Monday, March 21, 2022

മൂത്താശ്ശേരി



കേശവൻ  ഭാസ്ക്കരൻ പരമേശ്വരൻ,  ഈ മൂവർ സംഘം ആണ് കുന്നംകുളം ചെറുവത്താനിയിലെ ഞങ്ങളുടെ വീടിന്റെ പ്രധാന മരപ്പണി ശിൽപ്പികൾ . ഇവർ നമ്പുണ്ണി  ആശാരിയുടെ മക്കൾ ആണ് . ചെറുവത്താനിയിൽ നിന്നും സുമാർ മൂന്ന് കിലോമീറ്റർ കിഴക്ക്  തെക്കുഭാഗത്തുള്ള  ചിറ്റഞ്ഞൂർ ആണ് ഇവരുടെ തട്ടകം. ഇവർ തന്നെ  ആണെന്ന് തോന്നുന്നു ഞങ്ങളുടെ നാട്ടിലും മരപ്പണികൾ ചെയ്തിരുന്നത്.

ഞങ്ങളുടെ വീട് പണിതത് ഉദ്ദേശം എന്റെ പതിനാറാം  വയസ്സിലാണ് . എനിക്ക്  ഇപ്പോൾ  ഇപ്പോൾ എഴുപത്തി നാല് വയസ്സായി .

മേൽപറഞ്ഞ മൂവർ സംഘത്തിൽ ആരാണ് മൂത്താശ്ശേരി എന്ന് എനിക്കറിയില്ല . പേരുകളുടെ ക്രമം ശരിയാണോ എന്ന് ഓർമയില്ല . ഏറ്റവും ഇളയവൻ പരമേശ്വരൻ എന്ന് ഓർമ്മയുണ്ട്.


ഇവരെയൊക്കെ എനിക്ക് കാണാൻ തോന്നുന്നു. ആർക്കെങ്കിലും ഇവരുടെ ഫോൺ  നമ്പർ അറിയുമെങ്കിൽ കമന്റ് ബോക്സിൽ ഇടണം .

എന്റെ കണ്ണിന് ഗ്ലോക്കോമ ബാധിച്ചതിൽ പിന്നെ ബ്ലോഗ് എഴുത്ത് കുറഞ്ഞു .

ഞങ്ങളുടെ വീട് ആദ്യം പണിയാൻ ഉദ്ദേശിച്ചത് ജന്മ നാടായ ഞമനേങ്ങാട് ആയിരുന്നു . അവിടെ സ്വത്ത് ഭാഗം വെച്ചപ്പോൾ കുടുംബത്തിൽ ചിലർ അച്ഛനെ ദ്രോഹിച്ചതിനാൽ അച്ഛൻ ആ നാട് ഉപേക്ഷിച്ചു . ആ വീടിനായി കോഴിക്കോട്ട് നിന്നും കൊണ്ടുവന്ന മര ഉരുപ്പടികൾ ചെറുവത്താനിയിൽ ഉള്ള അമ്മ വീട്ടിലേക്ക് കൊണ്ടുവന്നിട്ട് അമ്മക്ക് സ്ത്രീധനം ആയി ലഭിച്ച 70 സെന്റ് ഭൂമിയിൽ വീട് പണിതു .

അങ്ങിനെ ഞങ്ങൾ ചെറുവത്താനിക്കാരായി .