Friday, July 30, 2010

തൊപ്പിക്കുട

THERE IS LOT OF SPELLING MISTAKES WHICH CANNOT BE CORRECTED RIGHT NOW. THIS IS CAUSING WHILE COPY AND PASTE FROM WORD FORMAT. NECESSARY THINGS SHALL BE DONE AFTER THE PUBLICATION. KINDLY EXUCSE.!!

ഉണ്ണ്യേ എന്താ ചെക്കാ‍ ഈ കാണിക്കണ്. മഴയത്ത് മുറ്റത്തിറങ്ങി നില്‍ക്കുകയാ. എന്തൊരു ധിക്കാരമാ ഈ ചെക്കന്റെ.

“ടാ ചെക്കാ ങ്ങ്ട്ട് കയറടാ ഉമ്മറത്തേക്ക്”
കണ്ടോ ചെക്കന്‍ ഒരു കൂസലുമില്ലാതെ ഓടുന്നത്.

“എന്തിന്റ്റെ കേടാ ഈ ചെക്കന്‍.“

സ്കൂളിലാണെങ്കില്‍ പോയില്ല. മഴവെള്ളം കയറിയിട്ട് പാലക്കുഴിയും ചക്കിത്തറയിലും എല്ലാം വെള്ളം കൊണ്ട് വെള്ളം.. ഞാനപ്പളേ പറഞ്ഞതാണ്‍ ക്ര്‍ഷ്ണന്‍ കുട്ടിയോട് ഈ ചെക്കനെ കണ്ടമ്പുള്ളി സ്കൂളില്‍ ചേര്‍ത്ത്യാല്‍ മതീന്ന്. എന്നാല്‍ ഹേമയുടേയും ഉമയുടേയും രാധമോന്റെയും കൂടെ പോകാമല്ലോ. തന്നെയുമല്ല അവര്‍ ഇതിനെ നൊക്കുകയും ചെയ്യും.

ഈ ഞമനേങ്ങാട്ട് നിന്ന് വടുതല സ്കൂളിലേക്ക് വഴി കൊറേ ഉണ്ട്. അവന്റെ തള്ളക്ക് വടുതല സ്കൂളിലാണ്‍ പണി. തന്നെയുമല്ല അവളുടെ വീട് ചെറുവത്താനിയിലും. അപ്പോള്‍ അവള്‍ക്ക് അവളുടെ വീട്ടില്‍ നിന്ന് പോകാനെളുപ്പം. ബെല്ലടിക്കുമ്പോള്‍ വീട്ടില് നിന്ന് ഇറങ്ങിയാലും മതി.

ഉച്ചക്ക് നല്ല ചൂടുള്ള ചോറ് തിന്നുകയും ചെയ്യാം. അവളുടെ വീട്ടിലാണെങ്കില്‍ ഉച്ചയൂണ്‍ സമയത്ത് ചോറ് സ്കൂളിലെത്തിക്കാനാണെങ്കില്‍ വാല്യക്കാരും ധാരാളം. അതൊന്നും ഭര്‍ത്താവിന്റെ വീട്ടില്‍ നിന്നാല്‍ കിട്ടില്ലല്ലോ?

അവളവിടെ നിന്നോട്ടെ. പക്ഷെ ഈ ചെക്കനെ ഇവിടെ നിര്‍ത്തി പഠിപ്പിച്ചുകൂടെ. അവറ്റ്നെ വീട് ഇതല്ലേ. അതെന്താ ആ ഒരുമ്പെട്ടോള്‍ നോക്കാത്തെ.

അതിനെങ്ങിനെയാ അവളുടെ കെട്ടിയോന്‍ അതൊക്കെ സമ്മതിച്ച് കാണും. ഒക്കെ തലയിണമന്ത്രത്തിന്റെ ഊക്കെന്താ ഞാനിപ്പോ പറയാ..

വരട്ടെ അവന്‍ അടുത്ത ലീവിന്‍. അവനെ ഞാന്‍ വരച്ച വരയില്‍ നില്‍ക്കും. എന്റെ മുന്നില്‍ കമാ എന്ന് മിണ്ടുകയില്ല അവന്‍. കൊളമ്പിലേക്ക് കൊണ്ട് പോയി പെണ്ണിനേയും കുട്ടികളേയും അവിടെ പഠിപ്പിക്കാം എന്ന് പറഞ്ഞതാ അവന്‍. പക്ഷെ ഞാന്‍ സമ്മതിച്ചില്ല.

“ടീ കോച്ച്വോ… ആ ചെക്കനെ മഴേത്ത് നിന്ന് ഇങ്ങട്ട് പിടിച്ചോണ്ട് വന്നേ ഇയ്യ്”
എനിക്ക് വയ്യാ അമ്മേ മഴയത്ത് ഇറങ്ങാന്‍. എനിക്ക് ദണ്ഡം പിടിച്ചാല്‍ നോക്കാന്‍ ഇവിടെ ആരുമില്ല. പണിയും എടുക്കണം. ആനക്ക് മദമിളകിയാലും ചിലര്‍ തടി പിടിപ്പിക്കാനും പൂരത്തിനും വിടുന്ന പോലെയാ.

ഞാനും മനുഷ്യനല്ലേ എനിക്കൊരു വിശ്രമം ഇല്ല. പണ്ടൊക്കെ തീണ്ടാരിയായാല്‍ ഒരാഴ്ച വിശ്രമമായിരുന്നു. പ്രത്യേകിച്ച് എന്റെ ആങ്ങിളമാരാര്‍ ആരെങ്കിലും വീട്ടിലുണ്ടെങ്കില്‍. ഇപ്പോ വിശ്രമം ഇല്ലെന്നല്ലാ പറേണത്. തീണ്ടാര്‍ന്നിരിക്കുമ്പോ പറയും ചൂലുഴിയാനും, കലം മയക്കുവാനെല്ലാം.

എനിക്ക് നേരാങ്ങിളമാരില്ലെങ്കിലും വലിയ കുഞ്ഞാങ്ങുവാ‍യ ഈ ഉണ്ണീടഛനാണ്‍ എന്നെ കൂടുതല്‍ ഇഷ്ടം. പേരിനൊരു കുഞ്ഞാങ്ങുവുണ്ടെങ്കിലും ആ ആള്‍ കുന്നംകുളത്താണ്‍ താമസം. അതിനാല്‍ എനിക്കൊരു കാര്യവും ഇല്ല.

വലിയ കുഞ്ഞാങ്ങു കൊല്ലത്തിലൊരിക്കല്‍ കൊളമ്പീന്ന് വരും. വരുമ്പോള്‍ ഈ കോച്ചുവിനെ പിറ്റേ ദിവസം തന്നെ നായരങ്ങാടിയില്‍ കൊണ്ടോയിട്ട് ഉടുക്കാന്‍ മുണ്ടും, ബ്ലൌസും എല്ലാം വാങ്ങിത്തരും. ഒരു കൊല്ലത്തേക്കുള്ള് തുണിത്തരങ്ങളെല്ലാം വാങ്ങിത്തരും. ബ്ലൌസ് വട്ടമ്പാടത്തെ ശേഖരേട്ടന്റെ പീടിയകയില്‍ കൊടുത്ത് തുന്നിപ്പിച്ച് തരും.

വേറെ ഒരു ആങ്ങിളയും ഉണ്ട്. രാമോദരന്‍. ആ വരുന്നത് അഞ്ചുകൊല്ലത്തിലൊരിക്കല്‍. വന്നാല്‍ ഒരു കൊല്ലം നാട്ടില്‍ നില്‍ക്കും. എന്നിട്ട് എനിക്കെന്താ കാര്യം. ഒരു കാര്യവുമില്ല. അവന്‍ വന്നാല്‍ എന്റെ കഷ്ടകാലം തുടങ്ങും.

വന്നതിന്റെ പിറ്റേ ദിവസം വാങ്ങും രണ്ട് എരുമകളേയും നാല് പോത്തുങ്ങളേയും. അവന്‍ ഒരിക്കലും ആലോചിക്കില്ല അവറ്റക്ക് തീറ്റ കൊടുക്കാനും, വെള്ളം കൊടുക്കാനും ഇവിടെ വാല്യക്കാരായി ആരുമില്ലെന്ന്.

പണ്ടൊക്കെ മുറ്റം അടിക്കാനും മറ്റു പുറമ്പണിക്കും ഒക്കെ പെണ്ണുങ്ങളുണ്ടായിരുന്നു. ഇപ്പോള്‍ ആരും അങ്ങിനെ ഇല്ല. ന്റെ അമ്മ നെഞ്ഞത്തടിച്ച് നെലോളിച്ചാ‍ ഏതെങ്കിലും പറയന്മാരെയോ വേട്ടോന്മാരേയോ തൊഴുത്തിലെ പണിക്ക് നിര്‍ത്തു. അപ്പോള്‍ അവരെ പാടത്ത് കന്ന് പൂട്ടാനും അയക്കും.

സ്വന്തം പാടത്തും പറമ്പിലും പൂട്ടല്‍ കഴിഞ്ഞാല്‍ വേറെ പുറമ്പണിക്ക് കന്നുകളെ അയക്കും. സംഗതി പാലും വെണ്ണയും തൈരും സമൃദ്ധിയായുണ്ടെങ്കിലും ഇതൊക്കെ ഈ കൈ കൊണ്ട് തന്നെ ഉണ്ടാക്കണമല്ലോ…

കോച്ചു വിതുമ്മി… എന്റെ ഒരു തലയിലെഴുത്തേ..!!

“എന്നെ കല്യാണം കഴിച്ചയക്കണമെന്ന ഒരു വിചാരവും ഈ ആങ്ങിളമാര്‍ക്കില്ല.”
എന്റെ ഏട്ടത്തിമാരുടെയെല്ലാം കല്യാണം കഴിഞ്ഞു. പലര്‍ക്കും മക്കളും ആയി. എന്റെ നേരാങ്ങിളക്ക് ഇങ്ങിനെ ഒരു അനിയത്തി ഉള്ള വിചാരം പോലും ഇല്ല.

ഉണ്ണീടഛന്‍ എന്റെ വല്യമ്മയുടെ മകനാണെങ്കിലും, ഈ കുഞ്ഞാങ്ങുവാണ്‍ എന്റെ ജീവന്‍. എന്നെ ആരെങ്കിലും സ്നേഹിക്കുന്നുണ്ടെങ്കില്‍ ഈ കുഞ്ഞാങ്ങുവാണ്‍. ആ കുഞ്ഞാങ്ങുവിന്റെ അനിയനാണ്‍ രാമോദരന്‍. ഓന്‍ സ്നേഹം എന്നൊരു വാക്കേ അറിയില്ല. കോച്ചുപ്പെങ്ങളേ… കോച്ചുപ്പെങ്ങളേ എന്ന് പിന്നാലെ നടന്ന് നടന്ന് വിളിക്കും.

ഓന്‍ എന്റെ സ്വത്തുക്കളോടായിരുന്നു താല്പര്യമെന്ന് പിന്നീടാണ്‍ എനിക്ക് മനസ്സിലായത്. എന്റെ വിവരക്കേടിന്‍ അതെല്ലാം നഷ്ടമായി. ഇനി പറഞ്ഞിട്ട് കാര്യമില്ല…

സംഗതി ഞങ്ങളുടെ അഛന്‍ ഒന്നാണെങ്കിലും അമ്മമാര്‍ രണ്ടാണല്ലോ. അതല്ലേ ഈ ഉണ്ണി എന്റെ അമ്മയെ കറുത്ത അച്ചമ്മ എന്നും കൃഷ്ണക്കുട്ടി കുഞ്ഞാങ്ങുവിന്റെ അമ്മയെ വെളുത്ത അച്ചമ്മ എന്നും വിളിക്കുന്നത്.

എന്റെ അമ്മ കറുത്തിട്ടാണ്‍. ഉണ്ണീടെ അഛന്റെ അമ്മ വെളുത്തിട്ടും. ഉണ്ണീടഛന്‍ മൂന്ന് പെങ്ങന്മാരും ഒരു അനുജനും. എല്ലാവരും വെളുത്ത് സുന്ദര്‍മാരും സുന്ദരിമാരും. എനിക്ക് നാല്‍ എടത്തിമാര്‍. എന്റെ അമ്മയും ഞാനുള്‍പ്പെടെ എല്ലാവരും കറുത്തവര്‍.

ഞങ്ങളുടെ അഛന്‍ ആറര അടി ഉയരമുള്ള കുടുമ വെച്ച ആയുധാഭ്യാസിയായിരുന്നു. ആ നാട്ടിലെ തണ്ടാന്‍. തണ്ടാന്‍ സ്ഥാനമുള്ള് ഒരേ ഒരാള്‍ ആ നാട്ടില്‍. ആരും തലകുനിക്കും ഞങ്ങടെ അഛനെ കണ്ടാല്‍. പത്താളുകളെ ഒറ്റക്ക് നേരിടാന്‍ കെല്പുള്ളവന്‍. കൊല്ലിനും കൊലക്കും അധികാരമുള്ളവ്ന്‍.

ഞങ്ങള്‍ക്ക് അധികം സമ്പത്തില്ലെങ്കിലും ഉള്ളത് കൊണ്ട് ഓണം പോലെ. കൃഷിസ്ഥലങ്ങളെല്ലാം പണിത് നല്ല വിളവ് കിട്ടിയാല്‍ കര്‍ക്കടകത്തിലും പഞ്ഞമില്ലാതെ കഴിയാം. എന്റെ ചെറുപ്പത്തില്‍ ഒരു നേരം മാത്രം കഞ്ഞി കുടിച്ച നാളുകളുണ്ടായിരുന്നു. പട്ടിണിയാണെങ്കിലും ആരുടെ മുന്നിലും ഞങ്ങളുടെ അഛന്‍ തലകുനിച്ചിട്ടില്ലത്രെ.

വൈലത്തൂര്‍ സ്കൂളിലായിരുന്നു കുഞ്ഞാങ്ങു പഠിച്ചിരുന്നത്. സ്കൂളില്‍ കഞ്ഞി കിട്ടിയിരുന്നതിനാല്‍ കുഞ്ഞാങ്ങു വയ്യെങ്കിലും ഒരു ദിവസവും മുടങ്ങാതെ സ്കൂളില്‍ പോകും. ഒരു ദിവസം കുഞ്ഞാങ്ങു സ്കൂളില്‍ നിന്ന് വന്നിട്ട് തെക്കേ കുളത്തില്‍ കുളി കഴിഞ്ഞ്, കുറി വരച്ച്, നാമം ചൊല്ലിക്കഴിഞ്ഞ് അടുക്കളയിലെത്തിയപ്പോള്‍ ന്റെ അമ്മ പറഞ്ഞത് ഞാന്‍ ഇപ്പോഴും ഓര്‍ക്കുന്നു. മരണം വരെ ഈ കോച്ചു അത് മറക്കില്ല.

“മോനെ കൃഷ്ണങ്കുട്ട്യേ.. ഇന്ന് വൈകുന്നേരം ഇവിടെ തീപ്പൂട്ടീട്ടില്ല.”
മോന്‍ പായ വിരിച്ച് കെടന്നോ.
ഞങ്ങളുടെ വീട്ടില്‍ അംഗസഖ്യ കുറച്ചധികമായിരുന്നു. ഏറ്റവും ചുരുങ്ങിയത് ഒരു നേരത്തേക്ക് ഒരു പറ അരിയെങ്കിലും വേണം. പാടത്തും പറമ്പിലും ആയിട്ട് ആ വര്‍ഷം കൃഷി മോശമായിരുന്നു.

ഞങ്ങളുടെ അഛനും, പാപ്പന്മാരും മാത്രമായിരുന്നു വലിയ ആണുങ്ങളായിട്ട്. എല്ലുമുറിയെ പണിയെടുത്തിട്ടും കുടുംബം പുലര്ത്താനവര്‍ക്ക് കഴിഞ്ഞില്ല. രണ്ട് പൂവല്‍ പണിയാകുന്ന കൃഷിയിടങ്ങളുണ്ടെങ്കിലും എത്ര പരിശ്രമിച്ചാലും ഇരുപത് മേനിയില്‍ കൂടുതല്‍ വിളവ് കിട്ടില്ല. തേങ്ങ വിറ്റാല്‍ നല്ലൊരു തുക കിട്ടും, പക്ഷെ മഴക്കാലത്ത് നാളികേരം വിളവ് കുറവാണല്ലോ. കൊറച്ച് പണം വളമിടാനും മറ്റും മാറ്റി വെക്കണം.

ചാണകവും വെണ്ണീറും ധാരാളം ഉണ്ടെങ്കിലും പോരാതെ വരും. അത് വാങ്ങണം. പിന്നെ മരുന്ന് മറ്റു ചിലവുകള്‍ വസ്തരങ്ങള്‍. എല്ലാം ഈ വരുമാനത്തില്‍ നിന്ന് തന്നെ വേണ്ടേ. ആണ്‍കുട്ട്യോളാരും കാലായിട്ടില്ല.

കോച്ചു പഴയകാല ഓര്‍മ്മ്കള്‍ അയവിട്ടു…………..???!!!!!!!!

“എടീ കോച്ചൂ……… നെന്നോടല്ലേടീ ഒരുമ്പെട്ടോളേ പറഞ്ഞേ ആ ചെക്കനെ മഴേത്ത് നിന്ന് കേറ്റാന്‍.“

കോച്ചു പെട്ടെന്ന് സ്വപ്നലോകത്തില്‍ നിന്ന് ഞെട്ടിയുണര്‍ന്നു.

എന്റെ കുഞ്ഞാങ്ങുവിന്റെ മോനെ ഞാന്‍ തല്ലുകയില്ല. അതിന്‍ കൂട്ട് നില്‍ക്കുകയുമില്ല. അവനെ തന്ത്രപൂര്‍വ്വം കയ്യിലെടുക്കാം…..

“മോനെ ഉണ്ണ്ണ്യേ ഇങ്ങട്ട് വാ…. കോച്ചളേമ ചക്കരകാപ്പീണ്ടാക്കിത്തരാം……”
അമ്മായിയാണെങ്കിലും ഹേമയും ഉമയും വിളിക്കുന്നത് കേട്ടിട്ട് അവനും എന്നെ കോച്ചളേമാ എന്നാ വിളിക്കുക.

എന്റെ തങ്കക്കുടമല്ലേ? …..
ഉണ്ണി ഒരുവിധം ഉമ്മറത്തേക്ക് കയറി…

“കോച്ചു ഉണ്ണിയുടെ തലയെല്ലാം തോര്‍ത്തിക്കൊടുത്തു.“

+ ഇവിടെ അവസാനിക്കുന്നില്ല. +

അയല്‍ക്കാരന്‍ പയ്യന്‍സ്

ആദ്യമായി ക്ഷമാപണത്തോട് കൂടി പറയട്ടെ. അക്ഷരത്തെറ്റുകളുണ്ട്. താമസിയാതെ ശരിപ്പെടുത്താം. സദയം ക്ഷമിക്കുക.

ഇവനെന്നെക്കണ്ടാല്‍ ഓടും. ഇവനും ഇവന്റെ അനിയനും കൂടിയാണ് എപ്പോഴും സഞ്ചാരം. ചിലപ്പോള്‍ സൈക്കിളിലും മറ്റുവാഹനങ്ങളിലും ഒക്കെ കാണും. രണ്ട് മഹാ കുസൃതികളാണെന്ന് ഒറ്റ നോട്ടത്തില്‍ മനസ്സിലാകും.

ഞാന്‍ സാധാരണ ഓഫീസില്‍ പോകുമ്പോഴും, അല്ലെങ്കില്‍ അത് വഴി വരുമ്പോഴും പോകുമ്പോഴുമാണ്‍ ആണ്‍ ഈ പയ്യന്‍സിനെ കാണുക. ഞാന്‍ എന്തെങ്കിലും ചോദിക്കുന്നതിന്‍ മുന്‍പ് ഇവര്‍ കടന്ന് കളയും.

ഞാന്‍ ഇന്ന് നാട്ടില്‍ പ്രൈവറ്റ് ബസ്സുകളുടെ സൌന്ദര്യപ്പിണക്കമായതിനാല്‍ വൈകിയാണെണീറ്റത്. സാധാരണ വൈകിയാണ്‍ കിടക്കാറ്. തലേദിവസം ഒരു ചെറിയ ഡ്രിങ്ക് ബ്ലേക്ക് ലേബലെടുത്ത് ബ്രൌസ് ചെയ്യുന്നതിന്നിടയില്‍ ലിങ്ക് പോയി. അതിനാല്‍ മറ്റൊരു ഡ്രിങ്ക് എടുക്കാനായില്ല.

അത്താഴത്തിന്‍ കാര്യമായി ഒന്നും ഉണ്ടാകില്ല എന്ന നിഗമനത്തില്‍ സമീപത്തുള്ള തട്ടുകടയില്‍ നിന്ന് പൊറോട്ടയും, കൊള്ളിക്കറിയും, കാടമുട്ടയും പാര്‍സല്‍ വാങ്ങിവെച്ചിരുന്നു.
ബീനാമ്മക്ക് വര്‍ഷങ്ങളായി എന്നോട് വിരോധമാണ്‍. ഒരിക്കലും ചപ്പാത്തി ഉണ്ടാക്കിത്തരികയില്ല എന്ന്. ഞാന്‍ അവളോട് ഇരക്കാറുമില്ല. നല്ല മൊരിഞ്ഞ ചുടുചപ്പാത്തിയും കോഴിക്കറിയും കൂട്ടി കഴിച്ചിട്ടെത്ര നാ‍ളായി.

സംഗതി സമീപത്തെ ഹോട്ടല്‍ പേള്‍ റീജന്‍സിയില്‍ നിന്നും ജോയ്സ് പാലസില്‍ നിന്നുമൊക്കെ ലയണസ് ക്ലബ്ബ് പ്രോഗ്രാം ഡിന്നറിനും മറ്റുമൊക്കെയായി ചപ്പാത്തിയും നാനുമൊക്കെ ലഭിക്കുമെങ്കിലും അവനവന്റെ പെണ്ണുങ്ങളുണ്ടാക്കിയതിനോടൊക്കുമോ ഇതെല്ലാം.

പിന്നെ അവനവന്റെ പെണ്ണ് എന്നും ചപ്പാത്തി ഉണ്ടാക്കി വിളമ്പിത്തരാനൊക്കെ ഒരു യോഗം വേണം. എല്ലാവര്‍ക്കും അത് കിട്ടിക്കാണില്ല.

ഞാന്‍ ഇന്നെലെ അച്ചന്‍ തേവര്‍ അമ്പലത്തില്‍ നിന്ന് രാമായണ വായന കഴിഞ്ഞ് മടങ്ങുമ്പോള്‍ മീരച്ചേച്ചിയോട് പറഞ്ഞു. “കുറച്ചും കൂടി കഴിഞ്ഞിട്ട് പോയാല്‍ മതിയില്ലേ..?” ദീപാരാധന കഴിഞ്ഞയുടനെ എന്തിന്നാ ധൃതി പിടിച്ച് പായുന്നത്..”

എനിക്ക് മീരച്ചേച്ചിയുടെ വാക്കുകള്‍ കേട്ട് കൊതി വന്നു.
“അതെയ് ജെപീ… എനിക്ക് വീട് അണഞ്ഞിട്ട് പണി കുറെ ഉണ്ട്. ചപ്പാത്തി ചുടണം. എന്റെ കെട്ടിയോനും ഇപ്പോ മകനും ഉണ്ടവിടെ. അവരുടെ കാര്യം കഴിഞ്ഞേ ഉള്ളൂ മറ്റെന്ത് പണിയും….”

എനിക്കും ഉണ്ടല്ലോ ഒരു എടാകൂടം. അവള്‍ ചപ്പാത്തി പോയിട്ട് ഈവനിങ്ങ് ചായക്ക് ഒരു അവില്‍ കുഴച്ചതോ, അല്ലെങ്കില്‍ കലത്തില്‍ വാഴയിലയില്‍ ചുട്ട തേങ്ങയും ശര്‍ക്കരയും ഇട്ട അടയോ എന്തെങ്കിലും ഒന്ന് ഉണ്ടാക്കിത്തരില്ല. ഒന്നുമില്ലെങ്കില്‍ ഞാനൊരു വയസ്സനായില്ലേ..? അതെന്താ അവള്‍ ഓര്‍ക്കാ‍ത്തത്. ഈ വയസ്സന്‍ ഇനി എത്രകാലം…?

ഇന്നോ നാളെയോ ചത്ത് മണ്ണടിയിന്നവന്‍…!! അങ്ങിനെ ഒരു വിചാരവും അവള്‍ക്കില്ലാതെ പോയല്ലോ..? മീരച്ചേച്ചിയുടെ കെട്ടിയോനൊക്കെ ഭാഗ്യം ചെയ്തവന്‍… ഹാ മുജ്ജന്മ സുകൃതം..!!! അല്ലാതെ മറ്റെന്തുപറയാന്‍.

എനിക്കൊരു മരുമകളുണ്ട്. അവള്‍ കെട്ടിയോന്റെ കൂടെ അങ്ങകലെയാണ്‍. അവളുടെ കൂടെ പോയി താമസിക്കുമ്പോള്‍ എനിക്ക് ചപ്പാത്തിയും സൂപ്പുമൊക്കെ ഉണ്ടാക്കിത്തരാറുണ്ട്. അവളൊരു സുന്ദരിക്കുട്ടിയാ. അവളെന്നോട് പറയും അവിടെ വന്ന് താമസിക്കാന്‍.

എനിക്കെന്റെ ബീനാമ്മയുടെ ചൂരും ചൂടുമൊക്കെ തട്ടിയില്ലെങ്കില്‍ ഉറക്കം വരില്ല. ഇനി ബീനാമ്മ എന്റെ കൂടെ കോയമ്പത്തൂരില്‍ വന്ന് താമസിക്കുകയാണെങ്കില്‍ പോലും എനിക്ക് നാട്ടില്‍ നില്‍ക്കുന്ന സുഖം കോയമ്പത്തൂരിലോ, മദ്രസിലൊ കിട്ടില്ല.

++ അയലത്തെ പയ്യന്‍സിന്റെ കാര്യം പറഞ്ഞ് ഞാന്‍ എവിടെക്കൊക്കേയോ പോയി. അങ്ങിനെ ഇന്ന് പയ്യന്‍സിനെ കാണാന്‍ ഞാന്‍ അവന്റെ വീട്ടിനുള്ളില്‍ കയറിപ്പറ്റി. അവന്‍സിന്റെ അമ്മാമ്മ വാതില്‍ തുറന്നു നിറഞ്ഞ പുഞ്ചിരിയോടെ.

“മേഴ്സീ ഞാന്‍ അകത്ത്ക്ക് കയറുന്നില്ല. അല്പം തിരക്കിലാണ്‍. ഞാന്‍ പുറത്ത് നിന്ന് തന്നെ വര്‍ത്തമാനം പറയാം…
എനിക്ക് അഞ്ചുവിന്റെ ഫോണ്‍ നമ്പര്‍ വേണം. അഞ്ചുവിന്റെ ഫോണ്‍ നമ്പര്‍ കുറിച്ചെടെത്തു. ഒന്ന് രണ്ട് കുടുംബവിശേഷമെല്ലാം പങ്ക് വെക്കുന്നിന്നിടയില്‍ മേഴ്സീ എന്നോട് അകത്ത് കയറി ഇരിക്കുവാന്‍ പറഞ്ഞു.

അപ്പോളാണ്‍ മനസ്സിലായത് പയ്യന്‍സ് ഇന്ന് സ്കൂളില്‍ പോയിട്ടില്ലെന്ന വിവരം. അപ്പോള്‍ അവനോട് കുശലമെല്ലാം പറഞ്ഞു. ഞാനൊരിക്കലും മനസ്സിലാക്കിയിരുന്നില്ല ഇവനൊരു തമാശക്കാരനാണെന്ന്. പിന്നെ വികൃതിയും ഉണ്ട്. എനിക്ക് വികൃതിക്കുടുക്കകളെ വളരെ ഇഷ്ടമാണ്‍.

അവന്റെ യങ്ങറ് ബ്രദര്‍ അവിടെയില്ലെന്ന് അവനില് നിന്ന് മനസ്സിലായി. അവന്റെ അമ്മ അവിടുണ്ടെന്ന് അവന്റെ അമ്മാമ പറഞ്ഞതനുസരിച്ച് അനുവിനേയും കണ്ടു. അനു ചായയും കടിയും തന്ന് സല്‍ക്കരിച്ചു.

അനു പിജിക്ക് പഠിക്കുകയായിരുന്നു. മൈക്രോബയോളജി. ഇനി ഒരു വര്‍ഷം നിര്‍ബ്ബന്ധ ബോണ്ടിന്റെ അടിസ്ഥാനത്തില്‍ പണിയുണ്ട്. അതിന്‍ ശേഷം ചിറക് വിരിക്കാം. എവിടെ വേണമെങ്കില്‍ പണിയെടുക്കാം.

അനുവിന്റെ ഹബ്ബിയും ഡോക്ടറാണ്‍. വാസ്കുലര്‍ സര്‍ജ്ജനാണ്‍. പ്രാക്റ്റീസ് തൃശ്ശൂരിലെ ദയ ഹോസ്പിറ്റലില്‍. പിന്നെ വീട്ടിലുള്ളത് അനുവിനെ അമ്മയായ മെഴ്സിയും ഡാഡിയായ ജോണിയുമാണ്‍.

കുറെ കാലം ഞാനും ബീനാമ്മയെന്ന പോലെ ജോണിയും മെഴ്സിയും തനിച്ചായിരുന്നു. ഇപ്പോള്‍ വീണ്ടും വീട് നിറയെ മക്കളും മരുമക്കളും പേരക്കിടാങ്ങളും. ഇതില്‍ കൂടുതല്‍ സന്തോഷം ഭൂമിയില്‍ മറ്റെന്തുണ്ട്….!!!!!!!!!!!!

എനിക്കും വരും നല്ലകാലം എന്റെ ബീനാമ്മേ. എന്റെ മരുമകളും മകനും ഡസന്‍ കണക്കിന്ന് പേരക്കിടാങ്ങളും, മകളും അവളുടെ കിടാങ്ങളും എല്ലാമായി ഞാനും ആസ്വദിക്കും ശിഷ്ടജീവിതം. ചപ്പാത്തിയും, നാനും, പിസ്സായും സൂപ്പും എല്ലാം വരും.

എനിക്ക് മിനിസ്ട്രോണി സൂപ്പ് വലിയ ഇഷ്ടമാണ്‍. ഒരിക്കല്‍ സുഹൃത്ത് സീനയുടെ പാചകക്കുറിപ്പില്‍ സൂപ്പിനെപ്പറ്റി എഴുതിയപ്പോള്‍ തുടങ്ങിയതാണ്‍, ഈ പര്‍ട്ടിക്കുലര്‍ സൂപ്പ് കഴിക്കണെമെന്ന മോഹം. പണ്ട് ഞാന്‍ അടയാര്‍ കാറ്ററിങ് കോളേജില്‍ നിന്ന് ഈ സൂപ്പും മറ്റു വിഭവങ്ങളും വയറ് നിറയെ കഴിച്ചിരുന്ന ഒരു കാ‍ലം അയവിറക്കി.

