Wednesday, September 24, 2014

ഈശ്വരോ രക്ഷതു

M E M O I R
----------------
ഈശ്വരന്മാരുടെ പട്ടികയില്‍ ശാസ്ത്രജ്ഞ്ന്മാരേയും ഉള്‍പ്പെടുത്തേണ്ടേ..? എന്റെ പൂജാമുറിയില്‍ ചിലര്‍ സ്ഥാനം പിടിച്ചിട്ടുണ്ട്. 

നമുക്കിന്ന് ഒഴിച്ചുകൂടാന്‍ വയ്യാത്ത ഒരു സംഗതിയാണ് ഇലക്ട്രിസിറ്റി, ടെലെഫോണ്‍ തുടങ്ങിയവ. ഇപ്പോളിതാ ഇന്റര്‍നെറ്റും അങ്ങിനെ പലതും..  കൂടുതല്‍ പേര്‍ ആശ്രയിക്കുന്ന ഓപ്പറേറ്റിങ്ങ് സിസ്റ്റം ആണ് മൈക്രോസോഫ്റ്റ് Windows.  പിന്നെ കൂടുതല്‍ മെച്ചപ്പെട്ട ബ്രൌസറും സെര്‍ച്ച് എഞ്ചിനും ആയ ഗൂഗിള്‍, ഗൂഗിള്‍ ക്രോം മുതലായവ. 

നമുക്കെല്ലാവര്‍ക്കും അറിയാമല്ലോ കമ്പ്യൂട്ടര്‍ ലോകത്ത് ബില്‍ ഗേറ്റ്സിന്റെ സ്ഥാനം. അദ്ദേഹവും ഈ പട്ടികയില്‍ ഉള്‍പ്പെടുത്തേണ്ടതുണ്ട്. Microsoft Windows  ന്റെ കണ്ടുപിടുത്തക്കാരനാണ് അദ്ദേഹം എന്നാണെന്റെ ഓര്‍മ്മ.. വികസിത രാഷ്ട്രങ്ങളില്‍ വിന്‍ഡോസ് commercial & government  സ്ഥാപനങ്ങളില്‍ ഉപയോഗിക്കുന്നതിന് ലൈസന്‍സ് എടുക്കണം.. ഉദാഹരണത്തിന് ഒരു സ്ഥാപനത്തില്‍ 10 കമ്പ്യൂട്ടറുകള്‍ ഉണ്ടെങ്കില്‍ 1+9 എന്ന തോതില്‍ ലൈസന്‍സ് എടുക്കണം. അതായത് ഒരു മെയിന്‍ യൂസര്‍ + 9 സ്ലേവ്സ്. [i dont remember the technical words about the license agreement] 

ഈ മഹാന്റെ ഉല്‍പ്പന്നങ്ങള്‍ നമ്മള്‍ ഭാരതത്തില്‍ പ്രത്യേകിച്ച് കേരളത്തില്‍ എല്ലാരും പൈറേറ്റഡ് കോപ്പികള്‍ ഉപയോഗിക്കുന്നു... ഇവിടെ പൈറേറ്റഡ് സിനിമാ സിഡികള്‍ക്ക് വിലക്കുണ്ട് തന്നെയുമല്ല അത് കുറ്റകരവുമാണ്.. ഒരുപക്ഷെ സമീപഭാവിയില്‍ വിന്‍ഡോസ് മുതലായ ഓപ്പറേറ്റിങ്ങ് സിസ്റ്റത്തിനും ഒറിജിനല്‍ സിഡികള്‍ മാത്രമേ ഉപയോഗിക്കാന്‍ പറ്റുകയുള്ളൂ എന്ന നിയമം വന്നേക്കാം.. 

അങ്ങിനെ വരികയാണെങ്കില്‍ ഉദാഹരണത്തിന് MS OFFICE or TALLY accounting packag മുതലായ പഠിപ്പിക്കുന്ന വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ ഫീസ് കൂട്ടിയേക്കാം.  

