Tuesday, May 31, 2011

ബ്ലോഗ് സംഗമം

നമ്മുടെ നാട്ടിലെ ബ്ലോഗറുമാരൊര്ക്കായി എന്റെ തൃശ്ശൂരിലെ വീട്ടില്ഒരു സംഗമം ഓര്ഗനൈസ് ചെയ്താലോ എന്നലോചിക്കുകയാണ്.

More details here >>


http://trichurblogclub.blogspot.com/

Saturday, May 28, 2011

ചക്കപ്പുഴുക്കും കഞ്ഞിയും

ഞാന്‍ പണ്ടൊക്കെ എന്റെ നാട്ടില്‍ അതായത് കുന്നംകുളം ചെറുവത്താനിയില്‍ ധാരാളം ചക്ക കഴിച്ചിരുന്നു. അന്നൊക്കെ എന്റെ വീടിനുചുറ്റും ഒരുപാട് പ്ലാവുകളുണ്ടായിരുന്നു. മഴക്കാലമാകുമ്പോല്‍ അയലത്തെ വീട്ടിലൊന്നും കറിവെക്കാന് ഒന്നും ഉണ്ടാകാതെ വരുമ്പോള്‍ എന്റെ ചേച്ചി അവരോട്

ചക്കയിട്ട് കൊണ്ട് പോയ്കോളാന്‍ പറയും.

പിന്നെ പെണ്ണുങ്ങള്‍ പാടത്ത് പണിയുമ്പോള്‍ അവര്‍ക്ക് ഞങ്ങളുടെ വീടില്‍ നിന്ന് മാത്രമേ ഉച്ചക്ക് കഞ്ഞി കൊടുക്കാറുള്ളൂ.. ഞങ്ങളുടെ വീട്ടില്‍ എന്ത് പണിക്ക് ആളുകള്‍ വന്നാ

ലും ഒരു നേരത്തെ ഭക്ഷണം കൊടുക്കാതെ എന്റെ ചേച്ചി വിടില്ല.

അഛന്‍ സിലോണില്‍ നിന്ന് പിരിഞ്ഞ് പോന്നതിന്‍ ശേഷം എന്റെ ചെറുവത്താനിയിലെ വീട്ടില്‍ ആയിരുന്നു മിക്കപ്പോഴും. കൊളംബോ, മദ്രാസ് എന്നി സിറ്റികളിലുള്ള നാല്പതില്‍ പരം ഹോട്ടല്‍ ശൃംഗലയുള്ള ബുഹാരി ഗ്രൂപ്പ് ഓഫ് ഹോട്ടത്സിന്റെ ജനറല്‍

മേനേജര്‍ ആയിരുന്നു എന്റെ അഛന്‍. കോട്ടും സ്യൂട്ടും ഇടതെ അഛനെ ഞാന്‍ അന്നൊന്നും കണ്ടിരുന്നില്ല. സ്കൂള്‍ പൂട്ടുമ്പോള്‍ ഞങ്ങള്‍ കൊളംബോയിലേക്ക് പോകും.

അഛന്‍ അന്ന് കൊളംബോയില്‍ വലിയ ബംഗ്ലാവും രണ്ട് കാറുകളും ഉണ്ടായിരുന്നു. ഒരു പ്ലിമത്ത് പിന്നെ ഒരു ഓസ്റ്റി കേംബ്രിഡ്ജ് വാനും. ഈ വാനില്‍ കാലത്ത് അഛന്റെ ആത്സേഷ്യന്‍ നായയെയും കൂട്ടി ഗോള്‍ഫേസില്‍ ജോഗ്ഗിന്‍ പോകും. അങ്ങിനെയായിരുന്നു അഛന്റെ ഒരു പ്രഭാതം വിരിയുക.

പിന്നെ വൈകുന്നേരം കിടക്കാന്‍ നേരമാകുമ്പോളെക്കും വലിയ ഡിന്ന പ്രോഗ്രാമുകളും, ഗെറ്റ് ടുഗെദറുകളും ഫാമിലി വിസിറ്റുകളും ഒക്കെ ഉണ്ടാകും. ചുരുക്കി പറഞ്ഞാല്‍ വളരെ രാജകീയമായായിരുന്നു എന്റെ അഛനെന്ന വി. സി. കൃഷ്ണന്‍ ജീവിച്ച് പോന്നിരുന്നത്.

അഛന്‍ എന്നേക്കാളും അല്ല്ങ്കില്‍ എന്റെ സഹോദരന്‍ ശ്രീരാമന്‍ [ഫിലിം ആ

ക്ടര്‍] ക്കാളും സുന്ദരനായിരുന്നു. പിന്നെ സുന്ദരിയായ എന്റെ ചേച്ചിയെന്ന് ഞാന്‍ വിളിച്ചിരുന്ന എന്റെ പെറ്റമ്മയും.

ഇങ്ങിനെയൊക്കെ ജീവിച്ച എന്റെ അഛന്‍ ജോലിയില്‍ നിന്ന് വിരമിച്ചപ്പോള്‍ ഒരു തനി നാടന്‍ ജീവിതമാണ്‍ നയിച്ചിരുന്നത്. നാട്ടില്‍ നമ്മുടെ പാരമ്പര്യത്തിന്നനുസരിച്ചുള്ള ഒരു ഓടിട്ട വീട് പണിതു. ഞങ്ങള്‍

ടറസ്സ് വീട് മതിയെന്ന് പറഞ്ഞപ്പോള്‍ അഛന്‍ സമ്മതിച്ചില്ല. “നിങ്ങള്‍ വളര്‍ന്ന് വലുതാകുമ്പോള്‍ ടറസ്സ് വീട് പണിതോളൂ……….” എന്നായിരുന്നു അഛന്റെ പ്രതികരണം.

അഛന്‍ പണിത ഞങ്ങളുടെ തറവാട് വളരെ വലുതായിരുന്നു. അയ്യാരിത്തില്‍ കൂടുതല്‍ സ്ക്വയര്‍ ഫീറ്റില്‍, കയ്യാലയും തൊഴുത്തുമെല്ലാം അറ്റാച്ച്ഡ് ആയിരുന്നു. കാലത്ത് കുളിയും തേവാരവും

കഴിഞ്ഞാല്‍ അഛന്‍ ചാരുകസേലയില്‍ ഉമ്മറത്ത് വന്നിരിക്കും.

