Wednesday, July 30, 2014

ഇലയുടെ മണം

memoir

ഇത്തരം വിഭവങ്ങള്‍ ഉണ്ടാക്കിത്തരാനാരും ഇല്ല എന്റെ വീട്ടില്‍. രണ്ടാള്‍ക്കും വയസ്സായി, ആരോഗ്യം ഇല്ല. പിന്നെ ആരോട് ചോദിക്കും... എനിക്ക് കലത്തില്‍ ചുട്ടെടുക്കുന്ന നാ‍ളികേരവും ശര്‍ക്കരയും ഇട്ട അട ഇഷ്ടമാണ്..
നാട്ടില്‍ ഒരിക്കള്‍ പാറുകുട്ടി ചുട്ട് തന്നിരുന്നു, നാലഞ്ചുകൊല്ലം മുന്‍പ്. അതായിരുന്നു അവസാനമായി കിട്ടിയ അട. സുകുവേട്ടന്റെ പെണ്ണിന് ഇതൊക്കെ ഉണ്ടാക്കിത്തരാനുള്ള ഉത്സാഹം ഉള്ളത് സുകുവേട്ടനൊരു ഭാഗ്യവനായ കാരണം മാത്രം...
എനിക്ക് 4 മണിക്ക് ഒരു കാപ്പി ഇട്ട് തരാനും കൂടി എന്റെ പെണ്ണിന് നേരമില്ല. മസ്ക്കത്തില്‍ സുലൈമാനി സ്വയം ഇട്ട് കുടിച്ചതിനാല്‍ നാട്ടില്‍ ചായയുണ്ടാക്കിത്തരാന്‍ എന്റെ പെണ്ണിന് നേരമില്ല. അവളും പറയുന്നു...”എനിക്കും വയസ്സായില്ലേ.. നിങ്ങളെനിക്ക് ചായയുണ്ടാക്കിത്താ.............” ഇങ്ങിനെയാണ് കാര്യം. അതിനാല്‍ അടയും, പത്തിരിയും ഒന്നും ആഗ്രഹിക്കുന്നില്ല. തൃശ്ശൂരിലെ റെസ്റ്റോറന്റുകളില്‍ ഇവയെല്ലാം സുലഭം, പക്ഷെ എന്റെ ആരോഗ്യനില അവയൊന്നും സ്വീകരിക്കില്ല...
ചിലപ്പോള്‍ എനിക്ക് നല്ല ക്രിസ്പിയായ ഉഴുന്നുവട തിന്നാന്‍ തോന്നും. വീട്ടില്‍ കിട്ടാത്തതിനാല്‍ സ്വപ്ന തിയേറ്ററിന്റെ അടുത്തുള്ള സ്വാമീസ് കഫേയില്‍ പോയി കഴിക്കും. അവിടെത്തെ വടക്ക് പ്രത്യേക രുചിയുണ്ട്.
ഇന്ന് ഞാന്‍ പടിഞ്ഞാറെ സ്വരാജ് റൌണ്ടില്‍ തെണ്ടി നടക്കുമ്പോള്‍ ഒരു ചായ കുടിക്കാന്‍ ഒരിടത്ത് കയറി.. . ആ കടയുടെ പേര്...”പരിപ്പുവട”... അത്തരമൊരു പേര് കേട്ടപ്പോള്‍ ഉത്സാഹം തോന്നി. അവിടെ പലതരം വടയും, സ്പാനിഷ് വിഭവങ്ങളും ഉണ്ടായിരുന്നു. വില വളരെ കുറവും.. പരിപ്പുവടയും ഉഴുന്നുവടയും കണ്ടപ്പോള്‍ ചവക്കണമെന്നുതോന്നിയെങ്കിലും കടിച്ചില്ല.,,
ഞാന്‍ 3 പരിപ്പുവടയും 3 ഉഴുന്നുവടയും പാര്‍സലായി വാങ്ങി. വീട്ടിലുള്ള ആനന്ദവല്ലിക്കും, എന്റെ മരുമകള്‍ സേതുവെന്ന് വിളിക്കുന്ന സേതുലക്ഷ്മിക്കും, പിന്നെ പേരക്കുട്ടി കുട്ടിമാളുവിനും. അവരത് 4 മണി കാപ്പിക്ക് കഴിച്ചു.
എനിക്ക് വെളിയന്നൂര്‍ ദേവീക്ഷേത്രത്തിലെ ഗണപതി ഹോമത്തിന്റെ പ്രസാദവും... ഇവിടെ പല അമ്പലങ്ങളില്‍ പല തരത്തിലും രുചിയിലുമാണ് പ്രസാദം.

