Monday, March 29, 2010

TRICHUR BLOG CLUB NEWS


തൃശ്ശൂര്‍ പൂരത്തിന് [25-04-2010] മുന്‍പ് TRICHUR BLOG CLUB ന്റെ ഒരു യോഗം കൂടണമെന്ന് ആഗ്രഹിക്കുന്നു.

താല്പര്യമുള്ളവര്‍ ബന്ധപ്പെടുക:


http://trichurblogclub.blogspot.com/2010/03/blog-post.html

Friday, March 26, 2010

കൂര്‍ത്ത നഖമുള്ള സുന്ദരി

ഞാന്‍ ഒരിക്കലും ഈ സുന്ദരിയെപ്പറ്റി ഓര്‍ക്കാറില്ല. വളരെ അപ്രതീക്ഷിതമായിരുന്നു സുന്ദരിയുടെ മകളുമായുള്ള കൂടിക്കാഴ്ച. മകളുമായുള്ള കൂടെകൂടെയുള്ള സംസര്‍ഗ്ഗം എന്നെ ഭൂതകാലത്തിലേക്ക് കൂട്ടിക്കൊണ്ട് പോയി.

ഞാന്‍ മകളുമായി ഇടപെഴകുമ്പോളൊക്കെ എനിക്ക് അവളുടെ അമ്മയുടെ മുഖമാണ് മനസ്സില്‍ കാണാറ്. ഞാനത് അവളോട് പറയാറും ഉണ്ട്.

മകളെ കാണുമ്പോഴും ഒരു ചൈനീസ് ബ്ലന്ഡ് ഉള്ള പോലെ തോന്നും. പക്ഷെ അവളില്‍ കൂടി എപ്പോഴും ഞാനെന്റെ പഴയ സുന്ദരിയേയാണ് ദര്‍ശിക്കുക.

നമുക്ക് ഏതാണ്ട് ഒരു അമ്പത് വര്‍ഷം പിന്നിലേക്ക് പോകാം. ഈ പ്രസ്തുത സുന്ദരി ഒരു ദിവസം കുടുംബസമേതം മലയേഷ്യയില്‍ നിന്ന് നാട്ടിലെത്തി. അവളുടെ അമ്മയുടെ വീട്ടില്‍ താമസവും തുടങ്ങി. താമസിയാതെ അവര്‍ സ്വന്തം വീട്ടിലേക്ക് ചേക്കേറി.

ആദ്യമൊന്നും ഞാനുമായി സംസര്‍ഗ്ഗം ഉണ്ടായിരുന്നില്ല. അവളുടെ അഛന്‍ മലായ് പോലീസിലായിരുന്നത്രെ. നാട്ടില്‍ എന്റെ ബന്ധുമിത്രാദികളില്‍ ഇവര്‍ മാത്രമായിരുന്നു വലിയ ലിവിങ് സ്റ്റാന്‍ ഡേര്‍ഡില്‍ ഉള്ളവര്‍. കാറും ബംഗ്ലാവും മറ്റും. അവര്‍ക്ക് നാട്ടില്‍ പലരേയും പിടിച്ചിരുന്നില്ല എന്ന് എനിക്ക് തോന്നിയിരുന്നു. അതെ വെറും തോന്നലാകാമായിരുന്നു.

സുന്ദരിയുടെ അഛന്‍ മലായിലെ പോലെ ഇവിടെയും ആഡംഭര ജീവിതം നയിച്ചുപോന്നു. മലായില് ഉണ്ടായിരുന്നു അദ്ദേഹത്തിനൊരു ഡാറ്റ്സണ്‍ ബ്ലൂബേര്‍ഡ് - പീകോക്ക് ബ്ലു കാര്‍. ഇവിടെ പഴയ കാലത്ത് വിദേശനിര്‍മ്മിത വാഹനങ്ങളൊന്നും കിട്ടിയിരുന്നില്ല. അതിനാല്‍ ഒരു പുതിയ അംബാസഡര്‍ കാര്‍ ഈ കളരില്‍ ഓര്‍ഡര്‍ ചെയ്ത് വരുത്തി.

ഈ സുന്ദരി എന്നെക്കാളും നാലഞ്ച് വയസ്സ് പ്രായം കുറവായിരുന്നു എന്ന് തോന്നുന്നു. എനിക്കവളേക്കാളും പ്രിയം അവളുടെ കാറിനോടായിരുന്നു. അന്നൊക്കെ എന്റെ പിതാവും വലിയ സ്റ്റാറ്റസ്സില്‍ ജീവിക്കുന്ന ആളായിരുന്നു. പക്ഷെ നാട്ടില്‍ എന്നന്നെക്കുമായി കഴിഞ്ഞുകൂടിയപ്പോള്‍ കാറും മറ്റുമൊന്നും ഉണ്ടായിരുന്നില്ല.

ഞാന്‍ ഇവരുടെ കാര്‍ രാത്രികാലങ്ങളില്‍ മോഷണം നടത്തി ചുറ്റിയടിക്കാറുണ്ട്. രാവിലെ കഴുകിയിടുന്നത് കണ്ടാല്‍ അവളുടെ പിതാവിന് എന്നെ വലിയ കാര്യമാണ്.

എന്റെ വീട്ടില്‍ എലക്ട്രിസിറ്റി പോലും ഉണ്ടായിരുന്നില്ല. ലോകം മുഴുവന്‍ ചുറ്റി സഞ്ചരിച്ച് കൊണ്ടിരുന്ന എന്റെ പിതാവിന് നാട്ടില്‍ അഡ്ജസ്റ്റ് ചെയ്യാന്‍ ഒരു പ്രശ്നവും കണ്ടില്ല. ലോക പ്രശസ്തമായ ബുഹാരി ഗ്രൂപ്പ് ഓഫ് ഹോട്ടത്സിന്റെ അധിപതിയായി 40 വര്‍ഷം കൊളമ്പോയിലും മറ്റുമായി ജീവിച്ചു.

എന്റെ പിതാവായിരുന്നു ആദ്യമായി കേരളത്തില്‍ ഒരു പ്ലിമത്ത് കാറ് കൊണ്ട് വന്നത്. അതില്‍ മ്യൂസിക് ഹോണ്‍ ഉണ്ടായിരുന്നു. അത് അടിച്ചും കൊണ്ട് ഞങ്ങളെ സവാരിക്ക് കൊണ്ട് പോയിരുന്നു. ഓരോ വരവിനും ഓരോ ആഡംഭരവാഹനങ്ങള്‍ അദ്ദേഹത്തിന്റെ കൂടെ ഉണ്ടായിരുന്നു.

പക്ഷെ വിദേശവാസം അവസാനിച്ചപ്പോല്‍ വെറും ഒരു സാധാരണക്കാരനാകാന്‍ എന്റെ മാന്യപിതാവിന് സാധിച്ചു. ഫ്രൈഡ് ചിക്കനും, പിസ്സായും, ഗ്രില്‍ഡ് ഫുഡും, അമേരിക്കന്‍ ബ്രേക്ക് ഫാസ്റ്റും മറ്റും കഴിച്ചിരുന്ന പിതാവിന് നാട്ടിലെ പൊടിയരിക്കഞ്ഞിയും, പുട്ടും പപ്പടവും, അവിയലും തോരനും മോരു കറിയുമെല്ലാം പെട്ടെന്ന് വഴങ്ങി.

അങ്ങിനെ എന്റെ പിതാവ് രാജകീയ സ്റ്റൈലില്‍ തന്നെ നാട്ടില്‍ വിരാജിച്ചു. ആ കാലത്താണ് സുന്ദരിയുടെ കുടുംബവും നാട്ടിലേക്ക് ചേക്കേറിയത്. അവളുടെ പിതാവ് ഉദ്യോഗത്തില്‍ നിന്ന് വിരമിച്ച കാലമായിരുന്നു എന്റെ പിതാവിനെ പോലെ.

പക്ഷെ സുന്ദരിയുടെ പിതാവ് എന്റെ പിതാവിനേക്കാളും റോയല്‍ സ്റ്റൈലില്‍ ആയിരുന്നു വിഹരിച്ചിരുന്നത്. അദ്ദേഹത്തിന്‍ ഒരു കാറുണ്ടായിരുന്നു എന്ന് മാത്രം.

എന്റെ അമ്മയെ അദ്ദേഹം ചെറിയമ്മ എന്നാണ് വിളിച്ചിരുന്നത്. ഞങ്ങള്‍ക്ക് രാഘവേട്ടനുമായി [സുന്ദരീസ് ഫാദര്‍] രണ്ട് മൂന്ന് ബന്ധമുണ്ടായിരുന്നു.

രാഘവേട്ടന്റെ ഭാര്യയുടെ അഛന്‍ എന്റെ പിതാവിന്റെ അളിയന്റെ സഹോദരനായിരുന്നു. പിന്നെ എന്റെ വലിയഛന്റെ ഭാര്യയുടെ ജേഷ്ടത്തിയായിരുന്നു സുന്ദരിയുടെ അമ്മയുടെ അമ്മ. പിന്നെ സുന്ദരിയുടെ ഈ അമ്മൂമ്മ എന്റെ അമ്മൂമ്മയുടെ ചെറിയഛന്റ്റെ മകളായിരുന്നു. അങ്ങിനെ ബന്ധങ്ങള്‍ ബന്ധങ്ങള്‍... പലതരം.

സുന്ദരിയുടെ അമ്മയുടെ പിതാവും കൊളംബോയിലായിരുന്നു. ജോലി റെയില് വേയില്‍. അപ്പോള്‍ അവിടെ വലിയമ്മയും ഈ ഞാനും ഉണ്ടായിരുന്നു. അങ്ങിനെയൊക്കെയാണ് ബന്ധങ്ങളുടെ കഥ.

എന്റെ കൊളംബോയിലെ ജീവിതത്തില്‍ ഞാന്‍ സിംഹളീസ്, തമിഴ്, ഇംഗ്ലീഷ് മുതലായ ഭാഷ സ്വായത്തമാക്കിയിരുന്നു. ഇപ്പോള്‍ സിംഹളീസ് പാടെ മറന്നു. ആരോടും സംസാരിക്കതെ.

