തിറങ്ങി….

എന്താ ഇത്?…….. ടീച്ചറും കരയുകയാണോ?"…
കണ്ടൊരന്റെ ചങ്കു പൊട്ടി…………… വീട്ടിലെല്ലാവരുടെ കൂട്ടക്കരച്ചില്‍ കേട്ട് തെക്കേലേം, കിഴക്കേലേം ആള്‍ക്കാരൊക്കെ വന്നു…
"എന്താ ഇവിടെ പ്രശ്നം?"………. മാക്കുണ്ണിമ്മാന്‍ നാമം ചൊല്ലുന്നിരുന്ന സ്ഥലത്ത് നിന്നെണീറ്റ് വന്നു…..
"ഏയ് ഇവിടെന്നുമില്ല"….തെക്കേലെ കൊച്ചു പറഞ്ഞു….. "നാണിമ്മായിയേ……… നമുക്ക് പോകാം."കണ്ടോരന്‍ കമ്പി റാന്തലുമായെത്തി…………

"മെല്ലെ നടക്കെന്റെ കണ്‍ടോരാ….ഞാന്‍ വല്ലോടത്തും കെട്ടിമറിഞ്ഞ് വീഴും"….
"അതൊന്നുമില്ല, ഞാന്‍ വീഴ്ത്താതെ കൊണ്ട് പൊയ്ക്കൊള്ളാം"……..
"നമ്മള്‍ കുളമെത്തി"…………… "അതാ ഇങ്ങ്ടെ പേരക്കുട്ടി അവിടെ തന്നെ ഉണ്ട്".....
"ഹൌ!………….. സമാധാനമായി!!……….

കണ്ടോരാ നീ അവനെ ചുമലില്‍ കേറ്റി വീട്ടിലേക്ക് നടന്നോ…….ഞാന്‍ റാന്തലും പിടിച്ച് പിന്നാലെ നടന്നോളാം"… "ശരി നാണിമ്മായിയേ……………മെല്ലെ നടന്നാ മതീട്ടൊ നാണിമ്മായിയേ……….തട്ടിത്തടഞ്ഞ് വീഴ്ണ്ടാ"…………
"ഇതാ ഉണ്ണ്യേ നിന്റെ വീടെത്തി"……….
"ഹൂം"………..

ഞാന്‍ കണ്ടോരന്റെ വീട്ടിലേക്ക് വരട്ടെ…………..ഞാനവിടെ ചക്കീടേം, കോരപ്പൂന്റെയും കൂടി കിടന്നോളാം".
"അതൊക്കെ വേറെ ഒരു ദിവസം….ഇപ്പോ മോന്‍ ഇവിടെ തന്നെ പാറ്ത്താല്‍ മതി"…
"ടീച്ചറേ ഇതാ ഉണ്ണിയെത്തി"……………..ടീച്ചറുമ്മറത്തെക്ക് വന്നതും ഉണ്ണി പേടിച്ചോടീ പിന്നെയും….
"മോനിങ്ങട് വന്നോ………….ഓള്‍ നിന്നെ ഒന്നും ചെയ്യില്ല….മോനമ്മേടെ കൂടെ കിടന്നോ"………….. "അമ്മ മോനെ കുളിപ്പിച്ച് തരാം" …..
"എടീ ഉണ്ണൂല്യേ"…………. "എന്താ നാണിമ്മായിയേ"………….
"നീ ഉണ്ണിക്ക് തലേല്‍ തേക്കണ എണ്ണ ഇങ്ങട്ടെടുത്തെ……….ആ ചൂടാക്കിയിട്ടിട്ടുള്ള വെള്ളം കുളിമുറീല്‍ എടുത്ത് വെക്ക് "……….