Friday, July 25, 2014

പാറൂട്ടിക്കഥകള്‍ - ഉണ്ണ്യേട്ടനുള്ളതെല്ലേ ഇതെല്ലാം…

ഉണ്ണ്യേട്ടനുള്ളതെല്ലേ ഇതെല്ലാം…!!


നേരം വെളുത്തിട്ടും ചുരുണ്ട് കിടക്കുന്ന ഉണ്ണിയെ കണ്ടിട്ട് അവന്റെ അമ്മ അലറി.

“എടാ കുരുത്തം കെട്ടവനേ…….. നേരം എത്രയായീന്നാ വിചാരിക്കണ് നീ… പോത്തിനെ പോലെ കൂര്‍ക്കം വലിച്ച് കിടക്കുന്നു.. നാണമില്ലാത്തവന്‍… എണീച്ച് മോറ് കഴുകി വാടാ ചെക്കാ. പാടത്ത് പണിക്ക് പെണ്ണുങ്ങളെ വിളിക്കണം…”

“മറ്റൊരുത്തവന്‍ ഉണ്ട്.. തെണ്ടിത്തിന്ന ചിത്രവും വരച്ച് ചുരുട്ടും കഞ്ചാവും വലിച്ച് ഊരുചുറ്റുന്നവന്‍.. ഒരു പെണ്‍കുട്ടിയെ തന്നില്ല ദൈവം തമ്പുരാന്‍.. ഇവറ്റകളില്‍ ഒന്നിനെ കെട്ടിക്കാന്നുവെച്ചാല്‍ – മൂത്തവന്‍ പെണ്ണിനെ കിട്ടിയെന്ന് വരും, രണ്ടാമത്തവന് ആരും കൊടുക്കില്ല.“

“ഇങ്ങിനെയും ഉണ്ടോ ദൈവമേ പിള്ളേര്‍. വയസ്സ് മുപ്പത് കഴിഞ്ഞു ഉണ്ണിക്ക്. ഒരിടത്തും ഒരു കൊല്ലം തികച്ച് നില്‍ക്കില്ല പണിക്ക്. എത്ര നല്ല പണിയാ ഈ ചെക്കന് കിട്ടുക.. അവസാനം മദിരാശിയില്‍ പോയി ഒരു പഞ്ചാബിയുടെ ആപ്പീസിലായിരുന്നു പണി.. ആ തലേക്കെട്ടുകാരന്‍ കൊറെ പറഞ്ഞത്രെ ഇവനോട് നാട്ടിലേക്ക് പോണ്ടായെന്ന്. 

എന്നിട്ടും പ്രമാണി വന്നു, അവന്‍ പെറ്റ തള്ളയെ കാണാണ്ട് നില്‍ക്കാന്‍ പറ്റില്ലത്രെ.. നൊണയന്‍…….കണ്ടില്ലേ ഉടുത്ത മുണ്ട് ഊരി പുതച്ച് കെടക്കുന്നത്…”

നങ്ങേലി ഒരു മൊന്ത വെള്ളമെടുത്ത് ഉണ്ണിയുടെ തലേലൊഴിച്ചു.. തള്ളയെ പിരാകി അവന്‍ ചാടിയെണീറ്റു.