എന്റെ അമ്മക്ക് നാട്ടിലെങ്ങാനും സവാരി നടത്താനുണ്ടെങ്കില്‍ രാഘവേട്ടന്‍ വരും വാഹനമായിട്ട്. എന്റെ അമ്മ വണ്ടിയില്‍ പെട്രോള്‍ അടിച്ച് കൊടുക്കും. അങ്ങിനെ പലപ്പോഴായി രാഘവേട്ടനും സുന്ദരിയും അവളുടെ അമ്മയും സഹോദരനും എന്റെ വീട്ടില്‍ തമ്പടിക്കുക പതിവായിരുന്നു.

സുന്ദരിയുടെ സഹോദരനും ഞാനും സമപ്രായക്കാരായിരുന്നു. അവര്‍ പലപ്പോഴും മലായ് ഭാഷ സംസാരിച്ചിരുന്നു വീട്ടില്‍. ചിലപ്പോള്‍ ഞങ്ങള്‍ സംസാരിച്ചുകൊണ്ടിരിക്കുമ്പോള്‍ ഇവര്‍ മലായ് ഭാഷയില്‍ ഞങ്ങളെ കളിയാക്കാറുണ്ട്. ഞങ്ങള്‍ക്കറിയില്ലല്ലോ എന്താണ് ഇവര്‍ പുലമ്പുന്നതെന്ന്.
എന്നാലും അവരുമായുള്ള സഹവാസം എനിക്ക് ആനന്ദം പകരുന്നതായിരുന്നു.

ഞാനും സുന്ദരിയുമായി എപ്പോഴും അടിപിടി കൂടുമായിരുന്നു. സുന്ദരി വളരെ തിന്‍ ആയിരുന്നു. വളരെ മെലിഞ്ഞതും വലിയ വായിലനാവും അവള്‍ക്കുണ്ടായിരുന്നു.പിന്നെ കൂര്‍ത്ത നഖവും. അടിപിടി ക്ലൈമാക്സില്‍ എത്തി അവള്‍ തോല്‍ക്കുമെന്ന് തോന്നുകയാണെങ്കില്‍ അവള്‍ എന്നെ മാന്തിപ്പൊളിക്കും. എന്നാലും ഞാന്‍ അവളെ വിടില്ല.

എന്റെ പിതാവ് നാട്ടില്‍ വാസമുറപ്പിച്ചപ്പോള്‍ രാഘവേട്ടന്‍ മിക്ക വാരാന്ത്യത്തിലും ഞങ്ങളുടെ വീട്ടില്‍ വരാറുണ്ട്. പാതിരയാകും വരെ എന്റെ അഛനുമായി വെടി പറഞ്ഞിരിക്കും. രാഘവേട്ടന്‍ മലേഷ്യയിലെയും എന്റെ പിതാവ് സിലോണിന്റെ തലസ്ഥാനമായ കൊളംബോയിലേയും കാര്യങ്ങള്‍ നിരത്തും.

രാഘവേട്ടന് ബീഡി വലി കൂടുതലായിരുന്നു. പിന്നെ സിഗരറ്റും വലിക്കും. എന്റ് പിതാവ് സിഗരറ്റ് മാത്രമേ ഉപയോഗിക്കൂ. അന്നത്തെ കാലത്ത് പ്ലയേറ്സ് സിഗരറ്റാണ്‍ ഏറ്റവും മുന്തിയത്.

ജോലിയില്‍ നിന്ന് വിരമിച്ചാലും കൊളംബോയില്‍ നിന്ന് അഛന് വലിക്കാനുള്ള സിഗരറ്റും വായിക്കാനുള്ള അവിടുത്തെ ഇംഗ്ലീഷ് പത്രവും മരണം വരെ കിട്ടിക്കൊണ്ടിരുന്നു. 50 സിഗരറ്റുകളുള്ള വട്ടത്തിലുള്ള ടിന്നുകളില്‍ ആയിരുന്നു പ്ലയേര്‍സ് സിഗരറ്റ്. ഞാനും എന്റെ അനുജനും നാട്ടിലെ കാജാ ബീഡിയും പിന്നീട് സാധു ബീഡിയും കൊണ്ട് തൃപ്തിപ്പെട്ടിരുന്ന കാലം.


രാഘവേട്ടന്‍ വീട്ടില്‍ വന്നിരുന്ന കാലത്ത് രാഘവേട്ടന്റെ സിസ്സേര്‍സ് സിഗരറ്റും, അഛന്റെ പ്ലയേറ്സ് സിഗരറ്റും ഞാന്‍ മോഷ്ടിക്കും. അതൊക്കെ തട്ടിന്‍ പുറത്തിരുന്ന് ഞങ്ങള്‍ വലിക്കും. കൂട്ടിന് സുന്ദരിയുടെ സഹോദരനും ഉണ്ടാകും.

ഞാനും എന്റെ അമ്മയും രാഘവേട്ടനും സുന്ദരിയൊന്നിച്ച് കാറില്‍ കറങ്ങാന്‍ പോകാറുണ്ടായിരുന്നു. അന്ന് ഞാനും സുന്ദരിയും പിന്‍ സീറ്റിലായിരിക്കും ഇരിക്കുക. അപ്പോളും ഞങ്ങള്‍ തല്ല് പിടിച്ചും കൊണ്ടിരിക്കും. അങ്ങിനെ ഒരു ദിവസം സുന്ദരി എന്നെ മാന്തിപ്പൊളിച്ചു. എനിക്ക് ശരിക്കും കരച്ചില്‍ വന്നു.

എപ്പോളും ഞാനായിരിക്കും തല്ല് കൂടാന്‍ മുന്‍പന്തിയില്‍. അവള്‍ക്ക് കട്ടപ്പല്ലുണ്ടായിരുന്നു. അവളെ കാണാന്‍ എല്ലത്തിയാണെങ്കിലും ആനച്ചന്തം ഉണ്ട്. വെളുത്ത് വെളുത്തുള്ള സുന്ദരിയായിരുന്നു. മൂക്ക് പതിഞ്ഞിരുന്നാല്‍ ശരിക്കും ചൈനക്കാരിയെന്ന് വിശേഷിപ്പിക്കാം. അതൊഴിച്ചാല്‍ ബാഹ്യമായ രീതികളെല്ലാം ചൈനീസ് സ്റ്റൈലാണ്.

ഞങ്ങളവളെ ചൈനീസ് ബേഡ് എന്ന് വിളിക്കാറുണ്ട്. അവള്‍ക്ക് ശരിക്കും ചൈനീസ് വിഭവങ്ങളായിരുന്നു പ്രിയംകരം. പക്ഷെ അതൊന്നും കുന്നംകുളത്ത് കിട്ടാതിരുന്നപ്പോള്‍ പിന്നെ അവളും എന്റെ പിതാവിനെ പോലെ പുട്ടും പത്തിരിയും, പൊടിയരിക്കഞ്ഞിയും കഴിച്ച് തൃപ്തിപ്പെട്ടു.


അവളുടെ അമ്മ അവള്‍ക്ക് ചിലപ്പോള്‍ നാസിഗോറി ഉണ്ടാക്കി കൊടുക്കുമായിരുന്നു. ഒരിക്കല്‍ ഞാന്‍ അവളുടെ അമ്മയോട് നാസിഗോറി ഉണ്ടാക്കിത്തരാന്‍ പറഞ്ഞപ്പോള്‍ അവര്‍ പറഞ്ഞു അത് മലായ്ക്കാര്‍ മാത്രം ഇഷ്ടപ്പെടുന്ന വിഭവമാണെന്ന്.

ഒരിക്കല്‍ ഞാന്‍ സുന്ദരിക്ക് തയ്യാറാക്കി വെച്ചിരുന്ന നാസി ഗോറി മോഷ്ടിച്ച് ഭക്ഷിച്ചു. എനിക്ക് വളരെ ഇഷ്ടമായി ആ വിഭവം. ഞാനൊരിക്കല്‍ എന്റെ ചേച്ചിയോട് ഈ നാസി ഗോറി ഉണ്ടാക്കിത്തരാന്‍ പറഞ്ഞപ്പോള്‍ അത് സുശിയേടത്തി ഇനി നമ്മുടെ വീട്ടില്‍ വരുമ്പോള്‍ പഠിച്ച് ഉണ്ടാക്കിത്തരാമെന്ന് പറഞ്ഞു.

അങ്ങിനെ ഒരു ദിവസം അതുണ്ടാക്കുന്നത് കണ്ട് പിടിച്ചു. തലേദിവസത്തെ നമ്മള്‍ കളയുന്ന പഴയ ചോറും കറികളുടെ കഷണങ്ങളൊക്കെ എടുത്ത് വെച്ച്, ഒരു ചീനച്ചട്ടിയില്‍ എണ്ണയൊഴിച്ച് ഈ വേസ്റ്റുകളുടെ തൂക്കമനുസരിച്ച് രണ്ടോ മൂന്നോ മുട്ട അതിലൊഴിച്ച് കുത്തിക്കീറും, എന്നിട്ട് ഈ വേസ്റ്റുകള്‍ ചീനച്ചട്ടിയിലിട്ട് ചൂടാക്കും. അതാണ് എന്റെ സുന്ദരിയുടെ ബ്രേക്ക് ഫാസ്റ്റ്.

എനിക്ക് ഇത് കേട്ട് ചിരി വന്നെങ്കിലും കഴിക്കാന്‍ സ്വാദുള്ളതിനാല്‍ ആരോടും പറഞ്ഞില്ല. സാധാരണ ഈ അവശിഷ്ടങ്ങള്‍ ഞങ്ങള്‍ പശുവിനും ആടിനും കുടിക്കാനുള്ള കുഴിതാളിയില്‍ നിക്ഷേപിക്കാറാണ് പതിവ്. പാവം കന്നുകാലികള്‍ക്ക് അന്നത്തെ ആഹാരം കമ്മി വരും.

എന്റെ ദേഹത്ത് ഒരു പാട് വര്‍ഷം സുന്ദരിയുടെ നഖക്ഷതങ്ങള്‍ ഉണ്ടായിരുന്നു അവളെ ഓര്‍മ്മിക്കാന്‍. അങ്ങിനെ കുറേ വര്‍ഷങ്ങളായി ഞാന്‍ അവളെ മറന്നിരിക്കയായിരുന്നു.

ഇനിയും ഒരുപാടെഴുതാനുണ്ട് ചൈനീസ് സുന്ദരിയെപറ്റി. പക്ഷെ തല്‍ക്കാലം ഇവിടെ നിര്‍ത്താം.
++++++++++
ഈ ബ്ലോഗ് പോസ്റ്റ് സുന്ദരിയുടെ മകളായ പ്യാരി സിങ്ങിന് ഡെഡിക്കേറ്റ് ചെയ്യുന്നു.

