Thursday, November 24, 2022

my new doctor friend vinod

 എനിക്ക് പണ്ട് ഏതെങ്കിലും  ഒരു ഡോക്ടറെ   കണ്ടില്ലെങ്കിൽ സൗഖ്യമില്ലെന്ന് പറഞ് എന്റെ ഏടാകൂടം എന്നെ കളിയാക്കാറുണ്ട്. 

കഴിഞ്ഞ നാല് കൊല്ലമായി എനിക്ക് കാർ ഓടിക്കാൻ പാടില്ലാത്ത ഒരു അവസ്ഥയിലാണ് . അതിനാൽ തെണ്ടാൻ പോകാറില്ല , വളരെ ആവശ്യമായ സാഹചര്യത്തിലെ  ആശുപത്രിയിൽ പോകാറുള്ളൂ .

എലൈറ്റ് ആശുപത്രി ഉടമസ്ഥരായ ഡോക്ടർ മോഹൻദാസും, പ്രകാശനും ഹാർട്ട്ട് (സൺ ) ആശുപത്രി ഉടമസ്ഥനായ പ്രതാപ് വർക്കിയും , മെട്രോ ആശുപത്രി ഉടമസ്ഥരിൽ ഒരാളായ ഡോക്ടർ ഗോപിനാഥനും മറ്റും എന്റെ ഉറ്റ  ചങ്ങാതിമാർ ആയതിനാൽ എനിക്ക് എപ്പോൾ വേണമെങ്കിലും ഏത് ഡോക്ടർമാരെയും കാണാമെന്നുള്ളതിനാൽ ഞാൻ കൂടെ കൂടെ ആശുപത്രിയിൽ പോകുന്നു എന്നാണ് എന്റെ സുന്ദരി പെണ്ണുംപിള്ള പേശണത് . അവൾക്ക് കുശുമ്പാണ് , അല്ലെങ്കിൽ എന്ത് പറയാൻ .

അടുത്ത  കാലത്ത് ഞാൻ പരിചയപ്പെട്ട ഡോക്ടർമാരിൽ ഏറ്റവും നല്ല ആളാണ് ഡോക്ടർ വിനോദ്  ബാബുരാജ്. എന്റെ കാലിന്റെ കണ്ണിയിൽ ഉള്ള നീര് കുറയാത്തതിനാൽ എന്നെ ഡോക്ടർ ഹരിദാസ് {ന്യൂറോ ഫിസിഷ്യൻ } ആണ് ഇദ്ദേഹത്തിന്റെ അടുത്തേക്ക് അയച്ചത്

ഞാൻ അന്ന് വളരെ ക്ഷീണിതൻ ആയിരുന്നു . വീൽ ചെയറിൽ  ഇരുന്ന് വിഷമിച്ചിരുന്ന എന്നെ ജയ എന്ന നഴ്സ് ഡോക്ടറുടെ മുറിക്കകത്തേക്ക് കൊണ്ടുപോയി - കുടിക്കാൻ വെള്ളം വേണോ , കാപ്പി വേണോ ക്ഷീണമുണ്ടെങ്കിൽ കിടക്കണോ എന്നെല്ലാം ചോദിച്ചു .

[തുടരും ]