ഈ കണ്ടുപിടുത്തങ്ങളൊക്കെ നമുക്ക് ആസ്വദിക്കാന്‍ അല്ലെങ്കില്‍ അനുഭവിക്കാന്‍ സജ്ജമാക്കിയ ശാസ്ത്രജ്ഞരെ നാം ബഹുമാനിക്കണം, അവര്‍ക്കുവേണ്ടി പ്രാര്‍ഥിക്കണം, മരിച്ചുപോയവരാണെങ്കില്‍ അവരെ പ്രാര്‍ഥനകളില്‍ ഓര്‍ക്കണം അവരുടെ ആത്മശാന്തിക്കായി പ്രാര്‍ഥിക്കണം. എന്നെ ചികിത്സിക്കുന്ന എല്ലാ ഡോക്ടര്‍മാരേയും എനിക്ക് ബഹുമാനമാണ് അവരുടെ ആയൂരാരോഗ്യസൌഖ്യത്തിന്നായി ഞാന്‍ പ്രാര്‍ഥിക്കാറുണ്ട്.. 

ഞാന്‍ പ്രീയുണിവേഴ്സിറ്റി വരെ പഠിച്ചിരുന്നത് മണ്ണെണ്ണ വെളിച്ചത്തിന്റെ വെളിച്ചത്തിലാണ്.. ഒരു വിളിപ്പാ‍ടകലെയുള്ള ആമിനടീച്ചറുടെ കോലായിലുള്ള ലൈറ്റ് കാണുമ്പോള്‍ ഞാനെന്റെ ചേച്ചിയോട് ചോദിക്കും... “എന്നാ ചേച്ചിയേ നമ്മുടെ കോലായിലും ഈ കറണ്ട് വെളിച്ചം പരക്കുക....” ചേച്ചി പറയും ആ കണ്ടുപിടുത്തങ്ങളുടെ സൃഷ്ടാക്കളെ നമുക്ക് പ്രാര്‍ഥനയില്‍ ഓര്‍ക്കാം.  അപ്പോള്‍ നമ്മുക്കും അതൊക്കെ വേഗത്തില്‍ അനുഭവിക്കാന്‍ കഴിയും. 

ഞാന്‍ ചേച്ചിയെന്നുവിളിക്കുന്ന എന്റെ പെറ്റമ്മ വടുതല സ്കൂളില്‍ ടീച്ചറായിരുന്നു.. ചെറുവത്താനിയുടെ  പടിഞ്ഞാറെ അതിര്‍ത്തിയാണ് വടുതല, അവിടെയാണ് ആമിനടീച്ചറുടെ വീട്.  എന്നാല്‍ ആമിനടീച്ചറ്ക്ക് ജോലി അങ്ങകലെ എവിടേയോ പടിഞ്ഞാറൊരു സ്കൂളില്‍. 

ഞാന്‍ കിടക്കാന്‍ നേരത്ത് ബെഡ് റൂം ലൈറ്റ് ഇടുമ്പോള്‍ ആ ബള്‍ബ് കണ്ടുപിടിച്ച ഗ്രഹാം ബെല്ലിനെ ഓര്‍ക്കാറുണ്ട്. അദ്ദേഹത്തിന്റെ ആത്മശാന്തിക്കായി  പ്രാര്‍ഥിക്കാറുണ്ട്. മരുന്നുകളുടെ പട്ടികയില്‍ വേദനസംഹാരിയായ പാരസെറ്റാമോള്‍ മുന്‍പന്തിയില്‍ നില്‍ക്കുന്നു. പലതരം വേദനകള്‍ക്കും ഉപയോഗിക്കുന്ന വേദനസംഹാരികളുടെ മൂല്യഘടകം ഈ പാരസെറ്റാമോള്‍ ആണ്. അതുപോലെ കേന്‍സര്‍ രോഗികള്‍ക്ക് കൊടുക്കുന്ന മോര്‍ഫിന്‍ ടാബ്ലറ്റ്, സര്‍ജ്ജറി സമയത്തുപയോഗിക്കുന്ന ക്ളൊറോഫോം തുടങ്ങിയ മരുന്നുകള്‍, പ്രഷറിനും പ്രമേഹത്തിനും ഉപയോഗിക്കുന്ന ജീവന്‍ രക്ഷാമരുന്നുകള്‍ - ഇവയൊക്കെ കണ്ടുപിടിച്ച ശാസ്ത്രജ്ഞന്മാരെ നമ്മുടെ പൂജാമുറിയില്‍ പ്രതിഷ്ടിക്കണം.  