Wednesday, March 24, 2010

പോത്തിറച്ചിയും പൊറോട്ടയും

ഇന്ന് കുട്ടന്‍ മേനോന്‍ ചോദിച്ചു
"എന്താ പ്രകാശേട്ടാ പുതിയ പോസ്റ്റുകളൊന്നുമില്ലേ..?

വല്ലപ്പോഴും എഴുതുന്ന ബ്ലോഗിന്റെ ലിങ്ക് അയാള്‍ക്ക് അയക്കാറുണ്ട്. അതൊന്നും നോക്കാന്‍ അയാള്‍ക്ക് നേരമില്ല.

എന്നിട്ടിതാ ചോദിക്കുന്നു.
പുതിയതൊന്നുമില്ലേ എന്ന്........

പണ്ട് പറഞ്ഞിരുന്നു. പെണ്‍പിറന്നോത്തിയേയും മക്കളേയും കൊണ്ട് എന്റെ വീട്ടില്‍ വരാമെന്നും കുട്ടികളെ കാണിക്കാമെന്നും. പക്ഷെ ഒരിക്കലും വന്നില്ല.
അവസാനം ഞാന്‍ വിചാരിച്ചു. ഇയാള്‍ക്ക് പെണ്ണും പിടക്കോഴിയും പരിവാരങ്ങളും ഒന്നുമില്ലാ എന്ന്.

സംശയം തീര്‍ക്കാന്‍ ഒരു ദിവസം അയാളോട് പറയാതെ ഞാന്‍ അയാളുടെ വീട്ടില്‍ പോയി.

വീട് പാവറട്ടിയാണെന്ന് മാത്രം അറിയാമായിരുന്നു.
എന്നാല്‍ ഒരിക്കലും എന്നോട് വീട്ടിലേക്ക് ക്ഷണിക്കുകയോ, വീട്ടിലേക്കുള്ള അഡ്രസ്സ് പറഞ്ഞ് തരികയോ ചെയ്തിരുന്നില്ല.
ഞാന്‍ ഒരു ദിവസം വേറെ പണിയൊന്നും ഏല്‍ക്കാതെ അയാളുടെ വീട് കണ്ടുപിടിക്കാന്‍ തന്നെ തീരുമാനിച്ചു.

കാലത്ത് തൊട്ട് വൈകുന്നേരം വരെ അന്വേഷിച്ചാലും തരക്കേടില്ലാ എന്ന് കരുതി പാവറട്ടി ഒരറ്റം തൊട്ട് മറ്റേ അറ്റം വരെ നടന്ന് അന്വേഷിച്ചു.

ഒടുവില്‍ വീട് കണ്ടെത്തി.

ഞാന്‍ വീട്ടിലെത്തിയ സമയം അദ്ദേഹം വീട്ടിലുണ്ടായിരുന്നില്ല.
ഞാന്‍ കുട്ടികളെ കണ്ടു. രണ്ട് ഓമന മക്കള്‍. എനിക്ക് സന്തോഷമായി.

അല്പ നേരത്തിനുള്ളില്‍ കുട്ടന്‍ മേനോന്‍ ആഗതനായി.
ഞങ്ങള്‍ സൌഹൃദം പങ്കിട്ടു.
അമ്മയോടും അഛനോടും പെമ്പറന്നോത്തിയോടും കുശലം പറഞ്ഞ് ഞാന്‍ യാത്രയായി.

++ എനിക്ക് എഴുതാന്‍ ഒന്നും ഓര്‍മ്മ വരുന്നില്ല. എന്നാലും കുട്ടന്‍ മേനോന്‍ ചോദിച്ച സ്ഥിതിക്ക് നാല് വരി എഴുതാമെന്ന് വിചാരിച്ചു.
പണ്ട് കാലത്ത് ഞാന്‍ സ്കൂളില പഠിക്കുന്ന കാലത്ത് - ഞാന്‍ ഒരു മണ്ടനായിരുന്നു.

എനിക്ക് പഠിക്കാന്‍ തീരെ ഉത്സാഹമില്ലായിരുന്നു. ഇങ്ങനെ തെണ്ടി നടക്കാനായിരുന്നു ഇഷ്ഠം.

അമ്മ സ്കൂള്‍ ടീച്ചറായിരുന്നു. അഛന്‍ സിലോണിലും. പുള്ളിക്കാരന്‍ കൊല്ലത്തിലൊരിക്കലേ നാട്ടിലെത്തുകയുള്ളൂ.

മിക്കവാറും സ്കൂള്‍ അടക്കുമ്പോള്‍ ഞങ്ങളെ [അമ്മയും, അനുജനും, ഞാനും] അങ്ങോട്ട് കൊണ്ട് പോകും.

അഛന്‍ വിചാരിക്കും പിള്ളേര്‍ എങ്ങിനെയെങ്കിലും പഠിച്ച് വലുതാകുമെന്ന്. ഞങ്ങള്‍ തെങ്ങിന്മേല്‍ കയറി കള്ള് കട്ട് കുടിക്കാനും, ബീഡി സിഗരറ്റ് എന്നിവ വലിക്കാനും മറ്റും അഭ്യസിച്ചു. പിന്നെ കറങ്ങിനടക്കാന്‍ അഛന്‍ തന്നെ സിലോണില്‍ നിന്ന് ഒരു ഇംഗ്ലണ്ട് റാലി സൈക്കിള്‍ ഇറക്കുമതി ചെയ്ത് തന്നു.

അന്നത്തെ കാലത്ത് ഒരു ചെറുപ്പക്കാരന്‍ ചെത്തി നടക്കാന്‍ വേണ്ടത്, ഒരു റാലി സൈക്കിള്‍, സീക്കോ വാച്ച്, ഡബിള്‍ മുണ്ട്, ടര്‍ളിന്‍ ഷര്‍ട്ട്. ഇതൊക്കെ എനിക്കുണ്ടായിരുന്നു. പഠിത്തത്തില്‍ മാത്രം കമ്പമുണ്ടായിരുന്നില്ല.

സ്കൂള്‍ വിട്ട് വരുന്ന വഴി അല്ലെങ്കില്‍ സ്കൂളില്‍ നിന്ന് ജവഹര്‍ തിയേറ്ററില്‍ പോയി സിനിമ കാണും. പിന്നെ കറപ്പക്കുട്ടി ഏട്ടന്റെ പീടികയിലാ‍ണ് ഞാന്‍ എന്റെ ചോറ്റുപാത്രം വെക്കുക. അത് കഴിക്കാന്‍ മറക്കില്ല. പിന്നെ അവിടെ പോയാല്‍ വേലായുധേട്ടന്‍ നല്ല സോഡാ സര്‍ബത്ത് തരും. അതും കഴിക്കും.

ചിലപ്പോള്‍ പട്ടാമ്പി റോട്ടിലുള്ള ചക്കുണ്ണി ഇയ്യപ്പന്റെ ഇറക്കത്തിലുള്ള വല്യഛന്റെ വീട്ടില്‍ പോയി, വല്യമ്മ എന്തെങ്കിലും തന്നാല്‍ അത് കഴിക്കും.

ചിലപ്പോള്‍ അതേ റോഡിലുള്ള സുമതിച്ചേച്ചിയുടെ വീട്ടില്‍ പോയി വാസുവേട്ടന്‍ സോപ്പ് കമ്പനിയില്‍ വായ് നോക്കി നില്‍ക്കും.

വീട്ടില്‍ നിന്ന് ചോറ് കൊണ്ടോയിട്ടും ചിലപ്പോള്‍ റഹ് മാനിയ ഹോട്ടലില്‍ നിന്ന് ഊണ് കഴിക്കും. മഴക്കാലത്ത് വീട്ടില്‍ നിന്ന് കൊണ്ട് വരുന്ന ചോറ് തണുത്ത് മരവിച്ചിരിക്കും. അപ്പോള്‍ റഹ് മാനിയ ഹോട്ടലില്‍ നിന്ന് നല്ല ആവി പറക്കുന്ന ഊണ് കിട്ടും. അതിനുള്ള വക ചേച്ചിയുടെ പേഴ്സില്‍ നിന്ന് മോഷ്ടിക്കും.

അങ്ങിനെ ഇരിക്കുന്ന കാലം ഞമനേങ്ങാട്ടെ തറവാട്ടില്‍ ഭാഗം വെച്ചുവെങ്കിലും, ആദായമെല്ലാം പാപ്പനും അച്ചമ്മയും ആണ് എടുത്തിരുന്നത്. അത് കുറച്ചൊക്കെ വസൂലാക്കുന്നതിന് ഞാന്‍ അവിടെ കേമ്പ് ചെയ്തു. അങ്ങിനെ സ്കൂളില്‍ നിന്ന് ആദ്യം ചെറുവത്താനിയില്‍ അമ്മ വീട്ടില കയറി, ചേച്ചിയെ കണ്ട് അവിടുത്തെ വിശേഷങ്ങളൊക്കെ തിരക്കി, ചിലപ്പോള്‍ അവിടെ നിന്ന് കാപ്പിയും പലഹാരമൊക്കെ കിട്ടും. അതെല്ലാം അടിച്ച് നേരെ ഞമനേങ്ങാട്ടെക്ക് സൈക്കിളില്‍ പായും.

ഞമനേങ്ങാട്ടെ സ്ഥിതി വിചിത്രമാണ്. അവിടെ എന്നും രാത്രി ചോറും ചെമ്മീന്‍ കറിയും. പിന്നെ രാവിലെ ചായയും പത്തിരിയോ അല്ലെങ്കില്‍ പുട്ടോ.

ചെറിയമ്മയും സ്കൂള്‍ ടീച്ചറായിരുന്നു ഗുരുവായൂരില്‍. ആഴ്ചയില്‍ ഒരിക്കല്‍ മാത്രം വരും. തറവാട്ടില്‍ ഞാനും എന്റെ ഇളയമ്മ എന്ന് വിളിക്കുന്ന അമ്മായിയും. പാപ്പന്‍ സിങ്കപ്പൂരിലും. പാപ്പന്‍ 5 കൊല്ലത്തിലൊരിക്കലേ വരൂ. വരുമ്പോള്‍ ഒരു കൊല്ലം നിന്നേ പോകൂ.