അഛന്‍ സിലോണില്‍ നിന്ന് ഒരു കണ്ടയനര്‍ നിറച്ച് വീട്ടുസാധനങ്ങള്‍ കൊണ്ട് വന്നിരുന്നു. ഡിന്നര്‍ സെറ്റില്‍ മിക്കതിലും രണ്ട് ഭാഗത്തായി Bhargavi Krishnan എന്നെഴുതിയിരുന്നു. അഛനെ പറ്റി പറയാന്‍ ശരിക്കും ഒരു നാനൂറ് പേജെങ്കിലും വരും. അതിനാല്‍ ഈ പോസ്റ്റ് ചുരുക്കിയെഴുതാം.

കാലത്ത് ഉമ്മറത്തിരിക്കുമ്പോള്‍ കൃഷ്ണേട്ടനെ കണ്ടാല്‍ പാടത്തും പറമ്പിലും പണിയെടുക്കുന്നവര്‍ അഛനുമായി വര്‍ത്തമാനം പറയാനെത്തും. അഛന്‍ അവരെയെല്ലാം നന്നായി സ്വീകരിച്ചിരുത്തും. അവര്‍ പാടത്ത് നിന്ന് ചളിയും മണ്ണുമായിട്ടുള്ള കാലുകളുമായി അഛന്റെ അടുത്ത് തിണ്ണയിലോ അല്ലെങ്കില്‍ സോഫയിലോ വന്നിരിക്കും.

കൃഷിക്കാരായ സന്ദര്‍ശകര്‍ കൂടുതല്‍ കൂടുതലായി സൊറ പറയാന്‍ വന്ന് തുടങ്ങിയപ്പോല്‍ അഛന്‍ ഒരു പൊമുഖം പണിതു. ഉമ്മറത്തും പൂമുഖത്തുമുള്ള ഓടുകളെല്ലാം സീലിങ്ങ് ഓടുകളോട് കൂടിതയായിരുന്നു. പൂമുഖത്തിന്‍ ചുറ്റും തിണ്ണകളും പണിതു. പിന്നെ പാടത്ത് നിന്ന് കയറി

വരുന്നവര്‍ക്ക് ഇരിക്കാന്‍ തിണ്ണകളായിരുന്നു.

വന്നവര്‍ക്കെല്ലാം ഞങ്ങള്‍ ആദ്യം കൊടുക്കുക മുറുക്കാന്‍ ആണ്‍. വീട്ടില്‍ ധാരാളം വെറ്റിലയും അടക്കയും ഉണ്ടായിരുന്നു. പുകയില മാത്രം പാറയില്‍ അങ്ങാടിയില്‍ നിന്ന് വാങ്ങും. ചിലര്‍ക്ക് ചായയും പലഹാരവും കൊടുക്കും. ചിലര്‍ക്ക് പ്രിയം അഛന്റെ പ്ലെയേര്‍സ് സിഗരറ്റായിരുന്നു. അന്ന് അഛന്‍ പ്ലെയേര്‍സ് സിഗരറ്റായിരുന്നു വലിച്ചിരുന്നത്. ഒരു ടിന്നില്‍ 50 എണ്ണം ഉണ്ടാകും. സീല്‍ഡ് ടിന്നുകളായിരിക്കും.

ചക്കയുടെ കഥ പറഞ്ഞ് എങ്ങോട്ടോ പോയി. എന്റെ എഴുത്ത് ഇങ്ങിനെയാണ്‍. കുട്ടന്‍ മേനോന്‍ എന്നെ എപ്പോഴും തെറി വിളിക്കും എന്റെ എഴുത്തിന്റെ സ്റ്റൈല്‍ കണ്ടിട്ട്. എനിക്ക് നാണമില്ല. പാവം പയ്യന്‍സ്. എന്റെ മോന്റെ പ്രായമേ ഉള്ളൂ.

തല്‍ക്കാലം ഈ പോസ്റ്റ് [ഭാഗം 1] ഇവിടെ നിര്‍ത്താന്‍ പോകയാണ്‍. ചക്കയുടെ കഥ തുടര്‍ന്നെഴുതാം. മീരച്ചേച്ചിയും സുഷയും ആണ്‍ ബാക്കി ഭാഗത്തിലെ കഥാപാത്രങ്ങള്‍. മീരച്ചേച്ചി എന്റെ സമപ്രായക്കാരിയും സുഷ നാല്‍പ്പത്തിയഞ്ചില്‍ നില്‍ക്കുന്ന ഒരു കൊച്ചുസുന്ദരിയും……….

(തുടരും)

Wednesday, May 25, 2011

പ്രിയമുള്ള നേനക്കുട്ടിക്ക്


നിന്റെ ബ്ലോഗ് വായിച്ചു, അതില് ഒരു കമന്റും ഇട്ടു എന്നാണെന്റെ ധാരണ. കാള

വണ്ടിയുടെ ചിത്രം എനിക്ക് വേണ്ട ഇനി. ഇനി ഞാന് നേരില് കണ്ടതിന് ശേഷം പറയാം ചിത്രങ്ങളുടെ കാര്യം. അന്നെ നുണച്ചിയെന്ന് വിളിച്ചത് ഇഷ്ടം കൊണ്ടല്ലേ.

ഞാന് ബ്ലൊഗ് എഴുതാന് തുടങ്ങിയിട്ട് മൂന്ന് കൊല്ലത്തില് കൂടുതലായി. ഒരു ബ്ലോഗ

റെ കാണണം എന്ന് ആഗ്രഹിച്ചത് നിന്നെ മാത്രമാണ്. മറ്റുപലരും

എന്നെ എന്റെ വീട്ടില് വന്ന് കണ്ടിരുന്നു.

കുറുമാന്, കൈതമുള്ള്, സുരേഷ് പുഞ്ചയില്, കുട്ടന് മേനോന്, സന്തോഷ് സി നായര്, ബിന്ദു, ലക്ഷ്മി, പിരീക്കുട്ടി, പ്രദീപ് ഡി, കവിത ബാലകൃഷ്ണന് അങ്ങിനെ പലരും അങ്കിളിനെ കാണാന് എന്റെ വീട്ടില് വന്നിരുന്നു.