ഞാന്‍ സിറ്റിങ്ങ് റൂമിലിരുന്ന് പത്രം വായിക്കുകയായിരുന്നു... റോഡ് അപകടത്തില്‍ ദേഹമാസകലം ചതഞ്ഞിരിക്കുകയാണ്. ഇരുന്നിടത്ത് നിന്ന് എണീക്കാനും നീങ്ങാനുമൊക്കെ പരസഹായം വേണം. അങ്ങിനെയുള്ള അവസ്ഥയില്‍ ഞാന്‍ പരമാവധി ആരേയും ആശ്രയിക്കില്ല. പെട്ടെന്ന് അരക്കെട്ടിന് അസഹ്യമായ വേദന.. തട്ടിന്‍പുറത്തിരുന്ന ഭാര്യയേയും മരുമകളേയും കൂകി വിളിച്ചു.... “ആനന്ദവല്ലീ‍,  കുട്ടിമാളൂ.................“ വിളികേള്‍ക്കാനാരുമില്ല. എല്ലാര്‍ടെ കാതിലും മൊബൈല്‍ ഫോണ്‍ കുത്തിത്തിരുകിയിരിക്കുന്നു. വടക്കേ ഇന്ത്യയിലുള്ള മകനെ അവര്‍ മാറിമാറി വിളിക്കുന്നു, അല്ലെങ്കില്‍ അവന്‍ ഇങ്ങോട്ട് വിളിക്കുന്നു... 

“എടാ മകനേ നീ ആരെ വേണമെങ്കിലും വിളിച്ചോ... പക്ഷെ അത് മറ്റുള്ളവര്‍ക്ക് ബുദ്ധിമുട്ടുണ്ടാകാത്ത വിധം. ദിവസത്തിലൊരിക്കല്‍ മതി.. എല്ലാവരും ഉറങ്ങാന്‍ കിടക്കുമ്പോള്‍.. വീട്ടില്‍ പരസഹായമില്ലാതെ ജീവിതം തള്ളിനീക്കാന്‍ പറ്റാത്ത ഒരു വൃദ്ധന്‍ ഉള്ളത് ഓര്‍ക്കണം... ഇന്നിതാ ഈ നിമിഷത്തില്‍ എന്റെ മരുമകള്‍ പറയുന്നു.. “ഡാഡിക്ക് ഒരു സുഖക്കേടും ഇല്ലാ, ഇനി മേലില്‍ എന്നെ ചായയിടാന്‍ വിളിക്കേണ്ട” കണ്ടോ അവളുടെ ഒരു ധിക്കാരം.. “എന്നെ അനുസരിക്കാത്തവരും എനിക്ക് സഹായിയായി എന്റെ വീട്ടില്‍ കഴിയാന്‍ പറ്റാത്തവരും ഇവിടെ നിന്ന് മാറിത്താമസിക്കുകയാണ് വേണ്ടത്. അല്ലാതെ എന്റെ ചോറുണ്ട് എന്നെ ധിക്കരിക്കുകയല്ല..” ഇതൊക്കെയാണ് ന്യു ജനറേഷന്‍ ഇഷ്യൂസ്. 

2500 sq ft  വീട് പണികഴിപ്പിച്ച ഞാനൊരു മണ്ടന്‍.. താഴെ ഒരു മുറി മുകളില്‍ രണ്ടെണ്ണം.. താഴെയിരുന്ന് കൂകിയാല്‍ മുകളിലേക്ക് കേള്‍ക്കില്ല. അഥവാ കേട്ടാല്‍ തന്നെ കേട്ട ഭാവം ഇല്ല. എനിക്കാണെങ്കില്‍ കൂടെക്കൂടെ മുകളിലേക്ക് കയറാനും വയ്യ..  ഇനി ഒരു വലിയ മണി ഗോവണിയിന്മേല്‍ കെട്ടിയിടണം. താഴെയിരുന്ന് അടിച്ചുകൊണ്ടിരിക്കാം. ശല്യമായി വരുമ്പോള്‍ ഇറങ്ങിവരുമല്ലോ...? 