ആള്‍ വന്നാല് നാലഞ്ച് എരുമയേയും പശുക്കളേയും എല്ലാം വാങ്ങി പരിപാലിക്കും. ആ പരിപാടിയെല്ലാം കണ്ടാല്‍ ഇനി തിരിച്ച് പോകില്ലാ എന്ന് വിചാരിക്കും. പാപ്പന്‍ വരുമ്പോള്‍ എനിക്ക് ടര്‍ളിന്‍ ഷര്‍ട്ടും, റബ്ബര്‍ ചെരിപ്പും മറ്റു സാധങ്ങളും കൊണ്ട് തരാറുണ്ട്.

പാപ്പന്‍ വന്നാല്‍ നല്ല കട്ടിയുള്ള എരുമപ്പാല്‍ കൊണ്ടുള്ള ചായയും, പിന്നെ സ്മൃദ്ധിയായി തൈരും മോരും കഴിക്കാം.

തറവാട്ടില്‍ താമസിക്കുന്ന കാലം ഞാന്‍ തീരെ പഠിച്ചിരുന്നില്ല. അവിടെ വന്നാല്‍ ബീഡി വലി കൂടുതലാണ്. പിന്നെ തെണ്ടി നടക്കലും. അവിടെ തെക്കേ പറമ്പിന്റെ അറ്റത്തും, പടിഞ്ഞാറെ പറമ്പിന്റെ അറ്റത്തും കുളങ്ങളുണ്ട്. അവിടെ നീന്തിത്തുടിക്കും. രണ്ട് കുളങ്ങളും കലക്കി മറിക്കും.

പിന്നെ തെക്കോറത്തുള്ള ഒരു കുളത്തില്‍ അഛന്‍ ഒരു കല്‍ക്കിണര്‍ പണിതു. ഞങ്ങളുടെ നാട്ടില്‍ ആദ്യം കല്‍ക്കിണര്‍ പണിതത് ഞങ്ങളുടെ വീട്ടിലാണ്. അതിന്റെ നെല്ലിപ്പടി കൊണ്ട് വന്നത് അമ്മയുടെ ഇളയമ്മയുടെ കൂറ്റനാട്ടുള്ള വീട്ടില്‍ നിന്നാണ്. പിന്നെ ഓരോ കല്ലും തലച്ചുമടായി ചെറുവത്താനി ആക്കല കുന്നത്ത് നിന്നാണ് കൊണ്ട് വന്നിരുന്നത്. അന്ന് ചെറുവത്താനിയില്‍ നിന്ന് ഞമനേങ്ങാട്ടെക്ക് വാഹനസൌകര്യം ഇല്ലായിരുന്നു.

എല്ലാം തോടുകളും വലിയ വരമ്പും മാത്രം. ചില തോട് മുറിച്ച് കടക്കണമെങ്കില്‍ വലിയ തെങ്ങിന്റെ മല്ല് കുറുകെ വെച്ചിട്ടുണ്ടാകും. അതിന്മേല്‍ കൂടി സര്‍ക്കസ്സ് കളിച്ചാലെ അക്കര എത്തുകയുള്ളൂ...

അങ്ങിനെ കുളത്തിലെ കുളി കഴിഞ്ഞാല്‍ ഞാന്‍ ഈ കുളത്തിലെ കിണറ്റുകരയില്‍ വരും. അപ്പോളേക്കും നേരം സന്ധ്യയായിത്തുടങ്ങും. അവിടെ തേവാന്‍ ഒരു കൊട്ടയുണ്ടാകും. എന്താണ് ആ സൂത്രത്തിന്റെ പേര് എന്നോര്‍മ്മയില്ല.

വലിയ മുളയുടെ അറ്റത്ത് മരം കൊണ്ടുള്ള കൊട്ടയുണ്ടാകും. അത് കിണറ്റിന്റെ കുറുകെ വെച്ചിട്ടുള്ള തടിയില്‍ കൂടി മദ്ധ്യഭാഗത്ത് നിന്ന് കൊട്ട കിണറ്റിന്നടിയിലേക്ക് വലിച്ച് ഇറക്കണം.

അങ്ങിനെ കൊട്ടയില്‍ വെള്ളം നിറഞ്ഞാല്‍ പിന്നെ വളരെ ആയാസമായി വെള്ളമുള്ള കൊട്ട മുകളിലേക്ക് വരും. അങ്ങിനെ നാലഞ്ച് കൊട്ട വെള്ളം കോരി കുളിക്കും.

ചിലപ്പോള്‍ പെണ്ണുങ്ങള്‍ അവിടെ ബ്ലൌസൊക്കെ അഴിച്ച് വെച്ച് കുളിക്കാന്‍ തുടങ്ങിയിരിക്കും.

"എന്താ പെണ്ണുങ്ങള്‍ കുളിക്കുന്നിടത്ത് ഈ വല്യ ആണ്‍കുട്ടികള്‍ക്ക് പണി എന്നൊക്കെ ചിലര്‍ ചോദിക്കും..."

എന്നെ പൊതുവെ എല്ലാം പെണ്ണുങ്ങള്‍ക്കും പേടിയാ.

"എന്റെ കിണറ്റിന്‍ കരയില്‍ എനിക്കിഷ്ടപ്പെട്ട സമയത്തൊക്കെ വരും. അതിന് നിങ്ങളൊക്കെ വാശിപിടിച്ചിട്ട് ഒരു കാര്യവുമില്ല..."

അങ്ങിനെ അല്ലറ ചില്ലറ കശപിശ ഉണ്ടാകുമെങ്കിലും പിന്നെ പെണ്ണുങ്ങള്‍ ഞാന്‍ തേവിയെടുക്കുന്ന വെള്ളം പിടിച്ച് കുളിക്കാന്‍ തുടങ്ങും...

എന്റെ കുട്ടിക്കാലം അങ്ങിനെ വളരെ രസകരമായിരുന്നു. ചുറ്റുപാടും ധാരാളം വീടുകളും അവിടെ കുറേ കൂട്ടുകാരും ഒന്നോ രണ്ടോ കൂട്ടുകാരികളും. കുളക്കരയില്‍ കൈതക്കൂടും ഉണ്ട്. ചിലപ്പോള്‍ കൈത പൂക്കുന്ന സമയത്ത്, കൈതപ്പൂവ് പറിക്കാന്‍ പോകും.

അച്ചമ്മക്കൊരു മുണ്ട് വെക്കുന്ന മരപ്പെട്ടി ഉണ്ടായിരുന്നു. അതില്‍ കൈതപ്പൂവ് വെക്കും. വിശേഷദിവസങ്ങളില്‍ ഉടുക്കുന്ന മുണ്ടിന് കൈതപ്പൂവിന്റെ ഗന്ധം വരും. ചിലപ്പോള്‍ ഞാന്‍ എന്റെ ട്രൌസറും ഷര്‍ട്ടും ആ പെട്ടിയില്‍ വെക്കാറുണ്ട്.

ശനിയും ഞായറും ഞാന്‍ മിക്കവാറും ചെറുവത്താനിയിലെ അമ്മ വീട്ടില്‍ തങ്ങും. അവിടെ അമ്മമ്മ, അച്ചാച്ചന്‍, മാമന്മാര്‍ തുടങ്ങിയവരുണ്ടാകും. അവിടെ ഇളയ അമ്മാമനായിരുന്നു എന്റെ പ്രിയ കൂട്ട്. മൂപ്പര്‍ വെറ്റില മുറുക്കാനും ബീഡി വലിക്കാനുമെല്ലാം തരും.

അച്ചാച്ചന്‍ എപ്പോളും മുറുക്കിക്കൊണ്ടിരിക്കും. വെറ്റിലയും മൂക്കാത്ത അടക്കയും പിന്നെ പുകയിലയും ഇതാണ് മൂപ്പരുടെ കൂട്ട്. പക്ഷെ അമ്മാമക്ക് വെറ്റിലയും, അടക്കയും പിന്നെ പട്ടപ്പുകയിലയും. ഈ പുകയില വിശേഷമാണ്. വാസനയും മധുരവും ചേര്‍ന്ന പുകയില. ഞങ്ങളും ഊണ് കഴിഞ്ഞ് അമ്മാമയുടെ ചെല്ലപ്പെട്ടിയില്‍ നിന്ന് വിശദമായി മുറുക്കും. പത്ത് വയസ്സു തൊട്ട് ഞാന്‍ പുകയില മുറുക്കും.

ചെറുവത്താനിയില്‍ കഴുങ്ക് [കവുങ്ങ്] കൃഷി കൂടുതലാണ്. മിക്ക മരത്തിലും വെറ്റിലയുണ്ടാകും. കാലത്ത് പെണ്ണുങ്ങള്‍ മുറ്റമടിച്ച് ചാണകം തെളിച്ചുകഴിഞ്ഞാല്‍ പിന്നെ വെറ്റില പറിച്ച്, അടക്ക വെട്ടി ചെറിയ പീസുകളാക്കി ചെല്ലപ്പെട്ടിയില്‍ നിറച്ച് വെക്കും. പിന്നെ അടുത്ത് ഒന്നോ രണ്ടോ തുപ്പക്കോളാമ്പിയും വെക്കും.

കാലത്ത് വീട്ടില്‍ വിരുന്നുകാര്‍ വന്നാല്‍ അവര്‍ക്ക് ആദ്യം മുറുക്കാനാണ് കൊടുക്കുക. എന്നിട്ടേ ചോദിക്കൂ കുടിക്കനെന്താ വേണ്ടെ എന്ന്. എന്തെങ്കിലും കുടിക്കാന്‍ കൊടുത്താല്‍ ചിലര്‍ പിന്നേയും മുറുക്കി മുറ്റത്താകെ തുപ്പും.

അതാണ് നാട്ടിലെ ഒരു സ്റ്റൈല്‍.

വൈകുന്നേരം എന്റെ ചെറുവത്താനി വാസത്തില്‍ ഭക്ഷണം കഴിഞ്ഞാല്‍ ഞങ്ങള്‍ വിശദമായി ഒന്ന് മുറുക്കും. പിന്നെ ഇളയ മാമന്റെ കൂടെ തട്ടിന്‍ പുറത്ത് ഉറങ്ങാന്‍ പോകും. മാമന്റെ കയ്യില്‍ ബീഡി ഇല്ലാ എങ്കില്‍ ഏഷ് ട്രേയിലെ പഴയ ബീഡിക്കുറ്റി എടുത്ത് വലിക്കും. അതും ഇല്ലെങ്കില്‍ എന്നെ ബീഡി മോഷ്ടിക്കാന്‍ ഇളയ മാമന്‍ പറഞ്ഞയക്കും. ഞാന്‍ അച്ചാച്ചന്റെയും വലിയ മാമന്റെയും ബീഡി മോഷ്ടിച്ച് തട്ടിന്‍ പുറത്തെക്ക് പോകും.