"വാ മോനെ …… കുളിച്ച്…… വേഗം എന്തെങ്കിലും തരാം അമ്മ നിനക്ക്……..
എന്തൊക്കെയാ മോനെ നിന്റെ മേല്‍………..ചളിയും, കരിയും…………നാറ്റമടിക്കുന്നല്ലോ നിന്നെ"……….
"മെല്ലെ ഒരക്ക് അമ്മേ……..എനിക്ക് വേദനയാവുണൂ"……..
"ചളിയൊക്കെ പോകേണ്ടെ ഉണ്ണ്യെ?"………….. "വെള്ളമെല്ലാം കഴിഞ്ഞു"….
"ഇനി വിശദമായി നാളെ കാലത്ത് കുളിക്കാം"…അമ്മ ഉണ്ണീടെ തല തോര്‍ത്തി കൊടുത്തു……… "എന്താ ഉണ്ണ്യേ………നീ കുളി മുറീലെന്നെ നിക്കണ്?……….

പോയി അഴെലിന്ന് ട്രൌസറ് എടുത്തിട്ടിട്ടോ"……
"ഞാന്‍ പോയി രാസ്നാദി പൊടിയെടുത്തിട്ട് വരാം"….
"ഇങ്ങട്ട് ശരിക്ക് നിക്കെന്റെ മോനെ….രാസ്നാദി പൊടി തലയില്‍ ഇട്ട് തിരുമ്മി അമ്മ"………….

"ഉണ്ണീ വാ ………..അമ്മ ചോറ് വിളമ്പിത്തരാം…………നീ എന്താ മോനെ ഉമ്മറത്ത് തന്നെ നിക്കണ്?"…………
"ഞാനങ്ങ്ട്ട് വരണില്യാ….ചേച്ചി എന്നെ തല്ലും"………….. "നിന്നെ ആരും തല്ലില്ലാ എന്റെ ഉണ്ണീ"………….
"നീ വേഗം ചോറുണ്ട് അച്ചാച്ചന്റെ അടുത്ത് പോയി നിന്നോ…..

അമ്മ അത് പറഞ്ഞു കഴിയും മുന്‍പേ……സങ്കടവും ദ്വേഷ്യവും എല്ലാം ഉള്ളിലൊതുക്കി നിന്ന ചേച്ചിക്ക് നിയന്ത്രണം വിട്ട് പോയിരുന്നു…
ചേച്ചി ഉണ്ണിയെ പിടിച്ചു ചിരട്ട കയിലിന്റെ കണ ഊരി പൊതിരെ തല്ലി….
ചേച്ചിയും ……… ഉണ്ണിയും………… ഒരുമിച്ച് വാവിട്ട് കരയാന്‍ തുടങ്ങി………….
എന്താ എന്റെ കുട്ടിമാളൂ നീ കാണിക്ക്ണ് …………കുട്ടിമാളു ഉണ്ണിയെ കെട്ടിപ്പിടിച്ച് …….. തുരു തുരെ ചുംബിച്ചു………..മാറോട് ചേറ്ത്തു………. കെട്ടിപ്പിടിച്ചു വാവിട്ട് കരയാന്‍ തുടങ്ങീ…..

[ഈ കഥ ഇവിടെ അവസാനിക്കുന്നില്ല… തുടരും]

Thursday, December 4, 2008

കുട്ടികുറുമ്പന്‍ [ ഭാഗം 1]