++ ഇതാ വീണ്ടും പയ്യന്‍സിനെ കഥയില്‍ നിന്ന് ഓടി മറഞ്ഞു. പയ്യന്‍സിന്റെ ഒരു വിഡിയോ ക്ലിപ്പ് ഇവിടെ പ്രദര്‍ശിപ്പിക്കാം. അവന്‍ പാടിയ പാട്ടാണ്‍. 3 പാട്ട് അറിയുമെന്ന് പറഞ്ഞ് എല്ലാം ഒറ്റയടിക്ക് തന്നെ പാടി. അതിനാല്‍ റെക്കോഡിങ്ങ് ശരിയായില്ല എന്ന് തോന്നുന്നു.

അവനെന്ന ജോണ്‍ പഠിക്കുന്നത് “devamatha public CMI school” ളിലാണ്‍. രണ്ടാം ക്ലാസ് ബി യില്‍. സ്കൂള്‍ പാട്ടുരായ്ക്കല്‍. [തൃശ്ശൂര്‍] പിന്നേയും കുറേ വിശേഷങ്ങള്‍ ചോദിച്ചറിഞ്ഞിട്ടുണ്ട്. എല്ലാം കൂടെയെഴുതാന്‍ സമയമില്ല. പീന്നിടൊരിക്കലാകാം.

End of part 1

[അക്ഷര പിശാചുക്കളുണ്ട്. താമസിയാതെ തിരുത്തല്‍ പണികള്‍ ചെയ്യാം. ക്ഷമിക്കുക]


Tuesday, July 27, 2010

FM റേഡിയോയിലെ പെൺകുട്ടി


“എന്തൊരു തണുപ്പല്ലേ…?”
“ഈ തണുപ്പത്ത് നല്ല ചൂടുള്ള ചായയോ കാപ്പിയോ കിട്ടിയാല്‍ മൊത്തിക്കുടിക്കാമായിരുന്നു. എന്തൊരു സുഖമായിരിക്കും.!!“

പക്ഷെ ആരുണ്ട് ഈ പാവത്തിന് ഒരു കാപ്പിയിട്ടുതരാന്‍. ആശിക്കാനല്ലേ പറ്റൂ.

അന്തരീക്ഷത്തിലെ തണുപ്പും, ശീതീകരിച്ച സ്റ്റുഡിയോവിലെ തണുപ്പും എനിക്കൂഹിക്കാമായിരുന്നു.

“ഇനി ചുടുകാപ്പിയില്ലെങ്കില്‍ ചുട്ട ഒരു അടി കിട്ടിയെങ്കില്‍ എങ്ങിനെയിരിക്കും..!? “


ഈ തണുപ്പത്ത് അടികിട്ടിയാല്‍ നല്ല സുഖമായിരിക്കുമല്ലേ…?
അത് കേട്ടുകൊണ്ടിരിക്കുമ്പോളെക്കും ഞാന്‍ കൊക്കാല ജങ്ഷനിലെത്തിയിരുന്നു. ട്രാഫിക്ക് കുരുക്കിലകപ്പെട്ടപ്പോ പിന്നെ റേഡിയോ ശ്രദ്ധിക്കാനായില്ല.

ഞാന്‍ സാധാരണ കാര്‍ ഓടിക്കുമ്പോളാണ് എഫെം റേഡിയോ കേള്‍ക്കാറ്.     ഇതുപോലെ  പോലെ തൃശ്ശൂരില്‍ കിട്ടുന്ന രണ്ടോ മൂന്നോ ചാനലുകളുണ്ട്. പക്ഷെ എനിക്കേറ്റവും ഇഷ്ടം ഈ ചാനലാണ്. പ്രത്യേകിച്ച് ഈ പെണ്‍കുട്ടിയുടെ ശബ്ദം.

എനിക്കിങ്ങനെയുള്ള എപ്പോഴും ചിലച്ചുംകൊണ്ടിരിക്കുന്ന വായാടിപെണ്‍കുട്ടികളെ ഇഷ്ടമാണ്‍. അപ്പോള്‍ പരമാവധി യാത്രാവേളയില്‍ ഇത്തരം എന്തെങ്കിലും കേട്ടുകൊണ്ടിരിക്കും. അപ്പോള്‍ ദുഷിച്ച ചിന്തകളൊന്നും മനസ്സില്‍ വരില്ല. നാം ഫ്രഷ് ആയിരിക്കുകയും ചെയ്യും.

ഞാന്‍ ഇന്നെലെ അച്ചന്‍ തേവര്‍ അമ്പലത്തില്‍ രാമായണ വായനയും കഴിഞ്ഞ്, അമ്മമാരോടും ചേച്ചിമാരോടും വര്‍ത്തമാനം പറഞ്ഞ് മടങ്ങുമ്പോളാണ്‍ ഈ പെണ്‍ കുട്ടിയുടെ ശബ്ദം കേട്ടത്. ഞാന്‍ റേഡിയോക്ക് അല്പം വൊള്യും കൂട്ടി അവളുടെ ഡയലോഗ് ശ്രദ്ധിച്ചു.

എന്റെ മകള്‍ ചെറുപ്പത്തില്‍ വായാടിയായിരുന്നു. എപ്പോഴും എന്തെങ്കിലും ചിലച്ചുകൊണ്ടിരിക്കും എന്നോട്. ഞാന്‍ മൂളി മൂളി തോല്‍ക്കും. ഇപ്പോള്‍ അവള്‍ കല്യാണം കഴിഞ്ഞ്, ഒരു കൊച്ചിന്റെ അമ്മയാണ്‍. കൊച്ചിയിലാണ്‍ താമസം.

പിന്നെ എന്റെ മരുമകള്‍. അവളുടെ വര്‍ത്തമാനം കേള്‍ക്കാനെനിക്ക് വലിയ ഇഷ്ടമാണ്‍. പിന്നെ ഒരു പ്രശ്നം എന്തെന്ന് വെച്ചാല്‍ തമാശ പറയുമ്പോള്‍ ചിലപ്പോള്‍ അവളുടെ മനസ്സ് മാറും. നല്ല സുന്ദരിക്കുട്ടിയാണവള്‍. “അമ്പടി കള്ളീ“ എന്നൊക്കെ നമ്മള്‍ തമാശക്ക് വിളിക്കില്ലേ? ചിലപ്പോള്‍ അത് മതി അവളുടെ മൂഡ് മാറാന്‍. അപ്പോള്‍ ആ മുഖം കാണാന്‍ നല്ല രസമാണ്‍. ഉടനെ ഞാന്‍ അവളെ സന്തോഷിപ്പിക്കുന്ന മറ്റെന്തെങ്കിലും പറഞ്ഞ് കാര്യം ഒതുക്കും.

എന്റെ മകള്‍ പെന്‍സില്‍ മാര്‍ക്കാണ്‍. ഇവളാണെങ്കില്‍ തടിച്ച് കൊഴുത്തതാണ്‍. എനിക്ക് തടിച്ച് കുട്ടികളെ ഇഷ്ടമാണ്‍. എന്റെ മോന്‍ പണ്ട് പെണ്ണന്വേഷിക്കുമ്പോള്‍ പറഞ്ഞു…

“ഡാഡീ എനിക്ക് തടിച്ച പെണ്‍കുട്ടികളേയും ഐടി ട്രേഡുകാരേയും വേണ്ട്..”
അങ്ങിനെ അവന്റെ തന്തയായ ഞാനും തള്ളയും കൂടി പെണ്ണന്വേഷിച്ച് തോറ്റു. ഞങ്ങള്‍ക്കിഷ്ടപ്പെട്ടുവെന്ന് തോന്നുന്ന കുട്ടികളെല്ലാം ഈ വിഭാഗത്തില്‍ പെടുന്നവരായിരുന്നു.

അവസാനം അവന് ചില ഓപ്ഷന്‍സ് ഒക്കെ എടുത്ത് മാറ്റി. അങ്ങിനെ കൊല്ലം 3 കഴിഞ്ഞപ്പോള്‍ അവന് കിട്ടിയതോ രണ്ട് ഓപ്ഷന്‍സും ഉള്ള ഒരു സുന്ദരിക്കുട്ടിയെ. എനിക്ക് വലിയ ഇഷ്ടമാകുകയും ചെയ്തു.. അവളുമായി ഇണങ്ങാനും പിണങ്ങാനും വലിയ സുഖമാണ്‍. പക്ഷെ ആള്‍ ഇപ്പോള്‍ കുറച്ചകലെയാണ്‍. തമിഴ്നാട്ടിലാണ്‍.

തൃശ്ശൂര്‍ പാലക്കാട്ട് റൂട്ടിലെ കുണ്‍ടും കുഴിയും കാരണം ആ വഴിക്ക് അടുത്ത കാലത്തൊന്നും പോകാന്‍ പറ്റില്ല.

പിന്നെ എന്റെ മകന്‍ ചെറുപ്പത്തില്‍ വലിയ ചാറ്റര്‍ബോക്സായിരുന്നു. സ്കൂളിലും കോളേജിലും പല തവണ അവന്റ സാറന്മാര്‍ എന്നെ അവിടെക്ക് വിളിച്ചിരുന്നു. ക്ലാസ്സില്‍ ഇവന്റെ വര്‍ത്തമാനം സഹിക്ക വയ്യാണ്ട്. പക്ഷെ പഠിത്തത്തില്‍ തരക്കേടില്ലാത്തതിനാല്‍ പള്ളിക്കൂടത്തില്‍ നിന്ന് പുറത്താക്കിയില്ല.

ഇപ്പോള്‍ അവന്‍ അവന്റെ തള്ളയോട് ഏതുനേരവും ചിലച്ചുകൊണ്ടിരിക്കും. തള്ളക്കത് കേള്‍ക്കാന്‍ വലിയ ഇഷ്ടമാണ്‍ താനും. ഈ ആണുകുട്ടികള്‍ എന്താണ്‍ അമ്മമാരോട് ഇത്രയും വര്‍ത്തമാനം പറയുന്നത്. പണ്ടൊക്കെ സഹിക്കാമായിരുന്നു. ഇപ്പോള്‍ അവന്‍ പെണ്ണും പിടക്കോഴിയും ഒക്കെയായി കഴിയുമ്പോള്‍, പെണ്ണിനത് സഹിക്കുമോ..?

എന്നോട് കാര്യമായ ഡയലോഗ് ഒന്നുമില്ല. അവന്റെ പെണ്ണിനോടും കാര്യ്മായ പഞ്ചാരവര്‍ത്തമാനവും ഇല്ല.

പിന്നെ അടുത്ത് കഥാപാത്രം എന്റെ മരുമകനാണ്‍. അവനും എപ്പോഴും ചിലച്ചുംകൊണ്ടിരിക്കും. ബട്ട് ഓണ്‍ലി ബിസിനസ്സ് ടോക്ക്. അത് എപ്പോഴും കേള്‍ക്കാന്‍ കര്‍ണ്ണസുഖം പകരുന്നില്ല.

എപ്പോളും കിളികളെപ്പോലെയും നാം പറഞ്ഞ് വരുന്ന പെണ്‍കുട്ടിയെ പോലെയും ചിലച്ച് കൊണ്ടിരിക്കുന്നവരെയാണെനിക്ക് ഇഷ്ടം.

അവസാനമായി പരിചയപ്പെടുത്താനുള്ളത് എന്റെ ബീനാമ്മയാണ്‍. അവളുടെ വാ തോരാത്ത സമയമുണ്ടായിരുന്നില്ല പണ്ട്. ഇപ്പോള്‍ എന്നോട് അധികം മിണ്ടാറില്ല. അവളുടെ ലോകവും രോഗവും മറ്റൊന്നാണ്‍ ഈയിടെ.

ഭര്‍ത്താവിന്റെ ഫോണ്‍ ചോര്‍ത്തലും രഹസ്യകാമുകിയെ ചെയ്സ് ചെയ്യലുമാണ്‍ ഇപ്പോഴത്തെ ഹോബി. എന്റെ കാമുകിമാരെല്ലാം പരസ്യമായി എന്നോട് ഇടപെഴകുന്നവരാണെന്നുള്ള സത്യം ഈ ജന്തുവിന്നറിയില്ല എന്നതാണ്‍ വലിയ തമാശ.

രഹസ്യ കാമുകരെല്ലാം മുണ്ടില്‍ തലയിട്ട് – അല്ല – തലയില്‍ മുണ്ടിട്ട് പോകുന്നവരല്ലെ. ഞാന്‍ അങ്ങിനെയല്ല. സമൂഹത്തില്‍ സസുഖം വാഴുന്നു, വിലസുന്നു. ഒന്നിച്ച് യാത്ര ചെയ്യുന്നു. ചിലപ്പോള്‍ ഏതെങ്കിലും പബ്ബില്‍ കയറി ഒരു പൈന്‍ഡ് ചില്‍ഡ് ഫോസ്റ്റര്‍ അടിക്കുന്നു.

അങ്ങിനെ ചുരുക്കിപ്പറഞ്ഞാല്‍ എനിക്ക് വര്‍ത്തമാനം പറയാന്‍ അല്ലെങ്കില്‍ സൊള്ളാന്‍ പറ്റിയ പെണ്‍കുട്ട്യോളൊന്നും എന്റെ വീട്ടിലോ സമീപത്തോ ഇല്ല. ഓഫീസില്‍ ഒരു കുട്ടിയുണ്ടായിരുന്നു. ഒരിക്കല്‍ കുട്ടന്‍ മേനോന്‍ എന്തോ തമാശപറഞ്ഞ്, കരച്ചിലും പിഴിച്ചലും ഒക്കെയായി. പിന്നീട് കോമ്പ്രമൈസാക്കിയെങ്കിലും അവള്‍ അധികം നാള്‍ കഴിയുന്നതിന്‍ മുന്‍പ് അവിടെ നിന്ന് വിട വാങ്ങി.
+++
ഞാന്‍ എന്നും പോകുന്ന അച്ചന്‍ തേവര്‍ അമ്പലത്തിലെ ദീപാരാധനക്കും കര്‍ക്കടമാസത്തിലെ രാ‍മായണ വായനക്കും എത്തുന്നവരില്‍ കുറച്ച് സമപ്രായക്കാരായ ചേച്ചിമാരാണ്‍. അതില്‍ പലരും നമ്മുടെ റേഡിയോ ഗേളിനെ പോലുണ്ട്. നാട്ട് വര്‍ത്തമാനവും വീട്ട് വിശേഷവും
എല്ലം അവരില്‍ നിന്ന് കേള്‍ക്കാം.

അവര്‍ എന്നെ പലപ്പോഴും കൂട്ടത്തില്‍ കൂട്ടില്ല. ഞാന്‍ അവരുടെ ഇടയില്‍ ഇടിച്ച് കയറിപ്പറ്റണം. അതില്‍ സ്പീക്കര്‍ വോള്യും കൂടുതലുള്ള ആളുടെ തമാശ എപ്പോഴും കേള്‍ക്കാം.

ഞാനിന്നെലെ അമ്പലദര്‍ശനം കഴിഞ്ഞ് മടങ്ങുമ്പോള്‍ ബിഗ് വോള്യും ആളും മറ്റൊരു ചേച്ചിയും കൂടി അവരുടെ വീട്ടിലേക്ക് പൊയ്ക്കൊണ്ടിരുന്നു. എന്നെ കണ്ടതോടെ മറ്റേ ചേച്ചി എന്നെ കണ്ടതും വാഹനത്തിന്റെ പിന്നിലേക്ക് മാറി വഴിയരികിലെ ചുമരിന്റെ അടുത്ത് ഒട്ടി നിന്നു.

അവര്‍ വിചാരിച്ചു ഞാന്‍ അവരുടെ സാരിയില്‍ ചളി തെറിപ്പിക്കുമെന്ന്. ഈ ചളിതെറിപ്പിക്കലും മറ്റും കൊച്ചുപിള്ളേരുടെ തമാശകളല്ലേ, അതും കൊച്ചുപിണ്‍പിള്ളേരെ കാണുമ്പോള്‍. ഈ വയസ്സനെ അങ്ങിനെയാണോ ചേച്ചിമാരെ കാണുന്നത്.

ഞാനെപ്പോളും അമ്പലത്തില്‍ വരുമ്പോള്‍ എനിക്ക് കൂട്ട് അവിടെ എത്തുന്ന കൊച്ചുപിള്ളേരോടാണ്‍. എന്റെ മനസ്സിന്‍ ആനന്ദം പകരുന്നത് അവരാണ്‍. ചിലപ്പോള്‍ കുട്ടിക്കളിമാറാത്ത ഓള്‍ഡ് മേന്‍ എന്ന് ചേച്ചിമാര്‍ കളിയാക്കാറുണ്ട്.

അത് പറയുമ്പോളാണ്‍ എനിക്കെന്റെ ഗീതച്ചേച്ചിയെ ഓര്‍മ്മ വരുന്നത്. ഞങ്ങളുടെ ലയണ്‍സ് ക്ലബ്ബില്‍ ഒരു ഏക്റ്റീവ് അംഗമാണ്‍ ഗീതച്ചേച്ചി. ക്ലബ്ബിന്‍ 3 വിഭാഗമുണ്ട്. ലയണ്‍സ്, ലയണ്‍സ് & ലിയോസ്.

ലയണ്‍സ് – മുതിര്‍ന്ന പുരുഷന്മാരും, ലയണസ് – മുതിര്‍ന്ന സ്ത്രീകളും. ലിയോസ് 15 വയസ്സില്‍ താഴെയുള്ള കുട്ടികളും. [നിയമപ്രകാരം 20 വയസ്സ് വരെയുള്ള പിള്ളേര്‍ക്കും ആകാം]

ചെറുപ്പക്കാരും വയസ്സന്മാരും അവരുടെ സമപ്രായക്കാരോട് ഫെല്ലോഷിപ്പില്‍ മുഴുകിയിരിക്കുമ്പോള്‍ ഈ ഞാനെന്ന ഓള്‍ഡ് മേന്‍ പിള്ളേരുടെ കൂടെയായിരിക്കും.

അപ്പോള്‍ ഗീതച്ചേച്ചി മറ്റു പെണ്ണുങ്ങളോട് പറയും ഈ ജെപി യെ ലിയോ ക്ലബ്ബിലേക്ക് മാറ്റണം എന്ന്. അവര്‍ക്കറിയില്ലല്ലോ ഈ കുട്ടികളുടെ ലാളിത്യവും എളിമയും. അവര്‍ക്ക് ദുഷിച്ച ചിന്തകളില്ല. വളരെ നിര്‍മ്മലമായതാണ്‍ അവരുടെ മനസ്സ്. സന്തോഷം തുളുമ്പുന്ന മുഖങ്ങള്‍. കുട്ടികളുടെ കൂട്ടത്തില്‍ ഒരു വയസ്സും അതിന്നടുത്തുള്ള കുട്ടികളെ ഞാന്‍ എടുത്തോണ്ട് നടക്കും.

ഈ കുട്ടികളും ചിലച്ചുകൊണ്ടിരിക്കും എപ്പോഴും. ഇങ്ങനെ കാക്കക്കൂട്ടം പോലെ എപ്പോഴും ചിലച്ചുകൊണ്ടിരിക്കുന്ന കുട്ടികളെ ഞാന്‍ എപ്പോഴും കാണാന്‍ ആഗ്രഹിക്കുന്നു. ലയണ്‍സ് ക്ലബ്ബിലെ കുട്ടികളെ മാസത്തിലൊരിക്കലേ കാണുകയുള്ളൂ.. പക്ഷെ അമ്പലമുറ്റത്തെ കുട്ടികളില്‍ ചിലരെ മിക്ക ദിവസവും കാണാം.

ഞാന്‍ കാലത്ത് ഉണര്‍ന്നെഴുന്നേല്‍ക്കുന്നത് എന്റെ കിടപ്പ് മുറിയുടെ പുറകിലുള്ള മരത്തില്‍ അന്തിയുറങ്ങുന്ന കിളികളുടെ നാദം കേട്ടാണ്‍. അവര്‍ ചിലക്കുന്ന ശബ്ദം എന്റെ കാതില്‍ മുഴങ്ങും ഏതാണ്ട് അഞ്ചരമണിക്ക്. അവരുടെ ചിരിയും കരച്ചിലും വര്‍ത്തമാനം പറച്ചിലും കേട്ടാണ്‍ എന്റെ പ്രഭാതം ആരംഭിക്കുക.

അവര്‍ ചിലക്കാന്‍ തുടങ്ങിയാല്‍ എന്റെ വീട്ടുകാരിക്ക് ദ്വേഷ്യം വരും. അവള്‍ ചിലപ്പോള്‍ അഞ്ചുമണീക്കെണീറ്റ് പടക്കം പൊട്ടിക്കും. അപ്പോള്‍ അവള്‍ക്ക് തുടര്‍ന്ന് ഉറങ്ങാനും പറ്റില്ല ആ പാവം കിളികളെ ഓടിപ്പിക്കുകയും ചെയ്യും. ആ ദിവസങ്ങളില്‍ എനിക്ക് ഒരു സുപ്രഭാതം വിടരാറില്ല.

എന്റെ വീട്ടുമുറ്റത്തുള്ള മരങ്ങളില്‍ മൂങ്ങയും, മൈനയും, ചെമ്പോത്തും, വാല്‍ നീണ്ട ചില കിളികളും, അണ്ണാന്മാരുമൊക്കെ ഉണ്ട്.

എന്റെ വീട്ടുകാരിയുടെ മോന്ത മൂങ്ങയുടേത് പോലെയാണ്‍. പണ്ട് അവളും ഒരു ചന്തമുള്ള കിളിയായിരുന്നു. എന്റെ കൂടെ കൂടിയിട്ട് കുറച്ചധികം കാലമായി. എത്ര ഓടിച്ചിട്ടും പറന്നകലുന്നില്ല. ഞാന്‍ പടക്കമൊന്നും പൊട്ടിക്കാറില്ല.

പ്രഭാത്തില്‍ കലപില പറയുന്ന എന്റെ കിടപ്പുമുറിയുടെ ജനലരികിലുള്ള കിളികളുടെ നാദം എന്റെ മൊബൈലില്‍ റിങ്ങ് ടോണായി റെക്കോര്‍ഡ് ചെയ്യാന്‍ ഞാന്‍ കുറേ നാളുകളായി ശ്രമിക്കുന്നു. നമ്മുടെ കര്‍ണ്ണങ്ങളില്‍ അവയുടെ നാദം പതിക്കുന്നുണ്ടെങ്കിലും റെക്കോഡിങ്ങില്‍ ശരിക്കും പിടിക്കുന്നില്ല.

അങ്ങിനെ ഒരു ദിവസം ഞാന്‍ അഞ്ചരമണിക്ക് എണീറ്റ് അവരുടെ പാട്ട് റെക്കോഡിങ്ങിനായി പുറത്ത് കടന്നു. വീടിന്റെ പുറകിലുള്ള മതിലിന്റെ തുടക്കം കഴിഞ്ഞ കൊല്ലത്തെ മഴക്ക് പകുതി മറിഞ്ഞ് വീണിരുന്നു. അതില്‍ പിടിച്ച് കയറി മെല്ലെ മുന്നോട് നീങ്ങി ഇഷ്ടിക കൊണ്ട് കെട്ടിയ മതിലില്‍ കയറി ഇരുന്നു പതിയെ. ഇരുട്ടായ കാരണം കിളികള്‍ എന്നെ കാണില്ലാ എന്ന കണക്കുകൂട്ടലോടെ ഞാന്‍ പമ്മി പമ്മി മതിലില്‍ കൂടി മതിന്‍ലിന്നപ്പുറത്തെ കുളക്കരയിലുള്ള മര്‍ത്തിന്റെ അടുത്തെത്തി.

പക്ഷെ കിളിനാദം കുറച്ചും കൂടി ക്ലാരിറ്റിയില്‍ കിട്ടാന്‍ അല്പം കൂടി നീങ്ങിയപ്പോള്‍ തുടര്‍ന്നുള്ള മതിലിന്മേല്‍ കൂടി നടക്കാനാവാത്ത വിധം ആനപ്പുറമതിലായിരുന്നു. വതിലടച്ച് വീടിന്റെ താക്കോല്‍ എടുത്തിരുന്നു. അത് ഭദ്രമായി അരയില്‍ തിരുകി.

ആനമതിലില്‍ ആനപ്പുറത്തിരിക്കുന്ന പോലെ ഇരുന്ന് നീങ്ങി നീങ്ങിക്കൊണ്ടിരിക്കുമ്പോള്‍ വലിയൊരു ശബ്ദത്തോടെ നനഞ്ഞ് കുതിര്‍ന്നിരുന്ന മതില്‍ നിലം പൊത്തി, മതിലും ഞാനും കൂടി കുളത്തില്‍ പതിച്ചു. നല്ല കാലം വലത്തോട്ട് മറിഞ്ഞില്ല മതില്‍, എങ്കില്‍ കിണറിലായിരിക്കും ഞാന്‍ വീണത്.. കിണറായാലും പരുക്കൊന്നും പറ്റുകയില്ല. കിണറ് നിറഞ്ഞ് പറമ്പിന്റെ ലെവലിലായിരിക്കും വെള്ളം.


പെട്ടെന്നുള്ള മതിലോടടക്കം ഉള്ള കുളത്തിലേക്കുള്ള വീഴ്ചയില്‍ ഞാന്‍ ആകെ പേടിച്ചു. കൂരാകൂരിരുട്ടില്‍ കുളത്തിന്റെ ഏത് ഭാഗത്താണ്‍ എന്റെ വീഴ്ച എന്നെനിക്ക് പെട്ടെന്ന് മനസ്സിലായില്ല. കിഴക്ക് വശം വീതി കൂടുതലാണ്‍. വടക്ക് വശം വീതി കൂടുതലും. ദിശകളെല്ലാം മന്‍സ്സില്‍ ചെറിയൊരു രൂപം കൊടുത്ത് നീന്തി കരപ്പറ്റി. പക്ഷെ കഴിഞ്ഞ ആഴ്ച വാങ്ങിയ നോക്കിയ N സിരീസ്സിലുള്ള മൊസ്റ്റ് മോഡേണ്‍ മൊബൈലും, ലേറ്റസ്റ്റ് സിരീസ്സിലുള്ള പ്രോഗ്രസ്സിവ് കണ്ണ്ടയും എല്ലാം വെള്ളത്തില്‍ വീണ്‍ പോയി.

എല്ലാം സഹിക്കാം. കണ്ണടക്കും മൊബൈലിനും കൂടി സുമാര്‍ നാല്പതിനായിരം അങ്ങട്ട് പോയിക്കിട്ടി. എന്നാലും ഈ മൊബൈലിലെ ഡാറ്റാബേസ് നഷ്ടപ്പെട്ടല്ലോ എന്നതായിരുന്നു എന്റെ വലിയ ദു:ഖം. ഇനി വേനല്‍ കാലത്ത് കുളം വറ്റിച്ച് വേണം ഫോണും കണ്ണ്ടയും വീണ്ടെടുക്കാന്‍.

അതിന് ചുമ്മതങ്ങ് വറ്റിക്കുവാന്‍ പറ്റില്ലല്ലോ കുളം. അതില്‍ നിറയെ മിനാണ്‍. വലിയ സംഖ്യ വരും ലേലം വിളിച്ചെടുക്കാന്‍. താക്കോല്‍ കൂട്ടത്തില്‍ കാറിന്റെ ചാവിയും ഉണ്ടായിരുന്നു. ഡ്യൂപ്ലിക്കേറ്റ് ചാവി ഇരിക്കുന്നത് ചെന്നെയിലുള്ള ബാങ്കിലാണ്‍. പാവം കിളികളെ ഞാന്‍ ശപിക്കുന്നില്ല.

കിളികളെ പ്രണയിച്ച എന്റെ കഷ്ടകാലം എന്നല്ലാതെ എന്തു പറയാന്‍. കുളത്തിലെ വീഴ്ചയില്‍ കുളവാഴക്കിടയിലൂടെയുള്ള നീന്തലും മുളംകൂട്ടിലെ മുള്ളും എല്ലാം കൊണ്ട് മേലാസകലം മുറിവുകളും ആയി ഞാന്‍ മതില്‍ ചാടിക്കടന്ന് തിരികെ വീട്ടുമുറ്റത്തെത്തിയിട്ടും ബീനാമ്മ പത്രമെടുക്കാന്‍ ഉണറ്ന്നിരുന്നില്ല.

കോളിങ്ങ ബെല്ലിന്റെ ശബ്ദം കേട്ട ബീനാമ്മ അമ്പരന്നു. അരികിലെന്നെ കാ‍ണാനും ഇല്ല. അവള്‍ കൂകിവിളിച്ചു, വാതില്‍ തുറന്നപ്പോള്‍ എന്റെ കോലം കണ്ട് അവള്‍ക്ക് പ്രഷര്‍ ഇളകി നിലത്ത് വീണ് പരിക്കുപറ്റി.

അങ്ങിനെ പറഞ്ഞ് പറഞ്ഞ് എന്റെ ചിന്തകള്‍ പലവഴിക്ക് പോയി. ജീവിതത്തിലെ പല വഴികളിലും സഞ്ചരിച്ച് വീണ്‍ടും റേഡിയോ മാംഗോയിലെ പെണ്‍കുട്ടിയില്‍ തിരിച്ചെത്തി.

ഈ കൊച്ചു കഥ ഞാന്‍ FM റേഡിയോയിലെ
  പെണ്‍കുട്ടിക്ക് ഡെഡിക്കേറ്റ് ചെയ്യുന്നു. !!!!!

സ്പെല്ലിങ്ങ് മിസ്റ്റേക്ക്സ് ഷാല്‍ ബി കറക്റ്റഡ് ലേറ്റര്‍

Friday, July 23, 2010

അപ്പുണ്ണി.... ചെറുകഥ.... ഭാഗം 4

മൂന്നാം ഭാ‍ഗത്തിന്റെ തുടര്‍ച്ച.
http://jp-smriti.blogspot.com/2010/06/3.html


പാതിരായോടെ വൈദ്യന്മാര്‍ എത്തി. പച്ചമരുന്ന് ഒറ്റമൂലിയരച്ച് നെറ്റിയില്‍ പുരട്ടി. അകത്തേക്ക് സേവിക്കാനും നല്‍കി. പക്ഷെ അകത്തേക്ക് പോയില്ല മരുന്നുകള്‍.

വൈദ്യന്‍ കല്പിച്ചതനുസരിച്ച് സാവിത്രിക്കുട്ടി അപ്പുണ്ണിയെ മടിയില്‍ തലവെച്ച് കിടത്തി. വൈദ്യന്‍ വായില്‍ കയിലും കണ തിരുകി മരുന്ന് ഒഴിച്ച് കുടിപ്പിച്ചു.