ഒരു ഇന്റീരിയര്‍ ഡിസൈനറെ വിളിച്ച് താഴത്തെ അടുക്കള ഒരു ബെഡ് റൂമാക്കണം, വര്‍ക്ക് ഏരിയായില്‍ അടുക്കള മാറ്റിസ്ഥാപിക്കാം. വേണമെങ്കില്‍ സിറ്റിങ്ങ് റൂമു ബെഡ് റൂമാക്കാം, ഡൈനിങ്ങ് റൂം വിസിറ്റേര്‍സ് ഏരിയാ ആക്കാം. ഇപ്പോള്‍ അടുക്കളയില്‍ ഒരു ചെറിയ ഡൈനിങ്ങ് ടേബിള്‍ ഉണ്ട്. അതാണ് വീട്ടുകാരുടെ ഊണുമുറി.. അല്പം കാശുചിലവുള്ള പരിപാടിയാണ്, മക്കളാരും സഹായിക്കില്ല. ഇങ്ങിനെയൊക്കെ ചെയ്യുകയാണെങ്കില്‍ എനിക്ക് ആരെയെങ്കിലും വിളിക്കണമെങ്കില്‍ കതക് മുട്ടാനെളുപ്പമാണല്ലോ..?  തന്നെയുമല്ല തട്ടിപുറത്തേക്ക് പുറത്ത് നിന്നൊരു ഗോവണി വെച്ച് വാടക്ക് കൊടുക്കുകയും ചെയ്യാം.

 എന്തെങ്കിലും ആവശ്യമുണ്ടെങ്കില്‍ മൊബൈലില്‍ വിളിച്ചോളാന്‍ പറഞ്ഞ മരുമകളുടെ പ്രതികരണം കണ്ടുവല്ലോ ഇപ്പോള്‍. ഇന്നെലെ പാതിരക്ക് മുള്ളാന്‍ എണീക്കാന്‍ പാട്പെട്ടു. ഞാന്‍ ഉറങ്ങിയപ്പോള്‍ എന്റെ പിടക്കോഴി എങ്ങോ പോയി. അവസാനം പായയില്‍ പാത്താം എന്നുകരുതി പരമാവധി പിടിച്ചുനിന്നു. നോക്കുമ്പോള്‍  അറിഞ്ഞുംകൊണ്ട് പായയില്‍ കിടന്ന് പാത്താന്‍ പറ്റുന്നില്ല. എണീറ്റുനിന്നാലേ പറ്റുള്ളൂ.. 

എന്തോ യൂറിനറി ഇഷ്യൂസ് ഉണ്ടെന്ന് എനിക്ക് തോന്നാതിരുന്നില്ല. കുറച്ച് കാലം മുന്‍പ് യൂറോളജിസ്റ്റിനെ കണ്ടിരുന്നു. ഒരു ചികിത്സക്കുള്ള വകുപ്പുകളൊന്നും കാണുന്നില്ലാ എന്ന് ഡോക്ടര്‍ പറഞ്ഞു. വയസ്സായവര്‍ക്കുള്ള പ്രശ്നങ്ങളൊക്കെയാണിതെന്നും പറഞ്ഞു. ഞാന്‍ ഒരു വിധം എണീറ്റ് ജനലുകള്‍ തുറന്ന് അതില്‍ക്കൂടി പുറത്തേക്ക് പാത്തി. 

