Saturday, December 10, 2022

അച്ഛന്റെ പിന്നാലെ ഓടുന്ന കുട്ടി

 അച്ഛന്റെ പിന്നാലെ ഓടുന്ന കുട്ടി  

ഞാൻ കുറച്ച് നാളായി  കല്യാണങ്ങൾക്കും അടിയന്തിരങ്ങൾക്കും ഒന്നും പോകാറില്ല . ഇന്നെലെ ഞങ്ങളുടെ കൊച്ചുമകൾ പൊന്നു എന്ന ഡോക്ടർ ലക്ഷ്മിയുടെ കല്യാണം പ്രമാണിച്ചുള്ള ചെറുക്കന്റെ വീടുകാണൽ ചടങ്ങായിരുന്നു . ചെറുക്കന്റെ അച്ഛൻ രഘു വക്കീലും ഞാനും പണ്ടേ കൂട്ടുകാർ ആയിരുന്നു ..


ചെറുക്കന്റെ വീട് അയ്യന്തോൾ അശോക് നഗറിൽ . എന്റെ വീട്ടിൽ  നിന്നും അഞ്ചു കിലോമീറ്റർ  ദൂരത്തിൽ . ഞങ്ങൾ ചേറൂർ ഗാന്ധി നഗറിൽ  ഉള്ള പൊന്നുവിന്റെ വീട്ടിൽ പോകാതെ നേരെ ചെറുക്കന്റെ വീട്ടിലെത്തി . 

എനിക്ക് നടക്കാൻ വയ്യാത്ത കാരണം രഘുവും കൂട്ടരും എന്നെ കൈ പിടിച്ച് കാറിൽ നിന്ന് ഇറക്കി . സിറ്റിംഗ് റൂമിലെ സോഫയിൽ ഇരി ക്കാതെ ഞാൻ ഉമ്മറത്ത് വന്നിരുന്നു .

അപ്പോൾ ഒരു കുട്ടി അച്ഛന്റെ പിന്നാലെ ഓടുന്നത് കണ്ടു, ഉച്ചത്തിൽ പറഞ്ഞും കൊണ്ട് - "അച്ഛൻ ഐസ് ക്രീം കഴിക്കേണ്ട - കഴിക്കേണ്ട ".

ഞാൻ ഇത് കേട്ട് പരിഭ്രമിച്ച് മോളുടെ പേരും കാര്യവും  ഒക്കെ തിരക്കി . അതിനിടക്ക് അച്ഛൻ വന്ന് എന്നോട് കാര്യം പറഞ്ഞു . വൈ ഷി  ഈസ് കൺസേൺഡ് എബൌട്ട് ദി ഐസ് ക്രീം  മാനിയ . 

എനിക്ക് ചിരി വന്നെങ്കിലും ചിരിച്ച് അവളെ ശല്യപ്പെടുത്തിയില്ല . അവളുടെ കുടുംബത്തിൽ ആർക്കോ പഞ്ചാരയുടെ അസുഖം ഉണ്ടായെന്നും , തന്റെ  അച്ഛന് അതൊന്നും വരാൻ അവൾക്ക് ഇഷ്ടമില്ലെന്നും മറ്റുമാണ് അവളെ ഈ വിധം ദുഖിപ്പിക്കുന്നത് .

നല്ല കുട്ടി . ഞാൻ അവളെ വിളിച്ച് പേരും  നാളും ഒക്കെ ചോദിച്ച് പരിചയപ്പെട്ടു . ഫോട്ടോ എടുക്കാൻ പറ്റിയില്ല ആ  കൊച്ചു പാവാടക്കാരിയുടെ . അവളുടെ അച്ഛൻ അയച്ചുതന്ന ഫോട്ടോ ഇവിടെ ചേർക്കാം സൗകര്യം പോലെ .

അവളാണ് മൂന്നാം ക്ളാസ്സിൽ പഠിക്കുന്ന സാ-വാ-നി .  തൽക്കാലം കഥ ഇവിടെ നിർത്തുന്നു . എനിക്ക് കണ്ണിൽ ഗ്ലോക്കോമ കാരണം ഡാറ്റാ പ്രോസസിങ് കുറച്ചു പ്രയാസമാണ് .