നേരം പുലരായപ്പോള്‍ അപ്പുണ്ണി ഞെരങ്ങലോടെ കണ്ണ് തുറന്നു. തലക്കേറ്റ പ്രഹരത്താല്‍ അപ്പുണ്ണിക്ക് സ്ഥലകാ‍ല ബോധമുണ്ടായ പോലെ അനുഭവപ്പെട്ടു കുറച്ച് നേരത്തേക്ക്.

അപ്പുണ്ണി എന്തൊക്കെയോ അവ്യക്തമായി സംസാരിക്കാന്‍ തുടങ്ങി. ആര്‍ക്കും ഒന്നും മനസ്സിലായില്ല.

ആരോരുമില്ലാത്ത പാപം. ഒരു ഹതഭാഗ്യന്‍. എന്തിനാ ഈശ്വരന്മാരെ എനിക്ക് ഇങ്ങിനെ ഒരു ബുദ്ധി തോന്നിയത്. സന്തോഷവാനായി അവിടെ കഴിഞ്ഞ ഒരു സഹജീവിയെ കഷ്ടപ്പെടുത്തും വിധം ഞാനിങ്ങോട്ട് കൊണ്ടുവന്നല്ലോ.? എന്തൊരു ശിക്ഷയാണ്‍, എന്തൊരു പരീക്ഷണമാണ്‍.

അപ്പുണ്ണി കാലത്തും ഒന്നും കഴിച്ചില്ല. ആരോഗ്യം വഷളായിക്കൊണ്ടിരുന്നു. അപ്പുണ്ണിയെ കോഴിക്കോട്ട് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

നെറ്റിയിലെ ആഴമേറിയ മുറിവുണങ്ങാന്‍ പത്ത് ദിവസം കിടത്തി ചികിത്സിക്കേണ്ടി വന്നു. സാവിത്രി അത്രയും നാള്‍ സ്വന്തം ഭര്‍ത്താവിനെ പരിചരിക്കും വിധം അദ്ദേഹത്തെ നോക്കി.

ആരോഗ്യം തിരിച്ച് കിട്ടിയ അപ്പുണ്ണി കുറേശ്ശെ സംസാരിക്കാന്‍ തുടങ്ങി. അതും സാവിത്രിയോട് മാത്രം.

കിടത്തിചികിത്സയില്‍ അസുഖം പൂര്‍ണ്ണമായും ഭേദപ്പെട്ടു. അവര്‍ നിലമ്പൂരിലുള്ള വീട്ടിലെത്തി. അപ്പുണ്ണി പഴയതുപോലെ ആരോടും സംസാരിക്കാതെയായി.

എല്ലാ കുട്ടികളേയും അഛന്‍ തിരുമേനി അവരവരുടെ വീട്ടിലേക്കയച്ചിരുന്നു.

മാസങ്ങള്‍ കൊഴിഞ്ഞ് വീണു. അപ്പുണ്ണി അവിടെ വന്നിട്ട് ഒരു വര്‍ഷം പൂര്‍ത്തിയായി. തലക്ക് മുറിവേറ്റതിന്‍ ശേഷം അപ്പുണ്ണിയില്‍ പല മാറ്റങ്ങളും ശ്രദ്ധിക്കപ്പെട്ടു.

അയാള്‍ പണ്ടത്തെപ്പോലെ അലസനായിരുന്നില്ല. എന്തെങ്കിലും പണികള്‍ ചെയ്തിരിക്കും. മുറ്റത്തെ ചെടികള്‍ നടുക,പുല്ല് പറിക്കുക്, വിറക് വെട്ടുക അങ്ങിനെ പലതും. അരും ഒരു പണിക്കും നിര്‍ബ്ബന്ധിക്കാറില്ല. കണ്ടറിഞ്ഞ് എല്ലാ പണിയും ചെയ്യും.

വീട്ടില്‍ എന്തു ഒച്ചപ്പാടുണ്ടാക്കിയാലും അയാള്‍ ശ്രദ്ധിക്കാറില്ല. പക്ഷെ സാവിത്രിക്കുട്ടിയെ ആരെങ്കിലും ചീത്ത പറയുകയോ പ്രകോപിപ്പിക്കുകയോ ചെയ്താല്‍ അപ്പുണ്ണിയുടെ സ്വഭാവം മാറും. അത് പോലെ പശുക്കളെ പട്ടിണിക്കിടുകയോ പശുക്കുട്ടികള്‍ക്ക് പാല്‍ ലഭിക്കാതിരിക്കുകയോ ചെയ്താലും അപ്പുണ്ണിക്ക് ദ്വേഷ്യം വരും.

അപ്പുണ്ണി ഒന്ന് സംസാരിച്ച് കാണാന്‍ അഛന്‍ തിരുമേനി പല വഴിപാടുകള്‍ ചെയ്തു. ജാതിയോ, കുലമോ, യഥാര്‍ഥ പേരോ, ജന്മ നക്ഷത്രമോ ഒന്നുമറിയില്ലെങ്കിലും അപ്പുണ്ണിക്ക് വേണ്ടി സാവിത്രി ആഴ്ചയില്‍ പല ദിവസവും ഉപവാസമനുഷ്ടിച്ചു.

കൊച്ചുകുട്ടികളെ വലിയ ഇഷ്ടമായിരുന്നു അപ്പുണ്ണിക്ക്. സമീപ വീടുകളിലെ കുട്ടികളെ ലാളിക്കാന്‍ പോകും ഇടക്ക്. ഒരു ദിവസം ഒന്നിനെ എടുത്തുംകൊണ്ട് ഇല്ലത്തേക്ക് വന്നത് പരിഭ്രാന്തിയുണ്ടാക്കി. കുറച്ച് കഴിഞ്ഞ് അതിന്റെ അമ്മ വന്ന് എടുത്തോണ്ട് പോയി.

“എന്നോട് ചോദിച്ചിട്ടാ കുട്ടിയെ എടുത്തത് തിരുമേനീ..”

“നില്‍ക്കൂ ശാന്തമ്മേ.. എന്താ അപ്പുണ്ണി ചോദിച്ചത്…? സംസാരശേഷിയില്ലല്ലോ അപ്പുണ്ണിക്ക്..?”

“സംസാരിക്കുമല്ലോ തിരുമേനി..?. അഛന്‍ തിരുമേനിക്ക് അത്ഭുതമായി.“

അങ്ങിനെയിരിക്കേ റേഡിയോവില്‍ ഒരറിയിപ്പ് കേട്ടതായി നാട്ടുകാര്‍ പറഞ്ഞു. അപ്പുണ്ണിയെ പോലെ തോന്നിക്കുന്ന ഒരാളെ നാല്‍ വര്‍ഷമായി കാണാനില്ലാ എന്ന്.

ആരാണ്‍ കൃത്യമായി കേട്ടതെന്നറിയാന്‍ അഛന്‍ തിരുമേനി ശങ്കുണ്ണ്യായരെ വായനശാലയിലേക്ക് അയച്ചു. അവിടെ നിന്ന് കിട്ടിയ വിവരങ്ങളുമായി മനയിലെത്തി ഉടന്‍ അയാള്‍.

“എന്താ വല്ലതും അറിഞ്ഞോ നായരേ..?
“ഉവ്വ് തമ്പ്രാനേ…”

“ന്താന്നാച്ചാല്‍ പറയൂ… കേള്‍ക്കട്ടെ..! “

അവര്‍ പറഞ്ഞ ശരീരപ്രകൃതിയനുസരിച്ച് ആള്‍ ഇത് തന്നെ. പക്ഷെ യോജിക്കാത്തതാണ്‍ കേട്ട മറ്റു വിഷയങ്ങള്‍. മലയാളം കൂടാതെ ഇംഗ്ലീഷ്, തമിഴ്, ഹിന്ദി മുതലായ ഭാഷകളും അനായാസേന സംസാരിക്കുമത്രേ.. വാഹനങ്ങള്‍ ഓടിപ്പിക്കുമെന്നും ഒരു കണ്ണിന്‍ കാഴ്ച കുറവാണെന്നും. പിന്നെ തൃശ്ശൂരിന്നടുത്ത ഒരു സ്ഥലത്തിന്റെ പേരിലായിരുന്നു വിളംബരം.

ശങ്കുണ്ണ്യായര്‍ സാവിത്രിക്കുട്ടിയോട് പറഞ്ഞോളൂ പോകുന്നതിന്‍ മുന്‍പ്.

സാവിത്രിക്ക് തീരെ വിശ്വസിക്കാനായില്ല കേട്ടത്. ഒരേ ശരീരപ്രകൃതിയില്‍ പലരും കണ്ടേക്കാം. പക്ഷെ ഇത്രയധികം ഭാഷാസ്വാധീനവും മറ്റുമുള്ള ആളാണെന്ന് ഒരിക്കലും വിശ്വാസയോഗ്യമല്ല. പിന്നെ കാഴ്ചക്കുറവ് അതും ഒരിക്കലും അല്ല..!!

“ശങ്കുണ്ണ്യായരേ… ഏതായാലും നാം കേട്ട വിവരം ആരോടും പറയേണ്ട. ഇനി അഥവാ ആരെങ്കിലും ചോദിച്ചാല്‍ തന്നെ ആ പറഞ്ഞ ആള്‍ അപ്പുണ്ണ്യേട്ടനല്ലാ എന്ന് തറപ്പിച്ചങ്ങ് പറഞ്ഞോളൂ….”

സാവിത്രിക്കുട്ടിയുടെ വ്യാകുലത ശങ്കുണ്ണ്യായരെ അത്ഭുതപ്പെടുത്തി. ഈ കുട്ടിക്ക് ഇതിലെന്ത് കാര്യം. ഈ റേഡിയോ വാര്‍ത്തപ്രകാരം ഈ ആളാണെങ്കില്‍ എന്ന് ബോധ്യപ്പെട്ടാല്‍ സ്ഥലവും മറ്റും പിടി കിട്ടിയാല്‍ അവര്‍ വന്ന് കൊണ്ട് പോകില്ലേ…?

അടുത്തുള്ള പോലീസ് സ്റ്റേഷനില്‍ വിവരം അറിയിക്കാനാണ്‍ പറഞ്ഞിരിക്കുന്നത്. പിന്നെ രണ്ട് ഫോണ്‍ നമ്പറുകളും പറഞ്ഞിരുന്നു. അഹാരും കുറിച്ചെടുത്തിട്ടുണ്ടെന്ന് തോന്നുന്നില്ല.

മനസ്സ് വിഷമിച്ച സാവിത്രിക്കുട്ടി അഛന്‍ തിരുമേനിയുടെ അടുത്തെത്തി..

“അഛാ…”
“എന്താ മോളേ..?”

“എനിക്കെന്റെ അപ്പുണ്ണ്യേട്ടനെ നഷ്ടമാകുമോ..?”

നഷ്ടമാകുന്നത് ഒരു നല്ല കാര്യമല്ലേ മോളേ..? സല്പ്രവര്‍ത്തിയല്ലേ ? ഏതായാലും നമ്മുടെ ഇല്ലത്തേക്ക് ഒരു ഫോണ്‍ കണക്ഷനും റേഡിയോവും തരപ്പെടുത്താന്‍ ശങ്കുണ്ണ്യായരെ ചുമതലപ്പെടുത്തിയിട്ടുണ്ട്…

വായനശാലക്കാര്‍ പറഞ്ഞു ഈ പരസ്യം കൂടെക്കൂടെ വരാറുണ്ടത്രെ. അതിനാല്‍ കേട്ടവരാരും ശ്രദ്ധിക്കാറും പ്രതികരിക്കാറും ഇല്ലത്രെ.

ഇനി ശങ്കുണ്ണ്യായര്‍ പോയി തിരക്കിയത് കാരണം അവരെല്ലാം കൂടുതല്‍ ജാഗരൂകരാകും അടുത്ത അറിയിപ്പ് കേള്‍ക്കുന്നത് വരെ. ആളെ കണ്ട് പിടിക്കാനായാല്‍ അവരും ഇതൊരു പുണ്യ്കര്‍മ്മമായി എടുക്കില്ലേ..?

അതിന്നിടക്ക് സാവിത്രിക്കുട്ടി അപ്പുണ്ണിയുടെ കാഴ്ച പരിശോധിക്കാന്‍ കണ്ണാശുപത്രിയില്‍ കൊണ്ട് പോയി. അപ്പോള്‍ റേഡിയോ വാര്‍ത്ത ശരിയാണെന്ന് ബോധ്യമായി. അവിടെ നിന്ന് കണ്ണടക്ക് കുറിച്ച് തരികയും തുള്ളിമരുന്ന് ഒഴിക്കാനും ഉപദേശിച്ചു.

സാവിത്രിയുടെ ഉള്ളില്‍ കരിനിഴല്‍ പരന്ന് തുടങ്ങി. സാവിത്രി അപ്പുണ്ണിയേയും കൂട്ടി അവരുടെ തലശ്ശേരിയിലുള്ള അമ്മാത്തേക്ക് താമസം മാറിയാലോ എന്ന് കൂടി ആലോചിച്ചു. പക്ഷെ അതിനൊന്നും അഛന്‍ തിരുമേനി സമ്മതിച്ചില്ല.

മകളുടെ ഉള്ളം അറിഞ്ഞ അഛന്‍ തിരുമേനിക്ക് ചില കാര്യങ്ങളില്‍ തന്റെ വിശ്വ്സ്ഥനായ ശങ്കുണ്ണി നായരുടെ അഭിപ്രായം ആരാഞ്ഞു.

“ശങ്കുണ്ണ്യായരേ..?“
“അടിയന്‍.”

“താനെന്റെ കൂടെ കൂടിയിട്ട് എത്ര നാളായി..?”
“എന്തേ തമ്പ്രാന്‍ ഇപ്പോള്‍ ഇങ്ങിനെയുള്ള ഒരു ചോദ്യം…?”

“എനിക്ക് വയസ്സേറെയായില്ലേ.? പോകാനുള്ള സമയമായെന്ന് ഒരുതോന്നല്‍ “
“അതൊന്നും നമ്മുടെ കയ്യിലല്ലോ അങ്ങുന്നേ. അതെല്ലാം ദൈവനിശ്ചയമല്ലേ..?”

“എടോ നായരേ.. ഞാന്‍ ഇല്ലാതാകുന്നതിന്‍ മുന്‍പ് എന്റെ സാവിത്രിക്കുട്ടിക്ക് ഒരു അന്തിത്തുണ കണ്ടുപിടിക്കണം. എന്നിട്ട് വേണം എനിക്ക് കണ്ണടക്കാന്‍…”

“ഞാനൊന്ന് ചോദിച്ചോട്ടെ നായരേ..?”
പറഞ്ഞോളൂ.. ഞാന്‍ കേള്‍ക്കാം…

“നമ്മുടെ അപ്പുണ്ണിയെക്കൊണ്ട് സാവിത്രിക്കുട്ടിക്ക് സംബന്ധം ചെയ്യിപ്പിച്ചാലോ..?”
“അത് വേണോ തമ്പ്രാനേ..?” അപ്പുണ്ണിയുടെ ജാതിയോ കുലമോ ഒന്നുമറിയില്ലല്ലോ നമുക്ക്…?”

“എടോ നായരേ.. ഭഗവാന്‍ ശ്രീകൃഷ്ണ ദാസനാണ്‍ അപ്പുണ്ണി. കൃഷ്ണന്റെ കുലമായിട്ട് നാം അപ്പുണ്ണിയെ സങ്കല്പിച്ച് സ്വീകരിക്കാം.അല്ലെങ്കിലും ഈ മനപ്പൊരുത്തമല്ലേ നമുക്ക് പ്രധാനം. ജാതിക്കും കുലത്തിനൊന്നും അവിടെ സ്ഥാനമില്ല എന്നാണ്‍ ഞാന്‍ മനസ്സിലാക്കിയിരിക്കുന്നതും പഠിച്ചിരിക്കുന്നതും…”

ഞാന്‍ ആ വഴിക്ക് ചിന്തിച്ചില്ല തമ്പ്രാനേ. എന്നാല്‍ തമ്പ്രാന്‍ പറഞ്ഞ പോലെ നമുക്കാലോചിക്കാം.

“ഒരു സംശയം അങ്ങുന്നേ..?”
പറയൂ നായരേ.

“ഈ പറഞ്ഞ സംഗതിക്ക് സാവിത്രിക്കുട്ടി സമ്മതിക്കുമോ..?
“നൂറ് വട്ടം… മകളുടെ മനസ്സ് പിതാവ് വായിച്ച് കഴിഞ്ഞു…”

അപ്പുണ്ണി പൂര്‍ണ്ണ ആരോഗ്യവാനായിരുന്നെങ്കില്‍ എന്റെ മോള്‍ ഇതിന്നകം ഗര്‍ഭം ധരിച്ചേനേ..!

“അപ്പോ അപ്പുണ്ണിയുടെ സമ്മതം..?!”

അവന്റെ സമ്മതം നമ്മള്‍ രണ്ട് പേരുമല്ലേ മൂളേണ്ടത്..?

“ശരി തമ്പ്രാന്‍ പറഞ്ഞ പോലെ കാര്യങ്ങള്‍ നടക്കട്ടെ..”

എന്നാല്‍ നായരേ… നമുക്ക് ചടങ്ങുകളൊന്നും വേണ്ട. വായ്കുരവയും പന്തലും സദ്യവട്ടങ്ങളൊന്നും ഇല്ല.

നല്ല ദിവസം നോക്കി തെക്കിണിയില്‍ പത്മമിട്ട് ഭഗവതീ സേവ നടത്തിയതിന്‍ ശേഷം, കുടുംബ പരദേവതകളെ ധ്യാനിച്ച് ഭഗവാന്‍ കൃഷ്ണനെ സാക്ഷിയാക്കി നമ്മള്‍ രണ്ട് പേരും കൂടി അപ്പുണ്ണിയെ സാവിത്രിയുടെ അറയിലാക്കി വാതിലടക്കാം.

“പിന്നെയെല്ലാം ഭാഗ്യം പോലെ വരും…”

തിരുമേനി പറഞ്ഞ കാര്യങ്ങളും ദിവസവും മറ്റു കാര്യങ്ങളും ശങ്കുണ്ണിനായരുടെ ഭര്യ മുഖാന്തിരം സാവിത്രിക്കുട്ടിയെ മനസ്സിലാക്കി.

അഛന്‍ തിരുമേനിയുടെ കണക്ക് തെറ്റിയില്ല. മകള്‍ക്ക് പൂര്‍ണ്ണ സമ്മതം. ഒന്ന് രണ്ട് ആഴ്ച കഴിഞ്ഞ് അഛന്‍ തിരുമേനി വേണ്ടപ്പെട്ടവരെയെല്ലാം ഈ കാര്യം അറിയിച്ചു. ആരും ഒന്നും എതിര്‍ത്ത് പറഞ്ഞില്ല. എല്ലാവര്‍ക്കും സന്തോഷവും സമ്മതവുമായി.

++
ഒരു മാസത്തിന്‍ ശേഷം അഛന്‍ തിരുമേനി വീട്ടുകാരേയും അയലത്തുകാരേയും വിളിച്ച് കല്യാണസദ്യ ഒരുക്കി. അപ്പുണ്ണിയേയും സാവിത്രിക്കുട്ടിയേയും കൊണ്ട് വന്ന് കൊച്ച് പന്തലില്‍ ഇരുത്തി. എല്ലാവരും അനുഗ്രഹിച്ചു.

ഒന്നും അറിയാത്തവനെപോലെ അപ്പുണ്ണി സാവിത്രിയുടെ കൂടെ ഇരുന്നു. അങ്ങിനെ അപ്പുണ്ണി സാവിത്രിക്കുട്ടിയുടെ സംബന്ധക്കാരനായി.

മാസങ്ങള്‍ കഴിഞ്ഞു. സാവിത്രിക്കുട്ടിയുടെ മാസക്കുളി തെറ്റിയെന്ന വാര്‍ത്ത കാതോര്ത്തിട്ടാണ്‍ സാവിത്രിക്കുട്ടിയുടെ പിതാവ് ഓരോ ദിവസവും ഉണര്‍ന്നെഴുന്നേല്‍ക്കുക.

പക്ഷെ ഒരിക്കലും ഒരു വാര്‍ത്ത കേള്‍ക്കാനായില്ല. സാവിത്രിക്കുട്ടിയുടെ സ്നേഹപരിചരണം കൊണ്ട് അപ്പുണ്ണി കൂടുതല്‍ പഴയ കാലങ്ങള്‍ ഓര്‍ത്ത് തുടങ്ങി. സാവിത്രിക്കുട്ടിയോട് മാത്രം എന്തെങ്കിലും സംസാരിക്കുമെന്നായി.

“എല്ലാം ഭഗവാന്‍ കൃഷ്ണന്റെ കടാക്ഷം.. സാവിത്രിക്കുട്ടി നെടുവീര്‍പ്പിട്ടു..”

അഛന്‍ തിരുമേനിയുടെ നിര്‍ബ്ബന്ധപ്രകാരം ഗുരുവായൂരപ്പനെ ദര്‍ശിക്കാന്‍ അപ്പുണ്ണിയേയും കൊണ്ട് യാത്രയായി.

അവര്‍ക്ക് അമ്പലത്തില്‍ പഴയ കഴകക്കാരേയും മേല്‍ശാന്തിയേയും മ്റ്റു ജീവനക്കാരേയും കാണാനായില്ല.

അപ്പുണ്ണി കുറച്ച് നേരം പണ്ട് ഇരുന്ന അതേ സ്ഥാനത്ത് പോയി ഇരുന്നു. ക്ഷേത്രത്തില്‍ ഇന്ന് കിട്ടിയ വെള്ള നിവേദ്യം വാങ്ങിക്കഴിച്ചു. കൂടെ സാവിത്രിയും പരിവാരങ്ങളും ഉണ്ടെന്നും ഒന്നും അപ്പുണ്ണി അറിയുന്നില്ല.

സന്ധ്യക്ക് അമ്പലക്കുളത്തില്‍ നീന്തി മുങ്ങിക്കുളിച്ചു. ഈറന്‍ മാറാന്‍ പഴയ സ്ഥലത്ത് ഉണങ്ങാനിട്ടിരുന്ന തുണി അന്വേഷിച്ചു അപ്പുണ്ണി. ഒരു വര്‍ഷത്തില്‍ കൂടുതല്‍ മുന്‍പ് ഉണങ്ങാ‍നിട്ടിരുന്ന തുണിയാണ്‍ അപ്പുണ്ണി അന്വേഷിച്ചിരുന്നത്.

കുളക്കരയില്‍ ഉള്ള കച്ചവടക്കാര്‍ അപ്പുണ്ണിയെ തിരിച്ചറിഞ്ഞു. അതിലൊരാള്‍ ഇറങ്ങിവന്നു.

“എവിടെയായിരുന്നു അപ്പുണ്ണീ ഇത്രയും നാള്‍? എന്നെ മറന്നുവല്ലേ..?”
അപ്പുണ്ണി ഒന്നും ഉരിയാടാതെ കടയിലെത്തി കൈ നീട്ടിക്കാണിച്ചു.

കടയുടമസ്ഥന്‍ അപ്പുണ്ണിയുടെ കയ്യില്‍ രണ്ട് കദളിപ്പഴം, ഭഗവാന്‍ നേദിച്ച വെണ്ണയും നല്‍കി.

വെണ്ണയും പഴവും കഴിച്ച അപ്പുണ്ണി കുളത്തിന്റെ വടക്ക് കിഴക്കേ മൂലയിലുള്ള തോട്ടില്‍ കൂടി നടന്ന് ഒരു നമ്പൂതിരി ഇല്ലത്തിന്റെ മുറ്റത്തെത്തി. കൂടെ സാവിത്രിയും കൂട്ടരും ഉണ്ടായിരുന്നെങ്കിലും അവര്‍ തോട്ടില്‍ തന്നെ നില കൊണ്ടു.

അപ്പുണ്ണി അവിടെ കുറച്ച് നേരം ഇരുന്നതിന്‍ ശേഷം ഒരു സ്ത്രീ ഇറങ്ങിവന്നു.

“എവിടാരുന്നു അപ്പുണ്ണീ ഇത്രനാളും . ഇന്ന് നീ വരുമെന്ന് ഞങ്ങള്‍ക്കറിയാമായിരുന്നു. ഇന്നാണ്‍ അദ്ദേഹത്തിന്റെ ശ്രാ‍ര്‍ദ്ധം. അവര്‍ അപ്പുണ്ണിയെ ശ്രാര്‍ദ്ധമൂട്ടി.”

അപ്പുണ്ണി തോട്ടിലൂടെ യാത്ര തുടര്‍ന്നു. അങ്ങിനെ മമ്മിയൂറ് അമ്പലമുറ്റത്തെത്തി. ഭഗവാനെ വണങ്ങിയതിന്‍ ശേഷം ആലത്തറയില്‍ കിടന്ന് വിശ്രമിച്ചു.

സാവിത്രിയും പരിവാരങ്ങളും എത്ര നിര്‍ബ്ബന്ധിച്ചിട്ടും തിരിച്ച് പോകാനൊരുങ്ങിയില്ല. അതിലിടക്ക് ഏതാണ്ട് 8 വയസ്സിന്‍ താഴെയുള്ള രണ്ട് ഉണ്ണി നമ്പൂതിരിമാര്‍ പട്ടുകോവണവുമുടുത്ത് അപ്പുണ്ണിയെ കണ്ട് കാല്‍ തൊട്ട് വന്ദിച്ചു.

അപ്പുണ്ണി അവരെ മടിയിലിരുത്തി കൃഷ്ണനാമം പാടാന്‍ തുടങ്ങി..
“അച്ചുതം കേശവം രാമനാരായണം……………”

നാമജപം കേട്ട് സാവിത്രിക്കുട്ടി കോരിത്തരിച്ചു. കൂടെയുണ്ടായിരുന്ന പരിവാരങ്ങളും.

“കൃഷ്ണാ ഗുരുവായൂരപ്പാ…… ഭക്തവത്സലാ…. കാരുണ്യമൂര്‍ത്തേ……….”
എനിക്ക് വിശ്വസിക്കാനാവുന്നില്ല.. എനെ അപ്പുണ്ണ്യേട്ടന്‍ സംസാരിക്കുന്നു. എനിക്ക് ഇതിലധികം സന്തോഷം വേറെ ഒന്നുമില്ല ഭഗവാനേ…

അതിലിടക്ക് മടിയിലിരുന്ന ഉണ്ണി നമ്പൂതിരിമാര്‍ എങ്ങോ ഓടി മറഞ്ഞത് സാവിത്രിക്കുട്ടി ശ്രദ്ധിച്ചില്ല. സാവിത്രിക്കുട്ടി എത്ര നിര്‍ബ്ബന്ധിച്ചിട്ടും അയാള്‍ കൂടെ പോകാന്‍ വിസമ്മതിച്ചു. പിടിവിലി കണ്ട രണ്ട് അന്തര്‍ജനങ്ങള്‍ ഓടിയെത്തി.

“എന്താ കുട്ടീ ഈ കാണിക്കണ്‍. എന്തിനാ ആ പാവത്തിനെ പിടിച്ച് വലിക്കുന്നത്…?”
ഗുരുവായൂരപ്പന്റെ ഇഷ്ടദാസനാ. പെട്ടെന്ന് വലിച്ചാലൊന്നും പോരില്ല. സ്നേഹത്തോടെ വിളിച്ച് നോക്കൂ… ഏട്ടന്‍ വരും….”

“അല്ലാ ഒരു കാര്യം ചോദിച്ചോട്ടെ? നിങ്ങള്‍ എവിടേക്കാ അപ്പുണ്ണിയെ കൊണ്ട് പോകുന്നത്..? ആരാണീ നിങ്ങള്‍..? നിങ്ങള്‍ എന്തെങ്കിലും പ്രശ്നമുണ്ടാക്കാനാണ്‍ ഭാവമെങ്കില്‍ ഞാന്‍ കഴകക്കാരെ വിളിക്കും.. അന്തര്‍ജനം സാവിത്രിക്കുട്ടിയെ ഭീഷണിപ്പെടുത്തി……..”

സാവിത്രിയും കൂട്ടരും ചുരുങ്ങിയ വാക്കില്‍ അവരോട് കാര്യങ്ങള്‍ പറഞ്ഞ് മനസ്സിലാക്കിയെങ്കിലും അന്തര്‍ജനത്തിന്‍ എന്തോ സംശയം പോലെ തോന്നി.

അപ്പോഴേക്കും ഉണ്ണി നമ്പൂതിരിമാരും അവരുടെ അമ്മമാരും രംഗത്തെത്തി. അപ്പുണ്ണിമാമയെ വിട്ട് തരില്ലായെന്നും ഞങ്ങള്‍ ഞങ്ങളുടെ ഇല്ലത്തേക്ക് കൊണ്ട് പോകയാണെന്നും പറഞ്ഞു..

“എന്തൊരു കഷ്ടമായി കൃഷ്ണാ.. ആര്‍ക്കൊക്കെ വേണം അപ്പുണ്ണ്യേട്ടനെ.. അപ്പുണ്ണ്യേട്ടനാണെങ്കില്‍ കുട്ടികളുടെ കൂടെ പോകാന്‍ തയ്യാറും……”

സാവിത്രിക്കുട്ടി അപ്പുണ്ണിയെ ഒരു വിധം അവിടെ നിന്ന് മോചിപ്പിച്ച് കൊണ്ട് പോന്നു. അവര്‍ പടിഞ്ഞാറെ നടയില്‍ കൂടി കുളവും പരിസരവും കാണിക്കാതെ അമ്പലത്തിന്റെ തെക്കേ ഭാഗത്തുകൂടി കിഴക്കേ നടയിലെത്തിച്ചു. പോകുന്ന വഴിയില്‍ തെക്കെ കുളത്തിലിറങ്ങാ‍ന്‍ സാവിത്രി തടഞ്ഞത് അപ്പുണ്ണിക്ക് തീരെ ഇഷ്ടമായില്ല…

“നടാ‍ടെയാണ് അപ്പുണ്ണിയുടെ മുഖം കറുത്ത് കാണുന്നത് സാവിത്രിയും കൂട്ടരും. അവര്‍ കിഴക്കേ നടയിലെത്തിയപ്പോള്‍ വഴിയരികിലുള്ള ഒരു സ്റ്റേഷനറി കടയിലേക്ക് ഓടിക്കയറി അപ്പുണ്ണി. ഒരു വയസ്സന്റെ മുന്നില്‍ ചെന്നു.“

“എവിടാരുന്നൂ അപ്പുണ്ണി നീ. ഞങ്ങളൊക്കെ വിചാരിച്ചു നീയ്യ് ഈ ദേശം വിട്ട് പോയെന്ന്. മേല്‍ ശാന്തിയദ്ദേഹം തീപ്പെട്ടുവെന്നറിഞ്ഞില്ലേ നീയ്യ്…”

അപ്പുണ്ണിയുടെ നയനങ്ങള്‍ നനഞ്ഞത് എല്ലാവരും ശ്രദ്ധിച്ചു..

അപ്പുണ്ണി പോകാനൊരുങ്ങി.

“അപ്പുണ്ണീ നിക്കാ അവിടെ.. മേല്‍ ശാന്തിയദ്ദേഹം ഒരു സാധനം നിനക്ക് വേണ്ടി ഇവിടെ തന്നേല്പിച്ചിട്ടുണ്ട്.”