“എടാ മരങ്ങോടാ………. ണിറ്റ് പോയി നാലുപെണ്ണുങ്ങളെ പണിക്ക് ഏര്‍പ്പാ‍ടാക്കണം. പുഞ്ചപ്പാടത്ത് കള പറിക്കണം.. അടിയറ പടവില്‍ വളമിടണം.. നാല് കെട്ട് മുള്ള് പറയന്മാരോട് കിഴക്കെ കൊളത്തില്‍ ഇടീപ്പിക്കണം. അല്ലെങ്കില്‍ കള്ളന്മാര്‍ വലവീശിയും ചൂണ്ടലിട്ടും ഉള്ള മീനെല്ലാം കക്കും. തെണ്ടികള്‍. 


ഉണ്ണി പാളയില്‍ നിന്ന് ഉമിക്കരി എടുത്ത് പല്ല് തേച്ച്, പച്ചോലയില്‍ നിന്ന് ഈര്‍ക്കിലി വലിച്ച് നാവ് വടിച്ച് ഒരു പാള വെള്ളം കോരി കൊല്‍ക്കുഴിഞ്ഞ് നീട്ടിത്തുപ്പി. മുണ്ടും ബനിയനും ഊരി ആള്‍ മറയില്‍ വെച്ച് നാലുപാള വെള്ളം കോരി തലയിലൊഴിച്ച്, തലയും മേലും തോര്‍ത്തി തള്ളയുടെ മുന്നിലെത്തി.

“അമ്മേ എനിക്ക് ചായയും പലഹാരം തായോ………..”
“ഇവിടെ ആ‍രാ ഉള്ളത് അടുക്കളേല്‍ നെനക്ക് വേണ്ടതൊക്കെ ഉണ്ടാക്കാന്‍.. നീ പോയി രണ്ട് നാളികേരം ചിരകി വെക്ക്. ഞാന്‍ വന്ന് പത്തിരി ചുട്ട് തരാം.. “

ഉണ്ണി പിറുപിറുത്ത് നാളികേരം പൊതിക്കാന്‍ തുടങ്ങി.. ഒരു കൊരണ്ടിത്തള്ളയുണ്ട് ഇവിടെ.. പെറ്റ സന്തതികളൊട് ഒരു ഇഷ്ടവും ഇല്ല. തെക്കേലെ ചീരായിമ്മായിയുടെ പിള്ളേരെ ആ തള്ളക്ക് എന്തുസ്നേഹമാണെന്നോ. അവിടെ എന്നും പുട്ടും കടലയും പപ്പടവും, അല്ലെങ്കില്‍ പത്തിരിയും കോഴിക്കറിയും.. ഇവിടെ ഒരു കോഴിയെ കൊന്ന് തിന്നിട്ട് ഒരു മാസമായി.. ഇനി കോഴിക്കറി വേണമെന്ന് പറഞ്ഞാല്‍ ഈ ഞാന്‍ തന്നെ അതിനെ ഓടിച്ചിട്ട് പിടിക്കണം, തൊലി പൊളിക്കണം, നുറുക്കണം. എല്ലാം ശരിയായാല്‍ മൂപ്പിലോത്തി ഉപ്പും മുളകും ചേര്‍ത്ത് വേവിച്ചുതരും. അതിലും ഭേദം കഴിക്കാതിരിക്കലാണ്.

ഒരു നാളികേരം പകുതി പൊളിച്ച് ഉണ്ണി അതവിടെ ഇട്ട് തെക്കേലെ ചീരായിമ്മായിയുടെ ഉമ്മറത്ത് കയറി ഇരുന്നു.

“എന്താ ഉണ്ണ്യേ വിശേഷിച്ച് കാലത്ത് തന്നെ. ഇവിടെ പിള്ളേരൊക്കെ പണിക്ക് പോയി…”
“എന്താ അന്റെ മോന്തക്ക് ഒരു  തെളിച്ചമില്ലാത്തത് ചെക്കാ……… എന്താ കാലത്ത് പലഹാരം ഉണ്ടാക്ക്യേ അമ്മ…?..”