വിളവ് കണ്ടപ്പോള്‍ എന്റെ ബാല്യകാലമാണെനിക്കോര്‍‌മ്മ വന്നത്....
ഞാറ് നടുന്ന പെണ്ണുങ്ങളുടെ ഇടയിലേക്ക് ഞാറ് കെട്ടുമായി ഞാന്‍ നീങ്ങുമ്പോള്‍ ചേച്ചി പറയും.... "എടാ ഉണ്ണ്യേ....... വൈകുന്നേരം ഇങ്ങട്ട് വാ വളം കടിക്കുന്നു, ചൊറിയുന്നു എന്നെല്ലാം പറഞ്ഞ്"...എന്റെ പ്രായത്തിലുള്ള കുട്ടികള്‍ പാടത്തിറങ്ങുമ്പോഴും, തോട്ടില്‍ കുളിക്കുമ്പോഴും, വഞ്ചികുത്തിക്കളിക്കുമ്പോഴും, പുഞ്ചപ്പാടത്ത് താമരപ്പൂവ് പറിക്കാന്‍ പോകുമ്പോഴും ഒന്നും
എന്നെ വിടില്ല...ഇനി അഥവാ കാണാണ്ട് പോയാല്‍ തിരിച്ച് വന്നാല്‍ പിന്നെ അടിയും തൊഴിയുമായി...എന്നെ അടിക്കാന്‍ വരുമ്പോള്‍ ഞാന്‍ അച്ചാച്ചന്റെ അടുത്തേക്കു ഓടും...
അവിടെക്കു ചേച്ചി വരില്ല.. ചേച്ചിക്കെന്നെ എപ്പോഴും കണ്ടുകൊണ്ടിരിക്കണം..
സ്കൂളില്‍ പോകുമ്പോള്‍ മറ്റെ കുട്ട്യോള്‍ടെ കൂടെ പോകാന്‍ പാടില്ല..ഞാന്‍ പഠിക്കുന്ന അതേ സ്കൂളിലെ ടീച്ചറായിരുന്നു ചേച്ചി... കളിക്കാന്‍ കുട്ടികള്‍ പോകുമ്പോള്‍ എന്നെ വിടില്ല... അഥവാ എന്നെ വിട്ടാല്‍ തന്നെ ഇടക്കിടക്ക് വന്നു നോക്കും...ഉച്ചക്ക് ചോറുണ്ണാന്‍ ബെല്ലടിച്ചാല്‍ ചേച്ചി മറ്റേ പിള്ളേരുടെ കൂടെയിരുന്നുണ്ണാന്‍ എന്നെ വിടില്ല...ചേച്ചിയുടെ കൂടെ മറ്റു ടീച്ചറ്മാരുണ്ടാകും...ചേച്ചി വീട്ടില്‍ നിന്നു കൊണ്ടുവരുന്ന പ്രത്യേക വിഭവങ്ങളൊക്കെ മ്റ്റു ടീച്ചര്‍മാര്‍ക്ക് കൊടുക്കും... അതിനാല്‍ എന്റെ ചേച്ചിയെ എല്ലാ ടീച്ചര്‍മാര്‍ക്കും ഇഷ്ടമായിരുന്നു... പിന്നെ എന്റെ കാര്യം പറയേണില്ലല്ലോ...ഒരിടത്തും വിടില്ല എന്നെ...
ഇനി ചേച്ചിയുടെ കണ്ണ് വെട്ടിച്ച് പോയാല്‍ മറ്റെ ടിച്ചര്‍മാരെന്നെ പിടിക്കും...എനിക്കു മനസ്സിലാകുന്നില്ല എന്തായിരുന്നു ചേച്ചിക്ക് എന്നോടിത്ര ഇഷ്ടം... ഒരു ദിവസം ഞാന്‍ പാടത്ത് നിന്ന് കയറിയില്ല...ഉച്ചക്ക് പെണ്ണുങ്ങള്‍ക്ക് കഞ്ഞിയും പുഴുക്കും കൊണ്ട് വന്ന് അവര്‍ പാടവരമ്പില്‍ വെച്ച് കഴിക്കും.. അന്ന് ഞാന്‍ അവരോടൊന്നിച്ച് പാടത്തിരുന്ന് കഞ്ഞി കുടിച്ചു...