[തുടരും]

അടിക്കുറിപ്പ് :: എല്ലാ തവണത്തെപ്പോലെയും ഇപ്പോഴും അക്ഷരത്തെറ്റുകളുണ്ട്. പ്രധാനമായും. <ണ്> എന്ന് കാണുകയില്ല.അതിന് പകരം <ണ്‍> എന്നാണ് കാണുക. അത് പോലെയുള്ള മറ്റു അക്ഷരങ്ങളും. വേഡ് ഫോര്‍മാറ്റില്‍ എഴുതി കോപ്പി ചെയ്യുമ്പോളാണ് അങ്ങിനെ വരുന്നത്. അത് ബ്ലോഗില്‍ പോസ്റ്റ് ചെയ്തതിന്‍ ശേഷമേ എഡിറ്റ് ചെയ്യാന്‍ പറ്റൂ..
അങ്ങിനെ വരാതിരിക്കുവാന്‍ എളുപ്പ വിദ്യ എന്തെങ്കിലും ഉണ്ടെങ്കില്‍ ബ്ലൊഗ് വെറ്ററന്മാര്‍ പറഞ്ഞ് തന്നാല്‍ ഉപകാരമായിരിക്കും






Thursday, July 22, 2010

രാമായണമാ‍സം

രാമയണ മാസമാണല്ലോ ജൂലായ് പതിനേഴുമുതല്‍ ആഗസ്റ്റ് പകുതി വരെ. അതിനാല്‍ രാമായണമാഹത്മ്യത്തെ പറ്റി നാല് വരി എഴുതിയാല്‍ കൊള്ളാമെന്ന ആശയം മനസ്സിലുദിച്ചിട്ട് കുറച്ച് നാളായി.

പക്ഷെ ആധികാരികമായി അതിനെ പറ്റി പറയാന്‍ മാത്രമുള്ള ഞ്ജാനമൊന്നും എനിക്കില്ല. അതിനാല്‍ അച്ചന്‍ തേവര് ക്ഷേത്രത്തില്‍ മിക്ക ദിവസവും ദീപാരാധന സമയത്ത് കാണുന്ന ഇന്ദിര ടീച്ചറോട് സംസാരിച്ചപ്പോള്‍ ടീച്ചറ് നിറഞ്ഞ പുഞ്ചിരിയോടെ എഴുതിത്തരാം എന്ന് പറഞ്ഞു.

അങ്ങിനെ ഇന്ദിര ടീച്ചര്‍ പറഞ്ഞ പ്രകാരം ഞാന്‍ താഴെ എഴുതുന്നു. ടീച്ചറെ ഞാന്‍ പരിചയപ്പെടുത്തുകയും ചെയ്യാം പിന്നീട്. ആദ്യം ഇത് വായിക്കൂ…



രാമായണമാഹാത്മ്യം

ശ്രീരാമ രാമ രാമ ശ്രീരാമ ചന്ദ്ര ജയ
ശ്രീരാമ രാമ രാമ ശ്രീരാമ ഭദ്ര ജയ
ശ്രീരാമ രാമ രാമ സീതാഭി രാമ രാമ
ശ്രീരാമ രാമ രാമ ലോകാഭിരാമ ജയ
ശ്രീരാമ രാമ രാമ രാവണാന്തക രാമ
ശ്രീരാമ മമ ഹൃദിരമതാം രാമ രാമ

കുജന്തം രാമ രാമേതി
മധുരം മധുരാക്ഷരം
ആരുഹ്യ കവിതാ ശാഖാം
വന്ദേ വാല്‍മീകി കോകിലം

വാല്‍മീകി സ്മരണയോടെ മാത്രമേ രാമായണത്തെക്കുറിച്ച് ചിന്തിക്കാന്‍ പാടുള്ളൂ. ഭാരതത്തിന്റെ ആദ്യകവി വാല്‍മീകിയാണ്. ആദി കാവ്യം രാമായണവും. ഈ ഇതിഹാസ കഥയിലെ ഒരു പ്രമുഖ കഥാപാത്രവുമാണ് വാല്‍മീകി. വാല്‍മീകി രാമായണം സംസ്കൃതത്തില്‍ അനുഷ്ടപ് വൃത്തത്തില്‍ രചിച്ചിട്ടുള്ളതാണ്.

ശ്രീരാമനെ മര്യാദപുരുഷോത്തമനായ ഒരു മനുഷ്യനായാണ് വാല്‍മീകി ചിത്രീകരിച്ചിരിക്കുന്നത്. പിന്നീട് വിവിധ ഭാഷകളില്‍ രാമായണം രചിക്കപ്പെട്ടിട്ടുണ്ടെങ്കിലും പതിനാറാം നൂറ്റാണ്ടില്‍ രചിക്കപ്പെട്ട തുഞ്ചത്തെഴുത്തച്ഛന്റെ അദ്ധ്യാത്മരാമായണം കിളിപ്പാട്ടാണ് മലയാളികള്‍ക്ക് ഏറെ പ്രിയം.

വള്ളത്തോളിന്റെ വരികള്‍ ഉദാഹരണം.

“കാവ്യം സുഗേയം കഥ രാഘവീയം
കര്‍ത്താവ് തുഞ്ചത്തുളവായ ദിവ്യന്‍
ചൊല്ലുന്നതോ ഭക്തിമയസ്വരത്തില്‍
ആനന്ദലബ്ധിക്കിനിയെന്തു വേണം”

കിളിയെക്കൊണ്ട് കഥപറയിക്കുന്ന രീതിയില്‍ രചിച്ചിട്ടുള്ള കാവ്യരൂപത്തിലുള്ള ഈ കൃതി വായിച്ചാസ്വദിക്കാന്‍ മലയാളികള്‍ ഏറെ ഇഷ്ടപ്പെടുന്നു. അദ്ധ്യാത്മരാമായണത്തില്‍ ശ്രീരാമനെ ദൈവമായാണ് ചിത്രീകരിച്ചിരിക്കുന്നത്. വിഷ്ണുവിന്റെ അവതാരം, ലക്ഷ്മണന്‍ അനന്തന്റേയും, ഭരതശത്രുഘ്നന്മാര്‍ ശങ്ക്, ചക്രവുമായിട്ടാണ് ബാലകാണ്ഡത്തില്‍ വര്‍ണ്ണിക്കുന്നത്. ആറ് കാണ്ഡങ്ങളിലായി ശ്രീരാമന്റെ കുടുംബകഥയാണ് ഇതിലെ പ്രതിപാദ്യം.

ഒരു ഗുരുവിനെപോലെ അറിവ് പകരുന്ന കൃതിയാണ് രാമായണം. അതിനാല്‍ ഇതിനെ ഗുരുഗ്രന്ഥം എന്നും അനുഗ്രഹഗ്രന്ഥം എന്നും പറയാം. സ്തുതികള്‍, ഉപദേശങ്ങള്‍ എന്നിവ മനുഷ്യനെ ഉത്തമപൌരന്മാരായി വളരാന്‍ ഉതകുന്ന സാരോപദേശങ്ങളാണ്.

ത്യാഗമാണ് രാമായണത്തിലെ ഓരോ കഥാപാത്രത്തിന്റേയും മുഖമുദ്ര. മനുഷ്യധര്‍മ്മത്തെക്കുറിച്ച് പ്രതിപാദിക്കുന്ന അനവധി ഉദാഹരണങ്ങള്‍ രാമായണത്തിലുടനീളം നിറഞ്ഞ് നില്‍ക്കുന്നു.

പുത്രധര്‍മ്മം നിറവേറ്റാന്‍ രാജസിംഹാസനം ഉപേക്ഷിച്ച് കാട്ടില്‍ പോകുന്ന രാമന്‍ തുണയായി സഹോദരധര്‍മ്മം നിറവേറ്റി ലക്ഷ്മണനും സതീധര്‍മ്മം നിറവേറ്റി സീതയും രാമനെ അനുഗമിക്കുന്നു. ഹിമാലയത്തേപോലെ അചഞ്ചലനായ രാമന്‍ രാജധര്‍മ്മം നിറവേറ്റാന്‍ പ്രിയപത്നിയെ ഉപേക്ഷിക്കുന്നു….

ഭരതന്‍ രാജസുഖങ്ങളെല്ലാം ത്യജിച്ച് താ‍പസനെപോലെ പതിനാല് വര്‍ഷം കഴിച്ചു കൂട്ടുന്നു. ഹനുമാന്‍ മിത്രധര്‍മ്മത്തിന്‍ ഉദാഹരണം. ഇത്തരത്തിലുള്ള അനവധി ഉദാഹരണങ്ങള്‍ രാമായണകഥയില്‍ ഉടനീളം നമുക്ക് ദര്‍ശിക്കാന്‍ കഴിയും.

കേരളത്തില്‍ മിക്ക ഹൈന്ദവ ഗൃഹങ്ങളിലും നിത്യവും പാരായണം ചെയ്യുന്ന ഒരു പുണ്യഗ്രന്ഥമാണ് രാമായണം. പ്രത്യേകിച്ച് കര്‍ക്കടമാസത്തില്‍ മുപ്പത് ദിവസവും രാമായണപാരായണം പുണ്യമായി ഹൈന്ദവര്‍ കരുതുന്നു.

പഴയ തലമുറയിലെ മുത്തശ്ശിമാര്‍ കര്‍ക്കിട മാസത്തെ പഞ്ഞകര്‍ക്കടകം എന്നാണ്‍ പറയാറ്. കര്‍ഷക ഭവനങ്ങളില്‍ കര്‍ക്കട മാസത്തില്‍ പ്രത്യേകിച്ച് ജോലിയൊന്നും ഉണ്ടാകാറില്ല.

വേനല്‍ക്കാലത്ത് ഉണക്കി സൂക്ഷിച്ചിട്ടുള്ള ഭക്ഷ്യ വസ്തുക്കള്‍ ചിങ്ങം വരെ എത്തിക്കാന്‍ പെടാ പാട് ആയിരിക്കും. മഴയും തണുപ്പും പട്ടിണിയും കൊണ്ട് പൊറുതിമുട്ടുന്ന മലയാളി ഇതില്‍ നിന്ന് ഒരു മോചനം നേടുന്നത് രാമായണ വായനയിലൂടെ ആണ്.

രാമകഥ വായിക്കുകയും കേള്‍ക്കുകയും ചെയ്താല്‍ മനസ്സും ശരീരവും ശുദ്ധമായി ഒരു പുത്തന്‍ ഉണര്‍വ്വ് നേടുകയും ചെയ്യും. കര്‍ക്കടകം കഴിഞ്ഞാല്‍ ദുര്‍ഘടം തീരുന്നു. പിന്നീട് വരുന്ന സന്തോഷത്തിന്റേയും വിളവെടുപ്പിന്റേയും സമൃദ്ധിയുടേയും മാസത്തെ വരവേല്പാന്‍ മലയാളി തയ്യാറെടുക്കുന്നു. അതാണ് തിരുവോണമാസമായ ചിങ്ങമാസം.

+++



ഇന്ദിര ടീച്ചറ് [കെ ആര്‍ ഇന്ദിര] എന്റെ അടുത്ത സുഹൃത്തും അച്ചന്‍ തേവരുടെ ഭക്തയുമാണ്. ടീച്ചറുടെ വീട് അമ്പലത്തിന്നടുത്ത് തന്നെ.

കണിമംഗലം ശ്രീനാരായണ സ്കൂളിലെ അദ്ധ്യാപികയായിരുന്നു. ഇപ്പോള്‍ റിട്ടയര്‍ ചെയ്തു. ടീച്ചറ്ക്ക് 3 മക്കള്‍. രണ്ട് പെണ്മക്കളും ഒരു മകനും. മൂന്ന് പേരും ഉദ്യോഗസ്ഥര്‍. ടീച്ചറുടെ ഭര്‍ത്താവ് ബാലകൃഷ്ണേട്ടന്‍ കേരള ഗവണ്മേണ്ട് സര്‍വ്വീസില്‍ നിന്ന് വിരമിച്ച ആളാണ്.

ഞങ്ങള്‍ കുറച്ച് പേര്‍ എന്നും അമ്പലത്തില്‍ സന്ധ്യക്ക് ദീപാരാധന സമയത്ത് ഒത്ത് ചേരാറുണ്ട്. രാമായണ മാസത്തില്‍ മുഴുവനും രാമാ‍യണ പാരായണവും ഉണ്ടാകാറുണ്ട്. അല്ലാത്ത ദിവസങ്ങളില്‍ ദേവീ മാഹാത്മ്യം മുതലായവയും പരായണം ചെയ്യും. ചിലപ്പോള്‍ ഭജന്‍സും ഉണ്ടായിരിക്കും.

സാധാരണ എല്ലാ പരിപാടിക്കും ചുക്കാന്‍ പിടിക്കുന്നത് പത്മജ ടീച്ചറാണ്. കൂട്ടായി മീര, ബീന എന്ന മോളി, പ്രേമ, സരസ്വതി, ആയിഷ, വത്സല, സിന്ധു എന്നിവരാണ് സാധാരണ ഒത്ത് കൂടാറ്.

ഒരിക്കല്‍ ഞാന്‍ ഇവരില്‍ ചിലരെക്കൂട്ടി “ശ്രീലളിതാ സഹസ്രനാമം” ഡിവോഷണല്‍ വിഡിയോ ആല്‍ബം പ്രസിദ്ധീ‍കരിച്ചിരുന്നു. ഡോക്ടര്‍ വി കെ ഗോപിനാഥനായിരുന്നു പ്രൊഡ്യൂസര്‍. സംവിധാനം, എഡിറ്റിങ്ങ്, ഗ്രാഫിക്സ് മുതലായ പണികള്‍ ഞാനും.

അച്ചന്‍ തേവര്‍ അമ്പലത്തിനെ പറ്റി എന്റെ മറ്റൊരു ബ്ലോഗില്‍ എഴുതിയിട്ടുണ്ട്. ലിങ്ക് താഴെ കൊടുക്കാം.

http://ambalavisesham.blogspot.com/2008/07/blog-post_28.html

Sunday, July 18, 2010

രാമായണാമാസാചരണം

രാമായണമാസം ഇന്നെലെ [കര്‍ക്കിടകം 01] മുതല്‍ തുടങ്ങി. എല്ലാ ക്ഷേത്രത്തിലെന്ന പോലെ തൃശ്ശിവപേരൂര്‍ – അച്ചന്‍ തേവര്‍ ക്ഷേത്രത്തിലും രാമായണമാസാചരണം ആഘോഷിക്കുന്നു.

ഇന്ന് കര്‍ക്കിടകം 02. വാതരോഗിയായ എനിക്ക് ഇന്നെലെത്തെ മഴകാരണം ക്ഷേത്രത്തില്‍ പോകാനൊത്തില്ല. അമ്പലത്തിലെ നടപ്പാതയിലെ വെള്ളത്തില്‍ ചവിട്ടാന്‍ സാധ്യമല്ലാത്തതിനാലാണ് പോകാഞ്ഞത്.

ഇന്ന് മഴ കുറവുള്ളതിനാല്‍ അമ്പലത്തില്‍ പോയി. ഇന്ന് രാമായണം വായിച്ചിരുന്നത് ഇന്ദിര ടീച്ചറും, പ്രേമച്ചേച്ചിയും ബീനച്ചേച്ചിയും ആയിരുന്നു. അവരെ കൂടാതെ ബാലചന്ദ്രനും ഉണ്ടായിരിന്നു വായനയില്‍.

ദീപാരാധന സമയമായതിനാല്‍ സാധാരണ വരാറുള്ള മീരച്ചേച്ചിയും, ആയിഷേച്ചിയും, സരസ്വതിച്ചേച്ചിയും, രമണിച്ചേച്ചിയും പിന്നെ പേരറിയാത്ത ഒരു ചേച്ചിയും, നാരായണന്‍ കുട്ടി, ഉണ്ണിയേട്ടന്‍, സുകുമാരേട്ടന്‍ എന്നിവരും ഉണ്ടായിരുന്നു.

രാമായണം വായിച്ചതിന് ശേഷം ആണ് ദീപാരാധന. അത് കഴിഞ്ഞ് ഹനുമാന്‍ സ്വാമിക്ക് വടമാലയും ഉണ്ടായിരുന്നു. രാമായണം വായിച്ച് കഴിഞ്ഞാല്‍ അവിലും മലരും പഴം ശര്‍ക്കര്‍ മുതലായവ കൂട്ടിച്ചേര്‍ത്ത പ്രസാദം ഉണ്ടായിരുന്നു.

ഞാനെപ്പോഴും പ്രസാദം അവസാനമായിരിക്കും വാങ്ങിക്കുക. ബേസിനില്‍ ബാക്കിയാകുന്നത് മുഴുവന്‍ ഞാന്‍ ആഹരിക്കും. അല്പം ബീനാമ്മക്കെന്ന് പറഞ്ഞ് പൊതിഞ്ഞ് തരും സുകുമാരേട്ടന്‍. പക്ഷെ ഞാന്‍ അത് വഴിയില്‍ കാണുന്ന ജെസ്സി, അവരുടെ മരുമകള്‍ ദിവ്യ എന്നിവര്‍ക്കോ, സമീപത്തുള്ള ഡിപ്പാര്‍ട്ട്മെന്റ് സ്റ്റോറിലെ ജീവനക്കാരായ മിഥുന്‍, സൌരവ്, വിനു എന്നിവര്‍ക്കോ കൊടുക്കും.

ചിലപ്പോള്‍ നാഷണല്‍ മെഡിക്കല്‍ സ്റ്റോറിലെ ബാബുവിനും മെട്രോ മെഡിക്കത്സിലെ വത്സന്‍, ആന്റ്ണി എന്നിവര്‍ക്കും കൊടുക്കും. അധികം ഉണ്ടെങ്കില്‍ കാലത്ത് ഓഫീസില്‍ പോയി കുട്ടന്‍ മേനോന്‍, ധന്യ, സന്ധ്യ, വിജിത, സജിത എന്നിവര്‍ക്കും കൊടുക്കാറുണ്ട്. ഇന്ന് ഞായറാഴ്ചയായതിനാല്‍ ഓഫീസിലെ പ്രശ്നം ഉദിക്കുന്നില്ല.

ഇന്ന് ഹനുമാന്‍ സ്വാമിക്ക് വടമാല ചാര്‍ത്തിയിരുന്നു. വെറ്റില മാലയും ചാര്‍ത്താറുണ്ട്. വടമാലയില്‍ നിന്ന് കിട്ടിയ പ്രസാദം വഴിയില്‍ ഒരാള്‍ക്ക് കൊടുത്തു. ഞാന്‍ എണ്ണയില്‍ പൊരിച്ച വിഭവങ്ങള്‍ അധികം കഴിക്കാറില്ല. തന്നെയുമല്ല അമ്പലത്തിലെ പ്രസാദത്തില്‍ സാധാരണ ഉപ്പ് ചേര്‍ക്കാറില്ല.

വട എനിക്ക് ഇഷ്ടമാണ്. തൃശ്ശൂരിലെ മിക്ക ഹോട്ടലുകളിലും ഉഴുന്നുവട ലഭിക്കുമെങ്കിലും എനിക്ക് ഏറ്റവും പ്രിയങ്കരമായത് സ്വപ്ന തിയേറ്ററിന്റെ കോമ്പ്ലെക്സിലുള്ള കേന്റീനിലേതാണ്. ഞാന്‍ പലപ്പോഴും ബീനാമ്മക്ക് വാങ്ങിക്കൊടുക്കാറുണ്ട്.

ബീനാമ്മ എനിക്ക് ഒരിക്കലും വീട്ടില്‍ ഉഴുന്നുവട ഉണ്ടാക്കിത്തന്നിട്ടില്ല. പണ്ട് മസ്കത്തിലായിരുന്നപ്പോള്‍ ശാന്തേടത്തി ഇന്‍സ്റ്റന്റ് ഉഴുന്നുവട ഉണ്ടാക്കിത്തരുമായിരുന്നു. അതിന്റെ ടെക്നിക്ക് എനിക്ക് ഇത് വരെ മനസ്സിലായിട്ടില്ല. ഇനി മാവ് അരച്ചത് സ്റ്റോക്ക് ചെയ്തിരുന്നോ എന്നറിയില്ല.

ശാന്തേടത്തിയുടെ ഹസ്സ് ബ്രിട്ടീഷ് ബേങ്ക് ഓഫ് മിഡ്ഡില്‍ ഈസ്റ്റില്‍ ഉയര്‍ന്ന ഉദ്യോഗസ്ഥനായിരുന്നു. ഇപ്പോള്‍ [HSBC]. ശാന്തേടത്തി ഒരു നല്ല വീട്ടമ്മയായിരുന്നു.

Friday, July 16, 2010

എന്റെ പാറുകുട്ടീ... നോവല്‍ .. ഭാഗം 43

നാല്പത്തിമൂന്നാം ഭാഗത്തിന്റെ തുടര്‍ച്ച….
http://jp-smriti.blogspot.com/2010/06/42.html

അവള്‍ കരഞ്ഞ് പൊളിച്ചു.
“വിഷമം തീരുവോളം കയയട്ടെ. എന്ന് ഉണ്ണിയും തീരുമാനിച്ചു.“

കുട്ടികളുടെ കാര്യം അറിയാതെ പറഞ്ഞ് പോയതാണ്‍ ഉണ്ണി. മക്കളുണ്ടാകാത്തതില്‍ നിരന്തരം ദു:ഖിക്കുന്നവളാണ്‍ പാര്‍വ്വതി. സന്താനമുണ്ടാകാത്തതിന്‍ പ്രത്യേക കാരണമൊന്നും കാണുന്നില്ലതാനും. ഇനി ഒരു പക്ഷ അവള്‍ക്ക് ഗര്‍ഭം ധരിക്കുവാനുള്ള വൈകല്യങ്ങളോ മറ്റോ ഉണ്ടായിക്കൂടെന്നില്ല.

ഇന്ന് വരെ ഗര്‍ഭനിരോധന മാര്‍ഗ്ഗങ്ങളൊന്നും സ്വീകരിച്ചിട്ടില്ല. വൈകല്യങ്ങളുണ്ടെങ്കില്‍ അത് തീര്‍ച്ചയായും അവള്‍ക്ക് തന്നെയെന്ന് ഉണ്ണിക്ക് അറിയാമായിരുന്നു. പാര്‍വ്വതിക്ക് വൈകല്യങ്ങളുണ്ടെങ്കില്‍ അതിനുള്ള വൈദ്യസഹായം തേടാന്‍ ഉണ്ണി അവളെ ഡോക്ടറെ കാണിക്കേണ്ടേ ? അതിന്‍ ഉണ്ണിതന്നെയല്ലേ മുന്‍ കൈയുടുക്കേണ്ടത്..?

ഉണ്ണി എന്തേ ഇത് വരെ അതിനെപ്പറ്റി ആലോചിച്ചില്ല. ഒരു സ്ത്രീക്ക് അതും ഒരു വീട്ടമ്മക്ക് സ്വന്തമായി എങ്ങിനെ ഇനീഷ്യേറ്റിവ് എടുക്കാന്‍ പറ്റും, ഭര്‍ത്താവ് കൂടെയുള്ളപ്പോള്‍..? സ്ത്രീക്ക് അതിന്‍ പരിമിതികളുണ്ടാവില്ലേ..?

നിയമപരമായി വിവാഹിതരല്ലാത്തതിനാല്‍ പാര്‍വ്വതിയുടെ രക്ഷിതാക്കള്‍ക്ക് ഇതില്‍ ഇടപെടാനും വയ്യ. പാര്‍വ്വതിയുടെ ദു:ഖത്തിനും വേവലാതികള്‍ക്കും മറുപടി പറയാന്‍ ഉണ്ണിയല്ലാതെ മറ്റൊരാളില്ലല്ലോ..?

“ഉണ്ണിക്ക് ഇനി മറ്റും സ്ത്രീകളില്‍ സന്താനങ്ങളുണ്ടോ…? കൂടെ കൂടെ ലണ്ടനില്‍ പോകുന്നു. അവിടെയെങ്കിലും ആരെങ്കിലും കാണുമല്ലോ..?“

പാര്‍വ്വതിയുടെ ചിന്തകള്‍ കാട് കയറുന്നു. ഇവിടെ ഞാന്‍, ബേങ്കളൂരില്‍ നിര്‍മ്മലച്ചേച്ചി. അങ്ങിനെയുള്ള സാഹചര്യത്തില്‍ ലണ്ടനിലും ആരെങ്കിലും കാണാതിരിക്കില്ല.

ഉണ്ണ്യേട്ടന്‍ നാട്ടില്‍ ആത്മാര്‍ഥമിത്രങ്ങളായി ആരുമില്ല. അല്ലെങ്കില്‍ അവരോട് ചോദിക്കാമായിരുന്നു. ഉണ്ണ്യേട്ടന്‍ കുട്ടികളെ വളരെ ഇഷ്ടമാണ്‍.

മാസത്തില്‍ ഒരിക്കല്‍ ഓഫീസില്‍ കുടുംബയോഗങ്ങള്‍ നടത്താറുണ്ടെന്ന് ഡ്രൈവര്‍ പറഞ്ഞറിഞ്ഞു. . കുട്ടികളുള്ളവര്‍ അവരെ കൊണ്ട് വരാതിരുന്നാ‍ാല്‍ അവരെ യോഗത്തില്‍ പങ്കെടുപ്പിക്കാറില്ലത്രെ. അതിനാല്‍ മക്കളുള്ള ജീവനക്കാര്‍ അവരെ കൊണ്ടുവന്നിരിക്കും.

ഉണ്ണിയേട്ടന്‍ എല്ലാ കുട്ടികളേയും മാറിമാറി എടുക്കുമത്രെ. അവരോട് കൂട്ടുകൂടുകയും കളിക്കുകയും ചെയ്യും. ഇങ്ങിനെയുള്ളയാള്‍ക്ക് എന്നെമാത്രം മതിയോ? എനിക്കും അമ്മയാകേണ്ടേ?

എല്ലാ സൌഭാഗ്യങ്ങളും ഭഗവാനെനിക്ക് തന്നു. സന്താനഭാഗ്യമൊഴിച്ച്. നിയമപരമായി വിവാഹിതരല്ലെങ്കിലും എന്റെ ജീവിതത്തിന്‍ അങ്ങിനെ ഒരു ചടങ്ങിന്റെ ആവശ്യം വന്നിട്ടില്ല. എനിക്ക് ആഡംബരജീവിതത്തിലൊന്നും കമ്പമില്ല. എനിക്ക് ഒരു കുഞ്ഞ് ജനിക്കണം, അതാണ്‍ എന്റെ ജീവിതാഭിലാഷം.

കൃഷ്ണാ ഗുരുവായൂരപ്പാ, കാരുണ്യ സിന്ധോ, ഭക്തവത്സലാ എനിക്കതിനുള്ള ഭാഗ്യം ഉണ്ടാക്കിത്തരേണമേ. പാര്‍വ്വതി മാറത്തടിച്ച് കരഞ്ഞു.

ഇതെല്ലാം കേട്ട് മനസ്സ് നൊന്ത ഉണ്ണി അവിടെ നിന്നെണീറ്റ് പോയി. ഒരു മണിക്കൂറിന്‍ ശേഷം തിരികെ വന്ന ഉണ്ണി കണ്ടത് ചുമരും ചാരി അഴിച്ചിട്ട മുടിയുമായിരിക്കുന്ന പാര്‍വ്വതിയേയാണ്‍.

ഒരു അമ്മയാകാനുള്ള മോഹം കുറച്ചൊന്നുമല്ല അവള്‍ക്ക്. ഞാന്‍ നിസ്സഹായവനാണ്‍ എന്ന് ഒറ്റവാക്കില്‍ പറയാനും വയ്യ. പാര്‍വ്വതിയുടെ സന്തോഷമാണ്‍ എന്റെയും സന്തോഷം.

“എന്റെ പാറുകുട്ടീ…..?”
പാര്‍വ്വതി മുഖമുയര്‍ത്തി നോക്കി.

നീ മേല്‍ കഴുകിയിട്ട് അല്ലെങ്കില്‍ കാലും മുഖവും കഴുകി വരൂ. ഞാന്‍ പുറത്ത് കൊണ്ട് പോകാം.

“പാര്‍വ്വതി കൂട്ടാക്കിയില്ല. അവള്‍ അതേ ഇരുപ്പില്‍ തന്നെ ഇരുന്നു.”

ഉണ്ണി പാര്‍വ്വതിയെ ചെറിയകുട്ടിയെ പോലെ എണീപ്പിച്ച് ബാത്ത് റൂമില്‍ കൊണ്ട് പോയി ഷവറിന്റെ അടിയില്‍ നിര്‍ത്തി. കുളിപ്പിച്ചതിന്‍ ശേഷം തല തുവര്‍ത്തിക്കൊടുത്തു.

ഉണ്ണിയുടെ സ്നേഹവും പരിലാളനവും കണ്ട് പാര്‍വ്വത് തല്‍ക്കാലത്തേക്ക് അവളുടെ വിഷമം മാറ്റിവെച്ച് ഉണ്ണിക്കിഷ്ടപെട്ട കരിഞ്ചുവപ്പുള്ള കരയുള്ള സെറ്റ് മുണ്ട് ഉടുത്തു.

രണ്ട് പേരും കൂടി യാത്രയായി.

“അലക്ഷ്യമായി വണ്ടിയോടിച്ച്രുന്ന ഉണ്ണിയോട് പാവ്വതി ചോദിച്ചു. എവിടേക്കാ എന്നെ കൊണ്ട് പോകുന്നത്..?”

“തൃശ്ശൂര്‍ക്ക്“

“അതിനെന്തിനാണ്‍ വടക്കാഞ്ചേരി റൂട്ടില്‍ കൂടി പോകണത്..? ഇപ്പോള്‍ ചൊവ്വന്നൂര്‍ കഴിഞ്ഞല്ലോ..?“

ഞാനെന്തോ ആലോചിച്ച് റൂട്ട് തെറ്റി. ഇനി നമ്മള്‍ പന്നിത്തടം വഴി ഇയ്യാലില്‍ കൂടി കേച്ചേരിയിലെത്താം.

“അപ്പോഴേക്കും വൈകുന്നേരമാവില്ലേ..?
അത് സാരമില്ല.

അങ്ങിനെ ഓടി ഓടി വണ്ടി കേച്ചേരിയിലെത്തി.

“നമുക്ക് തിരിച്ച് പോയാലോ പാര്‍വ്വതീ….”
“ശരി ഉണ്ണ്യേട്ടാ..”

രണ്ട് പേരും കുന്നംകുളത്തിറങ്ങി ഹോട്ടലില്‍ കയറി ഭക്ഷണം കഴിച്ച് നേരെ വീട്ടിലെത്തി.