ഉണ്ണി തല കുമ്പിട്ട് കരയാന്‍ തുടങ്ങി.
“പാവം ചീരായിയമ്മായിക്ക് സഹിച്ചില്ല.. ഉണ്ണിയുടെ വീട്ടിലെ പണിക്കാരായിരുന്നു അവര്‍ ഒരുകാലത്ത്. പിള്ളേരെല്ലാം നല്ല മിടുക്കന്മാരായിരുന്നു. അവര്‍ അദ്ധ്വാനിച്ച് കുടുംബം പോറ്റി. നിലം വാങ്ങി. നെല്ല് വിറ്റുപണമുണ്ടാക്കി. വീട് ഓടിട്ടു. എല്ലാരും കല്യാണം കഴിച്ചു സുഖമായി കഴിയണ്.”

“ചീരായിയുടെ ഇളയ സന്താനവും ഉണ്ണിയും സമപ്രായക്കാര്‍. ഈ ഉണ്ണിയും അവന്റെ അനിയനും കഴിഞ്ഞുകൂടാനുള്ള വകയുണ്ട്. പറഞ്ഞിട്ടെന്താ കാര്യം തല തിരിഞ്ഞ് പോയി അവറ്റകള്‍ക്ക്..”

ചീരായി ഉണ്ണിയെ അടുത്ത് വിളിച്ചു.

“മോനൊന്നും കഴിച്ചില്ലെങ്കില്‍ അമ്മായി ഇതാ ഇപ്പോ എന്തെങ്കിലും തരാം. കേറി ഇരിക്ക്..”
ഉണ്ണി അവിടെ ഇന്ന് ഓട്ടില്‍ ചുട്ട അടയും ചക്കരക്കാപ്പിയും കഴിച്ച് വടക്കോട്ടേക്കിറങ്ങി… കുട്ടാപ്പുവിന്റെ കടയില്‍ നിന്നും ആപ്പിള്‍ ഫോട്ടോ ബീഡി വാങ്ങി വലിച്ച് കോതകുളത്തിന്റെ വക്കില്‍ തൂറാന്‍ ഇരുന്നു..

കോതകുളത്തിലിറങ്ങി കഴുകിയ ശേഷം പുഞ്ചപ്പാടം ലക്ഷ്യമാക്കി നടന്നു.. പതാരത്തിലെ തറയില്‍ കേറി നടന്നു.. വറീതേട്ടന്റെ വീടും കടന്ന് തോട് ചാടിക്കടന്ന് പാറൂട്ടിയുടെ കുടിലിലെത്തി.

പാറൂട്ടി കാലത്തെ കഞ്ഞി കുടിച്ച് ചുമരും ചാരി ഇരിപ്പായിരുന്നു. ഉണ്ണി അവളുടെ വീട്ടുമുറ്റത്തെത്തിയിട്ടും അവള്‍ അവനെ കണ്ടിരുന്നില്ല.

ഉണ്ണി അവിടെ തന്നെ നിന്നു. അയാള്‍ അയാളെ തന്നെ ശപിച്ചു. എല്ലാം കൊണ്ടൊരു നശിച്ച ദിവസമാണ് ഇന്ന്.. കാലത്ത് തള്ളയുമായുള്ള പോരാട്ടം. അയാള്‍ക്ക് എല്ലാമാലോചിച്ച് തല പുണ്ണായിരുന്നു. ഇനി ഇവള്‍ അവളുടെ വായീത്തോന്നിയതെല്ലാം പറഞ്ഞാല്‍ അയാളുടെ ക്ഷമ കെടും.
ഉണ്ണി തിരിഞ്ഞ് നടക്കാന്‍ ഭാവിച്ചു.

“അയ്യോ ഉണ്ണ്യേട്ടാ ഞാന്‍ കണ്ടില്ല. എന്താ വന്നതും തിരിഞ്ഞു നടന്നേ…? കേറി ഇരിക്കാനൊന്നും പറേണ്ട കാര്യം ഉണ്ടോ…?”