ചെറുവത്താനിയിലെ അമ്മ വീട്ടില്‍ ഭക്ഷണം വേണ്ടുവോളം. പഷെ അവിടെ കാലത്തും ചോറാണ് അധികപേരും കഴിക്കുക. ചോറും തലേ ദിവസത്തെ മീന്‍ കൂട്ടാന്റെ മാങ്ങാപ്പുളിയും ചാറും. ചിലപ്പോള്‍ കാലത്തെക്ക് മീന്‍ കറി മാറ്റി വെച്ചിട്ടുണ്ടാകും. പിന്നെ മീങ്കറിയുടെ കൂടെ കൂട്ടാന്‍ സമൃദ്ധിയായി മോരും ഉണ്ടാകും.

എനിക്ക് കാലത്ത് ചോറും കൂട്ടാനും ഇഷ്ടമുണ്ടായിരുന്നില്ല. അതിനാല്‍ എനിക്ക് മുക്കിലെ പീടികയില്‍ നിന്ന് ഇഡ്ഡലിയും ചട്ട്ണിയും ചേച്ചി വാങ്ങിപ്പിച്ച് തരും. കാലക്രമേണ വീട്ടില്‍ ഇഡ്ഡലിയും ദോശയും എനിക്ക് മാത്രമായി ഉണ്ടാക്കിത്തുടങ്ങി. ചില ദിവസങ്ങളില്‍ പത്തിരിയും തേങ്ങാപ്പാലും അല്ലെങ്കില്‍ പുട്ടും പപ്പടവും...

ഞാന്‍ കുറച്ചും കൂടി വലുതാകാന്‍ തുടങ്ങി. എന്നില്‍ ദുഷിച്ച ചിന്തകളും മറ്റും ഉടലെടുത്ത് തുടങ്ങി. സെറ്റു കൂടി നടക്കലും, ഞായറാഴ്ചയിലെ സര്‍ക്കീറ്റും കള്ള് കുടിയും,ഗുരുവായൂരിലെ സിനിക്കാ കൊട്ടകയി പോയി സിനിമ കാണലും മറ്റും.

ചെറുവത്താനിയിലെ വീട്ടില്‍ ഇടക്ക് ആട്ടിറച്ചിയും കോഴിയിറച്ചിയുമൊക്കെ ഉണ്ടാക്കുമെങ്കിലും എനിക്ക് കുന്നംകുളം പടിഞ്ഞാറെ അങ്ങാടിയിലുള്ള സായ്‌വിന്റെ കടയിലെ പൊറോട്ടയും പോത്തിറച്ചിയും വളരെ പ്രിയമായിരുന്നു.

അതിന് എന്തെങ്കിലും സൂത്രം പറഞ്ഞ് ചേച്ചിയുടെ കയ്യില്‍ നിന്ന് കാശും വാങ്ങി അങ്ങാടിയിലേക്ക് പോകും.

ഞാന്‍ പെറ്റമ്മയെ ചേച്ചിയെന്നാ വിളിക്കാറ്. അമ്മാമന്മാര്‍ വിളിക്കുന്നത് കേട്ടാണ് അങ്ങിനെ വിളിച്ച് പോന്നത്. അമ്മമ്മയെ അമ്മ എന്നും അച്ചാച്ചനെ അഛന്‍ എന്നും.

ഞാന്‍ ചെറുപ്പത്തില്‍ അവിടെ നിന്ന് വാങ്ങിക്കഴിച്ചിട്ടുള്ള പോത്തിറച്ചിയുടേയും പൊറോട്ടയുടേയും സ്വാദ് ഇപ്പോഴും എന്റെ നാവിന്‍ തുമ്പത്ത് ഉള്ള പോലെ തോന്നുന്നു.

ഞമനേങ്ങാട്ട് ചായപ്പീടികയും ഹോട്ടലും ധാരാളം ഉണ്ടെങ്കിലും ഈ അങ്ങാടിയിലെ രണ്ട് നിരപ്പലക മുറിയിലുള്ള കൊച്ച് ഹോട്ടലിലെ പോത്തിറച്ചിയുടെ സ്വാദ് പറഞ്ഞറിയിക്കാന്‍ പറ്റില്ല. കഴിച്ച് വീട്ടിലെത്തിയാലും കയ്യിലെ മസാലക്കൂട്ടിന്റെ മണം പോകില്ല.

വീട്ടിലുണ്ടാക്കുന്ന ഇറച്ചിക്കറിക്ക് ഈ സ്വാദ് ഒരിക്കലും കിട്ടാറില്ല. വീട്ടിലാണെങ്കില്‍ ഇന്നെത്തെ പോലെ എന്നും ചിക്കന്‍ കറിയുണ്ടാക്കാറില്ല. വിരുന്നുകാര്‍ വിഐപി കളാണെങ്കില്‍ കോഴിയെ ഓടിച്ചിട്ട് പിടിക്കും എന്നിട്ട് കശാ‍പ്പ് ചെയ്ത് കറിയുണ്ടാക്കും.

+++
വീട്ടില്‍ ഇറച്ചിക്കറിയുണ്ടാക്കുമ്പോള്‍ കായയും മറ്റും കഷണങ്ങളായി ചേര്‍ക്കും. അംഗസംഖ്യ കൂടുതലുള്ള വീടുകളില്‍ ചാറ് കൂടുതലായി കറി വെക്കും. ചിലര്‍ക്ക് കഷണം തീരെ കിട്ടുകയില്ല. ഞാന്‍ എന്റെ വീട്ടിലെ മുഖ്യ കഥാപാത്രമായതിനാല്‍ എന്റെ കാര്യങ്ങളൊക്കെ കുശാലാണ്.


ആണ്ടിലൊരിക്കല്‍ ഭുവനേശ്വരി പൂജയുണ്ടാകും. ചെറുവത്താനി വീട്ടിലെ കുലദൈവം ആണ്. കരിക്കാട്ട് നിന്ന് പൂജാരിമാര്‍ വന്നിട്ടായിരിക്കും പൂജ. അതിന് കോഴിയെ അറക്കും. പിന്നെ അതിനെ കറി വെച്ച് കഴിക്കും. പിന്നെ കോഴിയിറച്ചിയും ചാരായവും കൂടി വീത് വെക്കും. ചാരായം ചിരട്ടയില്‍ ഒഴിച്ചാണ് വെക്കുക.

വീത് വെച്ചതിന് ശേഷം ചാരായവും കോഴിക്കറിയും പൂജാരിമാരും വീട്ടിലെ ആണുങ്ങളും സേവിക്കും. ആ ദിവസം എനിക്ക് ചാരായം കുടിക്കാന്‍ കലശലായ മോഹം. പിള്ളേര്‍ക്കുണ്ടോ ചാരായം തരിക.

ഞാന്‍ അങ്ങിനെ ചാരായം കുപ്പി മോഷ്ടിച്ചു. ഒരു ചിരട്ടയിലൊഴിച്ച് സേവിച്ചു. നല്ല സ്പെഷലായി വാറ്റിയ ചാരായത്തിന്റെ രുചി ഇപ്പോളെത്തെ സ്കോച്ച് വിസ്കിക്കില്ല എന്നത് ഒരു പരമാര്‍ഥമാണ്.

അങ്ങാടിയില്‍ പലചരക്ക് സാധനം വാങ്ങാന്‍ പോകുമ്പോള്‍ ചിലപ്പോള്‍ സായ്‌വിനെ കടയില്‍ പോത്തിറച്ചി തിന്നാല്‍ പോകുന്നതിന്റെ മുന്‍പ് ഞാന്‍ ഒരു അരക്കാല്‍ കനാല്‍ പരുങ്ങി അടിക്കാറുണ്ട്. അന്ന് ഞങ്ങളുടെ നാട്ടില്‍ വാറ്റു ചാരായത്തിന്‍ വിളിക്കുന്ന പേരായിരുന്നു.

ചെറിയ വെട്ട് ഗ്ലാസ്സില്‍ പകര്‍ന്ന് തന്നിരുന്നതാണ് ഈ കനാല്‍ പരുങ്ങി. അങ്ങിനെ കള്ളും ചാരായവും എല്ലാം മോന്തിത്തുടങ്ങി ഞാന്‍. എന്തൊക്കെയായാലും സായ്‌വിന്റെ കടയില്‍ നിന്നുള്ള പോത്തിറച്ചിയുടെ സ്വാദ് എനിക്ക് മറ്റെവിടെയും കിട്ടിയില്ല.

ഞായറാഴ്ച എന്റെ ഒരു ബ്ലേക്ക് സ്മിത്ത് കൂട്ടുകാരന്റെ കൂടെയായിരുന്ന് ഞാന്‍ ഗുരുവായൂരില്‍ പോയി സിനിമ കാണാറ്. അന്ന് ചെറുവത്താനിയില്‍ നിന്ന് ഗുരുവായൂര്‍ക്ക് എളുപ്പ വഴി ഉണ്ടായിരുന്നു.

ചെറുവത്താനിയില്‍ നിന്ന് ആക്കലക്കുന്ന് വഴി, അഞ്ഞൂരില്‍ കൂടി തൊഴിയൂര്‍ വഴി, കോട്ടപ്പടിയില്‍ കൂടി അവിടെ നിന്നും ഒരു ഷോര്‍കട്ടില്‍ കൂടി മുതുവട്ടൂര്‍ വന്ന് ചേരും.

പോകുന്ന വഴി ഞങ്ങള്‍ക്ക് തെങ്ങിന്‍ കള്ള് കിട്ടുന്ന ഒരു വീടുണ്ടായിരുന്നു. അതില്‍ ഒരു വീട്ടില്‍ എനിക്ക് സ്പെഷല് ആയി തലേ ദിവസത്തെ മീന്‍ കറിയും ലഭിക്കുമായിരുന്നു. ചെറിയ മണ്‍കുടത്തിലായിരുന്നു അന്ന് കള്ള് പകര്‍ന്ന് തന്നിരുന്നത്. രണ്ട് കുടം കള്ള് അകത്താക്കി, ഫുള്‍ സ്പീഡില്‍ ഗുരുവായൂരെത്തും. സിനിമ കഴിഞ്ഞ് തിരികെ വീട്ടിലെത്തുമ്പോളെക്കും തലവേദന തുടങ്ങും ചിലപ്പോള്‍.