ഇതില് നിന്നൊക്കെ വ്യത്യസ്ഥമായി ഒരു കൊച്ചുകുട്ടിയായ നിന്നെ ആണ് ഞാന് കാണാനും രണ്ട് വാക്ക് ഫോണിലെങ്കിലും പറയാനും ധൃതി കാണിച്ചത്.

നേനക്കുട്ടി പഠിക്കുന്ന സ്കൂളിനെ പറ്റി ഞാന് പറഞ്ഞല്ലോ? ഇനി അഥവാ എന്നെ എന്റെ വീട്ടില് വന്ന് കാണാനായില്ലെങ്കില് ഞാന് അങ്ങോട്ട് വന്ന് കാണും ഒരു ദിവസം.

ആരോഗ്യമില്ല മോളേ, പണ്ടത്തെപ്പോലെ വിചാരിക്കുന്നിടത്തെല്ലാം എത്തിപ്പെടാന് പറ്റുന്നില്ല.

എന്റെ നേനക്കുട്ടിയെ എനിക്ക് ഒരു പാട് ഒരു പാട് ഇഷ്ടമാ. തമാശ പറയാനും, തല്ല് കൂടാനും എനിക്ക് പറ്റിയ ഒരു കൊച്ചുകൂട്ടുകാരി..............

Thursday, May 19, 2011

ഇന്ദുലേഖയെന്ന കുട്ടിമാളൂസ്

കുട്ടിമാളുവിന് 6 മാസം പ്രായം. അവള്‍ സ്വന്തമായി ഇരിക്കാന്‍ തുടങ്ങുന്നതേ ഉള്ളൂ. എന്റെ രണ്ടാമത്തെ പേരക്കുട്ടീസ് ആണ്.

Tuesday, May 17, 2011

കാര്‍മേഘം

ഓടിക്കോ‍ളൂ, കുടയെടുത്തോളൂ.......... ഇപ്പൊ പെയ്യും മഴ. എന്റെ വീടിന്റെ പിന്നിലെ ദൃശ്യം

Monday, May 16, 2011

സഹായിക്കാനാരെങ്കിലും ഉണ്ടോ ?

മലയാളം ടൈപ്പ് ചെയ്യാന്‍ ആരെങ്കിലും സഹായിക്കാനുണ്ടെങ്കില്‍ ദയവായി അറിയിക്കുക.

സ്കാന്‍ ചെയ്ത ഷീറ്റുകള്‍ അയച്ചുതരാവുന്നതാണ്‍.

പണ്ടൊരിക്കല്‍ ഒരു ബ്ലോഗര്‍ സഹായിക്കാമെന്ന് പറഞ്ഞിരുന്നു. കുറച്ച് അയച്ചുതരികയും ചെയ്തിരുന്നു. പിന്നീട് ആ കുട്ടിയെ കണ്‍ടില്ല.

ഞാന്‍ കുറേ അധികം പോസ്റ്റുകള്‍ കഥകളായും, നോവലുകളായും എഴുതി വെച്ചിട്ടുണ്ട്. നിരന്തരമായ തലവേദനയും മറ്റു പല അസുഖങ്ങളാലും അധിക നേരം ടൈപ്പ് ചെയ്യാന്‍ പറ്റാത്ത അവസ്ഥയിലാണ്‍.

ബ്ലോഗ് എഴുത്തില്‍ വരുമാനമൊന്നും ഇല്ലാത്തതിനാല്‍ – സൌജന്യമായി സഹായിക്കാന്‍ താല്പര്യമുള്ളവര്‍ മാത്രം മുന്നോട്ട് വരിക.

പകരമായി എനിക്കറിയാവുന്ന എന്തെങ്കിലും പഠിപ്പിച്ചുതരാം.

സ്പോക്കണ്‍ ഇംഗ്ലീഷ്

മള്‍ട്ടിമീഡിയ [വെബ് ഡിസൈനിങ്ങ് പേക്കേജുകള്‍] മുതലായവ.

സ്നേഹത്തോടെ

ജെ പി

prakashettan@gmail.com

9446335137

Trichur

You can visit d firm I work

www.annvsion.comTuesday, May 10, 2011

ENGLISH STORY BEGINS HERE

please visit d following link for d english story

I HAVE NO CONCERN WITH THE GRAMATICAL ERRORS. IF D READERS COULD GET THE MEANING I AM SATISFIED.

Monday, May 2, 2011

കഥകള്‍ ഇംഗ്ലീഷില്‍ - ENGLISH STORIES

എന്റെ വിദേശ രാജ്യങ്ങളിലുള്ള സുഹൃത് വലയങ്ങളിലെ മക്കള്ക്ക് വേണ്ടി ഞാന് ഒരു ബ്ലോഗ് ഇംഗ്ലീഷ് ഭാഷയില് തുടങ്ങുന്നു. എനിക്ക് ഭാഷ നന്നായി വഴങ്ങുമെങ്കിലും - എഴുത്തില് എത്രത്തോളം പ്രാവീണ്യം ഉണ്ടെന്ന് എനിക്കറിയില്ല.

സംസാരഭാഷ പോലെയല്ലല്ലോ എഴുത്തിന്റെ കാര്യത്തില്‍. എന്റെ കാഴ്ചപ്പാടില്‍ ആശയം ഗ്രഹിച്ചാല്‍ മതിയല്ലോ എന്നാണ്. എന്തെങ്കിലും തെറ്റുകുറ്റങ്ങള്‍ ഉണ്ടെങ്കില്‍ മാന്യ വായനക്കാര്‍ സദയം ക്ഷമിക്കുക.

കഥ ഇങ്ങിനെ തുടങ്ങുന്നു. നാല് വരികള്‍. പാര്‍ട്ട് ഒന്ന് മുഴുവനായും താമസിയാതെ പ്രത്യക്ഷപ്പെടും മിക്കവാറും പുതിയൊരു ബ്ലോഗില്‍.

+++

hey guys, come on... quick, our pacheeswala train is coming..."sethu was telling to others while running towards the train.

"sethu, pls get me also a seat as i cant run like u" Sunitha said as she was much behind her friends.

"yes suni, I shall try, dont bother, we will make u sit... " sethu, slightly turned back and told to Sunitha.

Sunitha had some sprains on her left foot and was not able to walk fast like others, so she depend on others for her journey.

Sunitha, Sethu and Parul are friends and in their teens also. They are enjoying their life also working in different firms around the Church Gate. In the evenings at 5pm, after the work they assemble near the bookstall at the station for their return journey to Bandra.