അതിന് അന്നെന്നെ തല്ലിയ വേദന ഇന്നും ഞാന്‍ ഓര്‍ക്കുന്നു.....ഞാന്‍ അന്ന് കുറെ കരഞ്ഞു... കരഞ്ഞ് കരഞ്ഞ് ഞാന്‍ അങ്ങിനെ ഉറങ്ങി...എന്നെ രാത്രി ആരും ഉണ്ണാനും വിളിച്ചില്ല... ഞാനൊട്ട് അടുക്കള ഭാഗത്തെക്ക് പോയതുമില്ല..ഞാന്‍ ചേച്ചിയെ ചിലപ്പോള്‍ കല്ലെടുത്തെറിയും..ആരും കാണാതെ.. ഒരു ദിവസം തെങ്ങിന്റെ കട വാങ്ങിയ കുഴിയില്‍ ചകിരി ചുടുന്ന സമയം....
അതില്‍ ചാള ചുട്ട് തിന്നു... അയലത്തെ മുഹമ്മദുണ്ണിയും, ഓന്റെ വല്യപ്പായും എല്ലാം അങ്ങിനെ തിന്നുന്നുണ്ടായിരുന്നു...ഞാനും അങ്ങിനെ മീന്‍ വാങ്ങി ചുട്ടു തിന്നു...അങ്ങിനെ ഇരിക്കുമ്പോള്‍.. ഇതാ ആക്രോശിച്ച് വരുന്നൂ... ചേച്ചീ........
"എടാ ഉണ്ണ്യേ?......."ആ വിളികേട്ടതോടെ ഞാന്‍ ജീ‍വനും കൊണ്ടോടി....നേരം സന്ധ്യയായതോടെ വീട്ടിലേക്ക് മടങ്ങണമല്ലോ...
എന്നെ കിട്ടിയാല്‍ തല്ലിക്കൊല്ലുമെന്നറിയാം...എന്നെ സഹായിക്കാന്‍ ആ വീട്ടില്‍ അച്ചാച്ചന്‍ മാത്രമേ ഉണ്ടായിരുന്നുള്ളൂ...പക്ഷെ അച്ചാച്ചന്‍ സന്ധ്യക്ക് നാമം ചൊല്ലാനിരുന്നാല്‍ 8 മണി കഴിഞ്ഞേ അവിടെ നിന്നെഴുന്നേല്‍ക്കുകയുള്ളൂ... പിന്നെന്തു ചെയ്യൂം... എന്റെ ക്രോധമാണെങ്കില്‍ അടങ്ങുന്നതുമില്ല...ഏതായാലും വീട്ടിലെത്തിയാല്‍ അടി ഉറപ്പാ...എന്നെ തല്ലാന്‍ നല്ല പുളിയുടെ വടി വെട്ടി വെച്ചിട്ടിട്ടുണ്ടാകും... അതു കൊണ്ട് എന്നെ അടിമുടി വരെ അടിച്ച് പൊട്ടിക്കും...
പിന്നെ അത് കഴിഞ്ഞ് അമ്മൂമ്മ വന്ന് എന്നെ എണ്ണ തേച്ച് കുളിപ്പിക്കും...അമ്മൂമ്മ ചോദിക്കും ...എന്തിനാ‍ മോനെ നീ അവളുടെ അടുത്തൂന്ന് അടി വേടിക്കണെന്നു...ഇതെല്ലാം മനസ്സിലൊതുക്കി ഞാന്‍ വീട്ടില്‍ കയറാതെ നിന്നു..."ഈ ചെക്കന്‍ ഇതെവിടെ കിടക്കുകയാ അമ്മേ?.അവനെ കാണാനില്ലല്ലോ!"......"നീ ആ ചെക്കനെ ചീത്തയങ്ങാനും പറഞ്ഞോ എന്റെ കുട്ടിമാളൂ"....ഉണ്ണി അമ്മയുടെയും മോളുടെയും വര്‍ത്തമാനങ്ങളെല്ലാം തൊഴുത്തിന്റെ പുറകില്‍ നിന്ന് കേട്ടു...വലിയ കല്ലുകളെടുത്ത് ഉമ്മറത്തിരിക്കുന്ന ചേച്ചിയുടെ തലയിലേക്കെറിഞ്ഞു....

[ഭാഗം 2 ഉടനെ തന്നെ പ്രതീക്ഷിക്കാം]