പണ്ടൊക്കെ ചെറുവത്താനിയിലെ തട്ടിന്‍പുറത്ത് ഉറങ്ങുമ്പോള്‍ ഇതുപോലെ ജനല്‍ കമ്പികള്‍ക്കിടയില്‍ കൂടി പാത്തുമായിരുന്നു, അന്നൊക്കെ മൂത്രം ഓട് കടന്ന്  മുറ്റത്തെത്തും ചിലപ്പോള്‍. നേരം പുലര്‍ന്നാല്‍ ചേച്ചി പറയും...” എന്താ ചെക്കാന്‍ നിനക്ക് ഒരു മൊന്ത വെള്ളം ഒഴിച്ചുകൂടെ...? മുറ്റം നാറിയിട്ട് വയ്യാ....!!! “  ഇന്ന് എനിക്ക് വയസ്സായി പമ്പിന് കുതിരശക്തി കുറഞ്ഞു. വീട്ടില്‍ നിന്ന് ജനല്‍ കമ്പികള്‍ക്കുള്ളിലൂടെ പാത്തിയിട്ടും ജനല്‍ പടിയിലും മുറിയിലും തുള്ളികള്‍ വീണു.. കാലത്ത് മുറി തുടക്കാന്‍ വന്ന പെണ്ണിന് മൂക്കടപ്പുള്ളതുകാരണം എന്റെ വിക്രിയ അറിഞ്ഞുകാണില്ല.. 

[this will be continued]

Friday, September 19, 2014

ഞാന്‍ മരിച്ചില്ല.

M E M O I R
==========

 ഇന്നെലെത്തെ വാഹനാപകടം തികച്ചും ഭയാനകമായിരുന്നു... റോഡില്‍ കിടന്നുതന്നെ ഞാന്‍ മരിച്ചെന്ന് കരുതി... ആശുപത്രിക്കിടക്കയില്‍ എന്നെ എണീറ്റിരുത്തിയപ്പോളാണറിഞ്ഞത് എനിക്ക് ജീവനുണ്ടെന്ന്... വയസ്സായിട്ടും എന്റെ പ്രാണനപഹരിക്കാന്‍ കാലന്‍ എത്തിയില്ല..

 രണ്ട് വര്‍ഷം മുന്‍പ് സമാനമായൊരു അപകടം ഉണ്ടായി, അതില്‍ നിന്നും രക്ഷപ്പെട്ടു.. അന്ന് ദേഹമാസകലം പ് ളാസ്റ്റര്‍ ഇട്ട് രണ്ട് മാസം വീട്ടില്‍ തന്നെ അറസ്റ്റ് ആയിരുന്നു.. പക്ഷെ ഇന്നെലെത്തെ അകപകടത്തില്‍ ദേഹമാസകലം ചതവ് മാത്രം..

 ഇവിടെ നാലുവരി കുത്തിക്കുറിക്കാനുള്ള  ആരോഗ്യം ഉണ്ട്. ഇരുന്നിടത്ത് നിന്നെണീക്കാന്‍ പരസഹായം വേണം. കാലത്ത് ഷവറില്‍ നിന്ന് കുളിച്ചു. തല തോര്‍ത്താന്‍ ആരേയും കിട്ടിയ്ല്ല. എന്റെ വിളി കേള്‍ക്കാന്‍ ആരുമുണ്ടായില്ലാ എന്നതായിരുന്നു വാസ്തവം.

 ടു വീലര്‍ അപകടമായിരുന്നു. ഹെല്‍മറ്റ് ധരിച്ചിരുന്നതിനാല്‍ കണ്ണട ഉടഞ്ഞില്ല,തല പൊട്ടിയില്ല. ഹെല്‍മറ്റ് ഇല്ലായിരുന്നെങ്കില്‍ കഴിഞ്ഞ അപകടത്തില്‍ തന്നെ റോഡില്‍ കിടന്ന് ഞാന അന്ത്യശ്വാസം വലിച്ചേനേ...!!

 തൃശ്ശൂര്‍ പട്ടണത്തില്‍ നാലുചക്രത്തിന് പാര്‍ക്കിങ്ങ് വളരെ ബുദ്ധിമുട്ട്. അതിനാല്‍ ഒരു ടുവീലര്‍ എല്ലാം നാലുചക്രക്കാരും കരുതുന്നു. ഞാന്‍ പച്ചക്കറി മാര്‍ക്കറ്റിലേക്ക് പോകുകയായിരുന്നു. ഒരു ഓട്ടോ വന്ന് എന്നെ ഇടിച്ചിട്ടു...