Sunitha seems to be their leader though she s little different from others.

കഥക്കൊരു പേരിട്ടില്ല. ഒന്നാം അദ്ധ്യായം പൂര്ണ്ണമായി വരുമ്പോള്പേരിടുന്നതാണ്.

Sunday, May 1, 2011

അപ്പുണ്ണി - ചെറുകഥ - ഭാഗം 6


അഞ്ചാം ഭാഗത്തിന്റെ തുടര്‍ച്ച

http://jp-smriti.blogspot.com/2011/04/5.html

അപ്പുണ്ണി ഗാഡനിദ്രയിലായിരുന്നു. സാവിത്രിക്ക് മയങ്ങാന്‍ കഴിഞ്ഞില്ല. അവളുടെ ഉള്ളില്‍ തീയായിരുന്നു. ആലോചിച്ചിട്ട് ഒരു എത്തും പിടിയും കിട്ടിയില്ല. ഒരു പുരുഷന്‍ എന്നതിലുപരി ഒന്നും അവള്‍ അപ്പുണ്ണിയില്‍ കണ്‍ടിരുന്നില്ല. ഗുരുവായൂരപ്പന്റെ തിരുനടയില്‍ നിന്ന് നേരെ ഇല്ലത്തേക്ക് കൊണ്ട് വന്നു. ശുശ്രുഷിച്ചു. മാനസിക നില ഒട്ടേറെ മെച്ചപ്പെടുത്തി. ഒരു പിഞ്ചുകുഞ്ഞിനെ നോക്കുന്നതിലും കഠിനമായിരുന്നു അപ്പുണ്ണിയെ ഈ നിലക്കെത്തിക്കുവാന്‍. സാവിത്രി കൃതാര്‍ത്ഥയായിരുന്നു. അവളുടെ കര്‍മ്മങ്ങളില്‍.

പരമാര്‍ത്ഥമറിയാതെയായിരുന്നല്ലോ അവള്‍ അപ്പുണ്ണിയെ സ്നേഹിച്ചതും, വിവാഹം കഴിച്ചതും, ദാമ്പത്യത്തില്‍ ഏര്‍പ്പെട്ടതും. ഇപ്പോള്‍ അതെല്ലാം നഷ്ടമാകുക എന്നൊക്കെ വിചാരിക്കുമ്പോള്‍ അവളുടെ മാനസിക നില തെറ്റുമോ എന്നവള്‍ ഭയന്നു.

“ഇങ്ങിനെയും ഒരു പരീക്ഷണമോ? എന്റെ ആദ്യവിവാഹം അങ്ങിനെ അസ്ഥമിച്ചു. മനസ്സുരുകി പ്രാര്‍ഥിച്ച് ഭഗവാനെനിക്ക് തന്നത് ഇങ്ങനെ ഒരു അല്പപ്രാണിയാണ്‍. എനിക്ക് അദ്ദേഹത്തെ പരമാവധി ശുശ്രൂഷിക്കാനും സ്നേഹിക്കാനും കഴിഞ്ഞു. വെറും ഒരു പുരുഷനായാണ്‍ ഞാന്‍ ഇത്ര നാളും അദ്ദേഹത്തെ കണ്ടിരുന്നത്. ജാതിയോ കുലമോ വിദ്യാഭ്യാസമോ സാമ്പത്തികമോ ഒന്നും ഞാന്‍ അറിയാനാഗ്രഹിച്ചിരുന്നില്ല.“

“മാനസിക സംഘര്‍ഷങ്ങളുടെ കാര്യങ്ങള്‍ വിട്ടാല്‍ അദ്ദേഹത്തോടൊപ്പം നില്‍ക്കാവുന്ന ഒരു യുവാവും എന്റെ ഈ നാട്ടിലില്ല. എല്ലാമുള്ള ഒരാളെ എനിക്ക് ഭഗവാന്‍ തന്നില്ല. അതിലെനിക്ക് പരിഭവവും ഇല്ല. പക്ഷെ എന്റെ ഇത്ര നാളത്തെ പ്രയത്നം വൃഥാവിലാവില്ലേ…?“

“സംഗതി ഒരു മനുഷ്യനെ നേരെയാക്കാന്‍ പരമാവധി കഴിഞ്ഞു. എവിടേയെങ്കിലും പോയി ജീവിച്ചോട്ടേ എന്ന് കരുതാം അഛനും കുടുംബക്കാര്‍ക്കും. പക്ഷെ എനിക്കെങ്ങിനെ കഴിയും അതൊക്കെ……….“

“ഇല്ലാ……. ഞാന്‍ വിടില്ല……… എന്റെ അപ്പുണ്ണ്യേട്ടനെ. അപ്പുണ്ണ്യേട്ടനില്ലാത്ത ഒരു ജീവിതം വേണ്ട എനിക്ക്. അപ്പുണ്ണ്യേട്ടനെ എനിക്ക് നഷ്ടപ്പെട്ടാല്‍ ഞാന്‍ ഈ ജീവിതം അവസാനിപ്പിക്കും….. “

സാവിത്രിക്കുട്ടി തേങ്ങിക്കരഞ്ഞു……….. ശബ്ദം ഉച്ചത്തിലാ‍യി. സാവിത്രിക്കുട്ടിക്ക് സഹിക്കാവുന്നതിലും അപ്പുറമായിരുന്നു സാഹചര്യങ്ങള്‍.

സാവിത്രിക്കുട്ടിയുടെ തേങ്ങല്‍ കിടപ്പറയുടെ ചുമരുകളെ പ്രകമ്പനം കൊള്ളിച്ചു. അപ്പുണ്ണി നിദ്രയില് നിന്ന് ചാടിയെണീറ്റു. ശബ്ദകോലാഹലത്തിലും തേങ്ങലിന്റെ മാറ്റൊലിയിലും അപ്പുണ്ണിയുടെ തലച്ചോറിലൂടെ ഒരു കൊള്ളിയാന്‍ മിന്നിയ പോലെ അയാള്‍ക്ക് തോന്നി. എന്തോക്കേയോ അയാള്‍ക്ക് ഓര്‍മ്മിക്കാന്‍ കഴിഞ്ഞുവെന്നോ, പൂര്‍വ്വകാലം ഒരു മിന്നല്‍ പോലെ അയാളിലേക്ക് പ്രവഹിചചുവെന്നോ – പലതും അയാള്‍ക്ക് തോന്നി….