ഉണ്ണി പാറൂട്ടിയുടെ ഉമ്മറത്ത് അവളുടെ അരികില്‍ ചുമരും ചാരിയിരുന്നു.
“എന്താ ഉണ്ണ്യേട്ടനൊരു ഒരു ഉശിരും ഉന്മേഷവും ഇല്ലാത്തേ.. കാലത്ത് ആരോടെങ്കിലും ചൊറി വര്‍ത്റ്റമാനം പറഞ്ഞോ…?”

ഉണ്ണി അത് കേട്ടതും കാലും നീട്ടിയിരുന്നിരുന്ന പാറൂട്ടിയുടെ മടിയില്‍ തലയും വെച്ച് കിടന്നു.. അയാള്‍ അവളുടെ കൈ പിടിച്ച് തലോടി. ഒരു രസത്തിന് മണത്തുനോക്കിയപ്പോള്‍ സാമ്പാറിന്റെ മണം.
ഉണ്ണിയുടെ വീട്ടില്‍ എന്നും കുറച്ച് നാളായി ഉണക്കച്ചെമ്മീന്‍ കറിയാണ്.. അവന്റെ തള്ളക്ക് ആരോഗ്യക്കുറവുള്ളതിനാല്‍ അവര്‍ക്കതാ എളുപ്പം. മദിരാ‍ശിയില്‍ നിന്നും വന്നതിനുശേഷം അയാള്‍ ശരിക്കും ഒരു ഊണ് ഉണ്ടിട്ടില്ല.

“പാറൂട്ടീ…………”
“എന്താ ഉണ്ണ്യേട്ടാ………..”:

“നീയിപ്പോ സാമ്പാറും കൂട്ടി ചോറ് ഉണ്ടതേ ഉള്ളൂ…?”
“യേയ്………. സാമ്പാറ് ഇന്നെലെ ഉച്ചക്കാ കഴിച്ചത്. വൈകുന്നേരം കഞ്ഞിക്ക് കൂട്ട് അതുതന്നെയായിരുന്നു…”

“എനിക്ക് സാമ്പാറും കൂട്ടി നാല് ഉരുള ചോറ് തിന്നാന്‍ തോന്നുന്നു…”
“അതിനെന്താ പ്രയാസം.. ഞാനിപ്പോള്‍ ഉണ്ടാക്കിത്തരാം. ഉണ്ണ്യേട്ടനിവിടിരിക്ക്.. ഞാന്‍ തല്‍ക്കാലത്തേക്ക് ഒരു ചുടുകാപ്പിയിട്ട് തരാം.”

ചുടുകാപ്പി മൊത്തിക്കുടിച്ചുംകൊണ്ട് ഉമ്മറത്തിരുന്ന ഉണ്ണിക്ക് അവിടെ ഇരുപ്പുറച്ചില്ല. അയാള്‍ക്ക് അവളുമായി സല്ലപിച്ചിരിക്കാനിഷ്ടം.. പാറൂട്ടി കാലത്തെ കുളിയും തേവാരവും ഒന്നും കഴിച്ചിരുന്നില്ല അതിനാല്‍ അയാളെ അകത്തേക്ക് ക്ഷണിച്ചില്ല..

ഉണ്ണി കോപ്പയെടുത്ത് അവളുടെ പെരക്കകത്ത് കയറി. പാറൂട്ടിയെ നാറുന്നുണ്ട്, എന്നാലും വേണ്ടില്ല അവളെയൊന്ന് കെട്ടിപ്പിടിക്കണം..

ഉറിയില്‍ നിന്നും എന്തോ എത്തിച്ചെടുക്കുന്ന അവളുടെ മേനി കണ്ട് അയാള്‍ക്ക് സഹിച്ചില്ല. പിന്നില്‍ നിന്നും അവളെ കെട്ടിപ്പിടിച്ചു..