“ഉണ്ണിയേട്ടനെന്നോട് ഒരു പാട് ഇഷ്ടം തോന്നുണ്ടല്ലേ..?
എന്താ ഇപ്പോ ഇങ്ങിനെ ചോദിക്കുന്നത്. നീ എന്റെ കൂടെ കഴിയാന്‍ തുടങ്ങിയിട്ട് വര്‍ഷം കുറേ ആയില്ലേ? ഇഷ്ടം വല്ലപ്പോഴും കുറഞ്ഞ് പോയിട്ടുണ്ടോ.?

“ആരേയാ കൂടുതല്‍ ഇഷ്ടം….?”
പാര്‍വ്വതിയെ മാറോടണച്ച് താടിയെല്ലില്‍ ഒരു കടി കൊടുത്തു.

പാര്‍വ്വതിക്ക് എന്തെന്നില്ല്ലാത്ത സന്തോഷമായി.അവരങ്ങിനെ ഓരോന്ന് പറഞ്ഞ് കിടന്ന് പാതിരയായി.

ഉറങ്ങാന്‍ വൈകിയാലും ഉണ്ണി നേരത്തിന്‍ തന്നെ ഉണര്‍ന്നു. പ്രഭാത കര്‍മ്മങ്ങളൊക്കെ കഴിഞ്ഞ് ഡ്രസ്സ് ചെയ്തിട്ടും പാര്‍വ്വതി എണീറ്റുണ്ടായിരുന്നില്ല. ഉണ്ണി അവളെ വിളിച്ചതുമില്ല.

ഉണ്ണി നേരെ പോയത് റെയില്‍ വേ സ്റ്റേഷനിലേക്കായിരുന്നു. 2 ഫസ്റ്റ് ക്ലാസ്സ് സ്ലീപ്പര്‍ ടിക്കറ്റുകള്‍ റിസര്‍വ്വ് ചെയ്തു. പാര്‍വ്വതിക്കും ഉണ്ണിക്കും. വേറെ ചില പണികളെല്ലാം കഴിഞ്ഞ് ഓഫീസിലെത്തുമ്പോള്‍ 12 മണി കഴിഞ്ഞിരുന്നു.

പാര്‍വ്വതി 11 മണിയോടെ എത്തിയിരുന്നു.

ആദ്യം ഓഫീസ് സെക്രട്ടറിയെ വിളിച്ച് മസ്റ്റര്‍ റോള്‍ കൊണ്ട് വരുവാന്‍ ആവശ്യപ്പെട്ടു.

ആവശ്യപ്പെട്ട പുസ്ത്കവുമായി രാധിക ഉണ്ണിയുടെ കേബിനില്‍ പ്രവേശിച്ചു.

“രാധികയുടെ മുഖത്ത് നോക്കാതെ ആരൊക്കെ എത്ര മിനിട്ട് ലേറ്റായെന്നും ആബ്സെന്റ് എന്നും എഴുതി കൊണ്ട് വരാന്‍ ആവശ്യപ്പെട്ടിട്ട് പുസ്തകം തിരിച്ചേല്പിച്ചു…”

അല്പം താമസിയാതെ ചോദിച്ച വിവരങ്ങളുമായി രാധിക വീണ്ടും ഉണ്ണിയുടെ ഓഫീസിലെത്തി.

10 മിനിട്ടില്‍ കൂടുതല്‍ കാര്യമായ കാരണങ്ങളില്ലാതെ ലേറ്റ് ആയവര്‍കും ലീവ് ലെറ്റര്‍ കൊടുക്കാതെ ഹാജരല്ലാത്തവര്‍ക്കും മെമ്മോയും ഈ മാസത്തില്‍ മൂന്നില്‍ കൂടുതല്‍ തവണ ലേറ്റ് ആയവര്‍ക്ക് ടെര്‍മിനേഷന്‍ നോട്ടീസും ശങ്കരേട്ടനോട് ഒപ്പിട്ട് കൊടുക്കാന്‍ രാധികയെ ഏല്പിച്ചു.

“മൂന്നില്‍ കൂടുതല്‍ തവണ എന്ന് ക്ലാസ്സില്‍ പാര്‍വ്വതിയുടെ പേരും ഉണ്ടായിരുന്നു.”

ടെര്‍മിനേഷന്‍ ലെറ്റര്‍ കൈപ്പറ്റിയ പാര്‍വ്വതി ശങ്കരേട്ടന്റെ മുറിയില്‍ പാഞ്ഞെത്തി. കത്ത് മേശപ്പുറത്തേക്ക് വലിച്ചെറിഞ്ഞു.

ഉണ്ണി സാറിന്റെ അതേ രൂപത്തില്‍ ജ്വലിക്കുന്ന കണ്ണുകളുമായി പാര്‍വ്വതിയെ കണ്ട ശങ്കരന്‍ ഭയപ്പെട്ടുപോയി അവളുടെ ആ രൂപം കണ്ടിട്ട്. ആ പാവം മനുഷ്യന്‍ ചൂളിപ്പോയി.

“മിസ്റ്റര്‍ ശങ്കരന്‍… യു ഹേവ് ടു ഹേവ് സം മേനേര്‍സ്. ഒരാള്‍ക്ക് യാതൊരു മുന്നറിയിപ്പും കൂടാതെ ടെര്‍മിനേഷന്‍ ലെറ്റര്‍ നല്‍കാന്‍ പാടില്ല. ഒരു വാണിങ്ങ് നോട്ടീസാകാം ആദ്യം..”

“You have no rights to terminate me according to my service contract. I will take revenge upon you. Be carefull…”

കേബിന്റെ വാതില്‍ ആഞ്ഞടിച്ച് പാര്‍വ്വതി പുറത്ത് കടന്നു. അവളുടെ ശബ്ദം കേട്ട് ആ കെട്ടിടം മുഴുവന്‍ ആടിയുലഞ്ഞ പ്രതീതി.

ഇനി സംഭവിക്കാന്‍ പോകുന്നതെന്തെന്നറിയാതെ ശങ്കരന്‍ എന്ന ആ മനുഷ്യന്‍ ആകെ വേവലാതിയായി. ഉണ്ണിയുടെ ബിസിനസ്സിന്റെ നടത്തിപ്പിന്റെ പ്രധാന പങ്ക് വഹിക്കുന്ന ഇദ്ദേഹം ഉണ്ണിയുടെ മുന്നിലല്ലാതെ ആരുടെ മുന്നിലും തല കുനിച്ചിട്ടില്ല, ഭയന്നിട്ടുമില്ല. പക്ഷെ ഇപ്പോള്‍ എല്ലാം തകിടം മറിഞ്ഞിരിക്കുന്നു.

“ഒരു കോമ്പ്രമൈസിന്‍ പാര്‍വ്വതിയെ സമീപിക്കുവാന്‍ അദ്ദേഹത്തിന്റെ അഭിമാനം സമ്മതിച്ചില്ല..”

ഒരു രാജിക്കത്ത് നല്‍കി പടിയിറങ്ങാന്‍ ആ പാവം മനുഷ്യന്‍ തീരുമാനിച്ചു. അങ്ങിനെ പലതും ചിന്തിക്കുന്നതിന്നിടയില്‍ ശങ്കരനെ ഉണ്ണിയുടെ ഓഫീസിലേക്ക് വിളിക്കപ്പെട്ടു.

ശങ്കരന്റെ ഹൃദയമിടിപ്പ് കൂടി. എന്താ സംഭവിക്കാന്‍ പോകുന്നതെന്തെന്നറിയാതെ ആ പാവം പരുങ്ങി.

“എന്താ ശങ്കരേട്ടാ വിശേഷങ്ങളൊക്കെ…”?
കാര്യങ്ങളൊക്കെ ഇപ്പോള്‍ തന്നെ അവതരിപ്പിച്ചാലോ എന്ന് തോന്നി ശകരന്‍. പക്ഷെ അതിന്‍ മുതിര്‍ന്നില്ല. ഒന്നുകൂടി മനനം ചെയ്തിട്ടാകാം എന്ന് കരുതി.

“എന്താ ശങ്കരേട്ടാ മിണ്ടാതിക്കുന്നത്…?”
യേയ് പ്രത്യേകിച്ചൊന്നുമില്ല..

“എന്താവോ എന്നെ വിളിപ്പിച്ചത്..?”
ഞാന്‍ അടുത്ത ദിവസം ബേങ്കളൂര്‍ പോകയാണ്‍. ഒരാഴ്ച കഴിഞ്ഞേ വരൂ. മിക്കവാറും പാര്‍വ്വതിയും എന്റെ കൂടെ പോരുന്നുണ്ട്.

നാളെ 12 മണിക്ക് സ്റ്റാഫ് മീറ്റിങ്ങ് കൂടണം. എല്ലാവര്‍ക്കും മെമ്മോ അയക്കണം. ഏതെങ്കിലും സ്റ്റാഫ് അവധിയിലാണെങ്കില്‍ അവരോട് മീറ്റിങ്ങിനെ നിശ്ചയമായും എത്താന്‍ പറയണം.

“അങ്ങിനെ മീറ്റിങ്ങിന്റെ ദിവസം വന്നെത്തി. കൃത്യം 12 മണിക്ക് മീറ്റിങ്ങ് തുടങ്ങി. ലണ്ടനില്‍ നിന്നും കൊണ്ട് വന്നിരുന്ന OHP Projector ആദ്യമായി മീറ്റിങ്ങ് റൂമില്‍ പ്രദര്‍ശിക്കപ്പെട്ടു. സ്റ്റാഫിന്‍ അത് ഏറെ കൌതുകമായി.”

പാര്‍വ്വതിയും, ശങ്കരേട്ടനും ഉണ്ണിയോടൊപ്പം സ്റ്റാഫുകള്‍ക്കഭിമുഖമായി ഇരുന്നു. ഉണ്ണിയുടെ അദ്ധ്യക്ഷപ്രസംഗം ആരംഭിച്ചു.

“സ്നേഹം നിറഞ്ഞ സഹപ്രവര്‍ത്തകരേ…
ഇവിടെ നമ്മല്‍ ഒറ്റക്കെട്ടാണ്‍. ജാതിവ്യത്യാസമോ, മതമോ, താഴന്നവരോ, ഉയര്‍ന്നവരോ എന്നൊന്നില്ല. എല്ലാവരും കൂടി ഒത്ത് പിടിച്ചാല്‍ എന്തും നടക്കും. അങ്ങിനെയാണല്ലോ കഴിഞ്ഞ 4 മാസത്തിന്‍ മുന്‍പ് വരെ നം ചെയ്തിരുന്നത്..”

“എന്റെ കൂടെ 5 വര്‍ഷത്തില്‍ കൂടുതല്‍ ജോലി ചെയ്തിട്ടുള്ളവര്‍ കൈ പൊക്കാമോ..? “
എത്ര പേരുണ്ട് ശങ്കരേട്ടാ..?

28 പേര്‍.

“കണക്കുകള്‍ തെറ്റാണെന്ന് സുഹൃത്തുക്കളെ OHP സ്ക്രീനില്‍ കൂടി പ്രദര്‍ശിപ്പിക്കപ്പെട്ടു.. സ്ക്രീനിലെ കണക്ക് 31. അപ്പോള്‍ 3 പേര്‍ എവിടെ..?”

റെക്കോഡ് കണ്ട് എല്ലാവര്‍ക്കും ആശ്ചര്യമായി. ഓരോരുത്തരുടേയും ഡേറ്റ് ഓഫ് ജോയിനിങ്ങും മറ്റുവിവരങ്ങളും രേഖപ്പെടുത്തിയിരിക്കുന്നു.

“ഇനി നമ്മള്‍ അടുത്ത വിഷയത്തിലേക്ക് കടക്കാം.”
എന്റെ അഭാവത്തില്‍ കഴിഞ്ഞ 4 മാസമായി ടേണ്‍ ഓവറില്‍ കുറവ് കാണപ്പെട്ടു. ഇതിന്നുത്തരവാദികള്‍ നിങ്ങളെല്ലാവരും. അങ്ങിനെ 4 മാസമായി എനിക്ക് ലഭിക്കേണ്ട വിഹിതം കുറഞ്ഞു. നിങ്ങളുടെ വേതനമോ? പഴയപോലെ തന്നെ നിങ്ങള്‍ക്ക് ലഭിക്കുന്നു.

“ഇത് ശരിയാണോ.? ഇതെങ്ങിനെ സംഭവിച്ചു. ആര്‍ക്കെങ്കിലും ശരിയായ കാരണങ്ങള്‍ നിരത്താമോ?”

കഴിഞ്ഞ 5 വര്‍ഷമായി ഇതേ 4 മാസത്തില്‍ റെക്കോഡ് സെയിത്സ്, കളക്ഷന്‍ & ടേണ്‍ ഓവറായിരുന്നു. എന്റെ ടേണ്‍ ഓവറ് കുറഞ്ഞെന്ന് പറഞ്ഞ് മാര്‍ക്കറ്റ് ഷ്രിങ്ക് ആകുന്നില്ലായെന്നും എനിക്ക് ബോധ്യപ്പെട്ടു. മാര്‍ക്ക്റ്റില്‍ ഒരു റിസഷനും ഇല്ലതാനും..

നിമിഷനേരം കൊണ്ട് വേറൊരു സ്ലൈഡ് സ്ക്രീനില്‍ തെളിഞ്ഞു. കഴിഞ്ഞ അഞ്ചുവര്‍ഷത്തെ സ്റ്റാറ്റിസ്റ്റിക്സ്… തൊഴിലാളികള്‍ അന്തം വിട്ടു. പന്തം കണ്ട പെരുച്ചാഴികളെപ്പോലെ..!!!!!!!!

കഴിഞ്ഞ 5 വര്‍ഷത്തെ ടേണ്‍ ഓവര്‍, സെയിത്സ്, പ്രോഫിറ്റ് തുടങ്ങിയ വൈറ്റല്‍ ഇന്‍ഫൊര്‍മേഷന്‍സെല്ലാം അതില്‍ കാണാമായിരുന്നു.

“എല്ലാവര്‍ക്കും കാണാമല്ലോ ?. നാളെ ഈ വിവരങ്ങള്‍ എന്റെ ഓഫീസ് റൂമില്‍ 2 ദിവസം ഡിസ്പ്ലേ ചെയ്യുന്നതായിരിക്കും. ആര്‍ക്കും വന്ന് വീണ്ടും കാണാവുന്നതാണ്‍…”

എല്ലാവരും ഇരിക്കൂ. ഞാനൊരു പ്രധാന കാര്യം പറയാന്‍ മറന്നു. പാര്‍വ്വതിയെ എല്ലാവര്‍ക്കും ഇതിന്നകം അറിയാമെങ്കിലും ഉപചാരപൂര്‍വ്വം പരിചയപ്പെടുത്തണമല്ലോ..?

‘പാര്‍വ്വതിയെ എഴുന്നേറ്റ് നിര്‍ത്തിയിട്ട് ചേര്‍ത്ത് പിടിച്ച് നിലയുറപ്പിച്ചു ഉണ്ണി.’

“പാര്‍വ്വതി എന്റെ എല്ലാമെല്ലാമാണ്‍. എന്റെ സഹധര്‍മ്മിണി. താമസിയാതെ ഇവള്‍ “പാര്‍വ്വതി ഇന്റെര്‍നാഷണല്‍” എന്ന കമ്പനിയുടെ ചുക്കാന്‍ പിടിക്കും. അതിന്നുള്ള കരുത്ത് അവള്‍ക്ക് പകര്‍ന്ന് കൊടുക്കുവാനുള്ള ഒരുക്കത്തിലാണ്‍ ഞാന്‍ ഇപ്പോള്‍..”

പിന്നെ ശങ്കരേട്ടന്‍ താമസിയാതെ ഉദ്യോഗക്കയറ്റവും കൂടുതല്‍ ആനുകൂല്യങ്ങളും നല്‍കപ്പെടും. ഈ സ്ഥാപനത്തിലെ കാരണവരായി തന്നെ തുടരും.

[തുടരും]


copyright 2010 reserved

അടിക്കുറിപ്പ് : അക്ഷരത്തെറ്റുകള്‍ ചിലതുണ്‍ട്. പണ്ട പറഞ്ഞപോലെ കോപ്പി ചെയ്യുമ്പോള്‍ വന്ന് കൂടുന്നതാണ്. താമസിയാതെ തിരുത്താം. സദയം ക്ഷമിക്കുക.

Wednesday, July 14, 2010

വേദന പുരാണം

പണ്ടൊരിക്കല്‍ എന്റെ മറ്റൊരു ബ്ലോഗില്‍ പ്രസിദ്ധീകരിച്ച കഥയാണ്. അത് മുഴുമിപ്പിക്കാതെ കിടക്കുകയായിരുന്നു. ഇന്നതിന് പുതുജീവന്‍ കൊടുത്ത് പൂര്‍ത്തിയാക്കി.

നാം പല പല പുരാണങ്ങള്‍ ഇതിനകം വായിച്ച് കാണുമല്ലോ. ഇങ്ങിനെയുമുണ്ടോ ഒരു പുരാണം എന്ന് പലരും ചോദിച്ചേക്കാം. വളരെ വിസ്തരിച്ചെഴുതണമെന്നുണ്ട്. പക്ഷെ അനാരോഗ്യം ഒരു പ്രശ്നമാണ്. ഞാനിപ്പോള്‍ വാത രോഗത്തിന്റെ ചികിത്സയിലാണ്. കാലിന്മേലായിരുന്നു കൂടുതല്‍ അസുഖം. അലോപ്പതിയും ഹോമിയോപ്പതിയും എല്ലാം കഴിഞ്ഞ് ഇപ്പോള്‍ അവസാനക്കയ്യായി ആയുര്‍വ്വേദം പരീക്ഷിക്കുന്നു.

സംഗതി വാതമാണെങ്കിലും എന്റെ നാട് ചുറ്റലിനെ മാത്രമേ അത് സാരമായി ബാധിച്ചിരുന്നുള്ളൂ. പക്ഷെ ആയുര്‍വ്വദത്തിലെ കിഴി മുതലായ ചികിസ്ത തുടങ്ങിയപ്പോള്‍ പണ്ട് എനിക്കുണ്ടായിരുന്ന പെരടി വേദന പുറത്തേക്ക് വന്നു. അതിനാല്‍ ഡാറ്റാ പ്രോസസ്സിങ്ങിനും, എന്തിന് പറേണ് അധിക നേരം കുനിഞ്ഞിരുന്ന് എഴുതാനും വയ്യാത്ത ഒരു സ്ഥിതിവിശേഷത്തിലായിരിക്കുകയാണിപ്പോള്‍.

ഇന്നെലെ കുട്ടന്‍ മേനോനോട് എന്റ്റെ പരാധീനത അറിയിച്ചപ്പോള്‍ വീട്ടില്‍ വന്നിട്ട് ഇത് വരെ എഴുതി വെച്ച തുടര്‍ക്കഥകളുടെ തുടര്‍ച്ച പ്രോസസ്സ് ചെയ്ത് തരാമെന്ന് പറഞ്ഞിരുന്നു. പക്ഷെ അദ്ദേഹം വന്നുവെങ്കിലും പണി തുടരാന്‍ പറ്റിയില്ല.

എനിക്കപ്പോള്‍ തൈലമിട്ടുള്ള സ്നാനത്തിന്റെ സമയമായിരുന്നു. കൊട്ടന്‍ ചുക്കാദി തൈലവും, സഹചരാദി തൈലവും കൂട്ടി ദേഹമാസകലം ലേപനം ചെയ്ത് ഒരു മണിക്കൂര്‍ നില്‍ക്കണം. എന്നിട്ട് ചൂട് വെള്ളത്തില്‍ കുളിക്കണം. എല്ലാം സഹിക്കാം ഈ ചൂട് വെള്ളത്തിലുള്ള കുളിയാ സഹിക്ക വയ്യാത്തത്.

വര്‍ഷങ്ങളായി ഞാന്‍ പച്ചവെള്ളത്തിലാ കുളിക്കാറ്. വേനല്‍ കാലത്ത് ചുരുങ്ങിയത് അഞ്ച് തവണയെങ്കിലും കുളിക്കും. ഗള്‍ഫ് ജീവിതത്തില്‍ കാലത്തെ കുളി കഴിഞ്ഞാല്‍ ബാത്ത് ടബ്ബ് നിറയെ വെള്ളം നിറച്ച് വെക്കും. ഉച്ചക്ക് വന്നാല്‍ ആ വെള്ളം കൊണ്ട് നീരാടും. എന്നിട്ട് ഭക്ഷണം, പിന്നെ മയക്കം.

ഗള്‍ഫില്‍ ഞാന്‍ ഒരു ദിവസം ആറേഴുപ്രാവശ്യം കുളിക്കാറുണ്ട്. കാലത്ത്, ഉച്ചക്ക്, വൈകിട്ട് ടെന്നീസ് കളി കഴിഞ്ഞ്, അത് കഴിഞ്ഞ് കടലില്‍ ഒരു നീരാട്ട്, പിന്നെ സ്വിമ്മിങ്ങ് പൂളിലെ ഒരു കുളി, പിന്ന അത് കഴിഞ്ഞ് വീട്ടിലെത്തിയാല്‍ ഒരു കുളി.

അങ്ങിനെ കുളികളുടെ ഒരു കാലമുണ്ടായിരുന്നു എനിക്ക്. പച്ചവെള്ളത്തിലെ കുളി കടലിലായാലും, പുഴയിലായാലും, വീട്ടിലായാലും ഉന്മേഷം തരുന്നതായിരുന്നു. ഈ ചികിത്സാവേളയിലെ ചൂട് വെള്ളത്തിലെ കുളി എനിക്ക് സുഖം പകര്‍ന്നില്ല. പക്ഷെ കുളി കഴിഞ്ഞാല്‍ പിന്നെ കണ്ണ് താനെ അടയും. പിന്നെ ഏഴരമണിയാകുമ്പോഴെക്കും ഉറക്കം തുടങ്ങും.

എട്ടര മണി കഴിയാണ്ട് ബീനാമ്മ എനിക്ക് ആഹാരം തരില്ല. അത് വരെ ഞാന്‍ തൂങ്ങിയിരിക്കും. എന്തിന് പറയണ് എഴുത്തുകളൊക്കെ പെന്‍ഡിങ്ങിലായി. ഇന്നെലെ വൈകിട്ട് കിടക്കാന്‍ നേരത്ത് പ്രതിജ്ഞയെടുത്തു, മനസ്സില്‍ നെയ്തതൊക്കെ കാലത്ത് തന്നെ അടിച്ച് കേറ്റണം. അങ്ങിനെ എന്റെ പണി തുടങ്ങിയിരിക്കുന്നു. ഇത്ര എഴുതിയപ്പോഴെക്കും പെരടി വേദന വരുന്നു. അതിനാല്‍ ഇടയിലുള്ള കഥകളൊക്കെ ചുരുക്കി തലവേദന പുരാ‍ണത്തിലേക്ക് വരാം.

കുട്ടന്‍ മേനോനും രാഗേഷും എന്നോട് പറയാറുണ്ട് ഈ കഥകളെല്ലാം വിസ്തരിച്ച് പറഞ്ഞ് ചെറിയ ചെറിയ പോസ്റ്റുകള്‍ ആക്കി എഴുതാന്‍. പക്ഷെ ഞാന്‍ എപ്പോ എഴുതാനിരുന്നാലും അതങ്ങ്ട്ട് വര്ണില്ല. ഇവിടെയും ഇപ്പോഴും സംഭവിക്കണത് അത് തന്നെ. അവര്‍ പറയുന്നതനുസരിച്ച് എഴുതിയാലാണത്രെ വായനാസുഖം കിട്ടുക. പിന്നെ ഇവര്‍ എന്നോട് പറയാറുണ്ട് ധാരാളം പുസ്തകങ്ങള്‍ വായിക്കാന്‍. എനിക്കാണെങ്കില്‍ വായനാശീലം കുറവാണ്. ഞാന്‍ വായിക്കാറെ ഇല്ല.

എനിക്ക് വായിക്കാന്‍ തുടങ്ങിയാല്‍ ഉറക്കം വരും. അത് ചെറുപ്പത്തിലേ ഉള്ള ഒരു സ്വഭാവമാണ്. മാണിക്ക്യ ചേച്ചി എന്നോട് പറയാറുണ്ട്. ഒരു പോസ്റ്റ് ഇട്ടു കഴിഞ്ഞാല്‍ രണ്ട് പുസ്തകമെങ്കിലും വായിക്കാന്‍. പക്ഷെ അത് സാധിക്കുന്നില്ല. എന്നെ കൊണ്ട് വായിപ്പിച്ചേ അടങ്ങൂ എന്ന് പ്രതിജ്ഞയെടുത്ത് കുട്ടന്‍ മേനോന്‍ കഴിഞ്ഞ മാസം എനിക്ക് രണ്ട് പ്രശസ്തരുടെ പുസ്തകങ്ങള്‍ വീട്ടില്‍ കൊണ്ട് തരികയുണ്ടായി. ഞാനത് അവിടെയും ഇവിടെയുമായി വായിച്ച് തള്ളി. അവസാനം രാഗേഷിന് കൊടുത്തു വായിക്കാന്‍.

എന്റെ എഴുത്തുകള്‍ക്ക് എന്റെതായൊരു സ്റ്റൈല്‍ ഉണ്ടെന്ന് ഞാന്‍ മേനോനോട് പറഞ്ഞു. എനിക്കതാ ഇഷ്ടം. ഞാന്‍ ഇത്ര നേരമായിട്ടും പ്രാതല്‍ കഴിച്ചിട്ടില്ല. വിശപ്പില്ല ചികിത്സ തുടങ്ങിയപ്പോള്‍. ഏതായാലും എന്തെങ്കിലും കഴിച്ച് വന്ന് തുടരാം. ++

ഇത്രയെഴുതിയിട്ടും “തലവേദന പുരാണ” ത്തിലെത്തിയില്ല. ഈ ഒന്നര പേജെഴുതിയപ്പോളെക്കും എന്റെ കൈ വിരലുകള്‍ തരിച്ച് തുടങ്ങി. “എഴുതാനുള്ള വിഷയങ്ങള്‍ വോയ്സ് ടോക്കില്‍ കൂടി പറഞ്ഞ് തന്നാല്‍ ഡാറ്റ പ്രോസസ്സിങ്ങ് സൌജന്യമായി ചെയ്ത് തരാന്‍ ആര്‍ക്കെങ്കിലും കഴിയുമെങ്കില്‍ ദയവായി എന്നെ അറിയിക്കുക.” ഞാന്‍ എഴുതിക്കൊണ്ടിരിക്കുന്ന “എന്റെ പാറുകുട്ടീ” എന്ന മലയാളം ബ്ലൊഗ് നോവലിന്റെ അദ്ധ്യായം 42 ന് രൂപം കൊടുത്ത് കഴിഞ്ഞു. ഇനി 43 മുതല്‍ 45 വരെ അത് ടൈപ്പ് ചെയ്ത് കിട്ടണം.

പിന്നെ ഞാന്‍ കേവലം 3 പൊസ്റ്റില്‍ ഒതുക്കാന്‍ തുനിഞ്ഞ “ ഇതാ വരുന്നൂ എന്റെ ചപ്പാത്തി മെയ്കര്‍“ എന്ന കഥ ‘ അങ്ങിനെ പെട്ടെന്ന് എഴുതി അവസാനിപ്പിക്കല്ലേ’ നമ്മുടെ കൈതമുള്ള് പറഞ്ഞിരിക്കുന്നു. അദ്ദേഹത്തിന്റെ അഭിപ്രായത്തെ മാനിച്ചും കൊണ്ട് ഞാന്‍ അതിനും രൂപ രേഖ കൊടുത്തു കഴിഞ്ഞു.അതിന്റെ പേരും മാറ്റി. പക്ഷെ ഇതൊക്കെ ടൈപ്പ് ചെയ്ത് ബ്ലോഗാക്കാന്‍ എന്നെക്കൊണ്ട് കഴിയുമോ എന്ന് തോന്നുന്നില്ല. ഞാന്‍ പൂര്‍ണ്ണ രോഗിയായി കിടക്കുന്നതിന് മുന്‍പ് “ എന്റെ പാറുകുട്ടീ “ എന്ന നോവല്‍ തല്‍ക്കാലം അവസാനിപ്പിച്ചിട്ട് പുസ്തക രൂപത്തിലാക്കിക്കിട്ടണം.

പല പ്രസാധകരേയും സമീപിച്ചിട്ടുണ്ടെങ്കിലും ഒരു അന്തിമ തീരുമാനം ആയിട്ടില്ല. കുറച്ച നാള്‍ മുന്‍പ് സുരേഷ് കുട്ടന്‍ പറഞ്ഞിരുന്നു ഒരു ടേപ്പ് റേക്കോര്‍ഡറില്‍ റെക്കോട് ചെയ്ത് ഡിടിപി സെന്ററില്‍ കൊടുത്താല്‍ വേര്‍ഡ് പ്രോസസ്സ് ചെയ്ത് കിട്ടുമെന്ന്. പക്ഷെ അതിനൊന്നും ഓടാനുള്ള കെല്‍പ്പില്ല ഇപ്പോള്‍.

ഏതായാലും ഈ പുരാണം വേഗത്തില്‍ തന്നെ എഴുതി അവസാനിപ്പിക്കാം. ചെറുപ്പത്തില്‍ തുടങ്ങിയതാ എന്റെ ഈ തലവേദന. വേദന വന്നാല്‍ അടുത്തുള്ള പീടികയില്‍ കയറി ഒരു അനാസിന്‍ വാങ്ങിക്കഴിക്കും, അസുഖം മാറുകയും ചെയ്യും. എപ്പോളൊക്കെയാ ഈ അസുഖം വാരറുള്ളത് എന്ന് ഞാന്‍ ശ്രദ്ധിച്ചുതുടങ്ങി.

എനിക്ക് തെങ്ങിന്‍ കള്ള് ഒരു ഇഷ്ടപാനീയമായിരുന്നു. പണ്ടൊക്കെ ഞങ്ങളുടെ വീട്ടില്‍ നല്ലവണ്ണം കായ്കാത്ത തെങ്ങുകള് അച്ചമ്മ ചെത്താന്‍ കൊടുക്കാറുണ്ടായിരുന്നു. ഞാന്‍ കാലത്ത് എണീറ്റ് പല്ല് തേച്ച് കഴിഞ്ഞ് , കുളത്തില്‍ കുത്തി മറിഞ്ഞ് നില്‍ക്കുമ്പോള്‍ തെങ്ങ് ചെത്താനുള്ള ആള് വരുന്നത് കാണും. ഞാന്‍ അയാള്‍ തെങ്ങില്‍ കയറി ഇറങ്ങുന്നത് വരെ അവിടെ നില്‍ക്കും. മിക്ക ദിവസവും എനിക്ക് അയാള്‍ ഒരു ചിരട്ട നിറയെ മധുരക്കള്ള് തരുമായിരുന്നു.