 കഥ കുറേ ഉണ്ട് പറയാന്‍. അതിനാല്‍ തല്‍ക്കാലം ഹെല്‍മറ്റിന് സ്തുതി പറഞ്ഞും കൊണ്ട് ഞാന്‍ നിര്‍ത്തട്ടെ. കല്ലുപ്പു ഇട്ട ചൂടുവെള്ളം കൊണ്ട്, ഒരു തോര്‍ത്ത് മുണ്ട് മസ്സാജ് ചെയ്ത് തരാമെന്നും പറഞ്ഞ് പാറുകുട്ടി വിളിച്ചിരുന്നു... അതിനാല്‍ ഞാന്‍ തയ്യാറായി കിടക്കട്ടെ..

 വയസ്സ് 68 ആയി.... പോകാനുള്ള കാലം ഏറെയായി. എല്ലാം തിരുവാതിര ഞാറ്റുവേലക്കും ഞാന്‍ കാതോര്‍ത്ത് കിടക്കും കയറുമായി വരുന്ന കാലന്റെ കാളയുടെ കുളമ്പടി..

Friday, September 5, 2014

ഓണാശംസകൾ നേരുന്നു

എന്റെ എല്ലാ സുഹൃത്തുക്കൾക്കും ഓണാശംസകൾ  നേരുന്നു 

Thursday, September 4, 2014

നാസി ഗോറി - short story

ഉണ്ണിയുടെ മലയേഷ്യൻ & സിങ്കപ്പൂർ ട്രെയിനിംഗ് വളരെ മോശമായിരുന്നു. ഭക്ഷണം ആയിരുന്നു അയാളുടെ പ്രശ്നം. പരമാവധി സഹിച്ചു. അവസാനം ട്രെയിനിംഗ്  മതിയാക്കി തിരികെ ദുബായിലേക്ക്‌  തിരിക്കാൻ ഒരുങ്ങുമ്പോൾ സ്നേഹിത ജങ്കീന ഒരു ഉപായം പറഞ്ഞുകൊടുത്തു പിടിച്ച് നിൽക്കാൻ.

അതനുസരിച്ച് അയാള് നൈറ്റ് ക്ളബ്ബിൽ ഒരു പരസ്യം ഇട്ടു. വീട്ടിലെത്തിയപ്പോൾ പാതിരാത്രി കഴിഞ്ഞിരുന്നു. ടെലിഫോണ്‍ കോളുകൾ തുരു തുരാ വന്നു തുടങ്ങി. സഹികെട്ട് നാലഞ്ച് കോളുകൾ അറ്റൻഡ്  ചെയ്തതിന് ശേഷം സൈലന്റ് മോഡിൽ വെച്ച് കിടന്നുറങ്ങി.

പിറ്റേ ദിവസം ഉണർന്നു നോക്കിയപ്പോൾ നൂറ്റിയൻപത്തിയേഴ് മിസ്ഡ് കോൾ. പത്തിരുപത്തിയഞ്ച് കോളുകൾ വിളിച്ച് നോക്കി നാലെണ്ണം പോയി നോക്കി. ഓഫീസിന്റെ അധികം ദൂരമല്ലാത്ത ഒരിടത്ത് താമസം മാറാം എന്ന് തീരുമാനിച്ചു.

റെസ്റ്റോരണ്ടിൽ കൊടുക്കുന്ന പണത്തിന്റെ പകുതി പോലും വേണ്ട മാലിയുടെ വീട്ടിലെ താമസത്തിനും ഫുഡിനും കൂടി. ഉണ്ണിക്ക് സന്തോഷമായി. അയാൾ  ഒരു ദിവസം ഉച്ചക്ക് അങ്ങോട്ട് താമസം മാറി.

ഒരേ പോലെത്തെ രണ്ടു വീട്, അതിൽ ഒന്ന് ഉണ്ണിക്ക് നല്കി.. പക്ഷെ മുറികളൊന്നും സെൽഫ് കണ്ടൈൻഡ് ആയിരുന്നില്ല.. രാത്രി കൂടെ കൂടെ മൂത്രം ഒഴിക്കാൻ പോകുന്ന ഉണ്ണിക്ക് ചില രാത്രികളിൽ ഒറ്റക്ക് ടോയ്ലറ്റിൽ പോകാൻ ഭയമുള്ള പോലെ തോന്നി.