കുതറി മാറാതെ… പാറൂട്ടി അങ്ങിനെ തന്നെ നിന്നുകൊടുത്തു.
“എന്നെ നാറും ഉണ്ണ്യേട്ടാ……. ഞാന്‍ കുളിച്ചിട്ടില്ല…”

“നാറിയാലും എന്റെ പാറൂട്ടിയല്ലേ…?!”

ഉണ്ണി പാറൂട്ടിയെ കണ്ടിട്ട് കുറച്ച് നാളായി. ഇനി പെട്ടെന്നയാള്‍ അയാളുടെ വീട്ടിലേക്ക് പോകില്ല..

“പാറൂട്ടി അടുക്കളത്തോട്ടത്തില്‍ നിന്നൊരു വെണ്ടക്ക  പറിച്ചെടുത്ത് നാലുകഷണങ്ങളായി നുറുക്കി.. പലവ്യഞ്ജനങ്ങളെടുത്ത് കലത്തിലിട്ട് വറുത്ത് ഉരലിലിട്ട് ചെറുതായി പൊടിച്ച് നേരെ അമ്മിത്തറയില്‍ പോയി.”

പാറൂട്ടി മസാലയരക്കുന്നത് കണ്ണ് വെട്ടാതെ ഉണ്ണി നോക്കിയിരുന്നു.. അമ്മിക്കല്ല് നീങ്ങുമ്പോള്‍ പാറൂട്ടിയുടെ ശരീരഭാഗങ്ങളുടെ ചാട്ടങ്ങള്‍ അയാള്‍ നോക്കി രസിച്ചു..

താനൊന്നും കണ്ടില്ലെന്ന മട്ടില്‍ പാറൂട്ടി മസാല അരച്ചുംകൊണ്ടിരുന്നു..

“പാറൂട്ടിയെ ഈ അവസ്ഥയില്‍ കെട്ടിപ്പിടിച്ചാല്‍ ഒരു പക്ഷെ വികാരാധിനയായി അവളും തിരിച്ച് പിടിച്ചാല്‍ പിന്നെ മുളകുകൊണ്ടഭിഷേകം ആകും എന്ന് ഭയന്ന് അയാള്‍ അതിന് മുതിര്‍ന്നില്ല..”

പാറൂട്ടി മസാലയരച്ചത് കലത്തിലേക്ക് പകര്‍ന്നു.. സാമ്പാറിന്റെ മണം അടുക്കളയില്‍ പരന്നു.. കടുക് താളിച്ചെടുക്കുന്നതിന് മുന്‍പ് ഉണ്ണിക്ക് തിരക്കായി..

“ഞാനൊന്ന് കുളിച്ചിട്ട് വരാം ഉണ്ണ്യേട്ടാ……….”

അവള്‍ മുണ്ടും ജാക്കറ്റും മറപ്പുരവാതില്‍ക്കല്‍ തൂക്കി അകത്ത് കടന്നു. വെള്ളം കോരി തലയിലൊഴിക്കാന്‍ തുടങ്ങിയപ്പോള്‍ വാതില്‍ നീക്കി ഉണ്ണി മറപ്പുരക്കകത്തേക്ക് എത്തി നോക്കി.

“എന്തിനാ ഉണ്ണ്യേട്ടാ എന്നെ ഇങ്ങിനെയൊക്കെ നോക്കി നില്‍ക്കണേ… ചോറൂണ് കഴിഞ്ഞാല്‍ ഞാന്‍ തരില്ലേ എല്ലാം. അതുവരെ ക്ഷമിച്ചൂടെ…?! ഉണ്ണ്യേട്ടനുള്ളതെല്ലേ ഇതെല്ലാം…!!