അങ്ങിനെ പോയി പോയി അച്ചമ്മ ഞങ്ങളുടെ പറമ്പില്‍ ഏതാണ്ട് പത്ത് തെങ്ങ് ചെത്താന്‍ കൊടുത്തു. നല്ല കാലത്തിന് പല പല ആണുങ്ങള്‍ക്ക്. ഞാന്‍ കുളികഴിഞ്ഞ് മിക്കവരുടേയും കൈയ്യില്‍ നിന്ന് ഓരോ ചിരട്ട കള്ള് വാങ്ങിക്കുടിക്കും. ഒരു ദിവസം ഏതാണ്ട് പത്ത് ചിരട്ട കള്ള് അകത്താക്കി. ഞാന്‍ തെക്കെ പറമ്പീന്ന് ആടി ആടി വീട്ട് മുറ്റത്തുള്ള വൈക്കോല്‍ ഉണ്ടയുടെ അടുത്തെത്തിയപ്പോളെക്കും ഏതാണ്ട് വീലായിരുന്നു. വൈക്കോലുണ്ടയുടെ അടിയില്‍ ഇരുന്ന് ഞാന്‍ മയങ്ങി.

എനിക്ക് ബോധം വന്നു നോക്കിയപ്പോള്‍ ഏതാണ്ട് പതിനൊന്ന് മണി കഴിഞ്ഞ് കാണും. എന്നെ കാണാതായിട്ട് ആരും അന്വേഷിച്ചില്ല. അന്ന് കൂട്ടുകുടുംബമായതിനാല്‍ കൊറേ പിള്ളെരുണ്ടാകും വീട്ടില്‍. ഞാന്‍ സ്കൂളില്‍ പോയിട്ടുണ്ടെന്ന് വിചാരിച്ച് കാണും.

ഞാന്‍ അവിടുന്ന് എണീറ്റ് കൊച്ചു ഇളയമ്മയുടെ അടുത്ത് പോയി കാലത്തെ പലഹാരം വാങ്ങിക്കഴിച്ച് സ്കൂളില്‍ പോകാനായി ഒരുങ്ങി. പക്ഷെ എനിക്ക് സ്കൂള്‍ വരെ എത്താന്‍ പറ്റിയില്ല. ഞാന്‍ വഴിയരികില്‍ ഇരുന്ന് ഉറക്കം തൂങ്ങി. എന്തിന് പറേണ് ഞാന്‍ ചെറുപ്പത്തിലേ നല്ല ഒരു കള്ള് കുടിയനായി.

കള്ള് ചെത്തി ഒരു പാളയിലാണ് ഇറക്കി കൊണ്ട് വരിക. പിന്നീടവര്‍ കുടത്തിലേക്ക് പകരും. എന്നിട്ടവര്‍ വീണ്ടും തെങ്ങില്‍ കയറാന്‍ പോകുമ്പോള്‍ ഞാന്‍ ഒരു കുടുക്കയില്‍ കള്ള് കട്ടെടുത്ത് വൈക്കോലുണ്ടയില്‍ ഒളിപ്പിച്ച് വെക്കും. നാല് മണിക്ക് സ്കൂള്‍ വിട്ട് വന്നാല്‍ അതെടുത്ത് അടിക്കും. അപ്പോളെക്കും അത് മൂത്ത് ലഹരി വന്നിട്ടുണ്ടാകും.

സന്ധ്യക്ക് നാമം ചൊല്ലാനിരിക്കുമ്പോള്‍ എനിക്ക് ചില ദിവസങ്ങളില്‍ എനിക്ക് തല വേദന ഉണ്ടാകാറുണ്ട്. പിറ്റേ ദിവസം ആകുമ്പോളെക്കും അത് മാറും. എന്റെ കള്ള് കുടി തുടര്‍ന്ന് കൊണ്ടെയിരുന്നു. പക്ഷെ ചെത്തുകാര്‍ എനിക്ക് പണ്ടത്തെ പോലെ കള്ള് തരാറില്ല. കക്കാനും കിട്ടിയിരുന്നില്ല.

അപ്പോളെക്കും ഞാന്‍ വളര്‍ന്നിരുന്നു. അധികം ഉയരമില്ലാത്ത തെങ്ങിന്റെ മുകളില്‍ ഞാന്‍ കയറി ഞാന്‍ കള്ള് കട്ട് കുടിക്കും. ചില കുട്ടിത്തെങ്ങിന്റെ കള്ളിന് നല്ല മധുരമായിരിക്കും. ഒരു ദിവസം ഒരു കുട്ടിത്തെങ്ങിന്റെ കള്ള് കുടിക്കുന്നതിന്നിടയില്‍ ഒരു കടന്നല് കുത്തിയതും ഞാന്‍ തെങ്ങിന്‍ പട്ട പിടി വിട്ടു. കുട്ടിത്തെങ്ങില്‍ നിന്ന് താഴെ വീണു. നല്ലകാലത്തിന് വൈക്കോലുണ്ടയിന്മേലാണ് വീണത്. അതിനാല്‍ വലിയ പരിക്കില്ലാതെ രക്ഷപ്പെട്ടു.

അങ്ങിനെ കുടി കൂടും തോറും എന്റെ തലവേദനയും ഇടക്കിടക്ക് അനുഭവപ്പെടാറുണ്ടായിരുന്നു. എനിക്ക് പിന്നീട് തോന്നി ഈ കള്ള് അധികം കുടിച്ചാലാണ് ഈ തലവേദന വരുന്നതെന്ന്. പിന്നീട് ഞാന്‍ കുറെ കാലത്തെക്ക് ഇത്തരം കള്ള് കുടിയില്‍ നിന്ന് പിന്മാറി. ഞാനങ്ങിനെ പത്താം ക്ലാസ്സിലെത്തി.

അപ്പോഴും എനിക്ക് ഇടക്കിടക്ക് തലവേദന വരുമായിരുന്നു. ആ സമയത്ത് അച്ചന്‍ കൊളമ്പില്‍ നിന്ന് കൊണ്ട് വന്നിരുന്ന ഡിസ്പ്രിന്‍ വെള്ളത്തിലിട്ട് അലിയിച്ച് കുടിക്കും. ഇളം പുളിങ്കള്ളിന്റെ രുചിയാണ്.

ഞാന്‍ വളര്‍ന്ന് വലുതായി. കറങ്ങിക്കറങ്ങി ഗള്‍ഫിലെത്തി. തലവേദന എന്നെ തുടര്‍ന്ന് കൊണ്ടിരുന്നു. കള്ള് കുടിച്ചാലും ഇല്ലെങ്കിലും. മാസാമാസത്തെക്കുള്ള സാധങ്ങള്‍ സൂപ്പര്‍മാര്‍ക്കറ്റിലേക്ക് പോയി വാങ്ങാനുള്ള ലിസ്റ്റ് ഇടുമ്പോള്‍ ബീനാമ്മ എഴുതും പനാഡോള്‍ 5 പേക്കറ്റ്.

അന്ന് തൊട്ട് കഴിഞ്ഞ 3 മാസം വരെ ഈ ഷോപ്പിങ്ങ് പ്രക്രിയ തുടര്‍ന്ന് കൊണ്ടേയിരുന്നു. ചുരുക്കത്തില്‍ പറഞ്ഞാല്‍ പാരസെറ്റാമോള്‍ ഒരു ഭക്ഷണം പോലെ മിക്ക ദിവസവും കഴിച്ചിരുന്നു എന്നര്‍ത്ഥം. വര്‍ഷങ്ങള്‍ കടന്ന് പോയി. ഞാന്‍ ഒരു വൃദ്ധനായി.

ഒരു ദിവസം ഞാന്‍ എന്റെ നാട്ടിന്‍ പുറത്തേക്ക് പോകുകയായിരുന്നു. അമല ആശുപത്രിയുടെ അടുത്തെത്തിയപ്പോള്‍ ചെറുതായ തലവേദന ഉണ്ടായിരുന്നു. കാറിലും, ഓഫീസ് ബേഗിലും, ഞാന്‍ വിഹരിക്കുന്ന എല്ലാ മേഖലകളിലും പാരസെറ്റാമോള്‍ ഗുളികകള്‍ വെക്കുമായിരുന്നു. വേദന കണ്ടയുടന്‍ കഴിക്കാന്‍. പക്ഷെ ഞാന്‍ ഗുളിക കഴിച്ചില്ല. കാറ് കേച്ചേരിയിലെത്തിയപ്പോള്‍ ഞാന്‍ ഓരൊന്ന് ആലൊചിച്ചാലോചിച്ച് എന്റെ തലവേദന കൂടി.

കേച്ചേരിയില്‍ വണ്ടി നിര്‍ത്തി പാരസെറ്റാമോള്‍ കഴിക്കാമെന്ന് കരുതി. എന്തോ എനിക്ക് കഴിക്കാനായില്ല. ഞാന്‍ നേരെ എന്റെ നാട്ടിലുള്ള തറവാട്ടിലെത്തി. ഉമ്മറത്ത് കയറി ഇരുന്നു. അവിടെ കിടന്നിരുന്ന പത്രമാസികകളിലൂടെ കണ്ണോടിച്ചു. അപ്പോളെക്കും വീട്ടുകാര്‍ പുറത്തേക്ക് വന്നു. കൂടെ അനിയത്തി ഗീതയും.

“എന്താ ഏട്ടാ മുഖത്തൊരു വല്ലായ്മ........? എനിക്ക് നല്ല സുഖം തോന്നുന്നില്ല.. വല്ലാത്ത തലവേദന. “ഞാന്‍ കാല്പോള്‍ എടുത്ത് വരാം. ഏട്ടന്‍ ഇവിടെ കിടന്നോളൂ..........”

ഗീത ഗുളികയൂം കുടിക്കാനുള്ള വെള്ളവും തന്നുവെങ്കിലും ഞാന്‍ അത് കഴിച്ചില്ല. ഞാന്‍ വീട്ടില്‍ നിന്നിറങ്ങി പറമ്പില്‍ കൂടി ലക്ഷ്യമില്ലാതെ നടന്നു. അങ്ങിനെ നടക്കുമ്പോള്‍ എന്റെ ചെറിയ പാറുകുട്ടിയെ കണ്ടു.

“എന്താ ഉണ്ണ്യേട്ടാ ഇങ്ങിനെ വിഷമിച്ചോണ്ട് നടക്കണേ..?
ഒന്നും പറയേണ്ട എന്റെ പാറു. ഒരേ തലവേദന. മരുന്നുണ്ട് കയ്യില്‍ പക്ഷെ കഴിച്ചില്ല.

“അങ്ങിനെ തോന്നുമ്പോള്‍ തോന്നുമ്പോള്‍ ഈ ഗുളിക മിഴുങ്ങിയിട്ട് കാര്യമില്ല. ഞങ്ങളൊക്കെ ഇങ്ങിനെ വരുമ്പോള്‍ പല നാട്ട് വൈദ്യങ്ങളും ചെയ്യും. ഒരു നിവൃത്തിയും ഇല്ലെങ്കിലേ ഈ ഗുളിക കഴിക്കൂ. ഇവിടെ വീടുകളില്‍ ഗുളിക വെക്കുന്ന പതിവേഇല്ല..”

“എന്നോട് ദ്വേഷ്യപ്പെടുകയില്ലെങ്കില്‍ ഞാനൊരു മരുന്ന് പറഞ്ഞ് തരാം. മച്ചിങ്ങ അരച്ച് നെറ്റിയില്‍ ഇടുക, അല്ലെങ്കില്‍ മുഖം നന്നായി കഴുകി ഒരു കട്ടന്‍ ചായ കുടിക്കുക, പിന്നേയും ഉണ്ട് മരുന്നുകള്‍. ഇത്രയും ചെയ്യുക, തലവേദന നന്നായി മാറും. പിന്നെ ധാരാളം ശുദ്ധവായു ഉള്ള സ്ഥലത്ത് ഇരിക്കുക.”

“പിന്നെ പരമാവധി ഗുളിക തിന്നാതിരിക്കുക. ഇനി അഥവാ ഗുളിക തിന്നാല്‍ തന്നെ വേദന മാറാന്‍ ചുരുങ്ങിയത് ഒരു ദിവസം മുഴുവന്‍ വേണം. ഞാന്‍ പറഞ്ഞ പോലെ ചെയ്താലും ഈ സമയം തന്നേയേ വേണ്ടൂ..”

“ഇനി തലവേദന വന്നാല്‍ ഒരു മരുന്ന് കഴിച്ചില്ലെങ്കിലും കൂടിയാല്‍ രണ്ട് ദിവസം കൊണ്ട് ശമിക്കും. ഈ തല വേദനക്കുള്ള മരുന്ന് ഇങ്ങനെ ജീവിതകാലം മുഴുവന്‍ കഴിക്കാന്‍ തുടങ്ങിയാല്‍ അത് മറ്റു രോഗങ്ങള്‍ വരുത്തിവെക്കും..”

ഞാന്‍ പാറു പറഞ്ഞ പോലെയെല്ലാം ചെയ്തു. വേദന ശമിക്കുകയും ചെയ്തു.
അങ്ങിനെ അതിന് ശേഷം എനിക്ക് തലവേദന പലപ്രാ‍വശ്യം വന്നുവെങ്കിലും ഒരിക്കലും മരുന്ന് കഴിക്കേണ്ടി വന്നില്ല.

പിന്നീട് എനിക്ക് തലവേദന വരുമ്പോള്‍ ഞാന്‍ എപ്പോഴും എന്റെ പാറുവിനെ ഓര്‍ക്കും.
എന്റെ വീട്ടില്‍ മാസത്തിനുള്ള വീട്ട് സാമാനങ്ങളുടെ ലിസ്റ്റ് എഴുതുമ്പോള്‍ പണ്ടോക്കെ ബീനാമ്മ ചുരുങ്ങിയത് പത്ത് സ്ട്രിപ്പെങ്കിലും പാരസെറ്റാമോള്‍ എഴുതുക പതിവായിരുന്നു.

ഇപ്പോള്‍ അതില്ല. തല വേദനയെ എങ്ങിനെ നേരിടാം എന്ന് ഞാന്‍ പഠിച്ചു.

Monday, July 12, 2010

എനിക്കവിടെ സുഖമായിരുന്നു

5 മണിക്ക് ഉറങ്ങിയെണീറ്റു. ഉമ്മറപ്പടിയില്‍ കയറി ഇരുന്നു.
കുറേ നേരം കഴിഞ്ഞിട്ടും ചായ കിട്ടിയില്ല.

അപ്പോഴാ മനസ്സിലായത്
ഞാന്‍ എന്റെ തറവാട്ടിലല്ലാ………..

തൃശ്ശൂരിലുള്ള എന്റെ വസതിയിലാണെന്ന്.
കഴിഞ്ഞ രണ്ടാഴ്ചയായി ഞാന്‍ കുന്നംകുളം ചെറുവത്താനിയിലുള്ള എന്റെ തറവാട്ടിലായിരുന്നു.

വൈകിട്ടും കാലത്തും ഒരു മഗ് നിറയെ നല്ല ചുടുപാല്‍ (വിത്ത് ഫ്രഷ് കൌ മില്‍ക്ക്) ചായ കിട്ടുമായിരുന്നു. ഞാന്‍ ഉമ്മറത്ത് വന്നിരുന്നാല്‍ മതി. എല്ലാം കണ്ടറിഞ്ഞ് ഗീതയോ മകള്‍ ചുക്കിയോ എനിക്ക് തരും.

അത് പോലെ തണുപ്പ് കാലമായതിനാല്‍ കാലത്തെ എന്റെ കുളിയും തേവാരവും ഗീതയെ കണികൊണ്ടായിരിക്കും. അവിടെ ബാത്ത് റൂമില്‍ ഗീസര്‍ ഇല്ലാത്തതിനാല്‍ ഔട്ട് ഹൌസില്‍ നിന്ന് പുറത്ത് വന്ന് നിന്നാല്‍ ഒരു ബക്കറ്റ് ചൂട് വെള്ളവുമായി ഗീ‍ത വരും. നല്ല ശകുനമാണ്. ആ ദിവസം സന്തോഷപ്രദമാകും.

അങ്ങിനെ കുളിയും തേവാരമെല്ലാം കഴിഞ്ഞാല്‍ പത്രം വായിക്കാന്‍ ഉമ്മറത്ത് വന്നിരുന്നാല്‍ വലിയ കോപ്പയില്‍ ചുടു ചായ കിട്ടും. ഒരു മണിക്കൂറിന്നുള്ളില്‍ പ്രാതലും.

പിന്നെ ഞാന്‍ മഴയില്ലെങ്കില്‍ മുറ്റത്ത് ലാത്തും. അല്പനേരത്തിനുള്ളില്‍ എവിടെയെങ്കിലും കറങ്ങാന്‍ പോകും. കറക്കത്തിന്നിടയില്‍ എന്റെ ഉച്ചഭക്ഷണത്തിന്റെ നേരമായാല്‍ ഗീതയുടെ SMS വരും. ഏട്ടനെവിടെയാണ്‍ ? ഭക്ഷണത്തിന്റെ സമയാമയല്ലോ? വരുന്നില്ലേ എന്ന് ചോദിച്ച്.

അതിന്നിടയില്‍ എനിക്ക് വല്ലയിടത്തുനിന്നും ഭക്ഷണം ലഭിച്ചാല്‍ ഒരു SMS ഞാന്‍ അങ്ങോട്ടയക്കും. ലഞ്ചിന്‍ വരുന്നില്ലാ എന്ന്.

ഉച്ചഭക്ഷണം കഴിഞ്ഞ് വിശദമായ ഒരു ഉറക്കമാണ്‍. കാലങ്ങളായി ഉള്ള ശീലമാണ്‍ അത്. തറവാട്ടിലെത്തിയാല്‍ എന്റെ താമസം ഔട്ട് ഹൌസിലാണ്‍. അവിടെ ഒരു ശല്യവുമില്ലാ. ഞാന്‍ ടെലിവിഷന്‍ അങ്ങിനെ കാണുന്ന ആളല്ല. ഞാന്‍ കിടക്കുന്ന ഇടത്ത് എല്ലാ സൌകര്യങ്ങളും ഉണ്ട്. ആവശ്യമുണ്ടെങ്കില്‍ കാണാം. അല്ലെങ്കില്‍ ഒരു ഷെല്‍ഫ് നിറയെ ശ്രീരാമന്റെ പുസ്തകങ്ങളുണ്ട്. അത് വായിക്കാം. അല്ലെങ്കില്‍ ബ്രൌസ് ചെയ്യാം, കഥയെഴുതാം, ദിവാസ്വപ്നം കാണാം. ഒരു ശല്യവുമില്ലാ.

ഔട്ട് ഹൌസിന്റെ ഉമ്മറത്തിരുന്നാല്‍ നല്ല പടിഞ്ഞാറന്‍ കാറ്റ് കിട്ടും. പ്രത്യേകിച്ച് ഗ്രാമപ്രദേശമായതിനാലും മെയിന്‍ റോട്ടില്‍ നിന്ന് 250 മീറ്റര്‍ ഉള്ളിലേക്കായതിനാലും പൊള്ള്യൂഷന്‍ ഒട്ടും ഇല്ലാ.

വീടിനുചുറ്റും നിറയെ മരങ്ങളും, ആലെന്ന് തോന്നിപ്പിക്കുന്ന ഒരു മരവും കൊണ്ട് വളരെ നല്ല കാലാവസ്ഥ. വേനല്‍ കാലത്ത് ശുദ്ധജലത്തിന്റെ പ്രശ്നം ഉണ്ട്. കുളിക്കാന്‍ സമീപത്ത് സഹോദരന്‍ ശ്രീരാമന്റെ ഉടമസ്ഥതയിലുള്ള ഒരു കുളവും അല്പം മാറി എന്റെ ബ്ലോഗിലുടനീളം കാണുന്ന എരുകുളവും പിന്നെ ഒരു കിലോമീറ്റര്‍ വടക്കും കിഴക്കുമായി പുഞ്ചപ്പാടത്തെ തോടുകളും കുളിക്കാനുള്ള വെള്ളം സമൃദ്ധം.

വൈകിട്ടത്തെ ചായക്ക് മിക്കതും നാടന്‍ പലഹാരം ഉണ്ടായിരിക്കും. ശര്‍ക്കരയും തേങ്ങയും വെച്ച പുഴുങ്ങിയതോ ചുട്ടതോ ആയ അട. ഞാന്‍ ഇലയില്‍ പരത്തി മണ്‍കലത്തില്‍ ചുട്ടെടുത്ത് അട കഴിക്കുന്നത് വര്‍ഷങ്ങള്‍ക്ക് ശേഷമാ.

എന്റെ ബ്ലോഗ് കഥയിലെ നായിക “പാറുകുട്ടി” എനിക്ക് ഓട്ടട ഉണ്ടാക്കിത്തരുമായിരുന്നു. ഈ അട കഴിച്ചപ്പോള്‍ ഞാന്‍ അവളെ ഓര്‍ത്തുപോയി. പാറുകുട്ടിയുടെ ചെറുപ്പത്തിലെ രൂപസാദൃശ്യമുള്ള ഒരാളെ ഞാന്‍ അവിടെ എവിടേയും കണ്ടില്ല. അവള്‍ക്ക് വികൃതിയും കൂടുതലായിരുന്നു.

അങ്ങിനെ വൈകിട്ടെത്തെ ചായ കഴിഞ്ഞാല്‍ ഞാന്‍ തെണ്ടാന്‍ പോകും. സന്ധ്യയാകുന്നതിന്‍ മുന്‍പ് തിരിച്ച് വരും. അയലത്തെ വീട്ടില്‍ രണ്ട് ശ്വാനന്മാരുണ്ട്. അവര്‍ക്കെന്നെ പരിചയമില്ലാത്തതിനാല്‍ വിഷയം പ്രശ്നമാണ്‍.

ടൌണിലെന്ന പോലെ എന്റെ നാട്ടിന്‍ പുറത്ത് ഒരു വീട്ടിനും മതിലും ഗെയിറ്റും ഇല്ലാ. എന്റെ തറവാട്ടിന്‍ പിതാവ് മരിക്കുന്നതിന്‍ മുന്‍പ് ഒരു മതില്‍ കെട്ട് ഉണ്ടാക്കിയിരുന്നു. ഒരു ഗെയിറ്റ് വെക്കാനുള്ള പ്രൊവിഷന്‍ വെക്കുകയും ചെയ്തിരുന്നു. പക്ഷെ നാളിത് വരെ അവിടെ ആരും ഒരു ഗെയിറ്റ് വെക്കാനുള്ള ധൈര്യം കാണിച്ചില്ലാ.

നമ്മുടെ സ്വന്തം പ്രൈവറ്റ് റോടിലൂടെയാണ്‍ ഈവനിങ്ങ് സവാരിയെങ്കിലും അയലത്തെ വീടുകള്‍ക്ക് ഈ പറഞ്ഞ പോലെ കോമ്പൌണ്ട് വാളും ഗെയിറ്റുമില്ലാത്തതിനാല്‍ ഈ ശ്വാനന്മാര്‍ എപ്പോഴാ വന്ന് കടിക്കുകയെന്നറിയില്ല.

അതിലിടക്ക് ഒരു ശ്വാനന്റെ എന്റെ ഉമ്മറത്ത് വന്നിരുന്നു ഒരു ദിവസം. ഞാന്‍ അവന്‍ ഒരു കാഡ്ബറീസ് ചോക്കലേറ്റ് കൊടുത്തു. അതില്‍ പിന്നെ എല്ലാ ദിവസവും അതേ സമയത്ത് എന്നെ കാണാന്‍ വന്നിരുന്നു. പിന്നീടാണ്‍ മനസ്സിലായത് അയാള്‍ അയലത്തുകാരനായിരുന്നില്ലാ എന്ന്.

അയലത്തെ ശ്വാനന്മാരുമായി എനിക്ക് ചങ്ങാ‍ത്തം കൂടാനിത് വരെ പറ്റിയില്ല. അയലത്ത് ശ്വാനന്മാരെ കൂടാതെ ചിടു, ഷെല്‍ജി, തക്കുടു, അഭിരാമി,അമ്മു ചേച്ചി മുതലായ പെണ്‍കുട്ടികളുണ്ടായിരുന്നു. അവരുമായി ഞാന് ലോഹ്യമാണ്‍. അവരെ എന്നോടൊത്ത് കളിക്കാനും പാട്ടുപാടാനും നൃത്തം ചെയ്യുവാനുമൊക്കെ വരാറുണ്ട്.

പക്ഷെ ഈ വിസിറ്റിന്‍ ഷെല്‍ജിയേയും, തക്കുടുവിനെയും, ചിടുവിനേയും മാത്രമാണ്‍ പലപ്പോഴായി കാണാനൊത്തുള്ളൂ…. ചിടു ചിലപ്പോള്‍ രാത്രി 8 മണി വരെ എന്റെ കൈവലയത്തിലുണ്ടാകും. അവള്‍ക്ക് ഇപ്പോള്‍ വികൃതി കൂടുതലാണ്‍. കമ്പ്യൂട്ടര്‍ കീ ബോഡില്‍ വന്ന് ഇടിക്കും.

എന്റെ തറവാട്ടില്‍ ചുക്കി എന്ന എന്റെ സഹോദരന്റെ ഒരു പെണ്‍കുട്ടിയും കിട്ടന്‍ എന്ന ഒരു ആണ്‍കുട്ടിയും ഉണ്ട്. വലിയഛനായ എന്റെ കാര്യങ്ങളൊക്കെ അവരാണ്‍ മുന്‍ പന്തിയില്‍. പക്ഷെ ചുക്കിക്ക് കുട്ടിക്കളി മാറിയതിനാല്‍ എനിക്ക് കളിക്കാന്‍ ഈ ചിടു & ടീം തന്നെ വേണം. അവരെ ചിലപ്പോള്‍ നല്ല പെട പെടക്കാനും പറ്റും.

ചുക്കിക്ക് ഈ തവണ എനിക്ക് കാണാനായത് വളരെ പ്രസന്നമായ മുഖമാണ്‍. കളിയും ചിരിയും ഒക്കെയുണ്ട് നല്ലപോലെ. അവളുടെ അഛനായ എന്റെ സഹോദരന്‍ ശ്രീരാമനോട് എപ്പോഴും തമാശ പറഞ്ഞും മറ്റുമായി വളരെ സന്തോഷത്തിലാണ്‍. മറ്റുസമയങ്ങളില്‍ മൊബൈല്‍ ഫോണിലും. പിന്നെ അവരുടെ ഹൌസ്കീപ്പര്‍ ഗേള്‍ അവധിയായതിനാല്‍ ഗീതയെ സഹായിക്കാന്‍ ചിലപ്പോള്‍ അടുക്കളയിലും കയറിയിരിക്കുന്നത് കാണാം. ചുക്കിക്ക് എപ്പോളും സിനിമാ ടോക്കാണ്‍ അതിനാല്‍ എന്റെ ഫ്രീക്വന്‍സി പിടിക്കില്ല അതിനാല്‍ എനിക്ക് കമ്പനിയില്ല അവളോടധികം.


കിട്ടന്‍ എപ്പോഴും കറക്കാമാണ്‍. വലിയ ഒരു സുഹൃദ് ശൃംഗലയുണ്ട്. ഗള്‍ഫില്‍ നിന്ന് അവധിയിലെത്തിയിരിക്കയാണ്‍. അടുത്ത് തന്നെ തിരിച്ച് പോകും.

വര്‍ഷങ്ങളായി ഞങ്ങളുടെ കുടുംബത്തില്‍ ആരെങ്കിലും വിദേശത്തുണ്ടാകും. അഛനും പാപ്പനും വലിയഛനും എല്ലാം വിദേശത്തായിരുന്നു ഒരു പാട് നാള്‍. ഞങ്ങളുടെ നാട്ടില്‍ എന്റെ അഛന്റെ കാലത്ത് ഒരു വീട്ടില്‍ നിന്ന് ഒരാളെങ്കിലും മലയേഷ്യയിലുണ്ടായിരിക്കും, അല്ലെങ്കില്‍ സിലോണില്‍. എന്റെ പാപ്പന്‍ മലയേഷ്യയിലും അഛന്‍ സിലോണിലും ആയിരുന്നു.

ഇരുപത്തിയഞ്ച് വര്‍ഷം ഞാന്‍ ആ പാരമ്പര്യം നിലനിര്‍ത്തി. ഗള്‍ഫില്‍ ജനിച്ച് വളര്‍ന്ന എന്റെ മകന്‍ ഗള്‍ഫ് തീരെ ഇഷ്ടമല്ല. ഇന്‍ഡ്യയിലെ ഒരു സിറ്റി ബാങ്കില്‍ മേനജരാണ്‍. അവന്‍ പറയുന്നു ഗള്‍ഫില്‍ ലഭിക്കുന്നതിനേക്കാളും ഉയര്‍ന്ന ശമ്പളവും സന്തോഷവും സമാധാനവും പിന്നെ നല്ല ഭക്ഷണവും ഭാരത്തിലുണ്ട്. അതിനാല്‍ അവനിഷ്ടം നമ്മുടെ നാട് തന്നെ.

പക്ഷെ എനിക്കിഷ്ടം അവന്‍ വിദേശത്ത് പണിയെടുപ്പിക്കാനാണ്‍. അങ്ങിനെയാണെങ്കിലല്ലേ എനിക്കും ബീനാമ്മക്ക് അവനെ കാണാനെന്ന വ്യാജേന അങ്ങോട്ടൊക്കെ ഒന്ന് പോകാന്‍ പറ്റൂ. പോകാന്‍ ഇപ്പോഴും പറ്റുമെങ്കിലും അവനവന്റെ പിള്ളേരുപ്പോളല്ലേ അതിന്റെ ഒരു സുഖം.

ബെല്ലി ഡാന്‍സ് കണ്ടിട്ടും, ഡ്രാഫ്റ്റ് ബീയറും ഷവര്‍മ്മയുമൊക്കെ കഴിച്ചിട്ടും എത്ര വര്‍ഷങ്ങളായി.

അവിടെ ചില സായാഹ്നങ്ങളില്‍ ഞാന്‍ അല്‍കൊയറിലെ ഹോളിഡേ ഇന്നിലും മസ്കറ്റിലെ ഷെറാട്ടന്‍ ഹോട്ടലിലെ പബ്ബില്‍ പോയി ബെല്ലി ഡാന്‍സ് കാണുമായിരുന്നു. ഒരിക്കല്‍ ബീനാമ്മയെ കൊണ്ട് പോയിരുന്നു. പിന്നീടവള്‍ വന്നില്ല. ഞാന്‍ വസ്ത്രാക്ഷേപം ചെയ്ത് അവളെക്കൊണ്ട് ഡാന്‍സ് ചെയ്യിപ്പിക്കുമോ എന്ന് ഭയന്നു അവള്‍!.