കക്കൂസും കുളിമുറിയും കൂടി ആകെ അഞ്ച് മുറികൾ.  അതിൽ രണ്ട് ഏഷ്യൻ ക്ളോസെറ്റും, ഒരു യൂറോപ്യൻ ക്ളോസെറ്റും, പിന്നെ രണ്ട് കുളിമുറികളും. എല്ലാ മുറികളുടെയും വാതിലുകൾ ഒരുപോലെ ആയതിനാൽ ആകെ ഒരു കുഴപ്പം തോന്നി. എന്നാലും അതിനൊരു പോംവഴി അയാൾ കണ്ട് പിടിച്ചു.

തനിക്ക് യൂറോപ്യൻ  ക്ളോസെറ്റ് മാത്രമേ പിടിക്കൂ എന്നുള്ളതിനാൽ ആയിരുന്നു പ്രശ്നം. ആ വീട്ടിലുള്ള മറ്റുള്ളവർക്ക് ഒരു പ്രശ്നവുമില്ലതാനും. അതിനാൽ ഉണ്ണി എല്ലാം അഡ്ജസ്റ്റ് ചെയ്തു എന്നുപറയാം ഒരു വിധത്തിൽ.

ഒരു പാതിരക്ക് പാത്താൻ പോയി യൂറോപ്യൻ തുറന്നപ്പോൾ അമ്പരന്നു, പേടിച്ച് വിരണ്ട് മുറിയിലേക്കോടിപ്പോയി. അതിലൊരുത്തി ഇരുന്ന് ഉറങ്ങ്ങ്ങുന്ന പോലെ തോന്നി. അന്ന് തല്ക്കാലം ഉമ്മറത്തിരുന്ന ചെടിച്ചട്ടിയിൽ കാര്യം സാധിച്ചു എന്ന്  പറഞ്ഞാൽ പോരെ..?!

[to be continued]

Monday, September 1, 2014

ഓണാഘോഷം എന്നുവെച്ചാല്‍

ഓണാഘോഷം എന്നുവെച്ചാല്‍ നാം ഉദ്ദേശിക്കുന്നത് “സാംസ്കാരിക ഉത്സവം” എന്നാണ്. അതല്ലാതെ പ്രസംഗമത്സരമല്ല..

ചില ക്ലബ്ബുകളില്‍ ആളുകളെ വിളിച്ചുവരുത്തി ഇത്തരം കലാ സാംസ്കാരിക ആഘോഷങ്ങള്‍ക്കുപകരം, കുറെ അഥിതികളെ ക്ഷണിച്ചുവരുത്തി സമയം മുഴുവന്‍ പ്രസംഗിപ്പിച്ച് അവസാനം സദ്യയുണ്ട് പിരിയുകയാണ്.

ഇത്തരം ഹീനമായ ആചാ‍രങ്ങളില്‍ ഇപ്പോഴും ചിലര്‍ ആനന്ദം കൊള്ളുന്നു.. പക്ഷെ കാണികള്‍ക്ക് ഇതൊട്ടും ഇഷ്ടപ്പെടില്ലെന്ന് അവര്‍ക്കറിയാമെങ്കിലും മാറി മാറി വരുന്ന പ്ര്സിഡണ്ടുമാര്‍ ഇത് തന്നെ ആവര്‍ത്തിക്കുന്നു..

ഓണാഘോഷം ഒന്നോ രണ്ടോ മണിക്കൂറില്‍ ഒതുക്കി സദ്യയുണ്ട് പിരിയണം..

ഇങ്ങിനെ തുടങ്ങാം.

ഒരു പൂക്കളം ഇട്ടിരിക്കണം – നിലവിളക്ക് ക്ലബ്ബിലെ മുതിര്‍നന പൌരന് തെളിയിക്കാം.

ഒരു രംഗപൂജയോട് കൂടി ആരംഭിച്ച്…. പിന്നീട് കുമ്മാട്ടികളുടെ വരവ്.

കുമ്മാട്ടികള്‍ പിന് വാങ്ങിയ ഉടന്‍ മാവേലി എഴുന്നെള്ളുകയായി.. മാവേലി നാട്ടുകാരായ മെംബര്‍മാരോട് കുശലം പറഞ്ഞതിനുശേഷം അദ്ദേഹത്തിന് വേണമെങ്കില്‍ വേദിയില്‍ ഇരിക്കാം.