നേരെ എരുകുളത്തില്‍ പോയി വിശദമായി ഒന്ന് കുളിച്ച്, ചീരൂസ് കഫേയില്‍ പോയി കൊള്ളിക്കിഴങ്ങും പപ്പടവും,ചക്കരക്കാപ്പിയും കുടിച്ച് വീട്ടില്‍ തിരിച്ചെത്തുമ്പോഴെക്കും കള്ളിന്റെ നാറ്റമെല്ലാം അകന്നിരിക്കും.

പലചരക്ക് വാങ്ങാന്‍ അങ്ങാടിയിലേക്ക് ഞാന്‍ തന്നെയാകും പോകുക. എല്ലാ സാധങ്ങളും എന്റെ വാഹനത്തില്‍ ഞാന്‍ കെട്ടിവെക്കും. എന്ത് വാങ്ങാന്‍ അങ്ങാടിയില്‍ പോയാലും സായ്‌വിന്റെ കടയില്‍ നിന്ന് പോത്തിറച്ചിയും പൊറോട്ടയും തിന്നാന്‍ മറക്കാറില്ല.

അങ്ങിനെ പോത്തിറച്ചിയും പൊറോട്ടയും കഴിച്ച് ഒരു പനാമ സിഗരറ്റും വലിച്ച് സൈക്കിളില്‍ വീട്ടിലേക്ക് തിരിക്കും.

പിന്നെ വീട്ടിലേക്ക് പോകുന്ന വഴി പലയിടത്തും കറങ്ങിയടിക്കും.

ബാല്യം എത്ര സുന്ദരം...!!!!!!!!!!!!!


ഈ പോസ്റ്റ് എന്റെ പ്രിയ സുഹൃത്ത് കുട്ടന്‍ മേനോന് ഡെഡിക്കേറ്റ് ചെയ്യുന്നു.

പകര്‍പ്പാവകാശം ബ്ലോഗ് കര്‍ത്താവിന് മാത്രം

Thursday, March 4, 2010

ചേതനാ മൈ ഡാര്‍ളിങ്ങ് - ഭാഗം 4


മൂന്നാം ഭാഗത്തിന്റെ തുടര്‍ച്ച
http://jp-smriti.blogspot.com/2010/02/3.html

“ചേതനാ നീ എന്തൊക്കെയാ ഈ കാണിക്കണത്. നിന്റെ അമ്മ ഇത് കണ്ടിട്ട് എന്തേ ഒന്നും മിണ്ടാഞ്ഞെ ?”
മേരീ മാതാജീ കൂ ജാന്‍താ ഹൈ മേരാ പ്യാര്‍തുംസേ
“ചേതനാ നീ അതിരു കവിഞ്ഞ് എന്നോട് പെരുമാറുന്നു. എന്റെ ഏട്ടനെങ്ങാനും അറിഞ്ഞാല്‍എന്നെ അന്ന് തന്നെ നാട് കടത്തും. അതോടെ എന്റെ പഠിപ്പും നിന്നോടുള്ള കൂട്ടുകെട്ടും എല്ലാം തരിപ്പണമാകും”
കോന്‍ബോലാ ഐസാ സബ് ഹോത്താ ഹൈ.
അഗര്‍തുമാരാ ബായ് ഐസാ കരേഗാ തോ, മേരാ പിതാജി തുംകോ അപ്നാ ഘറ് മേം ലേക്കെ ആയേഗാ. ഫില്‍മേരാ ഡ്രീംസ് മെറ്റീരിയല്‍ഹോ ജായേഗാ. തും ജല്‍ദീ സേ ബോലോ തുമാരാ ബായി കോ തുംകോ ഘര്‍ബേജ്നേ കോ.

“ഈ പെണ്‍കുട്ടിക്കെന്താ വട്ടാണോ ഭഗവാനേ? “
ചേതനയുടെ അമ്മ കടന്ന് വന്നു.
“ചേതനാ മേം തുംകോ കിതനാ ദവ ബോലാ ഹൈ മെഹമാന്‍കോ പഹലേ ജല്‍പാന്‍കര്‍നേക്കാ ഹൈ”
ആ മാജീ അഭീ ദേത്താ ഹൈ.
യേ തോ മെഹ്മാന്‍നഹീ. യേ അപ്നാ ഘര്‍കാ മെംബര്‍ഹൂം

ചേതനയുടെ അമ്മയും അവളും എന്നെ സ്നേഹം കൊണ്ട് പൊതിയുന്നത് കാണുമ്പോള്‍പ്രകാശിന്റെ ഉള്ളില്‍സന്തോഷം നിറയാതില്ല. പക്ഷെ ഈ പെണ്‍കുട്ടിയുടെ പ്രേമാഭിനിവേശം പ്രകാശിനെ എവിടെ കൊണ്ടെത്തിക്കുമോ എന്ന ഭയം പ്രകാശില്‍പരത്തി.

ചേതന പ്രകാശിന്‍വെള്ളം കൊടുത്തു. അവനെ ഇത് വരെ കയറ്റിയിട്ടില്ലാത്ത ഒരു മുറിയിലേക്ക് ക്ഷണിച്ചു. പക്ഷെ പ്രകാശ് അങ്ങോട്ട് ഗമിക്കാന്‍കൂട്ടാക്കിയില്ല.

ചേതനയുടെ അമ്മ വീണ്ടും സ്വീകരണമുറിയിലെത്തി.
“ജാവോ ബേഠാ, തും ഫിക്കര്‍മത് കരോ. അപ്നീ ബേഠീ ഹൈ,ജാവോ”

പ്രകാശ് മനസ്സില്ലാ മനസ്സോടെ മുറിയില്‍പ്രവേശിച്ചു. ശീതീകരിച്ച ഒരു ബെഡ് റൂമായിരുന്നു അത്. വളരെ വൃത്തിയായി വെച്ചിരിക്കുന്നു. ഒരു മൂലയില്‍ഭഗവാന്‍കൃഷ്ണന്റെ ഒരു പ്രതിമ പൂക്കളാല്‍അലങ്കരിച്ച് വെച്ചിരിക്കുന്നു.

പ്രകാശ് ഭഗവാനെ തൊഴുതു. അടുത്ത കാലത്തൊന്നും ഗുരുവായൂര്‍പോയി ഭഗവാനെ തൊഴാനായില്ല. ഇപ്പോഴെങ്കിലും കണ്‍കുളിരെ തൊഴാനായല്ലോ? കൃഷ്ണാ ഗുരുവായൂരപ്പാ. ഉറക്കെ വിളിച്ച് വീണ്ടും തൊഴുതു നമസ്കരിച്ചു.

ഈശ്വര വിശ്വാസിയായ പ്രകാശിനെ ചേതനക്ക് കൂടുതല്‍ഇഷ്ഠമായി.

“തും ക്യാ ബുലായ അപ്നാ‍കൃഷ്ണാ കോ?”
ഗുരുവായൂരപ്പന്‍

“മുജേ നഹി സംജാ”
വാട്ട് ഐ സെഡ് ഈസ്, ലോര്‍ഡ് കൃഷ്ണാ ഈസ് കോള്‍ട് ശ്രീ ഗുരുവായൂരപ്പന്‍ഇന്‍അവര്‍പ്ലെയിസ്.

“ഐസി. തും മുജേ ഉദര്‍ലേക്കെ ജായേഗാ ഹൈ ക്യാ?..”
ജരൂര്‍ചേതനാ.
“കബ് ? അപ്നാ‍ശാദീ കേ ബാത് ?”
എന്തൊരു കഷ്ടമാ കൃഷ്ണാ. ഈ പെണ്‍കുട്ടിക്ക് എപ്പോഴും കല്യാണം, ഉമ്മ വെക്കല്‍, കെട്ടിപ്പിടിക്കല്‍, അനുരാഗം എന്നീ സംഗതികളില്‍മാത്രമാണ്‍ചിന്ത.
എവിടെക്കാ എന്റെ യാത്ര കൃഷ്ണാ, നീ തന്നെ തുണ.

“പ്രകാശ്, തും ക്യോ കുച്ച് ബോല്‍ത്താ നഹി.“
ഞാനെന്ത് പറയാനാ പെണ്‍കുട്ടീ..

ഇവളുടെ അമ്മയോട് പറഞ്ഞ് സ്ഥലം വിട്ടാലോ.
പാവം അതിന്‍സങ്കടം വരും. ഇവളുടെ പിതാജിയെ കണ്ടില്ലല്ലോ ഇത് വരെ.
“കിദര്‍ഹൈ ചേതനാ തുമാരാ പിതാജീ..”
പിതാജി അബീ ആയേഗാ മന്ദിര്‍സേ.

അവര്‍വര്‍ത്തമാനം പറഞ്ഞിരിക്കേ, സ്വീകരണമുറിയില്‍നിന്ന് പിതാജിയുടെ വിളി കേട്ട്, രണ്ട് പേരും അങ്ങോട്ട് ചെന്നു.

പ്രകാശ് പിതാജിയുടെ കാല്‍തൊട്ട് വന്ദിച്ചു.
ചേതനയുടെ പിതാജി പ്രകാശിനെ കെട്ടിപ്പിടിച്ച് നെറുകയില്‍ചുംബിച്ചു.

മൈ സണ്‍ഐ ഹേവ് ബീന്‍ലുക്കിങ്ങ് ഫോര്‍യു സോ ലോങ്ങ്.
എല്ലാ വിവരവും ചേതനയും എന്റെ പ്രിയ പത്നിയും എന്നെ ധരിപ്പിച്ചു.
എനിക്ക് നീയും ചേതനയും ഒരേ പോലെയാണ്‍. നിങ്ങള്‍രണ്ട് പേരും പഠിത്തത്തിലും ശ്രദ്ധിക്കണം. മക്കള്‍പോയി വര്‍ത്തമാനം പറഞ്ഞോളൂ.