കുറിപ്പ്: ഇതൊരു തുടര്‍ക്കഥയല്ല – എല്ലാം സാങ്കല്പിക കഥാ പാത്രങ്ങളും ഭാവനയും മാത്രം





Friday, July 11, 2014

വീലാകുമ്പോള്‍ അവിടെ ഉറങ്ങാം

 അയല്‍പ്പക്കത്തെ കുട്ട്യോള് ചോദിച്ചു “എന്താ അങ്കിള്‍ ഇപ്പോള്‍ ഒന്നും എഴുതാത്തേ...”?  “പ്രത്യേകിച്ചൊന്നുമില്ല മക്കളേ..”

"എന്നാലും എന്തോ ഉണ്ട് എന്ന് പ്രമീള ഓതി."

എഴുതാന്‍ മനസ്സില്‍ പലതും ഉണ്ട്, പക്ഷെ ഒരു മൂഡില്ല, തന്നെയുമല്ല കഴിഞ്ഞ നാലഞ്ചുദിവസമായി തൊണ്ടവേദനയും, ജലദോഷവും, തമ്മലുമൊക്കെ.. പിന്നെ കണ്ണ് പണ്ടത്തെപ്പോലെ സ്റ്റ്രൈന്‍ ചെയ്യാന്‍ വയ്യാണ്ടായിരിക്കുണൂ.. അപ്പോള്‍ ബ് ളോഗെഴുത്ത് ഒരു പ്രശ്നം തന്നെ... നിളാതീരത്തെ എന്റെ ഗേള്‍ ഫ്രണ്ട് പറഞ്ഞു പേനയും കടലാസ്സും എടുക്കാന്‍... ഇനി തിരക്കുള്ളവര്‍ തല്‍ക്കാലം ഇതുവായിക്കട്ടെ..  http://jp-smriti.blogspot.in/2010/04/blog-post_16.html


ഇന്ന് സ്വരാജ് റൌണ്ടില്‍ പോയി രണ്ട് മൂന്ന് വരയിട്ട പുസ്തകവും പേനയും മറ്റു ചില കോപ്പുകളും വാങ്ങി. മനസ്സില്‍ തോന്നുന്നതൊക്കെ കുറിച്ചുവെക്കാന്‍. എനിക്കാണെങ്കില്‍ പുസ്തകത്തില്‍ എഴുതി, പിന്നെ ടൈപ്പ് ചെയ്ത് ശീലമില്ല. എന്നാലും ഇനി പുസ്തകത്തില്‍ കുത്തിവരക്കാതെ വയ്യ..

കഴിഞ്ഞ ദിവസങ്ങളില്‍ ഒമാനിലുള്ള മസ്കത്തിലെ രണ്ട് പെണ്ണുങ്ങളോട് വാട്ട്സ് അപ്പില്‍ ലോഗ്യം പറഞ്ഞിരുന്നു. അവരില്‍ ഒരാള്‍ ചോദിച്ചു...”എന്താ മുഖപുസ്തകം വിട്ടോ..?”....

ഏയ് അങ്ങിനെ ഒന്നുമില്ല, ഒരു ചേഞ്ചെന്ന് ഞാന്‍ തട്ടിവിട്ടു. വാസ്തവത്തില്‍ ചേഞ്ചല്ല മേല്‍ പറഞ്ഞ സംഗതിയാണ് വിഷയം... പുസ്തകം എഴുതി നിറഞ്ഞാല്‍ വെളപ്പായയിലെ രമണി ചേച്ചിയോട് പറഞ്ഞ് ടൈപ്പ് ചെയ്ത് വാങ്ങിക്കണം.. ചേച്ചി എന്നെപ്പോലെ ടൈപ്പിങ്ങിന് ഫാസ്റ്റാണ്. ചേച്ചി ആള് സൂപ്പര്‍ ഫാസ്റ്റാണ്..

അപ്പോള്‍ എന്റെ കഥ വായിക്കുകയും ആകാം, ഒരു ഉപകാരം മറ്റൊരാള്‍ക്ക് ചെയ്തുകൊടുക്കലും ആകാം... അങ്ങിനെ നാളെ തൊട്ട് എഴുത്താരംഭിക്കുകയായി.. ഒരു പുസ്തകം എഴുതി നിറച്ച് കര്‍ക്കിടകം ഒന്നിന് ചേച്ചി വടക്കുന്നാഥക്ഷേത്രത്തില്‍ ആനയൂട്ട് കാണാന്‍ വരുമ്പോള്‍ കൊടുക്കണം....

