Sunday, August 24, 2014

മരുമകളും വടോപ്പുളി നാരങ്ങാച്ചാറും

ഇന്ന് ഗംഗന്‍ മകള്‍ ഗ്രീഷ്മയുടെ കല്യാണമായിരുന്നു.. കല്യാണം കഴിഞ്ഞ് സദ്യയുണ്ണാന്‍ പണ്ടത്തെ സിനിമാ തിയേറ്ററില്‍ ടിക്കെറ്റുടെത്ത് ഇടിച്ച് കയറുന്നപോലെ ഒരു അഭ്യാസത്തിലൂടെ ഡൈനിങ്ങ് ഹോളില്‍ ഒരിടത്ത് ഇരിക്കാന്‍ ഇടം കിട്ടി.


ഇഞ്ചിമ്പുളിയും, വടോപ്പുളി നാരങ്ങ അച്ചാറും, കണ്ണിമാങ്ങ അച്ചാറും കണ്‍ടപ്പോള്‍ ഞാന്‍ ഏറെ ആഹ്ലാദിച്ചു.. എന്റെ വീട്ടില്‍ ഞാന്‍ എന്റെ പെണ്ണിനോടും പിന്നീട് മരുമകളോടും കെഞ്ചി വടോപ്പുളി നാരങ്ങാച്ചാര്‍ ഇട്ടു തരാന്‍. 

മരുമകള്‍ മൈന്‍ഡ് ചെയ്തില്ല.

ഇന്ന് ഞാന്‍ വടോപ്പുളി നാരങ്ങാ അച്ചാര്‍ നക്കുമ്പോള്‍ ഓളെ ഓര്‍ത്തു.. വൈകിട്ട് വീട്ടില്‍ വന്നു കയറിയതിന് ശേഷം രാത്രി ഊണിന്നിരിക്കുമ്പോള്‍ അവളോട് ഞാനത് പറയുകയും ചെയ്തു.


ഞാന്‍ അവളെ ഓര്‍ത്തെന്ന് അറിഞ്ഞ് അവള്‍ സന്തോഷിച്ചത്രെ..?!!

Friday, August 8, 2014

സ്വപ്നത്തില് തെളിഞ്ഞ കഥ

ഒരു കഥ ഇന്ന് പുലര്‍ച്ചെ മനസ്സില്‍ തട്ടി വന്നു. ഇന്നെഴുതണം എന്ന് കരുതി.പക്ഷെ നടന്നില്ല.. നാളെക്ക് വെച്ചാല്‍ പലതും മറന്നേക്കാം. അതിനാല്‍ ഒരു ഫോസ്റ്റര്‍ അടിച്ച് ആരംഭിക്കാം എഴുതിത്തീരുന്നത് വരെ എനിക്ക് കുടിച്ചുംകൊണ്ടിരിക്കണം. ഫ്രിഡ്ജ് തുറന്നുനോക്കിയപ്പോള്‍ ആകെ രണ്ട് കേന്‍ മാത്രം സ്റ്റോക്ക്. സാധാരണ ബെവറേജ് ഷോപ്പില്‍ പോയി എനിക്ക് Q  നില്‍ക്കാന്‍ വയ്യ. അപ്പോളെന്തുചെയ്യും. കേനുകള്‍ കാലിയാകുമ്പോള്‍ എഴുത്ത് നിര്‍ത്തും, അത്ര തന്നെ.


അത് വായിച്ചുകഴിഞ്ഞാല്‍ കൂറ്റനാട്ടുള്ള രാഹുല്‍ ചോദിക്കും, എപ്പോളാ ബാക്കി ഭാഗം എഴുതുന്നതെന്ന്.. എനിക്ക് കൂറ്റനാട്ടുള്ള അദ്ദേഹത്തിന്റെ ആയുര്‍വ്വേദ റിസോര്‍ട്ടില്‍ ഒരു ഉഴിച്ചലും പിഴിച്ചലും വസ്തിയും ഗുസ്തിയും ഒക്കെ ഫ്രീ ആയി തന്നാല്‍ “പ്രമീള” കഥയും ഇതും എല്ലാം എഴുതി തരാമെന്ന് പറയാം.