അപ്പുണ്ണി അട്ടഹസിച്ചു…. വാട്ട് ഈസ് ഹേപ്പനിങ്ങ് ഹിയര്‍……….? വേര്‍ ഏം ഐ…? വേര്‍ ഈ സ് മൈ കോപ്റ്റര്‍….. ടോണി ബെഞ്ചമിന്‍ വേര്‍ ആര്‍ യു?...........

അപ്പുണ്ണി കിതക്കുന്നുണ്ടായിരുന്നു………. വിയര്‍ത്തുകുളിച്ചിരിക്കുന്നു…….

സാവിത്രിക്കുട്ടിക്ക് പരിഭ്രമമായി…… സാവിത്രി അപ്പുണ്ണിയെ കുലുക്കി വിളിച്ചു… അപ്പുണ്ണ്യേട്ടാ………..

ഒരു പ്രതികരണവുമില്ലാതെ അപ്പുണ്ണി മെത്തയിലേക്ക് ചാഞ്ഞു….. എന്തൊക്കേയോ പുലമ്പിക്കൊണ്ട്….. ഇംഗ്ലീഷിലും മനസ്സിലാകാത്ത മറ്റേതോ ഭാഷയിലും….

“കൃഷ്ണാ ഗുരുവായൂരപ്പാ…….. എന്റെ അപ്പുണ്ണ്യേട്ടന്റെ മാനസിക നില തെറ്റാനുള്ള ഇട വരുത്തരുതേ. സാവിത്രിക്കുട്ടിക്ക് എന്താ ചെയ്യേണ്ടതെന്ന് അറിയാതെ അങ്കലാപ്പിലായി.”

അപ്പുണ്ണി വീണ്ടും എണീറ്റു……

“ബെഞ്ചമിന്‍…….. വേര്‍ ആര്‍ യു…… കേന്‍ യു ഗെറ്റ് മി ഗ്ലാസ്സ് ഓഫ് വാട്ടര്‍”

സാവിത്രിക്കുട്ടി കൂജയില്‍ നിന്ന് വെള്ളം പകര്‍ന്നു കൊടുത്തു. അല്പസൊല്പം ഭാഷാ പരിജ്ഞാനം സാവിത്രിക്കുണ്ടായിരുന്നു…..

അപ്പുണ്ണി വെള്ളം കുടിച്ചു. തലയിലെല്ലാം മാന്തി. സാവിത്രിയെ കണ്ടപ്പോള്‍ അയാള്‍ക്ക് പരിസരബോധം വന്നു.

സാവിത്രിയുടെ അലസമായി കിടന്ന വസ്ത്രങ്ങളൊന്നും അയാളുടെ ശ്രദ്ധയില്‍ പെട്ടില്ല. അയാള്‍ അവളെ കൈപിടിച്ച് കോണിയിറങ്ങാന്‍ ഭാവിച്ചു.

“വിട് അപ്പുണ്ണ്യേട്ടാ… ഈ വേഷത്തില്‍ താഴെക്ക് ചെല്ലാന്‍ പറ്റില്ല. ഞാന്‍ ബ്ലൌസ് ഇടട്ടെ, മുണ്ടും നേര്യേതും ചുറ്റട്ടെ………”

ഞൊടിയിടയില്‍ സാവിത്രി വസ്ത്രം മാറി അപ്പുണ്ണിയുടെ കൂടെ താഴെയെത്തി. അപ്പുണ്ണി സാധാരണ ഇരിക്കാറുള്ള മാവിന്‍ ചുവട്ടിലേക്ക് സാവിത്രിയുമായി എത്തി.

സാവിത്രി അപ്പുണ്ണിയുടെ മുഖം കഴുകിക്കൊടുത്തു. വിശറിയെടുത്ത് വീശിക്കൊടുത്തു. അപ്പുണ്ണിയില്‍ കണ്ട ഭാവങ്ങള്‍ സാവിത്രിക്കുട്ടിയില്‍ അത്ഭുതം പരത്തി. ഇപ്പോള്‍ ആജ്ഞാപിക്കാനുള്ള തന്റേടം കൈ വന്നിരിക്കുന്നു അപ്പുണ്ണ്യേട്ടന്‍.

ഇനി വികാരങ്ങള്‍ ഉടലെടുക്കണം. ദ്വേഷ്യം സങ്കടം സന്തോഷം മുതലായ മറ്റു വികാരങ്ങള്‍ പുറത്തേക്ക് വരണം. എനിക്ക് ഒരു അടി കിട്ടാനുള്ള മോഹമായിത്തുടങ്ങിയിരിക്കുന്നു. ഞാന്‍ അപ്പുണ്ണിയേട്ടന്‍ ദ്വേഷ്യം വരുന്ന പലതും ചെയ്തിട്ടുണ്ടെങ്കിലും ഇന്നേ വരെ അദ്ദേഹം പ്രതികരിച്ച് കണ്ടില്ല. പണ്ട് കുട്ട്യോള്‍ കല്ലെറിഞ്ഞ് തലപൊട്ടിച്ചപ്പോഴും.

“മാര്‍ഷ്യല്‍ ആര്‍ട്ട്സ് മുതലായ കായികാ‍ഭ്യാസവും അഞ്ചുപത്ത് പേരെ അനായാസം നേരിടാനുള്ള കഴിവുമുള്ള ആളാണെന്നൊക്കെ കേട്ടപ്പോല്‍ എനിക്ക് രോമാഞ്ചമുണ്ടായി. എല്ലാം നേരെയായിട്ടുള്ള അപ്പുണ്ണ്യേട്ടനെ കണ്ട് കണ്ണ്ടഞ്ഞാലും വേണ്ടില്ല. അപ്പുണ്ണ്യേട്ടന്റെ വിശ്വരൂപം കാണാനുള്ള ഭാഗ്യം ഈ ഹതഭാഗ്യക്കുണ്ടോ എന്റെ കൃഷ്ണാ ഗുരുവായൂരപ്പാ………“

മാവിന്‍ തറയിലിരുന്ന അപ്പുണ്ണിയുടെ തലയില്‍ കാക്ക കാഷ്ടിച്ചു… പ്രകോപിതനായ അപ്പുണ്ണി….