ആരെങ്കിലും   ഉണ്ടോ വോയ്‌സ് ക്ലിപ്പ് അയച്ചുതന്നാൽ ടൈപ്പ് ചെയ്ത് തരാൻ .ഇന്നെലെ അവിടെ കറുപ്പിൽ മഞ്ഞ വരയുള്ള ഉടുപ്പിട്ട ഒരു വലിയ പെൺകുട്ടിയെ കണ്ടിരുന്നു . അവളോട് ചോദിക്കാൻ പറയണം രഘുവിനോട് . 







Thursday, November 24, 2022

my new doctor friend vinod

 എനിക്ക് പണ്ട് ഏതെങ്കിലും  ഒരു ഡോക്ടറെ   കണ്ടില്ലെങ്കിൽ സൗഖ്യമില്ലെന്ന് പറഞ് എന്റെ ഏടാകൂടം എന്നെ കളിയാക്കാറുണ്ട്. 

കഴിഞ്ഞ നാല് കൊല്ലമായി എനിക്ക് കാർ ഓടിക്കാൻ പാടില്ലാത്ത ഒരു അവസ്ഥയിലാണ് . അതിനാൽ തെണ്ടാൻ പോകാറില്ല , വളരെ ആവശ്യമായ സാഹചര്യത്തിലെ  ആശുപത്രിയിൽ പോകാറുള്ളൂ .

എലൈറ്റ് ആശുപത്രി ഉടമസ്ഥരായ ഡോക്ടർ മോഹൻദാസും, പ്രകാശനും ഹാർട്ട്ട് (സൺ ) ആശുപത്രി ഉടമസ്ഥനായ പ്രതാപ് വർക്കിയും , മെട്രോ ആശുപത്രി ഉടമസ്ഥരിൽ ഒരാളായ ഡോക്ടർ ഗോപിനാഥനും മറ്റും എന്റെ ഉറ്റ  ചങ്ങാതിമാർ ആയതിനാൽ എനിക്ക് എപ്പോൾ വേണമെങ്കിലും ഏത് ഡോക്ടർമാരെയും കാണാമെന്നുള്ളതിനാൽ ഞാൻ കൂടെ കൂടെ ആശുപത്രിയിൽ പോകുന്നു എന്നാണ് എന്റെ സുന്ദരി പെണ്ണുംപിള്ള പേശണത് . അവൾക്ക് കുശുമ്പാണ് , അല്ലെങ്കിൽ എന്ത് പറയാൻ .

അടുത്ത  കാലത്ത് ഞാൻ പരിചയപ്പെട്ട ഡോക്ടർമാരിൽ ഏറ്റവും നല്ല ആളാണ് ഡോക്ടർ വിനോദ്  ബാബുരാജ്. എന്റെ കാലിന്റെ കണ്ണിയിൽ ഉള്ള നീര് കുറയാത്തതിനാൽ എന്നെ ഡോക്ടർ ഹരിദാസ് {ന്യൂറോ ഫിസിഷ്യൻ } ആണ് ഇദ്ദേഹത്തിന്റെ അടുത്തേക്ക് അയച്ചത്

ഞാൻ അന്ന് വളരെ ക്ഷീണിതൻ ആയിരുന്നു . വീൽ ചെയറിൽ  ഇരുന്ന് വിഷമിച്ചിരുന്ന എന്നെ ജയ എന്ന നഴ്സ് ഡോക്ടറുടെ മുറിക്കകത്തേക്ക് കൊണ്ടുപോയി - കുടിക്കാൻ വെള്ളം വേണോ , കാപ്പി വേണോ ക്ഷീണമുണ്ടെങ്കിൽ കിടക്കണോ എന്നെല്ലാം ചോദിച്ചു .