ബെല്ലി ഡാന്സുകാരുടെ വളരെ സ്ലിം വയറാണ്‍.മറ്റു ഭാഗങ്ങളൊക്കെ അടിപൊളിയാണ്‍. ബീനാമ്മ തടിച്ചിക്കോതയായതിനാല്‍ അവളെ ബെല്ലി ഡാന്‍സിനൊന്നും പറ്റില്ല. തന്നെയുമല്ല അറബിക് അറിയുന്നവര്‍ക്കെ ബെല്ലി ഡാന്‍സില്‍ ശോഭിക്കാന്‍ പറ്റുള്ളൂ…

മലയാളം അറിയാത്തവര്‍ കഥകളി കളിച്ചാലെനെങ്ങിനെ എന്ന് ചോദിക്കുന്ന പോലെയുണ്ടാകും. കഥകളി ആശാനമാര്‍ക്ക് അവര്‍ കളിക്കുന്ന കഥയെപ്പറ്റി അറിയുമെന്കിലും അവിടെ കൊട്ടിപ്പാടുന്ന കഥകളിപ്പദത്തിന്നനുസരിച്ചായിരിക്കണം അവരുടെ ആടല്‍. പാട്ട് പിഴച്ചാല്‍ ആ പിഴവിന്നനുസരിച്ചേ ആടാന്‍ പറ്റുള്ളൂ എന്നത് മറ്റൊരു സത്യം.

അത് പോലെ ബെല്ലി ഡാന്‍സിന്റെ പാട്ടും ഡ്രംസ് ബീറ്റിനും അനുസരിച്ചേ നൃത്തമാടാന്‍ പറ്റുകയുള്ളൂ.. എനിക്ക് ബെല്ലി ഡാന്‍സുകാരിയുമായി നൃത്തം ചെയ്യാന്‍ കലശലായ ഒരു മോഹമുണ്ടായിരുന്നു ഒരിക്കല്‍. അറേബ്യന്‍ നാടുകളില്‍ വെച്ച് അത് നടന്നില്ല. ശ്രിമിച്ചില്ലാ എന്ന് പറയുന്നതാകും ശരി.

എന്തെന്നാല്‍ അവിടെത്തെ ശിക്ഷാ സമ്പ്രദായം അങ്ങിനെയാണ്‍. യൂറോപ്പിലായാല്‍ അത് ഒരു വിഷയമല്ല. എനിക്ക് എണ്‍പതുകളിലില്‍ ജോലി യൂറോപ്യന്‍ നാടുകളിലും പ്രത്യേകിച്ച് ജര്‍മ്മനിയിലും ഗള്‍ഫ് നാടുകളിലും ആയിരുന്നു. വളരെ പണ്ട് അതായത് എഴുപതുകളില്‍ ജോലി സംബന്ധിച്ച് ബെയ് റൂട്ടിലും സൈപ്രസ്സിലും തുടരെത്തുടരെ പോകേണ്ടതുണ്ടായിരുന്നു. അവിടെ വെച്ചാണ്‍ ഈ ബെല്ലി ഡാന്‍സ് ആദ്യമായി കാണുന്നത്.

അങ്ങിനെ ഒരിക്കല്‍ അതായത് എണ്‍പതില്‍ എന്റെ ജര്‍മ്മനിയിലെ വാസം ഫ്രാങ്ക്ഫറ്ട്ടില്‍ നിന്ന് വീസ്ബാഡനിലേക്ക് പറിച്ച് നട്ടു കുറച്ച് നാള്‍. അവിടെ സ്ര്റ്റാസ് തിയേറ്ററിന്നടുത്തുള്ള ഒരു ഹോട്ടലിലായിരുന്നു താമസം.

വൈകുന്നേരങ്ങളില്‍ റോസ് പബ്ബില്‍ പോയി രണ്ട് നാല്‍ പൈന്റ് ഡ്രാഫ്റ്റ് ബീയറിടിച്ച ഡാന്‍സ് ഫ്ലോറില്‍ കയറി ചില അഭ്യാസങ്ങളൊക്കെ കാണിച്ച് അതിന്റെ പുറകിലൂടെ കുറച്ച് നടന്ന് പോയാല്‍ ഒരു ചൈനീസ് റെസ്റ്റോറണ്ടില്‍ കയറി സ്പെഷല്‍ സ്പൈസി ഫുഡ് കഴിക്കും.

ഞാന്‍ എരിവ് സാധാരണ കുറച്ചേ കഴിക്കുകയുള്ളൂവെങ്കിലും പത്ത് ദിവസത്തില്‍ കൂടുതല്‍ തിരെ എരിവില്ലാ‍ാത്ത ഈ സ്റ്റേക്കും മറ്റും എനിക്ക് കഴിക്കാനാവില്ല. അതിനാല്‍ ചിലപ്പോള്‍ ഇറ്റാലിയന്‍ റെസ്റ്റോറണ്ടുകളെയും ചൈനീസ് വിഭവങ്ങളേയും ആശ്രയിക്കേണ്ടി വരും. അന്ന് ജര്‍മ്മനിയിലെ ചൈനീസ് റെസ്റ്റോറണ്ടുകളിലൊന്ന്നും സ്പൈസി ഫുഡ് ലഭിക്കുമായിരുന്നില്ല.

പക്ഷെ എന്റെ നിരന്തരമായ സമ്പര്‍ക്കത്താല്‍ അവര്‍ എനിക്ക് മെനുവില്‍ ഇല്ലാത്ത ചില വിഭവങ്ങളുണ്ടാക്കിത്തന്നു. പിന്നെ ഇഷ്ടവിഭവം കിട്ടുന്ന സ്ഥലം ഗൂഗിളില്‍ പരതുവാനും മറ്റും അന്നത്തെ കാലത്ത് ഇന്റ്ര് നെറ്റൊന്നും ഉണ്ടായിരുന്നില്ല.

നാം താമസിക്കുന്ന ഹോട്ടല്‍ കൌണ്ടറില്‍ പല സൌകര്യങ്ങളുടേയും ലീഫ്ലെറ്റ്സ് ലഭിക്കുമായിരുന്നു. കോള്‍ ഗേള്‍സിന്റേതടക്കം. ഒരിക്കല്‍ ഞാന്‍ ഒരു കോള്‍ ഗേള്‍സിനെ ഫോണ്‍ വിളിച്ച് വരുത്തിയ രസകരമായ സംഭവം ഉണ്ടായി.

എന്റെ ബ്ലോഗ് മക്കളും മരുമക്കളുമെല്ലാം വായിക്കുന്നതിനാല്‍ അത് തല്‍ക്കാലം ഇവിടെ വിളമ്പുന്നില്ലാ.

ഒരു ദിവസം റോസിലെ പബ്ബിലെ കള്ള് കുടിയെല്ലാം കഴിഞ്ഞ ചൈനീസ് ഭക്ഷണം കഴിച്ച വരുന്ന സമയം ഒരു വീടിന്റെ മുകളില്‍ നിന്ന് പ്രത്യേകിച്ച് പെണ്‍കുട്ടികളും പെണ്ണുങ്ങളും നിന്ന് പാട്ടിന്നനുസരിച്ച് നൃത്തമാടുന്നത് കണ്ടു.

ഞാന്‍ അല്പം നിശയിലായിരുന്നുവെന്ന് തോന്നുന്നു. അവിടെക്ക് തള്ളിക്കയറി. പിന്നെ നാം അതായത് എന്നെപ്പോലെയുള്ള അവിടെ കഴിയുന്ന ബിസിനസ്സ് വിസക്കാരെ വള്രെ ബഹുമാനാര്‍ഥമാണ്‍ കണ്ടിരുന്നത്.

തല്‍ക്കാലം മെംബേര്‍സിന് മാത്രമേ അവിടെ പ്രവേശനം ഉള്ളൂവെന്നും അവിടെ ഇരിക്കാന്‍ പറ്റുകയുള്ളൂവെന്നും അവര്‍ പറഞ്ഞു. തന്നെയുമല്ല ഈ ജര്‍മ്മന്‍ കാരും ഫ്രഞ്ച്കാരുമൊക്കെ കഴിവതും അവരുടെ ഭാഷമാത്രമേ സംസാരിക്കൂ…

എനിക്കറിയാവുന്ന ജര്‍മ്മന്‍ ഭാഷയെല്ലാം ഞാന്‍ വിളമ്പി നോക്കിയെങ്കിലും എന്നെ അവിടുന്ന് പുറത്താക്കി. തന്നെയുമല്ല ഞാന്‍ കറുത്തവും ഇന്ത്യക്കാരനും ആണല്ലോ> നമുക്കൊന്നും അവരുടെ ഇടയില്‍ സീറ്റില്ലായിരുന്നു അന്ന്.

അങ്ങിനെ നടന്ന് കൊണ്ടിരിക്കുന്നപ്പോള്‍ എന്റെ വഴി തെറ്റി ഞാന്‍ എങ്ങോട്ടോ പോയി. അവിടെ പോക്കറ്റടി കൂടുതലായതിനാല്‍ ഞാന്‍ കേഷ് അധികം കയ്യില്‍ വെക്കാറില്ല. അമേരിക്കന്‍ എക്സ്പ്രസ്സിന്റെ ഒരു ക്രഡിറ്റ് കാര്‍ഡും കുറച്ച് നാണയത്തുട്ടുകള്‍ മാത്രമേ അവശേഷിച്ചിരുന്നുള്ളൂ…..

വഴി തെറ്റി ഇനി ഒരു ടാക്സി പിടിക്കാമെന്ന് വിചാരിച്ചു. അവിടെ ധാരാളം പെണ്ണുങ്ങള്‍ ടാക്സി ഓടിച്ചിരുന്നു. അധികവും BMW, OPEN എന്നിവയാണ്‍ ടാക്സികള്‍. ഏതായാലും ഒരു പെണ്ണ്‍ ഡ്രൈവറുടെ ടാക്സി കിട്ടി.

അന്ന് ഞാന് ചെറിയ കാല്‍കുലേറ്റര്‍ പോലെയുള്ള ഷാര്‍പ്പ് കമ്പനിയുടെ ഒരു ട്രാസ്ന്സിലേറ്റര്‍ കൊണ്ട് നടക്കുമായിരുന്നു. ഓഫീസ് എക്യുപ്മെന്റ്സ് മാറ്ക്കെറ്റിങ്ങ്സ് സ്പെഷലൈസ് ചെയ്ത എനിക്ക് ലോകത്ത് എന്ത് പുതിയ വിഭവം ഇറങ്ങിയാലും പ്രോട്ടോ ടൈപ്പും അസ്സല്‍ വിഭവങ്ങളും ലഭിക്കുമായിരുന്നു.

ഞാന്‍ അതില്‍ “can u take me to straass theature” എന്ന് അടിച്ചു. അത് ഉടന്‍ ജര്‍മ്മന്‍ ഭാഷയില്‍ ഡിസ് പ്ലേ ചെയ്തു. ഞാന്‍ അവളെ കാണിച്ചു. അവള്‍ തലയാട്ടി എന്നെ വാഹനത്തില്‍ കയറ്റി. എനിക്ക് നല്ല കിക്കായിരുന്നു ബീയറിന്റെ.

ജര്‍മ്മന്‍ കാരുടെ ദേശീയ പാനീയമാണ്‍ ബീയര്‍. അവിടെ പച്ചവെള്ളത്തിന്‍ ബീയറിനേക്കാളും വിലക്കുറവാ‍ണ്‍. ഗള്‍ഫില്‍ മിനറല്‍ വാട്ടറിന്‍ പെട്രോളിനെക്കാളും വില കൂടുതാണെന്ന് പറയുന്ന പോലെ.

അവളെന്നെ വണ്ടിയില്‍ കയറ്റി അങ്ങിനെ ഓടിച്ച് കൊണ്ടുപോയിരുന്നു. അന്ന് അവിടുത്തെ പെണ്ണുങ്ങള്‍ ഇവിടുത്തെ മലയാളി സിറ്റി ഗേള്‍സിനെ പോലെ ജീന്‍സും ടോപ്പും ധരിച്ചിരുന്നില്ല. പെണ്ണെന്ന് തോന്നിക്കും വിധം മുട്ട് വരെയുള്ള സ്കര്‍ട്ടും കോട്ടുമായിരുന്നു ധരിച്ചിരുന്നത്. ഞാന്‍ അവളുടെ മാദകസൌന്ദര്യം ആസ്വദിച്ച് അങ്ങിനെ ഇരുന്നു.

എനിക്ക് ജര്‍മ്മന്‍ യുവതികളെ ഇഷ്ടമായിരുന്നു. അവിടെ അധികവും ടാക്സി ഡ്രൈവര്‍മാരും റോട് തൂപ്പുകാരും മറ്റും സി ക്ലാസ്സ് ജീവനക്കാരും ഇറ്റാലിയന്‍സ് ആയിരുന്നു. ഇറ്റാലിയന്‍സ് പെണ്ണുങ്ങള്‍ എല്ലാം മാദമസൌന്ദര്യം കൂടുതലുള്ളവരായിരുന്നു. ഒരിക്കല്‍ ഞാനൊരു ഇറ്റാലിയന്‍ പെണ്ണിനെ സ്നേഹിച്ച കഥ പിന്നീട് പറയാം.


ഈ ജര്‍മ്മന്‍, ഇറ്റാലിയന്‍ യുവതികളുടെ ആകെയുള്ള ഒരു കുഴപ്പം അവര്‍ മിക്കവരും പുകവലിക്കുന്നവരായിരുന്നു. അതും കടുപ്പമുള്ള malboro, gitanes തുടങ്ങിയ ബ്രാന്‍ഡ്. അവിടെ സിഗരറ്റും, ബ്രഷ് & ടൂത്ത് പേസ്റ്റ്, ഈവണ്‍ കോണ്ടം എല്ലാം വെന്‍ഡിങ്ങ് മെഷീ‍നില്‍ മിക്ക ഹോട്ടലുകളിലും പബ്ലിക്ക് ടോയലറ്റുകളിലും ലഭ്യമാണ്‍.

പിന്നെ ഈ തണ്‍പ്പ് നാടുകളില്‍ സിഗരറ്റ് വലിക്കുമ്പോള്‍ ഒരു സുഖം വേറെ തന്നെ. ഞാനും പണ്ട് സിഗരറ്റ് വലിച്ചിരുന്നു. കള്ള് കുടിക്കുമ്പോള്‍ സിഗരറ്റ് വലിക്കുമ്പോളുണ്ടാകുന്ന ഒരു സുഖം വേറെ തന്നെ. ഭക്ഷണം കഴിഞ്ഞ് വലിക്കുമ്പോളും, ചായകുടി കഴിഞ്ഞ് വലിക്കുമ്പോളും, തൂറാന്‍ പോകുമ്പോള്‍ വലിക്കുന്നതും എല്ലാം പ്രത്യേക അനുഭവമായിരുന്നു.

പക്ഷെ ഇന്ന് ഞാന്‍ പുകവലിക്കാരനല്ല നിര്‍ത്തിയിട്ട് 32 വര്‍ഷം കഴിഞ്ഞു. അതായത് എന്റെ മകന്റെ വയസ്സാണ്‍ എന്റെ പുകവലി നിര്‍ത്തിയ കാലത്തിന്റെ അളവ്. അങ്ങിനെ എന്റെ പ്രിയ പത്നി ബീനാമ്മക്ക് എനിക്ക് വേണ്ടി ചെയ്ത് തരാന്‍ പറ്റിയ ഒരു വലിയ കാര്യം.

മനസ്സ് കൊണ്ട് ഞാന്‍ അവളെ സ്വീകരിച്ച നിമിഷമായിരുന്നു അത്. ഒരു വലിയ കഥയാണ്‍ ഞാന്‍ പുകവലി നിര്‍ത്തിയത്. അങ്ങിനെ പല കഥകളും ഈ പോസ്റ്റിന്റെ ഉള്ളില്‍ കടന്ന് വരുന്നു. എല്ലാം പറഞ്ഞാല്‍ ഈ പ്രസ്തുത പോസ്റ്റ് എഴുതിത്തീരുകയില്ലാ.

ഞാന്‍ ജോണിവാക്കറ് ബ്ലേക്ക് ലേബല്‍ ഫ്രഷ് അപ്പ് ചെയ്ത് വരാം. ഞാന്‍ എന്റെ വിദേശ വാസത്തിന്‍ ശേഷം നാട്ടിലെ ക്ലബ്ബില്‍ നിന്ന് മദ്യപാനം അധികം ചെയ്യാറില്ല. അവിടെ അധികം ബ്രാന്‍ഡിയായിരുന്നു വിളമ്പിയിരുന്നത്. അവര്‍ തരുന്നത് കുടിക്കുക എന്ന സ്വഭാവം എനിക്കില്ല. എനിക്കിഷ്ടമായതേ ഞാന്‍ കുടിക്ക്കൂ.

എനിക്കധികവും വിസ്കിയാണ്‍ ഇഷ്ടം. ഓരോ മദ്യത്തിന്റെയും നിര്‍മ്മാണ രീതിയും ഏത് കാലാവസ്ഥയില്‍ ഏതെല്ലാം നല്ലതെന്നും ഇവിടുത്തുകാര്‍ക്കറിയില്ല.

ഞാനും പണ്ടും ഇങ്ങിനെയൊക്കെയായിരുന്നു. പക്ഷെ ജനസമ്പര്‍ക്കം കൊണ്ടും ലോകപരിചയം കൊണ്ടും എല്ലാം മനസ്സിലാക്കാന്‍ സാധിച്ചു.

ഒരിക്കല്‍ ഒരു കുടുമ്പയോഗത്തില്‍ വെള്ളമടി പാര്‍ട്ടി നടക്കുകയാണ്‍. എന്റെ മകനും മരുമകനും എല്ലാം തണ്ണിയടിക്കുന്നുണ്‍ട്. പക്ഷെ ഒന്നും കഴിക്കാതെയിരിക്കുന്ന പിതാവിനെ കണ്ട മകന്‍ സഹിച്ചീല്ല. അവനറിയാമായിരുന്നു ആരാണ്‍ അവന്റെ പിതാവെന്ന്.

അവന്റെ ചെറുപ്രായത്തിലറിയാമായിരുന്നു അവന്റെ അഛന്‍ ആരായിരുന്നു. അന്ന് ശമ്പളം കിട്ടിയാല്‍ ഞാന്‍ ആദ്യം പോയിരുന്നത് “ഗ്രെ മാക്കന്‍സിയുടെ’ ലിക്കല്‍ ഔട്ട്ലറ്റ്സിലായിരുന്നു. ഒരു മാസത്തേക്ക് വേണ്ട ലിക്കര്‍ പ്രൊവിഷന്‍ അവിടെ നിന്ന് വാങ്ങിക്കും.

ബീനാമ്മക്കുള്ള vincarnis, zinzaano, port wines മുതലയവയും വാങ്ങും. കൂടാതെ 10 കേയ്സ് heinken or amstel beer ഉം വാ‍ങ്ങും. എന്റെ മകന്‍ ആദ്യം മദ്യം കാലിന്മേല്‍ കിടത്തിക്കൊടുത്തത് എന്റെ പഴയ കാല ഗള്‍ഫ് സുഹൃത്തായ കുഞ്ഞുമോളാണ്‍. യഥാര്‍ഥനാമം ഓര്‍മ്മ വരുന്നില്ല.

ഞാന്‍ കുടിച്ച ബീയര്‍ കാനുകളില്‍ ഒരല്പം വെച്ച് ഞാനെന്റെ മകന്‍ നല്‍കുമായിരുന്നു. ആ മകനാണ്‍ എന്നെ ശ്രദ്ധിച്ചത് ഒന്നും കഴിക്കാതെയിരിക്കുന്ന ഡാഡിയെ.

അവന്‍ അവന്റെ അടുത്ത അവധിയില്‍ വരുമ്പോള്‍ എനിക്ക് ballantine, chivaas regal, red and black label മുതലായ വിഭവങ്ങള്‍ കൊടുന്ന് തന്നു. നല്ലത് കിട്ടിയാല്‍ കുടിക്കും അല്ലെങ്കില്‍ വേണ്ട എന്നതായിരുന്നു എന്റെ സ്റ്റൈല്‍.

ഞാന് നാട്ടില്‍ ഒരു പാട് ക്ലബ്ബുകളില്‍ മെമ്പറാണ്‍. മിക്കതിലും ശ്രീനാരായണ ക്ലബ്ബൊഴിച്ച് കള്ള് സേവ ഉണ്ട്. പക്ഷെ ഞാന്‍ അവിടെ നിന്ന് മദ്യപിക്കാറില്ല. കാരണം പലത്. പലരും സര്‍ബ്ബത്ത് കുടിക്കുന്ന പോലെ വലിച്ച് കയറ്റുന്നു. അവര്‍ക്കാവശ്യം ലഹരിയാണ്‍. അവിടെ വിലപിടിപ്പുള്ള ബ്രാന്‍ഡഡ് മദ്യമല്ല. എന്തും ആകാം. ബ്രാന്‍ഡിയില്ലെങ്കില്‍ വിസ്കിയോ ജിന്നോ റമ്മോ എന്തും ആകാം. പെട്ടെന്ന് തലക്കടിക്കുന്നതാകണം.

നാലോ അഞ്ചോ പെഗ്ഗ് അര മണിക്കൂറിന്നുള്ളില്‍. മദ്യമായാലും ഭക്ഷണമായാലും രുചിച്ച് കഴിക്കണം. അതിനൊക്കെ ഇംഗ്ലീഷുകാരെ നമുക്ക് ബഹുമാനിക്കാം.


എന്റെ പിതാവ് പണ്ട് എന്നോട് പറയാറുണ്ട്. “മോനെ നീ ഇംഗ്ലീഷുകാരെയും അമേരിക്കക്കാരെയും കാണുമ്പോള്‍ ചങ്ങാത്തം കൂടുമ്പോള്‍ അവരിലുള്ള നല്ലത് മാത്രം പഠിക്കുക”..
എത്ര അര്‍ത്ഥവത്തായിരുന്നു ആ ഉപദേശം എന്ന് ഞാന്‍ ഇപ്പോള്‍ ഓര്‍ക്കുന്നു.

എന്റെ പിതാവിനേയും മാതാവിനേയും ഞാന്‍ അധികം പുകഴ്ത്തുന്നില്ല.. അവര്‍ എനിക്ക് ധനം മാത്ര തന്നു. എന്നെയും എന്റെ സഹോദരനേയും വിദ്യകൊണ്ട് പ്രബുദ്ധരാക്കാന്‍ അവര്‍ മറന്നു. “വിദ്യാ ധനം സര്‍വ്വ ധനാല്‍ പ്രധാനം” എന്നാണല്ലോ പഴമോഴി.

സംഗതി ഞങ്ങള്‍ സ്വയം പരിശ്രമിച്ച് അതൊക്കെ നേടിയെങ്കിലും ഇതിലും കൂടുതല്‍ ശോഭിച്ചേനെ ഞങ്ങള്‍ അഛനമ്മമാര്‍ കൂടുതല്‍ വിദ്യാഭ്യാസ കാര്യങ്ങളില്‍ ഞങ്ങളെ ഓര്‍ത്തിരുന്നെങ്കില്‍.

ലക്ഷങ്ങള്‍ പ്രതിമാസം കിട്ടുന്ന എന്റെ ജോലി ഉപേക്ഷിച്ചാണ്‍ ഞാന്‍ വിദേശവാസം അവസാനിപ്പിച്ച് എന്റെ മക്കളുടെ വിദ്യാഭ്യാസം കണക്കിലെടുത്ത് ഞാന്‍ ഭാരതത്തിലെത്തിയത്.

അത് പോലെ തന്നെ എന്റെ സ്വപ്നം സാക്ഷാത്കരിക്കപ്പെട്ടു. മക്കള്‍ക്ക് പ്രൊഫഷനല്‍ വിദ്യാഭ്യാസം നല്‍കാന്‍ കഴിഞ്ഞു. അവര്‍ പണിയെടുത്ത് ജീവിക്കുന്നു.

ഇതില്‍ കൂടുതലെന്തു വേണം ഒരു പിതാവിന്‍ അഭിമാനിക്കാ‍ന്‍…!!!!!!!!!

“കഥയിലേക്ക് മടങ്ങണമെങ്കില്‍ ഇനി സ്ക്രോള്‍ ചെയ്ത് മേല്‍പ്പോട്ട് പോയി വരണം. സമയം ഞായറാഴ്ച 9.26 രാത്രി. ഭക്ഷണം കഴിച്ചിട്ടില്ല. ബീനാമ്മ ദൂരയാത്ര കഴിഞ്ഞ് വന്നിരിക്കയാണ്‍.

അവള്‍ക്ക് സോസ്സേജും, സൂപ്പും, ടോസ്റ്റഡ് ബ്രെഡ്ഡും ഉണ്ടാക്കിക്കൊടുത്തു. എനിക്കുള്ള മസാല ഓമ്ലെലെറ്റും, നൂഡില്‍ സൂപ്പും, ചൂടാക്കിയ അര ലോഫ് ബ്രഡ്ഡും ശരിയാക്കി വെച്ചിട്ടുണ്ട്.

അത് സേവിച്ച് വരാം.

“ബീനാമ്മക്ക് എന്നോട് പണ്ടത്തെ സ്നേഹം ഇല്ലാ. മക്കള്‍ വലുതായപ്പോള്‍ അവരേയാണ്‍ ഇഷ്ടം. ഇന്നവള്‍ കോയമ്പത്തൂരില്‍ നിന്നെത്തി. അവിടെ നിന്ന് നല്ല ഭക്ഷണം ഉണ്ടാക്കി എനിക്ക് കൊണ്‍ട് വന്ന് തരാമായിരുന്നു.”

പലപ്പോഴും ഇവിടെ നിന്ന് പോകുമ്പോള്‍ മകനുള്ള ഭക്ഷണം തയ്യാറാക്കി കൊണ്ട് പോകുമായിരുന്നു. അത് ഭര്‍ത്താവിന്റെ കാര്യത്തില്‍ ഉണ്‍ടായില്ല എന്ന് എനിക്ക് തോന്നി.
നമുക്ക് വിധിച്ചതേ നമുക്ക് ലഭിക്കൂ എന്നത് വേറെരു വിഷയം. എന്നാലും എന്റെ ബീനാമ്മേ നീയിത് ചെയ്തല്ലോ>>/

എന്റെ സഹോദരന്‍ ശ്രീരാമനും അനിയത്തി ഗീതയും എന്നെ പൊന്നുപോലെ നോക്കി കഴിഞ്ഞ പതിമൂന്ന് ദിവസം. വയസ്സാകുമ്പോള്‍ വയ്യാതാകുമ്പോള്‍ അങ്ങോട്ട് തന്നെ പോകേണ്ടി വരുമെന്നാ തോന്നുന്നത്.

ബീനാമ്മക്ക് മക്കളെ മതി. ഈ മക്കളുണ്ടായത് എങ്ങിനെയാ‍, എങ്ങിനെയാ അവരെ വളര്‍ത്തിക്കൊണ്ട് വന്നേ, അതിന്‍ പിതാവിന്റെ സ്ഥാനം എന്തായിരുന്നുവെന്നും ഈ മാതാവ് ഓര്‍ക്കുന്നില്ല. അതാണെനിക്കുള്ള സങ്കടം.


എന്റെ മകള്‍ രാഖിക്ക് അഛനെ ഇഷ്ടവും കൂടുതല്‍ ബഹുമാനവും ഉണ്‍ട് എന്ന് എനിക്കറിയാം. അവളുടെ കൂടെ ഇടക്ക് പോയി താമസിക്കണമെന്നും ഉണ്ട്. പക്ഷെ അവിടെ കൂട്ടുകുടുംബമായതിനാല്‍ എനിക്ക് മനസ്സ് വരുന്നില്ല. അവളുടെ അമ്മായിയമ്മയും അമ്മായിയപ്പനും വളരെ സ്നേഹമുള്ളവരാണ്‍. പിന്ന് ഏട്ടന്മാരും ഏട്ടത്തിമാരും നല്ലവരും സ്നേഹമുള്ളവരും ആണ്‍. അവരുടെ ഓമനമക്കളും.

കൂട്ടുകുടുംബത്തിന്‍ ധാരാളം പ്ലസ്സുകളും കുറച്ച് മൈനസ്സുകളും ഉണ്ട്. എല്ലാത്തിലുപരി സന്തോഷമാണല്ലോ മുഖ്യം. അത് അവള്‍ക്ക് ധാരാളത്തിലധികം ഉണ്ട് എന്ന് ഞാന്‍ മനസ്സിലാക്കുന്നു. എറണാംകുളം സിറ്റിയിലെ അറിയപ്പെടുന്ന ഒരു ആര്‍ക്കിറ്റെക്റ്റ് ആ‍ണവള്‍. ഇപ്പോല്‍ പ്രസവ ശുശ്രൂഷയിലാണ്‍.

അവളുടെ വീട്ടിലെ സന്തോഷം ഏതായാലും എന്റെ വീട്ടിലില്ലാ. പക്ഷെ എന്റെ തറവാട്ടിലുണ്ട്.

എവിടെ സ്നേഹം ലഭിക്കുന്നു അവിടെ പോകാനാണ്‍ എന്റെ പദ്ധതി ഇപ്പോള്‍. പത്തനാപുരത്തുള്ള സ്നേഹാലയത്തിലേക്ക് കുടിയേറി പാര്‍ത്താലോ എന്ന ചിന്തയും ഇപ്പോള്‍ ഉണ്‍ട്.

ഈശ്വരന്‍ നല്ലത് തോന്നിപ്പിക്കട്ടെ.!!!!!!!!!!!!



ബെല്ലി ഡാന്‍സിന്റെ ഡ്രം കേട്ടാല്‍ ഏതൊരാള്‍ക്കും ഹരം വരും. പക്ഷെ ഡാന്‍സ് ഫോളോറില്‍ അവരോടൊത്ത് നൃത്തം ചെയ്യാന്‍ സാധാരണ അനുവദിക്കാറില്ല.

പണ്ട് ഞാനും ബീനാമ്മയും മെക്സിക്കോയിലോ മറ്റോ ഒരിക്കല്‍ ഡിസ്കോ ഡാന്‍സ് കാണാന്‍ പോയി. ബീനാമ്മ പേടിച്ച് ഉള്ളിലേക്ക് കയറാതെ പുറത്തിരുന്നു. ഞാന്‍ മറ്റൊരു പെണ്ണിന്റെ കൂടെ ഉള്ളില്‍ പ്രവേശിച്ചു.

ഇന്ത്യക്ക് വെളിയില്‍ ഡിസ്കോ ഡാന്‍സ് ഫ്ലോറില്‍ കപ്പിള്‍സിനെ മാത്രമേ പ്രവേശിപ്പിക്കൂ. കൂടെ ഒരു പെണ്ണുണ്ടാകണമെന്നേ വേണ്ടുള്ളൂ.. അവനവന്റെതൊന്നും വേണമെന്നില്ല.

അങ്ങിനെ ഞാന്‍ വേറെ ഒരു പെണ്ണിന്റെ കൂടെ കുടിച്ച് കൂത്താടിക്കൊണ്ടിരിക്കുന്നതിന്നിടയില്‍ ഒരു അമേരിക്കക്കാരന്‍ പെട്ടെന്ന് ബീനാമ്മയെ പിടിച്ച് അകത്തെ ഡാന്‍സ് ഫ്ലോറില്‍ കയറ്റി ഡാന്‍സിന്‍ കൂട്ടി. അവള്‍ക്ക് ഒരു ഉമ്മയും കൊടുത്തു. അതില്‍ പിന്നെ ബീനാമ്മ ഒരു ഡാന്‍സ് പരിപാടിക്കും എന്റെ കൂടെ വരാറില്ല.