“ഓ ഷിറ്റ്………..“

“വേര്‍ ഐ ആം സിറ്റിങ്ങ്…?”

അപ്പുണ്ണി അവിടെ നിന്ന് മാറി തൊഴുത്തിന്റെ പുല്ലൂട്ടിയുടെ വക്കിലിരുന്നു.

“ഇതെല്ലാം ശ്രദ്ധിച്ചിരുന്ന സാവിത്രിക്ക് ഉണ്ടായ സന്തോഷം ചില്ലറയല്ല. പല തവണ തലയിലും മേലും കാക്ക കാഷ്ടിച്ചിട്ടും ഒരു പ്രതികരണമില്ലാതെ മാവിന്‍ തറയിലിരുന്ന അപ്പുണ്ണിയേട്ടനാണ്‍ ഇപ്പോള്‍ കാക്കയെ പഴിപറയുന്നതും ഇംഗ്ലീഷിലും മറ്റും സംസാരിക്കുന്നതും..”

“അപ്പുണ്ണ്യേട്ടാ………….?”

അപ്പുണ്ണി എന്തോ ഓര്‍ക്കാന്‍ ശ്രമിച്ചു……….അപ്പുണ്ണി?????????? ഹൂ ഈസ് ദാറ്റ്………?! ദാറ്റ്സ് നോട്ട് മൈ നെയിം……..

വിളി കേള്‍ക്കാത്ത അപ്പുണ്ണിയോട് നീരസത്തില്‍ സാവിത്രി……… “എന്നോട് ഇപ്പോ മിണ്ടിണില്ലാ ഇല്ലേ…….. ശരി വേണ്ട വേണ്ട…….. എന്നെ ആര്‍ക്കും ഇഷ്ടമില്ലല്ലോ….?”

“അപ്പുണ്ണ്യേട്ടന്‍ സ്വന്തം നാടിലേക്ക് പോകാറായില്ലേ. ഏതാനും മണിക്കൂറുകള്‍ കഴിഞ്ഞാല്‍ അവരെത്തില്ലേ അപ്പുണ്ണ്യേട്ടനെ കൊണ്ടോകാന്‍… ഈ സാവിത്രിക്ക് ഇനി ആരാ ഉള്ളത്.“

ഗുരുവായൂര്‍ പോകേണ്ടിയിരുന്നില്ല, അപ്പുണ്ണ്യേട്ടനെ കാണേണ്ടിയിരുന്നില്ല എന്നൊക്കെ പലതും ഒരു നിമിഷം കൊണ്ട് സാവിത്രിയുടെ മനോമണ്ഡലത്തില്‍ ആഞ്ഞുവീശി. അവളുടെ മുഖം കറുത്തു.. വിഷാദം അവളുടെ കവിളുകളില്‍ പതിഞ്ഞു. അവള്‍ മരത്തണിലിരുന്ന് തേങ്ങാന്‍ തുടങ്ങി.

ഇത് കണ്ട അപ്പുണ്ണിക്ക് വികാരാധീനനാകാന്‍ കഴിഞ്ഞു അല്പനേരത്തേക്ക്. അയാള്‍ മരത്തണലിലിരിക്കുന്ന സാവിത്രിയുടെ തലയില്‍ തലോടി…

“സാവിത്രിക്കുട്ടീ……………. വിളി കേട്ട അവള്‍ അപ്പുണ്ണിയുടെ മുഖത്തേക്ക് നോക്കി”

“ഞാന്‍ പോണില്ലാ…”

സാവിത്രിക്കുട്ടിക്ക് സന്തോഷവും സങ്കടവും എല്ലാം കൂടി വന്നു. അവള്‍ പരിസരം മറന്ന് അപ്പുണ്ണിയെ കെട്ടിപ്പുണര്‍ന്നു. കരഞ്ഞ് കരഞ്ഞ് സമാധാനിച്ചു…

“വേണ്ട… അപ്പുണ്ണ്യേട്ടന്‍ പൊയ്കോ………. അവിടെ മക്കളും ഭാര്യയും പരിവാരങ്ങളും ഒക്കെ ഉണ്ടല്ലോ. അവരെയൊക്കെ കാണേണ്ടേ. അവരൊക്കെ കാത്തിരിക്കയാകും…”

അങ്ങിനെ ആ ദിവസം വന്നടുത്തു. ഇല്ലത്തേക്ക് ഫോണ്‍ വന്നു. ഒരാഴ്ച കഴിഞ്ഞേ അവര്‍ എത്തുകയുള്ളൂവെന്ന്. മകന്‍ കോളേജ് അടക്കുന്നത് വരെ ഒഴിവുണ്ടാവില്ല.

അത്രയും നാളുകൂടി അപ്പുണ്ണി ഇല്ലത്തുണ്ടാകുമല്ലോ എന്നോര്‍ത്ത് എല്ലാവരും സന്തോഷിച്ചു.

മനോവിഷമങ്ങള്‍ കൊണ്ട് സാവിത്രിക്കുട്ടിക്ക് അല്ലറ ചില്ലറ അസുഖങ്ങള്‍ വന്ന് കൂടി. പയറ് മണി പോലെ ഓടി നടന്നിരുന്ന പെണ്ണാണ്‍. ഇപ്പോള്‍ വയ്യാണ്ടായിരിക്കുന്നു. എന്നിരുന്നാലും അപ്പുണ്ണിയുടെ കാര്യങ്ങളൊക്കെ അവള്‍ പരമാവധി ശ്രദ്ധിച്ചു.

അങ്ങിനെയിരിക്കുമ്പോള്‍ ഒരു ദിവസം സാവിത്രിക്കുട്ടി കിടപ്പിലായി. സഹിക്കവയ്യാത്ത വയറ് വേദന. പെട്ടെന്ന് ഭേദമാകാന്‍ അലോപ്പതി മരുന്ന് തന്നെയാണ്‍ ഉത്തമം എന്ന് നാട്ടുവൈദ്യന്റെ അഭിപ്രായത്തെ മാനിച്ച് ആശുപത്രിയിലേക്ക് യാത്രയാകാന്‍ ഡ്രൈവറോട് പറഞ്ഞു.