[തുടരും ]







Friday, October 7, 2022

ദൈവദൂതൻ

 ദൈവദൂതൻ 

തൃശൂർ നഗരമദ്ധ്യത്തിൽ ജീവിക്കുന്ന എനിക്ക് ചിലപ്പോൾ ഒരു  ഓട്ടോ കിട്ടില്ല . ഞാൻ ഒരു   രോഗിയാണ് . 75 കഴിഞ്ഞ 

മിക്കവരും  രോഗികൾ തന്നെ .എനിക്ക് 5 കൊല്ലം മുൻപ് വരെ രക്ത സമ്മർദ്ദം 80 / 120  ആയിരുന്നു . പെരിഫെറൽ ന്യൂറോപ്പതി ചികത്സക്ക് വേണ്ടി ഒരു ആയുർവ്വേദ ആശുപാത്രിയിൽ ചികിത്സ തേടി അഡ്മിറ്റ് ആയി . ആദ്യദിവസം കാലത്ത് പെൺകുട്ടികൾ ആയ ജൂനിയർ ഡോക്ടർമാർ വന്ന്  രക്തസമ്മർദ്ദം അളന്നു . അപ്പോൾ 80 / 120  ആയിരിക്കുന്നു . ഞാൻ അവിടെ ഏതാണ്ട് 21 ദിവസം കിടന്നു. അന്നൊക്കെയും കാലത്ത് എന്റെ ബിപി മേൽ പറഞ്ഞ 80 / 120 തന്നെ .

ന്യൂറോപ്പതക്ക് എന്നെ ഏതാണ്ട് അഞ്ചുകൊചികിത്സാ ല്ലം ചികിത്സിച്ചിരുന്നത് തൃശൂരിലെ എന്റെ കൂട്ടുകാരന്റെ വൻ കിട ആശുപത്രിയിൽ ആയിരുന്നു . 

ചികിത്സ കാലയളവിൽ ഞാൻ ഡോക്ടർമാരുമായി  അടുത്ത് ഇടപഴുകുക സാധാരണമാണ് . അതിൽ ഇനി പെണ്ണാണ് എന്നെ ചികിത്സിക്കാൻ നിയോഗിക്കപ്പെടുക എങ്കിൽ എന്റെ സ്വന്തം പെണ്ണിന്റെ  നെറ്റി  ചുളിയുക നിത്യസംഭവമാണ് . അതിന് എന്നെ കുറ്റപ്പെടുത്തിയിട്ട് കാര്യമില്ല . ആരോഗ്യമുള്ള ഏതൊരു പുരുഷനും സൗന്ദര്യമുള്ള ഏതൊരു  സ്ത്രീയെയും മോഹിച്ചുപോകും . അതാണ് ജീവശാസ്ത്രം .

5 കൊല്ലം ചികിത്സ കഴിഞ്ഞിട്ട് രോഗം ഭേദം മാറിയതുമില്ല , കാലിന്റെ കണ്ണിയിൽ നീരും വേദനയും . പാരസെറ്റാമോളിനേക്കാളും വീര്യമുള്ള മരുന്നുകൾ എനിക്ക് നൽകപ്പെട്ടു . വായിലിട്ടാൽ അലിഞ്ഞ് പോകുന്ന തരം എന്തോ വേദന സംഹാരി . 

അന്നെനിക്ക് കിഡ്‌നി ശാസ്ത്രം അറിഞ്ഞിരുന്നില്ല . കിഡ്‌നി സേഫ് മരുന്ന് ഞാൻ ചോദിച്ച് വാങ്ങിയിരുന്നില്ല .  എനിക്ക് അതിന്റെ അവബോധം യിരുന്നില്ല . 

ഞാൻ മറ്റൊരു ആശുപത്രിയിൽ സുജയ് നാഥൻ ഡോക്ടറുടെ പേഷ്യന്റ് ആയിരുന്നു . അദ്ദേഹം എനിക്ക് ഇപ്പോഴും ഗ്ലോക്കോമ സേഫ് മരുന്നുകൾ നൽകുമായിരുന്നു . എനിക്ക് നിർദ്ദേശിക്കപ്പെടുന്ന മരുന്നുകൾ കിഡ്‌നി സേഫ് എന്നും കൂടി പറയും'.