പിന്നീട് ക്ലബ്ബ് പ്രസിഡണ്ട് രണ്‍ട് മിനിട്ടിന്നുള്ളില്‍ ഒരു സ്വാഗത പ്രസംഗവും ഓണം വിഷും പറഞ്ഞ് കാണികളുടെ കൂടെ ചെന്നിരിക്കണം.. പരമ്പാഗതമായ വേഷങ്ങളായിരിക്കണം ക്ലബ്ബ് മെംബര്‍മാര്‍ക്ക്.

അടുത്ത ഇനം ഒരു ഓണപ്പാട്ട് -  ഓണപ്പാട്ട് പാടുന്നതിന്നിടയില്‍ തിരുവാതിരക്കളി [കൈക്കൊട്ടിക്കളി]ക്കുള്ള ആളുകള്‍ക്ക് തയ്യാറായി നില്‍ക്കാം.. ഓണപ്പാട്ട് പാടിക്കഴിഞ്ഞതും തിരുവാതിരക്കളി ആരംഭിക്കുകയായി.

അത് കഴിഞ്ഞ് ഗാപ്പുകള്‍ വന്നാല്‍ ഫില്ലേര്‍സ് ആയിട്ട് ഓണപ്പാട്ടുകള്‍ കുത്തി നിറക്കണം… ഇവിടെയാണ് “മാസ്റ്റര്‍ ഓഫ് സെറിമണി” യുടെ കഴിവുകള്‍ പ്രദര്‍ശിപ്പിക്കേണ്ടത്. അല്ലാതെ വഴിയില്‍ വരുന്നവരേയെല്ലാം സ്റ്റേജില്‍ കയറ്റി പ്രസംഗിപ്പിക്കുകയല്ല..

തിരുവാതിക്കളിയുടെ ദൈര്‍ഘ്യം നാലോ അഞ്ചോ മിനിട്ടില്‍ ഒതുങ്ങതിനാല്‍ രണ്ടോ മൂന്നോ കളികള്‍ ആകാം.. അതിന്നനുസരിച്ചുള്ള പാട്ടുകളും സ്റ്റെപ്പുകളും വേണം.

തിരുവാതിരക്കളി കഴിഞ്ഞാല്‍ രംഗപൂജക്ക് വേഷമിട്ട കുട്ടിക്ക് ഭരത നാട്ട്യം അല്ലെങ്കില്‍ ഓണത്തിന് മാറ്റുകൂട്ടുന്ന ഏതെങ്കിലും നൃത്തമാകാം.. അങ്ങിനെ സമയം ഒട്ടും നഷ്ടപ്പെടുത്താതെ ഓരോ ഇനങ്ങള്‍ മാറി മാറി വന്നുകൊണ്ടിരിക്കണം.

കൂട്ടത്തില്‍ പുരുഷന്മാരുടെ ഓണപ്പാട്ട് ആകാം. പത്തില്‍ കുറയാതെ ഉള്ള ആളുകള്‍ സംഘം ചേര്‍ന്ന ഗാനം ആലപിക്കാം.. പത്താളുകള്‍ക്ക് കുറഞ്ഞത് മൂന്ന് മൈക്രോഫോണുകള്‍ കൊടുത്തിരിക്കണം.
അങ്ങിനെ ഒരു മണിക്കൂറില്‍ തകര്‍പ്പന്‍ ഓണാഘോഷ പരിപാടികള്‍ക്കുശേഷം, മിറ്റിങ്ങ് അഡ്ജേണ്‍ ചെയ്തതിനുശേഷം മാത്രം സദ്യ വിളമ്പുക.

ഇങ്ങിനെയാണ് “ഓണാഘോഷം” നടത്തേണ്ടത്. 

അല്ലാതെ ഒന്നരമണിക്കൂറ് ഓണാഘോഷപരിപാടിയില്‍ അഞ്ചുമിനിട്ട് മാത്രം കലാപരിപാടികള്‍ കാണിച്ച് സദ്യയുണ്ട് പിരിയല്‍ അല്ല.