അങ്ങിനെ മക്കള്‍ പുരാണം ആസ്വദിക്കാന്‍ അവര്‍ക്കാര്‍ക്കും വിദേശവാസം ഇല്ലാത്തതിനാല്‍ ആ സ്വപ്നം നമുക്ക് മറക്കാം.

ഇനി സഹോദരപുത്രന്‍ കിട്ടന്‍ ഗള്‍ഫില്‍ പോയി വിരാജിക്കുമ്പോള്‍ സ്വപ്നസാക്ഷാത്കാരം സംഭവിക്കട്ടെ എന്നെ പ്രത്യാശിക്കാം.

നമ്മള്‍ കഥയിലേക്ക് മടങ്ങാം.

ചിലപ്പോള്‍ കാറ് മെയിന്‍ റോടിന്നരികെ പാര്‍ക്ക് ചെയ്തും രാത്രികാലങ്ങലിലെ തെണ്ടല്‍ നടത്തും. ഞാന്‍ ജനിച്ച വളര്‍ന്ന നാടാണല്ലോ, അവിടെ ഒരു പാട് പഴയ സുഹൃത്തുക്കളുണ്ട്.

വൈകിട്ട് പുഞ്ചപ്പാടം വരെയും ചിലപ്പോള്‍ ആറാട്ട് കടവിലും ശവക്കാടിലും ഒക്കെ ചുറ്റിത്തിരിയാനെനിക്കിഷ്ടം.

തല്‍ക്കാലത്തേക്ക് ഈ പോസ്റ്റിന് ഇവിടെ വിരാമമിടാം. ശേഷം സൌകര്യപ്പെടുമ്പോള്‍ എഴുതാം.

ഇതില്‍ അല്പം ചായം ചേര്‍ത്ത് മിനുക്കുപണികള്‍ ചെയ്തിട്ടുണ്ട്. വായനാസുഖത്തിന്.
അടിക്കുറിപ്പ്: അക്ഷരത്തെറ്റുകളുണ്ട്. തിരുത്താം താമസിയാതെ

Wednesday, July 7, 2010

ഇറ്റലിയില്‍ നിന്നും സ്നേഹ എഴുതുന്നു

സ്നേഹക്കുട്ടീ നീ പറഞ്ഞ പോലെ നിന്റെ കവിത ഞാന്‍ എന്റെ ബ്ലോഗില്‍ പ്രസിദ്ധീകരിക്കുന്നു.
നീ അയച്ച പടം കിട്ടി സന്തോഷിക്കുന്നു.

ഇത് നിന്റെ പടം തന്നെയാണോ? ഇത്രയും സൌന്ദര്യം ഉണ്ടോ നിനക്ക്.
ഒരു സിനിമാ നടിയേപ്പോലുണ്ടല്ലോ.
സത്യമായിട്ടും സ്നേനഹയുടെതാണെന്ന് പറയണം.
അല്ലെങ്കില്‍ ഈ രൂപം മനസ്സില്‍ പതിഞ്ഞാല്‍ ബുദ്ധിമുട്ടാണ്.

ഈ രൂപത്തില്‍ നിന്നാണോ ഇത്രയും മനോഹരമായ വരികള്‍ മുത്തുകള്‍ പോലെ അടര്‍ന്ന് വീഴുന്നത്.
എല്ലാം കൊണ്ടും നീ ഭാഗ്യവതി തന്നെ. സാധാരണ ജഗദീശ്വരന്‍ എല്ലാം കൂടി അനുഗ്രഹിച്ച് തരില്ലല്ലോ? സ്നേഹത്തിന്റെ പ്രതീകമാണ് മകളെ നീ !!

സ്നേഹത്തോടെ
ജെ പി അങ്കിള്‍

പ്രിയ സുഹൃത്ത് സ്നേഹ പരമേശ്വരന്‍ ഇറ്റലിയില്‍ നിന്ന് എന്റെ ബ്ലോഗില്‍ പ്രസിദ്ധീ‍കരിക്കാന്‍ അയച്ച് തന്ന കവിത ചുവടെ ചേര്‍ക്കുന്നു. [ഞാന്‍ ആദ്യം ബാരര്‍സലോണയില്‍ നിന്ന് ആണെഴുതിയിരുന്നത്. അത് തെറ്റായിരുന്നുവെന്ന് ഇന്ന് സ്നേഹയുടെ മെയില്‍ വായിച്ചപ്പോഴാണ് മനസ്സിലായത്, വായനക്കാര്‍ സദയം ക്ഷമിക്കുമല്ലോ]

+++++
വ്യര്‍ഥമാവരുതെയെന്ന് ആശിച്ച കാത്തിരുപ്പിനിടയില്‍...

ഒളിഞ്ഞെത്തി പിന്നെ തിമിര്‍ത്ത മഴത്തുള്ളിക്കൂട്ടങ്ങള്‍...
കുതിര്‍ത്തു അലിയിച്ച് ഒഴുക്കിയകറ്റിയ ദിനരാത്രങ്ങള്‍...
ഒടുക്കം ഈ തെളിമാനത്തിനു കീഴില്‍ നിന്‍ വദനത്തില്‍
വിരിയും പുഞ്ചിരി കാണാനായ് ഞാനിതാ വീണ്ടും...

++ സ്നേഹ പരമേശ്വരന്‍ ++

ഡോഗനും ഡോഗിയും

കുട്ടന്‍ മേനോന്‍ എപ്പോഴും ചോദിക്കാറുണ്ട് എന്താ പ്രകാശേട്ടാ ഈ ചെറിയ പാറുകുട്ടിയെ പറ്റി കഥകളൊന്നും രചിക്കാത്തേ?

കഥകള്‍ അങ്ങിനെ പെട്ടെന്ന് പൊട്ടി വിടരുകയില്ലല്ലോ?കവിതയാണെങ്കില്‍ പിന്നെ എളുപ്പം. ഇത് അത്ര പെട്ടെന്ന് വിടരുകയില്ല.

അങ്ങിനെ ഇരിക്കുമ്പോള്‍ ഞാനൊരു ദിവസം ചെറിയപാറുകുട്ടിയെ കണ്ടു നടക്കാന്‍ പോകുമ്പോള്‍.

‘എവിടേക്കാ ഉണ്ണ്യേട്ടാ ഇത്ര ധൃതി പിടിച്ച് ഓടുന്നത്..?
അതേയ് കിന്നാരം പറയാന്‍ നേരമില്ലാ ഇപ്പോള്‍. ഞാന്‍ വടുതല വരെ പോകുകയാണ്‍.

“ഞാനും കൂടെ വരട്ടെ..?”
അതൊന്നും ശരിയാവില്ല.

“എന്താ ഇത്ര ഗമ?..”
ഞാനും പോരും…

ഉണ്ണി മിണ്ടാതെ നടന്നു.വടുതല്‍ സ്കൂള്‍ ലക്ഷ്യമാക്കി. മഴ വരുമോ എന്ന
ഒരു ശങ്ക ഉണ്ടായിരുന്നതിനാല്‍ ഉണ്ണിയുടെനടത്തത്തിന്‍ വേഗത കൂടി.

“യേയ് ഉണ്ണ്യേട്ടാ ഒന്ന് നിന്നേ, വേഗം നടക്കല്ലേ“
ആ നീ എന്റെ പിന്നാലെയുണ്ടോ? ശകുനം മുടക്കീ..

“നീയെന്തിനാ പിന്നാലേ കൂടിയത്.?”
ഞാനും പോന്നോട്ടെ പ്ലീസ്, ഇതെന്താ ഒരു സ്നേഹവും ഇല്ലാത്തേ.

“ശരി കൂടിക്കോ, പക്ഷെ എനിക്ക് വേഗം നടന്നിട്ടാ ശീലം…”
നല്ല കുട്ടിയല്ലേ, മെല്ലെ നടക്ക്..ഞാന്‍ അട ചുട്ട് തരാം. പിന്നെ ഓട്ട് മോര്‍ കാച്ചിത്തരാം. എന്താ എന്ന് കൂട്ടിയാ ഇത്ര കൊഴപ്പം..

“നീ കുട എടുത്തില്ലേ…?”
ഇതാ ഇപ്പ ഇത്ര വലിയ തമാശ.

“ണ്ണ്യേട്ടന്റെ കയ്യിലുണ്ടല്ലോ ആകാശം പോലുള്ള വലിയ കുട. ഇനിയെന്തിനാ ഞാനും കൂടി കുട പിടിച്ച് കഷ്ടപ്പെടുന്നത്..?”

“ഞാന്‍ നിന്നെ എന്റെ കുടയില്‍ നിര്‍ത്തില്ല…”
അതിനെനിക്ക് ആരുടേയും സമ്മതൊന്നും വേണ്ട.

“അങ്ങിനെയാണെങ്കില്‍ മഴ വരുമ്പോള്‍ ഞാന്‍ കാ‍ണിച്ച് തരാം.“

അങ്ങിനെ കടിപിടി കൂടി ഉണ്ണിയും ചെറിയ പാറുകുട്ടിയും വടുതല്‍ സ്കൂളില്‍ പടിക്കലെത്തി.
“നീ വീട്ടിലേക്ക് പൊയ്കോ സീപ്പിക്കുട്ടീ. നിന്റെ മോള്‍ കാത്തിരിക്കും. എനിക്ക് ഉള്ളിശ്ശേരിയില്‍ പോയി കുഞ്ഞിപ്പയെ കാണണം. പിന്നെ ഞാന്‍ അങ്ങിനെ നടന്ന് നടന്ന് ചക്കിത്തറ പാലം വരെ പോകും..”

“അതൊന്നും സാരമില്ല. ഞാനും വരും.“
സീപ്പിക്കുട്ടി ഉണ്ണിയെ വിടാതെ അനുഗമിച്ചു.

അവര്‍ നടന്ന് നീങ്ങുന്നതിന്നിടയില്‍ പിന്നില്‍ നിന്നൊരു വിളി.

ശ്രീരാമേട്ടാ…?
ഞാന്‍ ശ്രീരാമനല്ല..

ഉണ്ണിയേട്ടനാണോ.?
ഞാന്‍ വിളികേട്ട ദിക്കിലേക്ക് നോക്കി.

സ്കൂള്‍ കഴിഞ്ഞ് അല്പം നടന്നാല്‍ കാണുന്ന ഒരു വീട്ടില്‍ നിന്നായിരുന്നു വിളി കേട്ടത്.
“എന്നെ ഓര്‍മ്മയില്ലേ, ഞാന്‍ സാലൂ. ഞാന്‍ ഉണ്ണിയെ കുറെ വര്‍ഷങ്ങളായി അന്വേഷിച്ച് കൊണ്ടിരിക്കയായിരുന്നു. വരൂ കയറിയിട്ട് പോകാം..”

“മടക്കം വരാം..”
സാലു വീണ്ടും വീണ്ടും വിളിച്ചു….

പക്ഷെ ഞാന്‍ അവിടെ കയറിയിരിക്കാന്‍ കൂട്ടാക്കിയില്ല. ഒന്ന് കയറിയിട്ട് ഉടന്‍ പോയ്ക്കോളൂ എന്ന് പറഞ്ഞിട്ടും ഞാന്‍ അവിടെ കയറാന്‍ ഒരുമ്പെട്ടില്ല.

“ഇത്ര സ്നേഹത്തില്‍ വിളിച്ചിട്ടും എന്താ ഉണ്ണ്യേട്ടാ അവിടെ ഒന്ന് കയറിയാല്‍ കുഴപ്പം..?”

അത് ശരി.അല്ലെങ്കില്‍ നീ പറയും കണ്ടവരുടെ വീട്ടിലൊക്ക് എന്നെക്കൊണ്ട് പോയി എന്നൊക്കെ. ഇപ്പോ ആ നീ തന്നെ മാറ്റിപ്പറയുന്നത്. ഈ പെണ്ണുങ്ങളെയൊക്കെ എങ്ങ്നിനെയാ വിശ്വസിക്കുക.

അങ്ങിനെ ഞാന്‍ മനസ്സില്ല മനസ്സോടെ അവരുടെ മുറ്റത്തേക്ക് കയറി.

“ഇത്രയൊക്കെയായിട്ടും അകത്തേക്കൊന്ന് കയറിക്കൂടെ. എന്തെങ്കിലും കഴിക്കാം. അല്ലെങ്കില്‍ ചാ‍യ കുടിക്കാം. അദ്ദേഹത്തിന്റെ ആചാരമര്യാദ എന്നോട് കാണിച്ചൂ..”

ഞാന്‍ ആലോചിക്കയായിരുന്നു ഇങ്ങിനെ ഒരാളെ എനിക്കോര്‍മയില്ല. സ്വന്തം നാട്ടില്‍ നിന്ന് വളരെ ചെറുപ്പത്തിലേ പോയല്ലോ, അപ്പോള്‍ സ്വാഭാവികമാണ്‍ ഇത്തരം അകലച്ച.

“എന്നെ ഇപ്പോളും മനസ്സിലായിട്ടില്ലായിരിക്കാം. പണ്ട് നമ്മള്‍ സ്കൂള്‍ വെക്കേഷന്‍ ടൈപ്പ് റൈറ്റിങ്ങ് പഠിക്കാന്‍ പോയതോര്‍മയില്ലേ…? ഉണ്ണീടെ ചേച്ചി ഈ സ്കൂളിലെ ടീച്ചറായിരുന്നില്ലേ..? മാഷുമ്മാരെയൊന്നും ഓര്‍മ്മ വര്‍ന്നില്ലേ..? എന്റെ വീട് പണ്ട് പുഞ്ചപ്പാടത്തിന്റെ അടുത്തായിരുന്നു.… എന്താ ഇത്ര പറഞ്ഞിട്ടും നിനക്കെന്നെ ഓര്‍മ്മ വരാത്തതെന്തേ എന്റെ ഉണ്ണ്യേ…”

അതിലിടക്ക് അടുക്കളയില്‍ ജനല്‍ കമ്പിയില്‍ പിടിച്ച് കൊണ്ട് ഒരു മധ്യവയസ്കയോടൊന്നിച്ച് കളിച്ച് കൊണ്ടിരുന്ന ഒരു കുട്ടിയെ കൈ പിടിച്ച് ഞാന്‍ ലാളിച്ചു. വളരെ സൌന്ദര്യമുള്ള ഒരു കുട്ടി..

“അത് എന്റെ മകളുടെ കുട്ടിയാ ഉണ്ണ്യേ..”
അപ്പോളെക്കും മകള്‍ വേറൊരു കുട്ടിയെ പിടിച്ച് വാതില്‍ക്കല്‍ എത്തി.

ഞാന്‍ അവരോട് കുശലം പറഞ്ഞു. സുന്ദരിയായ മകളും അതേപോലെ സൌന്ദര്യം പരത്തുന്ന മക്കളും.

“അവരോക്കെ ദുബായിലായിരുന്നു. വന്ന് കുറച്ച് നാളായിട്ടുള്ളൂ…..”
സാലുവിന്റെ മകളും ഞങ്ങളെ അകത്തേക്ക് ക്ഷണിച്ചു.. പക്ഷെ എനിക്ക് ഈ ആളെ മനസ്സിലാകാത്ത കാരണവും എന്റെ നടത്തം മുടങ്ങുമെന്നതിനാലും ഞാന്‍ അവിടെ നിന്ന് സ്ഥലം വിടാന്‍ തീരുമാനിച്ചു.

ആരാ കൂടെ?
ഞാന്‍ സീപ്പിക്കുട്ടിയെ ഇക്കാക്ക് പരിചയപ്പെടുത്തി.

ഞാന്‍ ഇക്കാക്കയോട് പറഞ്ഞ് യാത്ര തുടര്‍ന്നു. വഴിയില്‍ കണ്ടവരോടൊക്കെ വര്‍ത്തമാനം പറഞ്ഞ് സീപ്പിക്കുട്ടി എന്റെ പിന്നാലെ കൂടി.

“ഈ പാടത്താണൊ ഉണ്ണിയേട്ടന്‍ ചെറുപ്പത്തില്‍ ഞണ്ടിനെ പിടിക്കാന്‍ ഇരുന്നത്..? സന്ദുവിന്‍ വേണ്ടി എഴുതിയ മഴക്കാലത്തിന്റെ കഥയിലും ഞണ്ടിന്റെ സാന്നിധ്യം നിറഞ്ഞ് നിന്നിരുന്നു. ഈ വഴിയില്‍ കൂടിയായിരുന്നോ ചേച്ചിയും മോനും ചെറുപ്പത്തില്‍ സ്കൂളിലേക്ക് വന്നിരുന്നത്…?

ഈ പെണ്‍കുട്ടി വാ തോരതെ ഇങ്ങിനെ ഓരോന്ന് ചോദിച്ചും കൊണ്ടിരിക്കും. നടന്ന് കൊണ്ടിരുന്നപ്പോള്‍ മഴ ചാറ്. അവളെന്നോട് കുട നിവര്‍ത്താന്‍ പറഞ്ഞു. അല്ലെങ്കില്‍ അവള്‍ക്ക് ജലദോഷം പിടിക്കുമെന്നും.

ഞാന്‍ കുട നിവര്‍ത്താതെ നിന്നു. അവള്‍ എന്റെ കുട തട്ടിപ്പറിച്ച് നിവര്‍ത്തി എന്നെയും അതില്‍ നിര്‍ത്തി. അവള്‍ക്കും വലിയ പാറുകുട്ടിയുടെ അതേ സ്വഭാവവും വികൃതിയും ആണ്‍. നടുറോട്ടിലായത് കാരണം അവളെ തല്ലാനും പറ്റില്ലല്ലോ ?

അങ്ങിനെ ഞങ്ങള്‍ ഉള്ളിശ്ശേരിയിലുള്ള പള്ളിയുടെ അടുത്തെത്തിയപ്പോള്‍ അവളെന്നോട് പറഞ്ഞു നമുക്ക് ചക്കിത്തറിയിലേക്ക് പോകേണ്ട, പള്ളിയുടെ മുന്നില്‍ കൂടെ നടക്കാമെന്ന്.

ഞാന്‍ മനസ്സില്ലാ മനസ്സോടെ അവള്‍ പറയുന്നതനുസരിച്ച് നടന്ന് നീങ്ങി.

“എടീ മങ്കി ബ്രാന്‍ഡേ..? ഇങ്ങിനെ ഒരു ലക്ഷ്യമില്ലാതെ നടന്നാല്‍ എവിടെയെത്തുമെന്നെറിയാമോ നിനക്ക്..?”

“ഈ റോട് അവസാനിക്കുന്നത് തെക്കേ മുക്കിലാണ്‍. അപ്പോളെക്കും നേരം ഇരുട്ടാകും.നിന്റെ മോള്‍ ഒറ്റക്കാവില്ലേ..?”

“അതൊന്നും സാരമില്ല. അവള്‍ അടുത്ത വീട്ടില്‍ പോയിരുന്നോളും. നമുക്ക് നടക്കാം.എനിക്ക് പേടിയാവില്ല. ഞാനെന്റെ ഉണ്ണിയേട്ടന്റെ കൂടെയല്ലേ.“

നേരം ഇരുട്ടാകാന്‍ പോകുന്നതിനാല്‍ ഞാന്‍ ഒരു ഷോര്‍ട്ട് കട്ടെടുത്ത് പറമ്പില്‍ കൂടി വടുതല്‍ സ്കൂള്‍ ലക്ഷ്യമാക്കി അവളേയും കൊണ്ട് നടന്ന് നീങ്ങി. ആ വഴി ഒരു വീടിന്റെ പടിക്കലെത്തി. ഞങ്ങളുടെ നാട്ടില്‍ ഇത്തരം നടപ്പാതെ വളരെ സാധാരണയാണ്‍. എന്റെ പോക്കുകണ്ട് സീപ്പിക്കുട്ടി നിന്നു.

“എന്താണ്ടി നിന്നത്. വേഗം നടക്ക്..?”

ആ വഴി അവരുടെ വടക്കോറത്തേക്കാ പോണത്. അതിലേ വഴിയൊന്നും ഇല്ലാ. ഈ സന്ധ്യ നേരത്ത് കശപിശ കൂടുന്ന വയസ്സനേയും ചെറുപ്പക്കാരിയേയും കണ്ട് ആ വീട്ടുകാര്‍ പുറത്തിറങ്ങി.

വടുതല സ്കൂളിലേക്ക് ഇതിലേ പോകാമോ..?
ആ പൊയ്കൂളൂ.. വഴി തെറ്റിയിട്ടില്ല.

അങ്ങിനെ ഞാന്‍ സീപ്പിക്കുട്ടിയുടെ കൈയും പിടിച്ച് പറമ്പില്‍ കൂടി നടന്നു.

“എന്തിനാ എന്റെ കൈ പിടിക്കുന്നത് നടക്കുമ്പോള്‍, ഞാന്‍ ചെറിയ കുട്ടിയൊന്നുമല്ലല്ലോ മറിഞ്ഞ് വീഴാന്‍..”

അതെന്റെ സ്വഭാവമാ ന്റെ പെണ്ണേ..ഞാന്‍ ഇന്നാള്‍ ഓഫീസിലെ മൈലാഞ്ചിയുമായി തൃശ്ശൊറ് റൌണ്ടില്‍ സ്റ്റേഷനറി വാങ്ങാന്‍ പോകുമ്പോള്‍ വാഹനം സിറ്റി സെന്ററിന്റെ മുന്നില്‍ പാര്‍ക്ക് ചെയ്ത് റോട് മുറിച്ച് കടക്കുകയായിരുന്നു.

മൈലാഞ്ചിയുടെ കൈയും പിടിച്ച് മുറിച്ച് കടന്നു. അല്ലെങ്കില്‍ അവിടെ നില്‍പ്പേ ഉണ്ടാകൂ. ത്ര്ശ്ശൂര്‍ നഗരത്തിലെ ട്രാഫിക്ക് പ്രത്യേകിച്ച് റൌണ്ടിലെ വളരെ കൂടുതലാണ്‍. പ്രായമായവര്‍ക്കും തീര സാമര്‍ഥ്യമില്ലാത്തെ പെണ്‍കൊടികള്‍ക്കും റോടിന്റെ ഒരറ്റത്ത് നിന്ന് മറുകര എത്താന്‍ വലിയ പ്രയാസം തന്നെ.

മൈലാഞ്ചിയും എന്നോട് ഇതേ ചോദ്യം ചോദിച്ചു. അവളോട് ഞാന്‍ പറഞ്ഞ ഉത്തരം മറ്റൊന്നായിരുന്നു. തൃശ്ശൊര്‍ റൌണ്ടില്‍ പാറമേക്കാവ്, ബാറ്റ ജങ്ക്ഷന്‍ മുതലായ ഏരിയായില്‍ സബ് വേ നിര്‍മ്മിച്ചിട്ടുണ്ട്. നായ്ക്കനാലില്‍ സിഗ്നല്‍ ഉണ്ട്. ശേഷം വരുന്ന സ്ഥലത്ത് റോട് മുറിച്ച് കടക്കാന്‍ ചെറിയ തോതില്‍ സര്‍ക്കസ്സ് തന്നെ കളിക്കണം.

സിറ്റി സെന്ററിലെ പണി കഴിഞ്ഞ് ഞങ്ങള്‍ ധനല്‍ക്ഷ്മി ATM ന്റെ ഭാഗത്ത് കൂടി നടന്ന് ബാനര്‍ജി ക്ലബ്ബിന്റെ അടുത്തേക്ക് റോഡ് മുറിച്ച് കടക്കുമ്പോള്‍ ഞാനവളുടെ കൈ പിടിച്ചില്ല. അവള്‍ വല്ലവരുടെയും വായ് നോക്കി നടന്ന് ഒരു ഓട്ടോക്ക് ഊട് വെച്ച് കാല്‍ ഒടിഞ്ഞു.

പിന്നെ കേക്കേണ്ടല്ലോ പൂരം…?

ഞാന്‍ പൂരവര്‍ത്തമാനം സീപ്പിക്കുട്ടിയോടോതി ഒരു വെള്ളക്കെട്ടിന്റെ ഭാഗത്തെത്തി. കുളവും പറന്പും നിറഞ്ഞ് കിടക്കുന്നു. ഞാന്‍ നടന്ന് നീങ്ങി അക്കരയെത്തി തിരിഞ്ഞ് നോക്കിയപ്പോള്‍ അവളെ കാണുന്നില്ല..

ചോദിച്ചപ്പോള്‍ പറയുകയാ. എന്റെ ഉണ്ണ്യേട്ടന്‍ വെള്ളത്തിലേക്ക് തള്ളിയിട്ടാലോ എന്ന്..? അവള്‍ മറുകരയെത്തിയപ്പോള്‍ ഇതാ വരുന്നു മറ്റൊരു വെള്ളക്കെട്ട്. ഞാനവളുടെ പുറകെ നടന്ന് അവളുടെ മൂട് കണ്ട് ആസ്വദിച്ചു.

എന്റെ സ്വിഫ്റ്റ് കാറിന്റെ മൂട് പോലുണ്ട്. അവള്‍ നടന്ന് നീങ്ങുമ്പോള്‍ ഞാന്‍ പുറകില്‍ നിന്നൊരു ഉന്ത് വെച്ച് കൊടുത്തു. അവള്‍ ഒരു നിലവിളിയോടെ വെള്ളത്തില്‍ വീണു. ഇത്ര ഉശിരുള്ള വായാടിയുടെ കണ്ണുകള്‍ ചുവന്നു കലങ്ങി. നേരിയ കരച്ചിലും..

ഞാനവളോട് വലിഞ്ഞ് നടക്കാ‍ാന്‍ പറഞ്ഞു. നേരം ഇരുട്ടാന്‍ തുടങ്ങി. ഞങ്ങള്‍ ലക്ഷ്യ സ്ഥാനത്തെത്തിയതും ഇല്ലാ തിരിച്ച് പോകാനുള്ള വഴിയും മറന്നു.

ഞാന്‍ അവിടെ കണ്ട ഒരു സര്‍വ്വേ കല്ലില്‍ ഒരു തുള്ളി പാത്തിവെച്ചു. പിന്നെ കുറച്ച് നടന്ന് ഒരു തെങ്ങിന്റെ കടക്കലും പാത്തി.

“എന്താ ഈ നായക്കളെപ്പോലെ പാത്തുന്നത്. അവള്‍ക്ക് ദ്വേഷ്യം വന്നു. നായകള്‍ എന്തിനാ പാത്തുന്നതെന്ന് ഞാവള്‍ക്ക് പറഞ്ഞ് മനസ്സിലാക്കി കൊടുത്തു. “

അങ്ങിനെ നടന്ന് കൊണ്ടിരിക്കുമ്പോള്‍ എന്റെ സ്റ്റോക്ക് തീര്‍ന്നു. ഞാന്‍ സഡ്ഡന്‍ബ്രേയ്ക്കിട്ടു. ഞാനവളൊടെ അവിടെ കണ്ട ഒരു പറങ്കിമാവിന്റെ കടക്കല്‍ പാത്താന്‍ പറഞ്ഞു. അവള്‍ക്ക് ചെറിയതാ‍യി ദ്വേഷ്യം തോന്നിയെങ്കിലും സന്ധ്യ സമയമല്ലേ ആരും ഇല്ലാ എന്ന് ഉറപ്പ് വരുത്തി അവിടെ പാത്തി.

അവള്‍ പിന്നേയും എന്റെ കൂടെ നടന്ന് നീങ്ങി. അവള്‍ക്ക് വീട്ടിലെത്താന്‍ തിടുക്കമായി. മകള്‍ ഒറ്റക്കാണ്. ഞാന്‍ അവളോട് വീണ്ടും ഒരു തെങ്ങിന്‍ കുറ്റിയില്‍ പാത്താന്‍ പറഞ്ഞു.

മനസ്സില്ലാമനസ്സോടെ അവള്‍ അനുസരിച്ചു.

“ഇനി വസ്ത്രമെല്ലാം അങ്ങിനെ പിടിച്ചാല്‍ മതി. സ്റ്റോക്ക് തീരുന്ന വരെ പാത്തിക്കൊണ്ടിരുന്നോ. അവള്‍ക്കെന്നെ കൊല്ലണമെന്നു വരെ തോന്നി. അത്രക്കും വെറുപ്പായിത്തുടങ്ങി.”

ഞാന്‍ നട്ക്കാന്‍ പോകുമ്പോള്‍ എപ്പോഴും ഒരു രണ്ട് കട്ട ടോര്‍ച്ച് കരുതുമായിരുന്നു. അത് തെളിയിച്ച് നടന്ന് നീങ്ങി. അപ്പോള്‍ അവളുടെ കോലം കാണേണ്ടതായിരുന്നു. ചളിയില്‍ കുതിര്‍ന്ന പൈജാമയും മറ്റും.

എനിക്ക് ഊട് വഴിയൊക്കെ അറിയാമായിരുന്നെങ്കിലും അവളെ ഒരു പാഠം പഠിപ്പിക്കുകയായിരുന്നു എന്റെ ലക്ഷ്യം. ഞാന്‍ അതില്‍ വിജയം കൈവരിക്കുകയും ചെയ്തു.

അന്ന് വൈകുന്നേരം വീടെത്തുന്നതിന്‍ മുന്‍പ് അവള്‍ക്കത് മനസ്സിലാക്കുകയും പിന്നെ ഇന്നെലെ വരെ എന്നോട് മിണ്ടിയിരുന്നില്ല.. അവളൊരു പൊട്ടിയാണ് .. ഇന്നെന്നെ വിളിച്ചു ഒരു കെണിയില്‍ പെടുത്താന്‍, പക്ഷെ ഞാന്‍ തന്ത്രപൂര്‍വ്വം രക്ഷപ്പെട്ടു.

സ്വിഫ്റ്റ് പോലെത്തെ മൂടിന് ഇന്നും ഞാന്‍ ഒരു ചവിട്ട് കൊടുത്തു. ശരിക്കും അവളുടെ മൂഡ് എന്റെ വണ്ടിയുടെ മൂട് പോലെയാണ്. എന്നെ ശബ്ദമില്ലാത്ത ഭാഷയില്‍ അവള്‍ അസഭ്യം പറഞ്ഞു.

അപ്പോ എന്റെ പുന്നാര കുട്ടന്‍ മേനോനെ… ചെറിയ പാറുകുട്ടിയെന്ന സീപ്പിക്കുട്ടിയുടെ ഈ കഥ ഞാന്‍ താങ്കള്‍ക്ക് വേണ്ടി ഡെഡിക്കേറ്റ് ചെയ്യുന്നു. സദയം സ്വീകരിച്ചാലും…


അടിക്കുറിപ്പ് :

അക്ഷരപ്പിശാചുക്കളെന്നെ പിടി വിടുന്നില്ല. നാളെ തിരുത്തല്‍ ചെയ്യാം. ദയവുചെയ്ത് ക്ഷമിക്കുക. ചെറിയ പാറുകുട്ടിക്ക് ആദ്യത്തെ പേര് ഇഷ്ടമായില്ല. അതിനാല്‍ മാറ്റുന്നു.