നമ്മൾ കാലിലെ നീരിലേക്ക് മടങ്ങാം . നീര് മാറ്റി തരാൻ എന്റെ ന്യൂറോളജിസ്റ് ഡോക്ടർക്ക് കഴിഞ്ഞില്ല . അദ്ദേഹം പറഞ്ഞു അഞ്ചുകൊല്ലം ചികിത്സക്ക് ശേഷം മരുന്ന് നിർത്തിയാൽ വേദന കൂടും . നീര് എങ്ങിനെ കുറക്കാം എന്നതിന് അദ്ദേഹത്തിന് നോ ഐഡിയ . 

അങ്ങിനെയാണ് ഞാൻ ആയുർവ്വേദത്തിനെ അഭയം പ്രാപിച്ചത് . വെറും 3  ആഴ്ച യിലെ   ചികിത്സ കൊണ്ട് എനിക്ക് അനായാസം എണീറ്റ് നടക്കാനും കാറോടിക്കാനും സാധിച്ചു . 

ക്ലച്ച് ചവിട്ടാൻ നന്നേ വിഷ മിച്ചിരുന്നു . ഒരു ഓട്ടോമാറ്റിക് കാറ് വാങ്ങാനുള്ള ഫിലൂ സ്‌ ഉണ്ടായിരുന്നിട്ടും ഞാൻ വാങ്ങിയില്ല.  മകളുടെ കല്യാണത്തതിന് കാശ് സ്വരൂപിക്കുന്ന കാലമായിരുന്നു . 

മകൾക്ക് സ്വർണ്ണവും കാറും ഗിഫ്റ്റ് ആയി കൊടുത്തു . അവളും അവളുടെ കെട്ട്യോനും രണ്ടു പിള്ളേരും കൂടി ഖമായി ജീവിക്കുന്നു . എഴുപത്തിയഞ്ച് വയസ്സായി എണീറ്റു നടക്കാൻ വയ്യാത്ത എന്നെ ശുശ്രൂഷിക്കാനോ എനിക്കെന്തെങ്കിലും മാസാമാസം തരാനോ ആർക്കിടെക്ട് ആയ അവൾക്ക് കഴിയുന്നില്ല . ബേങ്ക് മേനേജർ ആയ മകനും എനിക്ക് ച തരുന്നില്ല . ഒരു നിവൃത്തിയും ഇല്ലെങ്കിൽ "ജീ  വ  നാം ശം " എന്ന വകുപ്പ് ഉപയോഗിക്കും . മകൻ ഒരു മെഡിക്കൽ ഇഷൂറൻസ് ചെയ്ത് തന്നിരുന്നു . കഴിഞ്ഞ 30 ന് അതിന്റെ കാലാവധി കഴിഞ്ഞിരുന്നു . പുതുക്കിയ വിവരം എനിക്ക് കിട്ടിയിട്ടില്ല , അതിനൊക്ക അവനോട് ഇരക്കേണ്ട ഗതികേടാണ് ഇപ്പോൾ .

മക്കളെ പഠിപ്പിക്കേണ്ടത് രക്ഷിതാക്കളുടെ കടമ ആണ് . ഞാൻ അത് നിർവ്വഹിച്ചു . ഞാൻ കുടുംബ സമേതം ഗൾഫിലെ  ഒമാനിൽ 20 വർഷം ജീവിച്ചു . 

ഞാൻ ഓർക്കുകയാണ് ഞാൻ വൈകീട്ട് 7 മണിക്ക് വീട്ടിൽ എത്തുന്ന നേരം ശ്രീമതിയും കുട്ടികളും ഡ്രസ്സ് ചെയ്ത് ഈവനിങ്ങ് സവാരിക്കായി തയ്യാറായി നിൽക്കുന്നുണ്ടാകും .  ഞാൻ കോട്ടും സൂട്ടും എല്ലാം ഊരി വാർഡ്രോബിൽ തൂക്കിയതിന്ശേഷം ഫ്രഷ് അപ്പായി പിള്ളേരെയും പെൺപിറന്നോത്തിയേയും കൂട്ടി സായാഹ്‌ന സവാരിക്ക് ഇറങ്ങും.