വാഹനത്തില്‍ സാവിത്രിയേയും ഒരു വാലിയക്കാരിത്തിയേയും കയറ്റിയിരുത്തി. ശങ്കുണ്ണി നായര്‍ മുന്‍സീറ്റിലിരുന്നു. അപ്പുണ്ണിയേയും നോക്കി വല്യമ്പ്രാന്‍ ഇല്ലത്ത് തന്നെ ഇരുന്നോളാന്‍ ശങ്കുണ്ണി നായര്‍ പറഞ്ഞു.

സാവിത്രിക്കുട്ടിയുടെ ദീനവും കലശലായ വയറുവേദനയും കരച്ചിലും ഇല്ലത്തെ കോലാഹലവും ഒന്നും അപ്പുണ്ണിയെ അലട്ടിയില്ല. അല്ലെങ്കില്‍ അയാള്‍ക്ക് മനസ്സിലായില്ല.

അയാള്‍ കിഴക്കേ മുറ്റത്തെ കൂവളത്തറയിലിരുന്ന് കിളികളുമായി സല്ലപിച്ചു. അപ്പുണ്ണിക്ക് ചെമ്പോത്തിനെയും മൂങ്ങയേയും ഇഷ്ടമാണ്‍. അവറ്റകളെ കണ്ടാല്‍ മേപ്പോട്ട് നോക്കി ചിലപ്പോള്‍ കുളത്തിലും കിണറ്റിലും ഒക്കെ ചെന്ന് വീഴാറുണ്ട്. അതിനാല്‍ അപ്പുണ്ണി നോക്കി നടക്കാന്‍ എളുപ്പമല്ല. സാവിത്രിയുണ്ടെങ്കില്‍ പിന്നെ അയാളെ നോക്കേണ്ട ആവശ്യമില്ല. എപ്പോളും അവളുടെ കൂടേയോ അവളുടെ ദൃഷ്ടിയിലോ ആയിരിക്കും അയാള്‍.

വലിയ തമ്പ്രാനേ അപ്പുണ്ണിയേ നല്ലോണം നോക്കിക്കോളണേ ശങ്കുണ്ണി നായര്‍ ഓളിയിട്ടു. തമ്പ്രാനെവിടേക്കെങ്കിലും പോണമെങ്കില്‍ പത്തായപ്പുരയില്‍ പൂട്ടിയിട്ടോണം……

“ശരി ശരി…….. ശങ്കുണ്ണി……….. നിങ്ങള്‍ വേഗം പോയി വരൂ……………..”

അതിലിടക്ക് വലിയ തമ്പ്രാന്റെ കണ്ണ് വെട്ടിച്ച് അപ്പുണ്ണി വടക്കോട്ടോടി. തമ്പ്രാന്‍ കൂടെ ഓടിയെത്താന്‍ കഴിഞ്ഞില്ല.

“നിക്കവിടെ അപ്പുണ്ണീ………… നിക്ക്…………… നിക്ക്……………. എനിക്ക് നിന്റെ കൂടെ ഓടാനുള്ള കെല്പില്ല.”

വലിയ തമ്പ്രാന്‍ കിതച്ച് പറമ്പിലിരുന്നു. കാട് പിടിച്ച് കിടക്കുന്ന പത്തേക്കര്‍ പുരയിടത്തില്‍ എവിടെ പോയി തപ്പാനാണ്‍. ഇയാളെ അന്വേഷിച്ച് വന്നവരുടെ കൂടെ പറഞ്ഞയക്കാമായിരുന്നു. ഇന്നേ വരെ ഉണ്ടാകാത്തതാണ്‍ ഈ തരത്തിലുള്ള ഓട്ടം.

ശങ്കുണ്ണി നായരും പോയി. അല്ലെങ്കില്‍ സഹായിയായി അയാളെപ്പോളും വിളിപ്പുറത്തുണ്ടാകും. വലിയ തമ്പ്രാന്‍ ചെറമക്കളെ അന്വേഷിച്ച് ആളെ വിട്ടു. ക്ഷണ നേരം കൊണ്‍ട് പത്ത് പതിനഞ്ചുപേര്‍ പറമ്പ് മുഴുവന്‍ അരിച്ചുപെറുക്കി. പൊട്ടക്കിണറുകളിലും കുളത്തിലുമെല്ലാം നോക്കി.

അയാളെ കൊണ്ടോകാന്‍ ഒരാഴ്ചകഴിഞ്ഞാല്‍ ആളുകള്‍ വരുമ്പോള്‍ എന്ത് പറയും. ഇപ്പോള്‍ തന്നെ വിളിച്ച് അയാളുടെ സഹോദരനെ വിവരം അറിയിച്ചാലോ. തമ്പ്രാന്‍ ഫോണ്‍ ചെയ്യാന്‍ ഇല്ലത്തേക്ക് പോകുന്നതിന്നിടയില്‍ ചെറമക്കളുടെ ഓളിയിടല്‍ കേട്ടു. അപ്പുണ്ണി തമ്പ്രാനെ കണ്ടേ……… ഓടി വായോ>>>>>

ഓടിക്കിതച്ചെത്തിയ തമ്പ്രാന്‍ കേള്‍ക്കാന്‍ കഴിഞ്ഞത് വിശ്വസിക്കാനായില്ല. അപ്പുണ്ണി ചെറമക്കളുടെ കണ്മുന്നില്‍ വെച്ച് വടക്കേ പറമ്പിലെ ആനമതില്‍ ചാടിക്കടന്നെന്ന്. മതിലിന്നപ്പുറം വനം ആണ്‍. ഇത്രയും പൊക്കമുള്ള മതില്‍ ചാടുകയോ..? വലിയ തമ്പ്രാന്‍ വിശ്വസിക്കാനായില്ല.

“എന്താ കേളൂ നീ പറഞ്ഞേ…….. മതില്‍ ചാടിയെന്നോ…….? ഈ മതില്‍ ചാടാന്‍ മാത്രം ശേഷി ഏതെങ്കിലും മനുഷ്യന്മാര്‍ക്കുണ്ടാകുമോ…?”

ഞങ്ങളും അതിശയിച്ച് പോയി തമ്പ്രാനേ… എല്ലാവരും ഒരേ സ്വരത്തില്‍ പറഞ്ഞു.