ചേതനക്ക് അവളുടെ പിതാജിയുടെ പ്രതികരണം വളരെ ഇഷ്ഠപ്പെട്ടു.
“പ്രകാശ് കൈസാ ഹൈ യാര്‍മേരാ പിതാജി..?
ബഹുത് അച്ചാ ആദ്മീ ഹൈ. തുമാരാ ജൈസാ നഹി.

ചേതനാ മുറിയുടെ വാതിലടക്കാന്‍പോയി.
“തും ക്യാ കര്‍ത്താ ഹൈ ചേതനാ..”
ക്യാ ഹോഗയാ തുംകോ പ്രകാശ്. ദര്‍വാസാ ബന്ദ് നഹീ ഹൈ തോ, അപ്നാ യേ സബ് പിതാജീ ദേക്കേഗാ.
എന്താ ഈ പെണ്‍കുട്ടിക്ക് വട്ടാണോ. വാതിലടച്ച് എന്താ അവള്‍ചെയ്യാന്‍പോകുന്നത്.

വാതിലടച്ച് അവള്‍പ്രകാശിനെ കെട്ടിപ്പുണര്‍ന്നു.പ്രകാശിന്‍ആകെ ഇക്കിളിയായി. അവളുടെ താളം തെറ്റിത്തുടങ്ങിയപ്പോള്‍പ്രകാശ് കുതറി മാറി വാതില്‍തുറന്ന് പുറത്തേക്ക് കടന്നു.

തത്സമയം പുറത്ത് നിന്നിരുന്ന മാതാജി.
“ക്യാ ഹോഗയാ ബേഠാ..?”
മുജേ ജാനാ ഹൈ മാ ജീ.
“അഭീ നഹി ജാ സക്താ. ഘാനാ ഘാക്കേ, ദോഡാ റസ്റ്റ് കര്‍ക്കെ, പിതാജി തും കോ ഘര്‍ചോടേഗാ”

ഓ ഇവിടെയും രക്ഷയില്ലല്ലോ ഭഗവാനെ. ഇവളുടെ അമ്മ ഇതൊക്കെ അറിഞ്ഞിട്ടുണ്ടാകുമോ?
പ്രകാശിന്‍ഇതൊക്കെ ഓര്‍ത്തിട്ട് എന്തോ പോലെയായി.
അപ്പോളെക്കും അവളുടെ തന്തപ്പിടി രംഗത്തെത്തി.
“വാട്ട് ഹേപ്പന്‍ഡ് ടു യു മൈ സണ്‍....?”

തന്തയോട് ഇതൊക്കെ പറയുവാന്‍പറ്റുമോ. പ്രകാശ് ധര്‍മ്മ സങ്കടത്തിലായി.
“ടെല്‍മി സണ്‍, വാട്ട് ഹേപ്പന്‍ഡ് ടു യു..?”
“ഡിഡ് ഷി ക്വാറല്‍വിത്ത് യു. ഷീ ഈസ് എ പുവര്‍ഗേള്‍. ഡോന്‍ഡ് മേക്ക് ഹേര്‍അപ്സെറ്റ്”
ഓകെ പിതാജീ. എന്ത് അര്‍ഥത്തിലാ പിതാജീ അങ്ങിനെ പറഞ്ഞത്

“അന്തര്‍ജാവോ ബേഠാ. ഏക് ഹണ്ടേ കാ ബാദ് ഘാനാ തയ്യാര്‍ഹോയേഗാ, മേം തുമാരാ സാത് ഘാനാ ഘായേഗാ ആജ്“

ഈ തന്തക്കും തള്ളക്കും വല്ലതും മനസ്സിലായിട്ടാണോ ഇതൊക്കെ പുലമ്പുന്നത്.
പ്രകാശ് മനസ്സില്ലാ മനസ്സോടെ മുറിയിലെത്തി വീണ്ടും. കമിഴ്ന്ന് കിടന്ന് കരയുന്ന ചേതനയെ കണ്ട് പ്രകാശിന്‍സങ്കടം ഉള്ളിലൊതുക്കാന്‍കഴിഞ്ഞില്ല. അവന്‍അവളെ നെഞ്ചോട് ചേര്‍ത്തി. രണ്ട് പേരും കരയാന്‍തുടങ്ങി.

ചേതന ഉറക്കെ കരയാന്‍തുടങ്ങി. പ്രകാശിനെ വരിഞ്ഞ് മുറുക്കി അവള്‍.
“രോ മത് ചേതനാ, ക്യാ ചാഹിയേ തുംകോ ?”
അവള്‍ഒന്നും ഉരിയാടിയില്ല.
രണ്ട് പേരും അവിടെ കിടന്നുറങ്ങി ഏതാണ്ട് ഒരു മണിക്കൂര്‍.

വാതിലില്‍ആരോ മുട്ടുന്നത് കേട്ടാണ്‍ഞങ്ങള്‍വാതില്‍തുറന്നത്.
കരഞ്ഞ് കലങ്ങിയ രണ്ട് പേരുടെയും കണ്ണ് കണ്ടിട്ട് ഒന്നും അറിയാത്ത പോലെ മാതാജി ഞങ്ങളെ ഭക്ഷണം കഴിക്കാന്‍വിളിച്ചു. മാതാജിക്ക് വയസ്സായില്ലേ. കണ്ണില്‍തിമിരം ബാധിച്ചിരിക്കാം.

ചേതന എന്നെയും കൊണ്ട് ഡൈനിങ്ങ് റൂമിലേക്ക് നീങ്ങി. ഞങ്ങളുടെ കണ്ണുകള്‍കണ്ട പിതാജി.
“ക്യാ കിയാ ചേതനാ തും മേരാ ബേഠേ കൂ...”
യെ ക്യാ ഹൈ പിതാജി. പ്രകാശ് തോ അഭീ അയാ.മേ തോ ഇദര്‍കിത് നാ സാല്‍സേ ഹൈ.അഭീ പിതാജി പ്രകാശ് കോ ബഹുത് പ്യാര്‍കര്‍ത്താ ഹൈ. യേ ടീക്ക് ഹൈ ക്യാ പിതാജീ.
ചേതനാ സന്തോഷം ഉള്ളിലൊതുക്കി ഒന്നും അറിയത്ത മട്ടില്‍പിതാജിയോടോതി.
പിതാജിക്കും ചേതനക്കും അറിയാമായിരുന്നു സത്യാവസ്ഥ.

പക്ഷെ പാവം പ്രകാശ് ഒന്നും അറിയാതെ അവിടെ ഭക്ഷണവും കാത്തിരുന്നു.

ചുടുചപ്പാത്തിയുമായി മാതാജി വന്നത് അയാള്‍ക്ക് ശ്രദ്ധിക്കാനായില്ല. പ്രകാശ് ഏതോലോകത്തിലായിരുന്നു.
പ്രകാശിനാകെ കണ്‍ഫ്യൂഷന്‍..

മാതാജി പ്രകാശിന്റെ കിണ്ണത്തില്‍മാത്രം കഴിക്കാതെ വെച്ചിരുന്ന ചപ്പാത്തി കണ്ടിട്ട്.
“ക്യാ ബേഠാ തുംകോ ചപ്പാത്തി പസന്ത് നഹി ഹൈ ക്യാ..?
“മേം അഭീ ദസ് മിനിട്ട് കേ അന്തര്‍ചാവല്‍ബനാക്കെ ലായേഗാ..”

നോ പ്രോബ്ലം ഫോര്‍ടുഡേ, ഐ ഷാല്‍മേനേജ് ടുഡേ.
പ്രകാശ് ചപ്പാത്തി കഴിക്കാന് തുടങ്ങി. ഓരോന്ന് കഴിച്ചവസാനിക്കും തോറും മറ്റോന്ന് കിണ്ണത്തില്‍മാതാജി ഇട്ടും കൊണ്ടിരുന്നു. എത്ര സ്നേഹത്തോടെയായിരുന്നു ആ അമ്മ പ്രകാശിനെ പരിചരിച്ചിരുന്നത്.

പ്രകാശിനെ ചിന്തകള്‍അല്പ നേരം സ്വന്തം ഗ്രാമത്തിലേക്ക് പോയി. അവിടെ അടുക്കളയില്‍അമ്മയോ പണിക്കാരിയോ എന്തെങ്കിലും വെച്ചിട്ടുണ്ടാകും. വിശക്കുമ്പോള്‍എടുത്ത് കഴിക്കണം. അതാണ്‍അവിടുത്തെ സ്ഥിതി. അവിടെ നിന്ന് ഇത് പോല്‍സ്നേഹം ലഭിക്കുമായിരുന്നില്ല. പ്രകാശിന്റെ അമ്മക്ക് മക്കളോട് സ്നേഹം ഉണ്ടെങ്കിലും പുറത്ത് കാണിക്കാറില്ല. അച്ചനാണെങ്കില്‍കൊല്ലത്തിലൊരിക്കല്‍മാത്രം നാട്ടില്‍വരും. അച്ചന്‍തിരിച്ച് പോകുന്ന വരെ മക്കള്‍ക്ക് കഷ്ടകാലം തന്നെ.

ഇതോക്കെ നോക്കുമ്പോള്‍ഇവിടെ ഏട്ടത്തി പ്രകാശിന്‍ദൈവ തുല്യമാണ്‍. ഒരു പെങ്ങളുടെ പരിചരണം ഏട്ടത്തിയില്‍നിന്നാണ് പ്രകാശിന്‍ലഭിക്കുന്നത്.

ഇപ്പോള്‍ഇതാ ചേതനയുടെ വീട്ടിലും. സ്നേഹം കൊണ്ട് വീര്‍പ്പ് മുട്ടുന്ന അന്ത:രീഷം.
ചേതനയുടെ അതിരു കവിഞ്ഞ പ്രേമാനുരാഗം മാത്രം പ്രകാശിന്‍ദഹിക്കാത്ത പോലെ തോന്നി. അവള്‍ക്ക് എപ്പോഴും കെട്ടിപ്പുണരാനും, ഉമ്മവെക്കാനും മാത്രമേ നേരമുള്ളൂ.. ഇങ്ങിനെ പോയാല്‍എവിടെയാണവസാനിക്കുക എന്ന് പ്രകാശിന്‍ഊഹിക്കാന്‍സാധിച്ചു.