പിള്ളേർക്കും തള്ളക്കും എന്നും ഷവർമ്മ കഴിക്കണം , അതു മോസ്റ്റ് സ്‌പെൻസീവ്  ഗ്രീക്ക് ഷവർമ്മ . അവർ ലെബനീസ് ബ്രഡ്ഡ് ബേസിനു പകരം ചപ്പാത്തി പോലെ മൈദകൊണ്ട് പരത്തിയുണ്ടാക്കിയ ഒന്നിലാണ് ഗ്രിൽഡ് മീറ്റ് ഇട്ട് റോൾ ചെയ്യുക . കൂടെ കഴിക്കാൻ ക്യാരറ്റ് ബീറ്റ്‌റൂട്ട് കേപ്പ്സിക്കം സലാഡും . കുടിക്കാൻ ചിൽഡ് പെപ്സിയും . ഹാ!! അതൊരു  വലിയ അനുഭവവും ഓർമ്മയും ആയിരുന്നു .

[തുടരും ]

Sunday, October 2, 2022

ഗാന്ധി ജയന്തി @ കസ്തുർബാ ഓൾഡ് എയ്ജ് ഹോം

 ഒക്ടോബർ 2 -  ഗാന്ധി ജയന്തി  @ കസ്തുർബാ ഓൾഡ് എയ്ജ് ഹോം , നെടുപുഴ - തൃശൂർ 


കുറച്ചു കാലങ്ങളായി ഞാൻ ലയൺസ്  ക്ലബ്ബിൽ സജീവമല്ലായിരുന്നു , പ്രധാന കാരണം വൈകുന്നേരത്തെ മീറ്റിംഗ് കഴിഞ്ഞ് മടങ്ങുമ്പോൾ എന്റെ കണ്ണുകൾക്ക് വോൾട്ടേജ് കുറഞ്ഞതിനാൽ ഡ്രൈവിങ് ദുഷ്കരമായി തോന്നി തുടങ്ങി . മടക്കം ആ വഴിയിൽ കൂടി പോകുന്ന മണിലാൽ , ഡോക്ടർമാരായ ഗോപിനാഥൻ, മോഹൻ ദാസ് , പ്രകാശൻ മുതലായ മെമ്പേഴ്സിന്റെ വാഹനത്തിൽ വരാ മെങ്കിലും അവരുടെ ആഹാരം കഴിയുന്ന വരെ കാത്ത്  നിൽക്കാൻ എനിക്ക് അസൗകര്യം ഉണ്ടായതുമൂലവും മറ്റും  ഞാൻ കുറേശ്ശേ ക്ലബ്ബിൽ നിന്നും പിൻ വലിഞ്ഞു. 

ഇപ്പോഴിതാ വീണ്ടും ഞാൻ ഈ നല്ല ദിവസം നോക്കി  സജീവമാകാൻ  പോകുന്നു . ഞാൻ ഒരു പുതിയ മെമ്പറെ ക്ലബ്ബിൽ ചേർത്തിക്കൊണ്ട്. അദ്ദേഹം ബിഎസ്എന്നിൽ നിന്നും റിട്ടയർ ചെയ്ത ശക്തനിൽ താമസിക്കുന്ന അശോകൻ .


അടുത്ത ഫേമിലി മീറ്റിംഗിൽ അദ്ദേഹത്തെ ഇൻഡക്ട് ചെയ്യാനുള്ള ഏർപ്പാട് ബന്ധപ്പെട്ട മെമ്പർമാരോട് ചെയ്യാൻ പറയണം .