മസ്കത്തിലെ പെണ്ണുകുട്ട്യോള്‍ക്ക് ഒരു കഥ പ്രോമീസ് ചെയ്തിട്ടുണ്ട്.. ആദ്യം രമണിച്ചേച്ചിക്ക് ഫ്രീ ആയി വായിക്കാം, പിന്നെ ഇവറ്റകള്‍ക്കും, പിന്നെ എല്ലാര്‍ക്കും... സാധാരണ തിരുവാതിര ഞാറ്റുവേലക്ക് ഞാന്‍ “പാറൂട്ടിക്കഥകള്‍” എഴുതാറുണ്ട്. ഇക്കുറി എഴുതിയില്ല, അതിനാല്‍ ഒരുപാട് ഓര്‍ഡര്‍ ഉണ്ട്, അതൊക്കെ എഴുതിത്തീര്‍ക്കണം.

 ഇനി രമണി ചേച്ചിയെ കൂടാതെ മറ്റാര്‍ക്കെങ്കിലും എന്നെ ടൈപ്പിങ്ങിന് സഹായിക്കാമെങ്കില്‍ സ്വാഗതം... എന്റെ വീട്ടില്‍ വന്ന് ടൈപ്പ് ചെയ്ത് തന്നാലും മതി. എന്നാല്‍ നല്ല മീന്‍ കൂട്ടാനും ചോറും തരാം. ഞാന്‍ ആനയൂട്ട് പ്രമാണിച്ച് നാല് കേസ് ഫോസ്റ്റര്‍ വാങ്ങിവെച്ചിട്ടുണ്ട്. അത് സേവിക്കാനും തരാം..

പണ്ടൊക്കെ കുട്ടന്‍ മേനോന്‍ ഈ വഴിക്ക് വരാറുണ്ടായിരുന്നു, ഇപ്പോള്‍ അയാളെ കാണാനില്ല. കര്‍ക്കിടകം ഒന്നിന് ചിലപ്പോള്‍ ദുബായില്‍ നിന്ന് കുറുമാന്‍ വരുമായിരിക്കും.. അലമാരയിലെ  ഫോസ്റ്റര്‍ ചേട്ടന്മാര്‍ക്ക് ഫ്രീസറില്‍ കയറാന്‍ തിര്‍ക്കായി. പതഞ്ഞ് നുരഞ്ഞ് പൊങ്ങി എല്ലാരേയും സ്വീകരിക്കാന്‍ അവര്‍ തയ്യാര്‍..

ഇവിടെ കേരളത്തില്‍ ഡ്രാഫ്റ്റ് ബീയര്‍ കിട്ടിത്തുടങ്ങിയില്ല, സാധാരണ അത് പബ്ബിലാണ് വിളമ്പാറ്. ഇവിടെ പബ്ബൂം ഇല്ലല്ലോ... ഡ്രഫ്റ്റ് ബീയര്‍ നുരഞ്ഞുപൊങ്ങുന്നത് കാണുമ്പോള്‍ എന്റെ സിരകളില്‍ ചിലര്‍ വന്ന് നൃത്തം വെക്കുന്നപോലെ തോന്നും.. ഞാന്‍ ബേംഗളൂരും ബോംബെയിലും ഒക്കെ പോകുമ്പോള്‍ പബ്ബില്‍ പോകാറുണ്ട്..

ദുബായിലും മസ്കത്തിലും പണിയെടുക്കുമ്പോള്‍ പണി കഴിഞ്ഞാല്‍ ഉറക്കം വരുന്നത് വരെ അവിടെ ആയിരിക്കും. വീലാകുമ്പോള്‍ അവിടെ ഉറങ്ങാനും സ്ഥലം ഉണ്ട്.