എല്ലാം ഒരു നല്ല സ്പിരിട്ടില്‍എടുക്കാം. നാട്ടിലേക്ക് ചേക്കേറിയാല്‍പിന്നെ പഠിപ്പ് അങ്കലാപ്പിലാകും. അവിടെ തെണ്ടിപ്പിള്ളേരുടെ കൂടെ കൂട്ടുകൂടി കള്ള് കുടിയും, ബീഡി വലിക്കലും ഒക്കെ ആയി ജീവിതം തുലയും.

എങ്ങിനെയെങ്കിലും ഡിഗ്രി എടുക്കണം. ആരെയും വേദനിപ്പിക്കാതെ ഒറ്റാക്കാലില്‍നില്‍ക്കാനുള്ള കെല്‍പ്പുണ്ടാവണം. ഈശ്വര സഹായം ഉണ്ടെങ്കില്‍എല്ലാം സാധിക്കും എന്ന് പ്രകാശിന്നറിയാമായിരുന്നു.
ചേതനക്ക് കൂട്ടായി അവളുടെ എല്ലാ ഇംഗിതവും സാധിച്ചുകൊടുത്താല്‍പിന്നെ അതോഗതിയായിരിക്കും.
അവള്‍പ്രകാശിനെ പലതിനും പ്രേരിപ്പിക്കുന്നു.

പ്രകാശ് ചേതനയില്‍നിന്നും കുറേശ്ശെ അകലാന്‍തുടങ്ങി. പക്ഷെ ചേതന അവനെ കൂടുതല്‍കൂടുതല്‍ഫോളോ ചെയ്തു. പ്രകാശിന് രക്ഷപ്പെടാനുള്ള പഴുതുകളെല്ലാം അവള്‍അടച്ചു.

കുറച്ച് നാള്‍പ്രകാശ് ക്ലാസ്സില്‍വരുമ്പോള്‍ചേതനയെ കൂട്ടിന്‍വിളിക്കാറില്ല. അവളില്‍നിന്ന് അകലാന്‍ശ്രമിച്ചു. കാര്യങ്ങളൊക്കെ ചെറിയ തോതില്‍ഏട്ടത്തിയെ ധരിപ്പിച്ചുംകൊണ്ടിരുന്നു. അവളുമായ ലീലാ വിനോദങ്ങളൊഴിച്ച്.
ഏട്ടത്തി എപ്പോഴും ചേതനയുടെ ഭാഗത്തായിരുന്നു.

“എന്താ ഏട്ടത്തി എന്നോട് അനുകമ്പയില്ലാത്തെ..? എപ്പോളും അവളുടെ കൂടെയാണല്ലോ“
എന്നാരു പറഞ്ഞു. എനിക്ക് നീ കഴിച്ചേ ഈ ലോകത്തില്‍വേറെ ആളുകളുള്ളോ.
“അപ്പോ ഏട്ടനോ..?
“ഏട്ടന്‍രണ്ടാം സ്ഥാനമേ ഉള്ളൂ............”
പ്രകാശിനെ ഏട്ടത്തിയോട് കൂടുതല്‍ബഹുമാനമായി...
ഏട്ടത്തിയെ ഏട്ടന്‍കെട്ടിക്കൊടുന്നിട്ട് ഒരു കൊല്ലമാകാന്‍പോകുന്നതേ ഉള്ളൂ. എന്നിരുന്നാലും ഏട്ടത്തിയുടെ സ്നേഹം വര്‍ഷങ്ങളായി ലഭിക്കുന്ന പോലെ തോന്നി പ്രകാശിന്‍.
ഏട്ടത്തിയെ കെട്ടിപ്പിടിച്ച് ഒരു ഉമ്മ കൊടുക്കണമെന്ന് തോന്നി.
നല്ല ഏട്ടത്തീ.

“ഏട്ടത്തീ.. ഞാന്‍ഒരു കാര്യം പറയട്ടെ ?..”
എന്നെ വഴക്കു പറയുമോ...?
ആദ്യം കാര്യം കേള്‍ക്കട്ടെ, എന്നിട്ടല്ലെ വഴക്കിന്റെ കാര്യം ഉദിക്കുകയുള്ളൂ............
നീ കാര്യം പറാ ചെക്കാ....മനുഷ്യനെ ടെന്‍ഷന് അടിപ്പിക്കാതെ. ഏട്ടത്തി ഗര്‍ഭിണിയായിരുന്നു...
അപ്പോ ഏട്ടത്തിക്ക് വിഷമം ഞാനായി വരുത്താന്‍പാടില്ലല്ലോ...
“പറാ എന്റെ ഉണ്ണ്യേ വേഗം“
“എന്താ ന്റെ ഉണ്ണ്യേ നീ എന്നെ തീ തീറ്റുന്നത്....”
എനിക്ക് പേട്യാ ഏട്ടത്തീ......... എന്നെ തല്ലുമോ ഏട്ടത്തീ............

“ടാ ഇവിടെ വാ... നിന്നെ ഞാന്‍ഇത് വരെ തല്ലിയിട്ടുണ്ടോ.. നീ ഒരു വലിയ ചെക്കനല്ലേ. വയസ്സ് 19 കഴിഞ്ഞില്ലേ നിനക്ക്... നീ ഇള്ളക്കുട്ടിയാ എന്നാണോ നിന്റെ വിചാരം........... തല്ല് കൊള്ളാനുള്ള എത്രയോ കാര്യങ്ങള്‍നീ ചെയ്തിട്ടുണ്ട്. എന്നിട്ടും ഞാന്‍നിന്നെ തല്ലുകയോ ഒന്ന് കൈ കൊണ്ട് നോവിക്കുക പോലും ചെയ്തിട്ടുണ്ടോ”

“പിന്നെ എന്തിനാ ഉണ്ണ്യേ നീ അങ്ങിനെയൊക്കെ ചോദിക്കുന്നത്...”
ഏട്ടത്തി ഉണ്ണിയെ അരികില്‍വിളിച്ചു.
ഉണ്ണി ഏട്ടത്തിയുടെ മടിയില്‍തലവെച്ച് കരയാന്‍തുടങ്ങി...

“എന്താ കാട്ട്ണ്‍ന്റെ ഉണ്ണ്യേ നീ... കൊച്ച് കുട്ട്യോളെ പോലെ.. കാര്യം പറ....
ഏട്ടനോട് പറയുമോ ?
ഇല്ലാ.

“അതേയ് ആ ചേതനയുണ്ടല്ലോ...?
ഹൂം... കേള്‍ക്കട്ടെ.......... പറയ്............
“അവള്‍നല്ല കുട്ടിയല്ലേ..?
തൊടങ്ങി ഈ ഏട്ടത്തി............ അവളെ പുകഴ്ത്താന്‍
“നീ എന്താച്ചാ പറാ എന്റെ ചെക്കാ.. എനിക്ക് അടുക്കളയില്‍പണി ഉണ്ട്....”
അതേയ്......... ഏട്ടത്തീ............. ആ ചേതന ഒരു ദിവസം എന്നെ ഉമ്മ വെച്ചു............
“ഇതാണോ ഇത്ര വലിയ ചേനക്കാര്യം.........?

ഈ ഏട്ടത്തിക്ക് എന്ത് കേട്ടാലും തമാശയാ..............
എന്നെക്കാളും സ്നേഹം ഇപ്പോള്‍ചേതനയോടാണ്‍

“ന്റെ ഉണ്ണ്യേ നീ ഇത്ര പൊട്ടനായല്ലോ... കടിഞ്ഞിപ്പൊട്ടനല്ലേ... സാരമില്ല...”
ഏട്ടത്തീ ഇനിയും പറയാനുണ്ട് എനിക്ക്...
“എന്നാ വേഗം പറഞ്ഞു തുലക്ക് എന്റെ ചെക്കാ...”

ഞാന്‍ഇന്നാള്‍അവസാനമായി അവളുടെ വീട്ടില്‍പോയില്ലേ...?
“ആ പോയി.. അന്നല്ലെ അവളുടെ പിതാജി നിന്നെ ഇവിടെ കൊണ്ട് വിട്ടതും എന്നോട് സംസാരിച്ചതും...
അതിലെന്താ കുഴപ്പം...”
“എത്ര നല്ല ആള്‍..നമ്മള്‍പാവങ്ങളാണെന്നറിഞ്ഞിട്ടും എത്ര വിനയത്തോടെയായിരുന്നു അദ്ദേഹം എന്നോട് പെരുമാറിയത്..”

എങ്ങിനെയാണ്‍ഈ ഏട്ടത്തിയോട് ഈ കാര്യം അവതരിപ്പിക്കുക. പ്രകാശ് ചിന്തയിലാണ്ടു.

“ഉണ്ണ്യേ നീ എന്തെങ്കിലും പറയാനുണ്ടെനില്‍അന്റെ ഏട്ടന്‍രാത്രി വരുമ്പോള്‍പറഞ്ഞോ.. ഞാന്‍ഏട്ടനോട് പറയാം നിനക്കെന്തോ രഹസം പറയുവാനുണ്ടെന്ന്...”
നല്ല കാര്യമായ്..........
ഏട്ടനെങ്ങാനും അതൊക്കെ അറിഞ്ഞാല് പിന്നെത്തെ അങ്കം എനിക്ക് ഓര്‍ക്കാനെ വയ്യാ..........

പ്രകാശ് പിന്നെയും ഏട്ടത്തിയുടെ മടിയില്‍തല വെച്ചു...കൊച്ചുകുട്ടിയെ പോലെ...........
“ഏട്ടത്തീ.. ആ ചേതന എന്നെ അവളുടെ ബെഡ് റൂമില്‍കയറ്റി വാതിലടച്ചിട്ട്, എന്നെ കെട്ടിപ്പിടിച്ചു........”
‘പിന്നെ എന്തുണ്ടായി ഉണ്ണ്യേ..........’
എനിക്ക് പറയാന്‍പേട്യാ ഏട്ടത്തീ..............

“ഉണ്ണിയുടെ മുഖമുയര്‍ത്തി ഏട്ടത്തി നോക്കി..............”
വിതുമ്പുന്ന മുഖം കണ്ട് ഏട്ടത്തിക്ക് ഒന്നും പറയാനായില്ല. ഏട്ടത്തിയും സ്തംഭിച്ചു....
“എന്താ ഈ കേക്കണേ ഗുരുവായൂരപ്പാ............. ഏട്ടത്തിയുടെ തൊണ്ട വരണ്ടു ഒന്നും പറയാനാവാതെ.........”

[തുടരും]

copyright reserved