ഞാൻ ഇന്ന് പതിനൊന്ന് മാണിയോട് കൂടി നെടുപുഴയിൽ ഉള്ള കസ്തുർബ ഓൾഡ് എയ്ജ് ഹോമിൽ എത്തിയെങ്കിലും അവിടെ ആരെയും കണ്ടില്ല . അവിടുത്തെ ചേച്ചിമാർ എന്നെ തിരിച്ചറിഞ്ഞ് ഇരിപ്പിടം തയ്യാറാക്കി തന്നു എനിക്കും അശോകേട്ടനും . 12 മണിക്കാണ് മീറ്റിംഗ് എന്നറിഞ്ഞപ്പോൾ വിഷമം തോന്നിയെങ്കിലും താമസിയാതെ ഡോക്ടർ ഗോപിനാഥൻ എത്തി 

ഞങ്ങൾ വർത്തമാനം പറഞ്ഞ് ഇരുന്ന് കുറച്ച് കഴിഞ്ഞപ്പോൾ സുധയും ചേട്ടനും എത്തി .  പിന്നെ ദിലീപും താമസിയാതെ നിജുവും, സാജുവും , രവി യേട്ടൻ  , കനകം  മുതലായവരും എത്തി ചേർന്നു . എല്ലാവരെയും കണ്ടപ്പോൾ എനിക്ക് സമാധാനമായി . അതുവരെ ഞാൻ പദ്മിനി ചേച്ചിയുമായി വർത്തമാനം പറഞ്ഞിരിക്കുക ആയിരരുന്നു .

നിജു ബേനറുമായെത്തി . ചേട്ടനും അനിയനും കൂടി ബേനർ കെട്ടി. രാധാമണി ചേച്ചി നിലവിളക്ക് എണ്ണയും തിരിയും ഇട്ട് കൊണ്ടുവന്നു . പ്രസിഡണ്ടും , സെക്രട്ടറിയും മറ്റു മെമ്പേഴ്സും കൂടി വിളക്ക് തെളിയിച്ചു . 


കസ്തൂർബാ വൃദ്ധ മന്ദിരത്തിലെ അന്തേവാസികളുടെ  പ്രാർത്ഥനാ ഗീതത്തിന് ശേഷം മീറ്റിങ് ആരംഭിച്ചു .

താമസിയാതെ ലയൺ ദിലീപിന്റെ നന്ദി പ്രകടനത്തോട് കൂടി മീറ്റിങ് അവസാനിച്ചെങ്കിലും കലാപരിപാടികൾ ആരംഭിച്ചു . നിജു-സാജു സഹോദരന്മാരുടെ പാട്ടും, ദിലീപിന്റെ പാട്ടും


ഉണ്ടായിരുന്നു. ഡോക്ടർ ഗോപിയ്‌നാഥനും വൃദ്ധ മന്ദിരത്തിലെ  അഭ്യുദയകാംഷിയുമായ സുരേഷും  ഭാവി  പരിപാടികളെ കുറിച്ച് സംസാരിച്ചു . 

പ്രതിനിധി പദ്മിനി ടീച്ചറുടെ നന്ദി പ്രകടനത്തോടുകൂടി യോഗം രണ്ടുമണിക്ക് മുൻപേ  അവസാനിച്ചു . അതിനുശേഷം വിഭവ സമൃദ്ധമായ സദ്യ ഉണ്ടായിരുന്നു.


എല്ലാ വർഷവും ഗാന്ധി ജയന്തി ആഘോഷം സ്പോൺസർ ചെയ്യുന്നത് നമ്മുടെ  ക്ലബ്ബ് മെമ്പർ ഡോക്ടർ ഗോപിനാഥൻ ആണ് .

ഈ വർഷം മൊത്തത്തിൽ മെമ്പർ മാരുടെ ഹാജർ കുറവായിരുന്നു.  ഞാൻ (ജെ പി വെട്ടിയാട്ടിൽ ) ആദ്യം വന്നതും അവസാനം പോയതും .


എല്ലാം കൊണ്ടും വളരെ മികച്ച രീതിയിൽ തന്നെ ഗാന്ധി ജയന്തി ആഘോഷിക്കാൻ കഴിഞ്ഞു ..