“സാവിത്രിയുണ്ടായിരുന്നെങ്കില്‍ അവള്‍ വിളിച്ചാല്‍ അപ്പുണ്ണി ഓടിയെത്തും. ആശുപത്രിയില്‍ പോയ കുട്ടിയെ വിളിച്ചോണ്ട് വരുന്നത് ശരിയല്ലല്ലോ. പോരാത്തതിന്‍ അവള്‍ക്ക് കലശലായ വയറുവേദനയും……….. ഇനി ഇപ്പോ എന്താ ചെയ്യാ…”

രണ്ടും കല്പിച്ച് വലിയ തമ്പ്രാന്‍ അപ്പുണ്ണിയുടെ സഹോദരനെ ഫോണില്‍ ബന്ധപ്പെട്ടു. വിശേഷം കേട്ട സഹോദരന്‍ സങ്കടപ്പെടുന്നതിന്‍ പകരം ചിരിക്കുകയായിരുന്നു.

“ഞങ്ങള്‍ക്ക് സന്തോഷമായി തമ്പ്രാനെ ഇത് കേട്ടിട്ട്……………?”

“എന്താ നിങ്ങള്‍ പറയണ്‍. എനിക്കൊന്നും മനസ്സിലാകുന്നില്ല. എനിക്കും ഭ്രാന്ത് പിടിക്കും..”

“ഏട്ടന്‍ മതില്‍ ചാടാന്‍ കഴിഞ്ഞുവെങ്കില്‍ ഏട്ടന്റെ ദീനം മാറാനുള്ള ലക്ഷണങ്ങള്‍ അടുത്ത് വന്നിരിക്കുന്നു.. അതിനാലാണ്‍ ഞാന്‍ സന്തോഷിച്ചത്. തമ്പ്രാന്‍ വിഷമിക്കാതിരിക്കൂ… ഏട്ടന്‍ ഒന്നുകില്‍ ഞങ്ങളുടെ വീട്ടിലെത്തും താമസിയാതെ… അല്ലെങ്കില്‍ ഗുരുവായൂര്‍ നടയില്‍….”

“ഏട്ടന്‍ പത്തടി ഉയരമുള്ള ഏത് മതിലുകളും അനായേസേന ചാടിക്കടക്കാനും ആനപ്പുറത്ത് ആനയുടെ സമ്മതമില്ലാതെ കയറാനും ജങ്കിള്‍ ഫൈറ്റിങ്ങും ആയോധന കലയും എല്ലാം അറിയും. സ്വബോധം തിരിച്ച് വരാന്‍ തുടങ്ങിയിരിക്കുന്നു എന്നാണ്‍ ഇതിനൊക്കെ അര്‍ഥം. തമ്പ്രാന്‍ പേടിക്കേണ്ട. ഞങ്ങള്‍ പോലീസില്‍ വിവരം അറിയിച്ചോളാം……….”

ഇനി അഥവാ ഏട്ടന്‍ ഇല്ലത്ത് തിരിച്ചെത്തിയാല്‍ ശിക്ഷണനടപടികളൊന്നും കൈക്കൊള്ളരുത്. ആള്‍ വയലന്റ് ആയാല്‍ കണ്ണില്‍ കണ്‍ടവരുടെയെല്ലാം എല്ലുകള്‍ ഒടിക്കും. കണ്ടറിഞ്ഞ് പെരുമാറുക.. കഴിയുമെങ്കില്‍ അല്പനേരം കെട്ടുറപ്പുള്ള ഏതെങ്കിലും മുറിയില്‍ പൂട്ടിയിടാം നോര്‍മ്മല്‍ ആകുന്നത് വരെ……….

തമ്പ്രാന്‍ ഇല്ലത്തെ കോലായിലെത്തിയപ്പോളാ അറിഞ്ഞത് കാറ് കേടായെന്നും സാവിത്രിക്കുട്ടിക്ക് ആശുപത്രിയിലെത്താന്‍ കഴിഞ്ഞില്ലെന്നും പോസ്റ്റാപ്പീസിന്റെ അടുത്ത് കുടുങ്ങിക്കിടക്കയാണെന്നും.

സമയം ഉച്ചയോടടുത്തു. തമ്പ്രാന്‍ ആഹാരം വിളമ്പിയെങ്കിലും അദ്ദേഹത്തിന്‍ കഴിക്കാനായില്ല. മനസ്സില്‍ നിറയെ അപ്പുണ്ണിയായിരുന്നു. അവന്‍ ഇപ്പോല്‍ വിശന്ന് കാണും. അവന്‍ എവിടെ പോയി വിശപ്പടക്കും. ഗുരുവായൂരത്തണമെങ്കില്‍ കുറേ യാത്ര ചെയ്യേണ്ടേ. അതിന്നുള്ള പണവും മറ്റുമുണ്ടോ അവന്റെ കയ്യില്‍. മുട്ടുവരെയുള്ള ഒരു മുണ്ട് മാത്രമാണ്‍ വേഷം.

കൃഷ്ണാ ഗുരുവായൂരപ്പാ……… ഇന്ന് സന്ധ്യക്കുള്ളില്‍ അപ്പുണ്ണിയെ എന്റെ ഇല്ലത്തെത്തിക്കേണമേ. ഞാന്‍ അവിടെ ശയനപ്രദക്ഷിണം നടത്തിക്കൊള്ളാമേ…….

തമ്പ്രാന്‍ ഭക്ഷണം കഴിക്കാതെ എണീറ്റ് തൊഴുത്തിലേക്ക് പോയി. കുറച്ച് കാലമായി പശുക്കളുടെ പരിപാലനമെല്ലാം അപ്പുണ്ണിയായിരുന്നു. പശുക്കള്‍ക്ക് വയ്കോലും വെള്ളവും കൊടുക്കേണ്ട സമയം കഴിഞ്ഞിരിക്കുന്നു.

അത്ഭുതമെന്ന് പറയട്ടെ……..തൊഴുത്തിലെത്തിയ തമ്പ്രാന്‍ കണ്ടത് പുല്ലൂട്ടിത്തിണ്ണയില്‍ കിടന്നുറങ്ങുന്ന അപ്പുണ്ണിയേയാണ്‍…..

“കൃഷ്ണാ ഗുരുവായൂരപ്പാ………. തമ്പ്രാന്‍ നൊന്ത് വിളിച്ചു….. ഭഗവാന്‍ ഈ പാപിയെ അനുഗ്രഹിച്ചിരിക്കുന്നു. നാളെത്തന്നെ പോയി ശയനപ്രദക്ഷിണം നടത്താം……..”

തുടരും ..................