സ്നേഹപൂർവ്വം 

ജെ പി വെട്ടിയാട്ടിൽ 





കുറിപ്പ് :  കൂടുതൽ 

ചിത്രങ്ങൾ താമസിയാതെ ചേർക്കാം 




Wednesday, May 11, 2022

ഷോർട്ട് ഫിലിം

 അപ്പുണ്ണി എന്ന എന്റെ മിനി നോവൽ ഷോർട്ട് ഫിലിം {short film} ആയി താമസിയാതെ YouTube ൽ പ്രത്യക്ഷപ്പെടുന്നതായിരിക്കും .

കാത്തിരിക്കുക. 

അപ്പുണ്ണിയുടെ ആദ്യഭാഗം   ഇവിടെ    ക്ലിക്കിയാൽ വായിക്കാം


http://jp-smriti.blogspot.com/2010/06/1.html?m=1

Monday, March 21, 2022

മൂത്താശ്ശേരി



കേശവൻ  ഭാസ്ക്കരൻ പരമേശ്വരൻ,  ഈ മൂവർ സംഘം ആണ് കുന്നംകുളം ചെറുവത്താനിയിലെ ഞങ്ങളുടെ വീടിന്റെ പ്രധാന മരപ്പണി ശിൽപ്പികൾ . ഇവർ നമ്പുണ്ണി  ആശാരിയുടെ മക്കൾ ആണ് . ചെറുവത്താനിയിൽ നിന്നും സുമാർ മൂന്ന് കിലോമീറ്റർ കിഴക്ക്  തെക്കുഭാഗത്തുള്ള  ചിറ്റഞ്ഞൂർ ആണ് ഇവരുടെ തട്ടകം. ഇവർ തന്നെ  ആണെന്ന് തോന്നുന്നു ഞങ്ങളുടെ നാട്ടിലും മരപ്പണികൾ ചെയ്തിരുന്നത്.

ഞങ്ങളുടെ വീട് പണിതത് ഉദ്ദേശം എന്റെ പതിനാറാം  വയസ്സിലാണ് . എനിക്ക്  ഇപ്പോൾ  ഇപ്പോൾ എഴുപത്തി നാല് വയസ്സായി .

മേൽപറഞ്ഞ മൂവർ സംഘത്തിൽ ആരാണ് മൂത്താശ്ശേരി എന്ന് എനിക്കറിയില്ല . പേരുകളുടെ ക്രമം ശരിയാണോ എന്ന് ഓർമയില്ല . ഏറ്റവും ഇളയവൻ പരമേശ്വരൻ എന്ന് ഓർമ്മയുണ്ട്.


ഇവരെയൊക്കെ എനിക്ക് കാണാൻ തോന്നുന്നു. ആർക്കെങ്കിലും ഇവരുടെ ഫോൺ  നമ്പർ അറിയുമെങ്കിൽ കമന്റ് ബോക്സിൽ ഇടണം .

എന്റെ കണ്ണിന് ഗ്ലോക്കോമ ബാധിച്ചതിൽ പിന്നെ ബ്ലോഗ് എഴുത്ത് കുറഞ്ഞു .

ഞങ്ങളുടെ വീട് ആദ്യം പണിയാൻ ഉദ്ദേശിച്ചത് ജന്മ നാടായ ഞമനേങ്ങാട് ആയിരുന്നു . അവിടെ സ്വത്ത് ഭാഗം വെച്ചപ്പോൾ കുടുംബത്തിൽ ചിലർ അച്ഛനെ ദ്രോഹിച്ചതിനാൽ അച്ഛൻ ആ നാട് ഉപേക്ഷിച്ചു . ആ വീടിനായി കോഴിക്കോട്ട് നിന്നും കൊണ്ടുവന്ന മര ഉരുപ്പടികൾ ചെറുവത്താനിയിൽ ഉള്ള അമ്മ വീട്ടിലേക്ക് കൊണ്ടുവന്നിട്ട് അമ്മക്ക് സ്ത്രീധനം ആയി ലഭിച്ച 70 സെന്റ് ഭൂമിയിൽ വീട് പണിതു .

അങ്ങിനെ ഞങ്ങൾ ചെറുവത്താനിക്കാരായി .